category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading മൂന്നു മാസം മുന്‍പ് പാപ്പ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയ ഘാന കര്‍ദ്ദിനാള്‍ റിച്ചാർഡ് കുയിയ വിടവാങ്ങി
Contentറോം: ഫ്രാന്‍സിസ് പാപ്പ മൂന്നു മാസം മുന്‍പ് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയ ഘാനയിലെ വാ രൂപതയുടെ അധ്യക്ഷന്‍ കൂടിയായ കർദ്ദിനാൾ റിച്ചാർഡ് കുയിയ ബാവോബർ ദിവംഗതനായി. ഇക്കഴിഞ്ഞ ആഗസ്റ്റ് അവസാനത്തോടെ റോമിൽ എത്തിയ കർദ്ദിനാൾ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു. ഇതേതുടര്‍ന്നു ആഗസ്ത് 27-ന് നടന്ന കണ്‍സിസ്റ്ററിയില്‍ പങ്കെടുക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരിന്നില്ല. കണ്‍സിസ്റ്ററിയില്‍ തന്റെ പ്രസംഗത്തിനൊടുവിൽ ബിഷപ്പ് ബാവോബറിനു വേണ്ടി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തിരിന്നു. ഇന്നലെ നവംബർ 27 ഞായറാഴ്ച വൈകുന്നേരം 5:45 ഓടെയാണ് റോമില്‍വെച്ച് അദ്ദേഹം നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഫ്രാൻസ്, ടാൻസാനിയ തുടങ്ങീ വിവിധ രാജ്യങ്ങളില്‍ മിഷ്ണറിയായി സേവനമനുഷ്ഠിച്ച വ്യക്തിയായിരിന്നു അദ്ദേഹം. 2010-2016 കാലഘട്ടത്തിൽ വൈറ്റ് ഫാദേഴ്സിന്റെ സുപ്പീരിയർ ജനറലായിരിന്നു. ആ സ്ഥാനം വഹിക്കുന്ന ആദ്യത്തെ ആഫ്രിക്കക്കാരനായ വ്യക്തിയായിരിന്നു അദ്ദേഹം. 2016 ൽ ഘാനയിലെ വാ രൂപതയുടെ ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടു. ഘാനയിൽ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മാനസിക വൈകല്യമുള്ളവരുടെ പരിചരണത്തിനും അടക്കം നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു അദ്ദേഹം ചുക്കാന്‍ പിടിച്ചു. 2016-ൽ, കുടുംബങ്ങളാൽ ഉപേക്ഷിക്കപ്പെട്ട മാനസിക വൈകല്യമുള്ള ആളുകൾക്ക് പരിചരണവും വൈദ്യസഹായവും നൽകുന്നതിന് ഇടവക വോളന്റിയർമാരെയും ആരോഗ്യ പരിപാലന വിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവരുന്ന രൂപതാ സ്ട്രീറ്റ് മിനിസ്ട്രി അദ്ദേഹം ആരംഭിച്ചു. ഇക്കഴിഞ്ഞ ജൂലൈ അവസാനം നടന്ന ആഫ്രിക്കൻ ബിഷപ്പുമാരുടെ കോൺഫറൻസായ സിമ്പോസിയം ഓഫ് എപ്പിസ്‌കോപ്പൽ കോൺഫറൻസസ് ഓഫ് ആഫ്രിക്ക ആൻഡ് മഡഗാസ്‌കറിന്റെ (SECAM) തലവനായി തെരഞ്ഞെടുക്കപ്പെട്ട വ്യക്തി കൂടിയായിരിന്നു ബാവോബർ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-11-28 21:49:00
Keywordsഘാന
Created Date2022-11-28 21:49:43