Content | ചങ്ങനാശേരി: വിവിധ രാജ്യങ്ങളിൽ അപ്പസ്തോലിക് ന്യൂൺഷ്യോയായി സേവനം ചെയ്ത ശേഷം ചങ്ങനാശേരിയിൽ വിശ്രമജീവിതം നയിക്കുന്ന ആർച്ച് ബിഷപ്പ് മാർ ജോർജ് കോച്ചേരിയുടെ മെത്രാഭിഷേക രജതജൂ ബിലി ആഘോഷം നാളെ ചങ്ങനാശേരി സെൻ്റ മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ നടക്കും. ഉച്ചകഴിഞ്ഞു മൂന്നിന് മാർ ജോർജ് കോച്ചേരിയുടെ മുഖ്യകാർമികത്വത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനയിൽ സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ വചനസന്ദേശം നൽകും. തുടർന്നു നടക്കുന്ന പൊതുസമ്മേളനത്തിൽ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ ആമുഖപ്രസംഗം നടത്തും. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷനായിരിക്കും. ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹപ്രഭാഷണം നടത്തും.
ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ബിഷപ്പുമാരായ മാർ ജോർജ് രാജേന്ദ്രൻ, മാർ തോമസ് പാടിയത്ത്, മാർ ജോസ് പുളിക്കൽ, വികാരി ജനറാൾ മോൺ. ആന്റ ണി എത്തയ്ക്കാട്ട്, അഡ്വ. ജോബ് മൈക്കിൾ എംഎൽഎ, അസംപ്ഷൻ കോളജ് പ്രിൻസിപ്പൽ ഡോ. റാണി മരിയ, എസ്എച്ച് കോൺഗ്രിഗേഷൻ പ്രൊവിൻഷ്യൽ സിസ്റ്റർ കാതറിൻ, അതിരൂപത പാസ്റ്ററൽ കൗൺസിൽ ജോയിന്‍റ് സെക്രട്ടറി ഡോ.പി.വി. ജെ റോം എന്നിവർ പ്രസംഗിക്കും. ഡോക്യുമെൻ്ററി പ്രദർശനം, മംഗളപത്ര സമർപ്പണം, പുസ്തക പ്രകാശനം, കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കും.
⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
<div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script> |