Contents
Displaying 19741-19750 of 25033 results.
Content:
20133
Category: 18
Sub Category:
Heading: മനുഷ്യാവകാശം നിഷേധിക്കപ്പെട്ടവരുടെ സമരത്തെ തീവ്രവാദബന്ധം ആരോപിക്കുന്ന സർക്കാർ നിലപാട് പ്രതിഷേധാർഹം: കോതമംഗലം രൂപത
Content: കോതമംഗലം: മനുഷ്യാവകാശങ്ങളും സാമാന്യനീതിയും നിഷേധിക്കപ്പെട്ടു സ്വന്തം വീടും ജോലിസ്ഥലവും നഷ്ടപ്പെട്ട പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ സമരത്തെ തീവ്രവാദബന്ധം ആരോപിച്ചു തകർക്കാൻ ശ്രമിക്കുന്ന സർക്കാർ നിലപാടു പ്രതിഷേധാർഹമാണെന്നു കോതമംഗലം രൂപത. വികസന പ്രവർത്തനമെന്ന പേരിൽ നടത്തുന്ന ഇത്തരം അപ്രഖ്യാപിത കുടിയിറക്കുകൾ എല്ലാംതന്നെ സമൂഹത്തിലെ പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരെയാണു നാളിതുവരെ ഗുരുതരമായി ബാധിച്ചിട്ടുള്ളത്. ഇത്തരം വൻകിട പദ്ധതികളുടെ ഭാഗമായി കുടിയിറക്കപ്പെട്ടവർക്കു ന്യായമായ നഷ്ടപരിഹാരമോ ആനുകൂല്യമോ ഇതുവരെ ലഭിച്ചിട്ടില്ല എന്നതു ചരിത്രപരമായ വസ്തുതയാണെന്ന് കോതമംഗലം രൂപത ചൂണ്ടിക്കാട്ടി. വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ ജീവിക്കാൻ വേണ്ടി നടത്തിവരുന്ന ഐതിഹാ സികമായ സമരപോരാട്ടത്തെ ഏതുവിധേനയും തകർക്കാനുള്ള സർക്കാർ ശ്രമങ്ങൾ ജനാധിപത്യസമൂഹത്തിനു ചേർന്നതല്ല. കുത്സിത മാർഗങ്ങൾ ഉപയോഗിച്ചു സമരത്തെ വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നവരുടെ രാഷ്ട്രീയ താല്പര്യങ്ങളോടെയുള്ള കുബുദ്ധി പ്രബുദ്ധകേരളം ഇതിനോടകം തിരിച്ചറിഞ്ഞിട്ടുള്ളതാണ്. നിയമപരമായി നടന്നുവരുന്ന സമരത്തെ അക്രമാസക്തമാക്കി അടിച്ചൊതുക്കി വിയോജിപ്പുകളെ കായികമായി കൈകാര്യം ചെയ്യുന്ന ശൈലി ജനാധിപത്യ കേരളത്തിനു ചേർന്നതല്ല. തീരപ്രദേശത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളോട് ഒപ്പം നിന്ന് അവർക്ക് നേതൃത്വം കൊടുക്കുന്ന തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ്പിനും സഹായ മെത്രാനും എതിരേ അകാരണമായി കേസുകൾ ചുമത്തിയിട്ടുള്ളത് ന്യായീകരിക്കാനാവില്ല. പാവങ്ങളുടെ സർക്കാർ എന്നവകാശപ്പെടുന്നതോടൊപ്പം കുത്തക മുതലാളിമാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഏതറ്റംവരെയും പോകുന്ന രീതിയാണ് കേരളത്തിലെ സർക്കാർ ഇപ്പോൾ പിന്തുടരുന്നത്. നിലനിൽപ്പിനു വേണ്ടിയുള്ള സമരത്തെ തീവ്രവാദ പ്രവർത്തനമായും വർഗീയ സംഘർഷമായും അവതരിപ്പിക്കുന്ന ശൈലി അപകടകരമാണ്. അക്രമവും അപക്വമായ പ്രതികരണങ്ങളും ആരുടെ ഭാഗത്തുനിന്നായാലും ന്യായീകരിക്കാനാവില്ല. കേരളത്തിന്റെ മുഖ്യമന്ത്രി പ്രളയസമയത്ത് രക്ഷാസൈന്യം' എന്നു വിശേഷിപ്പിച്ച മ ത്സ്യത്തൊഴിലാളികളെ ഇപ്പോൾ തീവ്രവാദികൾ, വികസന വിരോധികൾ എന്ന രീതിയിൽ പൊതുസമൂഹത്തിൽ ആക്ഷേപിച്ചു പ്രസ്താവനകൾ ഇറക്കുന്നത് സർക്കാരിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും അവസരവാദത്തിന്റെയും ഇരട്ടത്താപ്പിന്റെയും ഉദാഹരണങ്ങളാണ്. വിഴിഞ്ഞത്തെ തീരദേശജനതയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ ദുരഭിമാനം വെടിഞ്ഞ് മുൻകൈ എടുക്കണമെന്ന് കോതമംഗലം രൂപത ആവശ്യപ്പെട്ടു.
Image: /content_image/India/India-2022-12-03-10:44:48.jpg
Keywords: കോതമം, മഠത്തി

20134
Category: 18
Sub Category:
Heading: ഫാ. എബ്രഹാം അടപ്പൂര്‍ എസ്‌ജെ വിടവാങ്ങി
Content: കോഴിക്കോട്: കേരളത്തിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ നിറ സാന്നിദ്ധ്യമായിരിന്ന ജെസ്യൂട്ട് വൈദികന്‍ ഫാ. ഏബ്രഹാം അടപ്പൂര്‍ SJ വിടവാങ്ങി. റോമിൽ ജസ്യൂട്ട് ജനറലിന്റെ ഇൻഡ്യക്കായുളള സെക്രട്ടറി, ആംഗ്ലിക്കൻ-റോമൻ കത്തോലിക്ക അന്തർദ്ദേശീയ സമിതിയംഗം, എറണാകുളത്തെ ലൂമൻ ഇൻസ്‌റ്റിട്ട്യൂട്ടിന്റെ ഡയറക്‌ടർ, ന്യൂമൻ അസോസിയേഷന്റെ കേരള റീജിയണൽ ചാപ്ലിൻ തുടങ്ങിയ നിലകളിൽ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. 1926ൽ മൂവാറ്റുപുഴയ്ക്കടുത്ത ആരക്കുഴയിൽ അടപ്പൂർ ജോൺ – മറിയം ദമ്പതികളുടെ മകനായി ജനിച്ചു. കോഴിക്കോട്, കൊഡൈക്കനാൽ, പൂനെ എന്നിവിടങ്ങളിൽ ജസ്യൂട്ട് പരിശീലനം പൂർത്തിയാക്കി. 1959-ൽ വൈദികപട്ടം സ്വീകരിച്ചു. മംഗലാപുരം സെന്റ് അലോഷ്യസ് കോളജിൽനിന്ന് ബി.എ.യും തുടർന്ന് ഫ്രാൻസിലെ സ്ട്രാസ്ബുർഗ് സർവകലാശാലയിൽ നിന്ന് മനഃശാസ്ത്രത്തിൽ എം.എ. ബിരുദവും ദൈവശാസ്ത്രത്തിൽ പിഎച്ച്.ഡിയും നേടി. കമ്യൂണിസം ഒരു ചരമക്കുറിപ്പ്, ഈശ്വരനുണ്ടെങ്കിൽ,അണുബോംബ് വീണപ്പോൾ, മനുഷ്യനും മൂല്യങ്ങളും, ഇരുളും വെളിച്ചവും, ജോണും പോളും ജോൺപോളും, ഞാൻ കണ്ട പോളണ്ട്, പാളം തെറ്റിയ ദൈവശാസ്‌ത്രം, എതിർപ്പിലൂടെ മുന്നോട്ട്, കമ്മ്യൂണിസത്തിന്റെ തകർച്ച, മൂല്യനിരാസം എന്ന പാപം, കൾച്ചറൽ ക്രൈസിസ് ഇൻ ഇന്ത്യ തുടങ്ങിയവയാണ് പ്രധാനകൃതികൾ. കേരള കാത്തലിക് ബിഷപ്പ്‌സ് കോൺഫറൻസിന്റെ മാനവിക സാഹിത്യ അവാർഡ് (1998), ക്രൈസ്‌തവ സാംസ്‌കാരികവേദിയുടെ പുസ്‌തക അവാർഡ്, എ.കെ.സി. സി.യുടെ സാഹിത്യ അവാർഡ് (1993), പോൾ കാക്കശ്ശേരി അവാർഡ് (1997) എന്നീ പുരസ്കാരങ്ങള്‍ അദ്ദേഹം സ്വന്തമാക്കിയിരിന്നു. മൃതസംസ്കാരം തിങ്കളാഴ്ച കോഴിക്കോട് നടക്കും.
Image: /content_image/India/India-2022-12-03-13:24:53.jpg
Keywords: ജെസ്യൂ

20135
Category: 11
Sub Category:
Heading: തിരുകുടുംബം മാത്രമാണ് യഥാര്‍ത്ഥ രാജകുടുംബം: 'രാജ കുടുംബത്തെ കാണുന്നില്ലേ'യെന്ന മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തിന് പ്രമുഖ എന്‍ബിഎ പരിശീലകന്റെ മറുപടി
Content: മാസച്ച്യൂസെറ്റ്സ്: യേശു ക്രിസ്തുവും പരിശുദ്ധ കന്യകാമറിയവും, യൗസേപ്പിതാവും അടങ്ങുന്ന തിരുകുടുംബം മാത്രമാണ് താന്‍ അറിയുന്ന ഏക രാജ കുടുംബമെന്ന് നാഷണല്‍ ബാസ്കറ്റ്ബോള്‍ അസോസിയേഷനില്‍ (എന്‍.ബി.എ) മത്സരിക്കുന്ന അമേരിക്കന്‍ പ്രൊഫഷണല്‍ ബാസ്കറ്റ്ബോള്‍ ടീമായ ബോസ്റ്റണ്‍ സെല്‍റ്റിക്സിന്റെ മുഖ്യ പരിശീലകനായ ജോ മാസുള്ള. വെയില്‍സ് രാജകുമാരനായ വില്ല്യമും, പത്നി കേറ്റ് മിഡില്‍ടണും കാണികളായെത്തിയ ബോസ്റ്റണ്‍ സെല്‍ട്ടിക്സും, മയാമി ഹീറ്റും തമ്മിലുള്ള വാശിയേറിയ ബാസ്കറ്റ്ബോള്‍ മത്സരത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിനിടയിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ''രാജ കുടുംബത്തെ കാണുവാന്‍ അവസരം കിട്ടിയാലോ?'' എന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ ക്രിസ്തീയ വിശ്വാസത്തിന്റെ പ്രഖ്യാപനം. "യേശുവും, മറിയവും, യൗസേപ്പിതാവും?" എന്ന മറുചോദ്യമാണ് അദ്ദേഹം ആദ്യം ഉന്നയിച്ചത്. എന്നാല്‍ വെയില്‍സ് രാജകുമാരനെയും, പത്നിയേയുമാണ് താന്‍ ഉദ്ദേശിച്ചതെന്ന് മാധ്യമ പ്രവര്‍ത്തകന്‍ വ്യക്തമാക്കിയപ്പോള്‍, തനിക്ക് ഒരു യഥാര്‍ത്ഥ രാജകുടുംബത്തെ മാത്രമാണ് അറിയുന്നതെന്നും മറ്റുള്ള രാജകുടുംബത്തേക്കുറിച്ച് തനിക്ക് അറിയില്ല എന്നായിരുന്നു ജോ മാസുള്ളയുടെ പ്രതികരണം.

This Catholic NBA coach doesn’t mess around @celtics #NBA pic.twitter.com/UGigWwMsoI
— CatholicVote.org (@CatholicVote) December 1, 2022

1988-ല്‍ ജനിച്ച ജോ മാസുള്ള പ്രോവിഡന്‍സ് രൂപതയിലെ റോഡ് ദ്വീപിലെ വാര്‍വിക്കിലെ കത്തോലിക്ക പ്രിപ്പറേറ്ററി സ്കൂളായ ബിഷപ്പ് ഹെണ്ട്രിക്കന്‍ ഹൈ സ്കൂളിലാണ് പഠിച്ചത്. മൂന്ന്‍ സംസ്ഥാന ടൈറ്റിലുകള്‍ നേടിയ ഹെണ്ട്രിക്കന്‍ സ്കൂളിലെ ആദ്യ ബാസ്കറ്റ്ബോള്‍ ടീമില്‍ അദ്ദേഹവും അംഗമായിരുന്നു. വെസ്റ്റ് വര്‍ജീനിയ സര്‍വ്വകലാശാലയുടെ കോളേജ് ബാസ്കറ്റ്ബോള്‍ ടീമിലും അദ്ദേഹം അംഗമായിരുന്നു. തങ്ങളുടെ ക്രിസ്തു വിശ്വാസം പരസ്യമായി പ്രഖ്യാപിക്കുന്ന കലാ കായികതാരങ്ങളുടെ എണ്ണം സമീപകാലത്തായി വര്‍ദ്ധിച്ചിട്ടുണ്ട്. ഇതില്‍ ഏറ്റവും ഒടുവിലത്തെ വ്യക്തിയാണ് ജോ മാസുള്ള. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-12-03-14:13:22.jpg
Keywords: പരിശീ, തിരുകു

20136
Category: 1
Sub Category:
Heading: യുക്രൈൻ സ്വദേശികളായ വൈദികരെ റഷ്യൻ സേന ക്രൂരമായ പീഡനത്തിന് ഇരയാക്കിയതായി വെളിപ്പെടുത്തല്‍
Content: കീവ്: യുക്രൈനിലെ ബെർഡിയാൻസ്കിലിൽ നിന്നും റഷ്യൻ സേന ബന്ധികളാക്കിയ രണ്ട് കത്തോലിക്ക വൈദികർ ക്രൂരമായ പീഡനമുറകളിലൂടെ കടന്നു പോവുകയാണെന്നുളള റിപ്പോർട്ടുകൾ പുറത്തു വന്നു. നേറ്റിവിറ്റി ഓഫ് ദ ബ്ലെസ്ഡ് വെർജിൻ മേരി ദേവാലയത്തിന്റെ ചുമതലയുള്ള ഫാ. ബോധാൻ ഗലേറ്റ, ഫാ. ഇവാൻ ലെവിസ്റ്റ്കി എന്നീ വൈദികരെയാണ്, ആയുധങ്ങളും യുക്രൈന്റെ ചരിത്രം പ്രതിപാദിക്കുന്ന പുസ്തകങ്ങളും സൂക്ഷിച്ചുവെച്ചുവെന്ന ആരോപണം ഉന്നയിച്ച് നവംബർ 16 തീയതി റഷ്യൻ സേന കസ്റ്റഡിയിലെടുത്തത്. സംഭവത്തെ യുക്രൈൻ ഗ്രീക്ക് കത്തോലിക്കാ സഭയുടെ തലവൻ ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക് ശക്തമായ ഭാഷയിൽ അപലപിച്ചു. സ്റ്റാലിന്റെ കാലത്തെ മർദ്ദനമുറകളാണ് വൈദികർക്ക് നേരെ പ്രയോഗിക്കുന്നതെന്നും, ചെയ്യാത്ത കുറ്റങ്ങളുടെ പേരിൽ അവരെക്കൊണ്ട് കുറ്റസമ്മതം നടത്തിക്കുകയാണെന്നും, ഓരോ ദിവസവും മരണത്തെ മുന്നിൽകണ്ടാണ് വൈദികർ മുന്നോട്ടുപോകുന്നതെന്നും ഡിസംബർ ഒന്നാം തീയതി ആർച്ച് ബിഷപ്പ് വിവരിച്ചു. വൈദികരെ അറസ്റ്റ് ചെയ്തതിനുശേഷം, ദേവാലയത്തിൽ ആയുധങ്ങൾ കൊണ്ടുവെച്ചിട്ട്, നിയമവിരുദ്ധമായിട്ട് വൈദികർ ആയുധങ്ങൾ സൂക്ഷിച്ചുവച്ചിരിക്കുകയായിരുന്നുവെന്ന ആരോപണം ഉന്നയിക്കുകയാണ് റഷ്യൻ സേന ചെയ്തതെന്നും ഷെവ്ചുക്ക് പറഞ്ഞു. ഇരു വൈദികരുമായി ഇതുവരെയും ബന്ധപ്പെടാൻ സാധിച്ചിട്ടില്ലായെന്നു നവംബർ 30നു ഡോണട്സ്കിലെ എക്സാർകേറ്റ് വ്യക്തമാക്കിയിരിന്നു. എല്ലാദിവസവും മരുന്നു കഴിക്കേണ്ട അസുഖം ബോധാൻ ഗലേറ്റയ്ക്ക് ഉണ്ടെന്നും, അറസ്റ്റ് ചെയ്യപ്പെട്ട് മർദ്ദനത്തിലൂടെ കടന്നു പോകുന്നത് അദ്ദേഹത്തിന്റെ ജീവന് വലിയ ഭീഷണിയാണെന്നും ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക് പറഞ്ഞു. റഷ്യൻ സേനയോട് വൈദികരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ആർച്ച് ബിഷപ്പ്, മനുഷ്യാവകാശ സംഘടനകളോടും, അന്താരാഷ്ട്ര നയതന്ത്ര പ്രതിനിധികളോടും വിഷയത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിച്ചു. വൈദികരുടെ മോചനത്തിനു വേണ്ടി പ്രാർത്ഥിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. യുക്രൈന്‍റെ മേല്‍ കനത്ത അധിനിവേശവുമായി റഷ്യ യുദ്ധം ആരംഭിച്ചിട്ട് 283 ദിവസം പിന്നിട്ടിരിക്കുകയാണ്. അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സിന്റെ കണക്കുകള്‍ പ്രകാരം കുറഞ്ഞത് 41,295 പേർ യുദ്ധത്തെ തുടര്‍ന്നു കൊല്ലപ്പെട്ടു. 53,616 പേർക്കു പരിക്കേറ്റു. 1.4 കോടി ജനങ്ങളാണ് യുദ്ധത്തെ തുടര്‍ന്നു പലായനം ചെയ്തത്.
Image: /content_image/News/News-2022-12-03-16:33:10.jpg
Keywords: യുക്രൈ

20137
Category: 1
Sub Category:
Heading: കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ സമ്മേളനം ഡിസംബര്‍ 5 മുതല്‍
Content: കൊച്ചി: കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ സമ്മേളനം 5, 6, 7 തീയതികളിലായി ആസ്ഥാനകാര്യാലയമായ പി.ഒ.സിയിൽ നടക്കും. കേരള കാത്തലിക് കൗൺസിലിന്റെയും (കെസിസി) കെസിബിസിയുടെയും സംയുക്തയോഗം 5ന് കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ അധ്യക്ഷത വഹിക്കും. സെക്രട്ടറി ജനറൽ ബിഷപ്പ് ജോസഫ് മാർ തോമസ് അനുഗ്രഹ പ്രഭാഷണം നടത്തും. ഇന്നത്തെ സാഹചര്യത്തിൽ കുടുംബം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തെക്കുറിച്ച് ഡോ. സി.റ്റി. മാത്യു പ്രബന്ധം അവതരിപ്പിക്കും. 32 കത്തോലിക്കാ രൂപതകളിൽ നിന്നും നിയോഗിക്കപ്പെട്ടിട്ടുള്ള അംഗങ്ങൾ ഉൾപ്പെടുന്ന കേരള കത്തോലിക്കാസഭയുടെ പാസ്റ്ററൽ കൗൺസിലാണ് കെ.സി.സി. ഉച്ചകഴിഞ്ഞ് 2.30-ന് ചേരുന്ന സമ്മേളനത്തിൽ വച്ച് ഫാ. മാത്യു നടയ്ക്കൽ മതാധ്യാപക അവാർഡ് ദാനവും സജ്ജീവം എന്ന പേരിൽ കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ കെസിബിസി സംസ്ഥാന വ്യാപകമായി നടത്തുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികളുടെ ഉദ്ഘാടനവും നടത്തുന്നതാണ്. 6,7 തീയതികളിലായി നടക്കുന്ന കെസിബിസി സമ്മേളനത്തിൽ സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യും കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാർ സമ്മേളനത്തിൽ പങ്കെടുക്കും.
Image: /content_image/India/India-2022-12-03-16:41:20.jpg
Keywords: കെസിബിസി

20138
Category: 18
Sub Category:
Heading: വിഴിഞ്ഞത്തിന്റെ വികസനം ഇരകളെ സൃഷ്ടിച്ചുകൊണ്ടാകരുത്: ജാഗ്രതാസമിതി
Content: ചങ്ങനാശ്ശേരി: വിഴിഞ്ഞം വാണിജ്യ തുറമുഖ പദ്ധതിയുടെ വരവോടെ ഭൂമിയും കിടപ്പാടവും ജീവിതമാർഗവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന തീരദേശ ജനത അനുഭവിക്കുന്ന പ്രതിസന്ധി ഗുരുതരമാണെന്നും വികസനം ഇരകളെ സൃഷ്ടിച്ചുകൊണ്ടാകരുതെന്നും ചങ്ങനാശ്ശേരി അതിരൂപത ജാഗ്രതാസമിതി. തീരദേശ ജനത വിശിഷ്യാ കേരളത്തിലെ ലത്തീൻ കത്തോലിക്കാ സമൂഹം രാഷ്ട്രത്തിന്റെ പുരോഗതിയ്ക്കു വേണ്ടി തുറന്നമനസ്സോടെ സഹകരിച്ചതിന്റെ നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുൻപിലുണ്ട്. ഒടുവിൽ നിലനിൽപ് തന്നെ അപകടത്തിലായി ജീവിതം തന്നെ കൈവിട്ടുപോകുന്ന അവസ്ഥയിലാണ് വിഴിഞ്ഞത്തെ തീരദേശ ജനത സമര രംഗത്തിറങ്ങിയതെന്ന് ജാഗ്രതാസമിതി ചൂണ്ടിക്കാട്ടി. നിലനിൽപ്പിനുവേണ്ടിയുള്ള സമരങ്ങളെയൊക്കെ ദേശവിരുദ്ധമായും സാമൂഹ്യ പ്രവർത്തകരെയൊക്കെ വിദേശപണം കൈപ്പറ്റുന്നവരായും തീവ്രവാദ ബന്ധമുള്ളവരായും ചിത്രീകരിക്കുന്നത് അപലപനീയമാണ്. ഈ ജനതയോടും അവർക്ക് നേതൃത്വം കൊടുക്കുന്ന ലത്തീൻ സഭാ വൈദികരോടും സംസ്ഥാന സർക്കാർ അനുഭാവ പൂർവമുള്ള നിലപാട് സ്വീകരിക്കാൻ തയ്യാറാകണം. ഇതിനെ ലത്തീൻ സമുദായത്തിൻ്റെയൊ ഏതാനും വൈദികരുടെയൊ മാത്രം പ്രശ്നമായിക്കാണാതെ മുഴുവൻ തീരദേശജനതയുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്നമായി കാണണം. ഈ വിഭാഗത്തിൻ്റെ മുഴുവൻ പ്രശ്നങ്ങളും ഇതോടൊപ്പം ചർച്ച ചെയ്യണം. കേരളത്തിലെ ഏറ്റവും പഴക്കമുള്ള തദ്ദേശീയ ജനവിഭാഗങ്ങളിൽ ഉൾപ്പെട്ടതാണ് വിഴിഞ്ഞത്തെ തീരദേശ മത്സ്യബന്ധന തൊഴിലാളികൾ. ഒരു വശത്ത് വികസനമെന്ന പേരിൽ തുറമുഖം യാഥാർഥ്യമാകുമ്പോൾ തീരശോഷണത്തിലൂടെ തൂത്തെറിയപ്പെടുന്ന ഈ ജനവിഭാഗങ്ങൾക്ക് മനുഷ്യാവകാശങ്ങളും ജീവിക്കാനുള്ള മൗലികാവകാശവുമാണ് നിഷേധിക്കപ്പെടുന്നത്. ഇവർക്ക് തക്കതായ നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കുക സംസ്ഥാന സർക്കാരിൻ്റെ കടമയാണ്. ഈ ഉത്തരവാദിത്തം യഥാവിധി നിർവഹിക്കാൻ സർക്കാർ തയ്യാറാകണം. വിഴിഞ്ഞത്തിന്റെ പുനരധിവാസ പ്രവർത്തനങ്ങൾ മന്ത്രിമാരും ഉയർന്ന ഉദ്യോഗസ്ഥരുമടങ്ങുന്ന ഉന്നതാധികാര സമിതി രൂപീകരിച്ച് വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ ഏറ്റവും കാര്യക്ഷമമായി പൂർത്തീകരിക്കണം. ഓഖി ദുരന്തത്തിനു ശേഷവും വിഴിഞ്ഞം പദ്ധതിയുടെ പ്രാരംഭ സമയത്തും സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര, പുനരധിവാസ പാക്കേജുകൾ എത്രമാത്രം നടപ്പിലാക്കി എന്നതിനെക്കുറിച്ച് ധവളപത്രം പുറപ്പെടുവിക്കണം. ആറ് ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും എന്നു പറഞ്ഞ വിഴിഞ്ഞം പാക്കേജ് ആറു വർഷം കഴിഞ്ഞിട്ടും നടപ്പിലാക്കാത്തതിൻ്റെ കാരണം പൊതുസമൂഹത്തിന് അറിയേണ്ടതുണ്ട്. പദ്ധതിപ്രദേശത്തെ സുരക്ഷ കേന്ദ്രസേനയെ ഏൽപ്പിക്കാനുള്ള നീക്കം പ്രതിഷേധാർഹമാണ്. അതിനു പകരം പ്രശ്നപരിഹാരത്തിനുള്ള സത്വര നടപടികൾ സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും ശരിയായ പരിസ്ഥിതിക അനുമതിയോടെയാണോ വിഴിഞ്ഞം പദ്ധതി മുമ്പോട്ട് കൊണ്ടു പോകുന്നതെന്നു സർക്കാർ വ്യക്തമാക്കണമെന്നും ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷൻസ് - ജാഗ്രതാസമിതി ആവശ്യപ്പെട്ടു.
Image: /content_image/India/India-2022-12-04-08:50:27.jpg
Keywords: വിഴിഞ്ഞ

20139
Category: 24
Sub Category:
Heading: അശ്ലീല ആസക്തി സാത്താന് നമ്മുടെ ഉള്ളില്‍ പ്രവേശിക്കുന്നതിനുള്ള മാര്‍ഗ്ഗം: മുന്നറിയിപ്പുമായി അമേരിക്കൻ ഭൂതോച്ചാടകന്‍
Content: ബോസ്റ്റണ്‍: അശ്ലീല സിനിമ, വീഡിയോ, സാഹിത്യങ്ങളോടുള്ള ആസക്തി എന്നിവ ഗുരുതരമായ ആത്മീയ അപകടമാണെന്നും, അത് സാത്താന് നമ്മുടെ ഉള്ളില്‍ പ്രവേശിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗമാണെന്നും വാഷിംഗ്‌ടണ്‍ അതിരൂപതയുടെ ഔദ്യോഗിക ഭൂതോച്ചാടകനായ മോണ്‍. സ്റ്റീഫന്‍ റോസെറ്റി. ഇക്കഴിഞ്ഞ ബുധനാഴ്ച ‘കാത്തലിക് ന്യൂസ് ഏജന്‍സി’ (സി.എന്‍.എ) ക്ക് നല്‍കിയ ഇ-മെയില്‍ അഭിമുഖത്തിലാണ് മോണ്‍. റോസെറ്റി ഇക്കാര്യം പറഞ്ഞത്. അശ്ലീല വ്യവസായത്തില്‍ ചെയ്യുന്നത് പോലെ ആളുകളെ ലൈംഗീകമായി ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നു പറഞ്ഞ മോണ്‍. റോസെറ്റി അശ്ലീല ആസക്തിയുള്ളവര്‍ക്ക് ലൈംഗീക അപര്യാപ്തതകള്‍ കൂടുമെന്നും കൂട്ടിച്ചേര്‍ത്തു. ഒരു കാരണവശാലും അശ്ലീല ദൃശ്യങ്ങൾ കാണരുത്, അത് വിവാഹബന്ധങ്ങളെ ബാധിക്കും. അശ്ലീല ആസക്തി വഴി നിരവധി ആളുകളെ പ്രത്യേകിച്ച് സ്ത്രീകളേയും, കുട്ടികളേയും ചൂഷണം ചെയ്യുന്ന കോടിക്കണക്കിന് ഡോളര്‍ മറിയുന്ന ഒരു വ്യവസായത്തെ പിന്തുണക്കുക കൂടിയാണ് ചെയ്യുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 4-ന് അശ്ലീല ആസക്തി വഴിയാണ് സാത്താന്‍ ഹൃദയത്തില്‍ പ്രവേശിക്കുന്നതെന്നും, ഇത് ഹൃദയത്തെ ദുര്‍ബ്ബലമാക്കുമെന്നും പാപ്പ ചൂണ്ടിക്കാട്ടിയിരിന്നു. ഇതിനോട് ചേർന്ന കാര്യങ്ങൾ തന്നെയാണ് സിറാക്കൂസ് രൂപതാ വൈദികനും എഴുപത്തിയൊന്നുകാരനുമായ മോൺ. റോസെറ്റിയും വിവരിച്ചിരിക്കുന്നത്. 30 വര്‍ഷത്തോളം ഒരു അംഗീകൃത മനശാസ്ത്രജ്ഞനായി അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ 15 വര്‍ഷങ്ങളായി ഇദ്ദേഹം വാഷിംഗ്‌ടണ്‍ അതിരൂപതയുടെ ഔദ്യോഗിക ഭൂതോച്ചാടകനാണ്. പൈശാചിക ഉപദ്രവങ്ങള്‍ നേരിടുന്നവര്‍ക്ക് സൗഖ്യവും മോചനവും നല്‍കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ 'സെന്റ് മൈക്കേല്‍ സെന്റര്‍ ഫോര്‍ സ്പിരിച്ച്വല്‍ റിന്യൂവല്‍' എന്ന പ്രേഷിത സ്ഥാപനത്തിന്റെ സ്ഥാപകനും, പ്രസിഡന്റും കൂടിയാണ് മോണ്‍. റോസെറ്റി.
Image: /content_image/News/News-2022-12-04-08:56:46.jpg
Keywords: അശ്ലീല

20140
Category: 18
Sub Category:
Heading: സമാധാന അന്തരീക്ഷം ഉറപ്പുവരുത്താനും സർക്കാർ മുൻകൈയെടുക്കണം: ആർച്ച് ബിഷപ്പ് തോമസ് നെറ്റോ
Content: തിരുവനന്തപുരം: വിഴിഞ്ഞത്തെ സംഭവവികാസങ്ങളെ തുടർന്നു രൂപപ്പെട്ട സംഘർഷ സാഹചര്യം അതിജീവിക്കാനും സമാധാനാന്തരീക്ഷം ഉറപ്പുവരുത്താനും സർക്കാർ മുൻകൈയെടുക്കണമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ പുറപ്പെടുവിച്ച സർക്കുലറിൽ ആവശ്യപ്പെട്ടു. അതിരൂപത യ്ക്കു കീഴിലുള്ള ദേവാലയങ്ങളിൽ ഇന്നു കുർബാന മധ്യേ വായിക്കുന്നതിനായി പുറപ്പെടുവിച്ച സർക്കുലറിലാണ് ഈ ആവശ്യം. നിലവിലെ സാഹചര്യത്തിൽ, സമരസമിതി പ്രതിനിധികളുമായുള്ള ചർച്ച പുനരാരംഭിക്കാൻ സർക്കാർ മുൻകൈയെടുക്കണം. ന്യായമായ ആവശ്യങ്ങൾ നടപ്പിലാക്കുന്നതു വരെ സമരമുഖത്ത് ഉണ്ടാകും. പ്രകോപനപരമായ സാഹചര്യങ്ങളാണ് അനിഷ്ടസംഭവ ങ്ങളിലേക്കു നയിച്ചത്. സമരത്തിലെ ആവശ്യങ്ങളോടു സർക്കാർ തുടർന്നു വന്ന നിഷേധാത്മക നിലപാടും അതിജീവന സമരത്തിനെതിരേ പ്രാദേശിക ജനകീയ കൂട്ട ായ്മയുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനങ്ങളും അധിക്ഷേപങ്ങളും, 130 ദിവസമായി സമാധാനപരമായി സമരം ചെയ്തുകൊണ്ടിരുന്ന മത്സ്യത്തൊഴിലാളികളെ പ്രതികരിക്കാൻ പ്രേരിപ്പിച്ചു. അതിജീവന സമരത്തിനു നേതൃത്വം നൽകുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തു കയും തീവ്രവാദികളായി ചിത്രീകരിക്കുകയും ചെയ്യുന്ന സർക്കാരിന്റെ സമീപനവും പ ല കോണുകളിൽനിന്നും വർഗീയ വാദികളായി പ്രചരിപ്പിക്കുന്ന രീതികളും പ്രകോപനത്തിനു കാരണമായി.വിഴിഞ്ഞം സംഘർഷത്തിൽ ഇരകളായവരോടുള്ള ഐക്യദാർ ഢ്യം പ്രകടമാക്കാനും അവരുടെ വേദനയിലും സഹനങ്ങളിലും പങ്കുചേരുന്നതിനും ഡിസംബര്‍ 9നു വൈകുന്നേരേം അഞ്ചിന് എല്ലാ ദേവാലയങ്ങളിലും കുരിശിന്റെ വഴി പ്രാർത്ഥന നടത്തണം. വിഴിഞ്ഞം വാണിജ്യ തുറമുഖ നിർമാണം മൂലം തീരദേശത്തുണ്ടാകുന്ന ആഘാതങ്ങളെക്കുറിച്ചും അവ പരിഹരിക്കുന്നതിനുവേണ്ടി സമരസമിതി നിയമിച്ച വിദഗ്ധ കമ്മിറ്റി യുടെ പഠനച്ചെലവിനായി അടുത്ത ഞായറാഴ്ചത്തെ കാണിക്ക ഉപയോഗപ്പെടുത്തും. സഹകരിക്കാൻ സന്മനസുള്ളവർ 100 രൂപ മുതലുള്ള സഹായം സൗത്ത് ഇന്ത്യൻ ബാ ങ്കിന്റെ ശാസ്തമംഗലം ശാഖയിലെ തിരുവനന്തപുരം മത്സ്യത്തൊഴിലാളി ഫോറം എന്ന അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നും സർക്കുലറിൽ അഭ്യർഥിച്ചു. Account No:0503073000000690 IFSC Code: SIBL0000503
Image: /content_image/India/India-2022-12-04-09:16:12.jpg

20141
Category: 14
Sub Category:
Heading: ക്യൂബയിലെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ സന്ദര്‍ശനത്തിനും ക്രിസ്തുമസ് പൊതു അവധിയായി പ്രഖ്യാപിച്ചതിനും കാല്‍ നൂറ്റാണ്ട്
Content: ഹവാന: കരീബിയന്‍ രാഷ്ട്രമായ ക്യൂബയിലെ ക്രൈസ്തവരുടെ ഇക്കൊല്ലത്തെ ക്രിസ്തുമസ് ആഘോഷത്തിന് പ്രത്യേകതകള്‍ ഏറുന്നു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ചരിത്രപരമായ ക്യൂബന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി ഭരണകൂടം ക്രിസ്തുമസ് പൊതു അവധിയായി പ്രഖ്യാപിച്ചതിനും ഇത്തവണ കാൽ നൂറ്റാണ്ട് തികയുന്നു. ക്രിസ്തുമസ് ഒരുക്കങ്ങള്‍ക്ക് മുന്നോടിയായി ക്യൂബന്‍ മെത്രാന്മാര്‍ ഇക്കഴിഞ്ഞ നവംബര്‍ 30-ന് പുറത്തുവിട്ട സന്ദേശത്തില്‍ പ്രധാനമായും പരാമര്‍ശിക്കുന്നത് ഈ രണ്ട് കാര്യങ്ങളാണ്. 1998 ജനുവരി 21 മുതല്‍ 26 വരെയുള്ള വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ക്യൂബന്‍ സന്ദര്‍ശനം പ്രഖ്യാപിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് അന്നത്തെ ക്യൂബന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്ട്രോ ക്യൂബയില്‍ ക്രിസ്തുമസ് പൊതു അവധിയായി പ്രഖ്യാപിക്കുകയായിരുന്നു. 1997 ഡിസംബര്‍ 13-നായിരുന്നു ഈ പ്രഖ്യാപനം. ഫിഡല്‍ കാസ്ട്രോയുടെ 1996-ലെ വത്തിക്കാന്‍ സന്ദര്‍ശനത്തിനിടയില്‍ ക്യൂബന്‍ സഭയുടെ ആഗ്രഹം മാനിച്ച് ഇക്കാര്യം പാപ്പ തന്നെ കാസ്ട്രോയോട് ആവശ്യപ്പെടുകയായിരുന്നു. കരിമ്പിന്‍ വിളവെടുപ്പ് തടസ്സപ്പെടാതിരിക്കുവാന്‍ ഭരണകൂടം പൊതു അവധി മറ്റൊരു ദിവസത്തേക്ക് മാറ്റിയതിനെ തുടര്‍ന്ന്‍ 1968-ലായിരുന്നു ക്യൂബയില്‍ അവസാനമായി ക്രിസ്തുമസ് പൊതു അവധിയായി ആഘോഷിക്കപ്പെട്ടത്. “ക്രിസ്തുമസിന് പുതിയ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട്, നമ്മുടെ ജീവിതങ്ങള്‍ പങ്കുവെക്കുവാനും, നമ്മോടൊപ്പം നടക്കുവാനും, സഹോദരങ്ങളെന്ന നിലയില്‍ ജീവിക്കുവാനും പഠിപ്പിച്ച ഉണ്ണിയേശുവിനെ തങ്ങള്‍ വരവേല്‍ക്കുകയാണെന്ന് ക്യൂബന്‍ മെത്രാന്‍ സമിതി പുറത്തുവിട്ട സന്ദേശത്തില്‍ പറയുന്നു. ഇക്കൊല്ലം ക്രിസ്തുമസ്സ് അവധിയായി പ്രഖ്യാപിക്കപ്പെട്ടിട്ട് 25 വര്‍ഷങ്ങള്‍ തികയുകയാണെന്നും അതിനാല്‍ കുടുംബങ്ങള്‍ക്കൊപ്പം ഈ ആഘോഷം പങ്കിടുവാനും, തങ്ങളുടെ സഭാ സമൂഹത്തോടൊപ്പം ഈ ആഘോഷത്തില്‍ പങ്കുചേരുവാനും ഈ അവധി നമ്മളെ അനുവദിക്കുന്നുവെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. കുടിയേറ്റത്തിന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്നവരേ മെത്രാന്‍മാരുടെ സന്ദേശത്തില്‍ പ്രത്യേകം അഭിവാദ്യം ചെയ്യുന്നുണ്ട്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ചരിത്രപരമായ ക്യൂബന്‍ സന്ദര്‍ശനത്തിന് ഈ ജനുവരിയില്‍ കാല്‍ നൂറ്റാണ്ട് തികയുകയാണെന്നും ഇതിന്റെ ഓര്‍മ്മപുതുക്കുവാന്‍ രൂപതാ തലത്തില്‍ ജനുവരി 24 മുതല്‍ പ്രത്യേക ആഘോഷപരിപാടികള്‍ ഉണ്ടായിരിക്കുമെന്നും മെത്രാന്മാര്‍ അറിയിച്ചു. “ക്യൂബ അതിന്റെ എല്ലാ മഹത്വപൂര്‍ണ്ണമായ സാധ്യതകളോടും കൂടി ലോകത്തിനായി തുറക്കട്ടെ, അതുപോലെ ലോകം ക്യൂബക്കായും തുറക്കട്ടേ” എന്നാണ് ക്യൂബയില്‍ കാലുകുത്തിയ 1998 ജനുവരി 21-ന് പരിശുദ്ധ പിതാവ് പറഞ്ഞത്.
Image: /content_image/News/News-2022-12-04-16:38:49.jpg
Keywords: ക്യൂബ

20142
Category: 18
Sub Category:
Heading: വിടവാങ്ങിയത് അതുല്യ പ്രതിഭ: ഫാ. എ.അടപ്പൂരിനെ അനുസ്മരിച്ച് കെസിബിസി
Content: കൊച്ചി: ആഴമായ ചിന്തകളിലൂടെയും പണ്ഡിതോചിതമായ എഴുത്തിലൂടെയും സന്യാസ ജീവിതത്തിലൂടെയും കേരള സഭയ്ക്കും സമൂഹത്തിനും വിലപ്പെട്ട സംഭാവനകൾ നൽകിയ അതുല്യ പ്രതിഭയാണ് ഫാ. എ.അടപ്പൂരെന്ന് കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാല യ്ക്കൽ, സെക്രട്ടറി ജനറൽ ബിഷപ്പ് ജോസഫ് മാർ തോമസ് എന്നിവർ സംയുക്ത അനുശോചനസന്ദേശത്തിൽ പറഞ്ഞു. നിരന്തരമായ വായനയും സന്യാസ ജീവിതത്തിലെ തീക്ഷ്ണമായ സമർപ്പണവും അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെ സമ്പന്നമാക്കി. മതങ്ങളുടെയും സംസ്കാരങ്ങളുടെയും സമന്വയവും സംവാദവും പ്രോത്സാഹിപ്പിക്കാൻ അദ്ദേഹം നിരന്തരം പരിശ്രമിച്ചു. സഭയുടെയും സാഹിത്യത്തിന്റെയും സംസ്കാര ത്തിന്റെയും മേഖലകളിൽ അച്ചന്റെ ഇടപെടലുകൾ എക്കാലവും സ്മരിക്കപ്പെടുമെന്നും സന്ദേശത്തിൽ പറഞ്ഞു.
Image: /content_image/India/India-2022-12-05-09:13:02.jpg