Content | ഡൗൺപാട്രിക്: വടക്കൻ അയർലണ്ടിലെ കൗണ്ടി ഡൗണില്‍ വയോധികനായ കത്തോലിക്ക വൈദികന് നേരെയുണ്ടായ ആക്രമണത്തില്‍ ഗുരുതര പരിക്ക്. ഓഗസ്റ്റ് 10ന് ഡൗൺപാട്രിക് എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്ന സെന്റ് പാട്രിക്സ് പള്ളിയിലെ ഇടവക വികാരിയായ ഫാ. കാനൻ ജോൺ മുറെയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. വിശുദ്ധ കുർബാന അർപ്പിക്കാൻ ഒരുങ്ങുന്നതിനിടെ ചില്ലുകുപ്പി ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ വൈദികന്റെ തലയ്ക്ക് പരിക്കേൽക്കുകയും വിരലുകൾ ഒടിയുകയും ചെയ്തിട്ടുണ്ട്.
ഇതേ ദിവസം തന്നെ പ്രദേശത്ത് മറ്റൊരു കൊലപാതകവും നടന്നിട്ടുണ്ട്. ഇതുമായി ആക്രമണത്തിന് ബന്ധമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. കൊലപാതകക്കുറ്റത്തിന് 30 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തു കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരികയാണ്. 77 വയസ്സുള്ള ഇടവക വികാരിയുടെ ആരോഗ്യനില ഗുരുതരമാണെങ്കിലും മെച്ചപ്പെട്ടു വരുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ശുശ്രൂഷ തുടരുന്നതില്‍ ദുർബലനായ വൈദികന് നേരെ ആക്രമണം നടന്നത് വളരെയധികം അസ്വസ്ഥതയും ദുഃഖവും ഉളവാക്കുകയാണെന്ന് ഡൗൺ ആൻഡ് കോണർ രൂപത വക്താവ് ഫാ. എഡ്ഡി മക്ഗീ പറഞ്ഞു.
ആക്രമണം ഡൗൺപാട്രിക് സമൂഹത്തെ വല്ലാതെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. സംഭവം വിശ്വാസി സമൂഹത്തെ വളരെയധികം അസ്വസ്ഥരാക്കിയതായി ബിഷപ്പ് അലൻ മക്ഗക്കിയൻ പറഞ്ഞു. കഴിഞ്ഞ ദിവസം വൈദികനും ദുഃഖിതരായ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കാൻ നൂറുകണക്കിന് ആളുകൾ ദേവാലയത്തില്‍ സ്വമേധയാ ഒത്തുകൂടിയിരിന്നു. വൈദികന്‍ ആരോഗ്യ നില വീണ്ടെടുക്കുന്നതിനും പ്രദേശത്ത് സമാധാനം സംജാതമാകുന്നതിനും സെന്റ് കോൾമ്‌സില്ലെ പള്ളിയിൽ പ്രത്യേക പ്രാർത്ഥനയും ദിവ്യബലി അര്‍പ്പണവും നടന്നു.
⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}
<div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script> |