Contents
Displaying 19891-19900 of 25031 results.
Content:
20283
Category: 18
Sub Category:
Heading: ജീസസ് യൂത്തിന്റെ ആഭിമുഖ്യത്തിൽ കുടുംബങ്ങളുടെ സംഗമം നാളെ മുതല്‍
Content: കേരള ജീസസ് യൂത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കുടുംബങ്ങളുടെ സംഗമം 29, 30, 31 തീയതികളിൽ കുരിയച്ചിറ സെന്റ് ജോസഫ് മോഡൽ സ്കൂളിൽ നടക്കും. കേരളത്തിലെ വിവിധ രൂപതകളിൽനിന്നുള്ള ആയിരത്തോളം കുടുംബങ്ങൾ പങ്കെടുക്കും. 29നു രാവിലെ 10.30ന് ഫാമിലി കോൺഫറൻസിന്റെ ഉദ്ഘാടനം സിബിസിഐ അധ്യക്ഷനും അതിരൂപത ആർച്ച്ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത് നിർവഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ബിഷപ്പുമാരായ മാർ റാഫേൽ തട്ടിൽ, മാർ ടോണി നീലങ്കാവിൽ, മാർ അലക്സ് വടക്കുംതല, അഡ്വ. റൈജു വർഗീസ്, ഡോ. കൊച്ചുറാണി ജോസഫ്, ഡോ. ബീന മനോജ് എന്നിവർ ക്ലാസുകൾ നയിക്കും. കോൺഫറൻസിൽ കിഡ്സ്, പ്രീ ടീൻസ്, ടീൻസ് എന്നിവർക്കായി പ്രത്യേകം ക്ലാസുകൾ ക്രമീകരിച്ചിട്ടുണ്ട്. പത്രസമ്മേളനത്തിൽ ഫാ. മാത്യു കിരിയന്താൻ, ഷൈജൻ പോൾ, ജോൺ സണ്ണി, രാജു പോൾ, അഡ്വ. ജോൺസൺ ജോസ് എന്നിവർ പങ്കെടുത്തു.
Image: /content_image/India/India-2022-12-28-10:59:27.jpg
Keywords: ജീസസ് യൂത്ത

20284
Category: 10
Sub Category:
Heading: ''ക്രിസ്തുമസ് അത്ഭുതം?''; യുക്രൈനിലെ ദേവാലയത്തെ ലക്ഷ്യമാക്കി വർഷിച്ച ബോംബുകൾ നിർവീര്യം
Content: കെർസൺ: ഡിസംബർ 23 വെള്ളിയാഴ്ച യുക്രൈനിലെ കെർസൺ നഗരത്തെ ലക്ഷ്യമാക്കി റഷ്യ നടത്തിയ ബോംബ് ആക്രമണം ദേവാലയത്തില്‍ അത്ഭുതകരമായി നിർവീര്യമായതായി റിപ്പോര്‍ട്ട്. പലരും ക്രിസ്തുമസ് അത്ഭുതമായിട്ടാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. അക്രമണം നടന്ന ദിവസം നിരവധി വിശ്വാസികൾ ദേവാലയത്തിൽ ഉണ്ടായിരുന്നു. ഒരു ബോംബ് നിലത്ത് വീണ് രണ്ടായി മുറിഞ്ഞു പോയെന്നും മറ്റൊരു ബോംബ് ഭിത്തിയിൽ തട്ടി നില്‍ക്കുകയായിരിന്നെന്നും വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഒഡെസ്സ- സിംഫേറോപ്പോൾ മെത്രാൻ സ്റ്റാനിസ്ലോവ് സോക്കോറാഡിയുക്ക് ഡിസംബർ 24നു അർപ്പിച്ച ക്രിസ്തുമസ് കുർബാനയിൽ നൽകിയ സന്ദേശത്തിൽ സംഭവം പരാമർശിച്ചിരുന്നു. കെർസൺ നഗരത്തിൽ വെള്ളിയാഴ്ചകളിൽ വെള്ളവും, ബ്രഡും മാത്രം പ്രഭാതഭക്ഷണമായി കഴിച്ച് സൈനികരുടെ വിജയത്തിനുവേണ്ടി പ്രാർത്ഥിക്കുന്ന ധാരാളം പേർ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. നഗരത്തിൽ തുടർച്ചയായി ബോംബ് വർഷിക്കപ്പെട്ടു. രൂപതയുടെ ഭാഗമായ കെർസൺ നഗരത്തിൽ ഉൾപ്പെടെ നടന്ന നിരവധി അത്ഭുത സംഭവങ്ങൾ രേഖപ്പെടുത്തിവെച്ചിട്ടുണ്ടെന്ന് ബിഷപ്പ് സ്റ്റാനിസ്ലോവ് പറഞ്ഞു. അന്ന് ദേവാലയത്തിന് നേരെ നടന്ന ബോംബ് ആക്രമണത്തിന് ശേഷം വൈദികർ വിളിച്ച്, നടന്ന കാര്യം പറഞ്ഞുവെന്നും, സീലിങ്ങിൽ ദ്വാരം ഉണ്ടാക്കിയതല്ലാതെ ബോംബുകൾ പൊട്ടിയില്ലെന്നും, ഇത് ദൈവത്തിന്റെ കൃപയാണെന്നും അദ്ദേഹം പറഞ്ഞു. നാം ദൈവത്തോട് പ്രാർത്ഥിക്കുകയും ദൈവത്തിൽ പ്രത്യാശ അർപ്പിക്കുകയും ചെയ്തതിനാൽ ദൈവം ബോംബുകളെ നിയന്ത്രിക്കുമെന്നതാണ് ഇതിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നതെന്ന് ബിഷപ്പ് കൂട്ടിച്ചേർത്തു. ഈ വര്‍ഷം ഫെബ്രുവരി 24നു യുക്രൈനും, റഷ്യയും തമ്മിൽ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാൻ ഫ്രാൻസിസ് മാർപാപ്പ നിരവധി തവണ അഭ്യർത്ഥന നടത്തിയിട്ടുണ്ട്.
Image: /content_image/News/News-2022-12-28-12:34:08.jpg
Keywords: യുക്രൈ

20285
Category: 1
Sub Category:
Heading: അമേരിക്കയില്‍ 4 വര്‍ഷത്തിനിടെ 420 ദേവാലയങ്ങള്‍ക്കു നേരെ ആക്രമണം
Content: വാഷിംഗ്ടണ്‍ ഡി.സി: ക്രൈസ്തവ ദേവാലയങ്ങളെയും, പ്രോലൈഫ് കേന്ദ്രങ്ങളെയും ലക്ഷ്യംവെച്ച് നടക്കുന്ന അക്രമണങ്ങളെപ്പറ്റി ഭൂരിപക്ഷം അമേരിക്കരും അജ്ഞരാണെന്ന് വെളിപ്പെടുത്തുന്ന റിപ്പോർട്ട് പുറത്ത്. ബെക്കറ്റ് ഫണ്ട് ഫോർ റിലീജിയസ് ലിബർട്ടിയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. റിപ്പോർട്ട് പ്രകാരം 37% ആളുകൾക്ക് മാത്രമേ അക്രമ സംഭവങ്ങളെ പറ്റി ഏതെങ്കിലും വിധത്തില്‍ അറിവുള്ളു. വിഷയത്തിൽ മാധ്യമ ശ്രദ്ധ വേണ്ടവിധം കിട്ടുന്നില്ലെന്നും, ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് കുറ്റവാളികൾക്കെതിരെ നടപടി എടുക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഫാമിലി റിസർച്ച് കൗൺസിലിന്റെ അടുത്തിടെ പുറത്തിറങ്ങിയ റിപ്പോർട്ട് പ്രകാരം 2018 മുതൽ 2022 വരെയുള്ള നാലുവർഷ കാലയളവിൽ 420 ദേവാലയങ്ങളാണ് അമേരിക്കയില്‍ ആക്രമിക്കപ്പെട്ടത്. പ്രോലൈഫ് കേന്ദ്രങ്ങളുടെ കൂടി കണക്കെടുക്കുമ്പോൾ ഇത് അഞ്ഞൂറിലെത്തും. പ്രോലൈഫ് ക്രൈസ്തവർ മാറ്റി നിർത്തപ്പെടുന്ന സാഹചര്യമാണ് ഇപ്പോൾ രാജ്യത്ത് നിലവിലുള്ളത്. ക്രിസ്തുമസിനോടും, കാപ്പിറ്റോൾ ഹില്ലിൽ കലാപം ഉണ്ടായതിന്റെ വാർഷികമായ ജനുവരി ആറിനോടും അനുബന്ധിച്ച് കൂടുതൽ അക്രമങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ആഭ്യന്തര സുരക്ഷാ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. ദേവാലയങ്ങൾ അക്രമിക്കപ്പെടുന്ന വിഷയത്തെ പറ്റി ആളുകൾക്ക് അവബോധം ഇല്ലെങ്കിലും, ഭൂരിപക്ഷം പേരും അക്രമങ്ങളെ അപലപിക്കുന്നുണ്ടെന്നു ബെക്കറ്റ് ഫണ്ടിന്റെ റിപ്പോർട്ടിൽ പറയുന്നു. 94% ആളുകള്‍ ദേവാലയങ്ങൾ ആക്രമിക്കപ്പെടുന്നതിൽ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. കത്തോലിക്ക സഭ ഭ്രൂണഹത്യ എന്ന മാരക തിന്മയ്ക്കെതിരെയുള്ള സമീപനമാണ് ഭ്രൂണഹത്യ അനുകൂലികളെ ചൊടിപ്പിക്കുന്നത്.
Image: /content_image/News/News-2022-12-28-15:40:00.jpg
Keywords: അമേരിക്ക, ഭ്രൂണ

20286
Category: 1
Sub Category:
Heading: ബെനഡിക്ട് പതിനാറാമൻ പാപ്പ വളരെ രോഗബാധിതൻ; പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്നു ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ദിവസം ചെല്ലുംതോറും ആരോഗ്യനില വഷളായി കൊണ്ടിരിക്കുന്ന തന്റെ മുന്‍ഗാമിയായ ബെനഡിക്ട് പതിനാറാമൻ പാപ്പയ്ക്കു വേണ്ടി പ്രാര്‍ത്ഥനാ സഹായം അഭ്യര്‍ത്ഥിച്ചുക്കൊണ്ട് ഫ്രാന്‍സിസ് പാപ്പ. ഇന്ന്‍ വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍വെച്ച് നടന്ന തന്റെ പതിവനുസരിച്ചുള്ള പൊതു അഭിസംബോധനക്കിടയിലാണ് ഫ്രാന്‍സിസ് പാപ്പ, ബെനഡിക്ട് പതിനാറാമൻ പാപ്പയ്ക്കു വേണ്ടി പ്രത്യേക പ്രാര്‍ത്ഥന സഹായം അഭ്യര്‍ത്ഥിച്ചത്. “നിശബ്ദമായി സഭയെ നിലനിര്‍ത്തിക്കൊണ്ട് പോകുന്ന ബെനഡിക്ട് പാപ്പയ്ക്കു വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുവാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. അദ്ദേഹത്തെ ഓര്‍ക്കുക – അദ്ദേഹം വളരെ രോഗബാധിതനാണ് – അദ്ദേഹത്തെ ആശ്വസിപ്പിക്കുവാനും അവസാനം വരെ സഭയോടുള്ള സ്നേഹത്തിന്റെ സാക്ഷ്യത്തില്‍ അദ്ദേഹത്തെ നിലനിര്‍ത്തുവാനും കര്‍ത്താവിനോട് അപേക്ഷിക്കുക”- ഫ്രാന്‍സിസ് പാപ്പ അഭ്യര്‍ത്ഥിച്ചു. മുന്‍പാപ്പയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളൊന്നും പാപ്പ വിശദമാക്കിയില്ല. 2005-ല്‍ ആഗോള കത്തോലിക്കാ സഭയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ട ബെനഡിക്ട് പതിനാറാമന്‍ പാപ്പ 2013 ഫെബ്രുവരി 28-നാണ് സ്ഥാനത്യാഗം ചെയ്തു പദവിയില്‍ നിന്നും രാജി വെക്കുന്നത്. വത്തിക്കാനിലെ മാറ്റർ ഏക്ളേസിയ ആശ്രമത്തിലാണ് അദ്ദേഹമിപ്പോള്‍ കഴിയുന്നത്. മുന്‍ പാപ്പ എന്ന നിലയില്‍ ബെനഡിക്ട് പതിനാറാമന്‍ തിരുസഭയ്ക്കും, ദൈവശാസ്ത്ര രംഗത്തിനും നല്‍കിയ സംഭാവനകളെ ഡിസംബര്‍ 1-ന് വത്തിക്കാനില്‍വെച്ച് നടന്ന റാറ്റ്സിംഗര്‍ പ്രൈസ് അവാര്‍ഡ് ദാന ചടങ്ങില്‍വെച്ച് ഫ്രാന്‍സിസ് പാപ്പ പ്രശംസിച്ചിരുന്നു. സാര്‍വ്വത്രിക സഭക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയില്‍ അദ്ദേഹത്തിന്റെ ആത്മീയ സാന്നിധ്യവും, അകമ്പടിയും നമ്മള്‍ അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ദൈവശാസ്ത്ര പ്രവര്‍ത്തനപരമായ സംഭാവനകളും, ചിന്തകളും ഫലപ്രദമാകുന്നുണ്ടെന്ന്‍ ഉറപ്പ് വരുത്തുന്നതില്‍ പ്രധാനപ്പെട്ടതാണെന്നും പാപ്പ അന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ 600 വര്‍ഷങ്ങള്‍ക്കിടയില്‍ രാജിവെക്കുന്ന ആദ്യ പത്രോസിന്റെ പിൻഗാമിയാണ് ബെനഡിക്ട് പതിനാറാമന്‍ പാപ്പ. തന്റെ വിശ്രമ ജീവിതം പ്രാര്‍ത്ഥനയിലും, ധ്യാനത്തിലും ചിലവഴിച്ചു വരികയായിരുന്ന ബെനഡിക്ട് പതിനാറാമന്റെ ആരോഗ്യം സമീപ വര്‍ഷങ്ങളിലായി ക്ഷയിച്ചു വരികയാണ്. ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ നിലവിലെ ആരോഗ്യത്തെ സംബന്ധിച്ച വത്തിക്കാന്റെ ഔദ്യോഗിക അറിയിപ്പൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. സമീപകാലത്ത് പുറത്തുവന്ന ചില ഫോട്ടോകളില്‍ നിന്നും ബെനഡിക്ട് പതിനാറാമന്‍ ഏറെ ക്ഷീണിതനായാണ് കാണപ്പെടുന്നത്.
Image: /content_image/News/News-2022-12-28-17:22:41.jpg
Keywords: ബെനഡിക്ട

20287
Category: 10
Sub Category:
Heading: സീറോ മലബാര്‍ സഭയിലെ പ്രതിസന്ധി: ഡിവൈൻ ധ്യാനകേന്ദ്രം ഒരുക്കുന്ന അഖണ്ഡ ഉപവാസത്തിലും പ്രാർത്ഥനയിലും നമ്മുക്കും പങ്കുചേരാം
Content: സീറോ മലബാർ സഭയിൽ ഏകീകൃത കുർബാനയർപ്പണരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുകയാണ്. ഒരേസമയം ഒരേ ബലിവേദിയിൽ രണ്ടു തരത്തിൽ വിശുദ്ധ കുർബാന അർപ്പണം നടത്തുക, ബലിപീഠത്തിലെ വിശുദ്ധ വസ്തുക്കൾ തട്ടിമാറ്റുക, പരിശുദ്ധമായ അൾത്താരയുടെ മുന്നിൽവെച്ച് അസഭ്യ വർഷം നടത്തുക, തർക്കിക്കുക, കൈയാങ്കളി നടത്തുക.... ഇങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത അതിദയനീയമായ കാഴ്ചകൾക്കു എറണാകുളം നഗര ഹൃദയത്തിലെ തന്നെ കത്തീഡ്രൽ ബസിലിക്ക ദേവാലയം വേദിയായി. ഇതെല്ലാം നടന്നത് വിശുദ്ധ കുർബാനയുടെ പേരിൽ, ഇതെല്ലാം നടന്നത് ദിവ്യകാരുണ്യം അതിപാവനമായി സൂക്ഷിച്ച പരിശുദ്ധ സക്രാരിയുടെ മുന്നിൽ. കേരളം മുൻപെങ്ങും കണ്ടിട്ടില്ലാത്ത ഈ അതികഠിനമായ ദൃശ്യങ്ങൾ മാധ്യമങ്ങൾ ദീർഘനേരം തത്സമയ സംപ്രേക്ഷണം ചെയ്തു. തിരുപ്പിറവിയുടെ തലേന്നാൾ നടന്ന സംഭവങ്ങൾ അക്രൈസ്തവർ പോലും ലജ്ജാപൂർവ്വമാണ് നോക്കികണ്ടതെന്നു സമൂഹ മാധ്യമങ്ങളിൽ പലരും കുറിച്ച കമന്റുകളിൽ നിന്ന് വ്യക്തമായിരുന്നു. ഇതെല്ലാം കണ്ടുകൊണ്ട് സഭാമാതാവ് കരയുകയാണ്. ഈ അവസരത്തിൽ വിശ്വാസികളായ നമ്മുക്കെല്ലാവർക്കും നമ്മുടെ സഭക്കുവേണ്ടി പ്രാർത്ഥിക്കുവാൻ കടമയുണ്ട്. ഉപവാസവും പ്രാർത്ഥനയും കൊണ്ടല്ലാതെ ഈ തിന്മയെ കീഴടക്കാൻ നമ്മുക്കാവില്ല. അതിനാൽ ഒരു വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന അഖണ്ഡ ഉപവാസത്തിനും പ്രാർത്ഥനയ്ക്കും നേതൃത്വം നൽകുകയാണ് മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ ജോർജ് പനയ്ക്കൽ. ഡിവൈൻ ധ്യാനകേന്ദ്രം പ്രത്യേകമായി തയ്യാറാക്കിയ ഓൺലൈൻ കലണ്ടറിലൂടെ നിങ്ങൾക്കും ഒരു ദിവസം പ്രാർത്ഥനയ്ക്കും ഉപവാസത്തിനുമായി തിരഞ്ഞെടുക്കാം. ഇപ്പോൾ തയ്യാറാക്കിയിരിക്കുന്ന കലണ്ടറിൽ 2023 ജനുവരി 1 മുതൽ ഡിസംബര്‍ 31 വരെയുള്ള ദിവസങ്ങൾ ലഭ്യമായിരിക്കും. ഏതാനും മാസങ്ങളിലേക്കുള്ള ബുക്കിംഗ് പൂര്‍ത്തിയായതിനാല്‍ കലണ്ടര്‍ തുറന്നു വരുമ്പോഴുള്ള 'View next month' ഒപ്ക്ഷനിലൂടെ മുന്നോട്ടു പോയി ലഭ്യമായ ദിവസം തെരഞ്ഞെടുക്കാവുന്നതാണ്. ദൈവത്തിനു മാത്രമേ ഈ പ്രശ്‍നം പരിഹരിക്കാൻ സാധിക്കൂ. ഈ കലണ്ടറിലൂടെ നിങ്ങൾ ബുക്ക് ചെയ്യുന്ന ദിവസം നിങ്ങൾ ഉപവസിച്ചു പ്രാർത്ഥിക്കുന്നതോടൊപ്പം ഡിവൈൻ ധ്യാനകേന്ദ്രം പ്രത്യേകമായി നിർദ്ദേശിക്കുന്ന താഴെപറയുന്ന പ്രാർത്ഥനകൾ ചൊല്ലിക്കൊണ്ടും ഈ തിന്മക്കെതിരെ പോരാടുകയും, ഈ സന്ദേശം അനേകരിലേക്ക് എത്തിച്ചുകൊണ്ട് സഭയെ വീണ്ടും ഐക്യത്തിലേക്ക് നയിക്കുന്ന മഹത്തായ ശുശ്രൂഷയിൽ നമ്മുക്കും പങ്കാളികളാവുകയും ചെയ്യാം. #{blue->none->b->ഉപവാസദിവസം ചൊല്ലേണ്ട പ്രാർത്ഥനകൾ: }# 1. എത്രയും ദയയുള്ള മാതാവേ... എന്ന പ്രാർത്ഥന (9 പ്രാവശ്യം) 2. "ഞാൻ നിനക്കു മുൻപേ പോയി മലകൾ നിരപ്പാക്കുകയും പിച്ചളവാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കർത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്കു തരും" (ഏശയ്യാ 45: 2, 3) ഈ വചനങ്ങൾ 9 പ്രാവശ്യം ചൊല്ലി പ്രാർത്ഥിക്കുക. #{blue->none->b->ഉപവാസപ്രാർത്ഥനക്കുള്ള ദിവസം ബുക്കു ചെയ്യുവാനുള്ള കലണ്ടറിന്റെ Link: }# ➧ {{ https://calendly.com/divineuk/chain-fasting ->https://calendly.com/divineuk/chain-fasting}} ➧ (ശ്രദ്ധിയ്ക്കുക: മുകളിലെ ലിങ്കില്‍ നിങ്ങള്‍ ഉപവാസമെടുക്കുന്ന തീയതി തെരഞ്ഞെടുത്ത ശേഷം പൂരിപ്പിക്കേണ്ട ഫോമില്‍ വാട്സാപ്പ് നമ്പര്‍ കൃത്യമായി നല്‍കുകയാണെങ്കില്‍ ഡിവൈന്‍ ടീം ഉപവാസ പ്രാര്‍ത്ഥനയെ സംബന്ധിക്കുന്ന കാര്യങ്ങള്‍ പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നതായിരിക്കും.) - News Published on 28th December 2022 <br> - Updated on 30th December 2022
Image: /content_image/News/News-2022-12-28-20:41:23.jpg
Keywords: സീറോ

20288
Category: 18
Sub Category:
Heading: ബസിലിക്കയിൽ നടന്ന അനിഷ്ട്ട സംഭവങ്ങള്‍: അന്വേഷണത്തിന് കമ്മീഷനെ നിയോഗിച്ചു
Content: കൊച്ചി: എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ കഴിഞ്ഞ 23, 24 തീയതികളിലുണ്ടായ അനിഷ്ടസംഭവങ്ങളെക്കുറിച്ച് അന്വേഷണത്തിന് കമ്മീഷനെ നിയോഗിച്ചു. അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്താണ് നിയമനം നടത്തിയത്. ഓറിയന്റൽ കാനൻ ലോ സൊസൈറ്റി പ്രസിഡന്റ് റവ ഡോ.ജോർജ് തെക്കേക്കര (കോതമംഗലം) ചെയർമാനും കൺവീനറുമായ കമ്മീഷനിൽ ഒഎഫ്എം കപ്പൂച്ചിൻ ആലുവ പ്രോവിൻഷ്യാൾ ഫാ. പോളി മാടശേരി, മംഗലപ്പുഴ സെമിനാരിയിലെ കാനൻ ലോ പ്രഫസർ ഫാ. മൈക്കിൾ വട്ടപ്പലം എന്നിവർ അംഗങ്ങളാണ്. ഫാ. സെബാസ്റ്റ്യൻ മുട്ടംതൊട്ടിൽ (കാക്കനാട് മൗണ്ട് സെന്റ് തോമസ്) ആണ് കമ്മീഷൻ സെക്രട്ടറി. ജനുവരി ഏഴിനു മുന്‍പ് റിപ്പോർട്ട് നൽകാനാണു നിർദേശം.
Image: /content_image/India/India-2022-12-29-09:22:27.jpg
Keywords: ബസിലിക്ക

20289
Category: 1
Sub Category:
Heading: ക്രിസ്തുമസിന് തൊട്ടുപിന്നാലെ കര്‍ണാടകയില്‍ ദേവാലയത്തിനു നേരെ അജ്ഞാതരുടെ ആക്രമണം; ഉണ്ണീശോയുടെ രൂപം തകര്‍ത്തു
Content: മൈസൂരു: ക്രിസ്തുമസിന് തൊട്ടുപിന്നാലെ കര്‍ണാടകയിലെ കത്തോലിക്ക ദേവാലയത്തിന് നേരെ അജ്ഞാതരുടെ ആക്രമണം. മൈസൂരുവിലെ പെരിയപട്ടണത്തിലെ സെന്റ് മേരീസ് ദേവാലയമാണ് ആക്രമണത്തിനിരയായത്. ദേവാലയത്തില്‍ പുല്‍ക്കൂടിനുള്ളില്‍ പ്രതിഷ്ഠിച്ചിരുന്ന ഉണ്ണീശോയുടെ രൂപം അക്രമികള്‍ തകര്‍ത്തതായി പോലീസ് അറിയിച്ചു. ചൊവ്വാഴ്ച വൈകിട്ട് 6 മണിയോടെ ആക്രമണം നടന്ന വിവരം മനസിലാക്കിയ ദേവാലയ ജീവനക്കാരന്‍ ഉടന്‍ തന്നെ വൈദികനെ വിവരം അറിയിക്കുകയായിരുന്നു. ദേവാലയത്തിലെ പിറകിലെ വാതില്‍ തകര്‍ത്താണ് അക്രമികള്‍ ദേവാലയത്തില്‍ പ്രവേശിച്ചിരിക്കുന്നതെന്നാണ് സംഭവസ്ഥലം സന്ദര്‍ശിച്ച പോലീസ് പറയുന്നത്. പോലീസ് വിവിധ സംഘങ്ങളായി ഇതിനോടകം തന്നെ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. കുറ്റവാളികളെ കണ്ടെത്തുവാന്‍ ദേവാലയ പരിസരത്ത് സ്ഥാപിച്ചിരുന്ന സി.സി.ടിവി ദൃശ്യങ്ങളും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണ്. അക്രമികള്‍ പണവും, ദേവാലയത്തിന് പുറത്ത് സ്ഥാപിച്ചിരുന്ന നേര്‍ച്ചപ്പെട്ടിയും കൊണ്ട് പോയിരിക്കുന്നതിനാല്‍ പ്രഥമദൃഷ്ട്യാ മോഷണ ശ്രമമാണെന്നാണ് വിലയിരുത്തലെന്ന് മൈസൂരു പോലീസ് സൂപ്രണ്ട് സീമാ ലാട്കാര്‍ പറഞ്ഞു. ഈ വര്‍ഷം ആദ്യമാണ് സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തനം നിരോധിച്ചുകൊണ്ടുള്ള മതപരിവര്‍ത്തന വിരുദ്ധ ബില്‍ കര്‍ണാടക സര്‍ക്കാര്‍ പാസ്സാക്കിയത്. കഴിഞ്ഞ ഏതാനും മാസങ്ങളായി വിവിധ ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ച് ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങളും, മിഷ്ണറിമാരും വ്യാജമതപരിവര്‍ത്തന ആരോപണത്തിന്റെ പേരില്‍ ആക്രമിക്കപ്പെടുന്നത് പതിവായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഉത്തരാഖണ്ടിലെ ഉത്തരകാശിയിലെ ഒരു ക്രിസ്തുമസ് പരിപാടിയില്‍ കുറുവടികളുമായി അതിക്രമിച്ചു കയറിയ ഹിന്ദുത്വവാദികള്‍ അവിടെ മതപരിവര്‍ത്തനമാണ് നടക്കുന്നതെന്നാരോപിച്ചു പരിപാടി അലങ്കോലമാക്കിയിരിന്നു. ഉത്തര്‍പ്രദേശില്‍ വ്യാജ മതപരിവര്‍ത്തന ആരോപണത്തിന്റെ പേരില്‍ രണ്ടു ക്രൈസ്തവരെ പോലീസ് അറസ്റ്റ് ചെയ്തത് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ്.
Image: /content_image/News/News-2022-12-29-09:51:56.jpg
Keywords: കര്‍ണ്ണാ

20290
Category: 18
Sub Category:
Heading: റൂഹാ മീഡിയയുടെ ആഭിമുഖ്യത്തില്‍ നസ്രാണി വ്ലോഗ്ഗിങ് മത്സരം 'മഗ്ശൂസാ'
Content: മാർത്തോമ്മാ നസ്രാണികളുടെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രകളും ചരിത്ര പഠനങ്ങളും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ റൂഹാമീഡിയ സംഘടിപ്പിക്കുന്ന നസ്രാണി വ്ലോഗ്ഗിങ് മത്സരമാണ് 'മഗ്ശൂസാ'യിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. പ്രായഭേദമന്യേ ഏതൊരു സീറോ മലബാർ സഭാംഗത്തിനും മത്സരത്തിൽ പങ്കെടുക്കാം. ചുവടെ ചേർത്തിരിക്കുന്ന സ്ഥലങ്ങളിൽ നിന്ന് വ്ലോഗിനായുള്ള വിഷയം തിരഞ്ഞെടുക്കാം. 10 മുതൽ 15 മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകളാണ് മത്സരത്തിനായി അയക്കേണ്ടത്. എൻട്രികൾ ലഭിക്കേണ്ട അവസാന തിയതി: 2023 ജനുവരി 15. ➤ഒന്നാം സ്ഥാനം: ₹ 1൦൦൦൦ /- ➤രണ്ടാം സ്ഥാനം: ₹ 7000 /- ➤ മൂന്നാം സ്ഥാനം: ₹ 5000 /- പ്രോത്സാഹന സമ്മാനങ്ങൾ: ചരിത്ര ഗ്രന്ഥങ്ങൾ #{blue->none->b->നിബന്ധനകളും നിർദ്ദേശങ്ങളും }# 1. നസ്രാണി സഭാ ചരിത്രത്തിൽ സവിശേഷമായ പ്രധാന്യമർഹിക്കുന്ന സ്ഥലങ്ങളും അവയെ ചുറ്റിപ്പറ്റിയുള്ള ചരിത്ര സംഭവങ്ങളും വസ്തുതകളും പ്രേക്ഷരെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാകണം അവതരണം. 2. 10 മുതൽ 15 മിനിറ്റുകൾ വരെ ദൈർഘ്യമുള്ള വീഡിയോ ആണ് മത്സരത്തിനായി സമർപ്പിക്കേണ്ടത്. (MP4, Aspect Ratio: 16:9) 3. മലയാളത്തിലോ ഇംഗ്ളീഷിലോ വ്ലോഗ് ചെയ്യാവുന്നതാണ്. 4. പശ്ചാത്തല സംഗീതം അനുവദനീയമാണെങ്കിലും പകർപ്പവകാശ ലംഘനങ്ങൾ ഇല്ലായെന്ന് മത്സരാർത്ഥികൾ ഉറപ്പാക്കേണ്ടതാണ്. സാമൂഹ്യ മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുമ്പോൾ പകർപ്പവകാശ നിയമസംബന്ധമായ പ്രതിസന്ധികൾ ഒഴിവാക്കാനായി കോപ്പിറൈറ്റ് പ്രശ്നങ്ങൾ ഉള്ള എൻട്രികൾ മത്സരത്തിൽ സ്വീകരിക്കുന്നതല്ല. 5. മത്സരത്തിനായി സമർപ്പിക്കുന്ന വീഡിയോകൾ ഫേസ്ബുക്ക്, യൂട്യൂബ് ഉൾപ്പെടെയുള്ള മാധ്യമങ്ങളിൽ മുൻപ് അപ്‌ലോഡ് ചെയ്തത് ആകുവാൻ പാടില്ല. 6. മൊബൈൽ കാമറയിൽ ചിത്രീകരിക്കുന്ന വിഡിയോകൾ സ്വീകാര്യമാണെങ്കിലും മത്സരത്തിനായി സമർപ്പിക്കുന്ന എൻട്രികൾക്ക് നല്ല Audio & Video clarity ഉണ്ടായിരിക്കേണ്ടതാണ്. 7. മത്സരത്തിനായി സമർപ്പിക്കുന്ന വീഡിയോകളുടെ പകർപ്പവകാശം റൂഹാ മീഡിയയിൽ നിക്ഷിപ്തമായിരിക്കും. 8. എൻട്രികൾ സമർപ്പിക്കുവാനുള്ള അവസാന തിയതി 2023 ജനുവരി 15 ആയിരിക്കും. 9. എൻട്രികൾ സമർപ്പിക്കുവാനായി ഗൂഗിൾ ഫോം ( {{ https://forms.gle/mnmXnVwDkxU5VFYz9 ->https://forms.gle/mnmXnVwDkxU5VFYz9}} ) ഉപയോഗിക്കുക. WeTransfer, Google Drive, Dropbox മുതലായ ഫയൽ ഷെയറിങ് ആപ്പ്ളിക്കേഷനുകളിൽ ഏതെങ്കിലും ഒന്നിൽ വിഡിയോ upload ചെയ്തിട്ട് download link ഗൂഗിൾ ഫോമിൽ ചേർക്കുകയാണ് വേണ്ടത്. റൂഹാ മീഡിയയുടെ ഇമെയിൽ അഡ്രസ്സിനു upload ചെയ്യുന്ന വിഡിയോകൾ ഡൌൺലോഡ് ചെയ്യാനുള്ള പെർമിഷൻ നൽകാൻ മറക്കില്ലല്ലോ. 10. തിരഞ്ഞെടുക്കപ്പെടുന്ന എൻട്രികൾ റൂഹാ മീഡിയയുടെ യുട്യൂബ് ചാനലിൽ upload ചെയ്യുന്നതാണ്. 11. അന്തിമ വിധി നിർണ്ണയത്തിൽ Judges Mark - 60 %, Viewed Hours - 30 %, likes - 10% എന്നവിധമായിരിക്കും മാർക്ക് കണക്കാക്കുന്നത്. 12. ഉള്ളടക്കത്തിന്റെ ക്വാളിറ്റിയും പുതുമയും അവതരണ മികവുമായിരിക്കും വിധികർത്താക്കളുടെ വിധി നിർണയത്തിന് പരിഗണിക്കുക. 13. വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും. 14. പ്രായഭേദമന്യേ ഏതൊരു സിറോ മലബാർ സഭാംഗത്തിനും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. 15. ഒരാൾക്ക് ഒന്നിൽ കൂടുതൽ എൻട്രികൾ സമർപ്പിക്കാമെങ്കിലും ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്ന ഒരു എൻട്രിക്ക് മാത്രമേ വിധി നിർണ്ണയത്തിനു പരിഗണിക്കുകയുള്ളൂ. 16. നല്കപ്പെട്ടിരിക്കുന്ന ലിസ്റ്റിൽ {{ https://www.roohamedia.org/post/magsuta-nasrani-vlogging-competition ->https://www.roohamedia.org/post/magsuta-nasrani-vlogging-competition}} ഉള്ള സ്ഥലങ്ങളാണ് മത്സരത്തിനായി തിരഞ്ഞെടുക്കേണ്ടത്. ലിസ്റ്റിൽ ഇല്ലാത്ത സ്ഥലങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർ സംഘാടകരിൽ നിന്ന് മുൻകൂർ അനുവാദം വാങ്ങേണ്ടതാണ്. 17. ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്ന പ്രവാസികൾക്ക്, നല്കപ്പെട്ടിരിക്കുന്ന സ്ഥലങ്ങൾ കൂടാതെ നിങ്ങൾ താമസിക്കുന്ന സ്ഥലത്തെ അസീറിയൻ സഭയെ കുറിച്ചോ അവരുടെ ചരിത്ര സ്ഥലങ്ങളെ കുറിച്ചോ പാരമ്പര്യങ്ങളെ കുറിച്ചോ (ഉദാഹരണം: വിശുദ്ധ കുർബാനയ്ക്ക് വിശുദ്ധ പുളിപ്പ് ചേർത്ത് അപ്പം ഉണ്ടാക്കുന്ന ക്രമം, വിവാഹ ക്രമം, മൂന്ന് നോമ്പ് ആചരണത്തിന്റെ ശുശ്രൂഷകൾ ect) വിഡിയോ ചെയ്യാവുന്നതാണ്. 18. വിശദ വിവരങ്ങൾക്കും സംശയ നിവാരണത്തിനും നല്കപ്പെട്ടിരിക്കുന്ന ലിസ്റ്റിന് പുറത്തുനിന്നുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിനുമായി റൂഹാ മീഡിയായുടെ ഇമെയിൽ വിലാസത്തിലോ (roohamedia@gmail.com) ഫേസ്‌ബുക്ക് പേജിലോ ( {{ www.facebook.com/RoohaMedia ->www.facebook.com/RoohaMedia}} ) വാട്സ്ആപ്പ് നമ്പറുകളിലോ [ +918626043780 (Thomas), +917736008197 (Jenson), + 918943290585 (Denny)] ബന്ധപ്പെടാവുന്നതാണ്.
Image: /content_image/India/India-2022-12-29-10:11:06.jpg
Keywords: റൂഹാ

20291
Category: 1
Sub Category:
Heading: ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ആരോഗ്യസ്ഥിതി മോശമായി തുടരുന്നു; ഡോക്ടര്‍മാരുടെ നിരന്തര നിരീക്ഷണത്തിലാണെന്നു വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന്‍ ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികളുടെ പ്രാര്‍ത്ഥന സഹായം ഫ്രാന്‍സിസ് പാപ്പ അഭ്യര്‍ത്ഥിച്ചതിന്റെ തൊട്ടുപിന്നാലെ ബെനഡിക്ട് പതിനാറാമന്റെ ആരോഗ്യസ്ഥിതി വഷളായികൊണ്ടിരിക്കുകയാണെന്ന് വത്തിക്കാന്‍ മാധ്യമ വിഭാഗം. മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ പ്രായാധിക്യത്തെ തുടര്‍ന്നു കഴിഞ്ഞ ഏതാനും മണിക്കൂറുകളായി അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വളരെ മോശമായികൊണ്ടിരിക്കുകയാണെന്നാണ് വത്തിക്കാന്‍ വാര്‍ത്താ കാര്യാലയത്തിന്റെ ഡയറക്ടറായ മാറ്റിയോ ബ്രൂണി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. ഇതിനിടെ പാപ്പയുടെ നിലവിലെ ആരോഗ്യ സ്ഥിതി നിയന്ത്രണവിധേയമാണെന്നും, അദ്ദേഹം ഡോക്ടര്‍മാരുടെ നിരന്തരമായ നിരീക്ഷണത്തിലാണെന്നും ബ്രൂണിയുടെ പ്രസ്താവനയില്‍ പറയുന്നുണ്ട്. “നിശബ്ദമായി സഭയേ നിലനിര്‍ത്തിക്കൊണ്ട് പോകുന്ന മുന്‍പാപ്പ ബെനഡിക്ടിന് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുവാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു” എന്ന് ഫ്രാന്‍സിസ് പാപ്പ തന്റെ ഇന്നലത്തെ പൊതു അഭിസംബോധനയില്‍ ലോകമെമ്പാടുമുള്ള വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചിരിന്നു. കഴിഞ്ഞ ആറു നൂറ്റാണ്ടുകള്‍ക്കിടയില്‍ സ്ഥാനത്യാഗം ചെയ്ത ആദ്യ പാപ്പയാണ് ബെനഡിക്ട് പതിനാറാമന്‍. 2013 ഫെബ്രുവരി 28-നാണ് സ്ഥാനത്യാഗം ചെയ്തു പദവിയില്‍ നിന്നും രാജിവെച്ച അദ്ദേഹം വത്തിക്കാനിലെ മാറ്റർ ഏക്ളേസിയ ആശ്രമത്തിലാണ് ഇപ്പോള്‍ കഴിയുന്നത്.
Image: /content_image/News/News-2022-12-29-10:49:32.jpg
Keywords: ബെനഡി

20292
Category: 1
Sub Category:
Heading: ബെനഡിക്ട് പാപ്പയുടെ ആരോഗ്യത്തിനുവേണ്ടി ലോകമെമ്പാടുമായി പ്രാര്‍ത്ഥന
Content: റോം: എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ആരോഗ്യസ്ഥിതിയിൽ ഫ്രാൻസിസ് മാർപാപ്പ ആശങ്ക പങ്കുവെച്ചതിന് പിന്നാലെ ലോകമെമ്പാടുമുള്ള വിശ്വാസികൾ പാപ്പയ്ക്ക് വേണ്ടി പ്രാര്‍ത്ഥന തുടരുന്നു. നിശബ്ദതയിലൂടെ സഭയെ ശക്തിപ്പെടുത്തുന്ന എമിരിറ്റസ് ബെനഡിക്ട് മാർപാപ്പയ്ക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് ബുധനാഴ്ച പൊതു കൂടിക്കാഴ്ചയ്ക്കിടെയാണ് ഫ്രാൻസിസ് പാപ്പ അഭ്യർത്ഥന നടത്തിയത്. സഭയോടുള്ള സ്നേഹത്തിന്റെ സാക്ഷ്യത്തിൽ, കർത്താവ് ബെനഡിക്ട് പാപ്പയെ ശക്തിപ്പെടുത്തുകയും സമാശ്വസിപ്പിക്കുകയും ചെയ്യട്ടെയെന്ന് ഫ്രാൻസിസ് മാർപാപ്പ പ്രാർത്ഥിച്ചു. പിന്നാലെ വൈദികരും, മെത്രാന്മാരും, അല്മായരും ഉൾപ്പെടെ നിരവധി ആളുകൾ സാമൂഹ്യ മാധ്യമങ്ങളിൽ തങ്ങളുടെ പ്രാർത്ഥനകൾ പങ്കുവെച്ചു. കർത്താവിനോട് നൽകിയ സമ്മതത്തിന്റെ പേരിലും, സഭയുടെ ദാസനായി മാറി അതിൽ ഉറച്ച് നിന്നതിന്റെ പേരിലും, ഈ അനാരോഗ്യസമയത്ത് എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ പാപ്പയെ ശക്തിപ്പെടുത്തണമെന്ന് പ്രാർത്ഥിച്ചുകൊണ്ട് മാഡ്രിഡ് ആർച്ച് ബിഷപ്പ് കാർലോസ് ഒസൊരോ ട്വീറ്റ് പങ്കുവെച്ചു. കൃതജ്ഞതയോടും, പ്രത്യാശയോടും ഈ അവസാന നിമിഷങ്ങളിൽ ഫ്രാൻസിസ് മാർപാപ്പയോടൊപ്പം, ബെനഡിക്ട് പാപ്പയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനയിൽ തങ്ങളും പങ്കുചേരുകയാണെന്ന് സ്പെയിനിലെ ഒവീഡോ ആർച്ച് ബിഷപ്പ് ജീസസ് സാൻസ് മോണ്ടസ് പറഞ്ഞു. ബെനഡിക്ട് പാപ്പയുടെ ഒരുപാട് നാളുകൾ നീണ്ട, ധാരാളം ഫലം തന്ന ജീവിതത്തെ പ്രകീർത്തിച്ച ആർച്ച് ബിഷപ്പ് മറിയത്തോടൊപ്പം പാപ്പയ്ക്കുവേണ്ടി പ്രാർത്ഥിക്കുകയാണെന്ന് പറഞ്ഞു. മെക്സിക്കൻ മെത്രാൻ സമിതി പാപ്പയ്ക്ക് വേണ്ടി ഗ്വാഡലൂപ്പ മാതാവിന്റെ മധ്യസ്ഥം തേടി. എളിമയോടു കൂടി, വളരെ ലളിതമായാണ് പാപ്പ സുവിശേഷം പങ്കുവെച്ചതെന്ന് മെത്രാൻ സമിതി അനുസ്മരിച്ചു. ബെനഡിക്ട് പാപ്പയുടെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്ന് വിശ്വാസികളോട് ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിലെ മെത്രാൻ സമിതി ആഹ്വാനം ചെയ്തിട്ടുണ്ട്. പാപ്പയുടെ ആരോഗ്യത്തിന് വേണ്ടി വിശ്വാസികൾക്ക് പ്രാർത്ഥിക്കാനായി പ്രത്യേക പ്രാർത്ഥനയും വത്തിക്കാൻ ഇന്നലെ പ്രസിദ്ധീകരിച്ചിരിന്നു.
Image: /content_image/News/News-2022-12-29-15:49:40.jpg
Keywords: പ്രാര്‍ത്ഥന