Contents

Displaying 19711-19720 of 25036 results.
Content: 20103
Category: 1
Sub Category:
Heading: മൂന്നു മാസം മുന്‍പ് പാപ്പ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയ ഘാന കര്‍ദ്ദിനാള്‍ റിച്ചാർഡ് കുയിയ വിടവാങ്ങി
Content: റോം: ഫ്രാന്‍സിസ് പാപ്പ മൂന്നു മാസം മുന്‍പ് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയ ഘാനയിലെ വാ രൂപതയുടെ അധ്യക്ഷന്‍ കൂടിയായ കർദ്ദിനാൾ റിച്ചാർഡ് കുയിയ ബാവോബർ ദിവംഗതനായി. ഇക്കഴിഞ്ഞ ആഗസ്റ്റ് അവസാനത്തോടെ റോമിൽ എത്തിയ കർദ്ദിനാൾ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഇതേതുടര്‍ന്നു ആഗസ്ത് 27-ന് നടന്ന കണ്‍സിസ്റ്ററിയില്‍ പങ്കെടുക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരിന്നില്ല. കണ്‍സിസ്റ്ററിയില്‍ തന്റെ പ്രസംഗത്തിനൊടുവിൽ ബിഷപ്പ് ബാവോബറിനു വേണ്ടി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തിരിന്നു. ഇന്നലെ നവംബർ 27 ഞായറാഴ്ച വൈകുന്നേരം 5:45 ഓടെയാണ് റോമില്‍വെച്ച് അദ്ദേഹം നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഫ്രാൻസ്, ടാൻസാനിയ തുടങ്ങീ വിവിധ രാജ്യങ്ങളില്‍ മിഷ്ണറിയായി സേവനമനുഷ്ഠിച്ച വ്യക്തിയായിരിന്നു അദ്ദേഹം. 2010-2016 കാലഘട്ടത്തിൽ വൈറ്റ് ഫാദേഴ്സിന്റെ സുപ്പീരിയർ ജനറലായിരിന്നു. ആ സ്ഥാനം വഹിക്കുന്ന ആദ്യത്തെ ആഫ്രിക്കക്കാരനായ വ്യക്തിയായിരിന്നു അദ്ദേഹം. 2016 ൽ ഘാനയിലെ വാ രൂപതയുടെ ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടു. ഘാനയിൽ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മാനസിക വൈകല്യമുള്ളവരുടെ പരിചരണത്തിനും അടക്കം നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു അദ്ദേഹം ചുക്കാന്‍ പിടിച്ചു. 2016-ൽ, കുടുംബങ്ങളാൽ ഉപേക്ഷിക്കപ്പെട്ട മാനസിക വൈകല്യമുള്ള ആളുകൾക്ക് പരിചരണവും വൈദ്യസഹായവും നൽകുന്നതിന് ഇടവക വോളന്റിയർമാരെയും ആരോഗ്യ പരിപാലന വിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവരുന്ന രൂപതാ സ്ട്രീറ്റ് മിനിസ്ട്രി അദ്ദേഹം ആരംഭിച്ചു. ഇക്കഴിഞ്ഞ ജൂലൈ അവസാനം നടന്ന ആഫ്രിക്കൻ ബിഷപ്പുമാരുടെ കോൺഫറൻസായ സിമ്പോസിയം ഓഫ് എപ്പിസ്‌കോപ്പൽ കോൺഫറൻസസ് ഓഫ് ആഫ്രിക്ക ആൻഡ് മഡഗാസ്‌കറിന്റെ (SECAM) തലവനായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി കൂടിയായിരിന്നു ബാവോബർ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-11-28-21:49:43.jpg
Keywords: ഘാന
Content: 20104
Category: 18
Sub Category:
Heading: വിഴിഞ്ഞത്ത് ഉണ്ടായ സംഘർഷത്തെ കുറിച്ച് ജൂഡീഷ്യൽ അന്വേഷണം നടത്തണമെന്നു മോൺ. യൂജിൻ എച്ച്. പെരേര
Content: തിരുവനന്തപുരം: വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തെക്കുറിച്ച് ജൂഡീഷ്യൽ അന്വേഷണം നടത്തണമെന്നു മത്സ്യത്തൊഴിലാളി സമരസമിതി ജനറൽ കൺവീനർ മോൺ. യൂജിൻ എച്ച്. പെരേര. മത്സ്യത്തൊഴിലാളികൾ നടത്തുന്ന അതിജീവനസമരത്തെ നിർവീര്യമാക്കാനുള്ള നീ ക്കമാണു നടക്കുന്നത്. കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിനു പിന്നിൽ ബാഹ്യ ശക്തികളാണെന്നും അദ്ദേഹം ആരോപിച്ചു. വൈദികരെ പോലീസ് ക്രൂരമായി ആക്രമിച്ചു. സമാധാനപരമായാണ് സമരം മുന്നോട്ടു പോയത്. എന്നാൽ, സമരക്കാർക്കുനേരേ പോലീസിന്റെ ഭാഗത്തുനിന്ന് അക്രമമുണ്ടാകുകയായിരുന്നു. അക്രമത്തിന്റെ യഥാർത്ഥ കാരണം എന്താണെന്നു കണ്ടെത്തണമെന്നും ദൗർഭാഗ്യകരമായ സംഭവങ്ങളാണു കഴിഞ്ഞ ദിവസം ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Image: /content_image/India/India-2022-11-29-09:57:10.jpg
Keywords: വിഴിഞ്ഞ
Content: 20105
Category: 18
Sub Category:
Heading: ബസിലിക്കയിലുണ്ടായ സംഘർഷം ആസൂത്രിതം: നാൽപ്പതോളം വാഹനങ്ങൾ പോലീസ് കസ്റ്റഡിയില്‍
Content: കൊച്ചി: ഏകീകൃത കുർബാന ക്രമം നടപ്പാക്കുന്നതു സംബന്ധിച്ച് ഞായറാഴ്ച എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാൽപ്പതോളം വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു. വിവിധ ജില്ലകളിൽനിന്നു പ്രതിഷേധക്കാരെ എത്തിവയുൾപ്പെടെയുള്ള വാഹനങ്ങളാണ് ബസിലിക്ക അങ്കണത്തിൽ പോലീസ് കസ്റ്റഡിയിലുള്ളത്. ഞായറാഴ്ച രാവിലെ ബസിലിക്കയിൽ ദിവ്യബലി അർപ്പിക്കാൻ എത്തിയ അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ പള്ളിയിലേക്ക് പ്രവേശിക്കാൻ അനുവദിക്കാതെ ഒരു വിഭാഗം സമരക്കാർ തടഞ്ഞിരുന്നു. തുടർന്ന് ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കവും സംഘർഷമുണ്ടായി. ഇതിന്റെ പശ്ചാത്തലത്തിൽ പള്ളിയിൽ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
Image: /content_image/India/India-2022-11-29-10:00:51.jpg
Keywords: ബസിലിക്ക
Content: 20106
Category: 18
Sub Category:
Heading: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിലപാടുകളെ ന്യായികരിക്കാനാകില്ല: കെസിബിസി
Content: കൊച്ചി: വിഴിഞ്ഞം തുറമുഖനിർമാണം മൂലമുണ്ടാകുന്ന അടിസ്ഥാനപ്രശ്നങ്ങളെ പഠി ക്കണമെന്നും അവയ്ക്കു പരിഹാരം കണ്ടെത്തണമെന്നുമുള്ള ആവശ്യങ്ങൾ അവഗണിക്കുന്ന കേന്ദ്ര, സംസ്ഥാനസർക്കാരുകളുടെ നിലപാടുകളെ ന്യായികരിക്കാനാവി ല്ലെന്നു കെസിബിസി. വിഴിഞ്ഞം തുറമുഖ കവാടത്തിൽ മത്സ്യതൊഴിലാളികൾ നടത്തുന്ന അതിജീവന സമ രം130 ദിവസത്തിലധികമായി തുടരുകയാണ്. തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ സമരമുഖത്ത് കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ടസംഭവങ്ങൾ ദൗർഭാഗ്യകരമാണ്. സമരത്തിനു നേതൃത്വം കൊടുക്കുന്ന സമരസമിതി നേതാക്കൾക്കൊപ്പം അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് ഡോ. തോമസ് നെറ്റോയ്ക്കും സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസിനും വൈദികർക്കും എതിരേ കേസെടുത്ത പോലീസ് നടപടി പ്രതിഷേധാർഹമാണ്. ന്യായമായ അവകാശങ്ങൾക്കുവേണ്ടിയുള്ള ഈ സമരം അക്രമാസക്തമാകാനുണ്ടായ സാഹചര്യം ഒഴിവാക്കപ്പെടേണ്ടതായിരുന്നു. രാഷ്ട്രീയനേതൃത്വവും ഭരണസംവിധാന ങ്ങളും പ്രശ്നം വഷളാക്കുന്നവിധം പ്രസ്താവനകൾ നടത്തുന്നത് അനുചിതവും ദുരുദ്ദേശപരവുമാണ്. ഉത്തരവാദിത്തപ്പെട്ടവർ പ്രശ്നം പരിഹരിക്കാൻ തക്കവിധം പ്രതികരിക്കണം. കഴിഞ്ഞദിവസമുണ്ടായ അനിഷ്ടസംഭവങ്ങളെക്കുറിച്ചു നിഷ്പക്ഷവും നീതിപൂർവകവുമായ അന്വേഷണം നടത്തണം. സമരം കൂടുതൽ വഷളാകാതെ എത്രയുംവേഗം പരിഹരിക്കാൻ വേണ്ട നടപടി സർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
Image: /content_image/India/India-2022-11-29-10:06:51.jpg
Keywords: കെ‌സി‌ബി‌സി
Content: 20107
Category: 1
Sub Category:
Heading: പാശ്ചാത്യ ലോകത്തെ ക്രൈസ്തവര്‍ മത സ്വാതന്ത്ര്യ ഭീഷണിയുടെ നിഴലില്‍: മുന്നറിയിപ്പുമായി കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ
Content: വത്തിക്കാന്‍ സിറ്റി: പാശ്ചാത്യ ലോകത്തെ ക്രൈസ്തവര്‍ മതസ്വാതന്ത്ര്യത്തെയും ആരാധനാ സ്വാതന്ത്ര്യത്തെയും നിസാരമായി കാണരുതെന്ന് കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ. ഇക്കഴിഞ്ഞ നവംബര്‍ 27ന് ഇ.ഡബ്യു.ടി.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം പറഞ്ഞത്. മതസ്വാതന്ത്ര്യത്തിനെതിരെയുള്ള ഭീഷണി പല രീതിയിലും വരാമെന്നും ലോകമെമ്പാടുമായി നിരവധി രക്തസാക്ഷികള്‍ വിശ്വാസത്തിന് വേണ്ടി മരിച്ചിട്ടുണ്ടെന്നും പാശ്ചാത്യ ലോകത്തും മതസ്വാതന്ത്ര്യം ഭീഷണിയുടെ നിഴലിലാണെന്നും വത്തിക്കാന്‍ ആരാധന തിരുസംഘത്തിന്‍റെ മുന്‍ തലവനും എഴുപത്തിയേഴുകാരനുമായ കര്‍ദ്ദിനാള്‍ സാറ പറഞ്ഞു. ഇത് പലപ്പോഴും വിശ്വാസത്തോടുള്ള വിദ്വേഷമോ പ്രത്യക്ഷത്തിലുള്ള ഭീഷണിയോ അല്ലെന്നു പറഞ്ഞ കര്‍ദ്ദിനാള്‍, ഇത് ക്രൈസ്തവര്‍ക്കു നേരെയുള്ള പരോക്ഷമായ പക്ഷപാതമാണെന്നും കൂട്ടിച്ചേര്‍ത്തു. മതസ്വാതന്ത്ര്യത്തെ നിസാരമായി കാണുകയോ, അവഗണിക്കുകയോ ചെയ്യരുതെന്നും പാശ്ചാത്യ ലോകത്തെ അദ്ദേഹത്തെ ഓര്‍മ്മിപ്പിച്ചു. പ്രസിദ്ധീകരിക്കുവാനിരിക്കുന്ന തന്റെ പുതിയ പുസ്തകത്തെക്കുറിച്ച് കര്‍ദ്ദിനാള്‍ സാറ ഈ മാസം ആദ്യം ഇ.ഡബ്യു.ടി.എന്നിനോട് വിവരിച്ചിരിന്നു. കത്തോലിക്ക സഭയുടെ ഏഴു കൂദാശകളെ ആഴത്തിലുള്ള വിവരങ്ങള്‍ നല്‍കുന്നതാണ് കര്‍ദ്ദിനാള്‍ സാറയുടെ ഏഴാമത്തെ പുസ്തകമായ “ആത്മീയ ജീവിതത്തിന്റെ മതബോധനം”. വിശുദ്ധ കുര്‍ബാനയും, ദിവ്യകാരുണ്യവുമാണ് പുസ്തകത്തിന്റെ പ്രധാന പ്രമേയങ്ങളില്‍ ഒന്ന്. “കുരിശ്, ഓസ്തി, കന്യകാമറിയം” എന്നീ മൂന്ന്‍ തൂണുകളിലാണ് ക്രിസ്തീയ വിശ്വാസം പടുത്തുയര്‍ത്തിയിരിക്കുന്നതെന്നു കര്‍ദ്ദിനാള്‍ പറയുന്നത്. ദൈവത്തോടുള്ള ആരാധനയില്‍ നിന്നും തെന്നിമാറി വിശുദ്ധ കുര്‍ബാന ഒരു പ്രകടനമാക്കി മാറ്റുന്നതിനെതിരെ കര്‍ദ്ദിനാള്‍ മുന്നറിയിപ്പ് നല്‍കി. നമ്മുടെ ജീവിതങ്ങളെ മാറ്റുവാന്‍ കഴിയുന്ന തരത്തില്‍ യേശുവുമായുള്ള കൂടിക്കാഴ്ചക്ക് വഴിയൊരുക്കുന്നതാണ് നിശബ്ദമായ ദിവ്യകാരുണ്യ ആരാധനയെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു. ആധുനിക സമൂഹം ദൈവത്തെ മറന്നിരിക്കുകയാണ്. ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന്റെ സജീവ സാന്നിധ്യമാണ് സഭയുടെ അടിസ്ഥാന വിശ്വാസമെന്നും ഇതല്ലെങ്കില്‍ സഭയുടെ നിലനില്‍പ്പിന്റെ അര്‍ത്ഥം തന്നെ ഇല്ലാതാവുമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ആത്മീയ യുദ്ധം എക്കാലവും ഒരുപോലെ തന്നെയാണെന്ന് പറഞ്ഞ കര്‍ദ്ദിനാള്‍, ദൈവവചനമാണ് ഈ യുദ്ധത്തില്‍ നമ്മുടെ ആയുധമെന്നും കൂട്ടിച്ചേര്‍ത്തു. 2014 നവംബര്‍ മുതല്‍ 2021 ഫെബ്രുവരി വരെ ആരാധനാക്രമ തിരുസംഘത്തിന്റെ തലവനായിരുന്ന കര്‍ദ്ദിനാള്‍ സാറ വിരമിക്കല്‍ പ്രായമെത്തിയതിനെ തുടര്‍ന്നു 2020-ല്‍ രാജി സമര്‍പ്പിക്കുകയായിരുന്നു. 2021-ലാണ് പാപ്പ രാജി സ്വീകരിച്ചത്. വത്തിക്കാനിലെ ഏറ്റവും മുതിര്‍ന്ന ആഫ്രിക്കന്‍ പുരോഹിതനായ കര്‍ദ്ദിനാള്‍ സാറ 2001-മുതല്‍ വത്തിക്കാനില്‍ പല പ്രധാന പദവികളും വഹിച്ചിട്ടുണ്ട്.
Image: /content_image/News/News-2022-11-29-12:51:01.jpg
Keywords: സാറ
Content: 20108
Category: 1
Sub Category:
Heading: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം വിഴിഞ്ഞം പദ്ധതിയെ അനുകൂലിച്ചുവെന്ന് പറയുന്ന വീഡിയോയ്ക്കു പിന്നിലെ യാഥാര്‍ത്ഥ്യമെന്ത്?: 2015-ലെ സര്‍ക്കുലര്‍ ചര്‍ച്ചയാകുന്നു
Content: തിരുവനന്തപുരം അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് സൂസപാക്യം വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിഴിഞ്ഞം പദ്ധതിയെ അനുകൂലിച്ചുവെന്ന കുപ്രചരണത്തിനിടെ സത്യാവസ്ഥ വ്യക്തമാക്കുന്ന സര്‍ക്കുലര്‍ ചര്‍ച്ചയാകുന്നു. 2015 ജൂലൈ 31നു അതിരൂപത കാര്യാലയത്തില്‍ നിന്ന്‍ പുറപ്പെടുവിച്ച ഇടയലേഖനത്തില്‍ നയം വ്യക്തമായി ആര്‍ച്ച് ബിഷപ്പ് അവതരിപ്പിച്ചിട്ടുണ്ട്. വിഴിഞ്ഞം പദ്ധതിയിലൂടെ ഉണ്ടാകുന്ന വികസന സാധ്യതകളെ അനുകൂലിക്കുമ്പോഴും ഇത് മൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ആശങ്ക സര്‍ക്കുലറില്‍ വ്യക്തമായി പങ്കുവെയ്ക്കുന്നുണ്ടെന്നതു ഏറെ ശ്രദ്ധേയമായ കാര്യമാണ്. സര്‍ക്കുലറിന്റെ ആദ്യ ഖണ്ഡികയുടെ ആദ്യഭാഗത്ത് പറയുന്നതു ഇങ്ങനെ -''വിഴിഞ്ഞത്ത് ഒരു വൻകിട വാണിജ്യ തുറമുഖം നിർമിച്ച് പ്രവർത്തിപ്പിക്കാൻ വേണ്ടി കേരള സർക്കാർ നടപടികളുമായി മുന്നോട്ടുപോവുകയാണല്ലോ. ഒരു സ്വപ്ന പദ്ധതിയായി വിശേ ഷിപ്പിച്ചുകൊണ്ട് അനന്തമായ വികസന സാദ്ധ്യതയാണ് ഈ പദ്ധതിമൂലം തെക്കൻ കേരള ത്തിൽ ഉണ്ടാക്കാൻ പോകുന്നതെന്ന് കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും വിശ്വസിക്കുകയും ചെയ്യുന്ന ഒരു പശ്ചാത്തലമാണ് ഇന്നുള്ളത്. പദ്ധതിക്ക് അനുകൂലമായ ഒരു നിലപാടാണ് അതിരൂപത ആദ്യം മുതലേ പുലർത്തിയത്''. ആദ്യ ഖണ്ഡികയില്‍ തന്നെ രണ്ടാം ഭാഗത്ത് പറയുന്നതു ഇങ്ങനെ- '' എന്നാല്‍ പദ്ധതി മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കരുതെന്നും തീരദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ആശങ്കകൾ പരിഹരിച്ചുവേണം മുന്നോട്ടുപോകുവാനെന്നും ശക്തമായ നിലപാടുമായിട്ടാണ് നാം സർക്കാരിനെയും തുറമുഖ അധികൃതരേയും സമീപിച്ചത്. തയ്യാറാക്കപ്പെട്ട പ്ലാൻപ്രകാരം ഈ തുറമുഖം നിർമ്മിച്ചാൽ തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശങ്ങളിൽ വസിക്കുന്നവർക്ക് ഉണ്ടാകാൻ ഇടയുള്ള പ്രശ്നങ്ങൾ നിരവധിയാളുകളും സംഘടനകളും ഏറെക്കാലമായി ബന്ധപ്പെട്ട അധികൃതരുടെ മുമ്പിൽ ഉന്നയിച്ചിട്ടുണ്ടെങ്കിലും അതെല്ലാം അവഗണിച്ച് ഏകപക്ഷീയമായി സർക്കാർ നീങ്ങുകയാണ്''- 2015-ലെ സര്‍ക്കുലറില്‍ പറയുന്നു. തിരുവനന്തപുരം ലത്തീന്‍ അതിരൂപത വിഴിഞ്ഞം പദ്ധതി വിഷയത്തില്‍, അന്നു സ്വീകരിച്ച അതേ നിലപാട് തന്നെയാണ് ഇന്നുമെന്ന് അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നതാണ് സര്‍ക്കുലര്‍. സര്‍ക്കുലറിന്റെ മുന്നോട്ടുള്ള ഭാഗങ്ങളിലും വിഷയം വ്യക്തമായി അവതരിപ്പിക്കുന്നുണ്ട്. ''ഇപ്പോൾ തയ്യാറാക്കിയിരിക്കുന്ന രൂപത്തിൽ ഈ പദ്ധതി നടപ്പിലാക്കിയാൽ നമ്മുടെ തീരപ്രദേശത്തെ ജനജീവിതത്തിനും കടലോര പരിസ്ഥിതിക്കും ഗുരുതരമായ ദോഷഫലങ്ങൾ ഉണ്ടാകും. ആഘാതപഠന റിപ്പോർട്ട് പല സുപ്രധാന കാര്യങ്ങളും ശാസ്ത്രീയമായ രീതിയിൽ പഠിച്ചിട്ടില്ല, റിപ്പോർട്ടിലെ പല നിഗമനങ്ങളും വസ്തുതകളെ മറച്ചുവച്ച് പദ്ധതിയെ മനഃപൂർവം ന്യായീകരിക്കാൻ മാത്രമാണ് പരിശ്രമിക്കുന്നത്, പദ്ധതി ആഘാത മേഖലയിൽ തിങ്ങിപ്പാർക്കുന്ന മത്സ്യത്തൊഴിലാളിസമൂഹത്തെ ബാധിക്കുന്ന കാര്യങ്ങൾ ശരിയായി പഠിച്ചിട്ടില്ല, നിലവിലുള്ള തീരപരിപാലന നിയമവും പരിസ്ഥിതി സംരക്ഷണ നിയമവും ലംഘിച്ചുകൊണ്ട് മാത്രമേ തയ്യാറാക്കിയിരിക്കുന്ന പദ്ധതി നടപ്പിലാക്കാൻ സാധിക്കൂ". തുടങ്ങീ നിരവധി വസ്തുതകള്‍ ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ വിഷയത്തിന്റെ ഇരു വശങ്ങളും ആര്‍ച്ച് ബിഷപ്പ് സൂസപാക്യം സമഗ്രമായി അവതരിപ്പിച്ചിരിക്കെയാണ് വ്യാപകമായ കുപ്രചരണം നടക്കുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ വികസന സാധ്യതകളെ കുറിച്ച് പറഞ്ഞ ഭാഗം മാത്രമാണ് ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്ന വീഡിയോയിലുള്ളത്. എന്നാല്‍ സര്‍ക്കുലറില്‍ പറഞ്ഞപ്പോലെ ആര്‍ച്ച് ബിഷപ്പ് പങ്കുവെച്ച ആശങ്ക വീഡിയോയില്‍ നിന്നു ഒഴിവാക്കിയിരിക്കുകയാണ്. നീതിയ്ക്ക് വേണ്ടി പോരാട്ടം നടത്തുന്നവരെ തെറ്റിദ്ധരിപ്പിക്കാനുള്ള തത്പര കക്ഷികളുടെയും സര്‍ക്കാര്‍ അനുകൂലികളുടെയും കുടിലശ്രമമായാണ് പലരും ഇതിനെ വിലയിരുത്തുന്നത്. #{blue->none->b->സര്‍ക്കുലറിന്റെ പൂര്‍ണ്ണരൂപം താഴെ: ‍}#
Image: /content_image/News/News-2022-11-29-14:05:13.jpg
Keywords: വിഴിഞ്ഞ
Content: 20109
Category: 10
Sub Category:
Heading: ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ മരണം വരിച്ച ലക്ഷക്കണക്കിന് രക്തസാക്ഷികളുടെ ഓര്‍മ്മയില്‍ വിയറ്റ്‌നാമിലെ ക്രൈസ്തവര്‍
Content: ഹനോയ്: ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ വിവിധ കാലയളവില്‍ ക്രൂരമായ പീഡനത്തിനിരയായി ചുടുനിണം ചിന്തിയ ലക്ഷകണക്കിന് രക്തസാക്ഷികളുടെ ഓര്‍മ്മയില്‍ വിയറ്റ്‌നാമിലെ ക്രൈസ്തവര്‍. ഇക്കഴിഞ്ഞ നവംബര്‍ 24-ന് വിയറ്റ്‌നാമിലെ ക്രൈസ്തവ സമൂഹം രക്തസാക്ഷികളുടെ ഓര്‍മ്മതിരുനാള്‍ ആഘോഷിച്ചു. 1533-ലാണ് തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ വിയറ്റ്‌നാമില്‍ ക്രിസ്തു വിശ്വാസവുമായി മിഷ്ണറിമാര്‍ കടന്നുചെല്ലുന്നത്. 1630-നും 1886-നും ഇടയില്‍ നടന്ന വിവിധ മതപീഡന പരമ്പരകളില്‍ ഏതാണ്ട് 1,30,000-മുതല്‍ 3,00,000­-ലക്ഷത്തോളം ക്രൈസ്തവര്‍ വിയറ്റ്‌നാമില്‍ രക്തസാക്ഷിത്വം വരിച്ചിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇക്കാലയളവില്‍ ലക്ഷകണക്കിന് ക്രൈസ്തവര്‍ കൊല്ലപ്പെടുകയും, നിരവധി പേര്‍ മലകളിലേക്കും, കാടുകളിലേക്കും മറ്റ് രാജ്യങ്ങളിലേക്കും പലായനം ചെയ്യുകയുണ്ടായി. വിദേശ സ്വാധീനം ഭയന്ന ചക്രവര്‍ത്തിമാരാണ് ക്രൈസ്തവരെ കൂട്ടത്തോടെ കൊന്നൊടുക്കുവാന്‍ ഉത്തരവിട്ടത്. 18, 19 നൂറ്റാണ്ടുകളിലായി കൊല്ലപ്പെട്ട പേരു പോലും വ്യക്തമല്ലാത്ത നിരവധി രക്തസാക്ഷികള്‍, തിരിച്ചറിയപ്പെട്ട 117 രക്തസാക്ഷികളുടെ പേരിലാണ് ഇന്നു ആദരിക്കപ്പെടുന്നത്. ഈ 117 പേരില്‍ 96 വിയറ്റ്‌നാം സ്വദേശികളും, 11 സ്പാനിയാര്‍ഡുകളും, 10 ഫ്രഞ്ച് സ്വദേശികളുമാണ് ഉള്ളത്. ഇതില്‍ 8 മെത്രാന്‍മാരും, 50 വൈദികരും, 9 വയസ്സുള്ള കുട്ടിയും, 6 കുട്ടികളുടെ മാതാവായ ആഗ്നെസ് ലെ തി താന്‍ ഉള്‍പ്പെടെ 59 അല്‍മായരും ഉള്‍പ്പെടുന്നു. രക്തസാക്ഷികളായ വൈദീകരില്‍ നിരവധി പേര്‍ ഡൊമിനിക്കന്‍ സമൂഹാംഗങ്ങളായിരുന്നു. പാരീസ് മിഷന്‍ സൊസൈറ്റിയില്‍പ്പെട്ട രൂപത വൈദികരും ഇതില്‍ ഉള്‍പ്പെട്ടിരിന്നു. 'വിശുദ്ധ ആന്‍ഡ്രൂ ഡുങ്-ലാക്കും കൂട്ടരും' എന്നാണ് ഈ രക്തസാക്ഷികള്‍ പൊതുവെ അറിയപ്പെടുന്നത്. അക്രൈസ്തവ കുടുംബത്തില്‍ ജനിച്ച വിശുദ്ധ ആന്‍ഡ്രൂ 1823-ലാണ് തിരുപ്പട്ട സ്വീകരണം നടത്തിയത്. 1839 ഡിസംബര്‍ 21-ന് അദ്ദേഹത്തെ ഹാനോയില്‍വെച്ച് ശിരസ് ഛേദിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിവിധ പാപ്പമാരാണ് ഇവരെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തിയത്. 1988 ജൂണ്‍ 19-ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ അറിയപ്പെടുന്ന 117 രക്തസാക്ഷികളെ വിശുദ്ധരായി പ്രഖ്യാപിക്കുകയായിരിന്നു. നാമകരണ ചടങ്ങില്‍ “രക്തസാക്ഷികളുടെ ചുടുനിണമാണ് സഭയുടെ വിത്ത്” എന്ന കാര്യം ജോണ്‍ പോള്‍ പാപ്പ ആവര്‍ത്തിച്ചു. ഇന്ന്‍ വിയറ്റ്‌നാമിലെ ക്രൈസ്തവ സമൂഹം അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ വിയറ്റ്‌നാമിലെ ജനസംഖ്യയുടെ 8.2% ത്തോളം ക്രൈസ്തവരാണ്. ഇതില്‍ ഭൂരിഭാഗവും കത്തോലിക്ക വിശ്വാസികളാണ്.
Image: /content_image/News/News-2022-11-29-15:41:50.jpg
Keywords: വിയറ്റ്
Content: 20110
Category: 18
Sub Category:
Heading: അതിജീവന ജനകീയ സമരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നവർ കടന്നുവന്ന വഴി മറക്കരുത്: സി‌ബി‌സി‌ഐ ലെയ്റ്റി കൗൺസിൽ
Content: കൊച്ചി: കോർപറേറ്റുകളെ സംരക്ഷിക്കാൻ കടലോരജനതയുടെ അതിജീവന ജനകീയ സമരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നവർ തങ്ങൾ കടന്നുവന്ന വഴികളും കേരള ചരിത്രത്തിൽ ഏറെ നിർണായക മാറ്റങ്ങൾക്കു വഴിതെളിച്ചിട്ടുള്ള ജനകീയ പ്രക്ഷോഭങ്ങളും മറക്കരുതെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ. ഒരു ജനസമൂഹത്തിന്റെ ജീവിക്കാൻ വേണ്ടിയുള്ള പോരാട്ടം തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ മാത്രം സമരമായി ദുർവ്യാഖ്യാനം ചെയ്യാൻ ആരും ശ്രമിക്കണ്ട. കടലോരമക്കളുടെ നിലനിൽപ്പിനായുള്ള ഒറ്റക്കെട്ടായ ജനകീയ മുന്നേറ്റമാണ് വിഴിഞ്ഞത്ത് നടക്കുന്നത്. കടലോരജനതയുടെ പ്രക്ഷോഭം വികസനത്തെ അട്ടിമറിക്കുന്നുവെന്ന് ആക്ഷേപിക്കുന്നവർ കേരളത്തിന്റെ വികസനത്തെ കഴിഞ്ഞ നാളുകളിൽ കുരുതികൊടുത്തവരും നൂറുകണക്കിനു വ്യവസായശാലകൾ പൂട്ടിച്ചവരും ആണെന്ന് അന്വേഷിച്ചറിയണമെന്ന് അദ്ദേഹം പ്രസ്താവിച്ചു. വിഴിഞ്ഞത്തെ സംഘർഷങ്ങളും സംഘട്ടനങ്ങളും ജുഡീഷൽ അന്വേഷണത്തിനു വിധേയമാക്കാൻ സർക്കാർ മടിക്കുന്നതെന്തിനാണ്? കൂടുതൽ സങ്കീർണതകൾ സൃഷ്ടിച്ചും കോടതി വ്യവഹാരങ്ങളിലൂടെയും കേന്ദ്രസേനയെ വിന്യസിപ്പിച്ചും വിഷയങ്ങളി ൽ നിന്നും ഒളിച്ചോടാൻ സംസ്ഥാന സർക്കാർ ശ്രമിക്കരുത്. മാന്യമായ പുനരധിവാസപ്രക്രിയ നടപടികൾക്ക് ശ്രമിക്കാതെയും തീരദേശജനതയ്ക്ക് ജീവിത സംരക്ഷണം ഉറപ്പാക്കുന്ന സത്വരപദ്ധതി നടപ്പിലാക്കാതെയും അധികാര ത്തിന്റെ ആയുധമെടുത്ത് ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നത് അവിവേകമായിരിക്കുമെന്നും വി.സി. സെബാസ്റ്റ്യൻ പറഞ്ഞു.
Image: /content_image/India/India-2022-11-30-09:09:21.jpg
Keywords: ലെയ്റ്റി
Content: 20111
Category: 18
Sub Category:
Heading: പ്രമുഖ വചനപ്രഘോഷകര്‍ ഒന്നിക്കുന്ന തൃശൂര്‍ ജെറുസലേം ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ മുതല്‍
Content: പ്രമുഖ വചനപഘോഷകര്‍ ഒന്നിക്കുന്ന തൃശൂര്‍ തലോര്‍ ജെറുസലേം ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ ആരംഭിക്കും. തൃശൂര്‍ തലോര്‍ ധ്യാനകേന്ദ്രത്തില്‍ ഡിസംബര്‍ 1, 2, 3, 4 തീയതികളില്‍ രാവിലെ 8:30 മുതല്‍ വൈകീട്ട് 03:30 വരെയാണ് കണ്‍വെന്‍ഷന്‍ നടക്കുക. തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. വചനപ്രഘോഷകരായ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍, ഫാ. ഡൊമിനിക്ക് വളന്മനാല്‍, ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍, ഫാ. സെബാസ്റ്റ്യന്‍ പൂവത്തിങ്കല്‍, ഫാ. ഡേവിസ് പട്ടത്ത് സി‌എം‌ഐ, ഫാ. ദേവസ്യ കാനാട്ട് സി‌എം‌ഐ, ഫാ. ജോ പാച്ചേരിയില്‍ സി‌എം‌ഐ, ഫാ. ജോ തയ്യാലക്കല്‍ എന്നിവര്‍ വിവിധ ദിവസങ്ങളിലെ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. കണ്‍വെന്‍ഷന്റെ സമാപന ദിനത്തില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സന്ദേശം നല്കും. താമസ സൌകര്യം ആവശ്യമുള്ളവര്‍ക്കു 7025152530 എന്ന നമ്പറില്‍ ബുക്ക് ചെയ്യാവുന്നതാണ്.
Image: /content_image/News/News-2022-11-30-10:00:49.jpg
Keywords: ജെറുസലേം
Content: 20112
Category: 1
Sub Category:
Heading: ഘാന കര്‍ദ്ദിനാള്‍ റിച്ചാർഡ് കുയിയയുടെ അകാല വേര്‍പ്പാടില്‍ പാപ്പയുടെ അനുശോചനം
Content: വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ ദിവസം റോമില്‍ അന്തരിച്ച ഘാനയിലെ വാ രൂപതയുടെ അധ്യക്ഷന്‍ കർദ്ദിനാൾ റിച്ചാർഡ് കുയിയ ബാവോബറിന്റെ വിയോഗത്തില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി. മൂന്നു മാസം മുന്‍പ് പാപ്പ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയ വ്യക്തിയായിരിന്നു അദ്ദേഹം. കർദ്ദിനാളിന്റെ കുടുംബത്തിനും, ആഫ്രിക്കയിലെ മിഷ്ണറിമാർക്കും, വാ രൂപതയിലെ വൈദികരോടും, അൽമായരോടും ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നതായി പാപ്പ ടെലഗ്രാം സന്ദേശത്തില്‍ കുറിച്ചു. കരുണാമയനായ പിതാവ് സൗമ്യനായ ദാസന് അവന്റെ അധ്വാനത്തിന്റെ പ്രതിഫലം നൽകാനും സ്വർഗ്ഗത്തിന്റെ പ്രകാശത്തിലേക്കും സമാധാനത്തിലേക്കും അവനെ സ്വാഗതം ചെയ്യാനും പ്രാർത്ഥിക്കുന്നതിൽ വിശ്വാസികളോടൊപ്പം പങ്കുചേരുകയാണെന്ന് പാപ്പയുടെ അനുശോചന സന്ദേശത്തില്‍ പറയുന്നു. കര്‍ദ്ദിനാളിന്റെ വിശ്വസ്തമായ സുവിശേഷസാക്ഷ്യം ഘാനയിലെ സഭയ്ക്ക്, വിശിഷ്യ, ഏറ്റം ആവശ്യത്തിലിരിക്കുന്നവർക്ക് ഉദാരമായ സേവനത്താൽ മുദ്രിതമായിരുന്നുവെന്നും പാപ്പ കുറിച്ചു. ഇക്കഴിഞ്ഞ ഇരുപത്തിയേഴാം തീയതി (27/11/22) ഞായറാഴ്‌ച വൈകുന്നേരം റോമിലെ ജെമെല്ലി ആശുപത്രിയിൽവെച്ചാണ് കർദ്ദിനാൾ റിച്ചാർഡ് കുയിയ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. രണ്ടു മാസം ആശുപത്രിയിലായിരുന്ന അദ്ദേഹം ആശുപത്രിവിട്ടതിനു ശേഷം റോമിൽ, വൈറ്റ് ഫാദേഴ്സ് എന്ന സന്ന്യാസ സമൂഹത്തിൻറെ ഭവനത്തിൽ താമസിച്ചു വരികയായായിരുന്നു. ഞായറാഴ്‌ച വൈകീട്ട് ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്നു ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 63 വയസ്സായിരിന്നു. കർദ്ദിനാൾ റിച്ചാർഡ് കുയിയയുടെ അകാല നിര്യാണത്തോടെ, കർദ്ദിനാൾ സംഘത്തിലെ അംഗസംഖ്യ 225 ആയി കുറഞ്ഞു. ഇവരിൽ 126 പേർക്ക് മാർപാപ്പായെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിൽ പങ്കെടുക്കാന്‍ സമ്മതിദാനാവകാശം ഉണ്ട്. ശേഷിച്ച 99 പേർ, പ്രായ പരിധിയായ 80 വയസ്സു പൂർത്തിയായവരായതിനാൽ വോട്ടവകാശം ഇല്ലാത്തവരാണ്.
Image: /content_image/News/News-2022-11-30-10:44:05.jpg
Keywords: ഘാന