Content | കൊച്ചി: 610 കുടുംബങ്ങളുടെ റവന്യു അവകാശങ്ങൾ നിഷേധിച്ചതിനെതിരേ മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആരംഭിച്ച നിരാഹാരസമരം തിരുവോണ ദിനമായ ഇന്ന് 328 ദിവസം പൂർത്തിയാക്കും. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ ഇന്നു രാവിലെ പത്തിന് സമരപ്പന്തലിൽ എത്തിച്ചേരും.
കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ, എസ്എൻഡിപി വൈപ്പിൻ യൂണിയൻ പ്രസിഡൻ് ടി.ജി. വിജയൻ, യൂണിയൻ സെക്രട്ടറി ടി.ബി. ജോഷി, എസ്എൻഡിപി യോഗം ബോർഡ് മെംബർ കെ.പി. ഗോപാലകൃഷ്‌ണൻ, കുടുംബി സേവാ സമാജം സംസ്ഥാന വൈസ് പ്രസിഡന്റ് ജയപ്രസാദ് കടമക്കുടി, കെഎൽസിഎ സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ഷെ റി ജെ. തോമസ്, കെഎൽസിഎ രൂപത പ്രസിഡൻ്റ് അനിൽ കുന്നത്തൂർ തുടങ്ങിയവരും മറ്റു സാമുദായികനേതാക്കളും മുനമ്പം വേളാങ്കണ്ണി മാതാ പള്ളിമുറ്റത്തെ സമവേദിയിൽ സന്നിഹിതരാകും.
2024 ഒക്ടോബർ 13ന് ഞായറാഴ്‌ച രാവിലെ പത്തിനാണ് മുനമ്പം ഭൂസംരക്ഷണസമി തിയുടെ നേതൃത്വത്തിൽ വേളാങ്കണ്ണി മാതാ പള്ളിയങ്കണത്തിൽ നിരാഹാരസമരം ആരംഭിച്ചത്. |