Contents
Displaying 19951-19960 of 25031 results.
Content:
20343
Category: 18
Sub Category:
Heading: ബെനഡിക്ട് മാർപാപ്പയ്ക്കു പ്രണാമം അര്‍പ്പിച്ച് കേരള കത്തോലിക്ക സഭ
Content: പാലാരിവട്ടം: ദിവംഗതനായ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയ്ക്ക് സ്നേഹാദരവുകളും പ്രണാമവും അർപ്പിച്ചു കേരള കത്തോലിക്കാസഭ. പാലാരിവട്ടം പിഒസിയിൽ നടന്ന അ നുസ്മരണ സമ്മേളനത്തിൽ കെസിബിസി വൈസ് പ്രസിഡന്റും ഇരിങ്ങാലക്കുട ബിഷപ്പുമായ മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു. അടിസ്ഥാനപരമായി സഭ ഐക്യത്തിൽ മുന്നേറണമെന്നും വിഭാഗീയതകൾ ഇല്ലാതാകണമെന്നും നിരന്തരം ഓർമിപ്പിച്ച അജപാലകനായ ദൈവശാസ്ത്രജ്ഞനാണു ബെനഡിക്ട് പതിനാറാമൻ പാപ്പയെന്ന് അദ്ദേഹം അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ചിന്തകളും വാക്കുകളും തന്റെ സവിശേഷമായ ശുശ്രൂഷാ ജീവിതവുമായി ഒത്തുപോകുന്നതായിരുന്നുവെന്നും മാർ കണ്ണൂക്കാടൻ പറഞ്ഞു. ബെനഡിക്ട് പാപ്പയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും തുടർന്നു പ്രാർത്ഥനയും നടന്നു. ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ തിയോഫിലസ്, ജസ്റ്റീസ് സി.കെ. അ ബ്ദുൾ റഹീം, പ്രഫ. കെ.വി. തോമസ്, ഡോ. കെ.എസ്. രാധാകൃഷ്ണൻ, ഡോ. ജോർജ് തയ്യിൽ, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ഫാ. ടോണി കോഴിമണ്ണിൽ, ഡോ. എം.സി. ദിലീപ്കുമാർ, റവ.ഡോ. സ്റ്റാൻലി മാതിരപ്പിള്ളി എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2023-01-06-10:20:31.jpg
Keywords: ബെനഡി

20344
Category: 18
Sub Category:
Heading: ഫാ. ജോസഫ് മറ്റത്തില്‍ സീറോ മലബാർ സഭ വൈസ് ചാൻസലര്‍
Content: കൊച്ചി: ഫാ. ജോസഫ് (പ്രകാശ്) മറ്റത്തിലിനെ സീറോ മലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ രണ്ടാമത്തെ വൈസ് ചാൻസലറായി മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി നിയമിച്ചു. ജനുവരി മൂന്നിനു സ ഭാ കാര്യാലയത്തിലെത്തി ഇദ്ദേഹം ചുമതലയേറ്റു. ചങ്ങനാശേരി അതിരൂപതയിലെ തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന ഇടവകയിൽ മറ്റത്തിൽ പി.എ. മാത്യുവിന്റെയും എൽസമ്മയുടെയും മകനാണ്. 2011 ജനുവരി ഒന്നിന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിൽ നിന്നു വൈദികപട്ടം സ്വീകരിച്ചു. അതിരമ്പുഴ ഇടവകയിൽ അസി. വികാരിയായും അതിരൂപതാകേന്ദ്രത്തിൽ ഹൗസ് പ്രൊക്യുറേറ്റർ, ആർക്കെവിസ്റ്റ് എന്നീ നിലകളിലും സേവനം ചെയ്തു. റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പൗരസ്ത്യ കാനൻ നിയമ ത്തിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. പുന്നമട സെന്റ് മേരീസ് ഇടവകയിൽ വികാരിയായി സേവനം ചെയ്യവേയാണ് സഭാകേന്ദ്രത്തിലെ നിയമനം.
Image: /content_image/India/India-2023-01-06-10:38:05.jpg
Keywords: സീറോ മലബാര്‍

20345
Category: 9
Sub Category:
Heading: AFCM UK കുട്ടികള്‍ക്കായി ഒരുക്കുന്ന ധ്യാനം നാളെ Zoom-ല്‍
Content: ഈ പുതുവർഷത്തിൽ യേശുവിനോട് കൂടെ നടക്കുവാൻ അവന്റെ സ്നേഹത്തിലായിരിക്കാൻ എല്ലാ കൗമാരക്കാർക്കായും Zoom-ല്‍ ഏകദിന ധ്യാനവുമായി AFCM UK. സെഹിയോൻ യുകെ മിനിസ്ട്രിയുടെ ഡയറക്ടർ റവ. ഫാ. ഷൈജു നടുവത്താനിയിലിന്റെ സാന്നിധ്യത്തിൽ നാളെ (ജനുവരി 7, 2023) ശനിയാഴ്ച നടക്കുന്ന ഈ ശുശ്രുഷ അനുഗ്രഹപ്രദമായി തീരുവാൻ പ്രാർത്ഥനയോടെ ഓരോ കൗമാരക്കാരെയും ക്ഷണിക്കുന്നതായി സംഘാടകര്‍ പറഞ്ഞു. #{blue->none->b->തീയതി: }# 07/01/2023 ശനി #{blue->none->b->ഇന്ത്യൻ സമയം: }# 7:00PM - 8:30 pm #{blue->none->b->Zoom Link: }# {{ https://us02web.zoom.us/j/83784084235?pwd=cm81c25scWJxS0U0MHFZU09CbVZEUT09 ->https://us02web.zoom.us/j/83784084235?pwd=cm81c25scWJxS0U0MHFZU09CbVZEUT09}}
Image: /content_image/Events/Events-2023-01-06-11:22:05.jpg
Keywords: സെഹിയോ

20346
Category: 1
Sub Category:
Heading: മണവാളന്റെ വിശ്വസ്ത സുഹൃത്തായ ബെനഡിക്ടേ, നിന്റെ സന്തോഷം എന്നേക്കും പൂർണമാകട്ടെ: മൃതസംസ്കാര ശുശ്രൂഷയിൽ ഫ്രാൻസിസ് പാപ്പ നടത്തിയ സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം
Content: പിതാവേ, അങ്ങയുടെ കരങ്ങളില്‍ എന്റെ ആത്‌മാവിനെ ഞാന്‍ സമര്‍പ്പിക്കുന്നു (ലൂക്കാ 23:46) കർത്താവ് ക്രൂശിൽ പറഞ്ഞ അവസാന വാക്കുകൾ, ഇതായിരുന്നു; അവന്റെ അവസാന ശ്വാസം, അത് അവന്റെ ജീവിതം മുഴുവൻ ഉൾകൊള്ളുന്നതായിരുന്നു: അവന്റെ പിതാവിന്റെ കൈകളിലേക്കുള്ള അവിരാമമായ സ്വയം ഭരമേൽപ്പിക്കലായിരുന്നു. ക്ഷമയുടെയും അനുകമ്പയുടെയും സൗഖ്യമാക്കലിൻ്റെയും കാരുണ്യത്തിൻ്റെയും അഭിഷേകത്തിൻ്റെയും അനുഗ്രഹത്തിൻ്റേതുമായ അവൻ്റെ കരങ്ങൾ, അതു തന്നെയാണ് അവൻ്റെ സഹോദരി സഹോദരന്മാർക്കുള്ള സ്വയം സമർപ്പണത്തിലേക്ക് അവനെ നയിച്ചതും. വഴിയിൽ കണ്ടുമുട്ടിയ വ്യക്തികളോടും അവരുടെ ജീവിത സാഹചര്യങ്ങളോടും തുറവിയുണ്ടായിരുന്ന കർത്താവ്, പിതാവിന്റെ ഹിതപ്രകാരം സ്വയം രൂപപ്പെടാൻ അവരെ അനുവദിച്ചു. സുവിശേഷം അനിവാര്യമാക്കിത്തീര്‍ത്ത എല്ലാ അനന്തരഫലങ്ങളും പ്രയാസങ്ങളും അവൻ വഹിക്കുകയും സ്നേഹത്തിനുവേണ്ടി തുളച്ചുകയറിയ തൻ്റെ കൈകൾ കാണിക്കുകയും ചെയ്തു. "എൻ്റെ കരങ്ങൾ കാണുക ( യോഹ 20:27)അവൻ തോമസിനോടു പറയുന്നു. നമ്മൾ ഓരോരുത്തരോടും "എൻ്റെ കരങ്ങൾ കാണുക" എന്നു ഈശോ പറയുന്നു. തുളക്കപ്പെട്ട കരങ്ങൾ നിരന്തരം നമ്മിലേക്കു നീളുകയും ദൈവത്തിനു നമ്മോടുള്ള സ്നേഹം തിരിച്ചറിയാനും അതിൽ വിശ്വസിക്കാനും നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു (cf. 1 യോഹന്നാൻ 4:16). "പിതാവേ നിൻ്റെ കരങ്ങളിൽ എൻ്റെ ആത്മാവിനെ സമർപ്പിക്കുന്നു." ദൈവം നമ്മിൽ ശാന്തമായി ജനിപ്പിക്കുന്ന ക്ഷണവും ജീവിത പരിപാടിയുമാണത്. ഒരു കുശവനെപ്പോലെ (cf. എശയ്യാ 29:16) അവൻ എല്ലാ അജപാലകരുടെയും ഹൃദയങ്ങളെ യേശുക്രിസ്തുവിൻ്റെ ഹൃദയത്തോട് ഇണങ്ങുന്നതായി രൂപപ്പെടുത്താൻ ആഗ്രഹിക്കുന്നു. (cf. ഫിലിപ്പി 2:5). നന്ദി നിറഞ്ഞ സമർപ്പണത്തിൽ, കർത്താവിനും അവന്റെ ജനത്തിനുമുള്ള ശുശ്രൂഷയിൽ, തികച്ചും നന്ദിയിൽ പിറവി കൊണ്ട പൂർണ്ണ കൃപയിലുള്ള ദാനമാകുന്ന ശുശ്രൂഷയിൽ: "നീ എനിക്കുള്ളതാണ് ... നീ അവരുടേതാണ്", "നീ എന്റെ സംരക്ഷണത്തിലാണ്" നീ എന്റെ ഹൃദയത്തിന്റെ സംരക്ഷണത്തിലാണ്. നീ എന്റെ കൈകളിൽ വസിക്കു, നിന്റെ കൈ എനിക്ക് തരൂ എന്ന് ദൈവം നമ്മോടു മന്ത്രിക്കുന്നു. തന്റെ ശിഷ്യന്മാരുടെ ദുർബലമായ കൈകളിൽ സ്വയം ഭരമേൽപ്പിക്കാൻ തയ്യാറായ ദൈവത്തിൻ്റെ കാരുണ്യവും സാമിപ്യവും ഇവിടെ നമ്മൾ ദർശിക്കുന്നു. അതു വഴി ശിഷ്യർക്ക് തങ്ങളുടെ ജനത്തെ പോറ്റുവാനും അവരോട്: എടുത്തു ഭക്ഷിക്കുക, എടുത്തു പാനം ചെയ്യുക , ഇത് നിങ്ങൾക്കായി സമർപ്പിക്കപ്പെട്ട എന്റെ ശരീരമാണ് (cf. Lk 22 :19) എന്നു പറയുവാനും സാധിക്കുന്നു. ദൈവം സമ്പൂർണ്ണമായി കൂടെ ഇറങ്ങി വരുന്ന അവസ്ഥ (synkatabasis). തന്റെ അജഗണത്തെ പോറ്റാനുള്ള കർത്താവിന്റെ കൽപ്പന വിശ്വസ്തയോടെ നിർവ്വഹിക്കുന്ന ഓരോ അജപാലനും അഭിമുഖീകരിക്കേണ്ട വെല്ലുവിളികൾക്കും ചെറുത്തുനിൽപ്പുകൾക്കുമിടയിൽ ഒരു ഭക്തി നിശബ്ദമായി രൂപപ്പെടുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു. (cf. 1 പത്രോ 1:6-7). ഒരു യജമാനനെപ്പോലെ, ഒരു ഇടയൻ തന്റെ ജനത്തെ അഭിഷേകം ചെയ്യുന്നതിന്റെ ഭാരവും മധ്യസ്ഥതയും വഹിക്കുന്നു, പ്രത്യേകിച്ചും നന്മ വിജയിക്കാൻ ബുദ്ധിമുട്ടുന്ന സന്ദർഭങ്ങളിലും നമ്മുടെ സഹോദരീസഹോദരന്മാരുടെ അന്തസ്സിന് ഭീഷണിയാകുന്ന സന്ദർഭങ്ങളിലും (cf. ഹെബ്രാ. 5:7-9). ഈ മധ്യസ്ഥതയ്‌ക്കിടയിൽ, എന്തെങ്കിലും തെറ്റിദ്ധാരണകൾ ഉണ്ടായാൽ അവയെ മനസ്സിലാക്കാനും സ്വീകരിക്കാനും പ്രത്യാശിക്കാനും സാധിക്കുന്ന ശാന്തതയുടെ ആത്മാവിനെ കർത്താവ് അവർക്കു നൽകുന്നു. ഒരുവൻ താൻ ആശ്രയിക്കുന്നവനെ അറിയുന്നതിൽ നിന്നു (cf. 2 തിമോ 1:12) ലഭിക്കുന്ന അദൃശ്യവും അവ്യക്തവുമായ ഫലപ്രാപ്തിയാണ് ഇതിൻ്റെ ഉറവിടം. പ്രാർത്ഥനയിൽ നിന്നും ആരാധനയിൽ നിന്നും പിറവിയെടുക്കുന്ന ഒരു വിശ്വാസം, ഒരു അജപാലകനിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് മനസ്സിലാക്കാനും അവന്റെ ഹൃദയത്തെയും അവന്റെ തീരുമാനങ്ങളെയും ദൈവത്തിന്റെ നല്ല സമയത്തിന് അനുസൃതമായി രൂപപ്പെടുത്താൻ കഴിവുള്ളതാണ്. (cf. യോഹ 21:18) “ഭക്ഷണം കൊടുക്കുക എന്നാൽ സ്നേഹിക്കുക, സ്നേഹിക്കുക എന്നാൽ കഷ്ടപ്പെടാൻ തയ്യാറാവുക. സ്നേഹിക്കുക എന്നതിനർത്ഥം ആടുകൾക്ക് യഥാർത്ഥത്തിൽ നല്ലത് നൽകുക, ദൈവത്തിന്റെ സത്യത്തിന്റെ പോഷണം, അതായത് ദൈവ വചനത്തിൻ്റെ , അവന്റെ സാന്നിധ്യത്തിന്റെ പോഷണം," നൽകുക എന്നാണ് വിവക്ഷിക്കുക. ഒരു അജപാലകനെ എപ്പോഴും തൻ്റെ ശുശ്രൂഷയിൽ സ്ഥിരപ്പെടുത്തുന്ന ആത്മാവിന്റെ സാന്ത്വനത്താൽ അനുരൂപപ്പെട്ടും സുവിശേഷത്തിന്റെ സൗന്ദര്യവും സന്തോഷവും പങ്കുവയ്ക്കാനുള്ള അവൻ്റെ തീവ്രമായ പരിശ്രമത്തിൽ (cf ആനന്ദിച്ചാഹ്ലാദിക്കുവിൻ 57). മറിയത്തെപ്പോലെ ഫലദായകമായ സാക്ഷ്യത്തിനായി പലരും പലവിധത്തിൽ കുരിശിന്റെ ചുവട്ടിൽ നിന്നു സാക്ഷ്യം നൽകുന്നു. വേദനാജനമെങ്കിലും ദൃഢചിത്തയുള്ള പ്രശാന്തത നിർബന്ധിക്കുകയോ ഭീക്ഷിണിപ്പെടുത്തുകയോ ചെയ്യുന്നില്ല. ദൃഢമെങ്കിലും ക്ഷമയുള്ളതായ പ്രത്യാശയിയിൽ നമ്മുടെ പിതാക്കന്മാരോടും അവരുടെ സന്തതികളോടും കർത്താവ് ചെയ്ത വാഗ്ദാനത്തിൽ വിശ്വസ്തനായിരിക്കും (cf. ലൂക്കാ 1:54-55) കർത്താവിന്റെ അവസാന വചനങ്ങളിലും അവന്റെ ജീവിത സാക്ഷ്യത്തിലും മുറുകെപ്പിടിച്ചുകൊണ്ട്, നാമും, ഒരു സഭാ സമൂഹമെന്ന നിലയിൽ, അവന്റെ ചുവടുകൾ പിന്തുടരാനും നമ്മുടെ സഹോദരനെ പിതാവിന്റെ കരങ്ങളിൽ സമർപ്പിക്കുവാനും ആഗ്രഹിക്കുന്നു. കാരുണ്യമുള്ള ആ കൈകൾ അവനെ ജീവിതകാലം മുഴുവൻ വ്യാപിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്ത സുവിശേഷത്തിന്റെ എണ്ണയാൽ അവന്റെ വിളക്ക് പ്രകാശിപ്പിക്കട്ടെ (cf. മത്താ : 25:6-7). മഹാനായ വിശുദ്ധ ഗ്രിഗറി തൻ്റെ അജപാലന ശുശ്രൂഷയുടെ അവസാനം തൻ്റെ ഒരു സുഹൃത്തിനോട് ഈ ആത്മീയ കാര്യം നിർവ്വഹിക്കാൻ ആവശ്യപ്പെട്ടു.: "വർത്തമാന ജീവിതത്തിൻ്റെ കപ്പൽ തകർച്ചയ്ക്കിടയിൽ, നിൻ്റെ പ്രാർത്ഥനയുടെ ഫലകത്തിലൂടെ എന്നെ താങ്ങൂ, എന്ന് ഞാൻ നിന്നോട് അപേക്ഷിക്കുന്നു, കാരണം എന്റെ സ്വന്തം ഭാരം എന്നെ താഴ്ത്തുന്നതിനാൽ, നിൻ്റെ യോഗ്യതയുടെ കരം എന്നെ ഉയർത്തും". സത്യത്തിൽ തനിയ്ക്ക് ഒരിക്കലും ഒന്നും തനിയെ ഒറ്റയ്ക്ക് കൊണ്ടുപോകാൻ കഴിയാത്ത ഒരു അജപാലകൻ്റെ അവബോധം ഇവിടെ നാം കാണുന്നു, അങ്ങനെ തന്നെ ഭരമേൽപ്പിച്ച ജനങ്ങളുടെ പ്രാർത്ഥനയ്ക്കും പരിചരണത്തിനും അവൻ സ്വയം ഭരമേല്പിക്കുന്നു. ദൈവത്തിന്റെ വിശ്വസ്തരായ ആളുകൾ, ഇവിടെ ഒത്തുകൂടി, ഇപ്പോൾ അവരുടെ ഇടയനായിരുന്ന ഒരാളുടെ ജീവിതം ദൈവത്തിനു ഭരമേൽപ്പിക്കുന്നു. അവനോട് അനശ്വരമായ സ്നേഹം ഒരിക്കൽ കൂടി കാണിക്കാൻ ശവകുടീരത്തിലെത്തിയ സ്ത്രീകളെപ്പോലെ, നമ്മളും നന്ദിയുടെ പരിമളവും പ്രതീക്ഷയുടെ സുഗന്ധവുമായി വന്നിരിക്കുന്നു, വർഷങ്ങളായി അവൻ നമുക്കു നൽകിയ അതേ ജ്ഞാനത്തോടും ആർദ്രതയോടും സമർപ്പണത്തോടും കൂടി ഇത് ചെയ്യാൻ നമ്മൾ ആഗ്രഹിക്കുന്നു. നമ്മൾ ഒരുമിച്ചു പറയാം: "പിതാവേ, അവിടുത്തെ കരങ്ങളിൽ ഞങ്ങൾ അവന്റെ ആത്മാവിനെ സമർപ്പിക്കുന്നു". മണവാളന്റെ വിശ്വസ്ത സുഹൃത്തായ ബെനഡിക്ടേ, അവന്റെ ശബ്ദം കേൾക്കുമ്പോൾ നിൻ്റെ സന്തോഷം ഇന്നും എന്നേക്കും പൂർണമാകട്ടെ! (ഫ്രാൻസിസ് പാപ്പ ബെനഡിക്ട് മാർപാപ്പയുടെ മൃതസംസ്കാര ശുശ്രൂഷയിൽ നടത്തിയ വചന സന്ദേശത്തിൻ്റെ സ്വതന്ത്ര വിവർത്തനത്തിന് കടപ്പാട്:ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ് )
Image: /content_image/News/News-2023-01-06-13:13:54.jpg

20347
Category: 1
Sub Category:
Heading: ബെനഡിക്ട് പാപ്പയുടെ ഭൗതീകശരീരം അടക്കം ചെയ്ത പെട്ടിയുടെ മുകളില്‍ ആലേഖനം ചെയ്ത വാക്കുകള്‍ ഇങ്ങനെ
Content: വത്തിക്കാന്‍ സിറ്റി: “യേശുവേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു” എന്ന് മന്ത്രിച്ചുകൊണ്ട് വിടവാങ്ങിയ മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്റെ മൃതസംസ്കാരം ഇന്നലെ നടന്നതിന് പിന്നാലെ മുന്‍ പാപ്പയുടെ ഭൗതീക ശരീരം അടക്കം ചെയ്ത പെട്ടിയുടെ മുകളില്‍ ആലേഖനം ചെയ്ത വാക്കുകള്‍ ശ്രദ്ധ നേടുന്നു. 125 കര്‍ദ്ദിനാളുമാരും നാനൂറിലധികം മെത്രാന്മാരും മൂവായിരത്തിഎഴുന്നൂറിലധികം വൈദികരും പതിനായിരകണക്കിന് വിശ്വാസികളും പങ്കെടുത്ത സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ നടത്തിയ മൃതസംസ്കാര ശുശ്രൂഷയുടെ അവസാന ഘട്ടത്തിലാണ് മൃതശരീരം അടക്കം ചെയ്ത പെട്ടി സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ ഭൂഗര്‍ഭ നിലവറയിലെ കല്ലറയിലെത്തിച്ചത്. അവിടെ നടന്ന പ്രാര്‍ത്ഥന ശുശ്രൂഷകള്‍ക്ക് ശേഷം വിശുദ്ധ ജോൺ പോൾ രണ്ടാമനെ അടക്കം ചെയ്ത കല്ലറയിലേക്ക് പ്രത്യേകം സീല്‍ ചെയ്തു അടക്കം ചെയ്യുകയായിരിന്നു. പെട്ടിയുടെ മുകളില്‍ ആലേഖനം ചെയ്ത വാക്കുകള്‍ വത്തിക്കാന്‍ പിന്നീട് പ്രസിദ്ധപ്പെടുത്തി. ലാറ്റിന്‍ ഭാഷയില്‍ എഴുതിയിരിക്കുന്ന ലിഖിതത്തില്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പ തിരുസഭയുടെ പരമാധികാരമുള്ള മാര്‍പാപ്പയായിരുന്ന കാര്യം പ്രത്യേകം എഴുതി ചേര്‍ത്തതിനൊപ്പം എത്രകാലം അദ്ദേഹം ജീവിച്ചിരുന്നെന്നും, എത്രകാലം അദ്ദേഹം സാര്‍വ്വത്രിക സഭയെ നയിച്ചുവെന്നുമുള്ള വിവരങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. ''ബെനഡിക്ട് പതിനാറാമന്‍ പിഎം (എന്‍. ഡെല്‍ ആര്‍.: പൊന്തിഫെക്സ് മാക്സിമസ്, സുമോ പൊന്തിഫ്) 95 വര്‍ഷവും, 8 മാസവും, 15 ദിവസങ്ങളും ജീവിച്ചിരുന്നു. സാര്‍വ്വത്രിക സഭയെ ഭരിച്ചത്: 7 വര്‍ഷം, 10 മാസം, 9 ദിവസം. 2005 ഏപ്രില്‍ 19 മുതല്‍ 2013 ഫെബ്രുവരി 28 വരെ. ക്രിസ്തു വര്‍ഷം 2022 ഡിസംബര്‍ 31-ന് കാലം ചെയ്തു”- എന്നാണ് ആലേഖനം ചെയ്തിരിക്കുന്നത്.
Image: /content_image/News/News-2023-01-06-14:26:37.jpg

20348
Category: 1
Sub Category:
Heading: ബെനഡിക്ട് പാപ്പയുടെ മൃതസംസ്ക്കാര ശുശ്രൂഷയില്‍ പങ്കുചേര്‍ന്നവരുടെ കൂട്ടത്തിൽ കർദ്ദിനാൾ സെന്നും
Content: ഹോങ്കോങ്: ജനകീയ പ്രക്ഷോഭങ്ങളില്‍ പൗരന്മാര്‍ക്കൊപ്പം നിലക്കൊണ്ടതിന്റെ പേരില്‍ വിചാരണ നേരിടുന്ന ഹോങ്കോങ് കർദ്ദിനാൾ ജോസഫ് സെന്നും വ്യാഴാഴ്ച വത്തിക്കാനിൽ നടന്ന ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ മൃതസംസ്കാര ശുശ്രൂഷകളിൽ പങ്കെടുത്തു. ഹോങ്കോങ്ങിലെ അധികൃതർ അഞ്ചുദിവസത്തേക്ക് പാസ്പോർട്ട് വിട്ടു നൽകിയതിനെ തുടർന്നാണ് അദ്ദേഹം വത്തിക്കാനിലെത്തിയത്. 2006-ല്‍ ബെനഡിക്ട് പാപ്പയായിരുന്നു അദ്ദേഹത്തെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തിയത്. കഴിഞ്ഞ വർഷം ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട കർദ്ദിനാൾ സെന്നിന് വത്തിക്കാനിലേയ്ക്ക് പോകാൻ പ്രാദേശിക കോടതിയാണ് അനുമതി നൽകിയത്. മൂന്നാം തീയതിയാണ് ഇത് സംബന്ധിച്ച് അനുമതി ലഭിച്ചത്. സത്യത്തിന്റെ വലിയ കാവലാളായിരുന്നു ബെനഡിക്ട് പാപ്പയെന്ന് കർദ്ദിനാൾ സെന്‍ തന്റെ ബ്ലോഗിൽ അനുസ്മരിച്ചു. അനവധി തിരിച്ചടികൾ ഉണ്ടായെങ്കിലും ചൈനയിലെ സഭയ്ക്ക് പിന്തുണയുമായി നിരവധി അസാധാരണമായ നടപടികൾ ബെനഡിക് പാപ്പയുടെ ഭാഗത്തുനിന്ന് ലഭിച്ചിട്ടുണ്ടെന്നും ചൈനയിലെ സഭയോട് കാണിച്ച കരുതലിനു ബെനഡിക് പാപ്പയോട് ചൈനയിലെ സഭയിലെ ഒരു അംഗമെന്ന നിലയിൽ വലിയ കൃതജ്ഞതയുണ്ടെന്നും കർദ്ദിനാൾ സെൻ പറഞ്ഞു. ഹോങ്കോങ്ങിലെ മെത്രാൻ സ്ഥാനത്തുനിന്ന് വിരമിക്കുന്നതിന് ഒരു വർഷം മുമ്പ് 2008ൽ കൊളോസിയത്തിൽ നടന്ന കുരിശിന്റെ വഴി പ്രാർത്ഥനയുടെ വിചിന്തനം എഴുതാൻ ബെനഡിക്ട് പാപ്പ നിയോഗിച്ചതു കർദ്ദിനാൾ സെന്നിനെയായിരുന്നു. നേരത്തെ കുറ്റവാളികളെ ചൈനക്ക് കൈമാറുവാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലിനെതിരെ ഹോങ്കോങ്ങില്‍ നടന്ന ജനകീയ പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരുടെ നിയമ പോരാട്ടങ്ങള്‍ക്കാവശ്യമായ സാമ്പത്തിക സഹായം നല്‍കുന്നതിനായി സ്ഥാപിതമായ ‘612 ഹ്യൂമാനിറ്റേറിയന്‍ റിലീഫ് ഫണ്ട്’ പോലീസില്‍ രജിസ്റ്റര്‍ ചെയ്തില്ലെന്ന കുറ്റമാണ് കര്‍ദ്ദിനാളിനും കൂട്ടര്‍ക്കും നേരെ ചുമത്തിയത്. ചനയുടെ കിരാത നടപടിയ്ക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കിടയില്‍ അറസ്റ്റ് ചെയ്യപ്പെടുകയും, മുറിവേല്‍ക്കുകയും, ആക്രമിക്കപ്പെടുകയും, ഭീഷണിക്കിരയാവുകയും ചെയ്തവരെ സഹായിക്കുന്നതിനായി 2019 ജൂണിലാണ് '612 ഹ്യൂമാനിറ്റേറിയന്‍ റിലീഫ് ഫണ്ട്' രൂപീകരിച്ചത്.
Image: /content_image/News/News-2023-01-06-15:45:56.jpg
Keywords: സെന്ന, ഹോങ്കോ

20349
Category: 13
Sub Category:
Heading: അനേകായിരങ്ങളുടെ ജീവിതം കൈ പിടിച്ചുയര്‍ത്തിയ മലബാറിന്റെ മഹാമിഷ്ണറി സുക്കോളച്ചൻ ഇനി ദൈവദാസൻ
Content: പരിയാരം: ജാതി മതഭേദമന്യേ അനേകായിരങ്ങൾക്ക്, സാന്ത്വനത്തിന്റെ തൂവൽ സ്പർശമായി ജീവിച്ച മലബാറിന്റെ മഹാമിഷ്ണറി ഫാ. ലീനസ് മരിയ എസ്‌ജെ എന്ന സുക്കോളച്ചൻ ഇനി ദൈവദാസൻ. അനേകരുടെ ഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്ന മിഷ്ണറി വൈദികന്റെ പ്രവർത്തനകേന്ദ്രവും നിത്യ വിശ്രമം കൊള്ളുന്നതുമായ മരിയപുരം ദേവാലയത്തിൽ തടിച്ചുകൂടിയ വലിയ വിശ്വാസ സമൂഹത്തെ സാക്ഷിയാക്കിയാണ് കണ്ണൂര്‍ രൂപതാധ്യക്ഷന്‍ ഡോ.അലക്സ് വടക്കുംതല സുക്കോളച്ചനെ ദൈവദാസ പദവിയിലേക്കുയർത്തിയുള്ള പരിശുദ്ധ സിംഹാസനത്തിന്റെ പ്രഖ്യാപനം വായിച്ചത്. തുടർന്നു നടന്ന പൊന്തിഫിക്കൽ ദിവ്യബലിക്ക് സുക്കോളച്ചന്റെ ജന്മനാടായ ട്രെന്‍റോ അതിരൂപത ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് ഡോ.ലൂയിജി ബ്രെസാന്‍ പ്രധാന കാര്‍മ്മികത്വം വഹിച്ചു. കോഴിക്കോട് രൂപത മെത്രാന്‍ ഡോ.വര്‍ഗീസ് ചക്കാലക്കല്‍, തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി തുടങ്ങിയവർ സംബന്ധിച്ചു. സുക്കോളച്ചന്റെ ഒന്‍പതാം ചരമ വാര്‍ഷികമായ ഇന്നു രാവിലെ സുക്കോളച്ചന്റെ കബറിടത്തിലെ പ്രാര്‍ത്ഥന ശുശ്രൂഷകളോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. സിബിസിഐ പ്രസിഡന്റ് മാർ ജോസഫ് തോമസ് കബറിടത്തിലെ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. ശുശ്രൂഷകളില്‍ സുക്കോളച്ചന്റെ ബന്ധുക്കളടങ്ങുന്ന പത്തോളം പേരും മരിയപുരം ദേവാലയത്തിൽ എത്തിയിരുന്നു. വിശുദ്ധ കുര്‍ബാനയെ തുടര്‍ന്നു പൊതുസമ്മേളനവും സ്നേഹവിരുന്നും നടന്നു. 1916 ഫെബ്രുവരി 8-ാം തീയതി വടക്കേ ഇറ്റലിയിലെ വാൽ ദി നോണിൽപ്പെട്ട സർനോണിക്കയിലാണ് സുക്കോൾ ജുസെപ്പെ ബാർബ ദമ്പതികളുടെ മകനായി ലീനസ് മരിയ ജനിച്ചത്. 1940 മാർച്ച് 4-ന് ട്രെന്‍റോ അതിരൂപതയിലെ 40 വൈദീകരോടൊപ്പം ലീനസ് മരിയ സുക്കോളച്ചൻ അഭിഷിക്തനായി. മൂന്നു വർഷത്തിനുശേഷം ജെസ്യൂട്ട് സമൂഹത്തില്‍ അംഗമായി. വിദൂരങ്ങളില്‍ മിഷനിൽ പോയി പ്രവർത്തിക്കാനുള്ള ആഗ്രഹമായിരുന്നു ആ തീരുമാനത്തിനു പിന്നിൽ. അങ്ങനെ 1948 ഏപ്രിൽ മാസം ഇറ്റലിയിൽനിന്ന് കപ്പൽ മാർഗം ബോംബെയിലും അവിടെനിന്ന് തീവണ്ടിയിൽ കോഴിക്കോടും വന്നെത്തി. പിന്നീട് വയനാട്ടിലെ വിവിധയിടങ്ങളിലും 1954-ൽ കണ്ണൂരിലെ ചിറക്കൽ മിഷനിലും സേവനത്തിനായി നിയോഗിക്കപ്പെട്ടു. മാടായി, പഴയങ്ങാടി, പിലാത്തറ, പട്ടുവം, പരിയാരം, പൂവം, ബക്കളം, അരിപ്പാമ്പ്, കാരക്കുണ്ട്, കണ്ണാടിപ്പറമ്പ്, കായപ്പൊയിൽ, മടക്കാംപൊയിൽ, കുറുമാത്തൂർ, മരിയാപുരം എന്നീ മുപ്പതോളം ഗ്രാമങ്ങൾ അദ്ദേഹത്തിന്റെ സേവനത്താൽ അനുഗ്രഹീതമായവയാണ്. അവിടെയെല്ലാം ജാതി മത ഭേദമന്യേ, എല്ലാവരുടേയും പ്രിയമുള്ള സ്നേഹിതനും നിരാലംബരുടെ സഹായകനുമായി സുക്കോളച്ചന്‍ മാറി. 1980-ൽ അദ്ദേഹത്തിന് ഭാരത പൗരത്വം ലഭിച്ചു. സമൂഹത്തിൽ ഭവനരഹിതർ ഉണ്ടാകരുതെന്ന ലക്ഷ്യം വച്ച് നിർധനരായ ഏഴായിരത്തിനുമേൽ കുടുംബങ്ങൾക്ക്, സ്ഥലവും വീടും സമ്മാനിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അവർക്കെല്ലാം കുടിവെള്ളം ലഭ്യമാക്കാനായി കിണറുകൾ നിർമിച്ചുനൽകിയും പരാശ്രയമില്ലാതെ സ്വയംതൊഴിൽ കണ്ടെത്തി ജീവിക്കാനായി ദരിദ്രരായ പതിനായിരങ്ങൾക്ക്, തയ്യൽ മെഷീൻ, ഓട്ടോറിക്ഷ, കറവപ്പശു, ആട്, കോഴി തുടങ്ങിയവ നൽകി, വരുമാന സ്രോതസ്സ് ഒരുക്കി കൊടുത്തതും അദ്ദേഹം നടത്തിയ നിസ്തുല സേവനങ്ങളില്‍ ചിലതു മാത്രം. പാവപ്പെട്ടവരിൽ പാവപ്പെട്ടവരെ ശുശ്രൂഷിക്കാനായി 1969-ൽ ദീനസേവനസഭ സ്ഥാപിക്കാൻ ദൈവദാസി മദർ പ്രേത മോണിംഗ്മാനെ പ്രോത്സാഹിപ്പിച്ച് സഹായിച്ചതും അദ്ദേഹമായിരിന്നു. 2022 ഓഗസ്റ്റിൽ ധന്യയായി ഉയർത്തപ്പെട്ട സിസ്റ്റർ മരിയ സെലിൻ കണ്ണനായ്ക്കലിന്റെ ആത്മീയപാതയിൽ അത്താണിയായി നിലകൊണ്ടത് സുക്കോളച്ചനായിരിന്നു. സിസ്റ്റർ സെലിന്റെ ആധ്യാത്മിക ഗുരുവും കുമ്പസാരക്കാരനുമായിരുന്നു സുക്കോളച്ചൻ. ആറര പതിറ്റാണ്ടുകാലം ദൈവത്തിനും ദൈവജനത്തിനും വേണ്ടിയുള്ള ആത്മസമർപ്പണത്തോടുകൂടിയ സുക്കോളച്ചന്റെ ജീവിതത്തിന് തിരുസഭ നൽകിയ അംഗീകാരമായാണ് മിഷ്ണറി വൈദികന്റെ ജീവിതം തൊട്ടറിഞ്ഞവര്‍ സ്മരിക്കുന്നത്. Tag: Fr. Linus Maria Zucol S.J declared Servant of God, Pravachaka Sabdam, Catholic Malayalam News
Image: /content_image/News/News-2023-01-06-17:27:04.jpg
Keywords: സുക്കോള

20350
Category: 1
Sub Category:
Heading: മുൻഗാമിയുടെ മൃതശരീരത്തിന് മുന്നിൽ നിശ്ചലനായി പിൻഗാമി; സമൂഹ മാധ്യമങ്ങളിൽ ചിത്രം വൈറൽ
Content: വത്തിക്കാൻ സിറ്റി: ബെനഡിക്ട് പാപ്പയ്ക്കു ലോകം യാത്രാമൊഴിയേകി മണിക്കൂറുകൾ പിന്നിട്ടിട്ടും പാപ്പയെ കുറിച്ചുള്ള വാർത്തകൾ അവസാനിക്കുന്നില്ല. തന്റെ മുൻഗാമിയുടെ മൃതശരീരത്തിന് മുന്നിൽ നിശ്ചലനായി നിൽക്കുന്ന ഫ്രാൻസിസ് പാപ്പയുടെ ചിത്രം ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം മൃതസംസ്ക്കാരത്തിന് ബെനഡിക്ട് പാപ്പയുടെ ഭൗതീക ശരീരം ബസിലിക്കയ്ക്കുള്ളിലേക്ക് കൊണ്ടുപോകുന്നതിന് തൊട്ടുമുന്നോടിയായാണ് വികാര നിർഭരമായ ആ കൂടിക്കാഴ്ച നടന്നത്. ഊന്നുവടിയുമായി ബെനഡിക്ട് പാപ്പയുടെ മൃതശരീരം വഹിച്ച പെട്ടിയുടെ മുന്നിലെത്തിയ പാപ്പ, പെട്ടിയിൽ കൈവെച്ച് ഏതാനും നിമിഷം നിശ്ചലനായി നിന്ന് പ്രാർത്ഥിക്കുകയായിരിന്നു. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും തരംഗമാണ്. തന്റെ ശുശ്രൂഷ കാലയളവിൽ ഉടനീളം ബെനഡിക്ട് പാപ്പയുമായി വലിയ സൗഹാർദ്ദം ഫ്രാൻസിസ് പാപ്പ കാത്തുസൂക്ഷിച്ചിരിന്നു. ബെനഡിക്ട് പാപ്പയുടെ ജന്മദിനമായ ഏപ്രില്‍ 16, ക്രിസ്തുമസ്, പ്രത്യേക വാര്‍ഷികങ്ങള്‍ തുടങ്ങിയ വിശേഷപ്പെട്ട ദിവസങ്ങളില്‍ ഉള്‍പ്പെടെ നിരവധി തവണ ഫ്രാന്‍സിസ് പാപ്പ ബെനഡിക്ട് പാപ്പയെ സന്ദര്‍ശിയ്ക്കുമായിരുന്നു. ഫ്രാന്‍സിസ് പാപ്പയുടെ ഭരണത്തില്‍ താനൊരു പുതിയ സന്തോഷം കാണുന്നുണ്ടെന്നും, യാതൊരു വൈരുധ്യങ്ങളും ഇല്ലാത്ത ഒരു പാപ്പ ഭരണമായിരിക്കുമെന്നുമാണ് ബെനഡിക്ട് പതിനാറാമന്‍ പാപ്പ പറഞ്ഞിട്ടുള്ളത്. തനിക്ക് സ്വന്തം മുത്തച്ചനേപ്പോലെയാണ് ബെനഡിക്ട് പാപ്പയെന്നും, അദ്ദേഹം വത്തിക്കാനിലെ ചിന്തകനാണെന്നും ഫ്രാന്‍സിസ് പാപ്പ മുന്‍പാപ്പയേ കുറിച്ച് അനുസ്മരിച്ചിട്ടുണ്ട്. അദ്ദേഹവുമായുള്ള ബന്ധം തന്നെ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞിട്ടുണ്ട്. മുന്‍ പാപ്പ രോഗബാധിതനായതിനെ തുടര്‍ന്ന്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 28-ന് ഫ്രാന്‍സിസ് പാപ്പ മാതര്‍ എക്ളേസ്യ ആശ്രമത്തിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചിരിന്നു. ഡിസംബർ 31നാണ് ബെനഡിക്ട് പാപ്പ നിത്യതയിലേക്ക് യാത്രയായത്.
Image: /content_image/News/News-2023-01-07-12:23:11.jpg

20351
Category: 1
Sub Category:
Heading: മുൻഗാമിയുടെ മൃതശരീരത്തിന് മുന്നിൽ നിശ്ചലനായി പിൻഗാമി; സമൂഹ മാധ്യമങ്ങളിൽ ചിത്രം ഇപ്പോഴും വൈറൽ
Content: വത്തിക്കാൻ സിറ്റി: ബെനഡിക്ട് പാപ്പയ്ക്കു ലോകം യാത്രാമൊഴിയേകി മണിക്കൂറുകൾ പിന്നിട്ടിട്ടും പാപ്പയെ കുറിച്ചുള്ള വാർത്തകൾ അവസാനിക്കുന്നില്ല. തന്റെ മുൻഗാമിയുടെ മൃതശരീരത്തിന് മുന്നിൽ നിശ്ചലനായി നിൽക്കുന്ന ഫ്രാൻസിസ് പാപ്പയുടെ ചിത്രം ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം മൃതസംസ്ക്കാരത്തിന് ബെനഡിക്ട് പാപ്പയുടെ ഭൗതീക ശരീരം ബസിലിക്കയ്ക്കുള്ളിലേക്ക് കൊണ്ടുപോകുന്നതിന് തൊട്ടുമുന്നോടിയായാണ് വികാര നിർഭരമായ ആ കൂടിക്കാഴ്ച നടന്നത്. ഊന്നുവടിയുമായി ബെനഡിക്ട് പാപ്പയുടെ മൃതശരീരം വഹിച്ച പെട്ടിയുടെ മുന്നിലെത്തിയ പാപ്പ, പെട്ടിയിൽ കൈവെച്ച് ഏതാനും നിമിഷം നിശ്ചലനായി നിന്ന് പ്രാർത്ഥിക്കുകയായിരിന്നു. ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും തരംഗമാണ്. തന്റെ ശുശ്രൂഷ കാലയളവിൽ ഉടനീളം ബെനഡിക്ട് പാപ്പയുമായി വലിയ സൗഹാർദ്ദം ഫ്രാൻസിസ് പാപ്പ കാത്തുസൂക്ഷിച്ചിരിന്നു. ബെനഡിക്ട് പാപ്പയുടെ ജന്മദിനമായ ഏപ്രില്‍ 16, ക്രിസ്തുമസ്, പ്രത്യേക വാര്‍ഷികങ്ങള്‍ തുടങ്ങിയ വിശേഷപ്പെട്ട ദിവസങ്ങളില്‍ ഉള്‍പ്പെടെ നിരവധി തവണ ഫ്രാന്‍സിസ് പാപ്പ ബെനഡിക്ട് പാപ്പയെ സന്ദര്‍ശിയ്ക്കുമായിരുന്നു. ഫ്രാന്‍സിസ് പാപ്പയുടെ ഭരണത്തില്‍ താനൊരു പുതിയ സന്തോഷം കാണുന്നുണ്ടെന്നും, യാതൊരു വൈരുധ്യങ്ങളും ഇല്ലാത്ത ഒരു പാപ്പ ഭരണമായിരിക്കുമെന്നുമാണ് ബെനഡിക്ട് പതിനാറാമന്‍ പാപ്പ പറഞ്ഞിട്ടുള്ളത്. തനിക്ക് സ്വന്തം മുത്തച്ചനേപ്പോലെയാണ് ബെനഡിക്ട് പാപ്പയെന്നും, അദ്ദേഹം വത്തിക്കാനിലെ ചിന്തകനാണെന്നും ഫ്രാന്‍സിസ് പാപ്പ മുന്‍പാപ്പയേ കുറിച്ച് അനുസ്മരിച്ചിട്ടുണ്ട്. അദ്ദേഹവുമായുള്ള ബന്ധം തന്നെ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞിട്ടുണ്ട്. മുന്‍ പാപ്പ രോഗബാധിതനായതിനെ തുടര്‍ന്ന്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 28-ന് ഫ്രാന്‍സിസ് പാപ്പ മാതര്‍ എക്ളേസ്യ ആശ്രമത്തിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചിരിന്നു. ഡിസംബർ 31നാണ് ബെനഡിക്ട് പാപ്പ നിത്യതയിലേക്ക് യാത്രയായത്. Tag: Pope Francis touches the casket of Pope Benedict XVI at the conclusion of his funeral, Pope Francis silent prayer, Pravachaka Sabdam, Catholic Malayalam News, Christian Malayalam News
Image: /content_image/News/News-2023-01-07-12:23:40.jpg

20352
Category: 10
Sub Category:
Heading: അർജന്റീന സ്വന്തമാക്കിയ ഫുട്ബോൾ ലോകകപ്പ് ദൈവമാതാവിന്റെ സന്നിധിയിൽ
Content: ലുജാൻ: ഖത്തറിൽ നടന്ന ഫുട്ബോള്‍ ലോകകപ്പില്‍ ഫ്രാന്‍സിനെ അട്ടിമറിച്ച് അർജന്റീന സ്വന്തമാക്കിയ ലോകകപ്പ് കിരീടം പ്രശസ്തമായ ലുജാൻ ബസിലിക്ക ദേവാലയത്തിൽ ബുധനാഴ്ച എത്തിച്ചു. കിരീടനേട്ടത്തിൽ പരിശുദ്ധ കന്യകാമറിയത്തോടുള്ള നന്ദി സൂചകമായാണ് ട്രോഫി അർജന്റീനയിലെ ബസിലിക്ക ദേവാലയത്തിലേക്ക് എത്തിച്ചത്. രാജ്യത്തെ സോക്കർ അസോസിയേഷന്റെ അധ്യക്ഷൻ ക്ലൗഡിയോ ടപ്പിയയാണ് ഇതിനുവേണ്ടി മുൻകൈ എടുത്തത്. ട്രോഫി ബസിലിക്കയിൽ കൊണ്ടുവന്നത് ഒരു ആശ്ചര്യമായി തോന്നിയില്ലെന്നും 1978ലും, 1986ലും കിരീടം നേടിയതിനു ശേഷം ടീമിലെ അംഗങ്ങൾ ഒരുമിച്ച് വന്നതുപോലെ, ഇത്തവണയും അങ്ങനെ ആവർത്തിക്കും എന്നാണ് ആദ്യം കരുതിയതെന്നു ബസിലിക്കയുടെ റെക്ടർ ഫാ. ലൂക്കാസ് ഗാർസിയ പറഞ്ഞു. എന്നാല്‍ സമയപ്രശ്നം ഉൾപ്പെടെയുള്ള ചില കാരണങ്ങൾ കൊണ്ട് അത് സാധ്യമായില്ല. ലുജാനിലെ കന്യകാമറിയം എപ്പോഴും കളിക്കാരോട് ഒപ്പമുണ്ട്. ലോകകപ്പ് ട്രോഫി ഇവിടേക്ക് കൊണ്ടുവന്ന് ലഭിച്ച നേട്ടത്തിനും, അർജൻറീനക്കാരുടെ സന്തോഷത്തിനും ദൈവത്തോടും, പരിശുദ്ധ കന്യകാമറിയത്തോടും നന്ദി പറയാൻ ക്ലൗഡിയോ ടപ്പിയ ആഗ്രഹിച്ചിരുന്നുവെന്നും ഫാ. ലൂക്കാസ് ഗാർസിയ കൂട്ടിച്ചേർത്തു. അര്‍ജന്റീനയുടെ മധ്യസ്ഥയും സംരക്ഷകയുമായ ‘ഔര്‍ ലേഡി ഓഫ് ലുജാന്‍’ എന്ന ലുജാന്‍ മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് ദശലക്ഷ കണക്കിന് തീര്‍ത്ഥാടകരാണ് വര്‍ഷംതോറും എത്തിക്കൊണ്ടിരിക്കുന്നത്. 1930 സെപ്തംബർ 8-ന് പിയൂസ് പതിനൊന്നാമൻ മാർപാപ്പയാണ് അർജന്റീനയുടെ മധ്യസ്ഥ വിശുദ്ധയായി ‘ഔര്‍ ലേഡി ഓഫ് ലുജാനെ’ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. Tag: FIFA World Cup in Basilica of Our Lady of Luján in Argentina, Catholic Malayalam News, Pravachaka Sabdam, പ്രവാചകശബ്ദം
Image: /content_image/News/News-2023-01-07-19:15:43.jpg
Keywords: അർജന്റീന