category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingയുക്രൈന്‍ സ്വദേശിയായ യുദ്ധ തടവുകാരന്റെ ജീവിത പങ്കാളിയും മകനുമായി ഫ്രാന്‍സിസ് പാപ്പയുടെ കൂടിക്കാഴ്‌ച
Contentവത്തിക്കാന്‍ സിറ്റി: യുക്രൈനിന്റെ തെക്കു കിഴക്കൻ പ്രദേശത്തു നിന്നുള്ള യുദ്ധത്തടവുകാരന്റെ ജീവിതപങ്കാളിയും മകനുമായി ഫ്രാന്‍സിസ് പാപ്പ കൂടിക്കാഴ്‌ച നടത്തി. ലറിസ, മകൻ സെർഗേയി എന്നിവരെ ഡിസംബർ 21 ബുധനാഴ്ചയാണ് പാപ്പ വത്തിക്കാനിൽ സ്വീകരിച്ചത്. വത്തിക്കാനിലേക്കുള്ള യുക്രൈൻ അംബാസഡറുടെ ഭാര്യ ഡയാന യുറാഷും യുക്രൈൻ എംബസ്സിയിലെ സഹായി ഇറിന സ്കാബും ഇരുവരെയും അനുഗമിച്ചിരുന്നു. യുദ്ധമുണ്ടാക്കിയ നാശനഷ്ടങ്ങളുടെ ഭയാനകമായ ചിത്രങ്ങളടങ്ങിയ 2023-ലെ കലണ്ടർ ലറിസ ഫ്രാൻസിസ് പാപ്പയ്ക്ക് സമർപ്പിച്ചു. റഷ്യ - യുക്രൈൻ യുദ്ധത്തിൽ തകർന്നടിഞ്ഞ യുക്രൈന്റെ തെക്കു കിഴക്കു ഭാഗത്തെ മാരിയുപോളിലെ ജനങ്ങളുടെ ദുരിതാവസ്ഥയുടെ ചിത്രങ്ങൾ ഫ്രാൻസിസ് പാപ്പ കലണ്ടറിന്റെ പേജുകളിലൂടെ വിരലോടിച്ചു കണ്ടു. കലണ്ടറിനൊപ്പം യുക്രൈൻ തടവുകാരുടെ പേരുകളടങ്ങുന്ന ഒരു ലിസ്റ്റും ലറിസ ഫ്രാൻസിസ് പാപ്പയ്ക്ക് കൈമാറി. തടവുകാരുടെ മോചനവും, അവരുടെ നിലവിലെ സ്ഥിതിയിലെ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയോടെയാണ് അവരത് പാപ്പയ്ക്കു കൈമാറിയത്. പരിശുദ്ധ അമ്മയുടെ ഒരു ഐക്കണും, യുക്രൈനിൽ നിന്നുള്ള മണ്ണ് ഒട്ടിച്ചുചേർത്ത ഒരു ഡയറിയും അവരുടെ പാരമ്പര്യപ്രകാരമുള്ള ഒരു തുണിയും ലറിസ കൈമാറിയിരിന്നു. വത്തിക്കാനിലേക്കുള്ള യുക്രൈൻ അംബാസ്സഡറുടെ ഭാര്യ ഡയാന യുറാഷ്, ഗോതമ്പു തണ്ടുകൾകൊണ്ട് നിർമ്മിച്ച ഒരു ക്രിസ്തുമസ് അലങ്കാരവും പാപ്പയ്ക്ക് നൽകി. ഈ തണ്ടുകൾ അവസാനമായി ശേഖരിച്ച വയലുകളിൽ ഇപ്പോൾ ബോംബുകളും ആയുധങ്ങളുമാണ് ഉള്ളതെന്ന് എംബസി ജീവനക്കാരി ഇറിന സ്കാബ് വിശദീകരിച്ചു. അതേസമയം റഷ്യ-യുക്രൈന്‍ യുദ്ധം മുന്നൂറു ദിവസം പിന്നിട്ടിരിക്കുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-12-23 15:52:00
Keywordsയുക്രൈ
Created Date2022-12-23 15:58:30