Contents
Displaying 19771-19780 of 25032 results.
Content:
20163
Category: 1
Sub Category:
Heading: കത്തോലിക്ക ക്യാമ്പസ് മിനിസ്ട്രി വെടിവെച്ച് നശിപ്പിക്കുമെന്ന് തീവ്ര ഭ്രൂണഹത്യ അനുകൂല സംഘടനയുടെ ഭീഷണി കത്ത്
Content: നെബ്രാസ്ക (അമേരിക്ക): മധ്യ - പടിഞ്ഞാറന്‍ അമേരിക്കന്‍ സംസ്ഥാനമായ നെബ്രാസ്കയിലെ യൂണിവേഴ്സിറ്റി ഓഫ് നെബ്രാസ്കയിലെ കത്തോലിക്ക ക്യാമ്പസ് മിനിസ്ട്രിയായ സെന്റ് ജോണ്‍ പോള്‍ II ന്യൂമാന്‍ സെന്ററിന് തീവ്ര ഭ്രൂണഹത്യ അനുകൂലികളുടെ ഭീഷണി. ഭ്രൂണഹത്യ നിരോധന നിയമം പാസ്സാക്കുന്നതിനുള്ള ശ്രമങ്ങള്‍ വഴി ബെല്ലെവ്യുവിലെ തങ്ങളുടെ ഭ്രൂണഹത്യ അവകാശങ്ങള്‍ എടുത്തു കളയുന്ന നിയമം പാസ്സാക്കിയാല്‍ എആര്‍ 14 റൈഫിളുകള്‍ ഉപയോഗിച്ച് ന്യൂമാന്‍ സെന്റര്‍ വെടിവെച്ച് തകര്‍ക്കുമെന്നാണ് കൈകൊണ്ടെഴുതിയ ഭീഷണി കുറിപ്പില്‍ പറയുന്നത്. ന്യൂമാന്‍ സെന്റ് ജോണ്‍ പോള്‍ രണ്ടാമന്‍ സെന്ററിലെ വൈദികനും ഡയറക്ടറുമായ ഫാ. ഡാന്‍ ആന്‍ഡ്രൂസിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കുറിപ്പ് തീവ്രവാദപരമായ നിലപാട് പുലര്‍ത്തുന്ന ഭ്രൂണഹത്യ അനുകൂല സംഘടനയായ “ജെയിന്‍സ് റിവഞ്ച്” ആണ് എഴുതിയിരിക്കുന്നത്. രാവിലെ സെന്റ് ജോണ്‍ പോള്‍ II ന്യൂമാന്‍ സെന്ററിന്റെ ഒറേറ്ററിയുടെ വാതില്‍ക്കല്‍ നിന്നുമാണ് ഭീഷണിപ്പെടുത്തുന്ന കുറിപ്പ് കണ്ടെത്തിയതെന്നു ന്യൂമാന്‍ സെന്റര്‍ ശനിയാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. കുറിപ്പ് ആശങ്കാജനകമാണെന്നും തങ്ങളുടെ വിദ്യാര്‍ത്ഥികളുടെ സുരക്ഷക്കാണ് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും ഫാ. ഡാന്‍ പറഞ്ഞു. ഡഗ്ളസ് കൗണ്ടി ഷെരീഫ് ഓഫീസും, ഒമാഹ പോലീസ് ഡിപ്പാര്‍ട്ട്മെന്റും ഇക്കാര്യത്തില്‍ സംയുക്ത അന്വേഷണം ആരംഭിച്ചതായി നെബ്രാസ്ക യൂണിവേഴ്സിറ്റിയുടെ പൊതു സുരക്ഷാ വിഭാഗം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ശനിയാഴ്ച ‘സ്റ്റുഡന്റ്സ് ഫോര്‍ ലൈഫ്’ ന്യൂമാന്‍ സെന്ററില്‍ ഒരു രാഷ്ട്രീയ നേതൃത്വ ശില്‍പ്പശാല സംഘടിപ്പിക്കുവാനിരിക്കേയാണ് ഈ ഭീഷണി.

BREAKING: Jane’s Revenge threatens to shoot pro-lifers.

This morning in Nebraska, our team arrived for our @SFLAction Poltical Leadership Workshop where we are gathering activists from across the state to strategize about how to use @studentsforlife’s Campaign for …
— Kristan Hawkins (@KristanHawkins) December 3, 2022

അബോര്‍ഷന്‍ അനുകൂല തീവ്രവാദികള്‍ക്കെതിരെ കടുത്ത നടപടി എടുക്കണമെന്ന് പ്രോലൈഫ് സംഘടനയായ സ്റ്റുഡന്റ്സ് ഫോര്‍ ലൈഫിന്റെ പ്രസിഡന്റ് ക്രിസ്റ്റാന്‍ ഹോക്കിന്‍സ് ബൈഡന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. പ്രോലൈഫ് പ്രവര്‍ത്തകരെ ഭ്രൂണഹത്യ അനുകൂലികളില്‍ നിന്നും സംരക്ഷിക്കണമെന്ന ആവശ്യം നിരസിക്കുന്നത് യുഎസ് അറ്റോര്‍ണി ജനറല്‍ മെറിക്ക് ഗാര്‍ലാന്‍ഡ് തുടരുകയാണെങ്കില്‍ വലിയൊരു ദുരന്തമുണ്ടാവുമെന്ന മുന്നറിയിപ്പ് നല്‍കിയ ഹോക്കിന്‍സ് പ്രോലൈഫ് പ്രവര്‍ത്തകരെ താലിബാനോട് ഉപമിച്ച ഹിലരി ക്ലിന്റന്റെ നടപടിയെ അപലപിക്കുകയും ചെയ്തു. അഗ്നിബോംബാക്രമണം, കൊള്ളിവെപ്പ്, ദേവാലയങ്ങള്‍ക്കും, പ്രഗ്നന്‍സി കേന്ദ്രങ്ങള്‍ക്കുമെതിരെയുള്ള ആക്രമണങ്ങള്‍ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുകയും അവയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്യുന്ന തീവ്ര അബോര്‍ഷന്‍ അനുകൂല സംഘടനയാണ് ജെയിന്‍സ് റിവഞ്ച്. ഭ്രൂണഹത്യ എന്ന മാരക തിന്മയെ കത്തോലിക്ക സഭ അതിശക്തമായി എതിര്‍ക്കുന്നതിനാല്‍ തിരുസഭയാണ് ഭ്രൂണഹത്യ അനുകൂലികളുടെ മുഖ്യശത്രു.
Image: /content_image/News/News-2022-12-07-18:26:25.jpg
Keywords: അമേരിക്ക, ഭ്രൂണഹത്യ

20164
Category: 1
Sub Category:
Heading: കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്ക ബാവ പ്രസിഡന്‍റ്; കെസിബിസിയ്ക്കു പുതിയ നേതൃത്വം
Content: കൊച്ചി: കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ പുതിയ പ്രസിഡന്റായി സീറോ മലങ്കര മേജർ ആർച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവ തെരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് കെസിബിസി അധ്യക്ഷ സ്ഥാനം ബസേലിയോസ് മാർ ക്ലീമീസിൽ എത്തിച്ചേരുന്നത്. വൈസ് പ്രസിഡന്റായി ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടനും കണ്ണൂര്‍ രൂപത ബിഷപ്പ് ഡോ.അലക്സ് വടക്കുംതല പുതിയ കെസിബിസി സെക്രട്ടറി ജനറലായും തെരഞ്ഞെടുക്കപ്പെട്ടു. പാലാരിവട്ടം പിഓസിയിൽ നടന്ന കെസിബിസി ശൈത്യകാല സമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടായത്. കെസിബിസി സെക്രട്ടറി ജനറലായി ഫാ ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി തുടരും.
Image: /content_image/India/India-2022-12-07-19:27:30.jpg
Keywords: കെസിബിസി

20165
Category: 14
Sub Category:
Heading: ഉണ്ണീശോയെ കൈകളിലേന്തിയ ദൈവമാതാവിന്റെ ചിത്രം പ്രമേയമാക്കി യുഎസ് തപാല്‍ വകുപ്പിന്റെ പുതിയ ക്രിസ്തുമസ് സ്റ്റാമ്പ്
Content: ന്യൂയോര്‍ക്ക്: അമേരിക്കന്‍ തപാല്‍ വകുപ്പ് ഇക്കൊല്ലം പുറത്തിറക്കുന്ന ക്രിസ്തുമസ് സ്റ്റാമ്പില്‍ ഉണ്ണീശോയെ കൈകളിലേന്തിയ പരിശുദ്ധ കന്യകാമാതാവിനെ പ്രമേയമാക്കികൊണ്ടുള്ള ചിത്രം. പതിനാറാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ അജ്ഞാതനായ ഇറ്റാലിയന്‍ കലാകാരന്‍ വരച്ച “വിര്‍ജിന്‍ ആന്‍ഡ് ചൈല്‍ഡ്” എന്ന എണ്ണഛായ ചിത്രമാണ് ക്രിസ്തുമസ് സ്റ്റാമ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴും ക്രിസ്തുമസ് സീസണില്‍ അമേരിക്കന്‍ തപാല്‍ വകുപ്പ് പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കുന്ന പതിവുണ്ട്. അമേരിക്കയിലെ ബോസ്റ്റണിലെ മ്യൂസിയം ഓഫ് ഫൈന്‍ ആര്‍ട്സിലെ (എം.എഫ്.എ) റോബര്‍ട്ട് ഡോസണ്‍ ഇവാന്‍സ് ശേഖരത്തിലാണ് ഇപ്പോള്‍ ഈ പെയിന്റിംഗ് ഉള്ളത്. വിര്‍ജീനിയയിലെ ചാര്‍ലോട്ടെസ്വില്ലെയിലെ ജേര്‍ണി ഗ്രൂപ്പ് ഡിസൈന്‍ ഫേം എന്ന സ്ഥാപനത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും സഹ-സ്ഥാപകനുമായ ഗ്രെഗ് ബ്രീഡിംഗാണ് സ്റ്റാമ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. തന്റെ മടിയിലിരിക്കുന്ന ഉണ്ണിയേശുവിനെ സ്നേഹത്തോടെ നോക്കുന്ന പരിശുദ്ധ കന്യകാമാതാവാണ് ചിത്രത്തിലുള്ളത്. പരിശുദ്ധ അമ്മയുടെ ഒരു കരം ഉണ്ണിയെ ചുറ്റിപ്പിടിച്ച് സംരക്ഷിക്കുമ്പോള്‍ രണ്ടാമത്തെ കരംകൊണ്ട് അവന്റെ കരത്തിൽ സ്പർശിക്കുന്നു. ഉണ്ണീശോ ഫ്രെയിമിൽ നിന്ന് പുറത്തേക്ക് നോക്കുംവിധമാണ് ചിത്രം വരച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ലോകത്ത് ഏറ്റവുമധികം ആദരിക്കപ്പെടുന്ന പ്രമേയങ്ങളിലൊന്നായ പരിശുദ്ധ കന്യകാമാതാവിന്റേയും, ഉണ്ണിയേശുവിന്റേയും ചിത്രം വെച്ചുകൊണ്ടുള്ള സ്റ്റാമ്പ് സമര്‍പ്പിക്കുന്നത് ഒരു ബഹുമതിയാണെന്നു അമേരിക്കന്‍ തപാല്‍ വകുപ്പിന്റെ ഓര്‍ഗനൈസേഷന്‍ ഡെവലപ്മെന്റ് വൈസ് പ്രസിഡന്റായ ജെന്നി അട്ടെര്‍ബാക്ക് ബോസ്റ്റണ്‍ മ്യൂസിയത്തില്‍വെച്ച് നടന്ന സ്റ്റാമ്പിന്റെ പ്രകാശന ചടങ്ങില്‍വെച്ച് പറഞ്ഞു. പ്രത്യേക അര്‍ത്ഥമുള്ള ഒരു മനോഹരമായ കലാസൃഷ്ടിയാണ് ഇക്കൊല്ലത്തെ സ്റ്റാമ്പെന്നും അട്ടെര്‍ബാക്ക് കൂട്ടിച്ചേര്‍ത്തു. 1960 മുതല്‍ വിശ്വാസപരമായ പ്രമേയമുള്ള സ്റ്റാമ്പുകള്‍ അമേരിക്കന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കുന്നുണ്ട്. “വിര്‍ജിന്‍ ആന്‍ഡ് ചൈല്‍ഡ്” 60 സെന്റ് വിലവരുന്ന ഒന്നാം ക്ലാസ് വിഭാഗത്തില്‍പെട്ട സ്റ്റാമ്പാണ്. ക്രിസ്തുമസ് കാലത്ത് ‘ഹോളിഡേ എല്‍വ്സ്’, ‘സ്നോവി ബ്യൂട്ടി’, ‘വിന്റര്‍ ബ്ലൂംസ്’, ‘ഹനൂക്ക’, ‘ക്വാന്‍സാ’ എന്നിങ്ങനെയുള്ള അവധിക്കാല സ്റ്റാമ്പുകളും അമേരിക്കന്‍ തപാല്‍ വകുപ്പ് പുറത്തിറക്കുന്നുണ്ടെങ്കിലും ‘എക്കാലത്തേക്കും’ എന്ന വിഭാഗത്തിലാണ് ‘വിര്‍ജിന്‍ ആന്‍ഡ് ചൈല്‍ഡ്’ ഉള്‍പ്പെടുന്നത്.
Image: /content_image/News/News-2022-12-08-09:33:31.jpg
Keywords: സ്റ്റാമ്പ

20166
Category: 18
Sub Category:
Heading: കേരള സഭാനവീകരണം 2022-25 പ്രവർത്തന പദ്ധതികൾ പ്രഖ്യാപിച്ചു; അടുത്ത വര്‍ഷം ദിവ്യകാരുണ്യ കോൺഗ്രസ്
Content: കൊച്ചി: കേരള സഭാനവീകരണം 2022-25 പ്രവർത്തന പദ്ധതികൾക്ക് കേരള കത്തോലിക്ക മെത്രാന്‍ സമിതി അംഗീകാരം നല്‍കി. 2023 ഡിസംബറിൽ ദിവ്യകാരുണ്യ കോൺഗ്രസും 2024 ഡിസംബറിൽ യുവജന സംഗമവും 2025 ഡിസംബറിൽ മിഷൻ കോൺഗ്രസും നടത്താൻ മെത്രാന്‍ സമിതിയുടെ ശീതകാല സമ്മേളനത്തില്‍ തീരുമാനമായി. സംസ്ഥാന രൂപത ഫൊറോന ഇടവക തലങ്ങളിൽ വിവിധ പ്രവർത്തനങ്ങളിലൂടെ കുടുംബ നവീകരണം സാധ്യമാക്കിക്കൊണ്ട് കേരള സഭയെ നവ ചൈതന്യത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തന പദ്ധതികൾ വിഭാവനം ചെയ്തിരിക്കുന്നത്.
Image: /content_image/India/India-2022-12-08-10:15:03.jpg

20167
Category: 18
Sub Category:
Heading: ദളിത് ക്രൈസ്തവർക്ക് സംവരണം ലഭിക്കുന്നതിന് കേന്ദ്രം അനുകൂല നിലപാട് സ്വീകരിക്കണം: കെസിബിസി
Content: കൊച്ചി: പട്ടിക ജാതിയിൽ നിന്നും ക്രിസ്തുമതം സ്വീകരിച്ചതിന്റെ പേരിൽ സംവരണം നഷ്ട്ടപ്പെട്ട് കഴിയുന്ന ക്രൈസ്തവര്‍ക്ക് നീതി ലഭിക്കാന്‍ കേന്ദ്രം അനുകൂല നിലപാട് സ്വീകരിക്കണമെന്ന് കെസിബിസി. ഇന്നലെ പുറത്തിറക്കിയ കെസിബിസി സമ്മേളനാന്തര പ്രസ്താവനയിലാണ് ഇക്കാര്യമുള്ളത്. 1950-ലെ പ്രസിഡൻഷ്യൽ ഓർഡർ പ്രകാരം പട്ടികജാതി സംവരണം ദളിത് ക്രൈസ്തവർക്ക് നഷ്ടപ്പെട്ടു. ഈ വിവേചനത്തിനെതിരെ ദളിത ക്രൈസ്തവർ കഴിഞ്ഞ 72 വർഷങ്ങളായി പ്രതിഷേധങ്ങളും സമരങ്ങളും നടത്തി വരികയാണെന്ന് കെസിബിസി ചൂണ്ടിക്കാട്ടി. ദളിത ക്രൈസ്തവർക്ക് പട്ടികജാതി സംവരണം ലഭിക്കണമെന്ന് ആവശ്യപ്പെട്ട സുപ്രീം കോടതിയിൽ 2004-ൽ സമർപ്പിക്കപ്പെട്ട ഹർജിയിൽ കേന്ദ്ര സർക്കാർ നല്കിയിട്ടുള്ള നിലപാട് പുനഃപരിശോധിക്കണമെന്നും വിവിധ കമ്മീഷനുകൾ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ദളിത് ക്രൈസ്തവർക്ക് പട്ടികജാതി സംവരണം ലഭിക്കുന്നതിന് അനുകൂലമായ നിലപാട് കേന്ദ്രഗവൺമെന്റ് സ്വീകരിക്കണമെന്നും ഇതിനായി സംസ്ഥാന ഗവൺമെന്റ് ശുപാർശ ചെയ്യണമെന്നും കെസിബിസി സമ്മേളനം ആവശ്യപ്പെട്ടു.
Image: /content_image/India/India-2022-12-08-10:22:03.jpg
Keywords: ദളിത

20168
Category: 14
Sub Category:
Heading: അന്ന് ഒരു രസത്തിന് തുടങ്ങി, ഇന്ന് ഇന്‍റര്‍നെറ്റിലെ തിരുസഭ ചരിത്രത്തിന്റെ ഹൃദയം: കാത്തലിക്-ഹയരാര്‍ക്കി.കോം വെബ്സൈറ്റിന് കാല്‍നൂറ്റാണ്ട്
Content: കന്‍സാസ് (അമേരിക്ക): കത്തോലിക്കാ സഭയിലെ മെത്രാന്മാരെയും രൂപതകളെയും കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ നല്‍കുന്ന ഏറ്റവും വലിയ വെബ്സൈറ്റുകളില്‍ ഒന്നായ ‘കാത്തലിക്-ഹയരാര്‍ക്കി.കോം’ന് കാല്‍നൂറ്റാണ്ട്. വെബ്സൈറ്റ് നിര്‍മ്മിക്കുന്നതെങ്ങിനെയെന്ന് പഠിക്കുന്നതിനായി 25 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡേവിഡ് എം. ചെനെ എന്ന വിശ്വാസി നിര്‍മ്മിച്ച വെബ്സൈറ്റ് ഇന്ന്‍ 6,12,000-ത്തിലധികം പേര്‍ അനുദിനം സന്ദര്‍ശിക്കുന്നുണ്ട്. ‘കാത്തലിക് ന്യൂസ് ഏജന്‍സി’ (സി.എന്‍.എ) യുമായി നടത്തിയ അഭിമുഖത്തിലൂടെ ഡേവിഡ് എം. ചെനെ വെബ്സൈറ്റിന് പിന്നിലെ കഥ വിവരിച്ചു. 1990-കളില്‍ ടെക്സാസിലെ എ & എം യൂണിവേഴ്സിറ്റിയില്‍ സേവനം ചെയ്യുകയായിരുന്നു ചെനെ. ആ സമയത്ത് താന്‍ സ്വന്തമായി വെബ്സൈറ്റുള്ള രൂപതകളുടെ എണ്ണമെടുത്തെന്നും ആറോളം രൂപതകള്‍ മാത്രമാണ് കണ്ടെത്താനായതെന്നും ചെനെ പറയുന്നു. അതില്‍ നിന്നുമാണ് ഈ സൈറ്റിന്റെ തുടക്കമെന്നും താന്‍ വെറുമൊരു ഗെയിം പോലെയാണ് ഈ സൈറ്റ് ഉണ്ടാക്കിയതെന്നും ചെനെ പറയുന്നു. 1997-ല്‍ ചെനെ പരീക്ഷണാര്‍ത്ഥം അമേരിക്കയിലെ അപ്പോഴത്തെ മെത്രാന്മാരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ‘ഹൂസ് ന്യൂ, ‘ഓപ്പണ്‍ സീസ്’, ‘ഏജ് ലിമിറ്റ്’ എന്നീ മൂന്ന്‍ വെബ്പേജുകള്‍ മാത്രം ഉള്ള ഒരു പാരഡോക്സ് ഡാറ്റാബേസ് നിര്‍മ്മിക്കുകയായിരിന്നു. ഗ്വാട്ടിമാലയില്‍ താമസിക്കുന്ന മുന്‍ ആശ്രമാധിപന്‍ കൂടിയായ തന്റെ ഒരു ബന്ധുവിനെ അദ്ദേഹം കണ്ടു. ആ കണ്ടുമുട്ടലാണ് ഈ വെബ്സൈറ്റിനെ അമേരിക്കക്ക് പുറത്തേക്ക് കൂടി വ്യാപിപ്പിപ്പിക്കുന്നതിന് കാരണമായത്. കാനഡ, മെക്സിക്കോ, സെന്‍ട്രല്‍ അമേരിക്ക് എന്നിവിടങ്ങളിലെ സഭാ വിവരങ്ങള്‍ കൂടി ആദ്യഘട്ടത്തില്‍ തന്റെ സൈറ്റില്‍ ചേര്‍ത്തുവെന്നു അദ്ദേഹം പറയുന്നു. സി.എന്‍.എ’ സ്പാനിഷ് വാര്‍ത്താ പങ്കാളിയായ എ.സി.ഐ പ്രെന്‍സായില്‍ ജോലി ചെയ്തിരുന്ന ഒരു വ്യക്തിയാണ് തെക്കന്‍ അമേരിക്കയിലെ മെത്രാന്‍മാരുടെ വിവരങ്ങള്‍ ചെനെക്ക് കൈമാറിയത്. ഇതിനു പിന്നാലേ ലോകമെമ്പാടുമുള്ള വിവരങ്ങള്‍ എന്തുകൊണ്ട് ആയിക്കൂടായെന്ന ചിന്ത ചെനെയില്‍ ഉദിക്കുന്നത്. പൊന്തിഫിക്കല്‍ ഡയറക്ടറിയില്‍ നിന്നും ചെനെക്ക് ചരിത്രപരമായ ധാരാളം വിവരങ്ങള്‍ ലഭിക്കുകയുണ്ടായി. ചരിത്രഗവേഷകരും, ഗൂഗിള്‍ ബുക്സും ഇക്കാര്യത്തില്‍ അദ്ദേഹത്തെ സഹായിച്ചു. ഒരു മാസത്തിനുള്ളിൽ, ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളിൽ നിന്നുമുള്ള സന്ദർശകര്‍ ഉള്ള അപൂര്‍വ്വ സൈറ്റുകളില്‍ ഒന്നു കൂടിയാണ് ‘കാത്തലിക്-ഹയരാര്‍ക്കി.കോം’. കത്തോലിക്കാ സഭയുടെ ശ്രേണി എത്ര സങ്കീര്‍ണ്ണമായിരുന്നു എന്ന വസ്തുത ഈ വെബ്സൈറ്റ് ഉണ്ടാക്കി കഴിഞ്ഞ ശേഷമാണ് തനിക്ക് മനസ്സിലായതെന്നു ചെനെ പറയുന്നു. പാപ്പ നിയമിച്ച പുതിയ മെത്രാന്‍മാരേ കുറിച്ചറിയുന്നതിനു എല്ലാ ദിവസത്തേയും ന്യൂസ് ബുള്ളറ്റിനും താന്‍ വായിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. മെത്രാന്‍മാരുടെ വയസ്സ് പോലെയുള്ള വിവരങ്ങള്‍ യാന്ത്രികമായി തന്നെ അപ്ഡേറ്റാവുന്ന രീതിയിലാണ് വെബ്സൈറ്റിന്റെ നിര്‍മ്മാണം. രൂപതകളെ കുറിച്ചും മെത്രാന്‍മാരേ കുറിച്ചും അവരുടെ പൌരോഹിത്യ മെത്രാന്‍ പട്ട സ്വീകരണത്തെയും സംബന്ധിച്ച വിവിധ വിവരങ്ങളും ഉള്‍പ്പെടെ മനോഹരമായ വിധത്തിലാണ് സൈറ്റ് ഒരുക്കിയിരിക്കുന്നത്.
Image: /content_image/News/News-2022-12-08-13:31:33.jpg
Keywords: വെബ്സൈ

20169
Category: 18
Sub Category:
Heading: ജസ്റ്റിസ് കുര്യൻ ജോസഫിന്റെ ഓഡിയോ സന്ദേശത്തില്‍ മറുപടിയുമായി സീറോ മലബാര്‍ മീഡിയ കമ്മീഷന്‍
Content: കൊച്ചി: ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി എറണാകുളം-അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കുന്നതിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് പുറത്തുവിട്ട ഓഡിയോ സന്ദേശത്തില്‍ മറുപടിയുമായി സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍. ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി വിഷയത്തില്‍ സഭ നടത്തിയ ഇടപെടലുകളും സഭ നേരിടുന്ന വിവിധ പ്രതിസന്ധികളും മാര്‍പാപ്പയുടെ നിലപാടും ഉള്‍പ്പെടെയുള്ള വിവിധ കാര്യങ്ങള്‍ അക്കമിട്ട് വിശദീകരിക്കുന്നുണ്ട്. സിനഡുതീരുമാനം അംഗീകരിച്ചുകൊണ്ടും പരിശുദ്ധ പിതാവിന്റെ ആഹ്വാനം സ്വീകരിച്ചുകൊണ്ടും ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി അതിരൂപതയുടെ പ്രത്യേക സാഹചര്യങ്ങളിൽ എങ്ങനെ നടപ്പിലാക്കാൻ സാധിക്കും എന്നതിനെക്കുറിച്ചു സംവദിക്കാനും ഇക്കാര്യത്തിൽ ഒരു സമവായം രൂപീകരിക്കാനും മുൻപോട്ടുവയ്ക്കുന്ന എല്ലാ നിർദേശങ്ങളും തുറന്ന മനസ്സോടെ സഭമുഴുവൻ സ്വാഗതം ചെയ്യുമെന്നുറപ്പാണെന്ന വാക്കുകളോടെയാണ് പ്രസ്താവന അവസാനിക്കുന്നത്. #{blue->none->b->മീഡിയ കമ്മീഷന്റെ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം }# സീറോമലബാർസഭയുടെ സിനഡിന്റെ തീരുമാനമനുസരിച്ചു സഭയിലെ 35ൽ 34 രൂപതകളിലും ഇതിനകം നടപ്പാക്കിയ ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി എറണാകുളം-അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കുന്നതിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു മുൻ സുപ്രീംകോടതി ജഡ്ജിയായ അങ്ങയുടെ ഒരു ഓഡിയോ സന്ദേശം നവസാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതു ശ്രദ്ധയിൽപ്പെട്ടു. സീറോമലബാർസഭയുടെ പൊതുവേദികളിൽ അർഹിക്കുന്ന ആദരവോടെ എന്നും സ്ഥാനം ലഭിച്ചിട്ടുള്ള അങ്ങു നൽകിയ ആഹ്വാനം വിശ്വാസികൾക്കിടയിലും പൊതുസമൂഹത്തിലും ആശയക്കുഴപ്പം സൃഷ്ടിച്ചതിനാൽ ഏതാനും കാര്യങ്ങൾ വ്യക്തമാക്കേണ്ടതുണ്ട്. 1. സഭയുടെ പിതാവും തലവനുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് ഉൾപ്പെടെ സഭയിലെ ഏതു പിതാവിനെയും വ്യക്തിപരമായി കണ്ടു സംസാരിക്കാനും കാര്യങ്ങൾ ബോധ്യപ്പെടുത്താനും സ്വാതന്ത്ര്യവും സാഹചര്യവും ഉള്ള അങ്ങ് ഇത്തരത്തിൽ പിതാക്കന്മാരെ അഭിസംബോധന ചെയ്ത് വോയ്സ് മെസ്സേജ് പ്രചരിപ്പിച്ചത് ഉചിതമായില്ല എന്നു ആദ്യമേ പറയേണ്ടിയിരിക്കുന്നു. 2. ഏകീകൃത കുർബാന അർപ്പണരീതി നടപ്പിലാക്കുന്നതിൽ ഒരു സമവായം ഉണ്ടാകണമെന്ന് അങ്ങു പറഞ്ഞുവല്ലോ. ദശാബ്ദങ്ങളായി സഭയിൽ നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനു 1999ൽ അഭിവന്ദ്യ കർദിനാൾ വർക്കി വിതയത്തിൽ പിതാവിന്റെ നേതൃത്വത്തിൽ അഭിവന്ദ്യ പിതാക്കന്മാർ സമവായത്തിലെത്തിയതാണ്. ആ സമവായമാണു 2021 ആഗസ്റ്റ് മാസത്തിൽ സഭമുഴുവനിലും നടപ്പിലാക്കാൻ തീരുമാനിച്ചത്. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും എറണാകുളം-അങ്കമാലി അതിരൂപതയിലൊഴികെ നമ്മുടെ സഭയിലെ 34 രൂപതകളിലും ഏകീകൃത കുർബാനയർപ്പണരീതി നടപ്പിലായി എന്നതും അങ്ങേയ്ക്ക് അറിവുള്ളതാണല്ലോ. 3. എറണാകുളം-അങ്കമാലി അതിരൂപതയിൽ സിനഡുതീരുമാനം അനുസരിച്ചുള്ള ഏകീകൃത കുർബാനയർപ്പണരീതി നടപ്പിലാക്കാൻ ചിലർ എതിരുനില്ക്കുന്നതും, ക്രൈസ്തവവും സഭാത്മകവുമല്ലാത്ത പ്രതിഷേധസമരമാർഗ്ഗങ്ങളിലൂടെ എതിർപ്പു തുടർന്നുകൊണ്ടിരിക്കുന്നതുമാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ അടിസ്ഥാനകാരണമെന്ന് ദീർഘകാലം ന്യായാധിപന്റെ കസേരയിൽ നിയമപാലനത്തിന്റെ കാവൽക്കാരനായിരുന്ന അങ്ങേയ്ക്കു മനസ്സിലാക്കാവുന്നതാണല്ലോ. 4. ഏകീകൃത വിശുദ്ധ കുർബാനയർപ്പണം നടപ്പിലാക്കാൻ ബോധനത്തിന് ആവശ്യമുള്ള സമയം സഭാനിയമപ്രകാരമുള്ള ഡിസ്പെൻസേഷൻ ചോദിക്കുന്നതിലൂടെ ആവശ്യമുള്ള ഇടവകകൾക്കും സ്ഥാപനങ്ങൾക്കും ലഭിക്കുമെന്നിരിക്കേ, അത്തരം നിയമപരമായ മാർഗങ്ങൾ അവലംബിക്കാതെ, സിനഡുതീരുമാനം ഒരിക്കലും അനുസരിക്കില്ല എന്നു പരസ്യമായ പ്രഖ്യാപനം നടത്തുന്നവരുമായി സമവായത്തിൽ എത്താനുള്ള സാധ്യതകൾ എത്രമാത്രമുണ്ടെന്ന് മീഡിയയേഷൻ രംഗത്തു പ്രവർത്തിക്കുന്ന അങ്ങേക്കറിയാമല്ലോ. 5. ഇപ്പോൾ പ്രചരിക്കുന്ന വോയ്സ് മെസ്സേജിൽ അങ്ങു മാർപാപ്പയുടെ മനസ്സ് വ്യാഖ്യാനിക്കുന്നുണ്ട്. 2022 മാർച്ച് 25ന് എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു പ്രത്യേകമായി എഴുതിയ കത്ത് അങ്ങ് വായിച്ചുകാണുമല്ലോ. സിനഡു തീരുമാനത്തെക്കുറിച്ച് ആ കത്തിൽ ഇങ്ങനെ പറയുന്നു: “നിങ്ങളുടെ സഭയുടെ ഭിന്നങ്ങളായ പാരമ്പര്യങ്ങളെക്കുറിച്ചു പൂർണ അവബോധത്തോടെ, അവരവരുടെ ആരാധനാരീതികളിൽനിന്ന് ഒരു ചുവടു പിന്നോട്ട് വയ്ക്കാനും അങ്ങനെ കൂട്ടായ്മയുടെ അടയാളം പ്രകടമാക്കാനും കൂടുതൽ മഹത്തരമായ സ്നേഹത്തിനും സാക്ഷ്യത്തിനുംവേണ്ടി ഇതിൽ ഉൾപ്പെട്ട എല്ലാവരും അവരുടെ സ്വന്തമായ ചില പ്രത്യേകതകൾ ത്യാഗംചെയ്യാനും നിർദ്ദേശിക്കപ്പെട്ടിരുന്നു. വിശുദ്ധ കുർബാന നടപ്പിലാക്കാൻ തിരഞ്ഞെടുക്കപ്പെട്ട തീയതിയായ 2021 നവംബർ 28 മുതൽ തീരുമാനം നടപ്പിൽ വരുത്താൻ 34 രൂപതകൾ തീരുമാനിച്ചിരുന്നു. നിങ്ങളുടെ കാര്യത്തിൽ ഇതുണ്ടായില്ല എന്നത് ഖേദകരമാണ്... വൈഷമ്യം നിറഞ്ഞതും വേദനാജനകവുമായ ഒരു ചുവടു വയ്ക്കാൻ നിങ്ങളോട് ആവശ്യപ്പെടുകയാണ് എന്നു ഞാൻ തിരിച്ചറിയുന്നു.” പരിശുദ്ധ പിതാവിന്റെ ഈ ആഹ്വാനം എറണാകുളം-അങ്കമാലി അതിരൂപതയിൽ തിരസ്കരിക്കപ്പെട്ടത് അങ്ങ് അംഗീകരിക്കുമോ? 6. സിനഡിനോടും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തോടും പരിശുദ്ധ മാർപാപ്പയുടെ ആഹ്വാനത്തോടും നിഷേധാത്മക സമീപനം തുടരുകയും നമ്മുടെ സഭയിൽ നാളിതുവരെ കേട്ടുകേൾവിപോലും ഇല്ലാതിരുന്ന അച്ചടക്കലംഘനങ്ങൾ നടക്കുകയുംചെയ്ത സാഹചര്യത്തിലാണ് അതിരൂപതയിൽ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ നിയമിതനായത് എന്നത് അങ്ങേയ്ക്ക് അറിവുള്ളതാണല്ലോ. 7. അഭിവന്ദ്യ ആർച്ചുബിഷപ്പ് ആൻഡ്രൂസ് താഴത്തു പിതാവ് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ 2022 ജൂലൈ 30ന് ഉത്തരവാദിത്വം ഏറ്റെടുത്തതിനുശേഷം അതിരൂപതയിലെ ചില വൈദികരും ആളുകളും ചേർന്നു പിതാവിനെ ഭീഷണിപ്പെടുത്തുന്നതിന്റെയും മാന്യതയുടെ സകല അതിർവരമ്പുകളും ലംഘിച്ചുകൊണ്ടു സംസാരിക്കുന്നതിന്റെയും വീഡിയോദൃശ്യങ്ങൾ അങ്ങു കണ്ടു കാണുമല്ലോ. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ സിനഡുതീരുമാനം അതിരൂപതയിൽ നടപ്പിലാക്കാൻ ശ്രമിച്ചതാണോ പിതാവിൽ ആരോപിക്കപ്പെടുന്ന ഗുരുതരമായ കുറ്റം? ഇത് ഏതു വിധത്തിലാണ് ന്യായീകരിക്കപ്പെടുന്നത്? 8. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ഉത്തരവാദിത്വമേറ്റെടുത്ത് ഏകദേശം നാലു മാസങ്ങൾക്കുശേഷമാണ് തന്റെ കത്തീഡ്രൽ ദൈവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ അദ്ദേഹം പരിശ്രമിച്ചത്. അതുവരെ കാത്തിരുന്ന പിതാവിന്റെ അജപാലനപരമായ വിവേകത്തെ അങ്ങേയ്ക്ക് എങ്ങനെയാണ് മനസ്സിലാക്കാൻ സാധിക്കാതെ പോകുന്നത്? അന്ന് കത്തീഡ്രൽ പള്ളിയുടെ ഗേറ്റ് പൂട്ടിയിട്ടപ്പോൾ അഭിവന്ദ്യ താഴത്ത് പിതാവു സംയമനത്തോടെ തിരികെപോയതും ആർക്കാണ് അവഗണിക്കാൻ സാധിക്കുക. 9. സാമാന്യമര്യാദകളും വ്യവസ്ഥാപിത പെരുമാറ്റച്ചട്ടങ്ങളും നിരന്തരം ലംഘിക്കപ്പെടുകയും സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, തന്നിൽ നിക്ഷിപ്തമായ ഉത്തരവാദിത്വം നിർവ്വഹിക്കുന്നതിനു നിയമപാലനവും സുരക്ഷിതത്വവും ഉറപ്പാക്കാൻ പോലീസിന്റെ സഹായം തേടിയതിന്റെ പിന്നിലെ നിർബന്ധിതസാഹചര്യം മനസ്സിലാക്കാൻ അങ്ങേക്ക് സാധിക്കുമെന്നു കരുതുന്നു. 10. അനേകം വർഷങ്ങൾ നീതിപീഠത്തിന്റെ നിഷ്പക്ഷതയുടെ കാവൽക്കാരനായി പ്രവർത്തിക്കാൻ നിയോഗിക്കപ്പെട്ട അങ്ങ് അതിരൂപതയിലെ ഇപ്പോഴത്തെ സാഹചര്യത്തെക്കുറിച്ചു പക്ഷപാതപരമായാണ് സംസാരിച്ചത്. അത്യന്തം അപലപനീയമായ വാക്കുകൾ ഉപയോഗിച്ചു സഭയുടെ തലവനെ നിരന്തരം ആക്ഷേപിച്ചപ്പോൾ, സഭാതലവന്റെയും പൗരസ്ത്യ തിരുസംഘാധ്യക്ഷന്റെയും കോലം കത്തിച്ചപ്പോൾ, സിനഡുപിതാക്കന്മാരെ അവഹേളിച്ചപ്പോൾ, സിനഡിനെ അനുസരിക്കില്ലായെന്നു ദൈവാലയങ്ങളിൽ കുഞ്ഞുങ്ങളെക്കൊണ്ടുപോലും പ്രതിജ്ഞയെടുപ്പിച്ചപ്പോൾ, അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർക്കെതിരെ ക്രൂരമായ മുദ്രാവാക്യങ്ങൾ മുഴക്കുകയും സംഘങ്ങളായിച്ചെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോൾ, അതിരൂപതയുടെ ആസ്ഥാനം ആസൂത്രിത സമരവേദിയായി തുടരുമ്പോൾ അതിരൂപതാംഗമായ അങ്ങയുടെ നിശബ്ദത മനഃപ്പൂർവമായിരുന്നു എന്ന് സംശയിക്കേണ്ടതായിവരുന്നു. അതേസമയം, സിനഡുതീരുമാനം അംഗീകരിച്ചുകൊണ്ടും പരിശുദ്ധ പിതാവിന്റെ ആഹ്വാനം സ്വീകരിച്ചുകൊണ്ടും ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതി അതിരൂപതയുടെ പ്രത്യേക സാഹചര്യങ്ങളിൽ എങ്ങനെ നടപ്പിലാക്കാൻ സാധിക്കും എന്നതിനെക്കുറിച്ചു സംവദിക്കാനും ഇക്കാര്യത്തിൽ ഒരു സമവായം രൂപീകരിക്കാനും അങ്ങു മുൻപോട്ടുവയ്ക്കുന്ന എല്ലാ നിർദേശങ്ങളും തുറന്ന മനസ്സോടെ സഭമുഴുവൻ സ്വാഗതം ചെയ്യുമെന്നുറപ്പാണ്. ആദരവുകളോടെ, ഫാ. ആന്റണി വടക്കേകര വി. സി. പി. ആർ. ഒ. & സെക്രട്ടറി, മീഡിയ കമ്മീഷൻ.
Image: /content_image/India/India-2022-12-08-14:37:02.jpg
Keywords: സീറോ

20170
Category: 10
Sub Category:
Heading: അമലോത്ഭവ മാതാവിന്റെ തിരുനാൾ ആഘോഷം; വീടുകളും തെരുവുകളും തിരികൾ തെളിയിച്ച് കൊളംബിയൻ ജനത
Content: ബൊഗോട്ട: ഇന്നു ഡിസംബർ എട്ടാം തീയതി അമലോത്ഭവ മാതാവിന്റെ തിരുനാൾ ദിനത്തോട് അനുബന്ധിച്ച് വീടുകളും, തെരുവുകളും തിരികൾ തെളിയിച്ച് പ്രകാശമാനമാക്കിയുള്ള ആഘോഷത്തിനു തുടക്കം കുറിച്ച് ലാറ്റിന്‍ അമേരിക്കൻ രാജ്യമായ കൊളംബിയയിലെ ജനങ്ങൾ. തിരികൾ തെളിയിച്ചുകൊണ്ട് തിരുനാൾ ദിവസത്തിന്റെ തലേദിവസം രാത്രി നടക്കുന്ന ആഘോഷ പരിപാടി 'നൈറ്റ് ഓഫ് ദ ലിറ്റിൽ കാൻഡിൽസ്' എന്ന പേരിലാണ് അറിയപ്പെടുന്നത്. അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ദിനം വലിയ ആഘോഷപൂര്‍വ്വമാണ് കൊളംബിയൻ ജനത കൊണ്ടാടുന്നത്. അന്ന് രാത്രി കുടുംബങ്ങൾ ഒരുമിച്ചു കൂടിയും പ്രത്യേക ഭക്ഷണം ഒരുക്കിയും ആഘോഹിക്കുന്നു. ചില കുടുംബങ്ങളിൽ ജപമാലയും, നൊവേന പ്രാർത്ഥനയും ചൊല്ലാറുണ്ട്. 1854 മുതലാണ് ഈ ആഘോഷ പരിപാടിക്ക് തുടക്കം കുറിക്കപ്പെട്ടത്. പ്രസ്തുത വർഷം ഡിസംബർ ഏഴാം തീയതി പിറ്റേദിവസം മാതാവിന്റെ അമലോത്ഭവം ഒരു വിശ്വാസ സത്യമായി പിയൂസ് ഒന്‍പതാമൻ മാർപാപ്പ പ്രഖ്യാപിക്കും എന്ന പ്രതീക്ഷയിൽ, ലോകമെമ്പാടുമുള്ള വിശ്വാസികൾ തിരി തെളിയിച്ചു പ്രാർത്ഥിച്ചു. തിരി തെളിയിച്ചുള്ള ഡിസംബർ ഏഴാം തീയതിയിലെ പ്രാർത്ഥന കൊളംബിയയിൽ പിന്നീട് വന്ന വർഷങ്ങളിലും തുടർന്നു വരികയാണ്. കൊളംബിയയിലെ ജനത പോകുന്ന മറ്റു രാജ്യങ്ങളിലും അവർ 'നൈറ്റ് ഓഫ് ദ ലിറ്റിൽ കാൻഡിൽസ്' ആഘോഷങ്ങൾ പിന്തുടരാറുണ്ട്. മദ്യം ലഭ്യമാക്കുന്ന ഒരു ചടങ്ങായി ഇതിനെ മാറ്റുന്നവരും ഉള്ളതിനാല്‍ ഡിസംബർ ഏഴാം തീയതിയിലെ ആഘോഷത്തിന്റെ യഥാർത്ഥ അർത്ഥം വിസ്മരിക്കരുതെന്ന് ബോഗോട്ട അതിരൂപതയിലെ വൈദികൻ ഫാ. ജോർജ് ആര്യാസ് വിശ്വാസികളോട് ആഹ്വാനം ചെയ്തു. കുടുംബങ്ങൾ ഒരുമിച്ചു കൂടി, ചെറിയ കുട്ടികൾക്ക് ആഘോഷത്തിന്റെ അർത്ഥം വിവരിച്ചു നൽകണമെന്നും അദ്ദേഹം പറഞ്ഞു. 1854 ഡിസംബര്‍ 8ന് പീയൂസ് ഒൻപതാമൻ പാപ്പയാണ് മറിയത്തിന്റെ അമലോത്ഭവം വിശ്വാസ സത്യമായി പ്രഖ്യാപിച്ചത്. ലോകമാസകലമുള്ള മെത്രാന്മാരൂടെ അഭിപ്രായം ആരാഞ്ഞശേഷം ‘ഇൻഎഫാബിലി ദേവൂസ്’ എന്ന തിരുവെഴുത്ത് വഴിയായാണ് പ്രഖ്യാപനം നടത്തിയത്.
Image: /content_image/News/News-2022-12-08-15:41:52.jpg
Keywords: കൊളംബി

20171
Category: 11
Sub Category:
Heading: മാള്‍ട്ടയിലെ ഭ്രൂണഹത്യ ബില്ലിനെതിരെ പ്രതിഷേധവുമായി പതിനായിര കണക്കിന് പ്രോലൈഫ് പ്രവര്‍ത്തകര്‍ തെരുവില്‍
Content: വല്ലെറ്റാ: മെഡിറ്ററേനിയന്‍ കടലിലെ ദ്വീപ് രാഷ്ട്രമായ മാള്‍ട്ടായില്‍ ഭ്രൂണഹത്യയ്ക്കു വാതില്‍ തുറന്നുകൊടുക്കുന്ന പുതിയ ഭരണഘടനാ ഭേദഗതിക്കെതിരെ തലസ്ഥാന നഗരമായ വല്ലെറ്റായില്‍ വന്‍ പ്രതിഷേധം. മാള്‍ട്ടായിലെ പ്രമുഖ പ്രോലൈഫ് സംഘടനയായ ‘ലൈഫ് നെറ്റ്‌വര്‍ക്ക് ഫൗണ്ടേഷന്‍’ ഇക്കഴിഞ്ഞ ഞായറാഴ്ച സംഘടിപ്പിച്ച പ്രതിഷേധത്തില്‍ ഏതാണ്ട് ഇരുപതിനായിരത്തോളം പ്രോലൈഫ് പ്രവര്‍ത്തകരാണ് പങ്കെടുത്തത്. “ഭ്രൂണഹത്യ മാള്‍ട്ടാക്ക് പുറത്ത്”, “ഞങ്ങളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കുക” എന്നിങ്ങനെയുള്ള പ്ലക്കാര്‍ഡുകളും, ഭ്രൂണഹത്യയോട് ‘നോ’, ജീവിതത്തോട് “യെസ്” എന്ന മുദ്രാവാക്യവും മുഴക്കിയാണ് ആളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത്. യൂറോപ്യന്‍ യൂണിയനില്‍ എല്ലാ സാഹചര്യങ്ങളിലുമുള്ള ഭ്രൂണഹത്യ നിരോധിച്ചിട്ടുള്ള ഏക രാജ്യമാണ് മാള്‍ട്ട. “വൈദ്യപരമായ സങ്കീര്‍ണ്ണതകള്‍ ഉള്ള സാഹചര്യത്തില്‍ നിയമപരമായ അബോര്‍ഷന്‍ അനുവദിക്കണം” എന്ന് നിര്‍ദ്ദേശിക്കുന്ന ഭരണഘടനാ ഭേദഗതി ബില്‍ കഴിഞ്ഞയാഴ്ച ആദ്യമാണ് മാള്‍ട്ടീസ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി ഡിസംബര്‍ 4ന് ഭ്രൂണാവസ്ഥയിലുള്ള ഒരു ശിശുവിന്റെ വലിയ ചിത്രം മാള്‍ട്ടീസ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ മുന്നില്‍ സ്ഥാപിച്ചിരിന്നു. കുരുന്നു ജീവനുകളുടെ അന്തസ്സിനെ ബഹുമാനിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് ആര്‍ച്ച് ബിഷപ്പ് ചാള്‍സ് സിക്ലൂണ, മെത്രാന്മാരായ ആന്റോണ്‍ ടെയൂമ, ജോസഫ് ഗാലിയ കുര്‍മി എന്നിവര്‍ നിയമസാമാജികര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഉദരത്തിലുള്ള കുഞ്ഞിന്റെ അന്തസ്സിനോടുള്ള ബഹുമാനം നിഷേധിക്കപ്പെടുമ്പോള്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഓരോ മനുഷ്യജീവിയുടെയും അന്തസ്സിനോടുള്ള ബഹുമാനത്തിന്റെ അടിത്തറ തകരുകയാണെന്നു കത്തില്‍ പറയുന്നു. ബില്ലിലെ 'ആരോഗ്യം' എന്ന പദം പ്രശ്നമാണെന്നും അമ്മയുടെ ജീവന് ഭീഷണിയില്ലാത്ത സാഹചര്യങ്ങളില്‍ പോലും കുരുന്നു ജീവനുകളെ ഭ്രൂണഹത്യയിലൂടെ ഇല്ലാതാക്കുവാന്‍ ഇത് കാരണമാകുമെന്നും ഡോക്ടര്‍മാര്‍, വിദഗ്ദര്‍, പ്രോലൈഫ് നേതാക്കള്‍ തുടങ്ങിയവരുടെ ആശങ്കകള്‍ പങ്കുവെച്ചുകൊണ്ടുള്ള കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഉദരത്തിലുള്ള കുഞ്ഞിനെ രക്ഷിക്കുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ അമ്മയുടെ ജീവന്‍ രക്ഷിക്കുവാന്‍ ഇപ്പോഴത്തെ നിയമം ഡോക്ടര്‍മാരെ അനുവദിക്കുന്നതിനാല്‍ ഈ ബില്‍ അനാവശ്യമാണെന്നും കത്തില്‍ പറയുന്നുണ്ട്. ഡിസംബര്‍ 19-നാണ് ബില്ലിന്‍മേലുള്ള അവസാന വോട്ടെടുപ്പ്.
Image: /content_image/News/News-2022-12-08-18:02:31.jpg
Keywords: മാള്‍ട്ട

20172
Category: 18
Sub Category:
Heading: വിവിധ ക്രൈസ്തവ സഭകളുടെ ആഭിമുഖ്യത്തിൽ നാളെ വിശ്വാസ സംഗമം
Content: തിരുവനന്തപുരം: മനുഷ്യാവകാശ ദിനമായ നാളെ കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളുടെ ആഭിമുഖ്യത്തിൽ വിശ്വാസ സംഗമം സംഘടിപ്പിക്കും. നാലാഞ്ചിറ ഗിരിദീപം കൺവൻഷൻ സെന്ററിൽ അസംബ്ലി ഓഫ് ക്രിസ്റ്റ്യൻ ട്രസ്റ്റ് സർവീസസ് (ആക്സസ്) സംഘടിപ്പിക്കുന്ന പരിപാടിയിൽ 120 ക്രൈസ്തവ സംഘടനകൾ പങ്കാളികളാകുമെന്നു ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ പത്രസമ്മേളനത്തിൽ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവും ലോകസമാധാനത്തിനു വേണ്ടിയുള്ള പ്രാർഥനയുമാണ് വിശ്വാസ സംഗമത്തിന്റെ ഭാഗമായി നടത്തുന്നത്. ആക്സസ് രക്ഷാധികാരിയും കെസിബിസി പ്രസിഡന്റുമായ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഇക്ബാൽ സിംഗ് ലാൽപുര ഉദ്ഘാടനം ചെയ്തു. 75-ാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളുടെ ഭാഗമായി കൊട്ടാരക്കര വാളകം മേഴ്സി ആശുപത്രിയുടെ ഒരേക്കർ സ്ഥലത്ത് നിർധനരായ 75 പേർക്കു വേണ്ടി ആക്ട് നിര്‍മ്മിക്കുന്ന ഭവന സമുച്ചയമായ ഗ്രേസ് ഹോമിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി നിർവഹിക്കും. എറണാകുളത്ത് ആരംഭിക്കാൻ പോകുന്ന ക്രിസ്റ്റ്യൻ മിഷ്ണറി മ്യൂസിയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും.
Image: /content_image/India/India-2022-12-09-10:29:17.jpg
Keywords: വിശ്വാസ