Contents

Displaying 19981-19990 of 25031 results.
Content: 20373
Category: 13
Sub Category:
Heading: തന്റെ പരിവര്‍ത്തനത്തിന് പിന്നില്‍ ബെനഡിക്ട് പാപ്പയും പ്രേരക ശക്തിയായതായി സൊഹ്‌റാബ് അഹ്മാരിയുടെ വെളിപ്പെടുത്തല്‍
Content: ന്യൂയോര്‍ക്ക്: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ പിന്‍ഗാമിയായി എട്ടു വര്‍ഷക്കാലം ആഗോള സഭയെ നയിച്ച മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്‍ തന്റെ വിശ്വാസ പരിവര്‍ത്തനത്തിനു പ്രേരക ശക്തിയായെന്ന വെളിപ്പെടുത്തലുമായി രംഗത്ത് വരുന്നവരുടെ എണ്ണം കൂടി വരുന്നു. ഷിയാ ഇസ്ലാം ഉപേക്ഷിച്ച് കത്തോലിക്ക വിശ്വാസം സ്വീകരിച്ച വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ എഡിറ്റോറിയല്‍ വിഭാഗത്തില്‍ അടക്കം ജോലി ചെയ്ത പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ സൊഹ്‌റാബ് അഹ്മാരിയുടെ വെളിപ്പെടുത്തലാണ് ഇതില്‍ ഏറ്റവും ശ്രദ്ധ നേടുന്നത്. തന്റെ തീരുമാനത്തിന് പിന്നില്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പയ്ക്കു നിര്‍ണ്ണായകമായ സ്വാധീനമുണ്ടെന്നു അമേരിക്കൻ കൺസർവേറ്റീവിന്റെ സ്ഥാപകനും എഡിറ്ററുമായ അഹ്മാരി 'ന്യൂയോക്ക് ടൈംസി'ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ കുറിച്ചു. 2006 സെപ്റ്റംബറില്‍ ജര്‍മ്മനിയിലെ റീഗന്‍സ്ബര്‍ഗ് സര്‍വ്വകലാശാലയില്‍ ബെനഡിക്ട് പതിനാറാമന്‍ നടത്തിയ പ്രസംഗം മുസ്ലീം ലോകത്തെ ആളിക്കത്തിച്ചെങ്കിലും, ഷിയാ ഇസ്ലാമില്‍ നിന്നും നിരീശ്വരവാദിയായി മാറിയ തന്നെ സംബന്ധിച്ചിടത്തോളം ആ പ്രസംഗം തന്റെ പൂര്‍വ്വികരെക്കുറിച്ച് നന്നായി മനസ്സിലാക്കുവാനുള്ള ഒരു ഉറവിടമായിരുന്നുവെന്നു അഹ്മാരി സ്മരിച്ചു. “ബെനഡിക്ട് പതിനാറാമന്‍ പാപ്പ വിശ്വാസത്തേക്കുറിച്ച് എന്നെ പഠിപ്പിച്ചതെന്ത്” എന്ന തലക്കെട്ടോടു കൂടിയാണ് അഹ്മാരിയുടെ ലേഖനം. അക്രമത്തിലൂടെ വിശ്വാസം പ്രചരിപ്പിക്കുന്നത് യുക്തിഹീനമാണെന്നു പതിനാലാം നൂറ്റാണ്ടിലെ ബൈസന്റൈന്‍ ചക്രവര്‍ത്തിയായ മാനുവല്‍ II പാലയോലോഗോസിന്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് ബെനഡിക്ട് പാപ്പ പറഞ്ഞിരിന്നു. “മുഹമ്മദ്‌ കൊണ്ടുവന്നത് എന്താണെന്ന് എന്നെ കാണിക്കൂ, വാളുകൊണ്ട് ഇസ്ലാം പ്രചരിപ്പിക്കുക പോലെയുള്ള തിന്മകളും മനുഷ്യത്വരഹിതവും മാത്രമാണ് നിങ്ങള്‍ക്ക് കാണുവാന്‍ കഴിയുക” എന്നാണ് പാലയോലോഗോസ് ഒരു പേര്‍ഷ്യന്‍ പണ്ഡിതനുമായി ഇസ്ലാമിനേയും ക്രിസ്തുമതത്തേയും കുറിച്ച് നടത്തിയ സംവാദത്തില്‍ പറഞ്ഞിരിന്നത്. 2016-ല്‍ ഐഎസ് തീവ്രവാദികള്‍ ഫ്രാന്‍സില്‍ ദേവാലയത്തിനുള്ളില്‍ കയറി വയോധിക വൈദികനായ ഫാ. ജാക്വസ് ഹാമലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് പിന്നാലെയാണ് സൊഹ്‌റാബ് അഹ്മാരി ക്രിസ്തു വിശ്വാസം സ്വീകരിക്കുന്നത്. മെക്സിക്കന്‍ ചെസ് കളിക്കാരനായ ക്രിസ്റ്റോബാള്‍ റൊമേരോയും തന്റെ വിശ്വാസ പരിവര്‍ത്തനത്തില്‍ ബെനഡിക്ട് പാപ്പയ്ക്കു സ്വാധീനമുണ്ടെന്ന് വെളിപ്പെടുത്തിയിരിന്നു.
Image: /content_image/News/News-2023-01-10-21:14:35.jpg
Keywords: ഉപേക്ഷി
Content: 20374
Category: 18
Sub Category:
Heading: ഏകീകൃത കുർബാന ക്രമം: ബിഷപ്പുമാര്‍ ചര്‍ച്ച നടത്തി
Content: കൊച്ചി: ഏകീകൃത കുർബാന ക്രമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദികരുടെയും അല്‍മായരുടെയും പ്രതിനിധികളുമായി സീറോ മലബാർ സഭാ സിനഡിലെ മെത്രാന്മാർ ചർച്ച നടത്തി. ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട്, ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംബ്ലാനി, ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ബിഷപ്പ് മാർ ജോസ് ചിറ്റൂപറമ്പിൽ എന്നിവരാണു ചർച്ചകൾ നടത്തിയത്. ഇന്നലത്തെ ചർച്ച വൈകുന്നേരം ഏഴോടെ അവസാനിച്ചു. ചർച്ചകൾ തുടരുമെന്ന് സഭ പിആ ർഒ ഫാ.ആന്റണി വടക്കേക്കര അറിയിച്ചു.
Image: /content_image/India/India-2023-01-11-10:17:55.jpg
Keywords: സീറോ
Content: 20375
Category: 18
Sub Category:
Heading: കെആർഎൽസിസി ജനറൽ അസംബ്ലി കോട്ടയത്ത്
Content: കോട്ടയം: കേരള ലത്തീൻ സഭാ സമൂഹത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കെആർഎൽസിസിയുടെ 40-ാമത് ജനറൽ അസംബ്ലി വിജയപുരം രൂപതയുടെ ആതിഥേയത്വത്തിൽ കോട്ടയം വിമലഗിരി പാസ്റ്ററൽ സെന്ററിൽ 14, 15 തീയതികളിൽ നടത്തും. കേരളത്തിലെ 12 ലത്തീൻ രൂപതകളിലെ ബിഷപ്പുമാരും വികാരി ജനറാൾമാരും വിവിധ കമ്മീഷനുകളുടെ സെക്രട്ടറിമാരും വൈദിക-സന്യസ്ത അല്മായ പ്രതിനിധി കളും വിവിധ സംഘടനാ നേതാക്കളും ദ്വിദ്വിന അസംബ്ലിയിൽ പങ്കെടുക്കും. 14നു രാവിലെ 10നു കെആർഎൽസിസി പ്രസിഡന്റും കൊച്ചി മെത്രാനുമായ ഡോ. ജോസഫ് കരിയിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ചെയ ർമാൻ ടി.കെ. ജോസ് മുഖ്യപ്രഭാഷണം നടത്തും. വിജയപുരം ബിഷപ്പ് ഡോ.സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ എന്നിവർ പ്രസംഗിക്കും. നവലോക യുവജന ശുശ്രൂഷ നയങ്ങളും ആഭിമുഖ്യങ്ങളും എന്നതാണ് അസംബ്ലിയുടെ മുഖ്യചർച്ചാവിഷയം. ആനുകാലിക വിഷയങ്ങളും സമകാലിക സാമൂഹിക-രാഷ്ട്രീയ സമീപനങ്ങളും ചർച്ചാവിഷയങ്ങളാകും. വിവിധ സെഷനുകൾക്കും പാനൽ ചർ ച്ചകൾക്കും കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, വൈ സിഡന്റ് ജോസഫ് ജൂഡ്, സെക്രട്ടറിമാരായ പി.ജെ. തോമസ്, ഷിബു ജോസഫ്, പു ഷ്പ ക്രിസ്റ്റി, തിരുവനന്തപുരം സഹായമെത്രാൻ ഡോ. ക്രിസ്തുദാസ്, കാലടി സർവകലാശാല പ്രഫ.ഡോ. ബിജു വിൻസെന്റ്, കോഴിക്കോട് വികാരി ജനറാൾ മോൺ. ജെൻ സൺ പുത്തൻവീട്ടിൽ, കെസിവൈഎം സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ ചാലക്കര, കെസിവൈഎം ലാറ്റിൻ ജനറൽ സെക്രട്ടറി ജിജോ ജോൺ, സംസ്ഥാന സിൻഡിക്കറ്റം ഗം ഫെബീന അലക്സ്, ജീസസ് യൂത്ത് കേരള ഫോർമേഷൻ അംഗം ഗോഡ്വിൻ ഇ ഗ്നേഷ്യസ്, പോൾ ജോസ്, സ്റ്റെഫി ചാൾസ് തുടങ്ങിയവർ നേതൃത്വം നൽകും.
Image: /content_image/India/India-2023-01-11-10:30:10.jpg
Keywords: ലത്തീൻ
Content: 20376
Category: 10
Sub Category:
Heading: ജോർദാൻ നദിക്കരയിൽ ഈശോയുടെ ജ്ഞാനസ്നാന തിരുനാളിന്റെ ആഘോഷം
Content: ജോര്‍ദാന്‍: ജനുവരി എട്ടാം തീയതി ആചരിച്ച ഈശോയുടെ ജ്ഞാനസ്നാന തിരുന്നാളിനോട് അനുബന്ധിച്ച് ജോർദാൻ നദിക്കരയിൽ എത്തിയത് ആയിരക്കണക്കിന് തീർത്ഥാടകര്‍. പാരമ്പര്യം അനുസരിച്ച് ജോർദാൻ നദിക്കരയിൽ ക്വസർ അൽ യഹൂദ് എന്ന സ്ഥലത്താണ് യേശുക്രിസ്തു സ്നാപകയോഹന്നാനിൽ നിന്ന് ജ്ഞാനസ്നാനം സ്വീകരിക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച ഇവിടെ നിരവധി വിശ്വാസികളാണ് ഒരുമിച്ചുകൂടിയത്. നേരത്തെ ജെറിക്കോയിലെ, നല്ലിടയന്റെ നാമധേയത്തിലുള്ള ഫ്രാൻസിസ്കൻ ആശ്രമത്തിലാണ് തിരുകര്‍മ്മങ്ങള്‍ ആരംഭിച്ചത്. വിവിധ മതനേതാക്കളും, പ്രാദേശിക രാഷ്ട്രീയ നേതാക്കളും ഇവിടെ എത്തിയിരുന്നു. ഇടവകയുടെ ചുമതലയുള്ള ഫാ. മാരിയോ മരിയ ഹഡ്ജിറ്റി എല്ലാവരെയും സ്വാഗതം ചെയ്തു, ഈശോയ്ക്ക് ജ്ഞാനസ്നാനം നൽകുന്ന ബൈബിൾ ഭാഗം വായിച്ചു. ക്രൈസ്തവർ ന്യൂനപക്ഷമായുള്ള പ്രദേശത്ത് സമാധാനപരമായ സഹവർത്തിത്വത്തിന്റെ ആവശ്യം ഫാ. മാരിയോ ഊന്നി പറഞ്ഞു. വിശുദ്ധ നാടിന്റെ ചുമതലയുള്ള ഫാ. ഫ്രാൻസിസ്കോ പാറ്റണും സന്ദേശം നല്‍കി. ജെറീക്കോയിൽ ഫ്രാൻസിസ്കൻ സാന്നിധ്യം വേണ്ടതിന്റെ ആവശ്യകതയെ പറ്റിയാണ് അദ്ദേഹം പറഞ്ഞത്. സഭയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ടെറ സാങ്ത എന്ന വിദ്യാഭ്യാസ സ്ഥാപനത്തിലൂടെ നൽകുന്ന സംഭാവനകളെ പറ്റി അദ്ദേഹം പരാമർശിച്ചു. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fposts%2Fpfbid0sgFfeGjQjaMavzEqxP2VjyfBWSAiQQcEp8WpKRSJXm4n1uCrhDrkWWw5emuq6oVTl&show_text=true&width=500" width="500" height="773" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> അവിടുത്തെ ചടങ്ങുകൾക്ക് ശേഷം, ഈശോയുടെ ജ്ഞാനസ്നാനം നടന്ന സ്ഥലത്തിനടുത്ത് നിർമ്മിച്ചിരിക്കുന്ന ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പണം നടന്നു. വിശുദ്ധ കുർബാന അർപ്പണത്തിന് ശേഷം ഈശോ പരീക്ഷിക്കപ്പെട്ട സ്ഥലമായി കരുതപ്പെടുന്ന ക്വാറന്റൈനിൽ സ്ഥിതി ചെയ്യുന്ന ഗ്രീക്ക് ഓർത്തഡോക്സ് ആശ്രമത്തിലേക്ക് തീർത്ഥാടകർ നടന്നു നീങ്ങി. പത്തൊന്‍പതാം നൂറ്റാണ്ടിൽ പുനർ നിർമ്മിക്കപ്പെട്ട ഈ ദേവാലയത്തിന് മുന്നിലാണ് തിരുനാൾ ദിവസത്തെ പരിപാടികൾക്ക് സമാപനമായത്. Tag: Christians in Middle East mark Epiphany on Jordan River, Christian Malayalam News, Catholic Malayalam News, Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം.
Image: /content_image/News/News-2023-01-11-11:30:16.jpg
Keywords: ജോർദാ
Content: 20377
Category: 11
Sub Category:
Heading: വിമാന യാത്രയുടെ അവസാനം ബെനഡിക്ട് പാപ്പയെ അനുസ്മരിച്ച് പൈലറ്റിന്റെ സന്ദേശം
Content: വത്തിക്കാന്‍ സിറ്റി: മുന്‍പാപ്പ ബെനഡിക്ട് പതിനാറാമന്റെ മൃതസംസ്ക്കാര ദിനമായ ജനുവരി 5-ന് സ്പാനിഷ് നഗരമായ സെവില്ലേയില്‍ നിന്നും റോമിലേക്ക് പറന്ന വ്യൂലിംഗ് എയര്‍ലൈന്‍സ് വിമാനത്തില്‍ നടന്ന അസാധാരണ സംഭവം വാര്‍ത്തയാകുന്നു. വ്യൂലിംഗ് എയര്‍ലൈന്‍സിന്റെ കമാന്‍ഡറായ റാവുള്‍ റൂയിസ് യാത്രയുടെ അവസാനത്തില്‍ ബെനഡിക്ട് പാപ്പയ്ക്കു അര്‍പ്പിച്ച വികാരനിര്‍ഭരമായ ശ്രദ്ധാഞ്ജലിയാണ് മാധ്യമ ശ്രദ്ധ നേടുന്നത്. റോമന്‍ സമയം രാവിലെ 9ന് മിലാനില്‍ ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ മെഗാഫോണിലൂടെ റാവുള്‍ റൂയിസ് നടത്തിയ അറിയിപ്പ് അക്ഷരാര്‍ത്ഥത്തില്‍ അന്തരിച്ച മുന്‍പാപ്പക്കുള്ള ആദരാഞ്ജലിയായി മാറുകയായിരിന്നു. സാധാരണ അഭിസംബോധന ആയിരിക്കുമെന്ന്‍ കരുതിയ യാത്രക്കാരെ അത്ഭുതപ്പെടുത്തുന്നതായിരുന്നു റാവുളിന്റെ വാക്കുകള്‍. “പരിശുദ്ധ പിതാവ് ബെനഡിക്ട് പതിനാറാമന്‍ പാപ്പയെ കുറിച്ച് ഏതാനും വാക്കുകള്‍ പറയുവാന്‍ എന്നെ അനുവദിക്കണം” എന്ന് പറഞ്ഞുകൊണ്ട് ആരംഭിച്ച റാവുള്‍, ബെനഡിക്ട് പതിനാറാമന്റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ ഭാഗ്യം ലഭിച്ചവര്‍ തങ്ങളേപ്പോലെയുള്ള എളിയവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന്‍ അപേക്ഷിക്കുകയും ചെയ്തു. ആധുനിക ലോകത്തിലെ ഏറ്റവും പ്രഗല്‍ഭനായ ദൈവശാസ്ത്രജ്ഞരില്‍ ഒരാളായ ബെനഡിക്ട് പാപ്പ പറഞ്ഞിട്ടുള്ള പല പ്രശസ്തമായ വാക്യങ്ങളും അദ്ദേഹം പരാമര്‍ശിച്ചിരുന്നു. “അധികം താമസിയാതെ തന്നെ ഞാന്‍ എന്റെ ജീവിതത്തിന്റെ അവസാന വിധിക്കായി ഹാജരാവും, ഞാന്‍ എന്റെ ജീവിതത്തിലേക്ക് പിന്തിരിഞ്ഞ് നോക്കുമ്പോള്‍; എനിക്ക് സന്തോഷമുണ്ട്, കാരണം ദൈവം എനിക്ക് ഒരു വിധികര്‍ത്താവ് മാത്രമല്ല, എന്റെ സുഹൃത്തും, സഹോദരനും, അഭിഭാഷകനും കൂടിയാണ്” - തന്റെ അന്ത്യത്തെ മുന്‍കൂട്ടി കണ്ടിട്ടെന്നപോലെ ബെനഡിക്ട് പതിനാറാമന്‍ പറഞ്ഞിട്ടുള്ള വാക്കുകള്‍ റാവുള്‍ അനുസ്മരിച്ചു. ബെനഡിക്ട് പാപ്പ തന്റെ ഇഹലോക വാസത്തില്‍ അവസാനം പറഞ്ഞ “യേശുവേ ഞാന്‍ നിന്നെ സ്നേഹിക്കുന്നു” എന്ന വാക്കുകളും പൈലറ്റ് അനുസ്മരിച്ചു. ''പരിശുദ്ധ പിതാവേ അങ്ങേക്ക് നന്ദി” എന്ന് പറഞ്ഞുകൊണ്ടാണ് റാവുള്‍ വാക്കുകള്‍ ചുരുക്കിയത്. റാവുളിന്റെ അറിയിപ്പ് പൂര്‍ണ്ണ നിശബ്ദതയോടെ ശ്രദ്ധാപൂര്‍വ്വം കേട്ട യാത്രക്കാര്‍ വികാരനിര്‍ഭരമായ ഹര്‍ഷാരവങ്ങളോടെയാണ് സ്വീകരിച്ചത്. Tag: Pilot pays emotional tribute to Benedict XVI during flight to Rome, Christian Malayalam News, Catholic Malayalam News, Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം.
Image: /content_image/News/News-2023-01-11-13:50:05.jpg
Keywords: ബെനഡി
Content: 20378
Category: 1
Sub Category:
Heading: നീതി നിഷേധവും നിന്ദനവും ഏറ്റുവാങ്ങിയ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്‍ ദിവംഗതനായി
Content: മെല്‍ബണ്‍: കെട്ടിച്ചമച്ച ലൈംഗീക ആരോപണങ്ങളെ തുടര്‍ന്നു ദീര്‍ഘകാലം വിചാരണ നേരിടുകയും പിന്നീട് കുറ്റ വിമുക്തനാക്കപ്പെടുകയും ചെയ്ത മുന്‍ ഓസ്ട്രേലിയന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്‍ ദിവംഗതനായി. 81 വയസ്സായിരിന്നു. ഇടുപ്പെല്ലിലെ ശസ്ത്രക്രിയയേത്തുടര്‍ന്ന്‍ റോമില്‍ വിശ്രമത്തിലിരിക്കേ ഇന്നലെ ജനുവരി 10ന് റോമന്‍ സമയം രാത്രി 8:50-ന് ഹൃദയസ്തംഭനത്തേത്തുടര്‍ന്നായിരുന്നു അന്ത്യം. വത്തിക്കാനിലെ മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന പദവി വഹിച്ചിട്ടുള്ള വ്യക്തികൂടിയാണ് കര്‍ദ്ദിനാള്‍ പെല്‍. 2014-ല്‍ ഫ്രാന്‍സിസ് പാപ്പ സ്ഥാപിച്ച ‘വത്തിക്കാന്‍ സെക്രട്ടറിയേറ്റ് ഫോര്‍ ദി എക്കോണമി’യുടെ ആദ്യ തലവനായിരുന്ന കര്‍ദ്ദിനാള്‍ പെല്‍ അതിനുമുന്‍പ് സിഡ്നിയിലേയും, മെല്‍ബണിലേയും മെത്രാപ്പോലീത്തയായും സേവനം ചെയ്തിട്ടുണ്ട്. ഓസ്ട്രേലിയയില്‍ മാത്രമല്ല ലോകമെമ്പാടും നിര്‍ണ്ണായകമായ സ്വാധീനമുള്ള വ്യക്തി കൂടിയായിരുന്നു അദ്ദേഹം. 1941-ല്‍ ഓസ്ട്രേലിയയിലെ വിക്ടോറിയയിലെ ബല്ലാരാറ്റ് പട്ടണത്തില്‍ ജനിച്ച കര്‍ദ്ദിനാള്‍ പെല്‍ 1966-ലാണ് തിരുപ്പട്ട സ്വീകരണം നടത്തിയത്. 1987-ല്‍ അദ്ദേഹം മെല്‍ബണിലെ സഹായക മെത്രാനായി നിയമിതനായി. 9 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം മെല്‍ബണിലെ മെത്രാപ്പോലീത്തയായും, 2001-ല്‍ സിഡ്നിയിലെ മെത്രാപ്പോലീത്തയായും നിയമിതനായി. സിഡ്നി മെത്രാപ്പോലീത്തയായിരിക്കെ 2003-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് ഇദ്ദേഹത്തേ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നത്. 2013-ല്‍ ഫ്രാന്‍സിസ് പാപ്പ കര്‍ദ്ദിനാള്‍ പെല്ലിനെ തന്റെ കര്‍ദ്ദിനാളുമാരുടെ സമിതിയിലെ അംഗമായി നിയമിക്കുകയും, ഒരു വര്‍ഷത്തിന് ശേഷം പുതുതായി രൂപീകരിച്ച വത്തിക്കാന്‍ സെക്രട്ടറിയേറ്റ് ഫോര്‍ ദി എക്കോണമിയുടെ തലവനായി നിയമിക്കുകയും ചെയ്തു. ഓസ്ട്രേലിയയില്‍ തനിക്കെതിരെ ലൈംഗീകാരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനായി 2017ല്‍ അദ്ദേഹം താല്‍ക്കാലിക അവധിയെടുത്ത് ഓസ്ട്രേലിയയിലേക്ക് മടങ്ങുകയായിരിന്നു. 1996-ല്‍ ഓസ്ട്രേലിയയിലെ മെല്‍ബണിലെ സെന്റ് പാട്രിക്ക് കത്തീഡ്രലില്‍വെച്ച് മെത്രാനായിരിക്കെ പള്ളിയിലെ ഗായക സംഘത്തില്‍ അംഗമായ രണ്ട് ആണ്‍കുട്ടികളെ ലൈംഗീക ചൂഷണത്തിനിരയാക്കി എന്നതായിരുന്നു അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണം. കുറ്റാരോപണത്തെ തുടര്‍ന്നു വത്തിക്കാനിലെ സാമ്പത്തിക കാര്യാലയത്തിന്റെ ചുമതലയില്‍ നിന്നു അദ്ദേഹത്തെ നീക്കം ചെയ്തിരുന്നു. 404 ദിവസങ്ങളോളം ജയിലില്‍ ഏകാന്ത തടവ് അനുഭവിച്ചു. എന്നാല്‍ വിശദമായ അന്വേഷണങ്ങള്‍ക്കും വിചാരണയ്ക്കും ഒടുവില്‍ കുറ്റാരോപണത്തില്‍ വസ്തുതയില്ലെന്ന് ഏഴു പേരടങ്ങുന്ന ഹൈക്കോടതി ഫുള്‍ ബഞ്ച് 2020 ഏപ്രില്‍ മാസത്തില്‍ പ്രഖ്യാപിക്കുകയായിരിന്നു. കുറ്റവിമുക്തനാക്കപ്പെട്ടതിനെ ജയില്‍ മോചിതനായി. തനിക്കെതിരെ പരാതി നല്‍കിയവരോട് തനിക്ക് യാതൊരു വിദ്വേഷവുമില്ലെന്ന്‍ മോചിതനായ സമയത്ത് അദ്ദേഹം പ്രസ്താവിച്ചിരിന്നു. ജയിലില്‍ ഏകാന്ത തടവ് അനുഭവിച്ചിരുന്ന കാലത്ത് അദ്ദേഹം എഴുതിയ ജേര്‍ണല്‍ മൂന്ന്‍ വാല്യങ്ങളായി പ്രസിദ്ധീകരിച്ചിരിന്നു. Tag: Australian Cardinal George Pell dies at 81, Christian Malayalam News, Catholic Malayalam News, Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-01-11-17:49:05.jpg
Keywords: ജോര്‍ജ്ജ് പെല്‍
Content: 20379
Category: 14
Sub Category:
Heading: ബംഗ്ലാദേശിലെ സുവിശേഷവത്ക്കരണത്തിന്റെ പ്രധാന ഉപകരണമായി റേഡിയോ; ശ്രോതാക്കളില്‍ 95%വും അക്രൈസ്തവര്‍
Content: ധാക്ക: ഇസ്ലാമിക രാജ്യമായ ബംഗ്ലാദേശിലെ സുവിശേഷവത്കരണത്തിലെ ഏറ്റവും ഫലവത്തായ ഉപകരണമായി റേഡിയോ മാറുന്നു. ഏഷ്യയിലെ കത്തോലിക്ക ബ്രോഡ്കാസ്റ്റിംഗ് സേവനമായ ‘റേഡിയോ വെരിത്താസ് ഏഷ്യ’യുടെ (ആര്‍.വി.എ) ബംഗ്ലാദേശി ഭാഷാ സേവനമാണ് ഈ മാറ്റത്തിന് ചുക്കാന്‍ പിടിക്കുന്നത്. സമീപകാലത്ത് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കായില്‍വെച്ച് ‘ആര്‍.വി.എ’യുടെ ബംഗാളി സര്‍വീസ് തങ്ങളുടെ ശ്രോതാക്കളുമായി നടത്തിയ കൂടിക്കാഴ്ചക്കിടയില്‍ പുറത്തുവിട്ടതാണ് ഇക്കാര്യം. കഴിഞ്ഞ കുറേ മാസങ്ങളായി നടന്നുവരുന്ന കൂടിക്കാഴ്ചകളില്‍ നിന്നും, സര്‍വ്വേകളില്‍ നിന്നും ‘ആര്‍.വി.എ’യുടെ ശ്രോതാക്കളില്‍ 95 ശതമാനവും അക്രൈസ്തവരാണെന്ന്‍ വ്യക്തമായെന്നു അധികൃതര്‍ വെളിപ്പെടുത്തി. ധാക്കയില്‍ നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്ത അക്രൈസ്തവര്‍ തങ്ങള്‍ കത്തോലിക്കാ റേഡിയോ പരിപാടികള്‍ കേള്‍ക്കാറുണ്ടെന്നും, അത് തങ്ങളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും പറഞ്ഞു. കുട്ടിക്കാലം മുതല്‍ റേഡിയോ വെരിത്താസ് ഏഷ്യയുടെ ബംഗാളി പരിപാടികള്‍ ശ്രവിച്ച് വരികയാണെന്നും ‘ചടോണ’ (ബോധവല്‍ക്കരണം) എന്ന പരിപാടിയാണ് ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളതെന്നും റേഡിയോ വേരിത്താസ് ഏഷ്യയുടെ ശബ്ദം തനിക്കും കുടുംബത്തിലും ജ്ഞാനത്തിന്റെ വെളിച്ചം പകരുകയും തൊഴില്‍പരവും വ്യക്തിപരവുമായ വികാസത്തില്‍ സഹായിക്കുകയും ചെയ്തുവെന്നും ദിഡാദുറുല്‍ ഇക്ബാല്‍ എന്ന മുസ്ലീം ശ്രോതാവ് പറഞ്ഞു. ആസിഫ് ഇക്ബാല്‍ എന്ന മറ്റൊരു ഇസ്ലാം മത വിശ്വാസിയും ‘ആര്‍.വി.എ’യുടെ സേവനങ്ങളില്‍ സന്തോഷം പ്രകടിപ്പിച്ചു. തന്റെ ജീവിതത്തിന്റെ കരകൗശലക്കാരനാണ് ‘റേഡിയോ വെരിത്താസ് ഏഷ്യ’ എന്ന്‍ പറഞ്ഞ ആസിഫ് താന്‍ ആര്‍.വി.എ കുടുംബത്തിലെ മുഴുവന്‍ സമയ അംഗമാണെന്നും കൂട്ടിച്ചേര്‍ത്തു. ഈ കത്തോലിക്കാ റേഡിയോ സ്റ്റേഷനില്‍ നിന്നും തനിക്ക് മൂല്യവത്തായ പല ഉപദേശങ്ങളും ലഭിച്ചിട്ടുണ്ടെന്നാണ് ‘സ്ത്രീകളുടെ ഉന്നമനവും, സ്വയം തീരുമാനവും’ എന്ന പരിപാടിയെ പരാമര്‍ശിച്ചുകൊണ്ട് മറ്റൊരു ശ്രോതാവായ ഫിരോജ അക്തര്‍ പറഞ്ഞത്.ആര്‍.വി.എ സത്യവും, കാരുണ്യവും, മാനുഷികാന്തസ്സും, യേശുവിന്റെ സുവിശേഷവും ഉയര്‍ത്തിപ്പിടിക്കുവാന്‍ പ്രതിജ്ഞാബദ്ധമാണെന്നു സ്റ്റേഷന്റെ ബംഗ്ലാദേശ് കോഡിനേറ്ററായ ഫാ. അഗസ്റ്റിന്‍ ബുല്‍ബുല്‍ റെബേരോ പറഞ്ഞു. 1974-ലാണ് ഏഷ്യന്‍ മെത്രാന്‍ സമിതികളുടെ ഫെഡറേഷന്‍ (എഫ്.എ.ബി.സി) 'ആര്‍.വി.എ'യുടെ ചുമതല ഏറ്റെടുക്കുന്നത്. 1980 ഡിസംബര്‍ 1നു ‘ആര്‍.വി.എ’യുടെ ബംഗ്ലാദേശി സേവനം ആരംഭിക്കുകയായിരിന്നു. ഷോര്‍ട്ട് വേവില്‍ സംപ്രേഷണം ചെയ്തുകൊണ്ടിരുന്ന ആര്‍.വി.എ 2018 മുതലാണ് ഡിജിറ്റല്‍ രൂപത്തിലേക്ക് മാറിയത്. മതം, സംസ്കാരം, ആത്മീയത, ആനുകാലിക സംഭവങ്ങള്‍ തുടങ്ങിയവയേക്കുറിച്ചുള്ള സംവാദങ്ങളുമായി ഏഷ്യന്‍ സഭയുടെ ശബ്ദമായി ആര്‍.വി.എ ഇന്ന്‍ മാറിക്കഴിഞ്ഞു. 1969-ല്‍ മനില ആസ്ഥാനമായി സ്ഥാപിതമായ ആര്‍.വി.എ ഇന്ന്‍ വെബ്സൈറ്റുകളും, പോഡ്കാസ്റ്റുകളും, സമൂഹ മാധ്യമ തട്ടകങ്ങളും വഴി ഇരുപത്തിരണ്ടോളം ഏഷ്യന്‍ ഭാഷകളില്‍ സുവിശേഷം പ്രഘോഷിക്കുന്നുണ്ട്.
Image: /content_image/News/News-2023-01-11-19:45:04.jpg
Keywords: റേഡിയോ
Content: 20380
Category: 24
Sub Category:
Heading: അന്യായമായി വേട്ടയാടപ്പെട്ട സഹനദാസാ, ദൈവസന്നിധിയിൽ ഇനി ശാന്തമായി വിശ്രമിക്കുക..!
Content: 2020 ഏപ്രിൽ 7 ആഗോള കത്തോലിക്കാ സഭയ്ക്കു പ്രത്യേകിച്ചു ഓസ്ട്രേലിയൻ കത്തോലിക്കാ സഭയ്ക്കു മംഗള വാർത്തയുടെ ദിനമായിരുന്നു. 404 ദിവസത്തെ ജയിൽ വാസത്തിനു ശേഷം അവരുടെ മുൻ ആത്മീയ ആചാര്യൻ കർദ്ദിനാൾ ജോർജ് പെൽ കുറ്റവിമുക്തനായ ദിവസം.ലൈംഗീക ആരോപണത്തെ തുടര്‍ന്നു പതിമൂന്നുമാസത്തിലേറേ ജയിലില്‍ അടക്കപ്പെട്ടിരിന്ന കര്‍ദ്ദിനാള്‍ ജോര്‍ജ് പെല്ലിനെ ഓസ്‌ട്രേലിയന്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയത് 2020 ഏപ്രിൽ 7 നാണ്. ബാലപീഡനക്കുറ്റത്തിന് കീഴ്ക്കോടതി 6 വർഷം വിധിച്ച ജയില്‍ ശിക്ഷ കര്‍ദ്ദിനാള്‍ തെറ്റുകാരനല്ലെന്ന് ഓസ്ട്രേലിയന്‍ ഹൈക്കോടതി വിധിച്ചതോടെയാണ് എഴുപത്തിയെട്ടാം വയസ്സിൽ കർദ്ദിനാൾ ജോർജ് പെൽ ജയിൽ വിമോചിതനായത് #{blue->none->b->ആരാണ് കർദ്ദിനാൾ ജോര്‍ജ്ജ് പെൽ? ‍}# 2014 ഫെബ്രുവരി 24 നു ഫ്രാൻസീസ് പാപ്പ ഫിദേലിസ് ഡിസ്പെൻസേറ്റർ എത് പ്രൂഡൻസ് എന്ന മോത്തു പ്രോപ്രിയ വഴി സ്ഥാപിച്ച വത്തിക്കാൻ ധനകാര്യ കാലായത്തിലെ ( 2014-2019) ആദ്യത്തെ അധ്യക്ഷനായിരുന്നു ഓസ്ട്രേലിയൻ കർദ്ദിനാൾ ആയിരുന്ന ജോർജ് പെൽ. 2013 മുതൽ 2018 വരെയുള്ള കാലയളവിൽ ഫ്രാൻസീസ് പാപ്പയുടെ ഉപദേശക സമിതിയിലെ ഒരംഗവുമായിരുന്നു. 1941 വിക്ടോറിയ സംസ്ഥാനത്തെ ബല്ലാറാത്തിൽ ജനിച്ച ജോർജ് പെൽ 1966 ഡിസംബർ 16 നു വൈദീകനായി അഭിഷിക്തനായി. 1987 മെൽബൺ അതിരൂപതയുടെ സഹായമെത്രാനായി. 1996 മുതൽ 2001 വരെ മെൽബൺ അതിരൂപതയുടെയും 2001 മുതൽ 2014 വരെ സിഡ്നി അതിരൂപതയുടെയും ആർച്ചുബിഷപ്പായി ശുശ്രൂഷ നിർവ്വഹിച്ചു. 2003 ജോൺ പോൾ രണ്ടാമൻ പാപ്പ അദ്ദേഹത്തെ കർദ്ദിനാൾ പദവിയിലേക്കു ഉയർത്തി. 2019 ലൈംഗീക കുറ്റാരോപണത്തെ തുടർന്നു വത്തിക്കാനിലെ സാമ്പത്തിക കാര്യാലയത്തിന്റെ ചുമതലയില്‍ നിന്നു അദ്ദേഹത്തെ മാറ്റിയിരുന്നു. #{blue->none->b->കർദ്ദിനാൾ പെൽ എങ്ങനെ ജയിലിലെത്തി? ‍}# 1996-ല്‍ കർദ്ദിനാൾ പെൽ മെൽബൺ ആർച്ചുബിഷപ്പായിരുന്ന സമയത്തു ഓസ്ട്രേലിയയിലെ മെല്‍ബണ്‍ സെന്റ് പാട്രിക്ക് കത്തീഡ്രലില്‍ വച്ച് രണ്ടു ആണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചുവെന്നായിരിന്നു കര്‍ദ്ദിനാളിന് മേല്‍ ചുമത്തിയ ആരോപണം. 2017 ജൂണിൽ പോലീസ് കേസു ചാർജു ചെയ്ത അന്നു മുതൽ കർദ്ദിനാൾ താൻ നിരപരാധിയാണന്നു പറഞ്ഞിരുന്നു. 2018 ഡിസംബറിലാണ് അദ്ദേഹത്തിന് വിക്ടോറിയൻ കൗണ്ടി കോടതിയാണ് 6 വർഷത്തെ ജയില്‍ശിക്ഷ വിധിച്ചത്. വിക്ടോറിയൻ കീഴ്ക്കോടതിയുടെ വിധിക്കെതിരെ കഴിഞ്ഞ വർഷം കർദ്ദിനാൾ പെൽ അപ്പീലിനു പോയിരുന്നെങ്കിലും മൂന്നംഗങ്ങളടങ്ങിയ ജഡ്ജി സംഘം 2 - 1 ഭൂരിപക്ഷത്തോടെ കീഴ്ക്കോടതിയുടെ തീരുമാനം ശരിവച്ചിരുന്നു. ഈ വിധിയാണ് ഏഴുപേരടങ്ങുന്ന ഹൈക്കോടതി ഫുള്‍ ബെഞ്ച് ഒന്നടങ്കം റദ്ദാക്കുകയും കര്‍ദ്ദിനാള്‍ നിരപരാധിയെന്നു വിധിക്കുകയും ചെയ്തിരിക്കുന്നത്. മെൽബണിലെ തെക്കുപടിഞ്ഞാറു പ്രവശ്യയിലെ ബാർബോണിലുള്ള HM ജയിലിലായിരുന്നു കർദ്ദിനാൾ ജയിൽ വാസം അനുഭവിച്ചിരുന്നത്. വിജയം കണ്ട അപ്പീൽ ആരോപണ വിധേയനായ ഇരയുടെ "നിർബന്ധിത" തെളിവുകളെ ജൂറിയും മുൻ അപ്പീൽ ജഡ്ജിമാരും വളരെയധികം വിശ്വാസത്തിലെടുത്തുവെന്നു കർദ്ദിനാൾ പെൽ ആരോപിച്ചിരുന്നു. കർദ്ദിനാളിൻ്റെ അഭിഭാഷകർ ആ സാക്ഷ്യം വിശ്വാസയോഗ്യമല്ലാതാക്കൻ ശ്രമിക്കുന്നതിലുപരി, ജൂറി മറ്റു തെളിവുകൾ ശരിയായി പരിഗണിച്ചില്ലന്നു വാദിച്ചു. അതിൽ പ്രകാരം മറ്റു സാക്ഷ്യങ്ങൾ "കുറ്റം നടന്നില്ല എന്നതിനു സാധ്യമായ സാധ്യത" അവതരിപ്പിച്ചിരുന്നതായി ഹൈക്കോടതി കണ്ടെത്തിക്കൊണ്ട് "മുഴുവൻ തെളിവുകളുടെയും യുക്തിഭദ്രത അറിഞ്ഞു പ്രവർത്തിച്ച കോടതി അപേക്ഷകൻ്റെ പരാതിയിൽ ഒരു സംശയം ജനിപ്പിക്കേണ്ടതുണ്ട്" എന്നു വിധിന്യായത്തിൽ കുറിച്ചു. ചുരുക്കത്തിൽ പരാതിക്കാര്‍ക്ക് വിശ്വാസയോഗ്യമായ യാതൊരു തെളിവുകളും ഹാജരാക്കാനായില്ലെന്ന് കോടതി നിരീക്ഷിച്ചു. അങ്ങനെ ഏപ്രിൽ 7നു കർദിനാൾ ജയിൽ മോചിതനായി, അന്യായമായി വിധിക്കപ്പെട്ടവർക്കു വേണ്ടി ഫ്രാൻസീസ് പാപ്പ ദിവ്യബലി അർപ്പിച്ചു പ്രാർത്ഥിച്ച ദിവസം തന്നെയാണ് കർദ്ദിനാൾ പെൽ ജയിൽ വിമോചിതനായത് എന്നത് ദൈവപരിപാലനയുടെ ഇടപെടലായി നമുക്കു കരുതാം. #{blue->none->b->തടവറ കുറിപ്പുകൾ ‍}# കർദ്ദിനാൾ ജോർജ് പെൽ തടവറയിൽ കിടന്ന സമയത്തു എഴുതിയ കുറിപ്പുകൾ(Prison Journal, Vol. 1: The Cardinal Makes his Appeal എന്ന പേരിൽ 2020ൽ പുറത്തിറങ്ങിയിട്ടുണ്ട്. അതിൽ ജയിൽവാസത്തിന്റെ അപമാനവും അസ്വസ്ഥതയും തരണം ചെയ്യാൻ പ്രാർത്ഥന എത്രമാത്രം സഹായിച്ചു എന്ന് കർദ്ദിനാൾ പറയുന്നു: "ആ നാളുകളിൽ വിശ്വാസവും പ്രാർത്ഥനയുമാണ് അടിസ്ഥാനപരമായി എന്നെ സഹായിച്ചത്. തടങ്കലിൽ കഴിഞ്ഞ നാളുകളിലെ കാഴ്ചപ്പാട് പൂർണ്ണമായും മാറ്റാൻ അവ എന്നെ സഹായിച്ചു... ദൈവകൃപ തേടുന്നതും പ്രാർത്ഥിക്കുന്നതും എത്രത്തോളം സഹായിക്കുന്നുവെന്ന് എന്റെ അനുഭവം എന്നെ പഠിപ്പിച്ചു. പ്രത്യേകിച്ചും നമ്മുടെ വ്യക്തിപരമായ കഷ്ടപ്പാടുകൾ വലിയ നന്മയ്ക്കായി ജീവിക്കാൻ കഴിയുമെന്ന് മനസ്സിലാക്കുമ്പോൾ, നമ്മുടെ കഷ്ടപ്പാടുകളെ ഈശോയുടേതുമായി ബന്ധപ്പെടുത്താൻ കഴിയും. ക്രിസ്ത്യാനി എന്ന നിലയിൽ, ദൈവപുത്രന്റെ പീഡാസഹനത്താലും മരണത്താലും നാം വീണ്ടെടുക്കപ്പെട്ടവരാണ്. സഹനത്തിൻ്റെ മൂല്യത്തെക്കുറിച്ചുള്ള ഈ കാഴ്ചപ്പാടിൽ ജീവിക്കുമ്പോൾ നമുക്കു സ്വയം കണ്ടെത്തുവാനും മാറുവാനും കഴിയും എന്ന് കർദിനാൽ ഈ ഗ്രന്ഥത്തിൽ സൂചിപ്പിക്കുന്നു." എല്ലാ ദിവസവും ജയിലിൽ വെച്ച്, കർദ്ദിനാൾ കുറ്റാരോപിതർക്കുവേണ്ടി പ്രാർത്ഥിക്കുകയും അവരെ അനുഗ്രഹിക്കുകയും അവരോടു ക്ഷമിക്കുകയും ചെയ്തു എന്നും ഈ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരുന്നു. ജയിൽ വാസത്തെ "നീണ്ട ഒരു ധ്യാനമായാണ് " കർദ്ദിനാൾ പെൽ കണ്ടത്. വിചിന്തനങ്ങൾക്കും എഴുത്തിനും സർവ്വോപരി പ്രാർത്ഥിക്കുന്നതിനും ധാരാളം സമയം ലഭിച്ചു. " മറ്റുള്ളവരുടെ പ്രാർത്ഥനയടക്കം ഈ കാലയളവിലെല്ലാം പ്രാർത്ഥന, എനിക്കു വലിയ കരുത്തു പകർന്നിട്ടുണ്ട്. വെല്ലുവിളി നിറഞ്ഞ ഈ കാലത്തു എനിക്കു വേണ്ടി പ്രാർത്ഥിക്കുകയും എന്നെ സഹായിക്കുകയും ചെയ്ത എല്ലാവരോടും അങ്ങെയറ്റം നന്ദിയുള്ളവനാണ് " കർദ്ദിനാൾ പറഞ്ഞു തൻ്റെ ജയിൽ വാസകാലത്തു കത്തുകളിലൂടെയും കാർഡുകളിലൂടെയും തനിക്കു ലഭിച്ച പിന്തുണക്കും ആശംസകൾക്കും നന്ദി അർപ്പിക്കാനും കർദ്ദിനാൾ പെൽ മറന്നില്ല #{blue->none->b->കുറ്റാരോപിതനെക്കുറിച്ച്? ‍}# ജയിൽ മോചിതനായതിനു ശേഷം നടത്തിയ പരസ്യ പ്രസ്താവനയിൽ തനിക്കെതിരെ കുറ്റമാരോപിച്ചവരെക്കുറിച്ചു ഇപ്രകാരമാണ് കർദിനാൾ എഴുതിയിരിക്കുക - "എൻ്റെ മേൽ കുറ്റമാരോപിച്ചവരോടു എനിക്കൊരു ശത്രുതയുമില്ല. എന്നെ കുറ്റവിമുക്തനാക്കിയതിൽ അനേകർക്കു തോന്നുന്ന വേദനയും കൈയ്പും വർദ്ധിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. തീർച്ചയായും അവർക്കു വേദനയും നീരസവും ഉണ്ട്. ദീർഘകാല രോഗശാന്തിയുടെ ഏക അടിസ്ഥാനം സത്യമാണ്, നീതിയുടെ ഏക അടിത്തറ സത്യമാണ്, കാരണം നീതീ എന്നാൽ എല്ലാവർക്കും സത്യമാണ്". #{blue->none->b->ജയിൽ മോചിതമായ ശേഷമുള്ള ആദ്യ പ്രതികരണങ്ങൾ: ‍}# ജയിൽ വിമോചിതനായ ശേഷം കാത്തലിക് ന്യൂസ് ഏജൻസിക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ ഒടുവിൽ കുറ്റവിമുക്തനാക്കപ്പെടുമെന്നു വിശ്വാസം കാത്തു സൂക്ഷിക്കുമ്പോഴും അമിതമായ ശുഭാപ്തി വിശ്വാസം വയ്ക്കാതിരിക്കാൻ ശ്രമിച്ചിരുന്നു എന്നു കർദ്ദിനാൾ പെൽ പ്രതികരിച്ചു. തീരുമാനം കോടതി പ്രഖ്യാപിക്കുമ്പോൾ മെൽബണിലെ തെക്കുപടിഞ്ഞാറു പ്രവശ്യയിലെ ബാർബോണിലുള്ള HM ജയിലിലായിരുന്നു കർദ്ദിനാൾ. ടെലിവിഷൻ വാർത്തയിലൂടെയാണ് ആദ്യം വിധിയറിഞ്ഞത്. സന്തോഷം തോന്നിയെങ്കിലും എൻ്റെ അഭിഭാഷക സംഘം വരുന്നതുവരെ ഇതിനെക്കുറിച്ചു സംസാരിക്കാൻ ആരും ഉണ്ടായിരുന്നില്ല എന്നു പെൽ കുട്ടിച്ചേർത്തു. നാനൂറു ദിവസങ്ങൾക്കു ശേഷം സ്വതന്ത്രമായി ഒരു ഭക്ഷണം കഴിക്കാൻ സാധിച്ചതിൻ്റെ സന്തോഷം കർദ്ദിനാളിൻ്റെ മുഖത്തുണ്ടായിരുന്നു. വളരെ കാലങ്ങൾക്കു ശേഷം സ്വകാര്യമായി ഒരു വിശുദ്ധ കുർബാന അർപ്പിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയായിരിന്നു കർദ്ദിനാൾ പെൽ. #{blue->none->b->മറ്റുള്ളവരുടെ പ്രതികരണം ‍}# 2014 ൽ കർദ്ദിനാൾ ജോർജ് പെല്ലിൻ്റെ പിൻഗാമിയായി സിഡ്നി ആർച്ചുബിഷപായി നിയമിതനായ ആർച്ചു ബിഷപ് ആൻറണി ഫിഷർ ഏപ്രിൽ എഴാം തീയതി പുറത്തിറക്കിയ പത്രക്കുറിപ്പിൽ "കർദിനാൾ ജോർജ് എല്ലായ്പ്പോഴും നിഷ്ളങ്കനായിരുന്നു എന്നു ഇന്നത്തെ വിധി അതു അടിവരയിടുന്നുവെന്നും" കുറിച്ചു. “അദ്ദേഹത്തിൻ്റെ വിമോചനത്തിൽ താൻ വളരെ സന്തോഷവാനാണന്നു അദ്ദേഹത്തിനെതിരെയുള്ള നിയമ നടപടികൾ തീർന്നതിൽ ആനന്ദിക്കുന്നുവെന്നും" ആർച്ചു ബിഷപ്പ് ഫിഷർ കൂട്ടിച്ചേർത്തു. കർദ്ദിനാളിനെ ജയിലിൽ സന്ദർശിക്കുകയും നിയമസഹായം വാഗ്ദാനം ചെയ്യുകയും ചെയ്ത ഓസ്ട്രേലിയയിലെ മുൻ പ്രധാനമന്ത്രി റ്റോണി ആബട്ട് ഹൈക്കോടതിയുടെ വിധിയെ നീതിയുടെ വിജയമായി കാണുന്നു. ലോക പ്രശസ്തമായ Sky News ൻ്റെ ലേഖകൻ ആൻഡ്രൂ ബോൾട്ട് 2018ൽ കർദ്ദിനാൾ ജോർജ് പെല്ലിനെ വിക്ടോറിയ കീഴ്ക്കോടതി തടവിനു വിധിച്ചപ്പോൾ ആ വിധിയെ ഓസ്ട്രേലിയൻ ചരിത്രത്തിലെ നീതിയുടെ ഏറ്റവും വലിയ അലംഭാവമായി റിപ്പോർട്ടു ചെയ്തിരുന്നു. കർദ്ദിനാളിനെ കുറ്റവിമുക്തനാക്കിയ വിധിയെ കുറിച്ചു ബോൾട്ടിൻ്റെ പ്രതികരണം ഇങ്ങനെ " നിരപരാധിയായ ഒരു മനുഷ്യനെ 404 ദിവസങ്ങൾ ജയിലിൽ അടച്ചതിനു, അദ്ദേഹത്തെ വേട്ടയാടിയതിനു നിരവധി പേർ അവരുടെ പങ്കാളിത്തത്തെ ഓർത്തു ലജ്ജിക്കണം." സ്ഥിരവും പ്രതിബദ്ധതയുമുള്ള സാക്ഷ്യജീവിതത്തിലൂടെ സുവിശേഷത്തിനും സഭയ്ക്കും വേണ്ടിയുള്ള കർദ്ദിനാൾ പെല്ലിൻ്റെ ആത്മസമർപ്പണം പ്രശംസിച്ച ഫ്രാൻസിസ് മാർപാപ്പ തൻ്റെ അനുശോചന സന്ദേശം അവസാനിപ്പിക്കുന്നത് ഇപ്രകാരമാണ്: "പരീക്ഷണങ്ങളുടെ സമയത്തും സ്ഥിരോത്സാഹത്തോടെ തന്റെ കർത്താവിനെ അനുഗമിച്ച ഈ വിശ്വസ്ത ദാസൻ സ്വർഗ്ഗത്തിന്റെ സന്തോഷത്തിലേക്ക് സ്വീകരിക്കപ്പെടുകയും ശാശ്വത സമാധാനത്തിന്റെ പ്രതിഫലം ലഭിക്കുകയും ചെയ്യട്ടെ". 2023 ജനുവരി 10 ചൊവ്വാഴ്ച വൈകുന്നേരം ഒൻപതു മണിക്കൂ കർദ്ദിനാൾ ജോർജ് പെൽ റോമിൽ നിര്യാതനായി. അന്യായമായി വേട്ടയാടപ്പെട്ട സഹനദാസാ, ദൈവസന്നിധിയിൽ ഇനി ശാന്തമായി വിശ്രമിക്കുക. requiescat in pace. Tag: Cardinal George Pell, Christian Malayalam News, Catholic Malayalam News, Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/SocialMedia/SocialMedia-2023-01-12-10:26:45.jpg
Keywords: പെല്‍
Content: 20381
Category: 1
Sub Category:
Heading: നിക്കരാഗ്വേയിൽ വീട്ടുതടങ്കലിൽ കഴിയുന്ന മെത്രാൻ വിചാരണ നേരിടണമെന്ന് കോടതി
Content: മനാഗ്വേ: നിക്കരാഗ്വേയിലെ ഏകാധിപതിയായ ഡാനിയൽ ഒർട്ടേഗ ഭരണകൂടത്തെ വിമർശിച്ചതിന്റെ പേരിൽ വീട്ടുതടങ്കലിൽ കഴിയുന്ന ബിഷപ്പ് റോളാൻഡോ അൽവാരെസ് വിചാരണ നേരിടണമെന്ന് കോടതി. ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം കോടതിയിൽ നിന്നുണ്ടായത്. സഭയുടെ അധീനതയിലുള്ള കെട്ടിടത്തിൽ തങ്ങിയ മെത്രാനെയും, ഒപ്പം ഉണ്ടായിരുന്ന വൈദികരെയും ഭരണകൂടം അറസ്റ്റ് ചെയ്യുകയായിരുന്നു. മെത്രാനെയും വൈദികരെയും ഇപ്പോൾ കുപ്രസിദ്ധമായ ചിപ്പോട്ടി ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. രാജ്യത്തിന്റെ അഖണ്ഡതയെ ദുർബലമാക്കി, തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്ന കുറ്റങ്ങളാണ് മെത്രാന് മേൽ ചുമത്തിയിരിക്കുന്നത്. എന്നാൽ വിചാരണയെന്ന് തുടങ്ങുമെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല. മതഗൽപ്പ രൂപതയുടെ ചുമതലയാണ് ബിഷപ്പ് റോളാൻഡോ അൽവാരെസിനു ഉണ്ടായിരുന്നത്. കത്തോലിക്ക സഭയുടെ മേൽ ഭരണകൂടം നടത്തുന്ന അതിക്രമങ്ങളെ വിമർശിച്ച് നിരവധി മനുഷ്യാവകാശ സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്. നേരത്തെ നിരവധി വൈദികരെ ഡാനിയൽ ഒർട്ടേഗ ഭരണകൂടം തടവിലാക്കിയിട്ടുണ്ട്. ഭരണകൂടത്തിന്റെ വിമർശകനായിരുന്ന സില്‍വിയോ ബായിസ് എന്ന മെത്രാന് ഏതാനും വൈദികരോടൊപ്പം രാജ്യം വിടേണ്ടതായി വന്നിരിന്നു. കത്തോലിക്കാ സഭയ്ക്ക് ഭരണം അട്ടിമറിക്കാനുള്ള പദ്ധതിയാണ് ഉള്ളതെന്നാണ് ഡാനിയൽ ഒർട്ടേഗ ആരോപിക്കുന്നത്. 2018ൽ ഭരണകൂടത്തിനെതിരെ തെരുവിൽ വലിയ പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. 360 ആളുകളാണ് ഈ പ്രതിഷേധ പ്രകടനങ്ങളിൽ മരണമടഞ്ഞത്. വിഷയത്തിൽ മധ്യസ്ഥത വഹിക്കാനുള്ള ശ്രമം കത്തോലിക്കാ സഭ നടത്തുന്നുണ്ടായിരുന്നു. ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ നിരവധി സന്യാസിനികളെയും, മിഷണറിമാരെയും ഇതിനോടകം ഭരണകൂടം രാജ്യത്തുനിന്ന് പുറത്താക്കി. കൂടാതെ ചില കത്തോലിക്ക റേഡിയോ, ടിവി സ്റ്റേഷനുകൾക്കും ഭരണകൂടം അടച്ചുപൂട്ടിയതും സമീപകാലത്തു നടന്ന സംഭവമാണ്. തന്നെ അധികാരത്തില്‍ നിന്നും പുറത്താക്കുവാനുള്ള ശ്രമങ്ങളെ കത്തോലിക്ക സഭ പിന്തുണക്കുന്നു എന്നാരോപിച്ചുകൊണ്ട് സഭക്കെതിരെ പരസ്യമായി ശത്രുത്ര പ്രഖ്യാപിച്ചിരിക്കുന്ന ഒര്‍ട്ടേഗ വളരെ മോശം വിശേഷണങ്ങളാണ് മെത്രാന്മാര്‍ക്ക് നല്‍കുന്നത്. ലാറ്റിന്‍ അമേരിക്കന്‍ ആന്‍ഡ്‌ കരീബിയന്‍ എപ്പിസ്കോപ്പല്‍ സമിതിയിലെ മെത്രാന്മാര്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള മെത്രാന്‍ സമിതികള്‍, അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങി നിരവധി സംഘടനകള്‍ നിക്കാരാഗ്വേ ഭരണകൂടത്തിന്റെ കിരാത നടപടികളെ ശക്തമായി അപലപിച്ചിരിന്നു.
Image: /content_image/News/News-2023-01-12-12:07:00.jpg
Keywords: നിക്കരാ
Content: 20382
Category: 1
Sub Category:
Heading: മതപീഡനത്തിനു ഇരയാകുന്ന ക്രൈസ്തവരുടെ സംരക്ഷണത്തിനായി പ്രത്യേക പ്രതിനിധിയെ നിയമിക്കുമെന്ന് ഇറ്റലി
Content: റോം: ലോകമെമ്പാടുമായി അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്ന ക്രൈസ്തവരുടെ സംരക്ഷണത്തിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ പ്രത്യേക പ്രതിനിധിയെ നിയമിക്കുമെന്ന് ഇറ്റലിയുടെ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനി. കത്തോലിക്ക അത്മായ സംഘടനയായ ‘ഓര്‍ഡര്‍ ഓഫ് മാള്‍ട്ടാ’യുടെ സഹായം ഇക്കാര്യത്തില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും തജാനി പറഞ്ഞു. ഓര്‍ഡര്‍ ഓഫ് മാള്‍ട്ടായുടെ റോമിലെ ആസ്ഥാനത്ത് ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടത്തിയ ഔദ്യോഗിക സന്ദര്‍ശനത്തിനിടയിലാണ് മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. ലോകത്ത് അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്ന ക്രിസ്ത്യന്‍ മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുവാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അവരെ സംരക്ഷിക്കുന്നതും, മതസ്വാതന്ത്ര്യം ഉറപ്പാക്കുന്നതും ശരിയാണെന്നു വിശ്വസിക്കുകയാണെന്നും മാൾട്ട ആസ്ഥാനത്തെത്തിയ തജാനി പറഞ്ഞു. നീണ്ട മൂന്ന്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ യൂറോപ്യന്‍ യൂണിയന് പുറത്തുള്ള മത-വിശ്വാസ സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നതിനായി യൂറോപ്യന്‍ യൂണിയന്‍ ഒരു പ്രത്യേക പ്രതിനിധിയെ നിയമിക്കുന്നത് ഈ അടുത്ത കാലത്താണ്. മുതിര്‍ന്ന നയതന്ത്രജ്ഞനും, അമേരിക്കയിലെ ബെല്‍ജിയന്‍ അംബാസഡറുമായി സേവനം ചെയ്യുകയും ചെയ്തിട്ടുള്ള ഫ്രാന്‍സ് വാന്‍ ഡെയ്ലിനേയാണ് മതസ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുവാനുള്ള പ്രത്യേക പ്രതിനിധിയായി യൂറോപ്യന്‍ കമ്മീഷന്‍ നിയമിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ തങ്ങളുടെ ആസ്ഥാനത്തെത്തിയ തജാനിയെ ഓര്‍ഡര്‍ ഓഫ് മാള്‍ട്ടായുടെ വിദേശകാര്യ സെക്രട്ടറി ജനറലും, ഇറ്റാലിയന്‍ റിപ്പബ്ലിക്കിലെ അംബാസഡറുമായ സ്റ്റെഫാനോ റോങ്കായും, ഗ്രാന്‍ഡ്‌ ചാന്‍സലര്‍ റിക്കാര്‍ഡോ പാറ്റേര്‍ണോയും ചേര്‍ന്നാണ് സ്വീകരിച്ചത്. സോവറിന്‍ ഓര്‍ഡര്‍ ഓഫ് മാള്‍ട്ടായുടെ ലെഫ്റ്റനന്റ് ഓഫ് ഗ്രാന്‍ഡ്‌ മാസ്റ്റര്‍ ഫ്രാ ജോണ്‍ ടി. ഡുണ്‍ലപും എന്നിവരും സന്നിഹിതരായിരുന്നു. നേരത്തെ പീഡിത ക്രൈസ്തവരുടെ ക്ഷേമത്തിനായി പ്രത്യേക സര്‍ക്കാര്‍ വിഭാഗം തന്നെ രൂപീകരിച്ച രാജ്യമാണ് യൂറോപ്യന്‍ രാജ്യമായ ഹംഗറി. Tag: Italy's FM to name envoy for persecuted Christians soon, Christian Malayalam News, Catholic Malayalam News, Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം.
Image: /content_image/News/News-2023-01-12-15:18:09.jpg
Keywords: ഇറ്റലി