Contents

Displaying 19721-19730 of 25033 results.
Content: 20113
Category: 1
Sub Category:
Heading: പൊതുസ്ഥലങ്ങളിൽ പുൽക്കൂട് വിലക്കാനുള്ള കോടതിയുടെ ശ്രമത്തില്‍ എതിര്‍പ്പ് അറിയിച്ച് മെക്സിക്കൻ പ്രസിഡന്റ്
Content: മെക്സിക്കോ സിറ്റി: പൊതുസ്ഥലങ്ങളിൽ നിന്നും പുൽക്കൂട്, അടക്കമുള്ള വിശ്വാസ പ്രതീകങ്ങൾ വിലക്കാൻ സുപ്രീംകോടതി നടത്തുന്ന ശ്രമത്തെ മെക്സിക്കൻ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് അപലപിച്ചു. ഇത്തരം ഒരു ശ്രമത്തിന് നിയമപരമായ യാതൊരുവിധ സാധുതയും ഇല്ലെന്നു പറഞ്ഞ മെക്സിക്കൻ പ്രസിഡന്റ്, വിശ്വാസ പ്രതീകങ്ങൾ വിലക്കുന്നത്, മെക്സിക്കോയുടെ പാരമ്പര്യത്തിനും രീതിക്കും വിരുദ്ധമായ ഒന്നാണെന്നും തിങ്കളാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. കരട് തയ്യാറാക്കിയ സുപ്രീം കോടതി ജഡ്ജിയായ ജുവാൻ ലൂയിസ് ഗോൺസാലസിനെ അദ്ദേഹം വിമർശിച്ചു. നടപടി മതസ്വാതന്ത്ര്യത്തിന് വിഘാതമായ ഒന്നാണെന്നും ആന്ദ്രേസ് മാനുവൽ ലോപ്പസ് കൂട്ടിച്ചേർത്തു. മനുഷ്യാവകാശ സംഘടനയാണ് മതങ്ങളുടെ പ്രതീകങ്ങൾ വിലക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടത്. കരട് രേഖ പാസാക്കിയാൽ യൂക്കാട്ടാൻ സംസ്ഥാനത്തെ മൂന്ന് മുൻസിപ്പാലിറ്റികളിൽ വിലക്ക് ആദ്യം പ്രാബല്യത്തിൽ വരും. പിന്നാലെ, രാജ്യത്തെ മറ്റ് സ്ഥലങ്ങളിലും ഗ്വാഡലൂപ്പ മാതാവിന്റെ ചിത്രം അടക്കമുള്ള വിശ്വാസ പ്രതീകങ്ങൾ വിലക്കുന്നതിന് ഇത് കാരണമായി മാറുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. വിശ്വാസ പ്രതീകങ്ങൾ വിലക്കരുതെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെടുന്ന നിവേദനത്തിൽ ഇതിനോടകം അറുപതിനായിരം ആളുകള്‍ ഒപ്പിട്ടിരിന്നു. ഭ്രൂണഹത്യ നിയമപരമാക്കിയതിനെ ആഘോഷത്തോടെ വരവേറ്റ സുപ്രീം കോടതി അധ്യക്ഷൻ ജസ്റ്റിസ് ആര്‍തുറോ സാല്‍വിദാര്‍ ലെലോ ഡെലാറിയക്ക് യേശുവിന്റെ ജനനത്തിന്റെ സ്മരണയെ തടയുവാനാണ് ശ്രമിക്കുന്നതെന്നും, നിര്‍ദ്ദേശിച്ച നിയമം പ്രാബല്യത്തില്‍ വരികയാണെങ്കില്‍ രാജ്യം യുദ്ധത്തിനു മുന്‍പുണ്ടായിരുന്ന കാലഘട്ടത്തിലേക്ക് മടങ്ങിപോകുന്നതിന് തുല്യമായിരിക്കുമെന്നും 'നാഷണല്‍ ഫ്രണ്ട് ഫോര്‍ ദി ഫാമിലി' അധ്യക്ഷൻ റോഡ്രിഗോ ഇവാന്‍ കോര്‍ട്ടെസ് അടുത്തിടെ പ്രസ്താവിച്ചിരിന്നു. വിഷയത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്.
Image: /content_image/News/News-2022-11-30-12:09:05.jpg
Keywords: മെക്സി
Content: 20114
Category: 1
Sub Category:
Heading: സർക്കാരിന്റെ തടവിൽ കഴിയുന്ന മെത്രാന്റെ ജന്മദിനം പ്രാര്‍ത്ഥനാപൂര്‍വ്വം ആഘോഷിച്ച് നിക്കാരോഗ്വേയിലെ വിശ്വാസികൾ
Content: മനാഗ്വേ: മധ്യ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയില്‍ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യ ഭരണകൂടത്താല്‍ വേട്ടയാടപ്പെട്ടു തടവിൽ കഴിയുന്ന മതഗല്‍പ്പ രൂപതാധ്യക്ഷന്‍ ബിഷപ്പ് റോളണ്ടോ അല്‍വാരെസിന്റെ പിറന്നാള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ആഘോഷിച്ച് നിക്കരാഗ്വേയിലെ വിശ്വാസികൾ. നവംബർ 27നു സാൻ പെദ്രോ കത്തീഡ്രൽ ദേവാലയത്തിൽ നടന്ന വിശുദ്ധ കുർബാനയിലും പ്രാര്‍ത്ഥനയിലും ഇതര ചടങ്ങിലും നിരവധി ആളുകളാണ് പങ്കെടുത്തത്. ബിഷപ്പ് റോളണ്ടോയെ തങ്ങൾക്ക് നൽകിയതിന് ദൈവത്തിനു വിശ്വാസി സമൂഹം നന്ദി അര്‍പ്പിച്ചു. ചടങ്ങില്‍ ബിഷപ്പിന്റെ അസാന്നിധ്യത്തില്‍ രൂപതയുടെ മെത്രാൻ ഉപയോഗിക്കുന്ന സ്ഥാനിക പീഠത്തിൽ അവർ ബിഷപ്പ് റോളാണ്ടോയുടെ ഒരു ചിത്രവും സ്ഥാപിച്ചിരിന്നു. </p> <iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fdiocesisdematagalpa%2Fvideos%2F537105484953013%2F&show_text=0&width=560" width="560" height="315" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> ആഗമന കാലത്തിന്റെ ആദ്യത്തെ ഞായറാഴ്ചയാണ് പിറന്നാൾ ആഘോഷം നടന്നതെന്ന പ്രത്യേകതയുമുണ്ട്. ഫാ. ജാഡർ ഡാനിയല്ലോ ചടങ്ങുകൾക്ക് നേതൃത്വം നൽകി. തടവിൽ കഴിയുന്ന ബിഷപ്പിനും, വൈദികർക്കും, ദൈവജനത്തിനും വേണ്ടി പ്രാർത്ഥിക്കണമെന്ന് വിശുദ്ധ കുർബാനയുടെ സമയത്ത് അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു. അവിടെവെച്ചിരുന്ന പൂക്കൾ ബിഷപ്പിനോടുള്ള ബഹുമാനാർത്ഥം വെച്ചിരിക്കുന്നതാണെന്ന്‍ പറഞ്ഞ വൈദികൻ അദ്ദേഹത്തിന് വേണ്ടി വിശ്വാസികളോടൊപ്പം ഒരു ഗാനവും ആലപിച്ചു. ഓഗസ്റ്റ് 19-നാണ് മതഗൽപയിലെ മെത്രാസന മന്ദിരത്തിൽ നിന്നും പോലീസ് ബിഷപ്പ് റോളണ്ടോയെ അറസ്റ്റ് ചെയ്യുന്നത്. രാജ്യത്തെ അസ്ഥിരപ്പെടുത്തുവാനും, അധികാരികളെ ആക്രമിക്കുന്നതിനായി അക്രമി സംഘങ്ങളെ സംഘടിപ്പിക്കുവാനും ശ്രമിച്ചുവെന്ന അടിസ്ഥാനരഹിതമായ ആരോപണമാണ് ഒര്‍ട്ടേഗയുടെ ഭാര്യാ സഹോദരനായ ഫ്രാന്‍സിസ്കോ ഡിയാസിന്റെ നേതൃത്വത്തിലുള്ള ദേശീയ പോലീസ് ഉന്നയിക്കുന്നത്. പിന്നീട് അദ്ദേഹത്തെ മനാഗ്വേയിലേക്ക് കൊണ്ടുപോയി. ബിഷപ്പിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂറോപ്യൻ പാർലമെന്റ് സെപ്റ്റംബർ പതിനഞ്ചാം തീയതി ഒരു പ്രമേയം പാസാക്കിയിരുന്നു. അറസ്റ്റ് ചെയ്യപ്പെടുന്നതിനു മുന്‍പ് ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലം ഡോക്ടറിനെ നിരന്തരം സന്ദർശിച്ചിരുന്ന ബിഷപ്പ് റോലാൻഡോയുടെ ആരോഗ്യത്തില്‍ ക്ഷയമുണ്ടെന്നാണ് വിവിധ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Image: /content_image/News/News-2022-11-30-14:44:50.jpg
Keywords: നിക്കരാഗ്വേ
Content: 20115
Category: 1
Sub Category:
Heading: സർക്കാരിന്റെ തടവിൽ കഴിയുന്ന മെത്രാന്റെ ജന്മദിനം പ്രാര്‍ത്ഥനാപൂര്‍വ്വം ആഘോഷിച്ച് നിക്കരാഗ്വേയിലെ വിശ്വാസികൾ
Content: മനാഗ്വേ: മധ്യ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയില്‍ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യ ഭരണകൂടത്താല്‍ വേട്ടയാടപ്പെട്ടു തടവിൽ കഴിയുന്ന മതഗല്‍പ്പ രൂപതാധ്യക്ഷന്‍ ബിഷപ്പ് റോളണ്ടോ അല്‍വാരെസിന്റെ പിറന്നാള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം ആഘോഷിച്ച് നിക്കരാഗ്വേയിലെ വിശ്വാസികൾ. നവംബർ 27നു സാൻ പെദ്രോ കത്തീഡ്രൽ ദേവാലയത്തിൽ നടന്ന വിശുദ്ധ കുർബാനയിലും പ്രാര്‍ത്ഥനയിലും ഇതര ചടങ്ങിലും നിരവധി ആളുകളാണ് പങ്കെടുത്തത്. ബിഷപ്പ് റോളണ്ടോയെ തങ്ങൾക്ക് നൽകിയതിന് ദൈവത്തിനു വിശ്വാസി സമൂഹം നന്ദി അര്‍പ്പിച്ചു. ചടങ്ങില്‍ ബിഷപ്പിന്റെ അസാന്നിധ്യത്തില്‍ രൂപതയുടെ മെത്രാൻ ഉപയോഗിക്കുന്ന സ്ഥാനിക പീഠത്തിൽ അവർ ബിഷപ്പ് റോളാണ്ടോയുടെ ഒരു ചിത്രവും സ്ഥാപിച്ചിരിന്നു. </p> <iframe src="https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2Fdiocesisdematagalpa%2Fvideos%2F537105484953013%2F&show_text=0&width=560" width="560" height="315" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> ആഗമന കാലത്തിന്റെ ആദ്യത്തെ ഞായറാഴ്ചയാണ് പിറന്നാൾ ആഘോഷം നടന്നതെന്ന പ്രത്യേകതയുമുണ്ട്. ഫാ. ജാഡർ ഡാനിയല്ലോ ചടങ്ങുകൾക്ക് നേതൃത്വം നൽകി. തടവിൽ കഴിയുന്ന ബിഷപ്പിനും, വൈദികർക്കും, ദൈവജനത്തിനും വേണ്ടി പ്രാർത്ഥിക്കണമെന്ന് വിശുദ്ധ കുർബാനയുടെ സമയത്ത് അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു. അവിടെവെച്ചിരുന്ന പൂക്കൾ ബിഷപ്പിനോടുള്ള ബഹുമാനാർത്ഥം വെച്ചിരിക്കുന്നതാണെന്ന്‍ പറഞ്ഞ വൈദികൻ അദ്ദേഹത്തിന് വേണ്ടി വിശ്വാസികളോടൊപ്പം ഒരു ഗാനവും ആലപിച്ചു. ഓഗസ്റ്റ് 19-നാണ് മതഗൽപയിലെ മെത്രാസന മന്ദിരത്തിൽ നിന്നും പോലീസ് ബിഷപ്പ് റോളണ്ടോയെ അറസ്റ്റ് ചെയ്യുന്നത്. രാജ്യത്തെ അസ്ഥിരപ്പെടുത്തുവാനും, അധികാരികളെ ആക്രമിക്കുന്നതിനായി അക്രമി സംഘങ്ങളെ സംഘടിപ്പിക്കുവാനും ശ്രമിച്ചുവെന്ന അടിസ്ഥാനരഹിതമായ ആരോപണമാണ് ഒര്‍ട്ടേഗയുടെ ഭാര്യാ സഹോദരനായ ഫ്രാന്‍സിസ്കോ ഡിയാസിന്റെ നേതൃത്വത്തിലുള്ള ദേശീയ പോലീസ് ഉന്നയിക്കുന്നത്. പിന്നീട് അദ്ദേഹത്തെ മനാഗ്വേയിലേക്ക് കൊണ്ടുപോയി. ബിഷപ്പിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂറോപ്യൻ പാർലമെന്റ് സെപ്റ്റംബർ പതിനഞ്ചാം തീയതി പ്രമേയം പാസാക്കിയിരുന്നു. അറസ്റ്റ് ചെയ്യപ്പെടുന്നതിനു മുന്‍പ് ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലം ഡോക്ടറിനെ നിരന്തരം സന്ദർശിച്ചിരുന്ന ബിഷപ്പ് റോളണ്ടോയുടെ ആരോഗ്യത്തില്‍ ക്ഷയമുണ്ടെന്നാണ് വിവിധ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Image: /content_image/News/News-2022-11-30-14:52:25.jpg
Keywords: നിക്കരാഗ്വേ
Content: 20116
Category: 11
Sub Category:
Heading: ഡിസ്നി പ്ലസ്സിന്റെ പുതിയ സാന്താക്ലോസ് പരമ്പരയില്‍ ക്രിസ്തീയ വേരുകളെ ഉള്‍പ്പെടുത്തുമെന്ന് നടന്‍ ടിം അലന്‍
Content: ന്യൂയോര്‍ക്ക്: ക്രിസ്തുമസ്സിന്റെ വിശ്വാസപരമായ സത്തയെ കേന്ദ്രീകരിച്ചായിരിക്കും സാന്താക്ലോസ് സിനിമകളെ ആസ്പദമാക്കിയുള്ള ഡിസ്നി പ്ലസ് നിര്‍മ്മിച്ചിരിക്കുന്ന ‘ദി സാന്റാ ക്ളോസസ്’ എന്ന പുതിയ കോമഡി, ഫാന്റസി പരമ്പരയെന്ന് നടനും കൊമേഡിയനുമായ ടിം അലന്‍. അമേരിക്കന്‍ ഓണ്‍ലൈന്‍ ന്യൂസ് വെബ്സൈറ്റായ ‘ദി റാപ്’ന് നല്‍കിയ അഭിമുഖത്തിലാണ് ടിം ഇക്കാര്യം പറഞ്ഞത്. പുതിയ പരമ്പരയുടെ യഥാര്‍ത്ഥ തിരക്കഥയില്‍ വിശ്വാസത്തിന് വലിയ പ്രാധാന്യം ഇല്ലായിരുന്നെങ്കിലും ക്രിസ്തുമസ്സിന്റെ ക്രിസ്ത്യന്‍ വേരുകളെ വെളിപ്പെടുത്തുന്നതായിരിക്കണം പുതിയ പരമ്പരയെന്ന് താന്‍ തീരുമാനിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. “യഥാര്‍ത്ഥ തിരക്കഥയില്‍ ഭൂതങ്ങള്‍ പോലത്തെ ധാരാളം കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഞാന്‍ പറഞ്ഞു ഇത് ക്രിസ്തുമസ്സാണ്. “ശരിക്കും ഇതൊരു വിശ്വാസപരമായ ആഘോഷമാണ്. അത് നാം അംഗീകരിക്കണം". നിങ്ങള്‍ക്ക് സാന്താക്ലോസ് എന്താണെന്ന് മനസ്സിലാകണമെങ്കില്‍ ചരിത്രത്തിലേക്ക് തിരിച്ചു പോകണമെന്നും ഇത് വിശ്വാസവുമായി ബന്ധപ്പെട്ടതാണെന്നും ടിം പറഞ്ഞു. വിശുദ്ധ നിക്കോളാസിന്റെ യഥാര്‍ത്ഥ ജീവിതം ദി സാന്താക്ളോസസില്‍ കാണുവാന്‍ കഴിയുമെന്ന് പറഞ്ഞ ടിം വളരെ നല്ല രീതിയിലാണ് പരമ്പരയിൽ വിശ്വാസത്തെ കൈകാര്യം ചെയ്തിരിക്കുന്നതെന്നും, അവസാന രണ്ട് എപ്പിസോഡ് പ്രേക്ഷകര്‍ക്ക് മനസ്സിലാവില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ ആഴങ്ങളിലേക്ക് മുങ്ങിയതിന് ശേഷമാണ് വിശുദ്ധ നിക്കോളാസിനേയും, ഇതിനെല്ലാം തുടക്കം കുറിച്ച തുര്‍ക്കി വൈദികനെയും കുറിച്ച് കൂടുതല്‍ അറിഞ്ഞതെന്നും ടിം പറയുന്നു. 1994-ല്‍ ഇറങ്ങിയ ദി സാന്താക്ലോസ് സിനിമയുടെ തുടര്‍ച്ചയാണ് ഈ പരമ്പര. സാന്താക്ലോസായി മാറുന്ന സ്കോട്ട് കാല്‍വിന്റെ വേഷമാണ് ടിം കൈകാര്യം ചെയ്യുന്നത്. ക്രിസ്തുമസ് സംബന്ധിക്കുന്ന ടെലിവിഷന്‍ പരിപാടികളില്‍ സാധാരണയായി ക്രിസ്തീയ ഉള്ളടക്കങ്ങള്‍ ഒഴിവാക്കുന്ന പതിവാണ് സാധാരണയാണ് കാണാറുള്ളത്. എന്നാല്‍ ഇതില്‍ നിന്നു വിഭിന്നമായുള്ള തീരുമാനത്തിന് വലിയ അഭിനന്ദനമാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ആദ്യ രണ്ട് എപ്പിസോഡുകള്‍ കഴിഞ്ഞയാഴ്ച ഡിസ്നി പ്ലസില്‍ സംപ്രേഷണം ചെയ്തിരുന്നു.
Image: /content_image/News/News-2022-11-30-16:46:36.jpg
Keywords: ടെലിവിഷന്‍, സാന്താ
Content: 20117
Category: 1
Sub Category:
Heading: സിസ്റ്റര്‍ ആന്‍ മരിയ നയിക്കുന്ന ആദ്യ വെള്ളിയാഴ്ച ഓണ്‍ലൈന്‍ ശുശ്രൂഷ മറ്റന്നാള്‍ (ഡിസംബര്‍ 2)
Content: യേശു നാമത്തില്‍ അനേകം അത്ഭുതങ്ങളും അടയാളങ്ങള്‍ സംഭവിക്കുന്ന പ്രമുഖ വചനപ്രഘോഷക സിസ്റ്റര്‍ ആന്‍ മരിയ എസ്‌എച്ച് നയിക്കുന്ന ആദ്യ വെള്ളിയാഴ്ച ഓണ്‍ലൈന്‍ ശുശ്രൂഷ വീണ്ടും. 'പ്രവാചകശബ്ദം' Zoom-ല്‍ ഒരുക്കുന്ന ഈ ശുശ്രൂഷ ഈ വരുന്ന വെള്ളിയാഴ്ചയാണ് (ഡിസംബര്‍ 2) നടക്കുക. ഇന്ത്യന്‍ സമയം വൈകീട്ട് 7:00 മണി മുതല്‍ 08:30 വരെ നടക്കുന്ന ഈ ശുശ്രൂഷയില്‍ ലോകത്തിന്റെ ഏത് ഭാഗത്തു നിന്നും തത്സമയം പങ്കെടുക്കാമെന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. കഴിഞ്ഞ മാസങ്ങളില്‍ നടന്ന ആദ്യ വെള്ളിയാഴ്ച ശുശ്രൂഷകളില്‍ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. ശുശ്രൂഷകളില്‍ പങ്കെടുത്തപ്പോള്‍ ഉണ്ടായ അത്ഭുതകരമായ ദൈവീക ഇടപെടലിനെ കുറിച്ച് നിരവധി പേര്‍ സാക്ഷ്യപ്പെടുത്തിയിരിന്നു. ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ നവ സുവിശേഷവത്കരണത്തിന്റെ ഡയറക്ടര്‍ കൂടിയായ സിസ്റ്റർ ആന്‍ മരിയ നയിക്കുന്ന ശുശ്രൂഷയില്‍ ജപമാല, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ തുടങ്ങിയവയും ഉള്‍ചേര്‍ന്നിരിക്കുന്നു. വൈദികരും സിസ്റ്റേഴ്സും അല്‍മായരും ഉള്‍പ്പെടെ വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്ന്‍ അനേകര്‍ ശുശ്രൂഷയില്‍ പങ്കെടുക്കുന്നുണ്ട്. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 06:30നു ജപമാല ആരംഭിക്കും. അനേകം അത്ഭുതങ്ങളും അടയാളങ്ങളും സംഭവിക്കുന്ന ഈ വചന ശുശ്രൂഷയിൽ പങ്കെടുത്തുകൊണ്ട് ദൈവാനുഗ്രഹം പ്രാപിക്കുവാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു. #{blue->none->b-> ശുശ്രൂഷയുടെ വിശദവിവരങ്ങള്‍; ‍}# ↪ തീയതി: 02 ഡിസംബര്‍ 2022 | ആദ്യ വെള്ളി. ↪ ഇന്ത്യന്‍ സമയം: രാത്രി 07:00 മുതല്‍ 08:30 വരെ. (ശുശ്രൂഷയ്ക്ക് ഒരുക്കമായി 06:30നു ജപമാല ആരംഭിക്കും) ↪ മറ്റ് രാജ്യങ്ങളിലെ സമയക്രമം: യുഎഇ: 05:30PM - 07:00PM യുഎസ്എ: 09:30AM - 11:00AM ഓസ്ട്രേലിയ: 11:30PM - 01:00AM യുകെ: 01:30PM - 03:00PM ➧ #{blue->none->b->Zoom Meeting link: ‍}# {{ https://us02web.zoom.us/j/84970015596?pwd=TGJaaWRzWW1tWUxBVkU5bnBiNzMrQT09 -> https://us02web.zoom.us/j/84970015596?pwd=TGJaaWRzWW1tWUxBVkU5bnBiNzMrQT09}} ➧ Meeting ID: 849 7001 5596 ➧ Passcode: 1020
Image: /content_image/News/News-2022-11-30-19:38:55.jpg
Keywords: ZOOM, ആന്‍ മരിയ
Content: 20118
Category: 14
Sub Category:
Heading: ബോൺ നത്താലെ സാന്ത സംഗമം ഒരുക്കാന്‍ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ലണ്ടൻ റീജിയന്‍
Content: എയ്‌ൽസ്‌ഫോർഡ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ലണ്ടൻ റീജിയന്റെ നേതൃത്വത്തിൽ സാന്ത സംഗമം അരങ്ങേറുന്നു. അന്തിയുറങ്ങുവാൻ ഇടമില്ലാതെ പാതയോരങ്ങളിൽ രാത്രി കഴിച്ചുകൂട്ടുന്ന അശരണർക്ക് ആശ്വാസമേകുവാൻ 'ബോൺ നത്താലെ' എന്ന പേരിൽ സംഘടിപ്പിക്കുന്ന സാന്ത സംഗമം ഡിസംബർ 18 ന് എയ്‌ൽസ്‌ഫോഡിൽ നടക്കും. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ലണ്ടൻ റീജിയനിൽ നിന്നുള്ള മുതിർന്നവരും കുട്ടികളുമടക്കം നിരവധിപേർ ഈ സംഗമത്തിൽ പങ്കെടുക്കും. സത്രത്തിൽ ഇടമില്ലാത്തതിനാൽ പുൽക്കൂട്ടിൽ പിറക്കേണ്ടിവന്ന ദൈവപുത്രന്റെ തിരുപ്പിറവിയുടെ സന്ദേശം ഏവരിലും എത്തിക്കുക എന്ന ലക്ഷ്യമാണ് ഈ ചാരിറ്റിയുടെ പിന്നിൽ. ഭാവനരഹിതരായി വഴിയോരങ്ങളിൽ കഴിയുന്നവർക്ക് ക്രിസ്മസ് രാത്രിയിൽ തലചായ്ക്കാൻ ഒരിടം തയ്യാറാക്കിക്കൊടുക്കുവാൻ യുകെയിലെ പ്രശസ്തമായ ചാരിറ്റി സംഘടനയായ സെന്റ് മംഗോസ് ചാരിറ്റിയുമായി കൈകോർത്തുകൊണ്ടാണ് ഈ സംഗമം അരങ്ങേറുന്നത്. 2022 ഡിസംബർ 18 ഞായറാഴ്ച ഉച്ചക്ക് 1 .30 ന് എയ്‌ൽസ്‌ഫോർഡ് പ്രയറിയിലെ സെന്റ് ജോസഫ് ചാപ്പലിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന വിശുദ്ധകുർബാനക്കു ശേഷം പ്രയറിയിലെ ഓപ്പൺ പിയാസ്സയിൽ സാന്റാക്ളോസ് സംഗമം അരങ്ങേറും. ലണ്ടൻ റീജിയന്റെ വിവിധ മിഷനുകളിൽ നിന്നും സാന്റയുടെ വേഷം ധരിച്ചെത്തുന്ന കുട്ടികളുടെയും മുതിർന്നവരുടെയും സംഘം ഓപ്പൺ പിയാസ്സയിൽ അണിനിരന്ന് നൃത്തച്ചുവടുകൾ വയ്ക്കും. എയ്‌ൽസ്‌ഫോർഡ് ഔർ ലേഡി ഓഫ് മൌന്റ്റ് കാർമൽ മിഷനിൽ നിന്നുള്ള ഗായകർ ക്രിസ്മസ് കരോൾ ഗാനങ്ങൾ ആലപിക്കും. സെന്റ് മംഗോസ് ചാരിറ്റിയുടെ പ്രതിനിധികളും മേയർ, കൗൺസിലർമാർ, കൂടാതെ വിശിഷ്ടാതിഥികളായി എത്തുന്നവരും സംഗമത്തിന് ആശംസകൾ അർപ്പിച്ചു സംസാരിക്കും. സംഗമത്തിലൂടെ സമാഹരിക്കുന്ന പണം സെന്റ് മംഗോസ് ചാരിറ്റി വഴി ഭവനരഹിതർക്ക് ക്രിസ്മസ് ദിനത്തിൽ താമസമൊരുക്കുവാൻ ഉപയോഗിക്കുമെന്ന് ലണ്ടൻ റീജിയൻ ഡയറക്ടറും 'ബോൺ നത്താലെ' ചീഫ് കോർഡിനേറ്ററുമായ ഫാ. ടോമി എടാട്ട് അറിയിച്ചു. 'സത്രത്തിൽ ഒരിട'ത്തിനു വേണ്ടി സംഘടിപ്പിക്കുന്ന ബോൺ നത്താലെ ചാരിറ്റിയിൽ സഹകരിക്കുവാൻ താല്പര്യമുള്ളവർ താഴെപ്പറയുന്ന ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്. ബന്ധപ്പെടേണ്ട നമ്പർ: റോജോ : 07846038034, ജോസഫ് കരുമെത്തി : 07760505659, ജോസഫ് ജോസഫ്: 07550167817
Image: /content_image/News/News-2022-12-01-09:00:16.jpg
Keywords: ഗ്രേറ്റ് ബ്രിട്ട
Content: 20119
Category: 18
Sub Category:
Heading: ഫാ. തിയോഡേഷ്യസ് ഡിക്രൂസ് ഖേദം പ്രകടിപ്പിച്ചു
Content: തിരുവനന്തപുരം: തുറമുഖ വകുപ്പ് മന്ത്രി അബ്ദുറഹ്മാനെതിരേ വിഴിഞ്ഞം സമരസമിതി കൺവീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസ് കഴിഞ്ഞദിവസം നടത്തിയ പരാമർശത്തിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. വിഴിഞ്ഞം സമരസമിതി അംഗങ്ങളും മത്സ്യത്തൊഴിലാളികളും ദേശദ്രോഹികളും രാ ജ്യവിരുദ്ധരുമാണെന്ന മന്ത്രിയുടെ പ്രസ്താവന തന്നിൽ സ്വാഭാവികമായി സൃഷ്ടിച്ച വികാരവിക്ഷോഭമാണ് മന്ത്രിക്കെതിരേ നടത്തിയ പരമാർശമെന്നു ഖേദപ്രകടനത്തിൽ ഫാ. തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു. ഒരു നാക്കുപിഴവായി സംഭവിച്ച പരാമർശത്തിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ന്യൂനപക്ഷങ്ങൾ തമ്മിൽ കൈകോർത്ത് പ്രവർത്തിക്കേണ്ട സമയത്ത് താൻ തടത്തിയ പ്രസ്താവന ന്യൂനപക്ഷങ്ങൾക്കിടയിൽ ചേരിതിരിവുണ്ടാക്കാൻ ഇടയായതിൽ ഖേദിക്കുന്നതായും പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഫാ. തിയോഡേഷ്യസ് മന്ത്രിക്കെതിരേ നടത്തിയ പരാമർശം പെട്ടെന്നുണ്ടായ വികാ രവിക്ഷോഭത്തിൽ സംഭവിച്ചതാണെന്നും അതു പിൻവലിക്കുകയും നിർവ്യാജം ഖേദം പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തിൽ ഈ പ്രശ്നം അവസാനിപ്പിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്നു ലത്തീൻ തിരുവനന്തപുരം അതിരൂപതാ വക്താവ് ഫാ. സി. ജോസഫും പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
Image: /content_image/India/India-2022-12-01-09:17:44.jpg
Keywords: വിഴിഞ്ഞ
Content: 20120
Category: 1
Sub Category:
Heading: നൈജീരിയയില്‍ നിന്നും തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികനും വിശ്വാസികളും മോചിതരായി
Content: അബുജ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ നിന്നും നവംബര്‍ 24-ന് സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന്‍ ഫാ. പീറ്റര്‍ അബാങ് ഒച്ചാങ്ങും അഞ്ചു കത്തോലിക്ക വിശ്വാസികളും മോചിതരായി. ഒഗോജ രൂപതാ വികാരി ജനറാള്‍ ഫാ. പീറ്റര്‍ അബ്യുവാണ് ഇക്കാര്യം അറിയിച്ചത്. നൈജീരിയയിലെ ക്രോസ് റിവര്‍ സംസ്ഥാനത്തിലെ ഒഗോജ രൂപതയിലെ സെന്റ്‌ സ്റ്റീഫന്‍ റോമന്‍ കത്തോലിക്ക മിഷന്‍ (ആര്‍.സി.എം) ഇടവക വികാരിയായിരിന്നു ഫാ. പീറ്റര്‍ അബാങ്. നസറാവാ സംസ്ഥാനത്തിലെ സഭാസംബന്ധമായ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം അബൂജയിലേക്ക് മടങ്ങും വഴിയാണ് ഫാ. പീറ്റര്‍ അബാങ്ങും, സെന്റ്‌ ജൂഡ് സൊസൈറ്റി അംഗങ്ങളായ രണ്ടു പുരുഷന്‍മാരും മൂന്ന്‍ സ്ത്രീകളും അടങ്ങുന്ന ആറംഗ സംഘം തട്ടിക്കൊണ്ടുപോകപ്പെടുന്നത്. വൈദികരെയും, വിശ്വാസികളെയും തട്ടിക്കൊണ്ടു പോകുന്നത് നൈജീരിയയില്‍ എളുപ്പത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കുവാനുള്ള മാര്‍ഗ്ഗമായി സായുധധാരികള്‍ കണാക്കാക്കിയിരിക്കുകയാണ്. ഈ വര്‍ഷം തട്ടിക്കൊണ്ടുപോകപ്പെടുന്ന വൈദികരുടെ എണ്ണം വളരെയേറെ വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് കത്തോലിക്കാ വാര്‍ത്താ മാധ്യമമായ 'ഏജന്‍സിയ ഫിദെസി'ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നിരുന്നാലും ഫാ. പീറ്റര്‍ ഉള്‍പ്പെട്ട സംഘത്തെ തട്ടിക്കൊണ്ടുപോയത് സഭയെ ലക്ഷ്യമിട്ടുള്ള ആക്രമണമാണെന്ന് പറയുവാന്‍ കഴിയില്ലെന്നു ഫാ. പീറ്റര്‍ അബ്യു പറയുന്നു. മേഖലയില്‍ സജീവമായ കൊള്ളക്കാര്‍ അവരെ ഇരയാക്കുകയായിരിന്നുവെന്നും സംഘത്തിനുണ്ടായ അനുഭവം ആര്‍ക്കും സംഭവിക്കാവുന്നതാണെന്നും ഫാ. പീറ്റര്‍ അബ്യു പ്രസ്താവിച്ചു. നിര്‍ഭാഗ്യവശാല്‍ ഈ മേഖലയില്‍ തട്ടിക്കൊണ്ടുപോകലും, കവര്‍ച്ചയും പതിവായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിസ്തു വിശ്വാസത്തെ പ്രതി ക്രൈസ്തവര്‍ ഏറ്റവും കൂടുതൽ കൊല്ലപ്പെടുന്ന രാജ്യമാണ് നൈജീരിയ. ഫുലാനി ഗോത്രവര്‍ഗ്ഗമായാലും, ബൊക്കോഹറാം ആയാലും ഇസ്ലാം മാത്രമുള്ള നൈജീരിയയെ സ്വപ്നം കണ്ട് ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യുക എന്ന ഒരേ ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. മുഹമ്മദ്‌ ബുഹാരിയുടെ നേതൃത്വത്തിലുള്ള നൈജീരിയന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലായെന്ന വസ്തുത ആഗോള പ്രസിദ്ധമാണ്. എന്നാല്‍ പാശ്ചാത്യ ലോകവും നൈജീരിയന്‍ ക്രൈസ്തവരെ ഏറെക്കുറെ അവഗണിച്ച നിലയിലാണ്. നൈജീരിയയില്‍ നടക്കുന്നത് ക്രൈസ്തവ വംശഹത്യയാണെന്ന സത്യം അംഗീകരിക്കുവാന്‍ പോലും പല പാശ്ചാത്യ രാജ്യങ്ങളും ഇതുവരെ തയ്യാറായിട്ടില്ലായെന്നതാണ് ഖേദകരമായ വസ്തുത.
Image: /content_image/News/News-2022-12-01-11:24:16.jpg
Keywords: നൈജീരിയ
Content: 20121
Category: 1
Sub Category:
Heading: ആരാധനക്രമം ദൈവത്തിന്റെ പ്രവർത്തി, ഭക്തകൃത്യങ്ങളാകട്ടെ മനുഷ്യരുടെ പ്രവർത്തിയും: മാർ ജോസഫ് സ്രാമ്പിക്കൽ
Content: പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഉദ്ഘാടനം പ്രെസ്റ്റൻ കത്തീഡ്രൽ ദേവാലയത്തിൽവെച്ച് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നിർവഹിച്ചു. ആരാധനക്രമവും ഭക്താഭ്യാസങ്ങളും തമ്മിലുള്ള വ്യത്യാസം വേണ്ട രീതിയിൽ മനസ്സിലാക്കി ആരാധനക്രമത്തെ ഹൃദയപൂർവ്വം ആശ്ലേഷിക്കുന്ന ഒരു സമൂഹമായി മാറുവാൻ വിശ്വാസ സമൂഹം ജാഗ്രത പുലർത്തണമെന്ന് മാർ സ്രാമ്പിക്കൽ വചന സന്ദേശത്തിൽ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. ആരാധനക്രമം ദൈവത്തിൻറെ പ്രവർത്തിയാണ്. ഭക്ത കൃത്യങ്ങളാകട്ടെ മനുഷ്യരുടെ പ്രവർത്തിയും. ദൈവത്തിൻറെ പ്രവർത്തികൾ നമ്മിൽ പൂർണ്ണമാകുന്നതിനാണ് നമ്മൾ ഏറെ താല്പര്യമുള്ളവർ ആകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത അഞ്ച് വർഷങ്ങൾ പൗരസ്ത്യ സുറിയാനി സഭയുടെ ആരാധനക്രമം, ദൈവശാസ്ത്രം, ആധ്യാത്മികത, ശിക്ഷണ ക്രമം, സംസ്കാരം എന്നീ കാര്യങ്ങളെ മുൻ നിർത്തി വിഭാവനം ചെയ്തിട്ടുള്ള അജപാലന പദ്ധതിയെ അടിസ്ഥാനമാക്കിയാവും രൂപത മുൻപോട്ടു നീങ്ങുക. ഈ വര്ഷം നവംബർ 27 മുതൽ അടുത്ത വർഷം ഡിസംബർ 2 വരെയുള്ള ആദ്യ ഘട്ടത്തിൽ വിശ്വാസ സമൂഹത്തെ ആരാധന ക്രമത്തിന്റെ അന്തസത്തയിലേക്ക് നയിക്കാൻ ഉതകുന്ന വിവിധ പരിശീലന പദ്ധതികളും വിശുദ്ധ കുര്‍ബാനയോടും മറ്റു കൂദാശകളോടും ആഭിമുഖ്യമുള്ള ഒരു സമൂഹമായി നിലനിർത്തുന്നതിനും പര്യാപ്‌തമായ കാര്യങ്ങളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. പുതിയ ആരാധനക്രമ വത്സര കലണ്ടർ കത്തീഡ്രൽ വികാരി റവ.ഡോ. ബാബു പുത്തൻപുരയ്ക്കലിന് നൽകിക്കൊണ്ട് ബിഷപ്പ് പ്രകാശനം ചെയ്തു. റവ.ഫാ മാത്യു പാലരക്കരോട്ട്, റവ.ഫാ. മാത്യൂസ് കുരിശുംമൂട്ടിൽ എന്നിവർ സന്നിഹിതരായിരുന്നു.
Image: /content_image/News/News-2022-12-01-11:40:10.jpg
Keywords: സ്രാമ്പി
Content: 20122
Category: 1
Sub Category:
Heading: 125 ക്രൈസ്തവ ദേവാലയങ്ങള്‍ക്കു കൂടി അനുമതി: ഈജിപ്തില്‍ അംഗീകാരം ലഭിച്ച ദേവാലയങ്ങളുടെ എണ്ണം 2526 ആയി
Content: കെയ്റോ: ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഈജിപ്തില്‍ 125 ക്രൈസ്തവ ദേവാലയങ്ങള്‍ക്കു കൂടി നിയമപരമായ അംഗീകാരം നല്‍കി. നവംബർ 14 ന് ഈജിപ്ഷ്യൻ പ്രധാനമന്ത്രി മൊസ്തഫ മദ്ബൗലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈജിപ്തിലെ ദേവാലയങ്ങള്‍ നിയമവിധേയമാക്കുന്നതിന് മേൽനോട്ടം വഹിക്കുന്ന സർക്കാർ കമ്മിറ്റി 125 ആരാധനാലയങ്ങൾക്കും നിയമപരമായ പദവി നൽകിയത്. അതേസമയം 2017നു ശേഷം ഈജിപ്തില്‍ സര്‍ക്കാര്‍ അംഗീകാരം ലഭിക്കുന്ന ദേവാലയങ്ങളുടെ എണ്ണം 2526 ആയി ഉയര്‍ന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ 239 ദേവാലയങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിന്നു. ന്യൂനപക്ഷങ്ങള്‍ക്ക് അനുകൂലമായി ഭരണകൂടം കൈക്കൊണ്ട തീരുമാനത്തെ ക്രൈസ്തവ സമൂഹവും സഭാനേതൃത്വവും സ്വാഗതം ചെയ്തു. 2016 ഓഗസ്റ്റ് 30നാണ് ഈജിപ്ത് പാര്‍ലമെന്റ് ക്രിസ്ത്യന്‍ ആരാധനാലയങ്ങളുടെ നിര്‍മ്മാണവും പരിപാലനവുമായി ബന്ധപ്പെട്ട നിയമ നിര്‍മ്മാണം നടത്തിയത്. സർക്കാർ അനുമതിയില്ലാതെ നിർമിച്ച ക്രിസ്ത്യൻ ആരാധനാലയങ്ങള്‍ക്കും അനുബന്ധ കെട്ടിടങ്ങൾക്കും നിയമപരമായ അനുമതി നൽകാൻ 2016-ല്‍ പ്രത്യേക കമ്മിറ്റി തന്നെ രൂപീകരിച്ചിരിന്നു. ഇതിന്‍ പ്രകാരമാണ് വിവിധ പരിശോധനകള്‍ക്ക് ശേഷം അനുമതി നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയ ശേഷമായിരുന്നു അംഗീകാരം നല്‍കിയത്. അംഗീകാരം ലഭിച്ച ദേവാലയങ്ങളില്‍ ഭൂരിഭാഗവും പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പ് നിര്‍മ്മിക്കപ്പെട്ടവയാണ്. 1934-ലെ ഓട്ടോമന്‍ നിയമസംഹിതക്കൊപ്പം ചേര്‍ക്കപ്പെട്ട 10 നിയമങ്ങള്‍ അനുസരിച്ച് ഈജിപ്തില്‍ ക്രിസ്ത്യന്‍ ദേവാലയ നിര്‍മ്മാണം വളരെയേറെ സങ്കീര്‍ണ്ണമായൊരു പ്രക്രിയയായിരുന്നു. സ്കൂളുകള്‍ക്കും, കനാലുകള്‍ക്കും, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ക്കും, റെയില്‍വേക്കും, പാര്‍പ്പിട സമുച്ചയങ്ങള്‍ക്കും സമീപം ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നത് നിരോധിച്ചതിന് പുറമേ, പുതിയ ദേവാലയ നിര്‍മ്മാണത്തിന് പ്രസിഡന്റിന്റെ അംഗീകാരവും ആവശ്യമായിരുന്നു. ദേവാലയനിര്‍മ്മാണത്തിനു വേണ്ട അനുമതി ലഭിക്കുക ബുദ്ധിമുട്ടേറിയ കാര്യമായതിനാല്‍, അനുമതിയില്ലാതെയാണ് ക്രൈസ്തവ സമൂഹം ദേവാലയങ്ങള്‍ നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ 2016-ലെ പുതിയ നിയമനിര്‍മ്മാണത്തിന് ശേഷം സങ്കീര്‍ണ്ണമായ ബുദ്ധിമുട്ടുകള്‍ ഒരു പരിധിവരെ ഒഴിവായിട്ടുണ്ട്. ജനസംഖ്യയുടെ 85-95% സുന്നി മുസ്ലീങ്ങള്‍ തിങ്ങി പാര്‍ക്കുന്ന രാജ്യമാണ് ഈജിപ്ത്. കോപ്റ്റിക് ഓർത്തഡോക്സ് ക്രിസ്ത്യാനികളാണ് രണ്ടാം സ്ഥാനത്തുള്ളത്. ആകെ ജനസംഖ്യയുടെ 5-15% ആണ് കോപ്റ്റിക് ക്രൈസ്തവര്‍. ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-12-01-12:25:03.jpg
Keywords: ഈജി