Contents
Displaying 19821-19830 of 25031 results.
Content:
20213
Category: 14
Sub Category:
Heading: തിരുപിറവിയുടെ മുഖമണിഞ്ഞ് അസീസ്സിയിലെ വിവിധ ദേവാലയങ്ങള്‍
Content: അസീസ്സി: വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയുടെ ജന്മം കൊണ്ട് പ്രശസ്തിയാർജിച്ച ഇറ്റാലിയന്‍ നഗരമായ അസീസ്സി ക്രിസ്തുവിന്റെ ജനനം പ്രമേയമാക്കിയ വിവിധ ക്രിസ്തുമസ് പരിപാടികള്‍ കൊണ്ട് തീര്‍ത്ഥാടകരുടെ ശ്രദ്ധാകേന്ദ്രമാകുന്നു. ക്രിസ്തുമസിന്റെ യഥാര്‍ത്ഥവും, നിഗൂഢവുമായ രഹസ്യത്തെ കൂടുതല്‍ ആഴത്തില്‍ അനുഭവിക്കുവാനും അറിയുവാനും അവസരമൊരുക്കുന്ന “ക്രിസ്തുമസ് ഓഫ് സാന്‍ ഫ്രാന്‍സിസ്കോ” പരിപാടി കാണുവാന്‍ നിരവധി തീര്‍ത്ഥാടകരാണ് അസീസ്സിയില്‍ എത്തിക്കൊണ്ടിരിക്കുന്നത്. 2022 ഡിസംബര്‍ 8 മുതല്‍ 2023 ജനുവരി 8 വരെ നീണ്ടു നില്‍ക്കുന്ന പരിപാടിയുടെ ഭാഗമായി അസീസിയിലെ വിവിധ ദേവാലയങ്ങളുടെ ഭിത്തികളില്‍ തിരുപിറവിയെ പ്രതിനിധീകരിക്കുന്ന ദൃശ്യാവിഷ്ക്കാരം ഒരുക്കിയിട്ടുണ്ട്. നവോത്ഥാന കാലഘട്ടത്തിലെ സുപ്രസിദ്ധ ഇറ്റാലിയന്‍ പെയിന്ററായ ഗിയോട്ടോയുടെ പെയിന്റിംഗുകളാണ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഫ്രാന്‍സിസ്കന്‍ മൈനര്‍ സമൂഹത്തിന്റെ ഏറ്റവും പൗരാണിക ദേവാലയങ്ങളിലൊന്നായ അസീസ്സിയിലെ വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയുടെ ബസിലിക്കയുടെ ഭിത്തികളില്‍ ഉണ്ണിയേശുവിന്റെ ജനനത്തേ പ്രതിപാദിക്കുന്ന പെയിന്റിംഗ് പ്രദര്‍ശിപ്പിച്ചപ്പോള്‍, അസീസ്സിയുടെ മെത്രാനും, മൂന്നാം നൂറ്റാണ്ടില്‍ രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത വിശുദ്ധ റുഫീനുസിന്റെ നാമധേയത്തിലുള്ള കത്തീഡ്രലിന്റെ ഭിത്തിയില്‍ മംഗളവാര്‍ത്തയെ പ്രതിപാദിക്കുന്ന പെയിന്റിംഗാണ് ദൃശ്യാവിഷ്ക്കരിച്ചിരിക്കുന്നത്. “ക്രിസ്തുമസ് ഓഫ് സാന്‍ ഫ്രാന്‍സിസ്കോ” പരിപാടി കാണുവാന്‍ വരും ദിവസങ്ങളില്‍ നിരവധി തീര്‍ത്ഥാടകകര്‍ എത്തുമെന്ന പ്രതീക്ഷയിലാണ് പ്രാദേശിക സമൂഹം. ലോകത്ത് ആദ്യമായി പുല്‍ക്കൂട് നിര്‍മ്മിച്ച വിശുദ്ധനാണ് അസീസ്സിയിലെ വിശുദ്ധ ഫ്രാന്‍സിസിസ്.
Image: /content_image/News/News-2022-12-15-14:09:01.jpg
Keywords: തിരുപിറവി

20214
Category: 1
Sub Category:
Heading: ക്രിസ്തുമസിനോട് അനുബന്ധിച്ച് തടവുപുള്ളികൾക്ക് മാപ്പ് കൊടുക്കാൻ ലോക നേതാക്കളോട് അഭ്യർത്ഥനയുമായി പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ലോകരക്ഷകനായ യേശുവിന്റെ ജനനതിരുനാളിന് അനുബന്ധിച്ച് തടവുപ്പുള്ളികൾക്ക് മാപ്പ് കൊടുക്കാനുളള അഭ്യർത്ഥനയുമായി ഫ്രാൻസിസ് മാർപാപ്പ. ഇക്കാര്യം അഭ്യര്‍ത്ഥിച്ച് വിവിധ രാജ്യങ്ങളുടെ തലവന്മാർക്ക് പാപ്പ കത്തയക്കും. യോഗ്യത ഉണ്ടായിട്ടും സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്നവർക്ക് വേണ്ടിയാണ് ഫ്രാൻസിസ് മാർപാപ്പ അഭ്യർത്ഥന നടത്തുന്നതെന്നു വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. എന്നാൽ ആർക്കൊക്കെ ആയിരിക്കും പാപ്പ കത്ത് അയക്കുന്നതെന്ന കാര്യം വ്യക്തമായിട്ടില്ല. 2013ൽ പത്രോസിന്റെ സിംഹാസനത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ജയിൽവാസികളോട് വലിയ കരുണയാണ് മാർപാപ്പ പ്രകടിപ്പിച്ചിട്ടുള്ളത്. ഇതേ വർഷം പെസഹ വ്യാഴാഴ്ച, റോമിന്റെ അതിർത്തിക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന ചെറുപ്പക്കാരെ പാർപ്പിച്ചിരിക്കുന്ന ഒരു ജയിലിൽ എത്തി അവിടെയുള്ള 12 പേരുടെ പാദങ്ങൾ കഴുകി പാപ്പ തന്റെ നയം ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. പിന്നീട് വന്ന പെസഹാ വ്യാഴാഴ്ചകളിലും പാപ്പ വിവിധ ജയിലുകൾ സന്ദർശിച്ച് അവിടെയുള്ളവരുടെ പാദങ്ങൾ കഴുകി. 2016ലെ കരുണയുടെ ജൂബിലിയോട് അനുബന്ധിച്ച് നവംബർ 6 തീയതി സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ജയിൽ പുള്ളികളോടും, അവരുടെ കുടുംബാംഗങ്ങളോടും ഒപ്പം ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ കുർബാന അർപ്പിച്ചിരുന്നു. അന്ന് തടവുപുള്ളികൾക്ക് മാപ്പ് നൽകണമെന്ന് പാപ്പ, വിവിധ രാജ്യങ്ങളിലെ അധികൃതരോട് അഭ്യർത്ഥിച്ചതിന്റെ ഫലമായി 787 തടവുപുള്ളികളെയാണ് ക്യൂബ വെറുതെ വിട്ടത്. 2000-ലെ ജൂബിലി വർഷത്തോട് അനുബന്ധിച്ച് ജോൺപോൾ രണ്ടാമൻ മാർപാപ്പയും സമാനമായ ആഹ്വാനം നടത്തിയിട്ടുണ്ട്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലെ ഫ്രാന്‍സിസ് പാപ്പയുടെ പ്രാർത്ഥന നിയോഗം ലോകമെമ്പാടുമുള്ള വധശിക്ഷ നിർത്തലാക്കപ്പെടുന്നതിനായിട്ടായിരിന്നു. വധശിക്ഷ, ഇരകൾക്ക് നീതി നൽകുന്നില്ലായെന്നും പകരം പ്രതികാരത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും വധശിക്ഷ ധാർമ്മികമായി അസ്വീകാര്യമാണെന്നും പാപ്പ അന്ന് പറഞ്ഞിരിന്നു.
Image: /content_image/News/News-2022-12-15-15:43:15.jpg
Keywords: പാപ്പ

20215
Category: 14
Sub Category:
Heading: പീഡിത ക്രൈസ്തവര്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച ന്യൂയോര്‍ക്ക് സ്വദേശിയ്ക്കു യുഎസ് ഭരണകൂടത്തിന്റെ അവാര്‍ഡ്
Content: ന്യൂയോര്‍ക്ക്: പതിറ്റാണ്ടുകളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള യുദ്ധമുഖങ്ങളില്‍ ദുരിതമനുഭവിക്കുന്ന ക്രൈസ്തവരേയും, നിരാലംബരെയും സഹായിക്കുന്നതിനായി ജീവിതം ഉഴിഞ്ഞുവെച്ച ന്യൂയോര്‍ക്ക് സ്വദേശിയും വചനപ്രഘോഷകനുമായ ബില്‍ ഡെവ്ലിന് അമേരിക്കന്‍ പ്രസിഡന്റിന്റെ ‘വൊളണ്ടിയര്‍ സര്‍വീസ് അവാര്‍ഡ്’. സമൂഹത്തെ സ്വാധീനിക്കുകയും, മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള സേവനങ്ങള്‍ ചെയ്യുന്ന വ്യക്തികളെ ആദരിക്കുന്നതിനായി അമേരിക്കന്‍ പ്രസിഡന്റിന്റെ ‘വൈറ്റ്ഹൗസ് സര്‍വീസ് ആന്‍ഡ് സിവിക് പാര്‍ട്ടിസിപ്പേഷന്‍ കൗണ്‍സില്‍’ ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് വൊളണ്ടിയര്‍ സര്‍വീസ് അവാര്‍ഡ്. തനിക്ക് ലഭിച്ച ആദരവിന് ദൈവത്തോട് നന്ദി പറയുകയാണെന്നും അത് ദൈവത്തിന് സമര്‍പ്പിക്കുകയാണെന്നും ബില്‍ പറഞ്ഞു. 1970 നിരീശ്വരവാദിയില്‍ നിന്നും ദൈവവിശ്വാസത്തിലേക്കുള്ള തന്റെ പരിവര്‍ത്തനത്തിന് ശേഷം ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ഡെവ്ലിന്‍ അമേരിക്കന്‍ നാവിക സേനയില്‍ ചേരുന്നത്. അദ്ദേഹത്തിന്റെ കപ്പല്‍ ബോംബാക്രമണത്തില്‍ തകരുകയും അദ്ദേഹത്തിന് പരിക്കേല്‍ക്കുകയും ചെയ്യുന്നത് വരെ വിയറ്റ്‌നാമായിരുന്നു ഡെവ്ലിന്റെ സേവന മേഖല. ഇതിന്റെ പേരില്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ ‘പര്‍പ്പിള്‍ ഹാര്‍ട്ട്’ അവാര്‍ഡിനും ഡെവ്ലിന്‍ അര്‍ഹനായിരുന്നു. 25 വര്‍ഷത്തോളം ജന്മദേശത്ത് വചനപ്രഘോഷകനായി സേവനം ചെയ്ത ഡെവ്ലിന്‍ പ്രശ്ന ബാധിത മേഖലകളായ പാകിസ്ഥാന്‍, സുഡാന്‍ എന്നീ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച് അവിടങ്ങളില്‍ ക്രൈസ്തവര്‍ അനുഭവിക്കുന്ന ദുരിതങ്ങളില്‍ പങ്കുചേര്‍ന്നു സഹായമെത്തിച്ചിരിന്നു. പീഡിപ്പിക്കപ്പെടുന്ന സഭയേക്കുറിച്ചും, വിധവകളെക്കുറിച്ചും, അനാഥരെകുറിച്ചും, തകര്‍ന്നവരെക്കുറിച്ചും, മറക്കപ്പെട്ടവരെക്കുറിച്ചും, അടിച്ചമര്‍ത്തപ്പെടുന്ന വിശ്വാസികളെകുറിച്ചും, ദൈവം തന്റെ ഹൃദയത്തില്‍ അഗ്നികൊണ്ടുള്ള ഒരു ദ്വാരമുണ്ടാക്കുകയായിരിന്നുവെന്നു ‘ക്രിസ്റ്റ്യന്‍ പോസ്റ്റ്’നു നല്‍കിയ അഭിമുഖത്തില്‍ ഡെവ്ലിന്‍ പറഞ്ഞു. സിറിയ, സുഡാന്‍, നൈജീരിയ എന്നിവിടങ്ങളിലെ യുദ്ധമുഖങ്ങളില്‍ സേവനം ചെയ്യുന്നതിനായി ‘വീണ്ടെടുക്കല്‍’, ‘വിധവകളും, അനാഥരും’ എന്നീ രണ്ട് പ്രേഷിത ശുശ്രൂഷകള്‍ക്ക് അദ്ദേഹം ആരംഭം കുറിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തടവിലാക്കിയ നൂറുകണക്കിന് യസീദി പെണ്‍കുട്ടികളുടെ അദൃശ്യമായ മുറിവുകളെ സൗഖ്യപ്പെടുത്തുവാന്‍ ഈ കൂട്ടായ്മകള്‍ക്ക് കഴിഞ്ഞു. നൈജീരിയയില്‍ ഇസ്ലാമിക തീവ്രവാദികള്‍ കാരണം ജീവിത പങ്കാളികളേയും, കുട്ടികളേയും, കുടുംബാംഗങ്ങളേയും നഷ്ടപ്പെട്ടവര്‍ക്ക് ട്രോമ ഹീലിംഗ് സെന്ററും, ഒരു അനാഥാലയവും സ്ഥാപിച്ചതിന് പുറമേ, കുട്ടികളുടെ പഠനത്തിനു വേണ്ട സാമ്പത്തിക സഹായങ്ങളും ഈ മിനിസ്ട്രികള്‍ നല്‍കിവരുന്നുണ്ട്. നൈജീരിയ, ഇറാഖ്, ശ്രീലങ്ക എന്നിവിടങ്ങളിലെ തീവ്രവാദം മൂലം തകര്‍ന്ന ദേവാലയങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിലും ഡെല്‍വിന്റെ ടീം സ്തുത്യര്‍ഹമായ ഇടപെടല്‍ നടത്തുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-12-15-18:48:48.jpg
Keywords: യുഎസ് ഭരണ

20216
Category: 18
Sub Category:
Heading: ഉപഗ്രഹ സർവേ റിപ്പോർട്ട് ഭീതിപ്പെടുത്തുന്നതും ആശങ്കയുളവാക്കുന്നതും: മാർ ജോസ് പുളിക്കൽ
Content: കാഞ്ഞിരപ്പള്ളി: സംസ്ഥാനത്തെ സംരക്ഷിത വനമേഖലയുടെ അതിർത്തി പുനർനിർണയിക്കാനുള്ള വനംവകുപ്പ് ഉപഗ്രഹ സർവേ റിപ്പോർട്ട് ഭീതിപ്പെടുത്തുന്നതും ആശ ങ്കയുളവാക്കുന്നതുമാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും കേരള കത്തോലിക്കാ മെത്രാൻ സമിതി ജസ്റ്റിസ് പീസ് ആൻഡ് ഡവലപ്പ്മെന്റ് കമ്മീഷൻ ചെയർമാനുമായ മാർ ജോസ് പുളിക്കൽ. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ തയാറാക്കിയ ബഫർ സോൺ മാപ്പിൽ ബഫ ർ സോണിൽ വരുന്ന മേഖലകൾ തിരിച്ചറിയുന്നതിനുള്ള ലാൻഡ്മാർക്കുകൾ വ്യക്തമല്ല. അതുപോലെതന്നെ ഡിജിറ്റൽ പ്രാവീണ്യം ഇല്ലാത്തവരുൾപ്പെടെയുള്ള പ്രദേശവാസികൾക്ക് ഉപഗ്രഹ സർവേ വിശദാംശങ്ങൾ മനസിലാക്കുന്നത് അപ്രായോഗികവുമായ പുഴകൾ, റോഡുകൾ, പ്രാദേശിക സ്ഥലപ്പേരുകൾ എന്നിവ മാപ്പിൽ വ്യക്തമായി രേഖപ്പെടുത്താത്തതും പ്രദേശങ്ങളുടെ പേരുകൾ തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നതും ജനങ്ങളിൽ ആശങ്കയുളവാക്കുന്നുവെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി. ആകാശക്കാഴ്ച്ചയിൽ തിരിച്ചറിയാനാവാത്ത കെട്ടിടങ്ങളും കുടിലുകളും മാപ്പിലില്ല. അതായത് തങ്ങളുടെ വീടും സ്വത്തും ബഫർ സോ ൺ പരിധിക്കകത്തോ പുറത്തോ എന്നറിയുന്നതിനുപോലുമുള്ള സാധാരണക്കാരുടെ അവകാശം നിർദാക്ഷിണ്യം നിഷേധിച്ചിരിക്കുന്നത് മനുഷ്യത്വരഹിതമാണ്. ഇക്കാലമത്രയും പരിസ്ഥിതിലോല മേഖലകൾ വില്ലേജുകളുടെ അടിസ്ഥാനത്തിൽ സു ചിപ്പിച്ചിരുന്നത്. പഞ്ചായത്തടിസ്ഥാനത്തിലാക്കിയതിലും അപകടമുണ്ട്. 115 പഞ്ചായത്തുകളിലെ 300ലധികം വില്ലേജുകളിലെ ജനത്തെ ബാധിക്കുന്ന പ്രശ്നത്തെ നിസാര വത്കരിച്ച് പൊതുസമൂഹത്തിന്റെ ശ്രദ്ധ തിരിക്കുന്നതിനാണ് ഉത്തരവാദിത്വപ്പെട്ടവർ ശ്രമിക്കുന്നത്. വീടുകളും വാണിജ്യ സ്ഥാപനങ്ങളും ഒരേ രീതിയിൽ അടയാളപ്പെടുത്തിയിരിക്കുന്നതും ദുരൂഹമാണ്. സുപ്രീം കോടതി വിധിക്കെതിരേ മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ബഫ ർ സോൺ ഒഴിവാക്കി വിധി സമ്പാദിച്ചിട്ടും കേരളത്തിന് നാളിതുവരെ സുപ്രീം കോടതിയെ സംസ്ഥാനത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടുത്തി അനുകൂലവിധി നേടാനായി ട്ടില്ലെന്നുള്ളതും ഖേദകരമാണ്. സംസ്ഥാനത്തിന്റെ മൂന്നിലൊന്ന് പ്രദേശം നിലവിൽ വ നമായിരുന്നിട്ടും വനവിസ്തൃതി കൂട്ടാൻ ശ്രമിക്കുന്നതിനെതിരേ ശബ്ദമുയർത്തുവാൻ ജനപ്രതിനിധികൾ തയാറാകണം. വ്യക്തതയില്ലാത്ത ഉപഗ്രഹ സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരാതി സമർപ്പിക്കാൻ സാധാരണ ജനങ്ങൾക്കാവില്ലെന്നുള്ള സാ മാന്യയുക്തി വനം വകുപ്പിനും സർക്കാരിനുമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. വനാതിർത്തിക്കുള്ളിൽ ബഫർ സോൺ നിജപ്പെടുത്തേണ്ടതുണ്ട്. ആവശ്യമായ പ്രാദേ ശിക പഠനം നടത്തി ജനങ്ങളുമായി നേരിട്ടു ബന്ധപ്പെട്ട് ഫിസിക്കൽ മാർക്കിംഗ് നടത്തുകയും അതിർത്തി അടയാളങ്ങൾ സ്ഥാപിക്കുകയും ചെയ്യുമ്പോഴാണ് ബഫർ സോ ൺ പരിധിയെക്കുറിച്ച് ജനങ്ങൾക്കു വ്യക്തതയുണ്ടാകുന്നത്. പരാതികൾ സമർപ്പിക്കുന്നതിനുള്ള എട്ട് ദിവസ സമയപരിധി നീട്ടി നിശ്ചയിക്കണമെ ന്നും ജനങ്ങളുടെ പങ്കാളിത്തത്തോടെയുള്ള വനസംരക്ഷണത്തിന് വനംവകുപ്പ് തയാ റാകണമെന്നും മാർ ജോസ് പുളിക്കൽ ആവശ്യപ്പെട്ടു.
Image: /content_image/India/India-2022-12-16-09:42:07.jpg
Keywords: പുളിക്ക

20217
Category: 18
Sub Category:
Heading: സഭകൾ തമ്മിലുള്ള പരസ്പര ധാരണ കാലഘട്ടത്തിന്റെ ആവശ്യം: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി
Content: കോട്ടയം: സഭകൾ തമ്മിലുള്ള പരസ്പര ധാരണയും ഒരുമിച്ചുള്ള സഞ്ചാരവും ഇക്കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സീറോ മലബാർ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രസ്താവിച്ചു. ഭാരതത്തിന്റെ അപ്പോസ്തലനായ മാർ തോമ്മാ ശ്ലീഹായുടെ 1950-ാമത് രക്തസാക്ഷി ത്വ വാർഷിക ആഘോഷത്തോടനുബന്ധിച്ചു സീറോ മലബാർ എക്യുമെനിക്കൽ ക മ്മീഷന്റെയും ചങ്ങനാശേരി അതിരൂപത എക്യുമെനിക്കൽ ഡിപ്പാർട്ട്മെന്റിന്റെയും ആ ഭിമുഖ്യത്തിൽ മാങ്ങാനം എംഒസിയിൽ നടന്ന എക്യുമെനിക്കൽ സെമിനാറിന്റെയും സഭൈക്യ സമ്മേളനത്തിന്റെയും സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാർ ആലഞ്ചേരി. ബാഹ്യമായ വൈരുദ്ധ്യങ്ങൾ സഭയുടെ ഐക്യത്തിന് തടസമാകരുത്. ദൈവമക്കളുടെ തുല്യത നമുക്കുണ്ടാകണമെന്നും പരസ്പരം സത്യം കണ്ടെത്തി സമഭാവന മനസിലാക്കാൻ എക്യുമെനിസം വഴി നമുക്ക് സാധിക്കണമെന്നും കർദ്ദിനാൾ ഓർമിപ്പിച്ചു. മാർതോമാശ്ലീഹാ രക്തസാക്ഷിത്വ അനുസ്മരണ സെമിനാറിന് വത്തിക്കാന്റെ പൊന്തി ഫിക്കൽ കൗൺസിൽ ഫോർ പ്രോമോട്ടിംഗ് ക്രിസ്ത്യൻ യൂണിറ്റിയുടെ സെക്രട്ടറി ആർച്ച് ബിഷപ്പ് ബ്രയാൻ ഫാരെൽ തിരിതെളിച്ചു. സീറോ മലബാർ എക്യൂമെനിക്കൽ ക മ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. സമാപനയോഗത്തിൽ ക്നാനായ സുറിയാനി സഭ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ സേവേറിയോസ്, മലങ്കര ഓർത്തഡോക്സ് സഭാ മെത്രാപ്പോലീത്താ സക്കറിയാ സ് മാർ സേവേറിയോസ് എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി.
Image: /content_image/India/India-2022-12-16-09:48:12.jpg
Keywords: ആലഞ്ചേ

20218
Category: 13
Sub Category:
Heading: 'ദൈവത്തിന് മാത്രം മഹത്വം'; ലോകകപ്പ് ഫൈനല്‍ ഞായറാഴ്ച നടക്കാനിരിക്കെ ഒലിവിയർ ജിറൂഡിന്റെ സാക്ഷ്യം ശ്രദ്ധ നേടുന്നു
Content: പാരീസ്: ഞായറാഴ്ച ഖത്തറിൽ ഫ്രാൻസും, അർജൻറീനയുമായി ഫിഫ ലോകകപ്പിന്റെ ഫൈനൽ നടക്കാനിരിക്കെ ഫ്രഞ്ച് താരം ഒലിവിയർ ജിറൂഡിന്റെ ക്രിസ്തീയ സാക്ഷ്യം നവമാധ്യമങ്ങളിലെ ക്രൈസ്തവ പേജുകളില്‍ ചര്‍ച്ചയാകുന്നു. ഒന്‍പതാം നമ്പർ ജേഴ്സിയിൽ കളിക്കുന്ന 36 വയസ്സുള്ള താരം തന്റെ ക്രൈസ്തവ വിശ്വാസം പരസ്യമായി പ്രകടിപ്പിക്കാൻ മടിയില്ലാത്ത ആളാണ്. നവംബർ 22നു ഓസ്ട്രേലിയക്കെതിരെ വിജയം നേടിയതിനു ശേഷം തന്റെ ഇൻസ്റ്റഗ്രാം പേജിൽ ദൈവത്തിനു മാത്രം മഹത്വം എന്ന അർത്ഥമുള്ള സോളിഡിയോ ഗ്ലോറിയ എന്ന വാചകം ഫ്രഞ്ച് കളിക്കാരുടെ ചിത്രത്തിനൊപ്പം ഒലിവിയർ ജിറൂഡ് പോസ്റ്റ് ചെയ്തിരുന്നു. ഒന്നിനെതിരെ നാലു ഗോളുകൾക്ക് ഫ്രാൻസ് ജയിച്ച ആ മത്സരത്തിൽ രണ്ടു ഗോളുകളാണ് ഒലിവിയർ നേടിയത്. മത്സരങ്ങളില്‍ ഗോളടിച്ചതിനുശേഷം മുട്ടുകൾ കുത്തി കൈകൾ ആകാശത്തിലേക്ക് വിരിച്ച് ദൈവത്തിന് നന്ദി പറഞ്ഞതാണ് അദ്ദേഹം ആഘോഷം നടത്താറുള്ളത്. തന്റെ സ്വഭാവ, മാനസിക ശക്തി ക്രൈസ്തവിശ്വാസത്തിൽ നിന്നാണ് വരുന്നതെന്ന് നവംബർ 22നു ഒരു ഫ്രഞ്ച് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഒലിവിയർ ജിറൂഡ് പറഞ്ഞിരുന്നു. എസി മിലാൻ താരമായ ഒലിവിയറിന്റെ വലതു കൈയിൽ വിശുദ്ധ ഗ്രന്ഥത്തിലെ സങ്കീർത്തന പുസ്തകത്തിലെ 'കര്‍ത്താവാണ് എന്റെ ഇടയൻ, എനിക്കൊന്നിനും കുറവുണ്ടാവുകയില്ല' എന്ന വചനം ലാറ്റിൻ ഭാഷയിൽ കുറിച്ചതും മാധ്യമ ശ്രദ്ധ നേടിയിട്ടുണ്ട്.
Image: /content_image/News/News-2022-12-16-11:32:49.jpg
Keywords: സാക്ഷ്യ

20219
Category: 14
Sub Category:
Heading: ക്രിസ്തുമസിനോട് അനുബന്ധിച്ചുള്ള പരമ്പരാഗത മെക്സിക്കന്‍ പ്രദര്‍ശനത്തിന് വത്തിക്കാനില്‍ ആരംഭം
Content: വത്തിക്കാന്‍ സിറ്റി: മെക്സിക്കന്‍ ക്രിസ്തുമസിന്റെ മുഴുവന്‍ ആവേശവും ഉള്‍ക്കൊണ്ട് ‘വത്തിക്കാനിലെ മെക്സിക്കന്‍ ക്രിസ്തുമസ് 2022’ എന്ന പരമ്പരാഗത ഫോട്ടോഗ്രാഫിക് പ്രദര്‍ശനത്തിന് ആരംഭം. മെക്സിക്കന്‍ സംസ്ഥാനമായ ന്യൂവോ ലിയോണാണ് ഇക്കൊല്ലത്തെ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 14നു ന്യൂവോ ലിയോണ്‍ ഗവര്‍ണര്‍ സാമുവല്‍ ഗാര്‍ഷ്യ സേപുള്‍വേഡക്കൊപ്പം വത്തിക്കാനിലെ മെക്സിക്കന്‍ അംബാസഡറായ ആല്‍ബര്‍ട്ടോ ബാരാങ്കോ ചവാരിയയും ചേര്‍ന്നു പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിലേക്ക് നയിക്കുന്ന കണ്‍സിലിയേഷന്‍ റോഡിലാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് പരമ്പരാഗത മെക്സിക്കന്‍ നൃത്തരൂപങ്ങളും അരങ്ങേറി. വത്തിക്കാനിലെ മെക്സിക്കന്‍ നയതന്ത്ര പ്രതിനിധി സംഘാംഗങ്ങളും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു. വത്തിക്കാനും മെക്സിക്കോയും തമ്മിലുള്ള 30 വര്‍ഷത്തെ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഓര്‍മ്മക്കായി വത്തിക്കാന്‍ പോസ്റ്റല്‍ കാര്യാലയവും, മെക്സിക്കന്‍ പോസ്റ്റല്‍ കാര്യാലയവും സംയുക്തമായി ഒരു സ്റ്റാമ്പും പുറത്തിറക്കിയിരുന്നു. ഡിസംബര്‍ 12-ന് നടന്ന സ്റ്റാമ്പിന്റെ പ്രകാശന ചടങ്ങില്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിനും പങ്കെടുത്തു. </p> <blockquote class="twitter-tweet"><p lang="es" dir="ltr">Navidad Mexicana en el Vaticano, con la presencia del estado de Nuevo León. <a href="https://t.co/683ldjELMc">pic.twitter.com/683ldjELMc</a></p>— Emb México SantaSede (@Embamexvat) <a href="https://twitter.com/Embamexvat/status/1603136160758480898?ref_src=twsrc%5Etfw">December 14, 2022</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> പത്തൊന്‍പതാം നൂറ്റാണ്ടില്‍ മെക്സിക്കന്‍ പ്രസിഡന്റ് ബെനിറ്റോ ജുവാരെസിന്റെ കാലത്ത് സഭാ സ്വത്തുക്കള്‍ സര്‍ക്കാര്‍ കൈവശപ്പെടുത്തിയതിനെ തുടര്‍ന്നാണ് വത്തിക്കാന്‍-മെക്സിക്കോ നയതന്ത്ര ബന്ധം വഷളായത്. 1917-ലെ മെക്സിക്കന്‍ ഭരണഘടന സഭയുടെ വിവിധ അവകാശങ്ങള്‍ പരിമിതപ്പെടുത്തുകയുണ്ടായി. നിയമപരമായ പദവി, വൈദികരുടെ എണ്ണം പരിമിതപ്പെടുത്തല്‍, പൊതു ആരാധനക്കുള്ള വിലക്ക് തുടങ്ങിയവ ഇതില്‍ ഉള്‍പ്പെട്ടിരിന്നു. പ്രസിഡന്റ് പ്ലൂട്ടാര്‍ക്കോ ഏലിയാസ് കാലെസ് ആണ് ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുത്തിയത്. ‘കാലെസ് നിയമങ്ങള്‍’ എന്നറിയപ്പെടുന്ന ഈ നിയമങ്ങളും ‘ക്രിസ്റ്റേറോ യുദ്ധം’ ആളിക്കത്തുന്നതിന് കാരണമാവുകയുണ്ടായി. </p> <blockquote class="twitter-tweet"><p lang="es" dir="ltr">En una ceremonia simultánea en México y El Vaticano, se canceló un timbre binacional conmemorativo de 30 años de reanudación de relaciones diplomáticas. Por la Santa Sede presidió el Secretario de Estado y por la contraparte la subsecretaria de Relaciones Exteriores. <a href="https://t.co/jPAdqXt87a">pic.twitter.com/jPAdqXt87a</a></p>— Alberto Barranco Chavarria (@Alberto19279815) <a href="https://twitter.com/Alberto19279815/status/1602388331555323904?ref_src=twsrc%5Etfw">December 12, 2022</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> വത്തിക്കാനിലെ മെക്സിക്കന്‍ എംബസി നല്‍കുന്ന വിവരമനുസരിച്ച് 1974-ല്‍ മെക്സിക്കന്‍ പ്രസിഡന്റ് ലൂയിസ് എച്ചെവേരിയ ആല്‍വാരെസ് പോള്‍ ആറാമന്‍ പാപ്പയെ സന്ദര്‍ശിച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ ഔദ്യോഗികമായി അടുക്കുന്നത്. നീണ്ട 130 വര്‍ഷത്തോളം മുടങ്ങിക്കിടന്നിരുന്ന വത്തിക്കാന്‍-മെക്സിക്കോ നയതന്ത്രബന്ധം 1992 സെപ്റ്റംബര്‍ 21-നു പുനഃസ്ഥാപിക്കപ്പെട്ടു. മതസ്വാതന്ത്ര്യവും, ആരാധനാ സ്വാതന്ത്ര്യവും അനുവദിച്ചുകൊണ്ടുള്ള മെക്സിക്കന്‍ ഭരണഘടനാ നവീകരണമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ പുനഃസ്ഥാപനത്തിന് വാതില്‍ തുറന്നത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ നിരവധി തവണ മെക്സിക്കോ സന്ദര്‍ശിച്ചിട്ടുണ്ട്.
Image: /content_image/News/News-2022-12-16-14:01:09.jpg
Keywords: മെക്സി

20220
Category: 1
Sub Category:
Heading: പീഡിത ക്രൈസ്തവര്‍ക്ക് പുതുജീവിതം സമ്മാനിച്ച ഹംഗറിയുടെ പ്രസിഡന്റ് ഇറാഖില്‍
Content: ബാഗ്ദാദ്: പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യമായ ഇറാഖില്‍ മൂന്ന്‍ വര്‍ഷത്തിലധികം നീണ്ട ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദി അധിനിവേശം മൂലം നരകയാതന അനുഭവിച്ചുകൊണ്ടിരിക്കുന്ന ക്രൈസ്തവരെ ജന്മദേശത്ത് നിലനിറുത്തുന്നതിനായി ഹംഗറി നല്‍കിവരുന്ന പിന്തുണ വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. കഴിഞ്ഞയാഴ്ചത്തെ തന്റെ ഇറാഖ് സന്ദര്‍ശനത്തിനിടക്ക് ഹംഗേറിയന്‍ പ്രസിഡന്റ് കാറ്റലിൻ നോവാക്ക് മൊസൂളില്‍ നിന്നും 20 മൈല്‍ അകലെയുള്ള ടെല്‍സ്കുഫ് പട്ടണത്തിലെ സെന്റ് ജോര്‍ജ്ജ് കല്‍ദായ കത്തോലിക്കാ ദേവാലയം സന്ദര്‍ശിച്ചതാണ് ഇറാഖി ക്രൈസ്തവര്‍ക്ക് ഹംഗറി നല്‍കിവരുന്ന സഹായങ്ങളെ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ കാരണമായിരിക്കുന്നത്. ‘ഹംഗറി ഹെല്‍പ്‌സ്’ പദ്ധതിയുടെ ഭാഗമായി നല്‍കിയ സാമ്പത്തിക സഹായം കൊണ്ടാണ് ഇറാഖിലെ ക്രൈസ്തവ ഭൂരിപക്ഷ പട്ടണമായ ടെല്‍സ്കുഫ് പൂര്‍ണ്ണമായും പുനരുദ്ധരിച്ചത്. ‘ഹംഗറി ഹെല്‍പ്‌സ്’ പദ്ധതിയുടെ ഭാഗമായി 2017 മുതല്‍ ഇറാഖിലും ലോകമെമ്പാടുമായി മതപീഡനത്തിനു ഇരയായി കൊണ്ടിരിക്കുന്ന ക്രൈസ്തവരെ പിന്തുണക്കുകയും, സ്വന്തം ദേശത്ത് തുടരുവാന്‍ അവരെ സഹായിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ് ഹംഗറി. പലായനത്തിന്റെ വക്കില്‍ നിന്ന ഏതാണ്ട് രണ്ടര ലക്ഷത്തോളം ക്രൈസ്തവരെ സ്വന്തം ദേശത്ത് തുടരുന്നതിന് തങ്ങള്‍ പ്രാപ്തരാക്കിയെന്നു ഹംഗറി ഹെല്‍പ്‌സ് പറയുന്നു. മതപീഡനത്തിനിരയായ ക്രൈസ്തവര്‍ക്ക് സമയോചിതമായ സഹായം ചെയ്യുവാന്‍ ഹംഗറിക്ക് കഴിഞ്ഞുവെന്നും ഇത്തരത്തില്‍ ചെയ്യുന്ന ഏക രാഷ്ട്രം ഹംഗറിയാണെന്നും അമേരിക്കന്‍ അഭിഭാഷകനും, റിലീജിയസ് ഫ്രീഡം ഇന്‍സ്റ്റിറ്റ്യൂട്ട് ഫെല്ലോയുമായ സ്റ്റീഫന്‍ റാഷേ വെളിപ്പെടുത്തി. ഇറാഖിലെ ക്രിസ്ത്യന്‍ പട്ടണങ്ങള്‍ പുനരുദ്ധരിക്കുന്നതിനും, നൈജീരിയയില്‍ ബൊക്കോഹറാം കൈവശപ്പെടുത്തിയ കത്തോലിക്കാ സ്കൂള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്നതിനും ഹംഗറിയുടെ സഹായത്തോടെ കഴിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാദേശിക കത്തോലിക്കാ ദേവാലയങ്ങള്‍ക്കും, മറ്റ് ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും നേരിട്ട് സഹായം എത്തിക്കുന്നതാണ് ഹംഗറിയുടെ രീതി. ഇത്തരത്തില്‍ മതപീഡനത്തിനിരയാകുന്ന ക്രിസ്ത്യാനികളെ നേരിട്ട് സഹായിക്കുന്ന ആദ്യ ഗവണ്‍മെന്റ് ഹംഗറിയുടേതാണെന്നും റാഷേ പറയുന്നു. ഇപ്പോള്‍ ക്നൈറ്റ്സ് ഓഫ് കൊളംബസും ഈ മാതൃക പിന്തുടരുന്നുണ്ട്. തകര്‍ന്ന പട്ടണങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതില്‍ ഈ മാതൃക വളരെ ഫലപ്രദമാണെന്ന് പറഞ്ഞ റാഷേ, കാരംലെസും ടെല്‍സ്കുഫും ഇതിന്റെ ഉദാഹരണങ്ങളാണെന്നും ചൂണ്ടിക്കാട്ടി. ഇറാഖിലെത്തിയ ഹംഗറി പ്രസിഡന്റ് അല്‍ക്കോഷിലെ കല്‍ദായ മെത്രാപ്പോലീത്ത ബൌലോസ് ഹബീബുമായി കൂടിക്കാഴ്ച നടത്തുകയും, ഹംഗറിയുടെ സഹായത്തോടെ പുനരുദ്ധരിച്ച കിന്റര്‍ഗാര്‍ട്ടനും, മാതൃകാ കൃഷിഫാമും സന്ദര്‍ശിക്കുകയും ചെയ്തിരിന്നു. റാബ്ബാന്‍ ഹോര്‍മിസ്ഡ് എന്ന പൗരാണിക ആശ്രമവും സന്ദര്‍ശിച്ച ശേഷമാണ് നൊവാക്ക് ഹംഗറിയിലേക്ക് മടങ്ങിയത്. കലര്‍പ്പില്ലാത്ത പ്രോലൈഫ് നിലപാടുകളും ഉറച്ച ക്രിസ്തീയ വിശ്വാസവും വഴി നേരത്തെ ശ്രദ്ധ നേടിയിട്ടുള്ള രാഷ്ട്രീയ നേതാവാണ് കാറ്റലിൻ നോവാക്ക്. ക്രിസ്തീയത ഉപേക്ഷിച്ചാൽ രാജ്യത്തിന്റെ വ്യക്തിത്വം തന്നെ നഷ്ടപ്പെടുമെന്ന മുന്നറിയിപ്പ് പരസ്യമായി ഇവര്‍ പൊതുവേദികളില്‍ പറഞ്ഞിട്ടുണ്ട്.
Image: /content_image/News/News-2022-12-16-15:39:57.jpg
Keywords: ഹംഗറി

20221
Category: 11
Sub Category:
Heading: ഒരേ ഒരു മിശിഹ മാത്രമേയുള്ളൂ, അവിടുന്ന് രക്ഷിച്ചവരില്‍ ഒരാള്‍ മാത്രമാണ് മെസ്സി: ഓര്‍മ്മപ്പെടുത്തലുമായി അര്‍ജന്റീനയിലെ വൈദികന്‍
Content: ബ്യൂണസ് അയേഴ്സ്: ഖത്തറില്‍ നടക്കുന്ന ലോകകപ്പിന്റെ ഫൈനലില്‍ അര്‍ജന്റീന പ്രവേശിച്ചതോടെ നടക്കുന്ന വിശേഷണങ്ങളില്‍ തിരുത്തലുമായി അര്‍ജന്റീനയില്‍ നിന്നുള്ള കത്തോലിക്ക വൈദികന്‍. ലോകത്ത് ഒരേയൊരു മിശിഹ ക്രിസ്തു മാത്രമേയുള്ളുവെന്നും, മെസ്സി കര്‍ത്താവ് രക്ഷിച്ചവരില്‍ ഉള്‍പ്പെട്ട ഒരാള്‍ മാത്രമാണെന്നും വൈദികനായ ഫാ. ക്രിസ്റ്റ്യന്‍ വിനാ ഓര്‍മ്മിപ്പിച്ചു. ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികള്‍ മെസ്സിയെ മിശിഹ (രക്ഷകന്‍) എന്ന്‍ വിളിക്കുന്നത് പതിവായ സാഹചര്യത്തിലാണ് വൈദികന്‍ ഇക്കാര്യം ഓര്‍മ്മിപ്പിച്ചുക്കൊണ്ട് രംഗത്തുവന്നിരിക്കുന്നത്. നമുക്ക് വേണ്ടി മരിക്കുകയും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത ഏക രക്ഷകനാല്‍ തന്നെ കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളായി നമ്മള്‍ ചാമ്പ്യന്‍മാര്‍ തന്നെയാണെന്നും ഫാ. വിനാ വ്യക്തമാക്കി. തന്നെ ‘മിശിഹാ’ എന്ന് വിളിക്കുമ്പോള്‍ മെസ്സി അസ്വസ്ഥനാകുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും, തന്റെ എല്ലാ കഴിവുകളും ദൈവത്തിന്റെ കൃപകൊണ്ട് മാത്രമാണെന്ന്‍ മെസ്സി തന്നെ പറഞ്ഞിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയ വൈദികന്‍, എന്തൊക്കെയായാലും എല്ലാറ്റിലും ഉപരിയായി ദൈവത്തെ സ്നേഹിക്കുക, ദൈവത്തിന്റെ നാമം വൃഥാ ഉപയോഗിക്കരുത് എന്ന ആദ്യ രണ്ടു കല്‍പ്പനകള്‍ നമ്മള്‍ മറക്കരുതെന്നും ഓര്‍മ്മിപ്പിച്ചു. ദൈവം, നമ്മുടെ കര്‍ത്താവ്, നമ്മുടെ ഒരേ ഒരു കര്‍ത്താവ്, അവനിലാണ് നമ്മള്‍ വസിക്കുകയും, ചലിക്കുകയും നിലനില്‍ക്കുകയും ചെയ്യുന്നത്. ദൈവമാണ് എല്ലാ സന്തോഷത്തിന്റേയും ഉറവിടമെന്നും ഫാ. വിനാ പറഞ്ഞു. “പാപത്തിനും അതിന്റെ വിലയായ മരണത്തിനുമെതിരെയുള്ള പ്രധാന കളി യേശു ക്രിസ്തു വിജയിച്ചതാണെന്ന കാര്യം നമ്മള്‍ ഓര്‍ക്കണം. കായിക താരങ്ങളേയും, സംഗീതജ്ഞരേയും സ്നേഹിക്കുന്നതുപോലെ ക്രിസ്തുവിനെ സ്നേഹിക്കുവാന്‍ നമ്മുടെ യുവതലമുറക്ക് കഴിയുന്നുണ്ടോ? വലിയ നന്മകള്‍ക്ക് വേണ്ടിയുള്ള ത്യാഗങ്ങളെ കുറിച്ച് നമ്മുടെ യുവതലമുറയെ നാം പഠിപ്പിക്കുന്നുണ്ടോ? നമ്മള്‍ ധീരതയുള്ളവരും, വിശുദ്ധരും ആകുവാനാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് കാട്ടുവാനുള്ള സമയം സമാഗതമായെന്ന്‍ പറഞ്ഞ ഫാ. വിനാ വിശുദ്ധതയും, അവിശുദ്ധതയും തമ്മിലുള്ള വ്യത്യാസത്തേക്കുറിച്ച് പഠിപ്പിക്കുവാന്‍ ശ്രമിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. ലയണല്‍ മെസ്സിയും, ഏഞ്ചല്‍ ഡി മരിയയും ജനിച്ച റൊസാരിയോ പ്രവിശ്യയില്‍ തന്നെയാണ് ഫാ. വിനയും ജനിച്ചത്. ലോകകപ്പ് ആരംഭിക്കുന്നതിനു മുന്‍പ് തന്നെ തന്റെ ക്രിസ്തീയ വിശ്വാസം ഏറ്റുപറഞ്ഞ താരമാണ് ലയണല്‍ മെസ്സി. ലോകകപ്പിന്റെ പ്രിവ്യു, പാരീസില്‍ നടക്കവേ അര്‍ജന്റീനിയന്‍ ദിനപത്രമായ ‘ഡിയാരിയോ ഒലെ’ക്ക് നല്‍കിയ അഭിമുഖത്തില്‍ ലോകകപ്പില്‍ എന്താണ് സംഭവിക്കുകയെന്ന് തീരുമാനിക്കുന്നത് ദൈവമാണെന്നു മെസ്സി തുറന്നു പറഞ്ഞിരിന്നു. എപ്പോഴാണ് സമയമെന്ന് ദൈവത്തിനറിയാമെന്നും വരുവാനിരിക്കുന്നത് വരുമെന്നും ദൈവമാണ് അത് തീരുമാനിക്കുന്നതെന്നാണ് തന്റെ വിശ്വാസമെന്നും തനിക്ക് നല്‍കിയതിനെല്ലാം ദൈവത്തിനു നന്ദി അര്‍പ്പിക്കുന്നതായും മുപ്പത്തിയഞ്ചുകാരനുമായ മെസ്സി അന്നേ പറഞ്ഞിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-12-16-16:45:00.jpg
Keywords: വൈദിക, മെസ്സി

20222
Category: 1
Sub Category:
Heading: യുദ്ധത്തിന് നടുവിലെ ശൈത്യത്തെ അതിജീവിക്കാൻ സഹായം: യുക്രൈന് വീണ്ടും കൈത്താങ്ങുമായി വത്തിക്കാൻ
Content: വത്തിക്കാന്‍ സിറ്റി: യുദ്ധത്തിന്റെ പ്രതിസന്ധികള്‍ക്കിടെ കഠിനമായ ശൈത്യകാലത്തിലൂടെ കടന്നുപോകുന്ന യുക്രൈന് ജനതയ്ക്കു സഹായവുമായി വത്തിക്കാന്റെ ഉപവിപ്രവർത്തങ്ങൾക്കായുള്ള ഡിക്കാസ്റ്ററി. തെർമൽ വസ്ത്രങ്ങൾ ലഭ്യമാക്കിക്കൊണ്ടാണ് വത്തിക്കാന്റെ സഹായം. റഷ്യയുടെ ആക്രമണത്തില്‍ യുക്രൈനിലെ നാൽപതു ശതമാനത്തോളം ഊർജ്ജോത്പാദന കേന്ദ്രങ്ങൾ തകർക്കപ്പെട്ടതിനാൽ യുക്രൈനിലെ സാധാരണ ജനജീവിതം ദുരിത പൂർണ്ണമായതുകൊണ്ടാണ് പരിശുദ്ധ സിംഹാസനം ഇത്തരമൊരു സേവനവുമായി രംഗത്തുവന്നത്. വത്തിക്കാൻ അപ്പസ്തോലിക ഉപവിപ്രവർത്തങ്ങൾക്കായുള്ള ഡിക്കാസ്റ്ററിയുടെ തലവൻ കർദ്ദിനാൾ ക്രജേവ്സ്‌കിയുടെ മേൽനോട്ടത്തിലാണ് പദ്ധതി ഏകോപിപ്പിക്കുന്നത്. 2018 നവംബർ 26-ന് കാസ സാന്താ മാർത്തായിൽ അർപ്പിച്ച വിശുദ്ധബലി മദ്ധ്യേ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞ വാക്കുകളെ അധികരിച്ച്, ഉദാരതയും ദാനശീലവും എന്നും തുടരേണ്ട ഒന്നാണെന്നും, ഇപ്പോൾ തെർമൽ ഉടുപ്പുകളും ജനറേറ്ററുകളും നൽകുന്നതിനപ്പുറവും യുക്രൈൻ ജനതയ്ക്കുള്ള സഹായങ്ങൾ തുടരുമെന്നും കർദ്ദിനാൾ ക്രജേവ്സ്‌കി പറഞ്ഞു. റഷ്യ യുക്രൈൻ യുദ്ധം ആരംഭിച്ചതിന് ശേഷം നിരവധി തവണ പാപ്പയുടെ പേരിലുള്ള സഹായം വത്തിക്കാന്‍ യുക്രൈനില്‍ എത്തിച്ചിരിന്നു. യുക്രൈന്‍ ജനതയ്ക്കായി സംഭാവനകൾ നൽകുവാൻ താല്പര്യമുള്ളവർക്കായി https://www.eppela.com/projects/9302 എന്ന വെബ്സൈറ്റും പരിശുദ്ധ സിംഹാസനം ഒരുക്കിയിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-12-16-21:07:43.jpg
Keywords: യുക്രൈ