Contents

Displaying 19861-19870 of 25031 results.
Content: 20253
Category: 1
Sub Category:
Heading: യേശുവിന്റെ നാമത്തില്‍ ആയുധങ്ങളെ നിശബ്ദമാക്കൂ, അക്രമങ്ങള്‍ അവസാനിപ്പിക്കൂ: സമാധാന ആഹ്വാനവുമായി ഹെയ്തി മെത്രാന്‍ സമിതിയുടെ ക്രിസ്തുമസ് സന്ദേശം
Content: പോര്‍ട്ട് ഒ പ്രിന്‍സ്: ഭൂമിയില്‍ യഥാര്‍ത്ഥ സമാധാനം കൊണ്ടുവരുന്നതിനായി അവതാരമെടുത്ത ദൈവപുത്രനായ യേശുവിന്റെ നാമത്തില്‍ ആയുധങ്ങള്‍ നിശബ്ദമാക്കുവാനും, സമാധാനത്തില്‍ കഴിയുവാനും അഭ്യര്‍ത്ഥിച്ചുക്കൊണ്ട് കരീബിയന്‍ രാഷ്ട്രമായ ഹെയ്തിയിലെ മെത്രാന്‍ സമിതിയുടെ ക്രിസ്തുമസ് സന്ദേശം. “അന്ധകാരത്തില്‍ കഴിഞ്ഞ ജനം മഹത്തായ ഒരു പ്രകാശം കണ്ടു. കൂരിരുട്ടിന്റെ ദേശത്ത് വസിച്ചവരുടെ മേല്‍ പ്രകാശം ഉദിച്ചു” (ഏശയ്യ 9:2) എന്ന ബൈബിള്‍ വാക്യം ഉദ്ധരിച്ചുകൊണ്ടാണ് ക്രിസ്തുമസ് സന്ദേശം ആരംഭിക്കുന്നത്. പ്രവാസത്തിലും നിരാശയിലും കഴിഞ്ഞിരുന്ന ഇസ്രായേല്‍ ജനതക്ക് വേണ്ടിയുള്ള ഈ പ്രവചനത്തിന്റെ പ്രതിഫലനം നിലവിലെ സാഹചര്യത്തില്‍ ഹെയ്തിയിലും പ്രതിധ്വനിക്കുന്നുണ്ടെന്ന്‍ രാജ്യത്തിനകത്തും, പുറത്തും കഴിയുന്ന ഹെയ്തി ജനതയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സന്ദേശത്തില്‍ പറയുന്നു. നിയമപരമല്ലാതെ പ്രവര്‍ത്തിക്കുന്ന സായുധ സംഘടനകളോടും അവര്‍ക്ക് വേണ്ട സാമ്പത്തിക സഹായങ്ങള്‍ ചെയ്യുന്നവരോടും വിദ്വേഷപരമായ ഭ്രാന്ത് അവസാനിപ്പിച്ച് ജീവിതത്തേക്കുറിച്ച് ചിന്തിക്കുവാനും ആയുധങ്ങളെ നിശബ്ദമാക്കുവാനും മെത്രാന്മാര്‍ ആഹ്വാനം ചെയ്തു. സഹോദരന്മാര്‍ തമ്മിലുള്ള യുദ്ധത്തിന് പകരം, സമാധാനം, സ്നേഹം, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാനും ക്രിസ്തുമസ് സന്ദേശത്തില്‍ പറയുന്നുണ്ട്. സുതാര്യമായ തെരഞ്ഞെടുപ്പിന്റെ ആവശ്യകതയേക്കുറിച്ചും, രാജ്യത്തെ നിലവിലെ സാഹചര്യം കാരണം പലായനം ചെയ്യേണ്ടി വരുന്നവര്‍ നേരിടുന്ന ദുരിതങ്ങളെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. ഹെയ്തിയില്‍ നിന്നും കുടിയേറിയവരോട് ഡൊമിനിക്കന്‍ റിപ്പബ്ലിക് പോലെയുള്ള രാജ്യങ്ങള്‍ മനുഷ്യത്വരഹിതമായാണ് പെരുമാറുന്നത്. 1999-ലെ ഉടമ്പടിയുടെ മാനദണ്ഡങ്ങള്‍ക്ക് നിരക്കാത്തതാണെന്നും സന്ദേശത്തില്‍ പറയുന്നു. കുടിയേറ്റ പ്രശ്നങ്ങള്‍ സംബന്ധിച്ച് ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ മെത്രാന്‍ സമിതിയുമായി ഹെയ്തിയിലെ കത്തോലിക്ക മെത്രാന്‍ സമിതി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്ന്‍ മെത്രാന്മാര്‍ അറിയിച്ചു. എല്ലാവരും ആഗ്രഹിക്കുന്ന തരത്തില്‍, പരസ്പര ബഹുമാനം, നീതി, സൌഹാര്‍ദ്ദം, സാഹോദര്യം, ഐക്യം എന്നിവയില്‍ പടുത്തുയര്‍ത്തിയ ഒരു ഹെയ്തി കെട്ടിപ്പടുക്കുവാനാണ് ക്രിസ്തുമസ് നമ്മെ ക്ഷണിക്കുന്നതെന്ന്‍ പറഞ്ഞുകൊണ്ടാണ് സന്ദേശം അവസാനിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സായുധ സംഘട്ടനങ്ങളാലും സാമ്പത്തികവും, സാമൂഹ്യപരവുമായ പ്രശ്നങ്ങളാലും നട്ടം തിരിയുന്ന ഒരു രാജ്യമാണ് ഹെയ്തി. പ്രകൃതി ദുരന്തങ്ങള്‍ പ്രതിസന്ധി ഒന്നുകൂടി വഷളാക്കി. അപ്രതീക്ഷിതമായ അക്രമങ്ങള്‍ കാരണം രാജ്യത്ത് അരക്ഷിതാവസ്ഥയും, ക്ഷാമവും, ദാരിദ്ര്യവും, സാംക്രമിക രോഗങ്ങളും കീഴ്പ്പെടുത്തുകയാണെന്നു കമിലിയന്‍ മിഷ്ണറി വൈദികനായ ഫാ. അന്റോണിയോ മെനെഗോണ്‍ പറയുന്നു. രാജ്യത്ത് കൊള്ളയും കൊലയും പതിവു സംഭവങ്ങളാണ്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ അശരണര്‍ക്കു വേണ്ടി ജീവിതം ഒഴിഞ്ഞുവെച്ച ഇറ്റാലിയൻ സന്യാസിനി ലൂയിസ ഡെൽ ഓർട്ടോ, ഹെയ്തിയുടെ തലസ്ഥാനമായ പോർട്ട്-ഔ-പ്രിൻസിൽ ദാരുണമായി കൊല്ലപ്പെട്ടിരിന്നു. അമേരിക്കയിൽ നിന്ന് എത്തിയ 17 മിഷ്ണറിമാരെയും, അവരുടെ കുടുംബാംഗങ്ങളെയും ക്രിമിനൽ സംഘം തട്ടിക്കൊണ്ടുപോയതു കഴിഞ്ഞവർഷമാണ്.
Image: /content_image/News/News-2022-12-22-13:00:27.jpg
Keywords: ഹെയ്തി
Content: 20254
Category: 1
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടൻ രൂപത പഞ്ചവത്സര അജപാലന പദ്ധതി പ്രകാശനം ചെയ്തു
Content: ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ "പരിശുദ്ധൻ പരിശുദ്ധർക്ക്" എന്ന രണ്ടാമത് പഞ്ചവത്സര അജപാലന പദ്ധതിയുടെ (2022 -2027) ആദ്യ പ്രതി പൗരസ്ത്യ സഭകൾക്ക് വേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ നിയുക്ത പ്രീഫെക്ട് ആർച്ച് ബിഷപ്പ് ക്ലൗഡിയോ ഗുജറോത്തി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാനിധ്യത്തിൽ ലണ്ടനിലെ ഉക്രേനിയൻ കത്തോലിക്കാ രൂപതാ മെത്രാൻ കെന്നെത് നൊവാകൊസ്‌കിക്ക് നൽകി പ്രകാശനം ചെയ്തു. 2020 - 2022 കാലയളവിലെ ഗ്രേറ്റ് ബ്രിട്ടനിലെ അപ്പസ്തോലിക് ന്യൂൺഷ്യോ ആയി ശുശ്രൂഷ ചെയ്യുന്ന ആർച്ച് ബിഷപ്പ് ക്ലൗഡിയോ ഗുജറോത്തി പ്രീഫെക്ട് ആയി ചുമതലയേൽക്കാനായി റോമിലേക്ക് പോകുന്നതിനു മുന്നോടിയായി ഇംഗ്ലണ്ട് ആൻഡ് വെയിൽസ് മെത്രാൻ സമിതി ലണ്ടനിൽ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനത്തിൽ വച്ചാണ് പ്രകാശന കർമ്മം നിർവഹിച്ചത്. വെസ്റ്റ് മിൻസ്റ്റർ കത്തീഡ്രലിൽ സംഘടിപ്പിച്ച പ്രസ്തുത പരിപാടി മെത്രാൻ സമിതിയുടെ പ്രസിഡന്റ് കർദിനാൾ വിൻസെന്റ് നിക്കോളസിന്റെ കാർമികത്വത്തിൽ അർപ്പിച്ച കൃതജ്ഞതാ ബലിയോടെയാണ് ആരംഭിച്ചത്. സീറോ മലബാർ സഭയുടെ തനത് ആരാധനക്രമം, ദൈവശാസ്ത്രം, ആധ്യാത്മികത, ശിക്ഷണക്രമം, സംസ്കാരം തുടങ്ങിയവ വരുന്ന അഞ്ചു വർഷങ്ങളിൽ പഠിക്കാനും , നടപ്പിലാക്കാനും ഉതകുന്ന രീതിയിൽ തായാറാക്കപ്പെട്ടിട്ടുള്ളതാണ് ഈ പഞ്ചവത്സര അജപാലന പദ്ധതി.
Image: /content_image/News/News-2022-12-22-22:32:15.jpg
Keywords: ഗ്രേറ്റ് ബ്രിട്ട
Content: 20255
Category: 1
Sub Category:
Heading: എഫ്‌ബി‌ഐ അറസ്റ്റ് ചെയ്ത പ്രോലൈഫ് പ്രവര്‍ത്തകന്‍ മതപരമായ വിവേചനത്തിന്റെ ഇരയെന്ന് അഭിഭാഷകര്‍
Content: ന്യൂയോര്‍ക്ക്: അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ എഫ്ബിഐ അറസ്റ്റ് ചെയ്ത അടിയുറച്ച കത്തോലിക്ക വിശ്വാസിയും പ്രോലൈഫ് ആക്ടിവിസ്റ്റും ഏഴു കുട്ടികളുടെ പിതാവുമായ മാർക്ക് ഹുക്ക് മതപരമായ വിവേചനത്തിന്റെ ഇരയെന്ന് അഭിഭാഷകര്‍. അമേരിക്കന്‍ നീതിന്യായ വകുപ്പ് ഹുക്കിനെ വിചാരണ ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്നു അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ വിചാരണയിലൂടെ സര്‍ക്കാര്‍ മതസ്വാതന്ത്ര്യ പുനഃസ്ഥാപന നിയമവും, ഒന്നാം ഭരണഘടനാ ഭേദഗതിയിലെ ഫ്രീ എക്സര്‍സൈസ് ചട്ടവും ലംഘിച്ചെന്നും ഇവര്‍ പറയുന്നു. പ്രഗ്നന്‍സി കേന്ദ്രങ്ങള്‍ക്കും, ദേവാലയങ്ങള്‍ക്കുമെതിരെയുള്ള നൂറുകണക്കിന് ആക്രമണ സംഭവങ്ങള്‍ അവഗണിച്ചുകൊണ്ട് പ്രോലൈഫ് പ്രവര്‍ത്തകരേയും വിശ്വാസികളേയുമാണ്‌ ബൈഡന്‍ ഭരണകൂടം ലക്ഷ്യം വെച്ചിരിക്കുന്നതെന്നു തോമസ്‌ മൂര്‍ സൊസൈറ്റിയുടെ വൈസ് പ്രസിഡന്റും, മുതിര്‍ന്ന നിയമോപദേഷ്ടാവുമായ പീറ്റര്‍ ബ്രീന്‍ ‘കത്തോലിക്കാ ന്യൂസ് എജന്‍സി’യോട് പറഞ്ഞു. ഫിലാഡൽഫിയിൽ സ്ഥിതി ചെയ്യുന്ന പ്ലാൻഡ് പേരന്റ്ഹുഡ് ക്ലിനിക്കിനു മുമ്പിൽ വച്ച് ക്ലിനിക്കിന് സുരക്ഷ നൽകിയിരുന്ന ഒരാളുമായി നടത്തിയ വാക്കേറ്റമാണ് മാർക്ക് ഹുക്കിന്റെ അറസ്റ്റിലേക്ക് നയിച്ചത്. 12 വയസ്സുള്ള മകനെ ക്ലിനിക്കിന് സുരക്ഷ നൽകുന്ന ആൾ അസഭ്യം പറഞ്ഞപ്പോൾ, മകനെ സംരക്ഷിക്കേണ്ടതിന് വേണ്ടി മാർക്ക് പ്രതിരോധം തീര്‍ക്കുകയായിരുന്നു. ക്ലിനിക്കിനു മുമ്പിൽ സ്ഥിരമായി മാർക്ക് ജപമാല ചൊല്ലി പ്രാർത്ഥിക്കാൻ എത്തുമായിരുന്നു. സെപ്റ്റംബര്‍ 23-നു പെന്നിസില്‍വാനിയായിലെ ബക്ക്സ് കൗണ്ടിയിലെ വീട്ടില്‍ നിന്നും ഭാര്യയും, കുട്ടികളും നോക്കിനില്‍ക്കേയാണ് എഫ്.ബി.ഐ ഹുക്കിനെ അറസ്റ്റ് ചെയ്തത്. അന്നേ ദിവസം തന്നെ അദ്ദേഹത്തിന്റെ മേല്‍ ഫേസ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ക്ലിനിക്കിലെ എസ്കോര്‍ട്ട് ജീവനക്കാരന്‍ 12 കാരനായ തന്റെ മകനെ അപമാനിക്കുന്നത് കണ്ട ഹുക്ക് മകനെ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നു പീറ്റര്‍ ബ്രീന്‍ പറയുന്നത്. മാർക്ക് ഹുക്കിന് പിന്തുണ അറിയിക്കാൻ വത്തിക്കാൻ വിശ്വാസ തിരുസംഘത്തിന്റെ മുൻ തലവൻ കർദ്ദിനാൾ ജെറാള്‍ഡ്‌ മുളളർ ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ അദ്ദേഹത്തിന്റെ ഭവനം സന്ദർശിച്ചിരിന്നു. പെന്നിസില്‍വാനിയയിലെ കിഴക്കന്‍ ജില്ലകള്‍ക്ക് വേണ്ടിയുള്ള ജില്ലാ കോടതിയില്‍ വെച്ച് 2023 ജനുവരി 24-ന് രാവിലെ 9:30-നാണ് ഹുക്കിന്റെ വിചാരണ നടക്കുക.
Image: /content_image/News/News-2022-12-22-22:46:20.jpg
Keywords: എഫ്‌ബി‌ഐ
Content: 20256
Category: 18
Sub Category:
Heading: വടവാതൂർ സെമിനാരി സ്വതന്ത്ര ഫിലോസഫി ഇൻസ്റ്റിറ്റ്യൂട്ടായി ഉയർത്തി
Content: കോട്ടയം: വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെ പൗരസ്ത്യ വിദ്യാപീഠത്തിന്റെ തത്വശാസ്ത്ര വിഭാഗത്തെ വിദ്യാഭ്യാസ കാര്യങ്ങൾക്കു വേണ്ടിയുള്ള റോമിലെ കാര്യാലയം സ്വതന്ത്ര ഫിലോസഫി ഇൻസ്റ്റിറ്റ്യൂട്ടായി ഉയർത്തി. പൗരസ്ത്യ വിദ്യാപീഠം എന്നറിയപ്പെടുന്ന പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസ് 1982ൽ സ്ഥാപിതമായതു മുതൽ ദൈവശാസ്ത്ര ഫാക്കൽറ്റിയാണ് ഫിലോസഫി ബിരുദവും നൽകി വന്നിരുന്നത്. ഇതുവരെ 3000 പേർ ഇവിടെ നിന്നും തത്വശാസ്ത്ര പഠനം പൂർത്തിയാക്കിയിട്ടുണ്ട്. സ്വതന്ത്ര ഫിലോസഫി ഇൻസ്റ്റിറ്റ്യൂട്ടായി ഉയർത്തുകവഴി തത്വശാസ്ത്രത്തിൽ ബിരുദം നൽകാനുള്ള പൂർണാധികാരമാണു പൗരസ്ത്യ വിദ്യാപീഠത്തിനു റോമിൽ നിന്നും ല ഭിച്ചിരിക്കുന്നത്. പുതിയ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി നിയമിതനായിരിക്കുന്നത് ഇ വിടുത്തെ തത്വശാസ്ത്ര അധ്യാപകനായ റവ.ഡോ.ജോൺസൺ നീലാനിരപ്പേലാണ്. സീറോ മലബാർ, സീറോ മലങ്കര, ലത്തീൻ സഭകളിലെ അംഗങ്ങളും വിവിധ ക സ്തവ സഭകളിൽപെട്ടവരും ഇവിടെ ദൈവശാസ്ത്ര പരിശീലനം നേടുന്നുണ്ട്. റവ. ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേലാണ് പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ്.
Image: /content_image/India/India-2022-12-23-08:47:25.jpg
Keywords: വടവാതൂർ
Content: 20257
Category: 18
Sub Category:
Heading: പാലാ രൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇന്ന് സമാപിക്കും
Content: പാലാ: ഈശോയുടെ തിരുപ്പിറവിക്ക് ഒരുക്കമായി നടത്തുന്ന നാല്പതാമത് പാല രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ ഇന്നു സമാപിക്കും. പാല രൂപതയുടെ ഏറ്റവും വലിയ ആത്മീയ ആഘോഷമായ ബൈബിള്‍ കണ്‍വന്‍ഷന് അട്ടപ്പാടി റൂഹാ മൗണ്ട് മൊണാസ്ട്രി സുപ്പീരിയര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ & ടീമാണ് നേതൃത്വം നല്‍കുന്നത്. കണ്‍വന്‍ഷനില്‍ ഇന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. കണ്‍വന്‍ഷന്‍ ശുശ്രൂഷകളുടെ സുഗമമായ നടത്തിപ്പിന് 1001 അംഗ വോളന്റിയര്‍ ടീം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. മുപ്പതിനായിരം പേര്‍ക്ക് ഇരുന്നു ദൈവവചനം ശ്രവിക്കാന്‍ കഴിയും വിധം ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വിശാലമായ പന്തലും വിവിധ ശുശ്രൂഷകള്‍ക്കായി അയ്യായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്റ്റേജുമാണ് ഒരുക്കിയിട്ടുള്ളത്. ദൈവവചന പ്രഘോഷണത്തിനായി ഒരു ലക്ഷം വാട്‌സിന്റെ ശബ്ദ സംവിധാനങ്ങളും ശുശ്രൂഷകള്‍ നേരിട്ട് കാണുന്നതിനുള്ള ആധുനിക ദൃശ്യക്രമീകരണങ്ങളും പന്തലില്‍ ക്രമീകരിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തില്‍ ജീവനുവേണ്ടി നിലകൊള്ളാം എന്ന സന്ദേശവുമായി പാലാ ജീസസ് യൂത്ത് സംഘടിപ്പിക്കുന്ന ഏദന്‍ പ്രോലൈഫ് എക്‌സിബിഷനും കണ്‍വെന്‍ഷനോടനുബന്ധിച്ച് നടക്കുന്നുണ്ട്. ആത്മീയ പുസ്തകങ്ങളും മറ്റു ഭക്തവസ്തുക്കളും വാങ്ങുന്നതിനായി വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തിലുള്ള സ്റ്റാളുകളും കണ്‍വന്‍ഷന്‍ ഗ്രൗണ്ടിലുണ്ട്. ഗ്രൗണ്ടിനു സമീപമുള്ള സെന്റ് തോമസ് ദൈവാലയത്തിന്റെ ഓഡിറ്റോറിയത്തില്‍ കുമ്പസാരത്തിനുള്ള സൗകര്യവും അഞ്ച് ദിവസമായി നടക്കുന്ന കണ്‍വന്‍ഷനില്‍ ഒരുക്കിയിട്ടുണ്ട്. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്കായി അയ്യായിരത്തോളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. പതിനായിരങ്ങളാണ് ദിവസേന കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് ആത്മീയ അനുഗ്രഹങ്ങള്‍ നേടുന്നത്. പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്റെ നാലാം ദിനമായ ഇന്നലെ പാലാ രൂപത വികാരി ജനറാള്‍ മോണ്‍.സെബാസ്റ്റിയന്‍ വേത്താനത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കി. മിശിഹായ്ക്കുവേണ്ടി നമ്മുടെ ഹൃദയങ്ങളുടെയും കുടുംബങ്ങളുടെയും വാതിലുകള്‍ തുറക്കപ്പടണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. വിശ്വാസത്തെകുറിച്ചും കത്തോലിക്കാ പാരമ്പര്യങ്ങളെക്കുറിച്ചും നമ്മുടെ ഇളം തലമുറയെ പഠിപ്പിക്കുകയും അതിലേക്ക് അവരെ വളര്‍ത്തുകയും ചെയ്യണം. ആര് വിചാരിച്ചാലും പരിശ്രമിച്ചാലും തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസത്തിന്റെ ഉടമകളായി നാം മാറണം. നമ്മുടെ വിശ്വാസപ്രമാണത്തില്‍ നാം ഏറ്റുചൊല്ലുന്ന വിശ്വാസത്തിന്റെ പന്ത്രണ്ട് തലങ്ങള്‍ സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുമ്പോള്‍ വിശ്വാസം വളരുമെന്നു അദ്ദേഹം ഓര്‍മിപ്പിച്ചു. നമ്മുടെ ഹൃദയത്തിലും കുടുംബത്തിലും സമൂഹത്തിലും ഉണ്ണിയേശുവിന് പിറക്കാന്‍ കഴിയുന്ന ആഴമേറിയ ആദ്ധ്യാത്മികത നേടാന്‍ കഴിയണം. വിശ്വാസത്തെക്കുറിച്ചും അതിന്റെ ആഴത്തെകുറിച്ചും ആത്മശോധന ചെയ്തു പോരായ്മകള്‍ പരിഹരിക്കാന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കണ്‍വന്‍ഷനില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് വികാരി ജനറാള്‍ മോണ്‍.സെബാസ്റ്റ്യന്‍ വേത്താനത്ത് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ. തോമസ് പുല്ലാട്ട്, ഫാ. ജോസ് വടക്കേകുറ്റ്, ഫാ. തോമസ് വാലുമ്മേല്‍, ഫാ. തോമസ് ഓലായത്തില്‍ എന്നിവര്‍ സഹകാര്‍മ്മികരായി.
Image: /content_image/India/India-2022-12-23-09:11:07.jpg
Keywords: പാലാ
Content: 20258
Category: 1
Sub Category:
Heading: കാസര്‍ഗോഡ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഒരുക്കിയ 'പുല്‍ക്കൂടില്‍ അസ്വസ്ഥത'; രൂപങ്ങള്‍ നീക്കം ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധം
Content: കാസർകോട്: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കാസർകോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സ്ഥാപിച്ച പുൽക്കൂട്ടിലെ തിരൂപിറവി രൂപങ്ങള്‍ എടുത്തുമാറ്റിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം. മൂളിയാറിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി ആശുപത്രി ജീവനക്കാര്‍ തയാറാക്കിയ പുല്‍ക്കൂടാണ് മൂളിയാർ സ്വദേശി മുസ്തഫ അബ്ദുള്ള നീക്കം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുകയാണ്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സർക്കാർ ആശുപത്രിയിൽ പുൽക്കൂട് സ്ഥാപിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞായിരുന്നു മുസ്തഫ പുൽക്കൂട് നശിപ്പിച്ചത്. കൈയിൽ പ്ലാസ്റ്റിക് കവറുമായി എത്തിയ ഇയാൾ ഉണ്ണിയേശുവിന്റെയും തിരുകുടുംബത്തിന്റെയും രൂപങ്ങള്‍ അതിലിട്ട് പുറത്തുകൊണ്ടുപോയി കളയുകയായിരുന്നു. വീഡിയോ ഷൂട്ട് ചെയ്ത വ്യക്തിയോട് ഇദ്ദേഹം പേരും സ്ഥലവും മൊബൈല്‍ നമ്പറും നല്‍കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ വിവിധ കോണുകളില്‍ നിന്നു പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനിടെ വിഷയത്തിന്റെ നിജസ്ഥിതി അറിയാന്‍ വിളിച്ചവരെ മുസ്തഫ ധാര്‍ഷ്ട്യത്തോടെ ചോദ്യം ചെയ്യുന്നതും ക്രിസ്തീയ വിശ്വാസത്തെ ഇകഴ്ത്തി കാണിക്കാന്‍ പരോക്ഷമായി ശ്രമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഓഡിയോയും പുറത്തുവന്നിട്ടുണ്ട്. ആശുപത്രിയിൽ പുൽക്കൂട് സ്ഥാപിച്ചാൽ അവിടെ വരുന്നവരുടെ രോഗം കൂടുമെന്നും അതിനാലാണ് എടുത്ത് കളഞ്ഞതെന്നും മുസ്തഫ പറയുന്നതിന്റെ ശബ്ദസന്ദേശവും ചര്‍ച്ചയായിരിക്കുകയാണ്. ഓണം പോലെയുള്ള വിവിധ ആഘോഷങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സംഘടിപ്പിക്കുമ്പോള്‍ യാതൊരു യുക്തിയുമില്ലാതെ ക്രിസ്തുമസ് ആഘോഷത്തെ അവഹേളിച്ച ഇയാള്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാണ് പൊതു സമൂഹത്തില്‍ നിന്നു ഉയരുന്ന ആവശ്യം.
Image: /content_image/News/News-2022-12-23-11:55:03.jpg
Keywords: പുല്‍ക്കൂ
Content: 20259
Category: 1
Sub Category:
Heading: ലൂര്‍ദ്ദിലെ അത്ഭുത രോഗശാന്തികളുടെ ആധികാരികത വെളിപ്പെടുത്തി ടെലിവിഷന്‍ പരിപാടി; “60 മിനിറ്റ്” പുതിയ എപ്പിസോഡ് ശ്രദ്ധ നേടുന്നു
Content: ലൂര്‍ദ്: പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍കൊണ്ട് പ്രസിദ്ധമായ ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ലൂര്‍ദ്ദിലെ ചാപ്പലിന്റെ മനോഹരവും, പ്രചോദനാത്മകവുമായ കാഴ്ചകളും, അത്ഭുത രോഗശാന്തിക്കായി ഇവിടം സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകരുടെ അഭിമുഖങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് അമേരിക്കന്‍ ടെലിവിഷന്‍ ശ്രംഖലയായ ‘കൊളംബിയ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം’ (സിബിഎസ്) സംപ്രേഷണം ചെയ്ത ‘60 മിനിറ്റ്’ എന്ന ടെലിവിഷന്‍ വാര്‍ത്ത പരിപാടി ശ്രദ്ധ പിടിച്ചുപറ്റുന്നു. സുപ്രസിദ്ധ അമേരിക്കന്‍ ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകനും, ലേഖകനുമായ ബില്‍ വിടേക്കറാണ് തെക്ക് - പടിഞ്ഞാറന്‍ ഫ്രാന്‍സിലെ ലൂര്‍ദ്ദ് പട്ടണത്തിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് ചാപ്പല്‍ സന്ദര്‍ശിച്ച് അഭിമുഖങ്ങള്‍ നടത്തിയത്. 42 വര്‍ഷത്തോളം തളര്‍വാത രോഗിയായിരുന്ന ശേഷം 2008-ല്‍ ചാപ്പല്‍ സന്ദര്‍ശിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അത്ഭുത രോഗശാന്തി ലഭിച്ച എണ്‍പത്തിമൂന്നുകാരിയായ സിസ്റ്റര്‍ ബെര്‍ണര്‍ഡേട്ടെ മൊറിയോ എന്ന ഫ്രഞ്ച് കന്യാസ്ത്രീയുടെ അഭിമുഖം ഉള്‍പ്പെടെയാണ് പരിപാടി. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അത്ഭുതങ്ങള്‍ അന്വേഷിക്കപ്പെട്ടതിനേക്കുറിച്ചും, ആധികാരികമായി സ്ഥിരീകരിച്ചതിനെ കുറിച്ചുള്ള വിശദവിവരങ്ങള്‍ ടെലിവിഷന്‍ പരിപാടിയില്‍ പ്രമേയമാകുന്നുണ്ട്. അത്ഭുത രോഗശാന്തികള്‍ പരിശോധിച്ച ഒരു സംഘം ഡോക്ടര്‍മാരുമായി അവതാരകനായ വിടേക്കര്‍ നടത്തിയ സംഭാഷണങ്ങളില്‍ നിന്നും ഈ അത്ഭുതങ്ങള്‍ ആധികാരികമാക്കപ്പെടുന്നതിന് മുന്‍പ് എത്രമാത്രം പഠിക്കുകയും, പരിശോധിക്കപ്പെടുകയും ചെയ്തുവെന്ന് വ്യക്തമാണ്. ദൈവമാതാവിന്റെ മധ്യസ്ഥതയിലുള്ള എഴുപതാമത് അത്ഭുതമാണ് സിസ്റ്റര്‍ ബെര്‍ണര്‍ഡേട്ടെയിലൂടെ നടന്നത്. ദേവാലയം സന്ദര്‍ശിച്ച് മൂന്ന്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്റെ അസുഖം മാറിയെന്നും, ദൈവം തനിക്കൊപ്പം നടക്കുന്ന പോലെ ഒരു അനുഭവം തനിക്കുണ്ടായെന്നുമാണ് സിസ്റ്റര്‍ മൊറിയോ പറയുന്നത്. സിസ്റ്റര്‍ക്കു സംഭവിച്ച അത്ഭുതകരമായ സൗഖ്യത്തെ കുറിച്ച് പ്രവാചകശബ്ദം നേരത്തെ പ്രസിദ്ധീകരിച്ച വിശദമായ റിപ്പോര്‍ട്ട് വായിക്കുവാന്‍ {{ ഇവിടെ ക്ലിക്ക് ചെയ്യുക. ->http://www.pravachakasabdam.com/index.php/site/news/7134}} ഈ രോഗ സൗഖ്യത്തേക്കുറിച്ച് വിശദീകരിക്കുവാന്‍ ഒരു വൈദ്യശാസ്ത്രത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ല. 1858 ഫെബ്രുവരി 11-നു വിശുദ്ധ ബെര്‍ണാഡെറ്റേക്കാണ് ആദ്യമായി ലൂർദിൽ പരിശുദ്ധ അമ്മയുടെ ദർശനം ലഭിക്കുന്നത്. ലൂര്‍ദ്ദിലെ (ഹൗട്സ്-പൈറെനീസ്) മാസാബിയല്ലെ വനത്തിലെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ വിറക് തേടി എത്തിയതായിരുന്നു ബെര്‍ണാഡെറ്റെ. ഇന്നത്തെ ഗ്രോട്ടോയുടെ മുകള്‍ ഭാഗത്തായി തൂവെള്ള വസ്ത്രം ധരിച്ച അതിമനോഹരിയായ സ്ത്രീയുടെ രൂപത്തിലായിരുന്നു ദൈവമാതാവിന്റെ പ്രത്യക്ഷീകരണം. 18 പ്രാവശ്യത്തോളം ബെര്‍ണാഡെറ്റെക്ക് മാതാവിന്റെ ദര്‍ശന ഭാഗ്യം ലഭിച്ചു. പ്രതിവര്‍ഷം 30 ലക്ഷത്തോളം തീര്‍ത്ഥാടകരാണ് ഇവിടം സന്ദര്‍ശിക്കുന്നത്.
Image: /content_image/News/News-2022-12-23-13:39:49.jpg
Keywords: ലൂര്‍ദ
Content: 20260
Category: 14
Sub Category:
Heading: ലൂര്‍ദ്ദിലെ അത്ഭുത രോഗശാന്തികളുടെ ആധികാരികത വെളിപ്പെടുത്തി ടെലിവിഷന്‍ പരിപാടി; “60 മിനിറ്റ്” പുതിയ എപ്പിസോഡ് ശ്രദ്ധ നേടുന്നു
Content: ലൂര്‍ദ്: പരിശുദ്ധ കന്യകാമാതാവിന്റെ പ്രത്യക്ഷീകരണങ്ങള്‍കൊണ്ട് പ്രസിദ്ധമായ ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ലൂര്‍ദ്ദിലെ ചാപ്പലിന്റെ മനോഹരവും, പ്രചോദനാത്മകവുമായ കാഴ്ചകളും, അത്ഭുത രോഗശാന്തിക്കായി ഇവിടം സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകരുടെ അഭിമുഖങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ട് അമേരിക്കന്‍ ടെലിവിഷന്‍ ശ്രംഖലയായ ‘കൊളംബിയ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം’ (സിബിഎസ്) സംപ്രേഷണം ചെയ്ത ‘60 മിനിറ്റ്’ എന്ന ടെലിവിഷന്‍ വാര്‍ത്ത പരിപാടി ശ്രദ്ധ പിടിച്ചുപറ്റുന്നു. സുപ്രസിദ്ധ അമേരിക്കന്‍ ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകനും, ലേഖകനുമായ ബില്‍ വിടേക്കറാണ് തെക്ക് - പടിഞ്ഞാറന്‍ ഫ്രാന്‍സിലെ ലൂര്‍ദ്ദ് പട്ടണത്തിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് ചാപ്പല്‍ സന്ദര്‍ശിച്ച് അഭിമുഖങ്ങള്‍ നടത്തിയത്. മൂന്നു പതിറ്റാണ്ടിലധികം തളര്‍വാത രോഗിയായിരുന്ന ശേഷം 2008-ല്‍ ചാപ്പല്‍ സന്ദര്‍ശിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ അത്ഭുത രോഗശാന്തി ലഭിച്ച എണ്‍പത്തിമൂന്നുകാരിയായ സിസ്റ്റര്‍ ബെര്‍ണര്‍ഡേട്ടെ മൊറിയോ എന്ന ഫ്രഞ്ച് കന്യാസ്ത്രീയുടെ അഭിമുഖം ഉള്‍പ്പെടെയാണ് പരിപാടി. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അത്ഭുതങ്ങള്‍ അന്വേഷിക്കപ്പെട്ടതിനേക്കുറിച്ചും, ആധികാരികമായി സ്ഥിരീകരിച്ചതിനെ കുറിച്ചുള്ള വിശദവിവരങ്ങള്‍ ടെലിവിഷന്‍ പരിപാടിയില്‍ പ്രമേയമാകുന്നുണ്ട്. അത്ഭുത രോഗശാന്തികള്‍ പരിശോധിച്ച ഒരു സംഘം ഡോക്ടര്‍മാരുമായി അവതാരകനായ വിടേക്കര്‍ നടത്തിയ സംഭാഷണങ്ങളില്‍ നിന്നും ഈ അത്ഭുതങ്ങള്‍ ആധികാരികമാക്കപ്പെടുന്നതിന് മുന്‍പ് എത്രമാത്രം പഠിക്കുകയും, പരിശോധിക്കപ്പെടുകയും ചെയ്തുവെന്ന് വ്യക്തമാണ്. ദൈവമാതാവിന്റെ മധ്യസ്ഥതയിലുള്ള എഴുപതാമത് അത്ഭുതമാണ് സിസ്റ്റര്‍ ബെര്‍ണര്‍ഡേട്ടെയിലൂടെ നടന്നത്. ദേവാലയം സന്ദര്‍ശിച്ച് മൂന്ന്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്റെ അസുഖം മാറിയെന്നും, ദൈവം തനിക്കൊപ്പം നടക്കുന്ന പോലെ ഒരു അനുഭവം തനിക്കുണ്ടായെന്നുമാണ് സിസ്റ്റര്‍ മൊറിയോ പറയുന്നത്. സിസ്റ്റര്‍ക്കു സംഭവിച്ച അത്ഭുതകരമായ സൗഖ്യത്തെ കുറിച്ച് പ്രവാചകശബ്ദം നേരത്തെ പ്രസിദ്ധീകരിച്ച വിശദമായ റിപ്പോര്‍ട്ട് വായിക്കുവാന്‍ {{ ഇവിടെ ക്ലിക്ക് ചെയ്യുക. ->http://www.pravachakasabdam.com/index.php/site/news/7134}} ഈ രോഗ സൗഖ്യത്തേക്കുറിച്ച് വിശദീകരിക്കുവാന്‍ ഒരു വൈദ്യശാസ്ത്രത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ല. 1858 ഫെബ്രുവരി 11-നു വിശുദ്ധ ബെര്‍ണാഡെറ്റേക്കാണ് ആദ്യമായി ലൂർദിൽ പരിശുദ്ധ അമ്മയുടെ ദർശനം ലഭിക്കുന്നത്. ലൂര്‍ദ്ദിലെ (ഹൗട്സ്-പൈറെനീസ്) മാസാബിയല്ലെ വനത്തിലെ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ വിറക് തേടി എത്തിയതായിരുന്നു ബെര്‍ണാഡെറ്റെ. ഇന്നത്തെ ഗ്രോട്ടോയുടെ മുകള്‍ ഭാഗത്തായി തൂവെള്ള വസ്ത്രം ധരിച്ച അതിമനോഹരിയായ സ്ത്രീയുടെ രൂപത്തിലായിരുന്നു ദൈവമാതാവിന്റെ പ്രത്യക്ഷീകരണം. 18 പ്രാവശ്യത്തോളം ബെര്‍ണാഡെറ്റെക്ക് മാതാവിന്റെ ദര്‍ശന ഭാഗ്യം ലഭിച്ചു. പ്രതിവര്‍ഷം 30 ലക്ഷത്തോളം തീര്‍ത്ഥാടകരാണ് ഇവിടം സന്ദര്‍ശിക്കുന്നത്.
Image: /content_image/News/News-2022-12-23-13:39:47.jpg
Keywords: ലൂര്‍ദ്ദി
Content: 20261
Category: 1
Sub Category:
Heading: യുക്രൈന്‍ സ്വദേശിയായ യുദ്ധ തടവുകാരന്റെ ജീവിത പങ്കാളിയും മകനുമായി ഫ്രാന്‍സിസ് പാപ്പയുടെ കൂടിക്കാഴ്‌ച
Content: വത്തിക്കാന്‍ സിറ്റി: യുക്രൈനിന്റെ തെക്കു കിഴക്കൻ പ്രദേശത്തു നിന്നുള്ള യുദ്ധത്തടവുകാരന്റെ ജീവിതപങ്കാളിയും മകനുമായി ഫ്രാന്‍സിസ് പാപ്പ കൂടിക്കാഴ്‌ച നടത്തി. ലറിസ, മകൻ സെർഗേയി എന്നിവരെ ഡിസംബർ 21 ബുധനാഴ്ചയാണ് പാപ്പ വത്തിക്കാനിൽ സ്വീകരിച്ചത്. വത്തിക്കാനിലേക്കുള്ള യുക്രൈൻ അംബാസഡറുടെ ഭാര്യ ഡയാന യുറാഷും യുക്രൈൻ എംബസ്സിയിലെ സഹായി ഇറിന സ്കാബും ഇരുവരെയും അനുഗമിച്ചിരുന്നു. യുദ്ധമുണ്ടാക്കിയ നാശനഷ്ടങ്ങളുടെ ഭയാനകമായ ചിത്രങ്ങളടങ്ങിയ 2023-ലെ കലണ്ടർ ലറിസ ഫ്രാൻസിസ് പാപ്പയ്ക്ക് സമർപ്പിച്ചു. റഷ്യ - യുക്രൈൻ യുദ്ധത്തിൽ തകർന്നടിഞ്ഞ യുക്രൈന്റെ തെക്കു കിഴക്കു ഭാഗത്തെ മാരിയുപോളിലെ ജനങ്ങളുടെ ദുരിതാവസ്ഥയുടെ ചിത്രങ്ങൾ ഫ്രാൻസിസ് പാപ്പ കലണ്ടറിന്റെ പേജുകളിലൂടെ വിരലോടിച്ചു കണ്ടു. കലണ്ടറിനൊപ്പം യുക്രൈൻ തടവുകാരുടെ പേരുകളടങ്ങുന്ന ഒരു ലിസ്റ്റും ലറിസ ഫ്രാൻസിസ് പാപ്പയ്ക്ക് കൈമാറി. തടവുകാരുടെ മോചനവും, അവരുടെ നിലവിലെ സ്ഥിതിയിലെ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയോടെയാണ് അവരത് പാപ്പയ്ക്കു കൈമാറിയത്. പരിശുദ്ധ അമ്മയുടെ ഒരു ഐക്കണും, യുക്രൈനിൽ നിന്നുള്ള മണ്ണ് ഒട്ടിച്ചുചേർത്ത ഒരു ഡയറിയും അവരുടെ പാരമ്പര്യപ്രകാരമുള്ള ഒരു തുണിയും ലറിസ കൈമാറിയിരിന്നു. വത്തിക്കാനിലേക്കുള്ള യുക്രൈൻ അംബാസ്സഡറുടെ ഭാര്യ ഡയാന യുറാഷ്, ഗോതമ്പു തണ്ടുകൾകൊണ്ട് നിർമ്മിച്ച ഒരു ക്രിസ്തുമസ് അലങ്കാരവും പാപ്പയ്ക്ക് നൽകി. ഈ തണ്ടുകൾ അവസാനമായി ശേഖരിച്ച വയലുകളിൽ ഇപ്പോൾ ബോംബുകളും ആയുധങ്ങളുമാണ് ഉള്ളതെന്ന് എംബസി ജീവനക്കാരി ഇറിന സ്കാബ് വിശദീകരിച്ചു. അതേസമയം റഷ്യ-യുക്രൈന്‍ യുദ്ധം മുന്നൂറു ദിവസം പിന്നിട്ടിരിക്കുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-12-23-15:58:30.jpg
Keywords: യുക്രൈ
Content: 20262
Category: 10
Sub Category:
Heading: കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ട് മൂന്നു പതിറ്റാണ്ട്
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ ശിരസ്സിലെ പൊൻതൂവലായി വിശേഷിപ്പിക്കപ്പെടുന്ന കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ട് 30 വർഷം പൂർത്തിയായി. കത്തോലിക്ക സഭയുടെ വിശ്വാസവും, മൂല്യങ്ങളും, പ്രബോധനങ്ങളും ഉൾക്കൊള്ളുന്ന ഗ്രന്ഥമാണ് മതബോധന ഗ്രന്ഥം. 1992 ഡിസംബർ ഏഴാം തീയതിയാണ് ഗ്രന്ഥത്തിന്റെ പ്രകാശനം പാപ്പ നടത്തുന്നത്. ബൈബിളിനും, സഭാ പാരമ്പര്യത്തിനും, രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രബോധനങ്ങൾക്കും അനുസൃതമായി വിശ്വാസപാഠങ്ങൾ സമൂഹത്തിലേക്ക് എത്തിക്കാനുള്ള തന്റെ ആഗ്രഹം മതബോധന ഗ്രന്ഥം പ്രകാശനം ചെയ്യുന്ന ചടങ്ങിൽ പാപ്പ പ്രകടിപ്പിച്ചിരുന്നു. 1985ൽ സിനഡ് പിതാക്കന്മാർ നടത്തിയ ഒരു അഭ്യർത്ഥനയെ തുടർന്നാണ് 1986ൽ വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പ മതബോധന ഗ്രന്ഥം തയ്യാറാക്കാൻ പ്രഗൽഭരായ പണ്ഡിതരെ ഉൾപ്പെടുത്തി ഒരു കമ്മീഷന് രൂപം നൽകുന്നത്. പിന്നീട് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയായി ഉയര്‍ത്തപ്പെട്ട ജോസഫ് റാറ്റ്സിങറും കമ്മീഷനിലെ ഒരു അംഗമായിരുന്നു. വിവിധ സിനഡുകളുടെയും, മെത്രാൻ സമിതികളുടെയും, മെത്രാന്മാരുടെയും അഭിപ്രായം കേട്ടതിനുശേഷമാണ് കമ്മീഷൻ അംഗങ്ങൾ മതബോധന ഗ്രന്ഥത്തിന് തയ്യാറാക്കിയത്. ആറു വർഷങ്ങൾക്ക് ശേഷം വിശദമായ വിശകലനങ്ങള്‍ക്ക് ഒടുവില്‍ ജോൺപോൾ രണ്ടാമന്‍ മാർപാപ്പ ഇതിന് ഔദ്യോഗികമായ അംഗീകാരം നൽകി. കത്തോലിക്ക സഭയുടെ മതബോധനഗ്രന്ഥത്തിന്റെ മലയാള പരിഭാഷ 2005-ലാണ് പ്രസിദ്ധീകരിച്ചത്. പ്രസിദ്ധീകരണത്തിന് ശേഷം വളരെ ചെറിയ മാറ്റങ്ങൾ മാത്രമേ കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിൽ വരുത്തിയിട്ടുള്ളൂ. മതബോധന ഗ്രന്ഥത്തിലെ 2267ആം ഖണ്ഡികയിൽ ഒരു സാഹചര്യത്തിലും വധശിക്ഷ അനുവദനീയമല്ല എന്ന് നിഷ്കർഷിക്കുന്ന തിരുത്തൽ 2018ൽ ഫ്രാൻസിസ് മാർപാപ്പ വരുത്തിയിരുന്നു. ചില സാഹചര്യങ്ങളിൽ വധശിക്ഷ അനുവദനീയമാണെന്നായിരുന്നു ഇതിനു മുന്‍പുള്ള പ്രബോധനം.
Image: /content_image/News/News-2022-12-23-19:17:45.jpg
Keywords: മതബോധന