Contents

Displaying 19681-19690 of 25036 results.
Content: 20073
Category: 1
Sub Category:
Heading: കൊല്ലാതിരിക്കണമെങ്കില്‍ ഇസ്ലാം സ്വീകരിക്കുക, അല്ലെങ്കില്‍ കരം നല്‍കുക; മൊസാംബിക്കില്‍ ക്രൈസ്തവര്‍ക്ക് നേരെ ഭീഷണിയുമായി ഇസ്ലാമിക് സ്റ്റേറ്റ്സ്
Content: മാപുടോ: തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിനെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി രാജ്യത്തെ ക്രൈസ്തവരും, യഹൂദരും കൂട്ടക്കൊല ചെയ്യപ്പെടാതിരിക്കണമെങ്കില്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുകയോ അല്ലെങ്കില്‍ ജിസ്യ കരം ഒടുക്കുകയോ ചെയ്യണമെന്ന് മൊസാംബിക്കിലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭീഷണി. മൊസാംബിക്ക് സൈന്യവുമായി തങ്ങള്‍ അവസാനമില്ലാത്ത യുദ്ധത്തിലാണെന്നും ഭീഷണിയില്‍ പറയുന്നുണ്ട്. മൊസാംബിക്കിലെ മുസ്ലീങ്ങളും, ക്രൈസ്തവരും, യഹൂദരും അടങ്ങുന്ന ‘മൊസാംബിക്കന്‍ ക്രൂസേഡര്‍ ആര്‍മി’യെ അഭിസംബോധന ചെയ്തുകൊണ്ട് സമൂഹമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ട എഴുതിയ കത്തിന്റെ ഭാഗമാണ് പുറത്തുവന്നിരിക്കുന്നതെന്ന് ‘സിതാമര്‍ ന്യൂസ്’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. “ഇസ്ലാമിന് സ്വയം സമര്‍പ്പിക്കുക, നികുതി അടക്കുക അല്ലെങ്കില്‍ അവസാനമില്ലാത്ത യുദ്ധത്തെ നേരിടുക” എന്നാണ് ക്രൈസ്തവര്‍ക്കും യഹൂദര്‍ക്കുമുള്ള മുന്നറിയിപ്പില്‍ പറയുന്നത്. “ഇസ്ലാമിന് കീഴടങ്ങുന്നത് വരെ നിങ്ങള്‍ക്കെതിരെയുള്ള യുദ്ധം ഞങ്ങള്‍ കടുപ്പിക്കും. നിങ്ങളെ കൊല്ലുവാനോ അല്ലെങ്കില്‍ കൊല്ലപ്പെടുവാനോ ആണ് ഞങ്ങളുടെ ആഗ്രഹം, ഞങ്ങള്‍ ദൈവത്തിന്റെ മുന്നില്‍ രക്തസാക്ഷികളാണ്. അതിനാല്‍ കീഴടങ്ങുകയോ അല്ലെങ്കില്‍ ഓടിപ്പോവുകയോ ചെയ്യുക” എന്നാണ് മൊസാംബിക് സൈന്യത്തിനുള്ള മുന്നറിയിപ്പില്‍ പറയുന്നത്. മുസ്ലീങ്ങളെന്നു അവകാശപ്പെടുന്നവര്‍ ദൈവമില്ലാത്ത സര്‍ക്കാരുമായി സഹകരിക്കരുതെന്ന മുന്നറിയിപ്പ് ഇസ്ലാം മത വിശ്വാസികള്‍ക്ക് നല്‍കിയിട്ടുണ്ട്. മൊസാംബിക്കിലെ ഇസ്ലാമിക് സ്റ്റേറ്റ് സിറിയന്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഷ അനുകരിക്കുകയാണെന്നു ‘ബ്രിഡ്‌ജ് വേ’ ഫൗണ്ടേഷന്റെ മുതിര്‍ന്ന അനലിസ്റ്റായ റയാന്‍ ഒ’ഫാരെല്‍ പറയുന്നു. എന്നാല്‍ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ്‌ ആഫ്രിക്ക പ്രൊവിന്‍സിനുള്ളതുപോലുള്ള ഭരണ ശേഷിയോ, സാന്നിധ്യമോ മൊസാംബിക്കിലെ സംഘടനക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2017-ല്‍ കാബോ ഡെല്‍ഗാഡോ പ്രവിശ്യയില്‍ ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണങ്ങള്‍ തുടങ്ങിയ ശേഷം ആയിരകണക്കിന് പേര്‍ കൊല്ലപ്പെടുകയും, പത്തുലക്ഷത്തോളം പേര്‍ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ട്. ക്രൈസ്തവ ഭൂരിപക്ഷ രാഷ്ട്രമായ മൊസാംബിക്കിലെ മുസ്ലീം ഭൂരിപക്ഷ പ്രവിശ്യയായ കാബോ ഡെല്‍ഗാഡോയില്‍ തീവ്രവാദികള്‍ ക്രിസ്ത്യന്‍ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി ലൈംഗീക അടിമകളാക്കുകയും കുട്ടികളേ തീവ്രവാദികളാക്കുകയും ചെയ്യുന്നുണ്ടെന്ന് കഴിഞ്ഞ മാസം വാഷിംഗ്‌ടണ്‍ പോസ്റ്റ്‌ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2017 മുതലാണ്‌ ജിഹാദികള്‍ കാബോ ഡെല്‍ഗാഡോയില്‍ പിടിമുറുക്കുന്നത്. പതിയെപ്പതിയെ ഇസ്ലാമിക് സ്റ്റേറ്റ് ക്രിസ്ത്യന്‍ ഗ്രാമങ്ങള്‍ അഗ്നിക്കിരയാക്കുവാനും, ക്രൈസ്തവരെ കൊലപ്പെടുത്തുവാനും ആരംഭിക്കുകയായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-11-23-18:05:36.jpg
Keywords: ഇസ്ലാ
Content: 20074
Category: 18
Sub Category:
Heading: പാലാ രൂപതാ പ്രവാസി അപ്പസ്തോലേറ്റ് കുടുബ സംഗമം കുവൈറ്റിൽ സംഘടിപ്പിച്ചു
Content: അബാസിയ: പാലാ രൂപതയിൽ നിന്നും വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന പാലാ രൂപതാംഗങ്ങളുടെ ഔദ്യോഗിക കൂട്ടായ്മയായ പ്രവാസി അപ്പസ്തോലേറ്റിന്റെ (Pala Diocese Migrants Apostolate -PDMA) കുവൈറ്റ് ഘടകത്തിൻ്റെ നേതൃത്വത്തിൽ കുടുംബ സംഗമം സമുചിതമായി ആഘോഷിച്ചു. അബാസിയ യുണൈറ്റഡ് ഇൻഡ്യൻ സ്കൂളിൽ നവംബർ 17 വ്യാഴാഴ്ച നടന്ന ചടങ്ങ് പി ഡി എം എ രൂപതാ ഡയറക്ടർ റവ. ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ ഉദ്ഘാടനം ചെയ്തു. കുവൈറ്റിൽ ശുശ്രൂഷ ചെയ്യുന്ന സീറോ മലബാർ എപ്പിസ്കോപ്പൽ വികാർ ഫാ. ജോണി ലൂയിസ് മഴുവംചേരി ഒഫ്എം, ഫാ. ജോൺസൺ നെടുമ്പ്രത്ത് എസ് ഡി ബി, ഫാ. പ്രകാശ് കാഞ്ഞിരത്തിങ്കൽ ഒ എഫ് എം, എസ്എംസിഎ പ്രസിഡൻ്റ് സൻസിലാൽ പാപ്പച്ചൻ ചക്യത്ത് തുടങ്ങിയവർ ക്ഷണിതാക്കാളായി ചടങ്ങിൽ പങ്കെടുത്തു. അഞ്ഞൂറിൽ പരം പാലാ രൂപതാംഗങ്ങൾ പങ്കെടുത്ത കുടുംബ സംഗമത്തോടനുബന്ധിച്ച് പാലാ രൂപതാംഗമായിരുന്ന വാഴ്ത്തപ്പെട്ട തേവർ പറമ്പിൽ കുഞ്ഞച്ചൻ്റെ ഓർമ തിരുനാളും ആഘോഷിച്ചു. പരിശുദ്ധ കത്തോലിക്കസഭയോടും സഭാ സംവിധാനങ്ങളോടും മതൃസഭയായ സിറോ മലബാർ സഭയുടെ കുവൈറ്റിലെ ഒദ്യോഗിക സംഘടനയായ സീറോ മലബാർ കൾച്ചറൽ അസോസിയേഷനോട് ചേർന്ന് നിന്ന് പാലാ രൂപതാംഗങ്ങൾ നടത്തുന്ന പ്രവർത്തനങ്ങളെ പി ഡി എം എ ഡയറക്ടർ അഭിനന്ദിച്ചു.പാലാ രൂപതയുടെ വിശ്വാസ പാരമ്പര്യവും സാംസ്കാരിക തനിമയും വിദേശങ്ങളിൽ വസിക്കുന്ന രൂപതാംഗങ്ങൾ വരും തലമുറകൾക്ക് പകർന്നു നൽകേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം വിശദീകരിച്ചു. പ്രവാസി അപ്പോസ്റ്റലേറ്റിൻ്റെ രൂപീകരണത്തിനു ശേഷം കുറഞ്ഞ കാലം കൊണ്ട് തന്നെ അൻപത്തിരണ്ട് രാജ്യങ്ങളിലേയ്ക്ക് പ്രവർത്തനം വ്യാപിപ്പിക്കുവാൻ സാധിച്ചതായി ഡയറക്ടർ അറിയിച്ചു. പഠനത്തിനും ജോലിയ്ക്കുമായി വിദേശങ്ങളലെത്തുന്ന രൂപതാംഗങ്ങൾക്ക് അതാത് രാജ്യത്തെ അപ്പസ്തോലേറ്റ് ഘടകങ്ങൾ വഴി ആവശ്യമായ പിന്തുണ നൽകുക, നാട്ടിൽ വസിക്കുന്ന അവരുടെ മാതാപിതാക്കൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുക, നോർക്ക പോലുള്ള സർക്കാർ ഏജൻസികളുമായി സഹകരിച്ച് വിദേശത്തായിരിക്കുന്നവർക്ക് ആവശ്യമായ സേവനങ്ങൾ നൽക്കുക തുടങ്ങി വിവിധങ്ങളായ ലക്ഷ്യങ്ങളിലൂടെ പാലാ രൂപതാ പ്രവാസി അപ്പോസ്റ്റലേറ്റ് അതിൻ്റെ വളർച്ചയുടെ പാതയിലാണെന്ന് ഫാദർ കുര്യാക്കോസ് വെള്ളച്ചാലിൽ അറിയിച്ചു. പാലാ രൂപതാ പ്രവാസി അപ്പോസ്റ്റലേറ്റ് കുവൈറ്റ് കോർഡിനേറ്റർ സിവി പോൾ പാറയ്ക്കൽ, അധ്യക്ഷത വഹിച്ച യോഗത്തിൽ, സെക്രട്ടറി റ്റോമി സിറിയക്ക് കണീച്ചുകാടു് സ്വാഗതവും ട്രഷറർ സിബി സ്കറിയാ കൃതജ്ഞതയും അറിയിച്ചു. പ്രഥമ ജനറൽ കോർഡിനേറ്റർ ഡൊമിനിക് മാത്യു, പി ഡി എം എ മിഡിൽ ഈസ്റ്റ് ഡെലിഗേറ്റ് ജോബിൻസ് ജോൺ, വനിതാ കോർ ടീം അംഗം സീനാ ജിമ്മി തുടങ്ങിയവർ ആശംസകൾ നേർന്നു. കുവൈറ്റിൽ ദീർഘകാലമായി സേവനമനുഷ്ടിക്കുന്ന വടക്കേ അറേബ്യ സീറോ മലബാർ എപ്പിസ്കോപ്പൽ വി കാർ ഫാദർ ജോണി ലൂയിസ് ഒ എഫ് എം നെ പാലാ രൂപതാ പ്രവാസി അപ്പോസ്റ്റലേറ്റ് വിശിഷ്ഠ സേവനത്തിനുള്ള പ്രത്യേക പ്രസ്തി ഫലകം നൽകി ആദരിച്ചു. കുവൈറ്റ് വിശ്വാസി സമൂഹത്തിനെ വിശ്വാസ തീക്ഷ്ണതയിൽ ഉറപ്പിച്ചു നിർത്തുന്നതിൽ സംഘടനാപരമായ നേതൃത്വം നൽകുന്ന സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ്റെ ദീർഘകാല സേവനങ്ങളെ മുൻനിർത്തി നൽകിയ ആദരവിനുള്ള പ്രസ്തിഫലകം എസ് എം സി എ പ്രസിഡൻ്റ് സൻസിലാൽ ചക്യത്ത്, ജനറൽ സെക്രട്ടറി ഷാജിമോൻ ജോസഫ്, ട്രഷറർ ജോസ് മത്തായി, എന്നിവർ ചേർന്ന് സ്വീകരിച്ചു. മുപ്പതു് വർഷത്തോളം നീണ്ട പ്രവാസ ജീവിതത്തിനു ശേഷം ജന്മനാട്ടിലേയ്ക്ക് തിരികെ പോകുന്ന പാലാ രൂപത അംഗം ജയ്സൺ സേവ്യർ മുണ്ടംപ്ലാക്കലിനു് ചടങ്ങിൽ യാത്രയയപ്പും പ്രസ്തി ഫലകവും നൽകി. കുവൈറ്റിലെ ദേവാലയ ശിശ്രൂഷകളിൽ പ്രധാന സഹായിയായി പ്രവർത്തിച്ചിരുന്ന അദ്ദേഹത്തിൻ്റെ സേവനങ്ങൾ ബഹുമാനപ്പെട്ട വൈദികർ അനുസ്മരിച്ചു. എ. എം. ജയിംസ്, ഐവി അലക്സ്, ബിജു എണ്ണമ്പ്ര, സജി സെബാസ്റ്റ്യൻ, സുനിൽ തൊടുക, ജയ്സൺ സേവ്യർ, തോമസ് മുണ്ടിയാനി, ജോഫി പോൾ, ജോർജ്ജ് വാക്കത്തിനാൽ, ചെസിൽ ചെറിയാൻ, റിജോ ജോർജ്ജ് ,റോബിൻ തോമസ്, ജസ്റ്റിൻ മാത്യു, നീമാ അനീഷ്, ധന്യാ ജോർജ്ജ്, സോബിൻ മാത്യു, ജോസി കിഷോർ ചൂരനോലി, തുടങ്ങിയ കോർ ടീം അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി. അഡ്വ.സുബിൻ അറയ്ക്കൽ, റീണൂ ജോർജ്ജ്, അനൂപ് ആൻഡ്രൂസ്, അനൂപ് ജോൺ, കിഷോർ ചൂരനോലി, ജോമി തോമസ്, അനീഷ് ഫിലിപ്പ്, സക്കറിയ ജോസഫ്, ലിൻഡാ സാബു, ഷാജി ജോർജ്ജ്, ബോബി പറ്റാണി, തോമസ് വർഗ്ഗീസ്, ജിൻസ് ജോയി, ഷിബു ജോൺ, കുഞ്ഞുമോൻ ജോസഫ് , ജോർജ്ജ് അബ്രാഹം, ഡെന്നീസ് ജോസ്, ജോർജ്ജ് കുട്ടി ജോസഫ്, ജിയോമോൻ ജോയ്, കുര്യൻ മാത്യു, ഷാജി മാത്യു, ഷിംസൺ പറവൻമേൽ , റ്റോമി മുരിക്കൻ, സീമാ ജോബി, ബാബു ജോസഫ്, ഡേവിസ് ജോൺ, റോജി മാത്യു, ഷൈനി ലിജോ, അനിതാ സജി, ലിജോ കെല്ലി എന്നിവർ വിവിധ സബ് കമ്മറ്റികളിൽ പ്രവർത്തിച്ചു. ജയിംസ് മോഹൻ, ആൻഡ്രിയ സാബു എന്നിവർ പ്രോഗ്രാം അവതാരകരായി പ്രവർത്തിച്ചു. രൂപതാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മിഴിവേകി. വിഭവ സമൃദ്ധമായ സ്നേഹ വിരുന്നോടെ യോഗം അവസാനിച്ചു. കുടുംബ സംഗമത്തിനായി രൂപതാ ആസ്ഥാനത്തു നിന്നും കുവൈറ്റിൽ എത്തിച്ചേർന്ന ഡയറക്ടർ ഫാദർ കുര്യാക്കോസ് വെള്ളച്ചാലിൽ ന് വിമാനതാവളത്തിൽ യാത്രയയപ്പ് നൽകി.
Image: /content_image/India/India-2022-11-24-09:30:57.jpg
Keywords: പാലാ
Content: 20075
Category: 13
Sub Category:
Heading: ദയാവധ വിരുദ്ധ പോരാളിക്ക് ഖത്തർ ലോകകപ്പിലെ തകർപ്പൻ വിജയം സമർപ്പിച്ച് സ്പാനിഷ് ഫുട്ബോൾ താരം
Content: ദോഹ: ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിന്റെ നാലാം ദിവസം കോസ്റ്ററിക്കയ്ക്കെതിരെ നേടിയ എതിരില്ലാത്ത ഏഴു ഗോളിന്റെ തകർപ്പൻ വിജയം ദയാവധ വിരുദ്ധ പോരാളിക്ക് സമര്‍പ്പിച്ച് സ്പാനിഷ് ഫുട്ബോൾ താരം. രോഗബാധിതനായി കഴിയുമ്പോഴും ദയാവധം എന്ന തിന്മയ്ക്കെതിരെ അതിശക്തമായി പോരാടുന്ന ജോർഡി സബാറ്റെയ്ക്കു വിജയം സമര്‍പ്പിച്ചത് സ്പാനിഷ് ഫുട്ബോൾ താരം അയ്മെറിക് ലാപോർട്ടെയാണ്. നാഡീവ്യൂഹത്തെ ബാധിക്കുന്ന അമിട്രോഫിക് ലാറ്ററൽ സ്‌ക്ലീറോസിസ്സിന്റെ ഇരയാണ് 38 വയസ്സുള്ള ജോർഡി സബാറ്റെ. താൻ എട്ടു വർഷമായി രോഗത്തിനെതിരെ പോരാടുന്ന പോലെ, ലോകകപ്പില്‍ പോരാടാൻ കളിക്കാരോടും, പരിശീലകരോടും ആവശ്യപ്പെട്ടുകൊണ്ട് മത്സരത്തിന് രണ്ടുദിവസം മുമ്പ് ജോർഡി സാമൂഹ്യ മാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവെച്ചിരിന്നു. അസുഖം വന്ന് മരിക്കുന്നവരുടെ കണക്ക് പരിഗണിക്കുമ്പോൾ താനിപ്പോൾ ജീവനോടെ ഇരിക്കേണ്ട ആളായിരുന്നില്ലെന്നും ജീവനോടെ ഇരുന്ന്, ഹൃദയത്തിൽകൊണ്ട് നടക്കുന്ന ടീമിനെ പിന്തുണച്ച് ലോകകപ്പ് കാണുന്നതിന്റെ വലിയ സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കുന്നതല്ലെന്നും മുപ്പത്തിയെട്ടു വയസ്സുള്ള ജോർഡി പറഞ്ഞിരിന്നു. മറുപടി വീഡിയോയിലാണ് സ്പെയിൻ നേടിയ ഉജ്ജ്വല വിജയം ജോർഡി സബാറ്റെയ്ക്കു സമർപ്പിക്കുന്നതായി അയ്മെറിക് ലാപോർട്ടെ പറഞ്ഞത്. മത്സരത്തിന് മുമ്പും, മത്സരശേഷവും ജോർഡി തന്റെ മനസ്സിലുണ്ടായിരുന്നുവെന്ന് അയ്മെറിക് വെളിപ്പെടുത്തി. ജോർഡി സബേറ്റ് നിരവധി ആളുകൾക്ക് പ്രചോദനമാണെന്ന് പറഞ്ഞ അയ്മെറിക് മുന്നോട്ടുള്ള യാത്രയിൽ അദ്ദേഹത്തിന് പൂർണ്ണപിന്തുണ അറിയിച്ചു.

El gran @Laporte me dedica la victoria del 7-0 contra Costa Rica.

Mil gracias de corazón, estoy inmensamente emocionado!

¡VIVA AYMERIC LAPORTE Y VIVA LA @SEFutbol!

¡SOIS ENORMES! pic.twitter.com/aYdcfvCMKB
— Jordi Sabaté Pons (@pons_sabate) November 23, 2022

അമിട്രോഫിക് ലാറ്ററൽ സ്‌ക്ലീറോസിസ് അഥവാ മോട്ടോർ ന്യൂറോൺ ഡിസീസ്, എ എൽ എസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന അസുഖം പേശികളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന നാഡീകോശങ്ങൾക്കുണ്ടാകുന്ന നാശമാണ്. രോഗബാധിതരായ, ദയാവധത്തിന് വിധേയരാകാൻ ആഗ്രഹമില്ലാത്തവർക്ക് വേണ്ടി ധീരതയോടെ വലിയ പോരാട്ടമാണ് ജോർഡി സബാറ്റെ നയിച്ചുവരുന്നത്. അസുഖം ബാധിച്ചവര്‍ക്ക് സാമ്പത്തിക സഹായം നൽകി നല്ലൊരു ജീവിതം ഉറപ്പു നൽകുന്ന ബില്ല് കോൺഗ്രസ് പാസാക്കിയിരുന്നു. എന്നാൽ പെദ്രോ സാഞ്ചസിന്‍റെ നേതൃത്വത്തിലുള്ള സ്പെയിനിലെ സർക്കാർ ബില്ല് പ്രാബല്യത്തിൽ വരുന്നതിന് തടയിട്ടിരിക്കുകയാണ്. ജോർഡിക്ക് ഒരു മാസം ജീവൻ നിലനിർത്തുന്നതിന് വേണ്ടി 6000 യൂറോ ആണ് ചിലവാകുന്നത്. ജീവനുവേണ്ടി നടത്തുന്ന പോരാട്ടത്തിന് പ്രോലൈഫ് സംഘടനയായ ഹസ്റ്റി ഓയിർ ജോർഡിയെ ഈ വർഷം ആദരിച്ചിരുന്നു. ദയാവധം ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്ത നരഹത്യയാണെന്നു വത്തിക്കാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വിശ്വാസ തിരുസംഘം 2020-ല്‍ പുറത്തിറക്കിയ 'സമരിത്താനൂസ്‌ ബോനുസ്' അഥവാ 'നല്ല സമരിയാക്കാരൻ' എന്ന രേഖയില്‍ ഇക്കാര്യം പ്രത്യേകം പരാമര്‍ശിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-11-24-11:00:30.jpg
Keywords: ദയാവ
Content: 20076
Category: 1
Sub Category:
Heading: ക്രൂരമായ ശാരീരിക പീഡനം, പിതാവിന്റെ കഴുത്തറത്തത് കണ്‍മുന്നില്‍, എങ്കിലും അവരോടു ക്ഷമിക്കുന്നു: ബൊക്കോഹറാമില്‍ നിന്ന് രക്ഷപ്പെട്ട നൈജീരിയന്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടി
Content: മൈദുഗുരി (നൈജിരിയ): ബൊക്കോഹറാം തീവ്രവാദികളുടെ ഇടയിൽ നിന്ന് അതിക്രൂരമായ വിധത്തിൽ നേരിട്ട പീഡനത്തിന്റെ വ്യാപ്തി വിവരിച്ച നൈജീരിയന്‍ ക്രിസ്ത്യൻ പെൺകുട്ടിയുടെ അനുഭവകഥ നൊമ്പരമാകുന്നു. തന്റെ പിതാവിനെ ശിരഛേദം ചെയ്യുകയും, പിന്നീട് തന്നെ ബന്ധിയാക്കി ദിവസങ്ങളോളം പീഡിപ്പിക്കുകയും ചെയ്ത ബൊക്കോഹറാം തീവ്രവാദികളോട് താന്‍ ക്ഷമിച്ചുവെന്നും അവരുടെ മോക്ഷത്തിനായി പ്രാര്‍ത്ഥിക്കുന്നുവെന്നും ജാനഡാ മാര്‍ക്കസ് എന്ന ഈ പെൺകുട്ടി പറയുന്നു. സ്വന്തം പിതാവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയത് അടക്കം അനേകം ദുരന്തങ്ങൾക്ക് നേരിട്ട് സാക്ഷ്യം വഹിച്ച വ്യക്തി കൂടിയാണ് ജാനഡാ. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ (എ.സി.എന്‍) ഇന്റര്‍നാഷ്ണലാണ് ജാനഡാ മാര്‍ക്കസിന് ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോ ഹറാമില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂരതകള്‍ പുറംലോകത്തെത്തിച്ചത്. ആര്‍ക്കും ചിന്തിക്കുവാന്‍ പോലും കഴിയാത്ത ക്രൂരതകളാണ് ജാനഡക്ക് നേരിടേണ്ടി വന്നത്. ബൊക്കോഹറാം തീവ്രവാദികള്‍ തന്റെ പിതാവിന്റെ കഴുത്തില്‍ അരിവാള്‍ വെച്ചുകൊണ്ട് താനുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ വെറുതെവിടാമെന്ന് പറഞ്ഞുവെന്ന് ജാനഡ നിറകണ്ണുകളോടെ പറഞ്ഞു. “ഇത് മറക്കുവാനും പൊറുക്കുവാനും എളുപ്പമല്ല, എങ്കിലും ഞാനവരോട് ഹൃദയം കൊണ്ട് ക്ഷമിക്കുന്നു. ഇത് ഞാന്‍ തന്നെയാണോ പറയുന്നത് എന്ന് എനിക്ക് വിശ്വസിക്കുവാന്‍ കഴിയുന്നില്ല. ഞാനവരുടെ ആത്മാക്കളുടെ മോക്ഷത്തിനായി പ്രാര്‍ത്ഥിക്കുന്നു”- ഇരുപത്തിരണ്ടുകാരിയായ ജാനഡ പറഞ്ഞു. രണ്ടു പ്രാവശ്യം ബൊക്കോഹറാമിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടവരാണ് ജാനഡയുടെ കുടുംബം. അതേതുടര്‍ന്ന്‍ ലേക്ക് ചാഡിലെ ബാഗാ പ്രാദേശിക ഗവണ്‍മെന്റ് മേഖലയിലെ വീടുപേക്ഷിച്ച് ബോര്‍ണോ സംസ്ഥാനത്തിലെ അസ്കിര ഉബായിലെ പുതിയ വീട്ടിലേക്ക് അവര്‍ മാറുകയായിരുന്നു. മൈദുഗുരിയില്‍ കുറച്ച് കൃഷി ഭൂമി സ്വന്തമാക്കിയ ജാനഡയുടെ പിതാവ് അവിടെ കൃഷി നടത്തി വരികെയാണ് അടുത്ത വേട്ടയാടൽ ഉണ്ടായത്. “ഞങ്ങളുടെ പേടിസ്വപ്നം അവസാനിച്ചു എന്ന സന്തോഷത്തിലായിരുന്നു ഞങ്ങള്‍. എന്നാല്‍ 2018 ഒക്ടോബര്‍ 20-ന് ഞങ്ങളുടെ സന്തോഷം അവസാനിച്ചു. കൃഷി ഭൂമിയില്‍ ക്രിസ്തീയ ഭക്തിഗാനവും പാടിക്കൊണ്ട് ജോലി ചെയ്തിരുന്ന ഞങ്ങളെ ബൊക്കോഹറാം വളഞ്ഞു. ചിന്തിക്കുവാന്‍ പോലും കഴിയാത്ത കാര്യമാണ് അവര്‍ ഞങ്ങളോട് ചെയ്തത്. താനുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ അവര്‍ പിതാവിനെ നിര്‍ബന്ധിച്ചപ്പോള്‍ എനിക്ക് എന്റെ സ്വന്തം മാംസവും രക്തവുമായി അങ്ങിനെ ചെയ്യുവാന്‍ കഴിയില്ലെന്നു പറഞ്ഞുകൊണ്ട് എന്റെ പിതാവ് മരണം വരിക്കുകയായിരുന്നു”- ജാനഡ പറയുന്നു. തന്റെ നരകയാതന അവിടം കൊണ്ട് അവസാനിച്ചില്ലെന്നു പറഞ്ഞ ജാനഡ, 2020 നവംബര്‍ 9-ന് മറ്റൊരു സംഘം തീവ്രവാദികള്‍ തന്നെ ബന്ധിയാക്കുകയും 6 ദിവസത്തോളം തന്നെ ശാരീരികവും, മാനസികവുമായി ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തുവെന്നും കൂട്ടിച്ചേര്‍ത്തു. 2020 നവംബര്‍15-ന് മോചിതയായ ജാനഡ കുറച്ച് ദിവസങ്ങളോളം തന്റെ അമ്മക്കൊപ്പം ചിലവഴിച്ച ശേഷം മൈദുഗുരി രൂപതയുടെ കീഴിലുള്ള കത്തോലിക്കാ ട്രോമാ സെന്ററില്‍ പ്രവേശിപ്പിക്കപ്പെടുകയായിരിന്നു. നിരവധി വൈദ്യ പരിശോധനകള്‍ക്കും കൗണ്‍സിലുകള്‍ക്കും വിധേയയായ അവള്‍ ഇപ്പോള്‍ സൗഖ്യത്തിന്റെ പാതയിലാണ്. കത്തോലിക്കാ ട്രോമാ കേന്ദ്രത്തില്‍ നിന്നും ലഭിച്ച വലിയ പിന്തുണയ്ക്കും സഹായത്തിനും അവൾ നന്ദിയർപ്പിച്ചു. പിൽക്കാലത്ത് ദൈവത്തിന്റെ ശക്തിയില്‍ സംശയിച്ച ജാനഡ പിന്നീട് തന്റെ കയ്പ്പേറിയ അനുഭവങ്ങള്‍ തന്നെ ദൈവവുമായി കൂടുതൽ അടുപ്പിച്ചുവെന്നും തന്റെ ക്രിസ്തു വിശ്വാസം ശക്തിപ്പെട്ടെന്നും കൂട്ടിച്ചേര്‍ത്തു. നൈജീരിയയുടെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന നൂറുകണക്കിന് സംഭവങ്ങളിൽ ഒന്ന് മാത്രമാണ് ജാനഡയുടേത്. ഇസ്ലാമിക ഭീകരർ നടത്തുന്ന അതിക്രൂരമായ വേട്ടയാടലിൽ രാജ്യത്തെ ക്രൈസ്തവ സമൂഹം നേരിടുന്നത് സമാനതകളില്ലാത്ത പീഡനങ്ങളാണ്. √ Originally Published on November 24, 2022. √ Reposted: January 02, 2024.
Image: /content_image/News/News-2022-11-24-12:56:14.jpg
Keywords: നൈജീരി
Content: 20077
Category: 11
Sub Category:
Heading: കുടുംബത്തിന്റെയും ജീവന്റെയും മൂല്യം പ്രഘോഷിച്ച് ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ തെരുവുകളെ കീഴടക്കി ആയിരങ്ങള്‍
Content: സാന്റോ ഡോമിന്‍ഗോ: കുടുംബത്തിന്റെയും ജീവന്റെയും മഹത്തായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ‘ദി നാഷണല്‍ ഫാമിലി കമ്മീഷന്‍’ (സി.എന്‍.എഫ്) ഇക്കഴിഞ്ഞ ഞായറാഴ്ച കരീബിയന്‍ രാഷ്ട്രമായ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ ദേശവ്യാപകമായി സംഘടിപ്പിച്ച റാലിയില്‍ ആയിരങ്ങളുടെ പങ്കാളിത്തം. “എന്റെ കുടുംബത്തിനു വേണ്ടി ഒരു ചുവട്” എന്ന പേരില്‍ നടന്ന മാര്‍ച്ചില്‍ പങ്കെടുത്തവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ തെരുവുകളെ ഇളക്കി മറിക്കുകയായിരുന്നു. മാര്‍ച്ചിന്റെ ഭാഗമായി വിശുദ്ധ കുര്‍ബാനയും, വചന വിചിന്തനങ്ങളും ഉണ്ടായിരുന്നു. തലസ്ഥാന നഗരമായ സാന്റോ ഡോമിന്‍ഗോയില്‍ നടന്ന മാര്‍ച്ചിന്റെ ഭാഗമായി അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനക്ക് രൂപത മെത്രാന്‍ ബെനിറ്റോ ആഞ്ചെലെസ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. കുടുംബ വ്യവസ്ഥയുടെ സൗന്ദര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുന്ന എല്ലാറ്റില്‍ നിന്നും കുടുംബത്തെ സംരക്ഷിക്കുവാന്‍ വിശുദ്ധ കുര്‍ബാനമദ്ധ്യേ നടത്തിയ പ്രസംഗത്തിലൂടെ ബിഷപ്പ് വിശ്വാസികളോട് ആഹ്വാനം ചെയ്തു. അമൂല്യമായ ബന്ധങ്ങളെ സംരക്ഷിക്കുവാന്‍ നമുക്ക് പ്രതിജ്ഞാബദ്ധരാകാം. വിവേചന ശേഷിയോടും സ്നേഹത്തോടും കൂടി ഭവനങ്ങളില്‍ പ്രവേശിക്കുവാന്‍ ആഹ്വാനം ചെയ്ത മെത്രാന്‍ “കര്‍ത്താവ് നിങ്ങളുടെ കൂടെയുണ്ട്, സഭ നിങ്ങള്‍ക്കൊപ്പമുണ്ട്” എന്ന് ജീവിത പങ്കാളിയോട് പറയുവാനും ആഹ്വാനം ചെയ്തു. സാന്റിയാഗോ ഡെ ലോസ് കാബല്ലെറോസ് അതിരൂപതയില്‍ നടന്ന മാര്‍ച്ചില്‍ ആയിരങ്ങള്‍ക്കൊപ്പം ആര്‍ച്ച് ബിഷപ്പ് മോണ്‍. ഫ്രെഡ്ഢി ബ്രെട്ടോണ്‍ മാര്‍ട്ടിനെസും പങ്കെടുത്തു.

Caminando por la familia #UnPasoPorMiFamilia pic.twitter.com/RyKRWMQvjN
— Un Paso por Mi Familia (@PorMiFamiliaRD) November 20, 2022

ദൈവം നല്‍കിയ നിധിയെ നമ്മള്‍ സംരക്ഷിക്കുന്നുണ്ടെന്നും, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നവരും അമ്മയുടെ ഉദരത്തില്‍ കഴിയുന്നവരുടെയും ജീവനെ സംരക്ഷിക്കുവാന്‍ ബാധ്യതയുണ്ടെന്നു മറ്റുള്ളവരെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. അമ്മയുടെ ഉദരത്തില്‍ കഴിയുന്ന നിഷ്കളങ്ക ജീവനുകളെ സംരക്ഷിക്കുവാനാണ് നമ്മുടെ ആഗ്രഹമെന്നു രാജ്യം മുഴുവന്‍ അറിയേണ്ടതുണ്ടെന്നും മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു. 2012-ലാണ് നാഷ്ണല്‍ ഫാമിലി കമ്മീഷന്‍ ആദ്യമായി ഈ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. 2020-ലും 2021-ലും കോവിഡ് മഹാമാരി കാരണം പരിമിതമായ രീതിയിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതോടെയാണ് ഇത്ര വിപുലമായി രീതിയില്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. മാര്‍ച്ചിന്റെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-11-24-15:39:16.jpg
Keywords: ജീവന്‍, കുടുംബ
Content: 20078
Category: 10
Sub Category:
Heading: ക്രിസ്തുവില്‍ ആത്മീയ സാന്ത്വനം അനുഭവിക്കുന്നയാൾ പ്രതിസന്ധികളിൽ തളരില്ല: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സകല അവസ്ഥകളിലും ദൈവത്തിന്റെ സാന്നിദ്ധ്യം ദർശിക്കാൻ ഒരാളെ അനുവദിക്കുന്ന ആന്തരികാനന്ദത്തിൻറെ അഗാധമായ അനുഭവമാണ് ആത്മീയ സാന്ത്വനമെന്നും അത് അനുഭവിക്കുന്നയാൾ പ്രതിസന്ധികളിൽ തളരില്ലായെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ബുധനാഴ്ച (23/11/22) വത്തിക്കാനിൽ പ്രതിവാര പൊതുദർശനത്തിന്റെ ഭാഗമായി വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരിന്നു പാപ്പ. ''അവിടുന്നു മാത്രമാണ്‌ എന്റെ അഭയശിലയും കോട്ടയും; ഞാന്‍ കുലുങ്ങി വീഴുകയില്ല. ചരിഞ്ഞ മതിലും ആടുന്ന വേലിയും പോലുള്ള ഒരുവനെ തകര്‍ക്കാന്‍ നിങ്ങള്‍ എത്രനാള്‍ ഒരുമ്പെടും? അവിടുന്നു മാത്രമാണ്‌ എന്റെ അഭയ ശിലയും കോട്ടയും എനിക്കു കുലുക്കം തട്ടുകയില്ല'' (സങ്കീര്‍ത്തനങ്ങള്‍ 62:2-6) എന്ന വചനം പാപ്പ പ്രത്യേകം ഉദ്ധരിച്ചു. ആത്മീയ ആശ്വാസം വിശ്വാസത്തെയും പ്രത്യാശയെയും, അതുപോലെ തന്നെ നന്മ ചെയ്യാനുള്ള കഴിവിനെയും ശക്തിപ്പെടുത്തുന്നു. സാന്ത്വനം അനുഭവിക്കുന്ന വ്യക്തി പ്രയാസങ്ങൾക്ക് മുന്നിൽ തളരില്ല, കാരണം പരീക്ഷണത്തേക്കാൾ ശക്തമായ ഒരു സമാധാനമാണ് അവൻ അനുഭവിക്കുന്നത്. ആകയാൽ, ആത്മീയ ജീവിതത്തിനും മൊത്തത്തിലുള്ള ജീവിതത്തിനും ഇത് ഒരു മഹാദാനമാണ്. തൻറെ അമ്മ മോനിക്കയുമായി വിശുദ്ധ അഗസ്റ്റിൻ നിത്യജീവിതത്തിൻറെ സൗന്ദര്യത്തെക്കുറിച്ച് സംസാരിച്ചപ്പോൾ ഉണ്ടായ അദ്ദേഹത്തിൻറെ അനുഭവത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാം; അല്ലെങ്കിൽ, സർവ്വോപരി, അസഹനീയമായ അവസ്ഥകളുമായി ബന്ധപ്പെട്ടു നിലക്കുന്ന, വിശുദ്ധ ഫ്രാൻസിസിൻറെ പരിപൂർണ്ണാനന്ദത്തെക്കുറിച്ച്, നമുക്ക് ചിന്തിക്കാം; മഹത്തായ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞ അനേകം വിശുദ്ധരെക്കുറിച്ച് നമുക്ക് ചിന്തിക്കാം. അത് അവർ സ്വയം സമർത്ഥരും നല്ലവരുമായി കണക്കാക്കിയതുകൊണ്ടല്ല, മറിച്ച് ദൈവസ്നേഹത്തിൻറെ പ്രശാന്തമായ മാധുര്യത്താൽ കീഴടക്കപ്പെട്ടതുകൊണ്ടാണ്. നമ്മിൽ നല്ല വികാരങ്ങൾ ഉളവാക്കുന്നതാണ് യഥാർത്ഥ സമാധാനം. സർവ്വോപരി പ്രത്യാശയെ സംബന്ധിച്ചതാണ് സാന്ത്വനം. ആശ്വാസം അനുഭവിക്കുമ്പോഴും ഒരുവൻ വിവേചനബുദ്ധി ഉള്ളവനാകണം. എന്തുകൊണ്ടെന്നാൽ കർത്താവിനെ വിസ്മരിച്ചുകൊണ്ടു നാം വ്യാജമായ സാന്ത്വനത്തെ ഒരു ലക്ഷ്യമായി അന്വേഷിക്കുകയാണെങ്കിൽ അത് ഒരു അപകടമായി മാറും. നാം കർത്താവിനെ അന്വേഷിക്കണം, കർത്താവ് അവിടത്തെ സാന്നിധ്യത്താൽ നമ്മെ ആശ്വസിപ്പിക്കുന്നു, അത് നമ്മെ മുന്നേറാൻ പ്രാപ്തരാക്കുന്നുവെന്നും പാപ്പ പറഞ്ഞു.
Image: /content_image/News/News-2022-11-24-17:47:22.jpg
Keywords: പാപ്പ
Content: 20079
Category: 18
Sub Category:
Heading: ഏകീകൃത കുര്‍ബാന വിഷയത്തില്‍ നാളെ ചര്‍ച്ച: പ്രാര്‍ത്ഥനയ്ക്കു ആഹ്വാനവുമായി കര്‍ദ്ദിനാള്‍ മാര്‍ ജോർജ് ആലഞ്ചേരി
Content: കാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയിൽ വിശുദ്ധ കുർബാനയർപ്പണത്തിന്റെ ഏകീകൃതരീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു ഓൺലൈനിൽ ചേർന്ന സീറോ മലബാർ സഭയുടെ പെർമനന്റ് സിനഡ് നിലവിലുള്ള സാഹചര്യം വിലയിരുത്തി. അതിരൂപതയിലെ വൈദിക - അല്‍മായ പ്രതിനിധികളുമായി നിലവിലെ സാഹചര്യം ചർച്ച ചെയ്യുന്നതിനു മെത്രാന്മാരുടെ ഒരു കമ്മിറ്റിയെ പെർമനന്റ് സിനഡു ചുമതലപ്പെടുത്തി. ആര്‍ച്ച് ബിഷപ്പ് മാത്യു മൂലക്കാട്ട്, ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി, ബിഷപ്പ് ജോസ് ചിറ്റുപ്പറമ്പിൽ സിഎംഐ എന്നീ പിതാക്കന്മാരാണ് കമ്മിറ്റിയിൽ ഉള്ളത്. നാളെ നവംബർ 25ന് ഉച്ചകഴിഞ്ഞാണ് ചർച്ച ക്രമീകരിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ മംഗളവാർത്തക്കാലം ആരംഭിക്കുന്നതിനു മുൻപുള്ള വെള്ളി, ശനി, ഞായർ (നവംബർ 25, 26, 27) ദിവസങ്ങളിൽ പ്രത്യേകമായി പ്രാർത്ഥിക്കണമെന്നു സഭയുടെ പിതാവും തലവനുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ് ഏവരെയും ആഹ്വാനം ചെയ്തിട്ടുണ്ട്. സാധിക്കുന്നിടത്തോളം പള്ളികളിലും സമർപ്പിത ഭവനങ്ങളിലും ഈ നിയോഗത്തിൽ ഒരു മണിക്കൂർ ആരാധന നടത്തണമെന്നും മേജർ ആര്‍ച്ച് ബിഷപ്പ് അഭ്യര്‍ത്ഥിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-11-24-18:34:48.jpg
Keywords: ആലഞ്ചേ
Content: 20080
Category: 1
Sub Category:
Heading: ഏതെങ്കിലും രൂപതയിൽ കൊന്ത നമസ്കാരവും കുരിശിന്റെ വഴിയും നിരോധിച്ചോ?; കുപ്രചരണത്തിനെതിരെ വിമര്‍ശനവുമായി മാര്‍ തോമസ് തറയിലിന്റെ കുറിപ്പ്
Content: കോട്ടയം: ഏകീകൃത കുര്‍ബാന വിഷയത്തില്‍ സഭാ സിനഡിന് വിരുദ്ധമായി നിലപാട് സ്വീകരിക്കുന്നവര്‍ തുടരുന്ന വ്യാപക കുപ്രചരണത്തിനെതിരെ വിമര്‍ശനവുമായി ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. ജപമാലയും കുരിശിന്റെ വഴിയും സംരക്ഷിക്കാനാണ് തങ്ങൾ സമരം നടത്തുന്നതെന്ന് ഒരു വയോധികനായ വൈദികൻ ചാനലുകളെ വിളിച്ചുകൂട്ടി പറയുന്നത് കേട്ടുവെന്നും കത്തോലിക്ക സഭയിലെ എന്തെങ്കിലും രൂപതയിൽ കൊന്തനമസ്കാരവും കുരിശിന്റെ വഴിയും ആരെങ്കിലും നിരോധിച്ചുവെന്നു ഇതുവരെ കേട്ടിട്ടുണ്ടോയെന്ന് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ ബിഷപ്പ് ചോദ്യമുയര്‍ത്തി. ഏകീകൃത കുര്‍ബാന പ്രാബല്യത്തില്‍ വന്നാല്‍ ജപമാലയും കുരിശിന്റെയും വഴിയും അടക്കമുള്ള പ്രാര്‍ത്ഥനകള്‍ നിരോധിക്കുമെന്ന തരത്തില്‍ വിമത വിഭാഗം വലിയ രീതിയില്‍ പ്രചരണം നടത്തുന്നുണ്ട്. ഇക്കാര്യം സീറോ മലബാര്‍ സഭ പൂര്‍ണ്ണമായും നിഷേധിച്ചിരിന്നു. എങ്കിലും സമീപ ദിവസങ്ങളിലായി വ്യാപകമായ വ്യാജ പ്രചരണം നടന്നിരിന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ബിഷപ്പിന്റെ കുറിപ്പ് ശ്രദ്ധ നേടുന്നത്. അതിരൂപതഭവനത്തിൽ കുടികിടപ്പു സമരം നടത്തി സഭാമാതാവിനെ വൈദികരും അല്‍മായരും അപമാനിക്കുകയാണെന്നും അദ്ദേഹം കുറിച്ചു. മാർപാപ്പയുടെ പടം വച്ച് ആളെ കൂട്ടിയിട്ടു അവരെ കൊണ്ട് മാർപാപ്പയുടെ തീരുമാനത്തിനെതിരെ സമരം ചെയ്യിക്കാൻ മനഃസാക്ഷിയുള്ളവർക്കു കഴിയുമോ?, കൊന്തചൊല്ലി പ്രാര്‍ത്ഥിച്ചിട്ട് അനുസരണവ്രതം ലംഘിച്ചാൽ അത് ലംഘനം അല്ലാതാവുമോ?, 'സഭയോടൊപ്പം' എന്ന ബോർഡ് വച്ചിട്ട് സഭയെ അപമാനിച്ചാൽ അത് അപമാനമല്ലാതാകുമോ? തുടങ്ങീ വിവിധങ്ങളായ ചോദ്യങ്ങളും അദ്ദേഹം കുറിപ്പില്‍ ഉയര്‍ത്തുന്നുണ്ട്. #{blue->none->b->മാര്‍ തോമസ് തറയിലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ‍}# മക്കൾ സ്വന്തം അമ്മയെ അപമാനിക്കുന്ന ദയനീയ കാഴ്ച! അതിരൂപതഭവനത്തിൽ കുടികിടപ്പു സമരം നടത്തി സഭാമാതാവിനെ അപമാനിക്കുന്ന വൈദികരും അല്മായരും! എന്ത് ചെയ്താലും ആരും ഒരു നടപടിയും എടുക്കില്ലെന്ന ഉറപ്പുള്ളപ്പോൾ എതിർപ്പിനൊക്കെ ശക്തി കൂടും!!! നിങ്ങൾ ആരെയാണ് തോൽപ്പിക്കാൻ ശ്രമിക്കുന്നത്? സഭയുടെ ഐക്യത്തെ മുൻനിർത്തി സഭാനേതൃത്വം എടുത്ത ഒരു തീരുമാനം പാലിക്കാൻ ദുരഭിമാനം മൂലം വിസമ്മതിക്കുന്ന ഒരു കൂട്ടം വൈദികരെ പിന്തുണക്കാൻ എത്തുന്ന അല്മായർ അറിയുന്നുണ്ടോ, അവർ പിന്തുണക്കുന്നത് സഭയെ തകർക്കാൻ ശ്രമിക്കുന്നവരെ ആണെന്ന്?

മാർപാപ്പയുടെ പടം വച്ച് ആളെ കൂട്ടിയിട്ടു അവരെ കൊണ്ട് മാർപാപ്പയുടെ തീരുമാനത്തിനെതിരെ സമരം ചെയ്യിക്കാൻ മനഃസാക്ഷിയുള്ളവർക്കു കഴിയുമോ? കൊന്തചൊല്ലി പ്രാര്‍ത്ഥിച്ചിട്ടു അനുസരണവ്രതം ലംഘിച്ചാൽ അത് ലംഘനം അല്ലാതാവുമോ? 'സഭയോടൊപ്പം' എന്ന ബോർഡ് വച്ചിട്ട് സഭയെ അപമാനിച്ചാൽ അത് അപമാനമല്ലാതാകുമോ? ജപമാലയും കുരിശിന്റെ വഴിയും സംരക്ഷിക്കാനാണ് തങ്ങൾ സമരം നടത്തുന്നതെന്ന് ഒരു വയോധികനായ വൈദികൻ ചാനലുകളെ വിളിച്ചുകൂട്ടി പറയുന്നത് കേട്ടു. കത്തോലിക്ക സഭയിലെ എന്തെങ്കിലും രൂപതയിൽ കൊന്തനമസ്കാരവും കുരിശിന്റെ വഴിയും ആരെങ്കിലും നിരോധിച്ചുവെന്നു ഇതുവരെ കേട്ടിട്ടുണ്ടോ? ഇല്ല. ഇങ്ങനെ കള്ളം പറയാൻ ഒരു വൈദികനെങ്ങനെ സാധിക്കുന്നു? N.B: അതിരൂപത ഭവനത്തിൽ കുടികിടപ്പു നടത്തുന്നവർക്ക് തങ്ങൾ ചെയ്യുന്നതിന്റെ വേദന അറിയണമെന്നില്ല. കാരണം രാത്രി കാലങ്ങളിൽ അവരുടെ വീട്ടിൽ ആരെങ്കിലും അതിക്രമിച്ചു കയറിയാൽ അവർ പോലീസിനെ വിളിച്ചു സംരക്ഷണം തേടും. എന്നാൽ അതിരൂപത കേന്ദ്രത്തിൽ പോലീസിനെ വിളിക്കാൻ പാടില്ല...കാരണം സഭയെ അപമാനിക്കുന്നത് ഞങ്ങളുടെ അവകാശമാണ് പോലും..! #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-11-24-20:57:44.jpg
Keywords: ഫേസ്, തറയി
Content: 20081
Category: 18
Sub Category:
Heading: ദളിത് ക്രൈസ്തവരുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു: ദളിത് ക്രിസ്ത്യൻ സംയുക്ത സമിതി
Content: കോട്ടയം: ഷെഡ്യൂൾഡ് കമ്യൂണിറ്റിയിൽപ്പെട്ട ദളിത് ക്രൈസ്തവരുടെ സാമ്പത്തികവും രാഷ്ട്രീയവുമായ അവകാശങ്ങൾ കഴിഞ്ഞ 12 വർഷമായി നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് ദളിത് ക്രിസ്ത്യൻ സംയുക്തസമിതി. ഏറ്റവും പിന്നാക്കം നിൽക്കുന്ന സാമൂഹികവിഭാഗമാണ് ദളിത് ക്രൈസ്തവർ. ഭരണ ഘടനാവിരുദ്ധവും നീതിനിഷേധവും സാമൂഹികമായ തുല്യതയുടെയും സമത്വത്തി ന്റെയും ലംഘനവും നിയമവിരുദ്ധമായ നടപടി കൂടിയാണ് നീതിനിഷേധത്തിലൂടെ നടന്നുവരുന്നത്. നീതി നിഷേധത്തിനെതിരേ ജനുവരി 14നു കോട്ടയത്ത് കൺവൻഷൻ നടത്തും. പത സമ്മേളനത്തിൽ പി.ഒ. ജോൺ, ജോസ് ചെങ്ങഴത്ത്, ജോസ് പനച്ചിക്കാട്, വി.ഡി. ജോസ്, പി.ജെ. ജോൺ, എം.ടി. സജിമോൻ എന്നിവർ പങ്കെടുത്തു.
Image: /content_image/India/India-2022-11-25-10:05:44.jpg
Keywords: ദളിത
Content: 20082
Category: 10
Sub Category:
Heading: വിജയം കുറിച്ച മത്സരത്തിന് മുന്‍പേ ക്രിസ്തു വിശ്വാസവും ബൈബിള്‍ വചനവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് നെയ്മർ
Content: ദോഹ: ലോകകപ്പ് ഫുട്ബോള്‍ മാമാങ്കത്തിലെ ബ്രസീലിന്റെ ആദ്യ മത്സരത്തിനു മണിക്കൂറുകള്‍ക്ക് മുന്‍പ് സൂപ്പര്‍ താരം നെയ്മര്‍ ക്രിസ്തു വിശ്വാസത്തില്‍ ആശ്രയിച്ചുക്കൊണ്ടു പങ്കുവെച്ച സോഷ്യല്‍ മീഡിയ പോസ്റ്റ് തരംഗമാകുന്നു. സെര്‍ബിയയ്ക്കെതിരെ ആവേശകരമായ വിജയം സ്വന്തമാക്കിയ മത്സരത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പേ തന്റെ ദൈവ വിശ്വാസം നെയ്മര്‍ പരസ്യമായി വീണ്ടും പ്രഘോഷിക്കുകയായിരിന്നു. Que Deus nos abençoe e nos proteja അഥവാ ''ദൈവം നമ്മെ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെ'' എന്നാണ് അദ്ദേഹം ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ട്വിറ്റര്‍ തുടങ്ങീ നവ മാധ്യമങ്ങളില്‍ കുറിച്ചത്. ഇതോടൊപ്പം പങ്കുവെച്ച ചിത്രത്തിലും ക്രിസ്തു വിശ്വാസം സാക്ഷ്യപ്പെടുത്തുന്ന വചനം ഉണ്ടായിരിന്നു.

<svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg>

View this post on Instagram

A post shared by NJ (@neymarjr)

''അവിടുത്തെ നന്മയും കരുണയും ജീവിതകാലം മുഴുവന്‍ എന്നെ അനുഗമിക്കും; കര്‍ത്താവിന്റെ ആലയത്തില്‍ ഞാന്‍ എന്നേക്കും വസിക്കും'' (സങ്കീര്‍ത്തനങ്ങള്‍ 23:6) എന്ന വചനമാണ് ഫുട്ബോള്‍ ലോകത്തെ ഏറ്റവും പ്രമുഖ താരങ്ങളില്‍ ഒരാളായ നെയ്മര്‍ പോര്‍ച്ചുഗീസ് ഭാഷയില്‍ പോസ്റ്റ് ചെയ്തത്. ഫേസ്ബുക്കില്‍ മാത്രം 20 ലക്ഷത്തിലധികം പേരാണ് അദ്ദേഹത്തിന്റെ പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. 75,000 പേര്‍ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. ഇതേ പോസ്റ്റ് ഇന്‍സ്റ്റാഗ്രാമില്‍ 53 ലക്ഷത്തിലധികം പേരാണ് ലൈക്ക് ചെയ്തിരിക്കുന്നത്. ട്വിറ്റര്‍ അടക്കമുള്ള നെയ്മറിന്റെ മറ്റ് സോഷ്യല്‍ മീഡിയ പ്രൊഫൈലുകളിലും പോസ്റ്റ് തരംഗമാണ്. മിക്ക മത്സരങ്ങളിലും ‘100% ജീസസ്’ എന്ന ബാന്‍ഡ് തന്റെ നെറ്റിയിൽ അണിഞ്ഞു സ്റ്റേഡിയത്തെ ചുറ്റി ക്രൈസ്തവ വിശ്വാസം പരസ്യമായി പ്രഘോഷിച്ചിട്ടുള്ള താരമാണ് നെയ്മര്‍. യേശുവിലുള്ള വിശ്വാസം പരസ്യമായി പ്രഘോഷിക്കുവാന്‍ യാതൊരു മടിയും കാണിക്കാത്ത ഈ സൂപ്പര്‍ താരം ബൈബിള്‍ വചനങ്ങള്‍ നവമാധ്യമങ്ങളില്‍ എപ്പോഴും കുറിച്ചും ശ്രദ്ധ നേടിയിട്ടുണ്ട്. ട്വിറ്ററില്‍ 'ബയോ' സെക്ഷനില്‍ അദ്ദേഹം വിശേഷണം നല്‍കിയിരിക്കുന്നത് 'ദൈവത്തിന്റെ മകന്‍' എന്നാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Fy0L4zeiqmJHbaV0yvTtk4}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-11-25-11:15:20.jpg
Keywords: ഫുട്ബോ, നെയ്മ