Contents

Displaying 19911-19920 of 25031 results.
Content: 20303
Category: 14
Sub Category:
Heading: യേശു അന്ധന് കാഴ്ച നല്‍കാന്‍ ഉപകരണമാക്കിയ സീലോഹ കുളം സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കുന്നു
Content: ജെറുസലേം: ബൈബിള്‍ കാലഘട്ടത്തില്‍ യഹൂദര്‍ ആചാരപ്രകാരമുള്ള ശുദ്ധികര്‍മ്മങ്ങള്‍ക്കായി സ്നാനം ചെയതിരുന്നതും, യേശു ക്രിസ്തു അന്ധന് കാഴ്ച നല്‍കുവാന്‍ ഉപകരണമാക്കുകയും ചെയ്ത ബൈബിളില്‍ വിവരിക്കുന്ന ജെറുസലേമിലെ സിലോഹ കുളം പൂര്‍ണ്ണമായും കാണുവാനുള്ള സന്ദര്‍ശകരുടെ ആഗ്രഹം ഒടുവില്‍ സഫലമാകുവാന്‍ പോകുന്നു. ചരിത്രപരമായ സിലോഹ കുളം പൂര്‍ണ്ണമായും ഉദ്ഖനനം ചെയ്ത് സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കുവാനുള്ള നടപടികള്‍ക്ക് തുടക്കമിട്ടതായി ഇസ്രായേൽ ആന്റിക്വിറ്റീസ് അതോറിറ്റിയും ഇസ്രായേൽ നാഷണൽ പാർക്ക് അതോറിറ്റിയും സിറ്റി ഓഫ് ഡേവിഡ് ഫൗണ്ടേഷനും പുറത്തുവിട്ട സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. ജെറുസലേമിലെ സിറ്റി ഓഫ് ഡേവിഡ് നാഷ്ണല്‍ പാര്‍ക്കിലെ സിലോഹാ കുളം അന്താരാഷ്ട്രതലത്തില്‍ തന്നെ ചരിത്ര പ്രാധാന്യമേറിയ സ്ഥലമാണ്. നീണ്ടകാലത്തിന് ശേഷം ചരിത്രമുറങ്ങുന്ന ഈ സ്ഥലം ജറുസലേമില്‍ എത്തുന്ന ദശലക്ഷകണക്കിന് സന്ദര്‍ശകര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും പെട്ടെന്ന് തന്നെ തുറന്നു കൊടുക്കുവാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ജെറുസലേം മേയര്‍ മോഷെ ലിയോണ്‍ പറഞ്ഞു. ചരിത്രപരമായ ഈ സ്ഥലത്തിന്റെ ഉദ്ഖനനം കാണുവാനും സന്ദര്‍ശകര്‍ക്ക് അനുവാദം ഉണ്ടായിരിക്കും. പുരാതനകാലത്ത് ജെറുസലേമിലെ പ്രധാന ദേവാലയത്തിലേക്ക് തീര്‍ത്ഥാടനം നടത്തിയിരുന്ന യഹൂദര്‍ സിലോഹാ കുളത്തില്‍ ശുദ്ധികര്‍മ്മങ്ങള്‍ നടത്തുന്നതിനായി എത്തിയ അതേ കാലടികള്‍ പിന്തുടരുവാനാണ് ഇതുവഴി സന്ദര്‍ശകര്‍ക്ക് അവസരമൊരുങ്ങുന്നത്. ദാവീദിന്റെ നഗരത്തിന്റെ ഏറ്റവും തെക്ക് ഭാഗത്തു നിന്നും തുടങ്ങുന്ന തീര്‍ത്ഥാടനപാത പടിഞ്ഞാറന്‍ മതിലിലാണ് അവസാനിക്കുന്നത്. ഗിഹോണ്‍ നീരുറവയില്‍ നിന്നും ഒഴുകുന്ന വെള്ളം ശേഖരിക്കുവാനുള്ള സംഭരണ സ്ഥലം എന്ന നിലയില്‍ 2700 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, അതായത് ബി.സി എട്ടാം നൂറ്റാണ്ടില്‍ ഹെസെക്കിയാ രാജാവിന്റെ കാലത്ത് നിര്‍മ്മിക്കപ്പെട്ടതാണ് സിലോഹാ കുളം (2 രാജാക്കന്‍മാര്‍ 20:20). രണ്ടാം ക്ഷേത്ര കാലഘട്ടത്തില്‍ (2,000 വര്‍ഷങ്ങള്‍ക്ക് മുന്‍പ്) ഈ കുളം പുനരുദ്ധരിക്കുകയും, വിസ്തൃതമാക്കുകയും ചെയ്തുവെന്നാണ് ഇസ്രായേൽ ആന്റിക്വിറ്റീസ് അതോറിറ്റിയുടെ പ്രഖ്യാപനത്തില്‍ പറയുന്നത്. ദാവീദിന്റെ നഗരം വഴി ജെറുസലേം ക്ഷേത്രം സന്ദര്‍ശിക്കുവാന്‍ എത്തിയിരുന്ന തീര്‍ത്ഥാടകര്‍ ‘മിക്വെ’ എന്ന ആചാരപരമായ സ്നാനത്തിനായി ഈ കുളം ഉപയോഗിച്ചിരുന്നുവെന്ന് ബൈബിളില്‍ പറയുന്നു. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ പറയുന്നതനുസരിച്ച് ജന്മനാ അന്ധനായ മനുഷ്യന് യേശു സൗഖ്യം നല്‍കിയ സ്ഥലവും സീലോഹയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. “യേശു പറഞ്ഞു, നീ പോയി സീലോഹ (അയയ്ക്കപ്പെട്ടവന്‍ എന്നര്‍ത്ഥം) കുളത്തില്‍ കഴുകുക. അവന്‍ പോയി കഴുകി കാഴ്ചയുള്ളവനായി തിരികെ വന്നു” (യോഹന്നാന്‍ 9:6-7) എന്നാണ് ബൈബിളില്‍ പറയുന്നത്. 1890കളില്‍ ഈ കുളത്തിലേക്കുള്ള ചില കല്‍പ്പടവുകള്‍ അമേരിക്കന്‍-ബ്രിട്ടീഷ് പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിരുന്നു. 1960-കളില്‍ ബ്രിട്ടീഷ് പുരാവസ്തു ഗവേഷകയാണ് സീലോഹ കുളം കണ്ടെത്തിയത്.
Image: /content_image/News/News-2022-12-31-11:19:57.jpg
Keywords: പുരാതന
Content: 20304
Category: 1
Sub Category:
Heading: പെൻസിൽവാനിയയിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ '666' എഴുതി ആക്രമണം
Content: പെൻസിൽവാനിയ: അമേരിക്കന്‍ സംസ്ഥാനമായ പെൻസിൽവാനിയയിലെ സ്ക്രാൻഡൺ രൂപതയുടെ സെന്റ് പീറ്റർ കത്തീഡ്രൽ ദേവാലയം ക്രിസ്തുമസ് ദിനത്തിൽ ആക്രമിക്കപ്പെട്ടു. 666 എന്ന സംഖ്യ ദേവാലയത്തിന്റെ മുൻവശത്തെ മൂന്ന് വാതിലുകളിൽ അജ്ഞാതൻ എഴുതി വൃത്തിക്കേടാക്കിയാണ് ആക്രമണം നടത്തിയത്. വെളിപ്പാട് പുസ്തകത്തില്‍ മൃഗത്തിന്റെ സംഖ്യയായി വിവരിക്കപ്പെടുന്ന 666 സാത്താന്‍ ആരാധനകളില്‍ പ്രത്യേകം ഉപയോഗിക്കുന്ന ഒരു സംഖ്യ കൂടിയാണ്. ദേവാലയത്തിന്റെ ചുമതലയുണ്ടായിരുന്ന ഫാ. ജഫ്രി ടുഡ്ഗേ വൈദികനാണ് ദേവാലയം അലങ്കോലമാക്കിയത് കണ്ടെത്തിയത്. ഇത് ചെയ്തയാൾ മുന്നോട്ടു വരുമെന്നും, അനുരജ്ഞന സംഭാഷണത്തിന് തയ്യാറാകുമെന്നുമാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. പ്രശ്നപൂരിതമായ ലോകത്തിൽ സേവനം ചെയ്യുന്ന പ്രാർത്ഥനയുടെ ജനമാണ് തങ്ങളെന്നും ക്രിസ്തുവിന്റെ ദൗത്യവും, സന്ദേശവും ക്ഷമയുടെയും, അനുരഞ്ജനത്തിന്റെയും ആയിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. സി‌സി‌ടി‌വി‌ ദൃശ്യങ്ങളുടെ വെളിച്ചത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിൽ സ്ക്രാൻഡൺ രൂപതയുടെ മെത്രാൻ ജോസഫ് ബാംബെറ അഗാധ ദുഃഖം രേഖപ്പെടുത്തി. ഈ പ്രവർത്തി ചെയ്തയാൾ അനുതപിക്കുമെന്നാണ് പ്രതീക്ഷ. അക്രമിക്കുവേണ്ടിയും, അക്രമിയുടെ ദൈവമായുള്ള അനുരഞ്ജനത്തിനു വേണ്ടിയും പ്രാർത്ഥിക്കുമെന്നും ബിഷപ്പ് ജോസഫ് ബാംബെറ കൂട്ടിച്ചേർത്തു. നിരവധി കത്തോലിക്ക ദേവാലയങ്ങളും, പ്രോലൈഫ് ക്ലിനിക്കുകളും ഈ വർഷം രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ അക്രമിക്കപ്പെട്ടിട്ടുണ്ട്. ജൂണ്‍ മാസത്തില്‍ അമേരിക്കയിൽ ഭ്രൂണഹത്യ നിയമപരമാക്കിയ റോ വെസ് വേഡ് കേസിലെ വിധി അസാധുവാക്കിയ സുപ്രീം കോടതി വിധി പ്രഖ്യാപനത്തിനു പിന്നാലെയാണ് അക്രമ സംഭവങ്ങളുടെ എണ്ണം വർദ്ധിച്ചത്. കാത്തലിക്ക് ന്യൂസ് ഏജൻസിയുടെ കണക്കനുസരിച്ച് വിധിയ്ക്കു പിന്നാലെ 33 ദേവാലയങ്ങളാണ് അക്രമിക്കപ്പെട്ടത്.
Image: /content_image/News/News-2022-12-31-12:53:29.jpg
Keywords: സാത്താ, പൈശാ
Content: 20305
Category: 1
Sub Category:
Heading: എമിരറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പ നിത്യതയില്‍
Content: വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി എട്ടു വര്‍ഷക്കാലം തിരുസഭയെ നയിച്ച പോപ്പ് എമിരറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ (95) ദിവംഗതനായി. വത്തിക്കാനിലെ ‘മാത്തര്‍ എക്ലേസിയെ’ ഭവനത്തില്‍ വിശ്രമ ജീവിതം നയിക്കുകയായിരിന്ന അദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗുരുതരമായി തുടരുകയായിരിന്നു. പ്രാദേശിക സമയം ഇന്ന് രാവിലെ 9.34നാണ് (ഇന്ത്യന്‍ സമയം ഉച്ചക്കഴിഞ്ഞ് 02:04) അദ്ദേഹം അന്തരിച്ചതെന്ന് വത്തിക്കാൻ പ്രസ്താവനയിൽ അറിയിച്ചു. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായി 2005 ഏപ്രിൽ 19ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28ന് സ്ഥാനത്യാഗം ചെയ്യുകയായിരിന്നു. പത്രോസിന്‍റെ സിംഹാസനത്തില്‍ ഇനിയും തുടരാനുള്ള കരുത്ത് പ്രായാധിക്യത്തിലെത്തിയ തനിക്കില്ലെന്ന് നിരന്തരമായ പ്രാര്‍ത്ഥനയ്ക്കും ആത്മപരിശോധനയ്ക്കും ശേഷം ബോധ്യമായെന്ന് സ്ഥാനത്യാഗം സംബന്ധിച്ച പ്രഖ്യാപനത്തിന്‍റെ ആമുഖത്തില്‍ പാപ്പ അന്നു പ്രസ്താവിച്ചിരിന്നു. സഭാദർശനങ്ങളിലൂടെയും അഗാധമായ പാണ്ഡിത്യത്തിലൂടെയും ലോകജനതയുടെ ഹൃദയത്തിൽ ഇടം നേടിയ പത്രോസിന്റെ പിന്‍ഗാമിയായിരിന്നു ബെനഡിക്ട് പതിനാറാമൻ മാർപാപ്പ. സത്യ വിശ്വാസത്തിന്റെയും ധാര്‍മ്മികതയുടെയും കാവലാളായാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചുക്കൊണ്ടിരിന്നത്. ഭാരതസഭയിലെ ആദ്യവിശുദ്ധയായി അൽഫോൻസാമ്മയെ നാമകരണം ചെയ്‌തതും ബെനഡിക്ട് പതിനാറാമൻ മാർപാപ്പയായിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-12-31-16:14:26.jpg
Keywords: ബെനഡിക്ട
Content: 20306
Category: 1
Sub Category:
Heading: ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ ജീവിതത്തിലൂടെ ഒരു യാത്ര
Content: 1927ലെ ഈസ്റ്റർ രാത്രിയില്‍ (ഏപ്രിൽ 16) ജർമ്മനിയിലെ മാർക്ടല് അം ഇന്നിലാണ് ജനിച്ചത്. മരിയ റാറ്റ്സിംഗർ, ജോസഫ് റാറ്റ്സിംഗർ എന്നിവരായിരിന്നു മാതാപിതാക്കള്‍. ജോസഫ് അലോയിസിയൂസ് റാറ്റ്സിങ്ങർ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം 1951ൽ പൗരോഹിത്യം സ്വീകരിച്ചു ഫാ. ജോസഫ് റാറ്റ്സിങ്ങറായി. ദൈവശാസ്ത്രത്തിലുളള അദ്ദേഹത്തിന്റെ അവഗാഹം തിരിച്ചറിഞ്ഞ ജർമ്മനിയിലെ പ്രധാനപ്പെട്ട യൂണിവേഴ്സിറ്റികൾ ദൈവശാസ്ത്ര അധ്യാപകനായി അദ്ദേഹത്തെ നിയമിച്ചു. പ്രഗത്ഭനായ ദൈവശാസ്ത്രഞ്ജനായി അറിയപ്പെട്ടിരുന്ന സമയത്താണ്, 1977ൽ പോൾ ആറാമൻ മാർപാപ്പ അദ്ദേഹത്തെ മ്യൂണിക്-ഫ്രൈസിങ്ങ് അതിരൂപതയുടെ മെത്രാനായി നിയമിച്ചത്. പിന്നീട്, കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ട അദ്ദേഹം, വത്തിക്കാനിലെ പൊന്തിഫിക്കൽ ബൈബിൾ കമ്മീഷൻ അദ്ധ്യക്ഷൻ, അന്തർദേശീയ ദൈവശാസ്ത്രകമ്മീഷൻ അദ്ധ്യക്ഷൻ, വിശ്വാസതിരുസംഘത്തിന്റെ തലവൻ, തുടങ്ങിയ ശ്രദ്ധേയമായ പദവികൾ വഹിക്കുകയും, അതിലൂടെ വിലയേറിയ സംഭാവനകൾ കത്തോലിക്കാസഭക്ക് നല്കുകയും ചെയ്തു. 2005ൽ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് കർദ്ദിനാൾ സംഘത്തിൻറെ ഡീനായും അദ്ദേഹം മൂന്നു വർഷക്കാലം ശുശ്രൂഷ ചെയ്തിരുന്നു. കത്തോലിക്കാസഭയിലെ 265- ാം മാർപാപ്പയായി, എഴുപത്തിയെട്ടാം വയസ്സിൽ ഉയർത്തപ്പെട്ട കര്‍ദ്ദിനാള്‍ റാറ്റ്സിങ്ങർ, -ബനഡിക്ട്- എന്ന പേരാണ് തെരഞ്ഞെടുത്തത്. ബെനഡിക്ട് എന്ന വാക്കിന്റെ അർത്ഥം ‘അനുഗ്രഹിക്കപ്പെട്ടവൻ’ എന്നാണ്. ഒന്നാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോൾ, ലോകസമാധാനത്തിന് നേതൃത്വം നല്കിയ ബനഡിക്ട് പതിനഞ്ചാം പാപ്പയോടുളള സ്നേഹവും, യൂറോപ്പിന്റെ സഹമദ്ധ്യസ്ഥനായ നാർസിയയിലെ വിശുദ്ധ ബെനഡിക്ടിനോടുളള ആദരവും സൂചിപ്പിക്കാനാണ് അദ്ദേഹം ബെനഡിക്ട് എന്ന പേര് തെരഞ്ഞെടുത്തത്. കാരുണ്യവാനായ ദൈവം തിരുസ്സഭയ്ക്ക് ഓരോ കാലഘട്ടത്തിലും അനുയോജ്യരായ ഇടയന്മാരെ നല്കിയിട്ടുണ്ട്. അവരുടെ വാക്കുകളും പ്രവൃത്തികളും കത്തോലിക്കാവിശ്വാസികൾക്ക് മാത്രമല്ല ലോകം മുഴുവനും മാതൃകയായിരുന്നു. ലോകസമാധാനത്തിനും, രാജ്യങ്ങൾതമ്മിലുളള സഹകരണത്തിനും, മതമൈത്രിക്കും, ദരിദ്രരരുടെ ഉന്നമനത്തിനും, സഭകൾ തമ്മിലുളള കൂട്ടായ്മയ്ക്കും, ബനഡിക്ട് പതിനാറാമൻ മാർപാപ്പ എട്ടു വർഷക്കാലം നീണ്ടുനിന്ന തന്റെ പേപ്പസിയുടെ സമയത്ത് നല്കിയ സംഭാവനകൾ വിലമതിക്കാൻ ആവാത്തതാണ്. ജോൺ പോൾ രണ്ടാമൻ മാർപാപ്പയിൽ നിന്നും ശൈലിയിൽ വ്യത്യസ്തനായിരുന്നെങ്കിലും ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ പേപ്പസി കത്തോലിക്കാസഭയുടെ വലിയ അനുഗ്രഹമായാണ് എല്ലാവരും കരുതുന്നത്. തിരുസ്സഭയിൽ സത്യവിശ്വാസത്തിന്റെ കാവലാളായിരുന്ന അദ്ദേഹം, ജീവിതത്തിൽ വലിയ ലാളിത്യം നിറഞ്ഞ വ്യക്തിയായിരുന്നു. വിശുദ്ധ യൗസേപ്പിതാവിന്റെ കൈകളിൽ തിരുകുടുംബത്തെ ഭരമേല്പ്പിച്ചതുപോലെ യൗസേപ്പ് നാമധാരിയായ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ കൈകളിൽ ദൈവം തിരുസ്സഭയെ ഭരമേല്പിച്ചു. യൗസേപ്പിതാവിന്റെ കൈകളിൽ തിരുകുടുംബം എപ്രകാരം ഭദ്രമായിരുന്നോ അപ്രകാരം തന്നെ ബനഡിക്ട് പതിനാറമൻ മാർപ്പാപ്പയുടെ കരങ്ങളിൽ കത്തോലിക്കാസഭയും ഭദ്രമായിരുന്നു. തിരുസ്സഭയ്ക്കുളളിലും പുറത്തും ഉടലെടുത്ത കാറും കോളുമെല്ലാം ദൈവാശ്രയത്തിലൂന്നി അദ്ദേഹം തരണം ചെയ്തു. വിശുദ്ധ യൗസേപ്പിനെപ്പോലെ, നീതിബോധവും ദൈവഹിതം തിരിച്ചറിയുവാനുളള കഴിവും സമ്മേളിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ബെനഡിക്ട് പതിനാറമൻ മാർപ്പാപ്പ. അതിനാലായിരിക്കാം കത്തോലിക്കാസഭയിലെ ഉന്നതമായ സ്ഥാനം, സഭയുടെ ഉപരിനന്മയ്ക്കായി ഏറ്റവും ഉചിതമായ സമയത്ത് ത്യജിച്ചുക്കുവാനും, അതുവഴി തിരുസ്സഭയുടെ ചരിത്രത്തിൽ തന്നെ മാറ്റത്തിന്റെ കൊടുങ്കാറ്റാകുവാനും അദ്ദേഹത്തിന് സാധിച്ചത്. ഫെബ്രുവരി 11, 2013 തിങ്കളാഴ്ച മദ്ധ്യാഹ്നപ്രാർത്ഥനയിലും കർദ്ദിനാൾമാരുടെ യോഗത്തിലും പങ്കെടുക്കാൻ ബെനഡിക്ട് മാർപാപ്പ എത്തുന്നവരെ കത്തോലിക്കാസഭാ ആസ്ഥാനമായ വത്തിക്കാൻ ശാന്തമായിരുന്നു. ആ സമ്മേളനത്തിൽ ലത്തീൻ ഭാഷയിൽ സംസാരിച്ച മാർപാപ്പ, തൻറെ രാജിയുടെ കാര്യം അറിയിച്ചത് മനസ്സിലായത് കുറച്ചുപേർക്കുമാത്രമായിരുന്നു. അതിൽ ലത്തീൻ ഭാഷയിൽ പ്രാവീണ്യമുണ്ടായിരുന്ന ആൻസ വാർത്താ ഏജൻസിയിലെ ജൊവാന്ന, മാർപാപ്പയുടെ രാജിവാർത്ത റിപ്പോർട്ട് ചെയ്തതോടെ, അത് ലോകമെങ്ങും വ്യാപിക്കാൻ നിമിഷങ്ങളെ വേണ്ടിവന്നുളളു. 1294ൽ രാജിവെച്ച ചെലസ്റ്റിൻ അഞ്ചാമൻ മാർപാപ്പക്കുശേഷം സ്വന്തം ഇഷ്ടപ്രകാരം സ്ഥാനത്യാഗം ചെയ്ത ആദ്യത്തെ മാർപാപ്പയായി ബനഡിക്ട് പതിനാറാമൻ മാർപാപ്പ ഇന്ന് അറിയപ്പെടുകയാണ്. സ്ഥാനത്യാഗത്തിനുശേഷം കാസൽ ഗണ്ടോൾഫോയിലേക്ക് ബെനഡിക്ട് മാർപാപ്പ ഹെലികോപ്റ്ററിൽ പോകുന്ന കാഴ്ച ലോകത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരുന്നു. പ്രാർത്ഥനയുടെയും നീണ്ട വിചിന്തനത്തിന്റെയും പിൻബലത്തിൽ ബനഡിക്റ്റ് മാർപാപ്പയെടുത്ത തീരുമാനം തികച്ചും ശരിവെക്കുന്നതായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ തിരഞ്ഞെടുപ്പ് എന്ന് ലോകം പിന്നീട് തിരിച്ചറിഞ്ഞു. തന്റെ പേരുപോലെ അനുഗ്രഹീതമായ ഒരു ജീവിതം നയിച്ചുകൊണ്ട് കത്തോലിക്ക സഭക്കുവേണ്ടിയും, അതിന്റെ ഇടയനും തന്റെ പിൻഗാമിയുമായ ഫ്രാൻസിസ് മാർപാപ്പക്കുവേണ്ടിയും പ്രാർത്ഥനയിൽ മുഴുകി വിശ്രമജീവിതം നയിക്കുകയായിരിന്നു എമിരിറ്റസ് ബെനഡിക്ട് മാർപാപ്പ. 2022 ഡിസംബര്‍ 31നു അദ്ദേഹം നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു.
Image: /content_image/News/News-2022-12-31-16:50:48.jpg
Keywords: ബെനഡി
Content: 20307
Category: 1
Sub Category:
Heading: ചരിത്രമാകുന്ന എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ മൃതസംസ്കാരം 2023 ജനുവരി 5ന്
Content: വത്തിക്കാൻ സിറ്റി: വത്തിക്കാനില്‍ ദിവംഗതനായ എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ മൃതസംസ്കാരം 2023 ജനുവരി 5 വ്യാഴാഴ്ച നടക്കും. മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് ഫ്രാന്‍സിസ് പാപ്പ മുഖ്യകാര്‍മ്മികത്വം വഹിക്കും. തിരുസഭ ചരിത്രത്തിലെ അത്യഅപൂര്‍വ്വ മൃതസംസ്കാര ചടങ്ങിനാണ് വത്തിക്കാന്‍ വേദിയാകുക. ഒരു മാര്‍പാപ്പ മറ്റൊരു മാര്‍പാപ്പയുടെ മൃതസംസ്കാര ശുശ്രൂഷകള്‍ക്കു കാര്‍മ്മികത്വം വഹിക്കുന്നത് അത്യഅപൂര്‍വ്വ സംഭവമാണ്. തിങ്കളാഴ്ച രാവിലെ മുതൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനം ആരംഭിക്കുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 9.34നായിരുന്നു (ഇന്ത്യന്‍ സമയം ഉച്ചക്കഴിഞ്ഞു 02:04ന്) പാപ്പ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. ഡിസംബർ 28ന് ആശ്രമത്തില്‍ പാപ്പയെ സഹായിക്കുന്ന സമർപ്പിതരുടെ സാന്നിധ്യത്തില്‍ പാപ്പ രോഗിലേപനം സ്വീകരിച്ചിരിന്നുവെന്ന് വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി വ്യക്തമാക്കിയിരിന്നു. ഇതേ ദിവസം (ഡിസംബർ 28) രാവിലെ,ഫ്രാൻസിസ് മാർപാപ്പ ബെനഡിക്ട് പാപ്പയെ സന്ദര്‍ശിച്ചിരിന്നു. ജനുവരി 5 വ്യാഴാഴ്ച മൃതസംസ്കാരത്തോട് അനുബന്ധിച്ചുള്ള ബലി സെന്‍റ് പീറ്റേഴ്സ് സ്ക്വയറിലാണ് നടത്തപ്പെടുക. ബലിയര്‍പ്പണത്തില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. മൃതസംസ്കാര ശുശ്രൂഷയുടെ തത്സമയ സംപ്രേക്ഷണം പ്രവാചകശബ്ദം യൂട്യൂബ് ചാനലില്‍ ലഭ്യമാക്കുന്നതാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-12-31-19:22:25.jpg
Keywords: ബെനഡി
Content: 20308
Category: 1
Sub Category:
Heading: ബെനഡിക്ട് പതിനാറാമൻ പാപ്പ: ഏറ്റവും കൂടുതൽ കാലം ജീവിച്ച പത്രോസിന്റെ പിന്‍ഗാമി
Content: റോം: എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പ യാത്രയായത് ഏറ്റവും കൂടുതൽ കാലം ജീവിച്ച മാർപാപ്പ എന്ന ചരിത്രപരമായ തിരുത്തി കുറിക്കല്‍ നടത്തിയതിന് ശേഷം. 93 വർഷവും, നാലു മാസവും മൂന്നു ദിവസവും ജീവിച്ച ലിയോ പതിമൂന്നാമൻ മാർപാപ്പയുടെ പ്രായത്തിന്റെ കണക്കാണ് ബെനഡിക്ട് മാർപാപ്പ 2020-ല്‍ മറികടന്നത്. ഇന്നു നിത്യസമ്മാനത്തിന് വിളിക്കപ്പെടുമ്പോള്‍ ബെനഡിക്ട് പാപ്പയ്ക്കു 95 വര്‍ഷവും 8 മാസവും 15 ദിവസവുമായിരിന്നു പ്രായം. 1600ന് ശേഷമുള്ള മാർപാപ്പമാരുടെ പ്രായം കണക്കിലെടുത്താണ് ഇത്തരമൊരു നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുന്നത്. 1740ൽ അന്തരിച്ച ക്ലെമന്റ് പന്ത്രണ്ടാമൻ മാർപാപ്പയാണ് ഏറ്റവും കൂടുതൽ കാലം ജീവിച്ച മൂന്നാമത്തെ പാപ്പ. 1676-ല്‍ എണ്‍പത്തിയാറാം വയസിൽ മരിച്ച ക്ലെമന്റ് പത്താമൻ മാർപാപ്പയാണ് നാലാം സ്ഥാനത്ത് വരുന്നത്. ജോൺ പോൾ രണ്ടാമന്‍ മാർപാപ്പ 84 വയസ്സ് വരെയാണ് ജീവിച്ചിരുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിൽ ആരംഭിച്ച ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ 1963ൽ എൺപത്തിയൊന്നാം വയസ്സിലാണ് നിത്യസമ്മാനത്തിനായി വിളിക്കപ്പെടുന്നത്. വിശുദ്ധ പോൾ ആറാമൻ പാപ്പ 80 വയസ്സ് വരെയാണ് ജീവിച്ചത്. വെറും 33 ദിവസം മാത്രം പത്രോസിന്റെ സിംഹാസനത്തിലിരുന്ന ജോൺ പോൾ ഒന്നാമൻ മാർപാപ്പ 65ാം വയസ്സിലാണ് അന്തരിച്ചത്. 2013ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പ സ്ഥാനത്യാഗം ചെയ്തതിനുശേഷം പകരക്കാരനായി തെരഞ്ഞെടുക്കപ്പെട്ട ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഇപ്പോൾ 86 വയസ്സാണുള്ളത്.
Image: /content_image/News/News-2022-12-31-20:50:41.jpg
Keywords: ബെനഡി
Content: 20309
Category: 18
Sub Category:
Heading: വിശുദ്ധമായ ജീവിതം നയിച്ചുകൊണ്ടു വിശുദ്ധിയിൽ വളരാൻ സഭയെ പഠിപ്പിച്ച ബെനഡിക്ട് മാർപാപ്പ
Content: പോപ്പ് എമരിറ്റസ് ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ നിത്യതയിലേക്കുള്ള കടന്നുപോകൽ കത്തോലിക്കസഭയെയും ആഗോള പൊതുസമൂഹത്തെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. പ്രായാധിക്യംമൂലം മാർപാപ്പയുടെ ആരോഗ്യം ക്രമേണ ക്ഷയിച്ചുവരുന്നതായും മരണത്തോട് അടുക്കുന്നതായും വാർത്തകളുണ്ടായിരുന്നു. കത്തോലിക്കാസഭയ്ക്കും സമൂഹത്തിനും ഉന്നതമായ ക്രൈസ്തവ സാക്ഷ്യവും നേതൃത്വവും നൽകി കടന്നുപോയ ബനഡിക്ട് പതിനാറാമൻ മാർപാപ്പയെ ദൈവസന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കാം. ആധുനിക കാലഘട്ടത്തിലെ അറിയപ്പെട്ടിരുന്ന ദൈവശാസ്ത്രജ്ഞനും ബൈബിൾ പണ്ഡിതനുമായിരുന്ന ജോസഫ് റാറ്റ്സിംഗർ രണ്ടാം വത്തിക്കാൻ കൗൺസിലിൽത്തന്നെ ശ്രദ്ധേയനായി. വത്തിക്കാൻ കൂരിയായിലെ അദേഹത്തിന്റെ സേവനവും സാന്നിധ്യവും സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളിൽ അടിയുറച്ചതും പാരമ്പര്യ നിലപാടുകളോട് ചേർന്നുപോകുന്നതുമായിരുന്നു. വിശ്വാസതിരുസംഘത്തിന്റെ പ്രീഫെക്ട് എന്ന നിലയിൽ വി. ജോൺപോൾ രണ്ടാമൻ മാർപാപ്പയോടു ചേർന്നുനിന്ന് സഭയുടെ പ്രബോധനങ്ങൾ വ്യക്തമായും ശക്തമായും നൽകുന്നതിന് അദ്ദേഹം അക്ഷീണം പ്രയത്നിച്ചു. 2005 ൽ മാർപാപ്പയായി സ്ഥാനമേറ്റെടുത്തപ്പോഴും നിലപാടുകളുടെ വ്യക്തതയും വ്യക്തിത്വത്തിന്റെ സൗമ്യതയും ബെനഡിക്ട് പതിനാറാമന്റെ പ്രത്യേകതകളായി തുടർന്നു. പൗരസ്ത്യസഭകളുമായി മാർപാപ്പ അടുത്തബന്ധം പുലർത്തുകയും ഒരോ സഭയുടെയും തനിമ കാത്തുസൂക്ഷിക്കാൻ പ്രചോദനം നൽകുകയും ചെയ്തിരുന്നു. ഓർത്തഡോക്സ് സഭകളോടുള്ള സാഹോദര്യത്തിലൂടെ സഭകൾതമ്മിലുള്ള ബന്ധത്തിൽ വലിയ പുരോഗതി കൈവരിക്കാൻ കഴിഞ്ഞു. സീറോമലബാർസഭയുടെ വളർച്ചയ്ക്കും അഭിവൃദ്ധിക്കുംവേണ്ടി പിതൃസഹജമായ കരുതലോടെ നിർണായകമായ തീരുമാനങ്ങൾ തന്റെ ഭരണകാലത്തു ബനഡിക്ട് പാപ്പ എടുത്തതും നന്ദിയോടെ അനുസ്മരിക്കുന്നു. മാർപാപ്പയുടെ ഗൗരവമേറിയ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ തന്റെ ആരോഗ്യസ്ഥിതി അനുവദിക്കുന്നില്ല എന്ന തിരിച്ചറിവിൽ പാപ്പാസ്ഥാനം രാജിവച്ചുകൊണ്ട് സഭാ ശുശ്രൂഷാരംഗത്ത് പരിശുദ്ധ പിതാവ് നൽകിയ മാതൃക കാലഘട്ടത്തിനുതന്നെ വഴികാട്ടിയായി നിലകൊള്ളുന്നു. വിശുദ്ധമായ ജീവിതം നയിച്ചുകൊണ്ടു വിശുദ്ധിയിൽ വളരാൻ സഭയെ പഠിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്ത ബനഡിക്ട് പാപ്പായുടെ ജീവിതവും സന്ദേശവും സഭയുടെ മുന്നോട്ടുള്ള യാത്രയിൽ പ്രകാശഗോപുരങ്ങളായി നിലനിൽക്കും. ദൈവം നൽകിയ എല്ലാ കഴിവുകളും വികസിപ്പിച്ചെടുത്ത് ദൈവത്തിനു മഹത്ത്വമേകിക്കൊണ്ടു കത്തോലിക്കാസഭയ്ക്കു ധീരമായ നേതൃത്വം നൽകിയ പരിശുദ്ധ പിതാവിനെ ഓർത്തു ദൈവത്തിനു നന്ദി പറയാം. ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ നിര്യാണത്തിൽ സീറോമലബാർസഭയുടെ ദുഃഖവും വേദനയും അറിയിക്കുന്നു. സ്വർഗ്ഗത്തിലിരുന്ന് മാർപാപ്പ നമുക്കുവേണ്ടി പ്രാർത്ഥിക്കുമെന്നതിൽ സംശയമില്ല. കാരുണ്യവാനായ ദൈവം ബെനഡിക്ട് പതിനാറാമൻ മാർപാപ്പയെ വിശുദ്ധരുടെ ഗണത്തിൽ ചേർക്കുമാറാകട്ടെ!
Image: /content_image/India/India-2022-12-31-20:58:14.jpg
Keywords: ബെനഡി
Content: 20310
Category: 14
Sub Category:
Heading: ബെനഡിക്ട് പാപ്പയുടെ ബാല്യം മുതൽ സ്ഥാനത്യാഗം വരെ; ഒന്നര മിനിറ്റിൽ ചിത്രങ്ങളും വീഡിയോയും
Content: തിരുസഭയെ എട്ടു വർഷത്തോളം നയിച്ച ബെനഡിക്ട് പാപ്പ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട വാർത്ത ലോകമെമ്പാടും പടരുകയാണ്. ജർമ്മൻ പൗരനായിരിന്ന ബെനഡിക്ട് പാപ്പയുടെ ബാല്യ കാലം മുതൽ സ്ഥാനത്യാഗം വരെയുള്ള ചിത്രങ്ങളും ദൃശ്യങ്ങളും ഇതോടൊപ്പം പങ്കുവെയ്‌ക്കുന്നു. മുൻ പാപ്പയുടെ ആത്മശാന്തിയ്ക്കായി നമ്മുക്ക് പ്രാർത്ഥിക്കാം.
Image: /content_image/News/News-2022-12-31-21:40:53.jpg
Keywords: ബെനഡി
Content: 20311
Category: 1
Sub Category:
Heading: ബെനഡിക്ട് പാപ്പ ക്രിസ്തുവിന്റെ പ്രബോധനങ്ങൾക്കു വേണ്ടി സമർപ്പിച്ച വ്യക്തി: പ്രധാനമന്ത്രി നരേന്ദ്ര മോദി
Content: വത്തിക്കാന്‍ സിറ്റി: വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നു ഇന്നു വിടവാങ്ങിയ എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ജീവിതം മുഴുവനും സഭയ്ക്കും കർത്താവായ ക്രിസ്തുവിന്റെ പ്രബോധനങ്ങൾക്കും വേണ്ടി സമർപ്പിച്ച വ്യക്തിയായിരിന്നു എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. ബെനഡിക്ട് പാപ്പയുടെ വേർപാടിൽ ദുഃഖമുണ്ടെന്നും സമൂഹത്തിന് അദ്ദേഹം നൽകിയ സമ്പന്നമായ സേവനത്തിന്റെ പേരിൽ അദ്ദേഹം എക്കാലവും ഓർമ്മിക്കപ്പെടുമെന്നും മോദി ട്വീറ്റ് ചെയ്തു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Saddened by the passing away of Pope Emeritus Benedict XVI, who devoted his entire life to the Church and the teachings of Lord Christ. He will be remembered for his rich service to society. My thoughts are with the millions around the world who grieve his passing.</p>&mdash; Narendra Modi (@narendramodi) <a href="https://twitter.com/narendramodi/status/1609141913315057671?ref_src=twsrc%5Etfw">December 31, 2022</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> പാപ്പയുടെ വിയോഗത്തിൽ ദുഃഖിക്കുന്ന ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകൾക്കൊപ്പം തന്റെ ചിന്തയും പങ്കുവെയ്ക്കുകയാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്, ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ജർമ്മൻ ചാൻസിലർ ഒലാഫ് ഷോള്‍സ് ഉൾപ്പെടെയുള്ള നിരവധി ലോക നേതാക്കളും ബെനഡിക്ട് പാപ്പയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
Image: /content_image/News/News-2022-12-31-22:18:33.jpg
Keywords: ബെനഡി
Content: 20312
Category: 18
Sub Category:
Heading: കേരളസഭയിൽ അഞ്ചു വരെ ദുഃഖാചരണം
Content: ദിവംഗതനായ ബെനഡിക്ട് മാർപാപ്പയോടുള്ള ആദരസൂചകമായി ഇന്നുമുതൽ സംസ്കാര ശുശ്രൂഷ നടത്തുന്ന അഞ്ചുവരെ കേരള കത്തോലിക്കാസഭയിൽ ദുഃഖാചരണം. ഈ ദിവസങ്ങളിലെ ആഘോഷ പരിപാടികൾ സാധിക്കുന്നത് ഒഴിവാക്കുന്നതിനും മറ്റു ള്ളവ ലളിതമായി നടത്തുന്നതിനും ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് കെസിബിസി അറിയിച്ചു. സൗകര്യപ്രദമായ ഒരു ദിവസം എല്ലാ ദേവാലയങ്ങളിലും ബെനഡിക്ട് മാർപാപ്പയ്ക്കുവേണ്ടി പ്രത്യേക ബലിയർപ്പണം നടത്തണം. അഞ്ചിന് കത്തോലിക്കാ സ്ഥാപനങ്ങളിൽ അനുസ്മരണ സമ്മേളനം നടത്തുന്നത് ഉചിതമായിരിക്കുമെന്നും കെസിബിസി ഭാരവാഹികൾ ഓർമിപ്പിച്ചു.
Image: /content_image/India/India-2023-01-01-06:35:35.jpg
Keywords: ബെനഡി