category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading മദ്യവും ലഹരിയും വഴിയുള്ള അക്രമസംഭവങ്ങള്‍ വ്യാപകമാകുന്നതിൽ സർക്കാരിന് കൂട്ടുത്തരവാദിത്വം: കെസിബിസി ലഹരി വിരുദ്ധ കമ്മീഷൻ
Contentകൊച്ചി: ഉത്സവസീസണുകളിൽ മദ്യവും ലഹരിയും അതുവഴി അക്രമസംഭവങ്ങളും വ്യാപകമാകുന്നതിൽ സർക്കാരിന് കൂട്ടുത്തരവാദിത്വമുണ്ടെന്ന് കെസിബിസി ലഹരി വിരുദ്ധ കമ്മീഷൻ ചെയർമാൻ ബിഷപ്പ് യൂഹാനോൻ മാർ തെയോഡോഷ്യസ്. ഓരോ ആഘോഷാവസരങ്ങളും കഴിയുമ്പോൾ കോടിക്കണക്കിന് രൂപയുടെ മദ്യം വിറ്റഴിഞ്ഞുവെന്ന കണക്ക് പുറത്തുവിടാൻ ഭരണാധികാരികൾ വെമ്പൽകൊള്ളുകയാണ്. മദ്യപാനത്തിൻ്റെയും മാരക രാസലഹരി ഉപയോഗത്തിന്റെയും വർധന സുചിപ്പിക്കുന്നത് സംസ്ഥാനത്തിൻ്റെ മാനസിക രോഗാവസ്ഥയെക്കുടിയാണ്. സംസ്ഥാനത്തിൻ്റെ മുക്കിലും മുലയിലും മാരക ലഹരികൾ മുലം അക്രമങ്ങൾ പെരു കുകയാണ്. കരുനാഗപ്പള്ളിയിൽ ലഹരിമാഫിയ പത്തു വീടുകൾ അടിച്ചു തകർത്തത് ഇവരുടെ ശക്തമായ സ്വാധീനം നാട്ടിലുണ്ടായിരിക്കുന്നതിന്റെയും ഇന്റലിജിൻസിന്റെ പരാജയത്തെയും സൂചിപ്പിക്കുന്നു. ഉത്സവ സീസണിലെ കോടിക്കണക്കിന് ലിറ്റർ മദ്യത്തിന്റെ ഉപയോഗകണക്ക് പുറത്തു വിടുന്നവർ ഈ കാലത്തുണ്ടാകുന്ന അക്രമങ്ങളുടെയും വാഹനാപകടങ്ങളുടെയും കൊലപാതകങ്ങളുടെയും കണക്കുകൾകൂടി പുറത്തുവിടണം. മനുഷ്യന്റെ ലഹരി ആസക്തി എന്ന ബലഹീനതയെ അബ്‌കാരികളും ഭരണക്കാരും ചൂഷണം ചെയ്യുകയാണെന്നും ഓണത്തോടനുബന്ധിച്ചു പുറത്തിറക്കിയ ലഹരിവി രുദ്ധ സന്ദേശത്തിൽ മാർ തെയോഡോഷ്യസ് പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-09-04 11:33:00
Keywords മദ്യ
Created Date2025-09-04 11:33:35