Contents
Displaying 25071-25080 of 25081 results.
Content:
25524
Category: 1
Sub Category:
Heading: പുതിയ 192 മെത്രാന്മാര്‍ക്കുള്ള ഫോര്‍മേഷന്‍ കോഴ്‌സ് റോമില്‍ ഇന്ന് ആരംഭിക്കും
Content: റോം: ലോകമെമ്പാടുമായി പുതുതായി നിയമിതരായ 192 ബിഷപ്പുമാർക്കുള്ള കോഴ്സ് ഇന്നു റോമില്‍ ആരംഭിക്കും. ഇന്ന് സെപ്റ്റംബർ 3 മുതൽ സെപ്റ്റംബർ 11 വരെ നടക്കുന്ന കോഴ്സില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പുതിയ മെത്രാന്മാര്‍ പങ്കെടുക്കുന്നുണ്ടെന്ന് പൊന്തിഫിക്കല്‍ വാര്‍ത്ത ഏജന്‍സിയായ ഏജന്‍സിയ ഫിഡെസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പരമ്പരാഗതമായി സെപ്റ്റംബറിൽ നടക്കുന്ന ഈ വാർഷിക കോഴ്സ്, പുതിയ ബിഷപ്പുമാരെ അവരുടെ ദൗത്യം ശരിയായ വിധത്തില്‍ നയിക്കാൻ സഹായിക്കാന്‍ ഉതകുന്നതാണ്. 78 ബിഷപ്പുമാർ സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രത്യേക കോഴ്‌സിൽ പങ്കുചേരുന്നു. അതേസമയം 114 ബിഷപ്പുമാർ രൂപത മെത്രാന്മാര്‍ക്കു വേണ്ടിയുള്ള കോഴ്‌സില്‍ പങ്കുചേരുമെന്നും വത്തിക്കാന്‍ വ്യക്തമാക്കി. പൗരസ്ത്യ സഭയില്‍ നിന്നുള്ള അഞ്ച് ബിഷപ്പുമാരും റോമൻ കൂരിയയിൽ സേവനമനുഷ്ഠിക്കുന്ന അഞ്ച് ബിഷപ്പുമാരും ഇതില്‍ പങ്കുചേരുന്നുണ്ട്. ഐക്യം, സഹവർത്തിത്വം, ലോകമെമ്പാടുമുള്ള പ്രാദേശിക സഭകൾക്കിടയിൽ ശക്തമായ ബന്ധം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനാണ് സംയുക്ത കൂട്ടായ്മകളും കോഴ്സും കൊണ്ട് ഉദ്ദേശിക്കുന്നത്. വിശുദ്ധ കുര്‍ബാന, ആരാധന, ക്ലാസുകള്‍, ചര്‍ച്ചകള്‍ എന്ന രീതിയിലാണ് കോഴ്സ് നടക്കുകയെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. പുതുതായി നിയമിതരായ ബിഷപ്പുമാരെ സെപ്റ്റംബർ 11 വ്യാഴാഴ്ച ലെയോ പതിനാലാമൻ മാർപാപ്പ പോള്‍ ആറാമന്‍ ഹാളില്‍ ഒരുമിച്ച് സ്വീകരിക്കും. മെത്രാന്‍ ശുശ്രൂഷയുടെ നിർവ്വഹണത്തിലുണ്ടാകുന്ന നിരവധി വെല്ലുവിളികളെ നേരിടാനും ലോകമെമ്പാടുമുള്ള സഹോദര ബിഷപ്പുമാരുമായി സംഭാഷണത്തിലൂടെയും പ്രാർത്ഥനയിലൂടെയും റോമിൽ ഒരുമിച്ച് ദിവസങ്ങൾ ചെലവഴിക്കാനുമുള്ള അവസരം നൽകുക എന്ന ലക്ഷ്യത്തോടെ ബിഷപ്പുമാർക്കായി പഠന സെമിനാറുകൾ നടത്തുന്ന പാരമ്പര്യം മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുന്‍പാണ് സഭയില്‍ ആരംഭിച്ചത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-09-03-15:25:56.jpg
Keywords: റോമില്‍, മെത്രാ

25525
Category: 1
Sub Category:
Heading: കഴിഞ്ഞ മാസം സ്പെയിനിൽ കത്തോലിക്ക ദേവാലയങ്ങള്‍ക്ക് നേരെ നടന്നത് ഏഴോളം ആക്രമണങ്ങള്‍
Content: മാഡ്രിഡ്: യൂറോപ്യന്‍ രാജ്യമായ സ്പെയിനിൽ കഴിഞ്ഞ മാസം ഏഴ് കത്തോലിക്ക ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണം നടന്നതായി റിപ്പോര്‍ട്ട്. സ്പെയിനിലെ ഒബ്സർവേറ്ററി ഫോർ റിലീജിയസ് ഫ്രീഡം ആൻഡ് കോണ്‍ഷ്യന്‍സ് (OLRC) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. "കറുത്ത ഓഗസ്റ്റ്" എന്ന വിശേഷണത്തോടെയാണ് സംഘടനയുടെ റിപ്പോര്‍ട്ട്. സമീപ ആഴ്ചകളിലാണ് കത്തോലിക്ക ദേവാലയങ്ങള്‍ക്ക് നേരെ കൂടുതല്‍ ആക്രമണങ്ങളും നടന്നത്. കോർഡോബ പ്രവിശ്യയിലെ റൂട്ട് പട്ടണത്തിലെ സെന്റ് കാതറിൻ ഇടവകയിലെ പടികളിൽ കറുത്ത പെയിന്റ് ഒഴിച്ചുള്ള ആക്രമണം ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നടന്നു. ഇതിന് പിന്നാലെ വലൻസിയയിലെ സെന്റ് മാർട്ടിൻ ഇടവകയിലെ നിത്യ ആരാധനാ ചാപ്പലില്‍ ട്രാൻസ്ജണ്ടറായ ഒരാള്‍ അൾത്താരയ്ക്ക് മുന്നിൽ ആക്രോശിച്ചുക്കൊണ്ട് അരുളിക്ക തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് ഓഎല്‍ആര്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഗസ്റ്റ് 13 ന്, പാൽമ ഡി മല്ലോർക്കയിലെ ഔർ ലേഡി ഓഫ് മൗണ്ട് കാർമൽ ഇടവക ദേവാലയത്തില്‍ കത്തോലിക്ക വിരുദ്ധ അധിക്ഷേപകരമായ ചുവരെഴുത്ത് നടത്തി അലങ്കോലമാക്കി. ഇതിന്റെ പിറ്റേന്ന് വലൻസിയ കത്തീഡ്രലിൽ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിനിടെ മദ്യപിച്ച ഒരാൾ കപ്യാരെയും ഇടവകക്കാരെയും ആക്രമിച്ചിരിന്നു. ഓഗസ്റ്റ് 17ന്, ഗ്രാനഡ പ്രവിശ്യയിലെ അൽബുനോളിലുള്ള സെന്റ് ജെയിംസ് ഇടവകയില്‍ അതിക്രമിച്ചു കയറിയ അക്രമി നിരവധി രൂപങ്ങള്‍ തകര്‍ക്കുകയും തീകൊളുത്തുകയും ചെയ്തു. തീ അണയ്ക്കാൻ അഗ്നിശമന സേനാംഗങ്ങൾക്ക് രണ്ട് മണിക്കൂറെടുത്തുവെന്ന് സംഘടന റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഗസ്റ്റ് 24-ന്, ടോളിഡോ പ്രവിശ്യയിലെ യെലെസിലെ അസംപ്ഷൻ ഓഫ് ഔർ ലേഡി ദേവാലയത്തിലെ വിവിധ രൂപങ്ങള്‍ തകര്‍ത്തുവെന്നും വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തിവെച്ചെന്നും ഒബ്സർവേറ്ററി ഫോർ റിലീജിയസ് ഫ്രീഡം ആൻഡ് കോണ്‍ഷ്യന്‍സ് വെളിപ്പെടുത്തി. കത്തോലിക്ക സഭ ഉയര്‍ത്തിപിടിക്കുന്ന ധാര്‍മ്മിക മൂല്യങ്ങളും അഭയാര്‍ത്ഥികളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവുമാണ് ആക്രമണങ്ങള്‍ക്കു പിന്നിലുള്ള കാരണമായി പൊതുവേ നിരീക്ഷിക്കുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-09-03-16:58:43.jpg
Keywords: സ്പെയി, സ്പാനി

25526
Category: 18
Sub Category:
Heading: മദ്യവും ലഹരിയും വഴിയുള്ള അക്രമസംഭവങ്ങള്‍ വ്യാപകമാകുന്നതിൽ സർക്കാരിന് കൂട്ടുത്തരവാദിത്വം: കെസിബിസി ലഹരി വിരുദ്ധ കമ്മീഷൻ
Content: കൊച്ചി: ഉത്സവസീസണുകളിൽ മദ്യവും ലഹരിയും അതുവഴി അക്രമസംഭവങ്ങളും വ്യാപകമാകുന്നതിൽ സർക്കാരിന് കൂട്ടുത്തരവാദിത്വമുണ്ടെന്ന് കെസിബിസി ലഹരി വിരുദ്ധ കമ്മീഷൻ ചെയർമാൻ ബിഷപ്പ് യൂഹാനോൻ മാർ തെയോഡോഷ്യസ്. ഓരോ ആഘോഷാവസരങ്ങളും കഴിയുമ്പോൾ കോടിക്കണക്കിന് രൂപയുടെ മദ്യം വിറ്റഴിഞ്ഞുവെന്ന കണക്ക് പുറത്തുവിടാൻ ഭരണാധികാരികൾ വെമ്പൽകൊള്ളുകയാണ്. മദ്യപാനത്തിൻ്റെയും മാരക രാസലഹരി ഉപയോഗത്തിന്റെയും വർധന സുചിപ്പിക്കുന്നത് സംസ്ഥാനത്തിൻ്റെ മാനസിക രോഗാവസ്ഥയെക്കുടിയാണ്. സംസ്ഥാനത്തിൻ്റെ മുക്കിലും മുലയിലും മാരക ലഹരികൾ മുലം അക്രമങ്ങൾ പെരു കുകയാണ്. കരുനാഗപ്പള്ളിയിൽ ലഹരിമാഫിയ പത്തു വീടുകൾ അടിച്ചു തകർത്തത് ഇവരുടെ ശക്തമായ സ്വാധീനം നാട്ടിലുണ്ടായിരിക്കുന്നതിന്റെയും ഇന്റലിജിൻസിന്റെ പരാജയത്തെയും സൂചിപ്പിക്കുന്നു. ഉത്സവ സീസണിലെ കോടിക്കണക്കിന് ലിറ്റർ മദ്യത്തിന്റെ ഉപയോഗകണക്ക് പുറത്തു വിടുന്നവർ ഈ കാലത്തുണ്ടാകുന്ന അക്രമങ്ങളുടെയും വാഹനാപകടങ്ങളുടെയും കൊലപാതകങ്ങളുടെയും കണക്കുകൾകൂടി പുറത്തുവിടണം. മനുഷ്യന്റെ ലഹരി ആസക്തി എന്ന ബലഹീനതയെ അബ്‌കാരികളും ഭരണക്കാരും ചൂഷണം ചെയ്യുകയാണെന്നും ഓണത്തോടനുബന്ധിച്ചു പുറത്തിറക്കിയ ലഹരിവി രുദ്ധ സന്ദേശത്തിൽ മാർ തെയോഡോഷ്യസ് പറഞ്ഞു.
Image: /content_image/India/India-2025-09-04-11:33:35.jpg
Keywords: മദ്യ

25527
Category: 1
Sub Category:
Heading: സുഡാനിലെ ജനത്തിന് സമാധാനപൂർണമായ ജീവിതം ഉറപ്പാക്കണമെന്ന് ലെയോ പതിനാലാമന്‍ പാപ്പ
Content: വത്തിക്കാന്‍ സിറ്റി; സായുധസംഘർഷങ്ങളുടെയും അതിക്രമങ്ങളുടെയും ഇരകളായി കഴിയുന്ന സുഡാനിലെ പതിനായിരക്കണക്കിനാളുകൾക്ക് സമാധാനപൂർണമായ ജീവിതം ഉറപ്പാക്കണമെന്ന് ലെയോ പതിനാലാമൻ പാപ്പ. രാജ്യത്തേക്ക് മാനവികസഹായമെത്തിക്കാൻ അന്താരാഷ്ട്രസമൂഹം മുൻകൈയെടുക്കണമെന്നും ഇന്നലെ സെപ്റ്റംബർ മൂന്ന് ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ മാര്‍പാപ്പ ആവശ്യപ്പെട്ടു. തികച്ചും നിരാശാജനകമായ വാർത്തകളാണ് സുഡാനിൽനിന്നും എത്തുന്നതെന്നും, സായുധസംഘർഷങ്ങളുടെയും പട്ടിണിയുടെയും ഇരകളായി കഷ്ടപ്പെടുന്ന ജനങ്ങളുടെ ദുരിതാവസ്ഥ മാറേണ്ടതുണ്ടേന്നും പാപ്പ പറഞ്ഞു. എൽ ഫാഷറിൽ ആയിരക്കണക്കിന് പേരാണ് കുടിയൊഴിപ്പിക്കപ്പെട്ടത്. കടുത്ത പട്ടിണിയുടെയും ആക്രമണങ്ങളുടെയും ഇരകളായി നിരവധി പേരാണ് നഗരത്തിൽ കുടുങ്ങിക്കിടക്കുന്നത്. നൂറുകണക്കിന് ജീവനുകളെടുത്തുകൊണ്ട് കഴിഞ്ഞ ദിവസം മധ്യ ഡാർഫൂറിനടുത്തുള്ള താറാസീനിലുണ്ടായ മണ്ണിടിച്ചിൽ പ്രദേശത്തെ ജനങ്ങളിൽ വേദനയും നിരാശയും നിറച്ചു. ഇതിനും പുറമെ രാജ്യത്ത് പടർന്നുപിടിച്ചിരിക്കുന്ന കോളറ, ദുരിതപൂർണ്ണമായ ജീവിതാവസ്ഥകളിലൂടെ കടന്നുപോകുന്ന ലക്ഷക്കണക്കിന് പേരുടെ ജീവനാണ് ഭീഷണിയുയർത്തുന്നതെന്ന് പാപ്പ ദുഃഖത്തോടെ സ്മരിച്ചു. സഹനങ്ങളിലൂടെ കടന്നുപോകുന്ന അവിടുത്തെ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും, കുടിയിറക്കപെട്ടവർക്കും തന്റെ സാമീപ്യം അറിയിച്ച പാപ്പ, ഏവർക്കും തന്റെ പ്രാർത്ഥന ഉറപ്പുനൽകി. സുഡാൻ കടന്നുപോയ്ക്കൊണ്ടിരിക്കുന്ന ഈ മാനവികദുരന്തത്തിന് അറുതിവരുത്താനായി അന്താരാഷ്ട്രസമൂഹവും, രാജ്യത്തെ നേതൃത്വവും സന്നദ്ധമാകണമെന്നും, ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായമെത്തിക്കാൻ വേണ്ടിയുള്ള മാനവിക ഇടനാഴി സാധ്യമാക്കണമെന്നും പാപ്പ അഭ്യർത്ഥിച്ചു. രാജ്യത്ത് സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനും, അവിടുത്തെ ജനങ്ങൾക്ക് അവരുടെ പ്രത്യാശയും, അന്തസ്സും, സമാധാനവും തിരികെ നൽകുന്നതിനുമായി ഏവരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള സത്യസന്ധവും ഗൗരവപൂർണ്ണവുമായ സംവാദങ്ങൾ ആരംഭിക്കേണ്ട സമയമാണിതെന്നും പാപ്പാ ഓർമ്മിപ്പിച്ചു. ലോകത്തിലെ ഏറ്റവും മോശമായ പ്രതിസന്ധിയാണ് ആഫ്രിക്കന്‍ രാജ്യമായ സുഡാനിലെ വടക്കൻ ഡാർഫർ മേഖലയിൽ നിലനില്‍ക്കുന്നതെന്നും നിരാശരായ ആളുകളിലേക്ക് സഹായം എത്തിക്കേണ്ടത് അടിയന്തര ആവശ്യമാണെന്നും അന്താരാഷ്ട്ര കത്തോലിക്ക സന്നദ്ധ സംഘടനയായ കാത്തലിക് ഏജൻസി ഫോർ ഓവർസീസ് ഡെവലപ്മെന്‍റ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-09-04-12:29:48.jpg
Keywords: പാപ്പ

25528
Category: 1
Sub Category:
Heading: "അല്ലാഹുവേ, യഹൂദരെയും ക്രിസ്ത്യാനികളെയും പ്രഹരിക്കണമേ"; പാലസ്തീൻ ഔദ്യോഗിക ചാനലിലെ പ്രാര്‍ത്ഥന വിവാദത്തില്‍
Content: റാമല്ല: പാലസ്തീന്‍റെ ഔദ്യോഗിക മാധ്യമമായി അറിയപ്പെടുന്ന പലസ്തീൻ അതോറിറ്റി (പിഎ) ടെലിവിഷനിൽ ക്രൈസ്തവര്‍ക്കും യഹൂദര്‍ക്കും എതിരെ നടത്തിയ വിദ്വേഷ പ്രാര്‍ത്ഥനയുടെ വീഡിയോ ദൃശ്യങ്ങള്‍ ചര്‍ച്ചയാകുന്നു. പിഎ ടിവിയില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സംപ്രേക്ഷണം ചെയ്ത വീഡിയോയില്‍ പ്രസംഗകൻ ക്രൈസ്തവരെ "ആക്രമണാത്മക കുരിശുയുദ്ധക്കാർ" എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അല്ലാഹുവിനോട് യഹൂദരെയും ക്രിസ്ത്യാനികളെയും പ്രഹരിക്കണമേയെന്ന പ്രാര്‍ത്ഥനയാണ് ഇയാള്‍ നടത്തുന്നത്. അമേരിക്കൻ, യഹൂദ ഇസ്രായേലുമായി ബന്ധപ്പെട്ട വാർത്തകൾ ഉൾക്കൊള്ളിച്ച് പുറത്തിറക്കുന്ന ന്യൂയോർക്ക് സിറ്റി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആൾജിമൈനർ എന്ന മാധ്യമമാണ് വീഡിയോ സഹിതം റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. "അല്ലാഹുവേ, കള്ളന്മാരായ യഹൂദരെ പ്രഹരിക്കണമേ, ഭൂമിയിൽ അഹങ്കാരത്തോടെയും സ്വേച്ഛാധിപത്യപരമായും പെരുമാറുകയും അതിൽ അഴിമതി വർദ്ധിപ്പിക്കുകയും ചെയ്ത ആക്രമണകാരികളായ കുരിശുയുദ്ധ ക്രിസ്ത്യാനികളെ പ്രഹരിക്കണമേ. അല്ലാഹുവേ, അവരെ പീഡനത്തിന്റെ ചാട്ടവാറുകൊണ്ട് പ്രഹരിക്കണമേ, അവർക്ക് ഒരു കറുത്ത ദിനം ഞങ്ങൾക്ക് കാണിച്ചുതരേണമേ."- എന്നാണ് നിരവധിപേര്‍ സാക്ഷിയാക്കി നേതാവ് പ്രാര്‍ത്ഥന നടത്തുന്നത്. നിസ്ക്കരിക്കുന്ന മറ്റുള്ളവര്‍ ഈ പ്രാര്‍ത്ഥനയില്‍ പങ്കുചേരുന്നതും വീഡിയോയില്‍ ദൃശ്യമാണ്. റാമല്ലയിൽ നിന്ന് സംപ്രേഷണം ചെയ്ത ഈ പ്രസംഗം പാലസ്തീൻ മീഡിയ വാച്ചാണ് യൂട്യൂബിലൂടെ പുറത്തുവിട്ടത്. പാലസ്തീൻ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഉപയോഗിക്കുന്നതു ഇത്തരത്തിലുള്ള ആഹ്വാനങ്ങളാണെന്നും വിദ്വേഷപ്രക്ഷേപണം പ്രതിഫലിപ്പിക്കുന്നതു ഇതാണെന്നും പാലസ്തീൻ മീഡിയ വാച്ച് അഭിപ്രായപ്പെട്ടു. ഒരു വശത്ത് ഗാസയിലും പാലസ്തീനിലും സമാധാനമുണ്ടാകാന്‍ വേണ്ടി വത്തിക്കാനും ക്രൈസ്തവ സന്നദ്ധ സംഘടനകളും വലിയ ഇടപെടല്‍ നടത്തുമ്പോഴാണ് മറുവശത്ത് ക്രൈസ്തവ യഹൂദ വിരുദ്ധ പ്രാര്‍ത്ഥനയെന്നത് ശ്രദ്ധേയമാണ്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-09-04-13:11:12.jpg
Keywords: പാലസ്തീ, മാധ്യമ

25529
Category: 1
Sub Category:
Heading: 'ഏഷ്യയുടെ നൊബേല്‍ സമ്മാനം' ഫിലിപ്പീന്‍സിലെ കത്തോലിക്ക വൈദികന്
Content: മനില: മനുഷ്യാവകാശ സംരക്ഷണത്തിനും മയക്കുമരുന്നിനുമെതിരെ ശക്തമായി പ്രവര്‍ത്തിക്കുന്ന ഫിലിപ്പിനോ വൈദികനായ ഫാ. ഫ്ലാവിയാനോ അന്റോണിയോ എൽ. വില്ലാനുവേവയ്ക്ക് 2025-ലെ റാമോൺ മാഗ്‌സസെ പുരസ്കാരം. 1958 മുതല്‍ നല്‍കിവരുന്ന റാമോൺ മാഗ്‌സസെ പുരസ്കാരം ഏഷ്യന്‍ നൊബേല്‍ സമ്മാനമായാണ് അറിയപ്പെടുന്നത്. ഏഷ്യയിലെ നേതാക്കളെയും സംഘടനകളെയും ആദരിക്കുക എന്നതാണ് റാമോൺ മാഗ്‌സസെ അവാര്‍ഡിലൂടെ ലക്ഷ്യമിടുന്നത്. മയക്കുമരുന്നിനെതിരായ യുദ്ധത്തിനിടെ ഇരകളായ വിധവകളുടെയും അനാഥരുടെയും എണ്ണമറ്റ ഭവനരഹിതരുടെയും പേരിൽ ബഹുമതി സ്വീകരിക്കുകയാണെന്നു അദ്ദേഹം പ്രതികരിച്ചു. മയക്കുമരുന്നിനെതിരായി മുൻ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടെർട്ടെയുടെ കാലയളവില്‍ രാജ്യത്തു പുറപ്പെട്ട യുദ്ധത്തിൽ മുപ്പതിനായിരത്തോളം പേര്‍ക്കാണ് ജീവന്‍ നഷ്ട്ടമായത്. റോഡ്രിഗോയുടെ നയങ്ങളുടെ ഏറ്റവും കടുത്ത വിമർശകരിൽ ഒരാളായിരിന്നു സൊസൈറ്റി ഓഫ് ദി ഡിവൈൻ വേഡ് (എസ്‌വിഡി) സന്യാസ സമൂഹാംഗമായ ഫാ. വില്ലാനുവേവ. ബാല്യത്തില്‍ മയക്കുമരുന്ന് അടിമയായിരിന്ന അദ്ദേഹം ആഴത്തിലുള്ള മാനസാന്തരത്തിനുശേഷം മിഷ്ണറിയായി മാറുകയായിരിന്നു. 1998-ൽ സെമിനാരിയിൽ ചേർന്നു. 2006-ൽ വൈദികനായി അഭിഷിക്തനായി. 2015-ൽ, ഭവനരഹിതർക്ക് മാന്യമായ പരിചരണവും സേവനവും നൽകുന്നതിനായി അദ്ദേഹം രാജ്യതലസ്ഥാനമായ മനിലയിൽ ആർനോൾഡ് ജാൻസെൻ കലിംഗ സെന്റർ എന്ന പേരില്‍ ഒരു കേന്ദ്രം സ്ഥാപിച്ചിരിന്നു. ഭക്ഷണം, വസ്ത്രം, പാർപ്പിടം ഉള്‍പ്പെടെയുള്ള സഹായം ഫാ. ഫ്ലാവിയാനോയുടെ നേതൃത്വത്തില്‍ ഇവിടെ ലഭ്യമാക്കുന്നുണ്ട്. സമൂഹത്തില്‍ വേദനയനുഭവിക്കുന്ന സാധാരണക്കാര്‍ക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ഫാ. ഫ്ലാവിയാനോ അന്റോണിയോയ്ക്കു ലഭിച്ച പുരസ്ക്കാരത്തില്‍ വിശ്വാസികള്‍ സന്തോഷം പ്രകടിപ്പിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-09-04-15:31:42.jpg
Keywords: ഏഷ്യ, ഫിലിപ്പീ

25530
Category: 1
Sub Category:
Heading: കാർളോയുടെയും ഫ്രസ്സാത്തിയുടെയും വിശുദ്ധ പദവിയ്ക്കു ഇനി മൂന്നു നാള്‍; പ്രത്യേക സ്റ്റാമ്പുമായി വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലന്‍ എന്ന പേരില്‍ അറിയപ്പെടുന്ന കാര്‍ളോ അക്യുട്ടിസിന്റെയും പാവപ്പെട്ടവരെ സഹായിക്കുന്നതിനിടെ പോളിയോ ബാധിച്ചു അന്തരിച്ച ഇറ്റാലിയൻ യുവാവ് പിയേർ ജോർജ്യോ ഫ്രസ്സാത്തിയുടെയും വിശുദ്ധ പദവിയ്ക്കു ഇനി മൂന്നു നാള്‍. ഈ വരുന്ന സെപ്റ്റംബർ മാസം ഏഴാം തീയതി ഞായറാഴ്ച വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ പതിനായിരകണക്കിന് വിശ്വാസികളെ സാക്ഷിയാക്കിയായിരിക്കും ലെയോ പതിനാലാമന്‍ പാപ്പ ഇവരെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുക. സുവിശേഷത്തിന് വേണ്ടി ജീവന്‍ സമര്‍പ്പിച്ച് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട രണ്ട് യുവ ക്രിസ്തുസാക്ഷികളോടുള്ള അനുസ്മരണാര്‍ഥം വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ഗവർണറേറ്റിലെ പോസ്റ്റൽ ആൻഡ് ഫിലാറ്റലിക് സർവീസ്, ഇറ്റലിയിലെ സാൻ മറിനോ റിപ്പബ്ലിക്, മാൾട്ടയിലെ സോവറിൻ മിലിട്ടറി ഓർഡർ എന്നിവയുടെ സഹകരണത്തോടെ സ്മാരക സ്റ്റാമ്പുകള്‍ പുറത്തിറക്കി. ഒരു സ്റ്റാമ്പിൽ ഫ്രസ്സാത്തി കുടുംബത്തിലെ അംഗമായ ആൽബെർട്ടോ ഫാൽചെറ്റി എന്ന കലാകാരൻ വരച്ച പിയർ ജോർജിയോ ഫ്രസ്സാത്തിയുടെ ഛായാചിത്രമാണ് ചിത്രീകരിച്ചിരിക്കുന്നത്. അകാലത്തിൽ മരിക്കുന്നതിന് തൊട്ടുമുമ്പ്, അസീസിയിനടുത്തുള്ള മൗണ്ട് സുബാസിയോയിലേക്കുള്ള സ്കൂൾ യാത്രയ്ക്കിടെ ചുവന്ന ഷർട്ട് ധരിച്ച് കറുത്ത ബാഗ് വഹിച്ചുകൊണ്ട് നില്‍ക്കുന്ന കാർളോ അക്യുട്ടിസിന്റെ ചിത്രമാണ് മറ്റേ സ്റ്റാമ്പിലുള്ളത്. 60,000 കാര്‍ളോ അക്യുട്ടിസ് സ്റ്റാമ്പും 50,000 ഫ്രസ്സാത്തി സ്റ്റാമ്പുമാണ് പുറത്തിറക്കുന്നത്. ഓരോന്നിനും 1.35 യൂറോ ($1.60) വിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിശുദ്ധ പദവി പ്രഖ്യാപനത്തിന് പിന്നാലെ പുതിയ സ്റ്റാമ്പുകള്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ പോസ്റ്റ് ഓഫീസിലും എല്ലാ വത്തിക്കാൻ പോസ്റ്റ് ഓഫീസുകളിലും ലഭ്യമാകുമെന്ന് വത്തിക്കാന്‍ അറിയിച്ചു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-09-04-16:05:50.jpg
Keywords: കാര്‍ളോ, വത്തിക്കാ

25531
Category: 18
Sub Category:
Heading: മുനമ്പം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ കോട്ടപ്പുറം ബിഷപ്പ് ഇന്ന് സമരപ്പന്തലിൽ എത്തും
Content: കൊച്ചി: 610 കുടുംബങ്ങളുടെ റവന്യു അവകാശങ്ങൾ നിഷേധിച്ചതിനെതിരേ മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച നിരാഹാരസമരം തിരുവോണ ദിനമായ ഇന്ന് 328 ദിവസം പൂർത്തിയാക്കും. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ഇന്നു രാവിലെ പത്തിന് സമരപ്പന്തലിൽ എത്തിച്ചേരും. കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ, എസ്എൻഡിപി വൈപ്പിൻ യൂണിയൻ പ്രസിഡൻ് ടി.ജി. വിജയൻ, യൂണിയൻ സെക്രട്ടറി ടി.ബി. ജോഷി, എസ്എൻഡിപി യോഗം ബോർഡ് മെംബർ കെ.പി. ഗോപാലകൃഷ്‌ണൻ, കുടുംബി സേവാ സമാജം സംസ്ഥാന വൈസ് പ്രസിഡന്റ് ജയപ്രസാദ് കടമക്കുടി, കെഎൽസിഎ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ഷെ റി ജെ. തോമസ്, കെഎൽസിഎ രൂപത പ്രസിഡൻ്റ് അനിൽ കുന്നത്തൂർ തുടങ്ങിയവരും മറ്റു സാമുദായികനേതാക്കളും മുനമ്പം വേളാങ്കണ്ണി മാതാ പള്ളിമുറ്റത്തെ സമവേദിയിൽ സന്നിഹിതരാകും. 2024 ഒക്ടോബർ 13ന് ഞായറാഴ്‌ച രാവിലെ പത്തിനാണ് മുനമ്പം ഭൂസംരക്ഷണസമി തിയുടെ നേതൃത്വത്തിൽ വേളാങ്കണ്ണി മാതാ പള്ളിയങ്കണത്തിൽ നിരാഹാരസമരം ആരംഭിച്ചത്.
Image: /content_image/India/India-2025-09-05-10:50:13.jpg
Keywords: മുനമ്പ

25532
Category: 1
Sub Category:
Heading: മാര്‍പാപ്പയെ സന്ദര്‍ശിച്ച് ഇസ്രായേൽ പ്രസിഡന്‍റ്; സംഘർഷ പരിഹാരത്തിന് ചര്‍ച്ചയുമായി ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെത്തിയ ഇസ്രായേൽ പ്രസിഡന്‍റ് ഐസക് ഹെർസോഗ് ലെയോ പതിനാലാമന്‍ പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ വ്യാഴാഴ്ച രാവിലെ വത്തിക്കാനിൽ നടന്ന സ്വകാര്യ കൂടിക്കാഴ്ചയില്‍ ദ്വിരാഷ്ട്ര പരിഹാരം ഉൾപ്പെടെയുള്ള ഗാസയിലെ സംഘർഷത്തെക്കുറിച്ച് ലെയോ പതിനാലാമൻ പാപ്പ ചർച്ച ചെയ്തു. മധ്യപൂര്‍വ്വേഷ്യയിലെ രാഷ്ട്രീയവും സാമൂഹികവുമായ സാഹചര്യവും ഗാസയിലെ ദുരിതാവസ്ഥയും ഇസ്രേലി പ്രസിഡൻ്റുമായി പാപ്പ ചർച്ച ചെയ്‌തതായി വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. ചർച്ചകൾ വേഗത്തിൽ പുനരാരംഭിക്കുന്നതിനുള്ള പ്രതീക്ഷ പാപ്പ പങ്കുവച്ചു. അതുവഴി എല്ലാ ബന്ദികളെയും മോചിപ്പിക്കാനും അടിയന്തരമായി സ്ഥിരമായ വെടിനിർത്തൽ സാധ്യമാക്കാനും ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിലേക്ക് മാനുഷികസഹായം സുരക്ഷിതമായി പ്രവേശിക്കുന്നത് സുഗമമാക്കാനും രണ്ട് ജനതകളുടെയും മാനുഷിക നിയമങ്ങളോടുള്ള പൂർണ ബഹുമാനം ഉറപ്പാക്കാനും കഴിയുമെന്നും പരിശുദ്ധ സിംഹാസനം പ്രത്യാശ പ്രകടിപ്പിച്ചു. 2021 മുതൽ ഇസ്രായേൽ പ്രസിഡന്റായി രാജ്യത്തെ നയിക്കുന്ന അറുപത്തിനാലുകാരനായ ഹെർസോഗും ലെയോ പാപ്പയും തമ്മില്‍ അടച്ചിട്ട മുറിയിലായിരിന്നു കൂടിക്കാഴ്ച. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ, വത്തിക്കാൻ സ്റ്റേറ്റ്‌സ് ബന്ധങ്ങൾക്കായുള്ള സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ ഗല്ലാഘർ എന്നിവരുമായും ഇസ്രായേൽ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി. വത്തിക്കാനിൽ ഊഷ്മളമായ സ്വീകരണത്തിന് ലെയോ പാപ്പയ്ക്കു നന്ദി അര്‍പ്പിക്കുകയാണെന്നു പ്രസിഡന്‍റ് ഐസക് ഹെർസോഗ് എക്സില്‍ കുറിച്ചു. നീതിയുടെയും കാരുണ്യത്തിന്റെയും മികച്ച ഭാവിക്കായി പരിശുദ്ധ സിംഹാസനവുമായുള്ള ഇസ്രായേലിന്റെ സഹകരണം ശക്തിപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാര്‍പാപ്പയുമായുള്ള ഇസ്രായേൽ പ്രസിഡന്‍റിന്റെ കൂടിക്കാഴ്ചയെ ഏറെ പ്രതീക്ഷയോടെയാണ് ആഗോള നേതാക്കള്‍ നോക്കികാണുന്നത്. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-09-05-11:46:43.jpg

25533
Category: 1
Sub Category:
Heading: ട്രംപിന്റെ വധശിക്ഷ അനുകൂല നയത്തെ അപലപിച്ച് കത്തോലിക്ക സംഘടന
Content: വാഷിംഗ്ടൺ ഡി.സി: അമേരിക്കന്‍ തലസ്ഥാനമായ വാഷിംഗ്ടൺ ഡി.സിയില്‍ കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെടുന്ന ആർക്കും വധശിക്ഷ നൽകണമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിര്‍ദ്ദേശത്തെ അപലപിച്ച് കത്തോലിക്ക സംഘടന. കാത്തലിക് മൊബിലൈസിംഗ് നെറ്റ്‌വർക്ക് എന്ന സംഘടനയാണ് രംഗത്തുവന്നിരിക്കുന്നത്. "തലസ്ഥാനമായ വാഷിംഗ്ടൺ ഡി.സി.യിൽ ആരെങ്കിലും ഒരാളെ കൊന്നാൽ, ഞങ്ങൾ വധശിക്ഷ ആവശ്യപ്പെടും, ഇത് വളരെ ശക്തമായ ഒരു പ്രതിരോധ നടപടിയാണ്, അത് കേട്ട എല്ലാവരും സമ്മതിക്കുന്നു" എന്നാണ് ട്രംപ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. മറ്റ് അമേരിക്കൻ നഗരങ്ങളെപ്പോലെ, വാഷിംഗ്ടൺ ഡി.സി.യും കുറ്റകൃത്യങ്ങളുടെയും അക്രമങ്ങളുടെയും വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും അവയെ അവഗണിക്കാൻ കഴിയില്ലെന്നും എന്നാല്‍ പ്രതിവിധി വധശിക്ഷയായിരിക്കണമെന്ന് നിർദ്ദേശിക്കുന്നത് ഏറ്റവും തെറ്റായ ഒരു സമീപനമാണെന്നു കാത്തലിക് മൊബിലൈസേഷൻ നെറ്റ്‌വർക്കിന്റെ പ്രസിഡന്റ് ക്രിസാൻ വൈലൻകോർട്ട് മർഫി കാത്തലിക് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. ദ്രോഹത്തിന് മറുപടിയായി വധശിക്ഷ ഫലപ്രദമായ പരിഹാരം വാഗ്ദാനം ചെയ്യുന്നില്ലായെന്നും അവര്‍ വ്യക്തമാക്കി. #{green->none->b-> YOU MAY LIKE: 'വധശിക്ഷ': അവർ പിടിക്കപ്പെട്ട കുറ്റവാളികൾ, നമ്മളോ പിടിക്കപ്പെടാത്തവരും..! }# {{വധശിക്ഷയെ കുറിച്ച് 'പ്രവാചകശബ്ദം' എഴുതിയ എഡിറ്റോറിയല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക /-> http://www.pravachakasabdam.com/index.php/site/news/12465/}} വധശിക്ഷയെ എതിർക്കുന്നതിനും തടവിലാക്കപ്പെട്ട ആളുകളുടെ മാനുഷിക അന്തസ്സ് സംരക്ഷിക്കുന്നതിനുമുള്ള പദ്ധതികളില്‍ അമേരിക്കന്‍ മെത്രാന്‍ സമിതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കാത്തലിക് മൊബിലൈസിംഗ് നെറ്റ്‌വർക്ക്. ഒരു സാഹചര്യത്തിലും വധശിക്ഷ അംഗീകരിക്കാനാവില്ലെന്നു കത്തോലിക്കാസഭ 2018-ല്‍ പ്രഖ്യാപിച്ചിരിന്നു. ചില സാഹചര്യങ്ങളിൽ വധശിക്ഷ അനുവദനീയമാണെന്നുള്ള പ്രബോധനം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശപ്രകാരം മാറ്റം വരുത്തുകയായിരിന്നു. വ്യക്തിയുടെ അലംഘനീയതയുടെയും അന്തസിന്റെയും മേലുള്ള കടന്നാക്രമണമായിട്ടാണു സുവിശേഷത്തിന്റെ വെളിച്ചത്തില്‍ സഭ വധശിക്ഷയെ കാണുന്നതെന്ന് സഭ പ്രഖ്യാപിച്ചിരിന്നു. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/News/News-2025-09-05-15:20:22.jpg
Keywords: ട്രംപ