category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിവിധ ക്രൈസ്തവ സഭകളുടെ ആഭിമുഖ്യത്തിൽ നാളെ വിശ്വാസ സംഗമം
Contentതിരുവനന്തപുരം: മനുഷ്യാവകാശ ദിനമായ നാളെ കേരളത്തിലെ വിവിധ ക്രൈസ്തവ സഭകളുടെ ആഭിമുഖ്യത്തിൽ വിശ്വാസ സംഗമം സംഘടിപ്പിക്കും. നാലാഞ്ചിറ ഗിരിദീപം കൺവൻഷൻ സെന്ററിൽ അസംബ്ലി ഓഫ് ക്രിസ്റ്റ്യൻ ട്രസ്റ്റ് സർവീസസ് (ആക്സസ്) സംഘടിപ്പിക്കുന്ന പരിപാടിയിൽ 120 ക്രൈസ്തവ സംഘടനകൾ പങ്കാളികളാകുമെന്നു ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ പത്രസമ്മേളനത്തിൽ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികവും ലോകസമാധാനത്തിനു വേണ്ടിയുള്ള പ്രാർഥനയുമാണ് വിശ്വാസ സംഗമത്തിന്റെ ഭാഗമായി നടത്തുന്നത്. ആക്സസ് രക്ഷാധികാരിയും കെസിബിസി പ്രസിഡന്റുമായ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഇക്ബാൽ സിംഗ് ലാൽപുര ഉദ്ഘാടനം ചെയ്തു. 75-ാം സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളുടെ ഭാഗമായി കൊട്ടാരക്കര വാളകം മേഴ്സി ആശുപത്രിയുടെ ഒരേക്കർ സ്ഥലത്ത് നിർധനരായ 75 പേർക്കു വേണ്ടി ആക്ട് നിര്‍മ്മിക്കുന്ന ഭവന സമുച്ചയമായ ഗ്രേസ് ഹോമിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി നിർവഹിക്കും. എറണാകുളത്ത് ആരംഭിക്കാൻ പോകുന്ന ക്രിസ്റ്റ്യൻ മിഷ്ണറി മ്യൂസിയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-12-09 10:28:00
Keywordsവിശ്വാസ
Created Date2022-12-09 10:29:17