Contents
Displaying 19791-19800 of 25032 results.
Content:
20183
Category: 1
Sub Category:
Heading: സ്വവർഗ്ഗ വിവാഹ ബില്ല് യുഎസ് ജനപ്രതിനിധി സഭ പാസാക്കി: ആശങ്ക പ്രകടിപ്പിച്ച് കത്തോലിക്ക സഭ
Content: ന്യൂയോര്‍ക്ക്: സ്വവർഗ്ഗ ബന്ധത്തില്‍ ഏർപ്പെടുന്നവർക്ക് കൂടുതൽ അവകാശങ്ങൾ നൽകുന്ന 'റെസ്പെക്ട് ഫോർ മാര്യേജ് ആക്ട്' എന്ന പേരിലുള്ള ബില്ല് അമേരിക്കയിലെ ജനപ്രതിസഭ പാസാക്കി. പ്രസിഡന്റ് ജോ ബൈഡന് കൈമാറിയിരിക്കുന്ന ബില്‍ പ്രസിഡന്‍റ് ഒപ്പിട്ടാല്‍ നിയമമായി മാറും. ബില്ലിന് അനുകൂലമായി 219 ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളോടൊപ്പം, 39 റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളും വോട്ട് ചെയ്തു. അതേസമയം 169 റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളാണ് ക്രിസ്തീയ ധാര്‍മ്മികതയ്ക്കു വിരുദ്ധമായ ബില്ലിന് എതിരായി വോട്ട് ചെയ്തത്. വ്യാഴാഴ്ച പാസാക്കിയ ബില്ല് 1996ൽ പാസാക്കപ്പെട്ട ഡിഫൻസ് ഓഫ് മാര്യേജ് ആക്ടിലെ വ്യവസ്ഥകളെ അസാധുവാക്കും. ദേശീയതലത്തിൽ സ്വവർഗ്ഗ വിവാഹത്തിന് കൂടുതൽ അവകാശങ്ങൾ ബില്ലിൽ വ്യവസ്ഥ ചെയ്തിരിക്കുന്നതിനാൽ, കത്തോലിക്കാ മെത്രാന്മാര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരിന്നു. സ്ത്രീയും, പുരുഷനും തമ്മിൽ മാത്രമേ വിവാഹം പാടുള്ളൂവെന്ന തിരുസഭയുടെ നൂറ്റാണ്ടുകളായുള്ള നിലപാടിന് വിരുദ്ധമായതിനെ പിന്തുണയ്ക്കുന്നതിനാല്‍ ശക്തമായ പ്രതിഷേധമാണ് മെത്രാന്മാര്‍ ഉന്നയിക്കുന്നത്. റെസ്പെക്ട് ഫോർ മാര്യേജ് ആക്ട് സെനറ്റിൽ നവംബർ 29 ആണ് പാസായത്. നേരത്തെ ബില്ല് തന്റെ പക്കൽ എത്തിയാൽ അത് ഒപ്പിട്ട് നിയമമാക്കുമെന്ന് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു. #{red->none->b->Must Read: }# {{ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്?-> http://www.pravachakasabdam.com/index.php/site/news/14621}} ഇത് നിയമമായാൽ, സ്വവർഗ്ഗവിവാഹം സാധ്യമാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് മേൽ നിബന്ധന വരില്ലെങ്കിലും, ലിംഗത്തിനും, വർണ്ണത്തിനും, പ്രദേശത്തിനും അതീതമായി എല്ലാ സംസ്ഥാനങ്ങളിലും നടന്ന സ്വവർഗ വിവാഹങ്ങൾ അംഗീകരിക്കേണ്ടതായി വരും. നിയമം പ്രാബല്യത്തിൽ വന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് കത്തോലിക്കാ സഭയുടെ പ്രസ്ഥാനങ്ങളുടെയും, വിശ്വാസികളുടെയും, പരമ്പരാഗത വിവാഹത്തിൽ വിശ്വസിക്കുന്നവരുടെയും മേൽ വിവേചനം ഉണ്ടാകന്ന് ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് അമേരിക്കൻ കോൺഗ്രസിന് കത്തോലിക്കാ മെത്രാൻ സമിതി കത്ത് കൈമാറിയിരിന്നു. കഴിഞ്ഞ വര്‍ഷവും സ്വവര്‍ഗ്ഗവിവാഹം സംബന്ധിച്ച സഭാ നിലപാട് വ്യക്തമാക്കി വത്തിക്കാന്‍ വിശ്വാസ തിരുസംഘം (സി.ഡി.എഫ്) ഔദ്യോഗിക വിശദീകരണ കുറിപ്പ് പുറത്തുവിട്ടിരിന്നു. സ്വവര്‍ഗ്ഗാനുരാഗികളുടെ വിവാഹത്തിന് കൗദാശികമായ ആശീര്‍വാദം നല്‍കുവാന്‍ കഴിയില്ലെന്ന് അസന്നിഗ്ദമായി വ്യക്തമാക്കുന്നതായിരിന്നു കുറിപ്പ്. ഫ്രാന്‍സിസ് പാപ്പയുടെ അംഗീകാരത്തോടെയുള്ള ഈ പ്രതികരണം ആരോടുമുള്ള വിവേചനമല്ലെന്നും, സ്വവര്‍ഗ്ഗാനുരാഗികളായ വ്യക്തികളോടുള്ള നിഷേധമല്ലെന്നും, മറിച്ച് കൗദാശിക സത്യങ്ങളുടെ ഓര്‍മ്മപ്പെടുത്തലാണെന്നും തിരുസംഘം അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലൂയിസ് ലഡാരിയയും, സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ഗിയാക്കൊമോ മൊറാണ്ടിയും ഒപ്പിട്ട വിശദീകരണത്തില്‍ പ്രത്യേകം പറയുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-12-10-16:56:22.jpg
Keywords: സ്വവര്‍

20184
Category: 18
Sub Category:
Heading: ദീർഘമായ സമരത്തിന് ഒന്നിച്ചുനിൽക്കാനും തളരാതെ മുന്നോട്ടുപോകാനും സാധിച്ചത് വലിയ നേട്ടം: ആർച്ച് ബിഷപ്പ് തോമസ് നെറ്റോ
Content: തിരുവനന്തപുരം: വിഴിഞ്ഞം അദാനി തുറമുഖത്തിനെതിരേ ദീർഘമായ സമരത്തിന് ഒന്നിച്ചുനിൽക്കാനും തളരാതെ മുന്നോട്ടുപോകാനും സാധിച്ചത് വലിയ നേട്ടമാണെന്നും സമരം പിൻവലിക്കാനായി സർക്കാർ നൽകിയ ഉറപ്പുകൾ ഭാഗികമാണെന്നും അതിനെ അതിജീവി ക്കാനുള്ള സമ്മർദത്തിന് ഭാവിയിൽ സന്നദ്ധരാകണമെന്നും തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോയുടെ സർക്കുലർ. സമരത്തിനു പിന്തുണ നൽകിയ എല്ലാവർക്കും ഇടയലേഖന ത്തിൽ നന്ദി പറയുന്നു. വിഴിഞ്ഞം വാണിജ്യ തുറമുഖം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ പഠി ക്കാൻ നിയോഗിച്ച വിദഗ്ധസമിതി പഠനം തുടരുകയാണ്. 126 മത്സ്യത്തൊഴിലാളികളെ വാദികളാക്കി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പുരോഗമിക്കുന്നുവെന്നും സര്‍ക്കുലറില്‍ പറയുന്നു. 104-ാം ദിവസമാണ് സമരം നിർത്തിവച്ചത്. നവംബർ 27, 28 തീയതികളിലുണ്ടായ അനിഷ്ട സംഭവങ്ങളിൽ നൂറുകണക്കിനു പേർക്ക് മുറിവേൽക്കുകയും അവിടത്തെ സമാധാന അന്തരീക്ഷം തകരുകയും ചെയ്തു. മാത്രമല്ല അനേകർക്കെതിരേ സർക്കാർ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കുകയും സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തുകയും ചെയ്തു. കൂടുതൽ അനിഷ്ട സംഭവങ്ങൾക്ക് വഴിയൊരുക്കാതിരിക്കാനാണ് സമരം നിർത്തിവച്ചത്. സമരം നിർത്തിയാൽ മാത്രമേ തുടർചർച്ചയുള്ളൂവെന്ന് സെപ്റ്റംബറിൽ മന്ത്രിസഭാ ഉപസമിതി അറിയിച്ചു. പിന്നീട് നവംബർവരെ ചർച്ച നടന്നില്ല. കെസിബിസി, കേരള റീ ജണൽ ലാറ്റിൻ കാത്തലിക് കൗൺസിൽ തുടങ്ങിയവർ ചർച്ചയ്ക്ക് കളമൊരുക്കാൻ ശ്രമിച്ചുവരികയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് മലങ്കര കത്തോലിക്കാ സഭാ അധ്യക്ഷൻ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ക്ലീമിസ് കാതോലിക്കാബാവയുടെ ഇടപെടലിനെത്തുടർന്ന് മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്കു വഴിയൊരുങ്ങിയതെന്നും സർക്കുലറിൽ പറയുന്നു. ഈ സർക്കുലർ ഇന്ന് പള്ളികളിൽ വായിക്കും.
Image: /content_image/India/India-2022-12-11-08:14:45.jpg
Keywords: തോമസ്

20185
Category: 1
Sub Category:
Heading: ഭ്രൂണഹത്യ കേന്ദ്രങ്ങള്‍ക്ക് മുന്നിലുള്ള പ്രാർത്ഥന നിരോധിക്കുന്ന നിയമത്തിന് അനുകൂലമായി യുകെ സുപ്രീം കോടതി വിധി
Content: ലണ്ടൻ: ഭ്രൂണഹത്യ കേന്ദ്രങ്ങള്‍ക്ക് മുന്നിലുള്ള പ്രാര്‍ത്ഥനയും, പ്രതിഷേധവും നിരോധിച്ചുകൊണ്ടുള്ള വടക്കന്‍ അയര്‍ലന്‍റിന്റെ നിയമത്തിനനുകൂലമായി യുകെ സുപ്രീം കോടതി വിധി. അബോര്‍ഷന്‍ കേന്ദ്രത്തിന്റെ 100 മീറ്റര്‍ (328 അടി) ചുറ്റളവില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഉള്ള പ്രോലൈഫ് സ്വാധീനങ്ങളെ നിരോധിക്കുന്നതാണ് ഈ നിയമം. എ.ഡി.എഫ് യു.കെ അടക്കമുള്ള സംഘടനകൾ ഈ പരിധിയെ ‘നിരോധിത മേഖല’ (സെന്‍സര്‍ഷിപ്പ് സോണ്‍) എന്നാണ് വിശേഷിപ്പിക്കുന്നത്. കുരുന്നു ജീവനെടുക്കുന്ന അബോര്‍ഷന്‍ ഒഴിവാക്കുവാന്‍ സ്ത്രീകളെ സഹായിക്കുക എന്ന അടിസ്ഥാന സ്വാതന്ത്ര്യം സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ട സുപ്രീം കോടതിയുടെ വിധിയില്‍ തങ്ങള്‍ തീര്‍ത്തും നിരാശരാണെന്നു ‘എ.ഡി.എഫ് യു.കെ’യുടെ നിയമ ഉപദേഷ്ടാവായ ജെറമിയ ഇഗുന്നുബോലെ പറഞ്ഞു. “സമാധാനപരമായ സാന്നിധ്യം, വെറും സംസാരം, നിശബ്ദ പ്രാര്‍ത്ഥന” എന്നിവ കുറ്റകരമായി പ്രഖ്യാപിക്കുന്നത് യുകെ പോലെയുള്ള ജനാധിപത്യ സമൂഹത്തിനു ചേരുന്ന പ്രവര്‍ത്തി അല്ലെന്ന്‍ ഇഗുന്നുബോലെ ചൂണ്ടിക്കാട്ടി. നിരവധി പ്രോലൈഫ് സംഘടനകളാണ് വിവാദപരമായ നിയമത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ‘നീതിയുടെ പരിഹാസം’ എന്നു ‘പ്രേഷ്യസ് ലൈഫ്’ എന്ന ഐറിഷ് പ്രോലൈഫ് സംഘടന ഈ നിയമത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് പറഞ്ഞു. മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള യൂറോപ്യന്‍ കണ്‍വെന്‍ഷനാല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്ന സംസാര സ്വാതന്ത്ര്യത്തിനും ഒത്തുകൂടലിനുമുളള അവകാശങ്ങളെ ലംഘിക്കുന്ന നിയമത്തേയാണ് സുപ്രീം കോടതി അനുകൂലിക്കുന്നതെന്നും സംഘടന പറഞ്ഞു. വടക്കന്‍ അയര്‍ലന്‍ഡ് അറ്റോര്‍ണി ജനറല്‍ ഡെയിം ബ്രെന്‍ഡാ കിംഗ് ആണ് ഈ ബില്‍ യു.കെ സുപ്രീംകോടതിയുടെ പരിഗണനക്കായി റഫര്‍ ചെയ്തത്. സുപ്രീം കോടതി വിധിയില്‍ പറയുന്ന ‘സ്വാധീനം’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് വ്യക്തമല്ലെന്ന്‍ പറഞ്ഞ ഇഗുന്നുബോലെ ഈ നിയമം പോലീസിന് ഏകപക്ഷീയമായ അധികാരം ലഭിക്കുന്നതിനു കാരണമാകുമെന്നും, ഇത് അന്യായമായ അറസ്റ്റിലേക്കും വിചാരണയിലേക്കും നയിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. പ്രോലൈഫ് പ്രവര്‍ത്തകര്‍ കാരണം അബോര്‍ഷന്‍ വേണ്ടെന്ന് വെക്കുകയും, പിന്നീട് ‘ബി ഹിയര്‍ ഫോര്‍ മി’ എന്ന പ്രോലൈഫ് സംഘടനയില്‍ അംഗമാവുകയും ചെയ്ത അലിന ദുള്‍ഗേരിയുവും വിധിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. താന്‍ നേരിട്ടതിന് സമാനമായ സാഹചര്യം നേരിടുന്ന നൂറ് കണക്കിന് സ്ത്രീകള്‍ ഉണ്ടെന്നും, അവര്‍ക്ക് ഇത്തരത്തിലുള്ള പ്രോലൈഫ് സഹായം ആവശ്യമാണെന്നും അവര്‍ പറഞ്ഞു. കോടതി വിധിയ്ക്കെതിരെ അപ്പീല്‍ നല്‍കുന്നതിനെ കുറിച്ച് തങ്ങള്‍ ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നും സംഘടന കൂട്ടിച്ചേര്‍ത്തു. വടക്കന്‍ അയര്‍ലന്‍ഡിനു പുറമേ യു.കെ യിലെ നിരവധി പട്ടണങ്ങളിലെ കൗണ്‍സിലുകളും സമാനമായ നിയമങ്ങള്‍ പാസ്സാക്കിയിട്ടുണ്ട്.
Image: /content_image/News/News-2022-12-11-08:34:11.jpg
Keywords: പ്രാര്‍ത്ഥന

20186
Category: 1
Sub Category:
Heading: ഇല്ലിനോയിസിലെ സ്റ്റേറ്റ് കാപ്പിറ്റോൾ കെട്ടിടത്തിൽ സാത്താനിക പ്രദർശനം; പ്രതിഷേധം
Content: സ്പ്രിംഗ്ഫീല്‍ഡ്: അമേരിക്കന്‍ സംസ്ഥാനമായ ഇല്ലിനോയിസിലെ സ്റ്റേറ്റ് കാപ്പിറ്റോൾ കെട്ടിടത്തിൽ സാത്താനിക് ടെമ്പിൾ എന്ന സംഘടന നടത്തുന്ന പ്രദർശനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. "സാത്താനിക മൂല്യങ്ങളുടെ" ഓർമ്മപ്പെടുത്തൽ എന്ന വിശേഷണത്തോടെയാണ് "ഹോളിഡേ ഡിസ്പ്ലേ" എന്ന പേരിൽ പ്രദർശനം നടത്തുന്നത്. ലോകമെമ്പാടും ക്രിസ്തുമസിന് ഒരുക്കമായി തിരുപിറവി രംഗങ്ങൾ പ്രദർശിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് പൈശാചിക പ്രദർശനവുമായി സാത്താൻ ആരാധകർ രംഗത്തെത്തിയിരിക്കുന്നത്. ആപ്പിളിൽ തല ചുറ്റി ഒരു പുസ്തകത്തിൽവെച്ചിരിക്കുന്ന ഒരു സർപ്പത്തെയാണ് സ്റ്റേറ്റ് കാപ്പിറ്റോൾ കെട്ടിടത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നതെന്നു അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 'ഓൺ ദി റവല്യൂഷൻസ് ഓഫ് ദ ഹെവൻലി സ്പിയേഴ്സ്' എന്ന നിക്കോളാസ് കോപ്പർനിക്കസ് എഴുതിയ പുസ്തകത്തിലാണ് സർപ്പം തലവെച്ചിരിക്കുന്നത്. പുസ്തകം കത്തോലിക്ക സഭ വിലക്കിയിരുന്നു. വിലക്കപ്പെട്ട പുസ്തകങ്ങളെ പറ്റി ആളുകളുടെ ശ്രദ്ധ ആകർഷിക്കാനാണ് ഇത്തരമൊരു പ്രദർശനം സംഘടിപ്പിച്ചതെന്ന് സാത്താനിക് ടെമ്പിൾ പറയുന്നു. ഇത് നാലാമത്തെ തവണയാണ് പൈശാചികമായ പ്രദർശനം ക്രിസ്തുമസ് ട്രീയുടെ സമീപത്ത് സാത്താനിക് ടെമ്പിൾ നടത്തുന്നത്. ദൈവവുമായി നിത്യതയിൽ ആയിരിക്കാനാണ് ക്രൈസ്തവ വിശ്വാസികൾ ആഗ്രഹിക്കുന്നതെന്നും, സാത്താനെ ആരാധിക്കുന്നവർക്ക്, അവനോടും, അവന്റെ കൂട്ടാളികളോടും ഒപ്പം നരകത്തിന്റെ വേദന അനുഭവിക്കേണ്ടി വരുമെന്നും സ്പ്രിങ്ഫീൽഡ് ബിഷപ്പ് തോമസ് പാപ്പറോക്കി മുന്നറിയിപ്പ് നല്‍കി. ഓരോ കാര്യവും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ആളുകൾക്കുണ്ടെന്നും. പാപികളുടെ മാനസാന്തരത്തിനും, അവരുടെ നിത്യ രക്ഷയ്ക്കും വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്കൂളുകളിൽ സാത്താന്‍ ക്ലബ്ബുകൾ അടക്കം തുടങ്ങാൻ അടുത്തിടെ സാത്താനിക് ടെമ്പിൾ ശ്രമം ആരംഭിച്ചിരുന്നു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.
Image: /content_image/News/News-2022-12-11-17:22:17.jpg
Keywords: സാത്താ

20187
Category: 18
Sub Category:
Heading: വിശ്വാസ സംഗമത്തിന് നാലാഞ്ചിറ വേദിയായി
Content: തിരുവനന്തപുരം: ദേശബോധത്തിന്റെയും ക്രൈസ്തവ സാഹോദര്യത്തിന്റെയും പുനർ സമർപ്പണമാണ് വിശ്വാസ സംഗമത്തിലൂടെ പ്രഘോഷിക്കപ്പെട്ടതെന്നു കെസിബിസി പ്രസിഡന്റും മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. മനുഷ്യാവകാശ ദിനമായ ഇന്നലെ കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളുടെ ആഭിമുഖ്യത്തിൽ നാലാഞ്ചിറ ഗിരിദീപം കൺവൻഷൻ സെന്ററിൽ സംഘടിപ്പിച്ച വിശ്വാസ സംഗമത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വ്യത്യസ്തമായ വീക്ഷണങ്ങളിലൂടെ ഇത്തരം സമ്മേളനങ്ങളെ കാണുന്നവരുണ്ടാകാം. എന്നാൽ ഏറ്റവും പ്രസക്തമായത് നമ്മുടെ കൂടിവരവ് നമ്മെ ഒരുമയിലേക്കു നയിക്കുന്നുവെന്നതാണ്. നമ്മുടെ രാജ്യത്തെ ഏറ്റവും ദരിദ്രരായ ആളുകളുടെ മുഖ്യധാരാ പ്രവേശനത്തിൽ ഇത്തരം സമ്മേളനങ്ങൾ പ്രസക്തമാണ്. വിവിധ മതങ്ങളിൽ വിശ്വസിക്കുന്നവർ തമ്മിലുള്ള മുറിഞ്ഞു പോകാത്ത ബന്ധം ഊഷ്മളമായി കാത്തു സൂക്ഷിക്കുന്നതിൽ നമ്മുടെ ഈ കൂടിവരവ് അനുഗൃഹീതമാകും. അതിന് സർവേശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ബൈബിൾ നമ്മെ പഠിപ്പിക്കുന്നത് ഒന്നു മാത്രമാണെന്നും അത് സ്നേഹമാണെന്നും വിശ്വാസ സംഗമം ഉദ്ഘാടനം ചെയ്ത ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഇക്ബാൽ സിംഗ് ലാൽപുര പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് രാജ്യത്ത് നിർണായക സംഭാവനകൾ നൽകിയവരാ ണ് ക്രൈസ്തവ സമൂഹമെന്നും അദ്ദേഹം പറഞ്ഞു. വിവിധ മതസ്ഥരെ ഒരുമിച്ചിരുത്തി അവർക്കു വിദ്യ പകർന്നുകൊടുത്ത വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെയാണ് ഈ അവസരത്തിൽ ഓർമിക്കുന്നതെന്നു ചടങ്ങിൽ പ്രസംഗിച്ച ശശി തരൂർ എംപി പറഞ്ഞു. 75-ാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളുടെ ഭാഗമായി കൊട്ടാരക്കര വാളകം മേഴ്സി ആശുപത്രിയുടെ ഒരേക്കർ സ്ഥലത്ത് നിർധനരായ 75 പേർക്കു വേണ്ടി ആക്ട് നിർമി ക്കുന്ന ഭവന സമുച്ചയമായ ഗ്രേസ് ഹോമിന്റെ മാതൃക ചടങ്ങിൽ ആശുപത്രി എംഡി ഡോ. റോയ് പി. അലക്സാണ്ടറും ഗ്രേസ് ഹോം കോ-ഓർഡിനേറ്റർ മിനർവ മോഹനും ചേർന്ന് ഇക്ബാൽ സിംഗ് ലാൽപുരയ്ക്കു കൈമാറി. എറണാകുളത്ത് ആരംഭിക്കുന്ന ക്രിസ്റ്റ്യൻ മിഷനറി മ്യൂസിയത്തിന്റെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. അസംബ്ലി ഓഫ് ക്രിസ്റ്റ്യൻ ട്രസ്റ്റ് സർവീസസിന്റെ (ആക്ട്) നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയി ൽ 120 ക്രൈസ്തവ സഭകളുടെ പ്രതിനിധികളാണ് പങ്കാളികളായത്. ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ച ഉദ്ഘാടന ചടങ്ങിൽ വിവിധ സഭാധ്യക്ഷന്മാരായ ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, മാർ ഗ്രിഗോറിയോസ് ജോസഫ്, ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, സെവേറിയോസ് മാർ കുര്യാക്കോസ്, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, സാൽവേഷൻ ആർമി മേധാവി കേണൽ ഗ്രബി യേൽ ടി. ക്രിസ്റ്റീൻ, ലൂഥറൻ സഭ പ്രസിഡന്റ് റവ. മോഹൻ മാനുവൽ, നടൻ ബാബു ആന്റണി, മുതിർന്ന കോൺഗ്രസ് നേതാവ് എം.എം.ഹസൻ, ബിജെപി നേതാവ് ജെ.ആ ർ.പത്മകുമാർ, വിവിധ സഭകളിലെ പാസ്റ്റർമാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് സുവിശേഷ പ്രസംഗകരായ ബ്രദർ പി.ജി. വർഗീസും ഫാ.ഡാനിയൽ പൂവണ്ണത്തിലും വചന പ്രഘോഷണം നടത്തി.
Image: /content_image/India/India-2022-12-12-08:58:38.jpg
Keywords: വിശ്വാസ സംഗമ

20188
Category: 18
Sub Category:
Heading: നാല്‍പ്പതാമത് പാലാ രൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ ഡിസംബര്‍ 19 മുതല്‍
Content: നാല്‍പ്പതാമത് പാലാ രൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ ഡിസംബര്‍ 19 തിങ്കളാഴ്ച ആരംഭിക്കും. പാലാ സെന്റ് തോമസ് കോളേജ് മൈതാനത്ത് വൈകീട്ട് 3.30 മുതൽ രാത്രി 8.30വരെ സായാഹ്ന കൺവെൻഷനായാണ് ക്രമീകരണം. 19-ന് ഉച്ചകഴിഞ്ഞ് 3.30-ന് ജപമാലയും നാലിന് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും നടക്കും. തുടർന്ന് മാർ ജോസഫ് പെരുന്തോട്ടം ബൈബിൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. അട്ടപ്പാടി സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. സേവ്യർഖാൻ വട്ടായിലാണ് കണ്‍വെന്‍ഷന്‍ നയിക്കുക. അഞ്ചുദിവസം നീളുന്ന കൺവെൻഷൻ 23 വെള്ളിയാഴ്ച സമാപിക്കും.
Image: /content_image/India/India-2022-12-12-09:43:18.jpg
Keywords: പാലാ

20189
Category: 14
Sub Category:
Heading: സലേഷ്യൻ വൈദികന് അന്താരാഷ്ട്ര മനുഷ്യാവകാശ അവാർഡ്
Content: ഡല്‍ഹി: ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ഹ്യൂമൻ റൈറ്റ്സ് കൗൺസിലിന്റെ പന്ത്രണ്ടാമത് അന്താരാഷ്ട്ര മനുഷ്യാവകാശ അവാർഡ് സലേഷ്യൻ വൈദികനായ ഫാ. സിഎം പോള്‍ എസ്‌ഡിബിയ്ക്ക്. മാധ്യമ മേഖലയിൽ സമാധാനത്തിനു വേണ്ടി നടത്തിയ ഇടപെടലുകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. കൽക്കട്ടയിലെ സലേഷ്യൻ പ്രോവിൻസിലെ അംഗമായ ഫാ. പോൾ, ഇപ്പോൾ വെസ്റ്റ് ബംഗാളിലെ സിലിഗുരിയിലുള്ള സലേഷ്യൻ കോളേജിന്റെ വൈസ് പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ച് വരികയാണ്. ഡിസംബർ പത്താം തീയതി ഡൽഹിയിലെ ലോതി റോഡിൽ സ്ഥിതിചെയ്യുന്ന ഇസ്ലാമിക് സെൻറർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങില്‍ അദ്ദേഹത്തിന് അവാർഡ് സമ്മാനിച്ചു. മനുഷ്യാവകാശ ലംഘനങ്ങൾ നിശബ്ദമായി സഹിക്കുന്നവർക്ക് വേണ്ടി അവാര്‍ഡ് സമര്‍പ്പിക്കുകയാണെന്ന് ചടങ്ങിൽ സംസാരിച്ച ഫാ. പോൾ പറഞ്ഞു. മനുഷ്യാവകാശ ലംഘനത്തിന്റെയും, അനീതിയുടെയും ഇരയായാൽ മാത്രമേ, ശബ്ദമില്ലാത്തവരുടെ ശബ്ദമാകാൻ സാധിക്കുകയുള്ളൂവെന്ന് അവാർഡ് ദാന ചടങ്ങിനു മുന്നോടിയായി നടന്ന പാനൽ ചർച്ചയിൽ വൈദികൻ പറഞ്ഞു. അയൽ സ്ഥലങ്ങളിലും, സമൂഹത്തിലും, രാജ്യമെമ്പാടും മനുഷ്യാവകാശം സംരക്ഷിക്കാൻ വേണ്ടി പ്രതിജ്ഞ ചെയ്യാൻ കരങ്ങൾ കോർക്കാമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഗുവാഹത്തിയിലെ ഡോൺ ബോസ്കോ സർവ്വകലാശാലയിലും, സോനാടയിലെ സലേഷ്യൻ കോളേജിലും മാധ്യമപ്രവർത്തക, സമ്പർക്ക വിഭാഗത്തിന് തുടക്കം കുറിച്ചതും, ആദ്യത്തെ അധ്യക്ഷ പദവി വഹിച്ചതും ഫാ. സി. എം പോളാണ്. ന്യൂയോർക്കിലെ ഫോർത്താം സർവ്വകലാശാലയിൽ നിന്നാണ് ഫാ. പോൾ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്ദ ബിരുദം നേടിയത്. റോമിലെ ഡോൺബോസ്കോ ന്യൂസ് ഏജൻസിയുടെ ഇറ്റലിക്കാരൻ അല്ലാത്ത ആദ്യത്തെ അധ്യക്ഷനായിരുന്നു അദ്ദേഹം. കേന്ദ്രസർക്കാരിന്റെ ഫിലിം സർട്ടിഫിക്കേഷന്‍ ബോർഡിലും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. കൽക്കട്ടയിൽ ആദ്യത്തെ രണ്ട് മദർ തെരേസ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽസ് സംഘടിപ്പിച്ചത് ഫാ. പോളിന്റെ നേതൃത്വത്തിലായിരിന്നു.
Image: /content_image/News/News-2022-12-12-10:11:15.jpg
Keywords: അവാര്‍ഡ

20190
Category: 14
Sub Category:
Heading: കാല്‍ നൂറ്റാണ്ടായുള്ള പതിവ് തെറ്റിച്ചില്ല: മിഷിഗണില്‍ ആയിരത്തിലധികം തിരുപിറവി രംഗങ്ങളുടെ പ്രദര്‍ശനം
Content: മിഷിഗണ്‍: കഴിഞ്ഞ കാല്‍ നൂറ്റാണ്ടായിട്ടുള്ള പതിവ് തെറ്റിക്കാതെ അമേരിക്കന്‍ സംസ്ഥാനമായ മിഷിഗണിലെ മിഡ്‌ലാന്‍ഡില്‍ ഇക്കൊല്ലവും തിരുപിറവി രംഗങ്ങളുടെ പ്രദര്‍ശനം നടന്നു. ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം തിരുപിറവി രംഗങ്ങളാണ് ഇക്കൊല്ലം പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നത്. വിവിധ വലുപ്പത്തിലും, ആകൃതിയിലും, വിവിധ തരത്തിലുള്ള വസ്തുക്കളും കൊണ്ട് നിര്‍മ്മിച്ച തിരുപിറവി ദൃശ്യങ്ങള്‍ പ്രദര്‍ശനത്തില്‍ ശ്രദ്ധ പിടിച്ചുപറ്റി. മിഡ്‌ലാന്‍ഡ് മിഷിഗണ്‍ സ്റ്റേക് സെന്ററില്‍ മിന്നിത്തെളിയുന്ന അലങ്കാര ലൈറ്റുകളാല്‍ പ്രത്യേകം അലങ്കരിച്ച 11 മുറികളിലായിട്ടാണ് പ്രദര്‍ശനം ഒരുക്കിയിരുന്നത്. മുറികളുടെ ഭിത്തികളും, മേശകളും യേശു ക്രിസ്തുവിന്റെ ചിത്രങ്ങളാല്‍ മനോഹരമായി അലങ്കരിച്ചിരിന്നുവെന്നതും ശ്രദ്ധേയമാണ്. മുന്‍വര്‍ഷത്തെ വിളവെടുപ്പിന് നന്ദിപ്രകാശിപ്പിക്കുന്ന കൃതജ്ഞത പ്രകാശന വാരാന്ത്യത്തിന് ശേഷം വരുന്ന വാരാന്ത്യത്തില്‍ സംഘടിപ്പിച്ച മിഡ്‌ലാന്‍ഡ് പ്രദര്‍ശനത്തിന്റെ ആസൂത്രണത്തിനും, തയ്യാറെടുപ്പുകള്‍ക്കുമായി മണിക്കൂറുകളാണ് ‘ദി ചര്‍ച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റര്‍-ഡേ സെയിന്റ്സ്’ സമൂഹം ചിലവഴിക്കുന്നത്. ഇക്കൊല്ലം ഡിസംബര്‍ 2, 3, 4 തിയതികളിലാണ് പ്രദര്‍ശനം നടന്നത്. കഴിഞ്ഞ വര്‍ഷത്തെ പ്രദര്‍ശനത്തിനു പിന്നാലേ നിരവധി പേര്‍ തങ്ങളോട് നന്ദി പറഞ്ഞുവെന്നു മിഡ്‌ലാന്‍ഡ് നേറ്റിവിറ്റി എക്സിബിറ്റ് കമ്മിറ്റി അംഗമായ ബാര്‍ബറ കെയില്‍ പറയുന്നു. തോളോടുതോള്‍ ചേര്‍ന്ന് ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമാണിതെന്നും കമ്മിറ്റിയിലെ മനോഹരമായ അനുഭവമായിരുന്നെന്നും മറ്റൊരംഗമായ മെലിസ വാള്‍ പറഞ്ഞു. മിഷിഗണ്ണിലെ ഏറ്റവും വലിയ പരിപാടികളില്‍ ഒന്നാണ് തിരുപിറവി രംഗങ്ങളുടെ മെഗാ പ്രദര്‍ശനം.
Image: /content_image/News/News-2022-12-12-11:31:25.jpg
Keywords: തിരുപിറവി

20191
Category: 13
Sub Category:
Heading: വിശുദ്ധി സംരക്ഷിക്കുന്നതിനു വേണ്ടി ജീവന്‍ വെടിഞ്ഞ ഇസബെൽ ക്രിസ്റ്റീനയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു
Content: ബാർബസേന: തന്റെ കന്യകാത്വവും ജീവിത വിശുദ്ധിയും സംരക്ഷിക്കുന്നതിനു വേണ്ടി രക്തസാക്ഷിത്വം വരിച്ച ബ്രസീല്‍ സ്വദേശിനിയായ ഇസബെൽ ക്രിസ്റ്റീനയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. വിശുദ്ധി സംരക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടെ കത്തിക്കുത്തേറ്റാണ് ഇസബെൽ മരണപ്പെട്ടത്. ഇക്കഴിഞ്ഞ ശനിയാഴ്ച ( 10 ഡിസംബര്‍ 2022) ബ്രസീലിലെ ബാർബസേനയിൽ നടന്ന വാഴ്ത്തപ്പെട്ട പ്രഖ്യാപന ചടങ്ങില്‍ കർദ്ദിനാൾ റെയ്‌മുണ്ടോ ഡമാസ്‌സെനോ അസ്സിസ് ഫ്രാൻസിസ് പാപ്പയെ പ്രതിനിധാനം ചെയ്തുകൊണ്ട് മുഖ്യകാർമ്മികത്വം വഹിച്ചു. ഇന്നലെ ത്രികാല പ്രാര്‍ത്ഥനയ്ക്കു ശേഷം നല്‍കിയ സന്ദേശത്തില്‍ പാപ്പ വാഴ്ത്തപ്പെട്ട ഇസബെൽ ക്രിസ്റ്റീനയെ പ്രത്യേകം അനുസ്മരിച്ചിരിന്നു. അവളുടെ വീരോചിതമായ മാതൃക, പ്രത്യേകിച്ച് യുവജനങ്ങളെ വിശ്വാസത്തോടും സുവിശേഷത്തോടുമുള്ള ആഭിമുഖ്യം സാക്ഷ്യപ്പെടുത്താൻ പ്രചോദനമേകുമെന്ന് പാപ്പ പ്രത്യാശ പ്രകടിപ്പിച്ചു. ഇടത്തരം കുടുംബത്തിൽ ജനിച്ച ഇസബെൽ ചെറുപ്പം മുതലേ ഇടവക പള്ളിയിൽ സജീവമായി ബലിയര്‍പ്പണങ്ങളിലും ഇതര തിരുകര്‍മ്മങ്ങളിലും പങ്കുചേര്‍ന്നിരിന്നു. വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ യുവജന വിഭാഗത്തില്‍ അവള്‍ സജീവമായിരിന്നു. തീക്ഷ്ണമായ പ്രാര്‍ത്ഥനയും അടിയുറച്ച വിശ്വാസവും കൂടെകൂടെയുള്ള കുമ്പസാരവും വിശ്വാസ തീക്ഷ്ണതയും അവളുടെ ആത്മീയ ജീവിതത്തിന്റെ മുഖമുദ്രയായി മാറി. ഒരു ശിശുരോഗ വിദഗ്ദ്ധയാകാൻ അവൾ ഏറെ ആഗ്രഹിച്ചു, 1980 ഡിസംബർ 8-ന് അവൾ പ്രൊഫഷണൽ ഡിപ്ലോമ യോഗ്യതാ നേടി. പിന്നീട് മെഡിക്കൽ പഠനം ആരംഭിക്കാൻ ജൂയിസ് ഡി ഫോറയിലേക്ക് (ബ്രസീൽ) താമസം മാറി. സ്വന്തം സഹോദരനു ഒപ്പമായിരിന്നു താമസം. വീട്ടില്‍ അലമാര ഒരുക്കാന്‍ വന്ന മൗറിലിയോ അൽമേഡ ഒലിവേര എന്നയാള്‍ ഈ യുവതിയുടെ പിറകെയായിരിന്നു. അയാളുടെ പല അഭിപ്രായപ്രകടനങ്ങളിലും അവൾ ക്രമേണ അസ്വസ്ഥയായി, പ്രത്യക്ഷമായും പരോക്ഷമായുമുള്ള അവന്റെ ജഡിക തിന്മ അവന്‍ പ്രകടിപ്പിച്ചെങ്കിലും തനിക്ക് താൽപ്പര്യമില്ലെന്നു പറഞ്ഞു അവള്‍ ഒഴിഞ്ഞു മാറുകയും വേഗത്തില്‍ ജോലി തീര്‍ത്തു മടങ്ങി പോകണമെന്നും ആവശ്യപ്പെടുകയും ചെയ്തു. 1982 സെപ്തംബർ 1-ന് വൈകുന്നേരം സഹോദരൻ വീട്ടിൽ തിരിച്ചെത്തിയപ്പോള്‍ കണ്ടത് ജീവനറ്റ നിലയില്‍ കണ്ട അവളുടെ മൃതദേഹമായിരിന്നു. ലൈംഗികാതിക്രമത്തിന് ശ്രമിച്ചതിന്റെ അടയാളങ്ങളോടെയായിരിന്നു മൃതദേഹം കണ്ടെത്തിയത്. വിശുദ്ധിയ്ക്കു വേണ്ടി രക്തസാക്ഷിത്വം വരിച്ചു ഈശോയുടെ സന്നിധിയിലേക്ക് യാത്രയായപ്പോള്‍ അവള്‍ക്ക് 20 വയസ്സു മാത്രമായിരിന്നു പ്രായം. പിന്നീട് പോലീസ് അന്വേഷണത്തിന് ഒടുവില്‍ മൗറിലിയോ അൽമേഡ ഒലിവേര തന്നെയാണ് കൊലപാതകത്തിനു പിന്നിലേന്നു പോലീസ് കണ്ടെത്തി. ഇസബെലിന്റെ വീട്ടിലെത്തി ബലാത്സംഗം ചെയ്യാൻ ഇയാള്‍ ശ്രമം നടത്തുകയായിരിന്നുവെന്നും ഇതിനെ ശക്തിയുക്തം ഇസബെൽ എതിര്‍ത്തുവെന്നും പോലീസ് സ്ഥിരീകരിച്ചു. പോസ്റ്റ്‌മോർട്ടം അനുസരിച്ച്, അവളുടെ കന്യകാത്വം നഷ്ട്ടപ്പെട്ടിരിന്നില്ല. 2000-ൽ ഇസബെൽ ക്രിസ്റ്റീനയെ ദൈവദാസിയായി പ്രഖ്യാപിച്ചു. 2020 ഒക്ടോബര്‍ 27നു നീണ്ട നാളത്തെ പഠനങ്ങള്‍ക്കു ഒടുവില്‍ "ഡിഫെൻസം കാസ്റ്റിറ്റൈറ്റിസ്" (കന്യകയായി സ്വയം സംരക്ഷിക്കാൻ ആക്രമണത്തെ അഭിമുഖീകരിച്ച ) പ്രകാരം രക്തസാക്ഷിയായി സ്ഥിരീകരിച്ചു ഫ്രാൻസിസ് പാപ്പ ഡിക്രിയില്‍ ഒപ്പുവെച്ചു. അവളെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കാൻ അംഗീകാരം നൽകി. മഹാമാരിയെ തുടര്‍ന്നു നാമകരണ നടപടികള്‍ നീണ്ടുപോകുകയായിരിന്നു. ശനിയാഴ്ച നടന്ന നാമകരണ ചടങ്ങില്‍ പങ്കെടുക്കാന്‍ നൂറുകണക്കിനാളുകളാണ് മരിയാന അതിരൂപതയിൽ സ്ഥിതി ചെയ്യുന്ന ബാർബസെന ഔവർ ലേഡി ഓഫ് മേഴ്‌സി ദേവാലയത്തിൽ എത്തിച്ചേര്‍ന്നത്.
Image: /content_image/News/News-2022-12-12-14:45:59.jpg
Keywords: വിശുദ്ധി

20192
Category: 24
Sub Category:
Heading: "ക്രിസംഘി"കളാക്കപ്പെടുന്ന ക്രൈസ്തവർ..!
Content: ചിലർക്ക് ആരോ ചാർത്തിക്കൊടുത്ത "ക്രിസംഘികൾ" എന്ന വിചിത്രനാമത്തെ തലക്കെട്ടാക്കിക്കൊണ്ട് "ന്യൂസ് മിനുട്ട്" എന്ന ഓൺലൈൻ മാധ്യമം പ്രസിദ്ധീകരിച്ച ലേഖനത്തെ വിവർത്തനം ചെയ്ത് പുനഃപ്രസിദ്ധീകരിച്ചിരിക്കുകയാണ് കേരളത്തിലെ സാക്ഷാൽ "മാധ്യമം". ചില കാഴ്ചകൾ മാത്രം കാണാൻ കഴിവുള്ള "പ്രബുദ്ധ" മാധ്യമങ്ങളുടെയും, അത്തരം മാധ്യമപ്രവർത്തനത്തെ ഉപജീവനമാർഗ്ഗമാക്കി മാറ്റിയിരിക്കുന്നവരുടെയും എണ്ണം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം വിചിത്രമായ ആഖ്യാനങ്ങളും ആരോപണങ്ങളും തുടർക്കഥകളാവുകയാണ്. അവാസ്തവങ്ങളും, അർദ്ധസത്യങ്ങളും അക്കമിട്ട് നിരത്തി, അന്ധമായ സംഘപരിവാർ ആഭിമുഖ്യം അലങ്കാരമായി കൊണ്ടുനടക്കുന്ന അപൂർവ്വം ചിലരെ മാത്രം തെരഞ്ഞുപിടിച്ച് നിരീക്ഷിച്ച് അത്തരക്കാരുടെ പ്രഘോഷണങ്ങളെയും സഭാവിരുദ്ധരുടെ ദുരാരോപണങ്ങളെയും സഭയുടെ ഔദ്യോഗിക നേതൃത്വത്തിന്റെ ചുമലിൽ അടിച്ചേൽപ്പിച്ച് അവസാനിപ്പിച്ചിരിക്കുന്ന "ന്യൂസ് മിനുട്ട്" ലേഖനത്തിന് പിന്നിൽ യഥാർത്ഥത്തിൽ ആരാണെന്നും, അതിന്റെ ലക്‌ഷ്യം എന്താണെന്നും ഊഹിക്കാൻ ബുദ്ധിമുട്ടില്ല. കേരളത്തിൽ സമീപവർഷങ്ങളായി അനുഭവവേദ്യമായിരിക്കുന്ന, അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന തീവ്ര ഇസ്ലാമിക സംഘടനകളുടെ പ്രവർത്തനങ്ങളും അതിന്റെ ഭാഗമായ അസ്വാരസ്യങ്ങളും ഭീഷണികളും വെറും കെട്ടുകഥകൾ മാത്രമാണെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് ആ പുതുതലമുറ ഓൺലൈൻ മാധ്യമം നടത്തുന്നതെന്ന് നിശ്ചയം. "മാധ്യമം" പത്രത്തിന്റെ ഓൺലൈൻ പോർട്ടൽ മണിക്കൂറുകൾക്കുള്ളിൽ അത് ഏറ്റെടുത്ത് വിവർത്തനം ചെയ്ത് പുനഃപ്രസിദ്ധീകരിച്ചതും അതേ ലക്ഷ്യത്തോടെ തന്നെയാണ്. കേരളത്തിലെ ഇസ്ലാം - ക്രിസ്ത്യൻ ബാന്ധവം, കത്തോലിക്കാ സമൂഹത്തിന്റെയും സഭാനേതൃത്വത്തിന്റെയും നിലപാടുകൾ, സംഘപരിവാറിന്റെ അജണ്ടകൾ എന്നിങ്ങനെയുള്ള വിവിധ വിഷയങ്ങളാണ് ക്രൈസ്തവ നാമധാരിണിയായ ലേഖിക പരാമർശ വിധേയമാക്കുന്നത്. #{blue->none->b->കേരളത്തിലെ ഇസ്ലാം - ക്രിസ്ത്യൻ ബാന്ധവം }# ലോകത്തിൽ പലയിടങ്ങളിലും ഇസ്ലാം - ക്രിസ്ത്യൻ സംഘർഷങ്ങൾ ഉണ്ടെന്നും, രക്തരൂക്ഷിതമായ ആക്രമണങ്ങൾ പതിവാണെന്നും, എന്നാൽ കേരളത്തിലെ സ്ഥിതി വളരെ വ്യത്യസ്തമാണെന്നും പറഞ്ഞുകൊണ്ടാണ് ലേഖനം ആരംഭിക്കുന്നത്. ഇസ്ലാമിന് ആറു നൂറ്റാണ്ടുകൾക്ക് മുമ്പ് രൂപംകൊണ്ട ക്രൈസ്തവ സമൂഹമാണ് അന്നുമുതൽ ഇന്നുവരെയും ഇസ്ലാമിക ഭീകരരുടെ മുഖ്യ ശത്രുക്കൾ എന്നതിൽ സംശയമില്ല. ലോകമെമ്പാടും അപ്രകാരമാണെന്ന കാര്യത്തിൽ ലേഖികയ്ക്ക് ആശയക്കുഴപ്പമില്ലെങ്കിലും കേരളം തികച്ചും വ്യത്യസ്തമായ ഒരു ദേശമാണ് എന്ന് സ്ഥാപിക്കാൻ ആദ്യന്തം ശ്രമിക്കുന്നു. കേരളത്തിൽ പോപ്പുലർ ഫ്രണ്ട് നിരോധനം വരെ എത്തി നിൽക്കുന്ന ഇസ്ലാമിക ഭീകരവാദം സംബന്ധിച്ച സംഭവവികാസങ്ങളും അനുബന്ധ ചർച്ചകളും ഇന്നും ചില കോണുകളിലെങ്കിലും സജീവമായി നിലനിൽക്കുമ്പോഴും, കേരളത്തിലെ ഇത്തരം പ്രവർത്തനങ്ങൾ കേവലം സംഘപരിവാർ ഗൂഢാലോചനകളും ആരോപണങ്ങളും മാത്രമാണെന്നാണ് "ന്യൂസ് മിനുട്ടിന്റെ" പക്ഷം! ലവ് ജിഹാദ്, നാർക്കോട്ടിക് ജിഹാദ് എന്നിങ്ങനെ സമീപകാലങ്ങളിൽ വലിയ വിവാദങ്ങളായി മാറിയ ആരോപണങ്ങൾ വെറും വ്യാജപ്രചാരണങ്ങൾ മാത്രമാണ്, ഇത്രമാത്രം നിഷ്കളങ്കരായ (കേരളത്തിൽ മാത്രമുള്ള) മുസ്ളീം സമൂഹത്തെ തെറ്റുകാരാക്കി ചിത്രീകരിക്കാൻ കേരളത്തിലെ ക്രൈസ്തവരിൽ ഒരു വിഭാഗവും, കത്തോലിക്കാ സഭാ നേതൃത്വവും സംഘപരിവാറിന് കൂട്ടുനിൽക്കുകയാണ് എന്ന് ലേഖനം സ്ഥാപിക്കാൻ ശ്രമിക്കുന്നു. "കണക്കില്ലാത്ത" സ്വത്ത് സംരക്ഷിക്കാനുള്ള ശ്രമമാണ് ബിജെപിയുമായുള്ള സഭയുടെ കൂട്ടുകെട്ടിന് അടിസ്ഥാനമെന്ന കടംകൊണ്ട ഒരു ആരോപണത്തിലാണ് ലേഖനം അവസാനിക്കുന്നത്. കേരളത്തിൽ ഇസ്ലാമിക തീവ്രവാദ പ്രവർത്തനങ്ങൾ യാതൊന്നും തിരിച്ചറിയപ്പെട്ടിട്ടില്ല, അങ്ങനെയൊന്ന് ഇല്ലേയില്ല എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന ലേഖിക, ഒന്നുകിൽ ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ചതായിരിക്കണം, അല്ലെങ്കിൽ മനപ്പൂർവ്വം പച്ചക്കള്ളം പറയുന്നു! ലൗജിഹാദ് അടിസ്ഥാന രഹിതമായ ആരോപണം മാത്രമാണ് എന്ന് സ്ഥാപിച്ചെടുക്കാൻ മാധ്യമങ്ങളും സർക്കാരും ഉൾപ്പെടെ ഇവിടെ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട് എന്നുള്ളത് വ്യക്തം. എന്നാൽ, മതംമാറ്റം ലക്ഷ്യം വച്ചുള്ള പ്രണയക്കെണികൾ പെൺകുട്ടികൾക്കായി ഒരുക്കപ്പെടുന്നുന്നുണ്ട് എന്നതിന് വളരെ വ്യക്തമായ തെളിവുകൾ നിരവധി ലഭ്യമാണ്. ഇത്തരമൊന്ന് കേരളത്തിലുണ്ട് എന്ന് നിസ്സംശയം തുറന്നുപറയാൻ തയ്യാറായിട്ടുള്ള മുൻ ഡിജിപിമാർ ഉൾപ്പെടെയുള്ള നിരവധി മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുണ്ട്. ഔദ്യോഗിക സ്ഥാനങ്ങളിൽ ആയിരുന്നപ്പോൾ എന്തുകൊണ്ടാണ് അക്കാര്യങ്ങൾ പറയാൻ പറ്റാതെപോയിട്ടുള്ളത് എന്നുള്ളതിനും അവർക്ക് വ്യക്തമായ ഉത്തരമുണ്ട്. ആടിനെ പട്ടിയാക്കേണ്ടതും, ചെന്നായെ ചെമ്മരിയാട് ആക്കേണ്ടതും ആരുടെ ആവശ്യമാണ് എന്ന് ചിന്താശേഷിയുള്ളവർക്ക് എളുപ്പം മനസിലാകും. പ്രണയക്കെണികൾ സംബന്ധിച്ച ആരോപണങ്ങൾ ഒരു ഉദാഹരണം മാത്രമാണ്. #{blue->none->b->ക്രൈസ്തവ സമൂഹത്തിനെതിരായ ബൗദ്ധിക നീക്കങ്ങൾ }# സമീപകാലങ്ങളിലായി കേരളത്തിലെ കത്തോലിക്കാ സഭാ നേതൃത്വം, പൗരോഹിത്യം, സന്യാസം, സഭയുടെ വിവിധ സേവന മേഖലകൾ, സ്ഥാപനങ്ങൾ തുടങ്ങിയവ മാധ്യമങ്ങളിലൂടെ അവഹേളിക്കപ്പെടാനും അവമതിക്കപ്പെടാനും ഇടയാക്കിയതിന് പിന്നിൽ തീവ്ര ഇസ്ലാമിക സംഘടനകളുടെ പിൻബലമുള്ള "മാധ്യമം" ഉൾപ്പെടെയുള്ള പ്രസിദ്ധീകരണങ്ങൾക്കും ഓൺലൈൻ മാധ്യമങ്ങൾക്കും വലിയ പങ്കുണ്ട്. സഭയുടെയും, ക്രൈസ്തവ സമൂഹത്തിന്റെയും ആന്തരിക വിഷയങ്ങളിൽപോലും കൈകടത്തി ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാനും, തെറ്റിദ്ധാരണാജനകമായ ലേഖനങ്ങൾ നിരന്തരം പ്രസിദ്ധീകരിച്ച് സഭയെ ഒറ്റപ്പെടുത്താനുമുള്ള ശ്രമങ്ങൾ അവഗണിക്കാനാവാത്തവയാണ്. സാമുദായികമായി ഒരുകാലഘട്ടത്തിൽ നിലനിന്നിരുന്ന അടുപ്പം കുറഞ്ഞുവന്നിരിക്കുന്നു എന്ന ലേഖികയുടെ ആശങ്ക കൂടുതൽ ആഴമുള്ള പഠനങ്ങൾ ആവശ്യപ്പെടുന്നു. അനാവശ്യമായതും, ഊതിപ്പെരുപ്പിച്ചതുമായ ആരോപണങ്ങൾ ഉന്നയിച്ച് കഴിഞ്ഞ ചില വർഷങ്ങളായി കേരളത്തിൽ വിവിധയിടങ്ങളിൽ അരങ്ങേറിയ നിരവധി സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും ഇസ്ലാമിക സംഘടനകളുടെ നേരിട്ടും അല്ലാതെയുമുള്ള പിന്തുണ ഉണ്ടായിട്ടുള്ളതായി മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രീയത്തിലും, അധികാര സ്ഥാനങ്ങളിലും, സാംസ്‌കാരിക രംഗങ്ങളിലും നുഴഞ്ഞുകയറി ക്രൈസ്തവർക്കും സഭാനേതൃത്വത്തിനും എതിരെ നീക്കങ്ങൾ നടത്തുന്ന ഒരു ചെറിയ വിഭാഗം സമീപകാലങ്ങളിലായി കൂടുതൽ ശക്തിപ്പെട്ടിട്ടുണ്ട് എന്നുള്ള വാസ്തവത്തെയും തള്ളിക്കളയാനാവില്ല. വിവിധ സാമൂഹ്യമാധ്യമങ്ങൾ കേന്ദ്രീകരിച്ച് ക്രൈസ്തവ വിശ്വാസത്തെയും, പൗരോഹിത്യം, സന്യാസം തുടങ്ങിയവയെയും അപകീർത്തിപ്പെടുത്തുന്ന വീഡിയോകളും ലേഖനങ്ങളും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു തുടങ്ങിയതും സമീപ വർഷങ്ങളിലാണ്. ക്രൈസ്തവ യുവതീ യുവാക്കൾ പോലും വഴിതെറ്റിക്കപ്പെടുന്ന വിധത്തിലുള്ള ക്യാംപെയ്നിംഗുകൾ ചില സംഘടനകളുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നതായും, അത്തരക്കാർ ഒട്ടേറെ തെറ്റിദ്ധാരണകൾ പ്രചരിപ്പിച്ച് പെൺകുട്ടികളെ ഉൾപ്പെടെ വശംവദരാക്കുന്നതായും ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രതിരോധിക്കാനായി ചിലർ രംഗത്തിറങ്ങിയത്. ഇപ്പോൾ പോപ്പുലർ ഫ്രണ്ട് നിരോധിക്കപ്പെടുകയും, ഒട്ടേറെ മുൻനിര നേതാക്കൾ അറസ്റ്റിലാവുകയും ചെയ്തതോടെ ഇത്തരക്കാരുടെ പ്രവർത്തനങ്ങൾക്ക് അൽപ്പം ശമനം കാണപ്പെടുന്നുണ്ട് എങ്കിലും അത് ശാശ്വതമാണെന്ന് കരുതാനാവില്ല. ആസൂത്രിതമായി നടന്നുവന്ന വ്യാജപ്രചാരണങ്ങൾ, അധിക്ഷേപ ശ്രമങ്ങൾ, സ്ഥാപനങ്ങൾക്കും, നേതൃത്വങ്ങൾക്കും എതിരെയുള്ള നീക്കങ്ങൾ, മന്ത്രി സ്ഥാനം വരെ ദുരുപയോഗിച്ചുകൊണ്ട് നടത്തിയ പ്രവർത്തനങ്ങൾ, വിശ്വാസികളെ സഭയിൽനിന്ന് അകറ്റാനുള്ള ശ്രമങ്ങൾ എന്നിങ്ങനെ നിരന്തരമായി നടന്നുവന്ന വിവിധ പ്രവർത്തനങ്ങൾ തിരിച്ചറിയുകയും പ്രതികരിക്കുകയുമാണ് ക്രൈസ്തവ സമൂഹത്തിൽ സംഭവിച്ചിട്ടുള്ളത്. ഹിജാബ് വിഷയം മാത്രം ഉയർത്തി കഴിഞ്ഞ ഒരു വർഷത്തിനിടെ ക്രൈസ്തവ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് കരുതിക്കൂട്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് നാലിൽപ്പരം അക്രമ സംഭവങ്ങളാണ്. സാമൂഹിക സൗഹാർദം തകർക്കാൻ പോന്ന സംഭവങ്ങൾ വേറെയും പലതും ഉണ്ടായിട്ടുണ്ട്. അത്തരത്തിലുള്ള മാറ്റങ്ങളെയും കാരണങ്ങളെയും പരിഗണിക്കാതെ, എല്ലാം സംഘപരിവാർ ബുദ്ധികേന്ദ്രങ്ങളിൽനിന്നുള്ള ഗൂഢാലോചനയുടെ ഭാഗം എന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത് അതിബുദ്ധിയുടെ പ്രകടനമാണ്. #{blue->none->b->"ക്രിസംഘി"കളുടെ സംഘപരിവാർ ബന്ധം }# ബിജെപി - സംഘപരിവാർ സംഘടനകളുടെയും പ്രവർത്തകരുടെയും മറ്റു മതവിഭാഗങ്ങളോടും സമുദായങ്ങളോടുമുള്ള നിലപാടുകൾ സുവ്യക്തമാണ്. ബിജെപി ഭരണം നടത്തുന്ന വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവ സമൂഹം നേരിടുന്ന പ്രതിസന്ധികൾ രഹസ്യമാക്കി വയ്ക്കപ്പെടുന്നവയല്ല. കേരളകത്തോലിക്കാ സഭാ നേതൃത്വം ഒട്ടേറെ അവസരങ്ങളിൽ അത്തരം സംഭവങ്ങളെക്കുറിച്ച് ശക്തമായ പ്രതികരണങ്ങൾ നടത്തിയിട്ടുള്ളതാണ്. മതമൗലികവാദം ആധിപത്യം നേടുന്നത് ഏത് മതവിഭാഗങ്ങളിലായാലും, അതിന്റെ കാരണങ്ങൾ എന്തുതന്നെ ആയാലും ഫലം ഒന്നുമാത്രമായിരിക്കും, ഇതര മത വിദ്വേഷം. അതിനാൽത്തന്നെ കത്തോലിക്കാ സഭയിൽ ഇത്തരം പ്രവർത്തന പദ്ധതികളോ ആശയ പ്രചരണങ്ങളോ രൂപപ്പെടുന്നതിനെ എക്കാലവും സഭാ നേതൃത്വം നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തിട്ടുള്ളത്. എന്നാൽ, കേരളത്തിന്റെ പശ്ചാത്തലത്തിൽ, ചില പ്രത്യേക മേഖലകളിലും, ഇടങ്ങളിലും വളരെ രൂക്ഷമായി അനുഭവപ്പെട്ട തീവ്ര ഇസ്ലാമിക സംഘടനാ പ്രവർത്തരിൽനിന്നുള്ള ഭീഷണികളുടെ അനുബന്ധമായി അതിനെതിരെ പ്രവർത്തനസജ്ജരായി പലരും മുന്നോട്ടുവന്നിട്ടുണ്ട്. മുസ്ളീം വിരോധത്തെ രാഷ്ട്രീയ ആയുധമായി കാണുന്ന സംഘപരിവാർ സംഘടനകൾ അത്തരം നീക്കങ്ങളെ മുതലെടുക്കാൻ ശ്രമിച്ചിട്ടുണ്ടാവാം. എങ്കിലും, ചില തീവ്ര ഇസ്ലാമിക സംഘടനകളുടെ ഭാഗത്തുനിന്നുള്ള ഭീഷണികൾ കെട്ടുകഥകളാകുന്നില്ല. കേരളത്തിൽ ഐഎസ് ഉൾപ്പെടെയുള്ള ഭീകര സംഘടനകളുടെ സാന്നിധ്യം ഉണ്ടെന്ന വെളിപ്പെടുത്തലുകളും, കേരളത്തിൽനിന്ന് പോയി വിവിധ തീവ്രവാദ സംഘടനകളുടെ ഭാഗമായി മാറിയ നൂറുകണക്കിന് പേരുണ്ടെന്ന റിപ്പോർട്ടും, SIMI മുതൽ PFI വരെയുള്ള സംഘടനകളുടെ നിരോധനവും, അനുബന്ധ അറസ്റ്റുകളും തുടങ്ങി തീവ്ര ഇസ്ലാമിക സംഘടനകളുടെ കേരളത്തിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ കേവലം സംഘപരിവാർ സൃഷ്ടികളാണെന്നോ, "കാസ" എന്ന ഒരു സംഘടനയുടെ പ്രവർത്തനഫലമാണെന്നോ സ്ഥാപിക്കാൻ ശ്രമം നടക്കുന്നത് നിഷ്കളങ്കമെന്ന് കരുതാനാവില്ല. കേരളകത്തോലിക്കാ സഭാ നേതൃത്വവും, മറ്റ് ക്രൈസ്തവ നേതൃത്വങ്ങളും വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു വിഷയമാണ് കേരളത്തിലെ ഇസ്ലാം - ക്രിസ്ത്യൻ ബന്ധങ്ങളിൽ സംഭവിക്കുന്ന മാറ്റങ്ങളും, വർദ്ധിച്ചുവരുന്ന വിവിധ ഭീഷണികളും. രാഷ്ട്രീയ നേതൃത്വങ്ങളോ മാധ്യമ സിൻഡിക്കേറ്റുകളോ എത്രയൊക്കെ തമസ്കരിക്കാൻ ശ്രമിച്ചാലും തേഞ്ഞുമാഞ്ഞ് പോകാത്ത പലതും ഈ സമൂഹത്തിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്. ഒരു ചെറിയ വിഭാഗം തീവ്ര ചിന്താഗതിക്കാരെ നിലയ്ക്ക് നിർത്താൻ സമുദായ നേതൃത്വങ്ങളും മാധ്യമങ്ങളും ശ്രദ്ധ ചെലുത്തുന്നതിന് പകരം മൂടിവയ്ക്കാനും, കള്ളങ്ങൾ പ്രചരിപ്പിക്കാനും, കുറ്റങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാനുമാണ് ശ്രമിക്കുന്നതെങ്കിൽ കേരളം കൂടുതൽ അപകടകരമായ അവസ്ഥയിലേയ്ക്ക് പരിണമിച്ചുകൊണ്ടേയിരിക്കും എന്ന് തീർച്ച.
Image: /content_image/News/News-2022-12-12-16:30:33.jpg
Keywords: സംഘ