Contents
Displaying 19701-19710 of 25036 results.
Content:
20093
Category: 18
Sub Category:
Heading: നസ്രാണിമാർഗം കൂട്ടായ്മയുടെ പദ്ധതികൾക്ക് തുടക്കം
Content: നല്ലതണ്ണി: പഠനം, ജീവിതം പങ്കുവയ്ക്കൽ എന്നീ മൂല്യങ്ങളിൽ ഊന്നിയുള്ള നസ്രാണിമാർഗം കൂട്ടായ്മയുടെ പുതിയ നാല് പദ്ധതികൾക്ക് തുടക്കം കുറിച്ചു. വിവിധ ജീവിതമേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ചവർ, നസ്രാണിമാർഗം കൂട്ടായ്മയു ടെ ആത്മീയ പിതാവായ മാർ ജേക്കബ് മുരിക്കനോടൊപ്പം, നീണ്ടകാലത്തെ പ്രാർത്ഥ നയുടെയും പഠനത്തിന്റെയും വെളിച്ചത്തിൽ രൂപംകൊടുത്ത പദ്ധതികളുടെ ഉദ്ഘാട നം ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം നിർവഹിച്ചു. ലോകത്തെവിടെയുമുള്ള സീറോ മലബാർ വിശ്വാസികൾക്ക് പരസ്പരം സംവദിക്കുവാനും ആശയവിനിമയം നടത്തുവാനുമുള്ള വെബ്സൈറ്റ് (www.nazranimargam.com) കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ ലോഞ്ച് ചെയ്തു. നാലു ഭൂഖണ്ഡങ്ങളിലായി നടത്തപ്പെട്ട ബൈബിൾ പഠന പരമ്പരയുടെ രണ്ടാം ഘട്ട ത്തിൽ, ഓരോ ആഴ്ചയിലെയും വിശുദ്ധ ഗ്രന്ഥ ഭാഗങ്ങൾ പഠിക്കുവാനും ചർച്ച ചെയ്യു വാനും സാധിക്കുന്ന മാർഗം' പദ്ധതിയിൽ മാർ ജേക്കബ് മുരിക്കൻ മംഗളവാർത്തക്കാലം ആദ്യ ആഴ്ചയുടെ വചന സന്ദേശം നൽകി. തുടർന്നുള്ള ആഴ്ചകളിൽ പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് റവ.ഡോ. ആൻഡ്രൂസ് മേക്കാട്ട്കുന്നേൽ നേതൃത്വം വഹിക്കും.നസ്രാണിമാർഗം ലിറ്റർജിക്കൽ ജേർണൽ നല്ലതണ്ണി മാർത്തോമാ ശ്ലീഹാ ദയറാ സ്ഥാപകനും ചരിത്രകാരനുമായ റവ. ഡോ. സേവ്യർ കൂടപ്പുഴ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കലിന് നൽകി നിർവഹിച്ചു. റിഫ്രഷ് പദ്ധതിയുടെ ഉദ്ഘാടനം എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സാബു തോമസ് നിർവഹിച്ചു. നസ്രാണി മാർഗം റിസോഴ്സ് ടീം ഒരുക്കിയ വിവിധ പ ദ്ധതികളുടെ ആദ്യത്തെ പ്രസന്റേഷൻ കുട്ടിക്കാനം മരിയൻ കോളേജ് വിദ്യാർഥികളാ യ ആന്റോ, സെബിൻ, സാബാസ് എന്നിവർ ചേർന്നു നിർവഹിച്ചു. ബന്ധപ്പെടുവാൻ ആഗ്രഹിക്കുന്നവർക്ക് വെബ്സൈറ്റ് സന്ദർശിക്കാം.
Image: /content_image/India/India-2022-11-27-06:44:12.jpg
Keywords: നസ്രാണി

20094
Category: 14
Sub Category:
Heading: ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ ജീവന്‍ ബലികഴിച്ച രക്തസാക്ഷികളെ സ്മരിച്ച് നെതര്‍ലന്‍ഡ്‌സിലെ ദേവാലയങ്ങള്‍ ചുവപ്പണിഞ്ഞു
Content: ആംസ്റ്റര്‍ഡാം: ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ ജീവന്‍ ബലികഴിച്ച രക്തസാക്ഷികളെയും, മതപീഡനത്തിന് ഇരയായി കൊണ്ടിരിക്കുന്നവരേയും അനുസ്മരിക്കുന്നതിനായി പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് നീഡ് (എ.സി.എന്‍) ആഹ്വാനം ചെയ്ത ‘ചുവപ്പ് ബുധന്‍’ ആചരണത്തില്‍ പങ്കെടുത്തുകൊണ്ട് നെതര്‍ലന്‍ഡ്‌സിലെ ദേവാലയങ്ങള്‍ നവംബര്‍ 23-ന് മതപീഡനത്തിനിരയായി കൊണ്ടിരിക്കുന്ന ക്രൈസ്തവരിലേക്കും, മതസ്വാതന്ത്ര്യ ലംഘനങ്ങളിലേക്കും ലോകത്തിന്റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് നെതര്‍ലന്‍ഡ്‌സിലെ നൂറ്റിനാല്‍പ്പതോളം ദേവാലയങ്ങളാണ് ചുവപ്പ് നിറത്തില്‍ അലംകൃതമാക്കിയത്. ഹെയിലൂവിലെ ഔര്‍ ലേഡി ഓഫ് ടെര്‍ നൂദ് ജൂലിയാന ആശ്രമവും, ഗ്രേസ് ചാപ്പലും ചുവപ്പ് ബുധന്‍ ആചരണത്തില്‍ പങ്കെടുത്ത ദേവാലയങ്ങളില്‍ ഉള്‍പ്പെടുന്നു. നെതര്‍ലന്‍ഡ്‌സിന് പുറമേ ലോകത്തെ വിവിധ രാജ്യങ്ങളിലെ നിരവധി സ്കൂളുകളും ദേവാലയങ്ങളും രക്തസാക്ഷികളുടെ ചുടുരക്തത്തെ ഓര്‍മ്മപ്പെടുത്തുന്ന ചുവപ്പ് നിറത്താല്‍ അലംകൃതമാക്കിയിരിന്നു. ലോകത്ത് ഏറ്റവുമധികം പീഡനത്തിന് ഇരയാകുന്ന മതവിഭാഗം ക്രിസ്ത്യാനികളാണ്. വിശ്വാസത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുവാന്‍ ‘ചുവപ്പ് ബുധന്‍’ ആചരണം വലിയ രീതിയില്‍ ഉപകരിക്കുന്നുണ്ട്. ദേവാലയങ്ങള്‍ ഉള്‍പ്പെടെ വിവിധങ്ങളായ സമുച്ചയങ്ങള്‍ സ്മാരകങ്ങള്‍ രക്തസാക്ഷിത്വത്തിന്റെ പ്രതീകമായ ചുവപ്പ് നിറത്തില്‍ മിന്നിത്തിളങ്ങുന്നതാണ് ചുവപ്പ് ബുധന്‍ അഥവാ Red Wednesday ആചരണത്തിന്റെ ഏറ്റവും വലിയ സവിശേഷത. ആളുകള്‍, പ്രത്യേകിച്ച് മതന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നതിനെ കുറിച്ച് ലോകത്തെ ബോധ്യപ്പെടുത്തുകയും വിശ്വാസികള്‍ക്കും, സംഘടനകള്‍ക്കുമിടയില്‍ സഹിഷ്ണുതക്കും, പരസ്പര ബഹുമാനത്തിനും ആഹ്വാനം ചെയ്യുകയുമാണ് ചുവപ്പ് ബുധന്‍ ആചരണം കൊണ്ട് എ.സി.എന്‍ ലക്ഷ്യമിടുന്നത്.
Image: /content_image/News/News-2022-11-27-06:57:25.jpg
Keywords: രക്തസാക്ഷികളെ

20095
Category: 1
Sub Category:
Heading: നീതിയ്ക്കു വേണ്ടിയുള്ള സമരത്തില്‍ ബിഷപ്പുമാരെയും വൈദികരെയും പ്രതികളാക്കി സര്‍ക്കാരിന്റെ പ്രതികാര നടപടി
Content: തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെ തീരദേശ ജനതയ്ക്കു നീതി ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള സമരത്തിന് നേതൃത്വം നൽകുന്ന മെത്രാന്‍മാരും വൈദികരും ഉള്‍പ്പെടെയുള്ള പ്രതികാര നടപടിയുമായി സർക്കാർ. ശനിയാഴ്ച വിഴിഞ്ഞത്ത് പദ്ധതി അനുകൂലികൾ നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് സ്ഥലത്തില്ലാത്ത ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോയെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സഹായമെത്രാൻ ക്രിസ്തുദാസ് ഉൾപ്പടെ അമ്പതോളം വൈദികർ പ്രതിപ്പട്ടികയിലുണ്ട്. ആർച്ച് ബിഷപ്പും സഹായമെത്രാനും സ്ഥലത്തില്ലന്നിരിക്കെ ഇരുവരെയും പ്രതിപ്പട്ടികയിൽ ചേർത്തത് സർക്കാരിന്റെ പ്രതികാര നടപടിയാണെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ. യൂജിൻ പെരേര ആരോപിച്ചു. വധശ്രമം, ഗൂഢാലോചന, കലാപാഹ്വാനം, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങി വകുപ്പുകളിട്ടാണ് സമരസമിതി ജനറൽ കൺവീനറും ലത്തീൻ അതിരൂപതാ വികാരി ജനറലുമായ ഫാ. യൂജിൻ പെരേര അടക്കമുള്ളവർക്കെതിരെ കേസെടുത്തത്. ആർച്ച് ബിഷപ്പും വൈദികരും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് പോലീസിന്റെ എഫ്ഐആറിലുള്ളത്.അതേസമയം സമരക്കാരെ ക്രൂരമായി മർദിച്ച പദ്ധതി അനുകൂലികൾക്കെതിരെ പോലീസ് രണ്ട് കേസ് മാത്രമാണെടുത്തിട്ടുള്ളത്.
Image: /content_image/News/News-2022-11-27-20:46:09.jpg
Keywords: വിഴിഞ്ഞം

20096
Category: 18
Sub Category:
Heading: ഞായറാഴ്ച കുർബാന നിഷേധിക്കുന്നതിനു കാരണക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് വിവിധ അൽമായ സംഘടനകള്‍
Content: കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെ ബസിലിക്കയില്‍ പ്രവേശിപ്പിക്കാതിരുന്നതിനും അൽമായർക്ക് ഞായറാഴ്ച കുർബാന നിഷേധിക്കുന്നതിനും കാരണക്കാരായവർക്കെതിരേ പ്രതിഷേധം ശക്തം. ഇവര്‍ക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ തയാറാകണമെന്ന് വിവിധ അൽമായ സംഘടന ഭാരവാഹികൾ അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനോട് ആവശ്യപ്പെട്ടു. അൽമായ സംരക്ഷണ സമിതി, എംടിഎൻഎസ്, ബസിലിക്ക കുടുംബ കൂട്ടായ്മ, കേരള കാത്തലിക് അസോസിയേഷൻ ഫോർ ജസ്റ്റീസ് തുടങ്ങിയ സംഘടനകളുടെ ഭാരവാഹികളാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ ബസിലിക്കയിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ എത്തിയ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ പള്ളിയിലേക്കു പ്രവേശിപ്പിക്കാതെ ഒരു വിഭാഗം ആളുകൾ തടഞ്ഞിരുന്നു. സിനഡ് തീരുമാന പ്രകാരം ആർച്ച് ബിഷപ്പിന് വിശുദ്ധ കുർബാനയർപ്പിക്കാൻ സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് അതിരൂപതയിലെ മറ്റൊരു വിഭാഗവും രംഗത്തെത്തി. പോലീസ് ഇടപെട്ടാണ് സംഘർഷം ശാന്തമാക്കിയത്. തർക്കത്തിന്റെ പശ്ചാത്തലത്തിൽ ആർച്ച് ബിഷപ്പ് ബസിലിക്കയിലെ കുർബാനയർപ്പണം ഒഴിവാക്കുകയായിരിന്നു. സെന്റ് മേരീസ് ബസിലിക്കയിൽ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
Image: /content_image/India/India-2022-11-28-08:52:37.jpg
Keywords: അങ്കമാ

20097
Category: 24
Sub Category:
Heading: ''കടമ നിർവഹിച്ചതിന്റെ പേരിൽ നാളെ നിങ്ങളുടെ മക്കൾ നിങ്ങളെ വീട്ടിൽ കേറ്റാതെ ഗേറ്റ് പൂട്ടിയാൽ എന്ത് ചെയ്യും?'': കുറിപ്പുമായി മാര്‍ തോമസ് തറയില്‍
Content: എറണാകുളം അങ്കമാലി അതിരൂപതയില്‍ നിന്ന്‍ തുടര്‍ച്ചയായ ഉണ്ടാകുന്ന തിരുസഭ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ വീണ്ടും വിമര്‍ശനവുമായി ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. ഇന്നലെ എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെ ബസിലിക്കയില്‍ പ്രവേശിപ്പിക്കാതിരുന്ന വിമത വിഭാഗത്തിന്റെ സഭാവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് മാര്‍ തോമസ് തറയില്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ''എന്തിനു വേണ്ടിയാണിതെല്ലാം എന്ന് ചോദിക്കുന്ന അനേകരുണ്ടാകും: വെറും 15 മിനിറ്റു അൾത്താരയെ നോക്കി കുർബാന ചൊല്ലണമെന്നു നിഷ്കര്ഷിച്ചതിനാണ്. 15 മിനിറ്റ് അൾത്താരയെ നോക്കി നിന്നാൽ വലിയ അവകാശലംഘനമാകുമത്രേ! ഈ സഭയിലെ 45 ലക്ഷം വിശ്വാസികൾക്കില്ലാത്ത പ്രശ്നമാണിത് എന്ന് കൂടി ഓർക്കുക''. - ബിഷപ്പ് കുറിച്ചു. കുരിശോളം സഹനം ഏറ്റെടുത്ത അഭിവന്ദ്യ ആൻഡ്രൂസ് പിതാവിന് നന്ദി എന്ന വാക്കുകളോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. #{blue->none->b->മാര്‍ തോമസ് തറയിലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം }# അഭിവന്ദ്യ ആൻഡ്രൂസ് പിതാവിന് നന്ദി! കുരിശോളം സഹനം ഏറ്റെടുത്തതിന്! മനുഷ്യന്റെ തിന്മക്കും ബലപ്രയോഗത്തിനും മുമ്പിൽ തോറ്റുപോയ മിശിഹാ ആണല്ലോ നമ്മുടെ ദൈവം! കുരിശിലെ തോൽവി ഉത്ഥാനത്തിന്റെ വിജയത്തിലേക്ക് നയിച്ചു. സാത്താന്റെ അട്ടഹാസങ്ങൾ എന്നും നൈമിഷികമായിരുന്നു. കായികശക്തിയുടെ മുമ്പിൽ സഭ തോറ്റുപോയിട്ടുണ്ടാകാം. കാരണം ഏറ്റുമുട്ടലിന്റെ പാത എന്നും സഭയ്ക്കന്യമായിരുന്നു. എന്നാൽ രണ്ടായിരം വർഷത്തെ ഈ സഭയുടെ ചരിത്രത്തിൽ ആത്മീയ ശക്തിയോടെ സഭ വിജയിച്ചു. ദൈവാത്മാവ് സഹനങ്ങളിലൂടെ ഈ സഭയെ ശുദ്ധീകരിക്കും....പ്രത്യാശയോടെ കാത്തിരിക്കാം. സ്വന്തം മെത്രാപ്പോലീത്തയെ കുർബാന ചൊല്ലുന്നതിൽനിന്നും തടഞ്ഞ 'നല്ല' വിശ്വാസികളോട് ഒരു ചോദ്യം: "നിങ്ങളുടെ മക്കൾക്ക് നിങ്ങൾ എന്ത് സന്ദേശമാണ് കൊടുക്കുന്നത്?നിങ്ങളുടെ കടമ നിങ്ങൾ നിർവഹിച്ചതിന്റെ പേരിൽ നിങ്ങളുടെ മക്കൾ നിങ്ങളെ വീട്ടിൽ കേറ്റാതെ നാളെ ഗേറ്റ് പൂട്ടിയാൽ നിങ്ങൾ എന്ത് ചെയ്യും?" </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fbishoptharayil%2Fposts%2Fpfbid02nnwGWTJvaXmNg6x63Y2T3LXBUa5vFRKbEUwhEH5iwrC6xmuFiG98JG859BYGku7Ql&show_text=true&width=500" width="500" height="310" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> എന്തിനു വേണ്ടിയാണിതെല്ലാം എന്ന് ചോദിക്കുന്ന അനേകരുണ്ടാകും: വെറും 15 മിനിറ്റു അൾത്താരയെ നോക്കി കുർബാന ചൊല്ലണമെന്നു നിഷ്കര്ഷിച്ചതിനാണ്. 15 മിനിറ്റ് അൾത്താരയെ നോക്കി നിന്നാൽ വലിയ അവകാശലംഘനമാകുമത്രേ! ഈ സഭയിലെ 45 ലക്ഷം വിശ്വാസികൾക്കില്ലാത്ത പ്രശ്നമാണിത് എന്ന് കൂടി ഓർക്കുക.
Image: /content_image/India/India-2022-11-28-09:28:54.jpg
Keywords: തറയി

20098
Category: 18
Sub Category:
Heading: പ്രശ്ന പരിഹാരത്തിനു പകരം മെത്രാന്മാരെയടക്കം പ്രതികളാക്കിയത് നീതികരിക്കാനാകില്ല: കെസിബിസി
Content: കൊച്ചി: വിഴിഞ്ഞത്തെ മത്സ‍്യത്തൊഴിലാളി സമരത്തിൽ ജനവികാരം മാനിച്ചുകൊണ്ട് പ്രശ്നം ചർച്ചകളിലൂടെ പരിഹരിക്കുന്നതിനു പകരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ്പിനെയും സഹായ മെത്രാനെയും അടക്കം പ്രതികളാക്കി കേസെടുക്കുന്നതു നീതീകരിക്കാനാവില്ലെന്നു കെസിബിസി. തിരുവനന്തപുരം ലാറ്റിൻ അതിരൂപത അധികാരികളും ജനപ്രതിനിധികളുമായി സർക്കാർ ചർച്ചകൾ നടത്തി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പരിശ്രമം തുടരണമെന്നും ബിഷപ്പുമാരെ ഉൾപ്പെടെ പ്രതികളാക്കി എടുത്തിരിക്കുന്ന കേസുകൾ പിൻവലിക്കാൻ പോലീസ് തയാറാകണമെന്നും കെസിബിസി പ്രസിഡന്‍റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ആവശ്യപ്പെട്ടു.
Image: /content_image/India/India-2022-11-28-09:41:03.jpg
Keywords: വിഴിഞ്ഞ

20099
Category: 1
Sub Category:
Heading: അംഗീകാരമില്ലാത്ത രൂപതയ്ക്ക് വേണ്ടി സഹായ മെത്രാനെ വാഴിച്ചു: ചൈനയോട് എതിർപ്പ് അറിയിച്ച് വത്തിക്കാൻ
Content: വത്തിക്കാന്‍ സിറ്റി: ചൈനയിലെ ജിയാങ്സി എന്ന രൂപതക്കു വേണ്ടി ജോൺ പെങ് വെയ്‌ഷാവോ എന്ന സഹായമെത്രാനെ വാഴിച്ച ചൈനീസ് സർക്കാരിന്റെ നടപടിയെ വിമർശിച്ച് വത്തിക്കാൻ. ഫ്രാൻസിസ് മാർപാപ്പ നേരത്തെ യുജിയാങിലെ മെത്രാനായി നിയമിച്ച അദ്ദേഹത്തെ അനുമതിയില്ലാതെ ജിയാങ്സി രൂപതയ്ക്ക് വേണ്ടി നിയമിച്ചതാണ് വിവാദമായിരിക്കുന്നത്. ആശ്ചര്യത്തോടും, വേദനയോടും കൂടിയാണ് ഈ നടപടിയെ നോക്കിക്കാണുന്നതെന്നു നവംബർ 26നു പുറത്തുവിട്ട പ്രസ്താവനയിൽ വത്തിക്കാൻ പറഞ്ഞു. പരിശുദ്ധ സിംഹാസനവും, ചൈനയും തമ്മിൽ ഉണ്ടാക്കിയ കരാറിലെ സംവാദത്തിന്റെ ആത്മാവിന് ചേർന്ന വിധത്തിലുള്ള നടപടിയല്ല സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നതെന്ന് പ്രസ്താവനയിൽ പറയുന്നു. ഇത്തരത്തിലുള്ള സംഭവം ഭാവിയിൽ സംഭവിക്കില്ലായെന്ന പ്രതീക്ഷ വത്തിക്കാൻ പ്രകടിപ്പിച്ചു. പൊതുവായ താല്പര്യങ്ങൾക്ക് വേണ്ടി ബഹുമാനപൂർവ്വമുള്ള സംവാദം തുടരുന്നതിനു വേണ്ടിയുള്ള സന്നദ്ധത പരിശുദ്ധ സിംഹാസനം ആവർത്തിച്ചു വ്യക്തമാക്കി. ജിയാങ്സി രൂപതയുടെ അതിര് വത്തിക്കാന്റെ അനുമതിയില്ലാതെ ചൈനീസ് സർക്കാരാണ് നിർണയിച്ചത്. യുജിയാങ് രൂപതക്കുവേണ്ടി 2014 ഫ്രാൻസിസ് മാർപാപ്പ നിയമിച്ച ജോൺ പെങ്ങ് ആറുമാസം തടവ്ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രാദേശിക മെത്രാനായ ജോൺ ബാപ്റ്റിസ്റ്റ് ലീയുടെ നേതൃത്വത്തിൽ നഞ്ചാങിൽ നടന്ന അദ്ദേഹത്തിന്റെ പുതിയ മെത്രാഭിഷേക ചടങ്ങിൽ ഏകദേശം ഇരുന്നൂറോളം ആളുകളാണ് പങ്കെടുത്തത്. വത്തിക്കാനും, ചൈനയും തമ്മിൽ മെത്രാന്മാരെ വാഴിക്കുന്നത് സംബന്ധിച്ചുള്ള കരാർ രണ്ടുവർഷം കൂടി പുതുക്കിയത് കഴിഞ്ഞ മാസമായിരുന്നു. ഇതിന് പിന്നാലെയാണ് ചൈനീസ് സർക്കാരിന്റെ ഭാഗത്തുനിന്ന് ന്യായീകരിക്കാൻ സാധിക്കാത്ത നടപടി ഉണ്ടായിരിക്കുന്നത്. ഇതിനിടയിൽ വത്തിക്കാൻ - ചൈന കരാറിന്റെ കടുത്ത വിമർശകനായിരുന്ന കർദ്ദിനാൾ ജോസഫ് സെൻ ചൈനയിൽ നടന്ന ജനാധിപത്യ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട കേസിൽ കുറ്റക്കാരൻ ആണെന്ന് ഹോങ്കോങ്ങിലെ കോടതി വിധിച്ചു. 4000 ഹോങ്കോങ് ഡോളർ കർദ്ദിനാൾ സെൻ പിഴത്തുകയായി നൽകണമെന്നാണ് വിധി.
Image: /content_image/News/News-2022-11-28-10:42:00.jpg
Keywords: ചൈന, വത്തിക്കാ

20100
Category: 1
Sub Category:
Heading: 2022-ല്‍ ഭാരതത്തിലെ ക്രൈസ്തവര്‍ക്ക് നേരെ 511 അക്രമ സംഭവങ്ങള്‍, ഇത്തവണയും കൂടുതല്‍ യുപിയില്‍: പുതിയ റിപ്പോര്‍ട്ട് പുറത്ത്
Content: മുംബൈ: ഭാരതത്തില്‍ ക്രൈസ്തവര്‍ക്കു നേരെയുള്ള മതപീഡനങ്ങളില്‍ ഇക്കൊല്ലവും വന്‍ വര്‍ദ്ധനവെന്ന വെളിപ്പെടുത്തലുമായി റിപ്പോര്‍ട്ട് പുറത്ത്. യുണൈറ്റഡ് ക്രിസ്റ്റ്യന്‍ ഫോറം (യു.സി.എഫ്) ഇക്കഴിഞ്ഞ നവംബര്‍ 26 ശനിയാഴ്ച പുറത്തുവിട്ട കണക്കുകളില്‍ നിന്നുമാണ് ഇക്കാര്യം വ്യക്തമായത്. ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളില്‍ ഉത്തര്‍പ്രദേശാണ് മുന്നില്‍ നില്‍ക്കുന്നത്. ദക്ഷിണേന്ത്യയില്‍ തമിഴ്നാടും, കര്‍ണാടകയുമാണ് മുന്നില്‍. 2022 നവംബര്‍ 21 വരെ രാജ്യത്തു ക്രൈസ്തവര്‍ക്കു നേരെ 511 അക്രമ സംഭവങ്ങള്‍ അരങ്ങേറിയെന്നാണ് 'യു.സി.എഫ്'ന്റെ കണക്കുകളില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഈ സംഖ്യ 505 ആയിരുന്നു. പ്രാര്‍ത്ഥന തടസ്സപ്പെടുത്തല്‍, വൈദികര്‍ക്കും പാസ്റ്റര്‍മാര്‍ക്കും വിശ്വാസികള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍, ദേവാലയങ്ങള്‍ അലംകോലമാക്കല്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ക്രൈസ്തവര്‍ക്കെതിരായ വിദ്വേഷപരമായ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി 2015-ല്‍ ആരംഭിച്ച ടോള്‍ ഫ്രീ നമ്പറില്‍ നിന്നുമുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യു.സി.എഫ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളുടെ എണ്ണം കുത്തനെ ഉയര്‍ന്നിട്ടുണ്ട്. 2018-ല്‍ 292 ആക്രമണങ്ങള്‍ നടന്നപ്പോള്‍, 2019-ല്‍ 328 ആയി ഉയര്‍ന്നു. എന്നാല്‍ 2020-ല്‍ കൊറോണ പകര്‍ച്ചവ്യാധി കാരണമുള്ള നിയന്ത്രണങ്ങള്‍ കാരണം ഇത് 279 ആയി കുറഞ്ഞെങ്കിലും 2021-ല്‍ ഈ സംഖ്യ 505 ആയി ഉയരുകയായിരുന്നു. വര്‍ഷം അവസാനിക്കാന്‍ ഒരു മാസം ബാക്കിയിരിക്കെ ഇക്കൊല്ലം ഈ സംഖ്യ 511 ആയി ഉയര്‍ന്നിരിക്കുകയാണ്. ക്രൈസ്തവര്‍ക്കെതിരായി ഇക്കൊല്ലം ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടന്നിരിക്കുന്നത് സെപ്റ്റംബറിലാണ്. 61 സംഭവങ്ങളാണ് സെപ്റ്റംബറില്‍ ഉണ്ടായത്. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി 149 ആക്രമണ സംഭവങ്ങളുമായി ഉത്തര്‍ പ്രദേശ് തന്നെയാണ് ഇക്കാര്യത്തില്‍ മുന്നില്‍. ഛത്തീസ്ഗഡാണ് തൊട്ട് പിന്നില്‍ (115). ജാര്‍ഖണ്ഡ് 48, ഡല്‍ഹി 1, ഹിമാചല്‍ പ്രദേശ് 4, ജമ്മു കാശ്മീര്‍ 1, രാജസ്ഥാന്‍ 5 എന്നിങ്ങനെയാണ് കണക്ക് പോകുന്നത്. കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഛണ്ഡിഗഡില്‍ ഒരു സംഭവം മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വടക്ക് - കിഴക്കന്‍ മേഖലയില്‍ മേഘാലയിലും, ത്രിപുരയിലും ഓരോ സംഭവങ്ങള്‍ വീതവും, ആസാമില്‍ രണ്ട് സംഭവങ്ങളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തെക്കന്‍ സംസ്ഥാനങ്ങളില്‍ കര്‍ണാടകയിലും, തമിഴ്നാട്ടിലും 30 സംഭവങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍, കേരളത്തിലും, പുതുച്ചേരിയിലും ഒരു സംഭവം പോലും രേഖപ്പെടുത്തിയിട്ടില്ല. ആന്ധ്രാപ്രദേശ് 6, തെലുങ്കാന 4 എന്നിങ്ങനെയാണ് മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കണക്കുകള്‍. തീവ്രഹിന്ദുത്വ നിലപാടുള്ളവരുടെ ആധിക്യവും കേന്ദ്രം ഭരിക്കുന്ന സംഘപരിവാര്‍ പിന്തുണയുമാണ് ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതിന് പിന്നിലെ പ്രധാന കാരണമായി പൊതുവേ വിലയിരുത്തുന്നത്.
Image: /content_image/News/News-2022-11-28-11:16:23.jpg
Keywords: ഭാരത, ഹിന്ദുത്വ

20101
Category: 14
Sub Category:
Heading: 'വരൂ ഇമ്മാനുവേൽ'; തിരുപ്പിറവിക്ക് മുന്നോടിയായി ഹൃദയത്തെ തൊടുന്ന ഗാനവുമായി പെറുവിലെ കുട്ടി ഗായകസംഘം
Content: ലിമ: തിരുപ്പിറവിക്ക് മുന്നോടിയായി ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിലെ അക്കോലൈറ്റ്സ് ചിൽഡ്രൻസ് ക്വയർ വീഡിയോ രൂപത്തിൽ പുറത്തിറക്കിയ ക്രിസ്തുമസ് ഗാനം ശ്രദ്ധ നേടുന്നു. പഴയ ക്രിസ്തുമസ് ഗാനം കുട്ടികൾക്ക് പാടാൻ സാധിക്കുന്ന വിധത്തിൽ ചിട്ടപ്പെടുത്തിയാണ് പുറത്തിറക്കിയിരിക്കുന്നത്. ഹുവാൻകാവലിക്ക നഗരത്തിലെ ചരിത്രപ്രസിദ്ധ സ്ഥലങ്ങൾ ഉള്‍പ്പെടെയുള്ളവ വീഡിയോയിൽ ദൃശ്യമാക്കിയിട്ടുണ്ട്. 1725 മുതൽ മിഷ്ണറി കേന്ദ്രമായി നിലകൊള്ളുന്ന സാന്താ റോസാ ഡി ഒക്കോപ്പ എന്ന ഫ്രാൻസിസ്കൻസ് സന്യാസ ഭവനവും ഇതിൽ ഉൾപ്പെടുന്നു. ഹുയാൻകായോ കത്തീഡ്രൽ ദേവാലയവും ഗാനത്തിനു വേണ്ടി ചിത്രീകരിച്ചിട്ടുണ്ട്. മനോഹരമമായ ഈണവും കുട്ടികളുടെ നിഷ്കളങ്കമായ ആലാപനവും ദൃശ്യാവിഷ്ക്കാരത്തിന്റെ സവിശേഷതയും വീഡിയോയെ വേറിട്ടതാക്കുകയാണ്. ആഗമനകാലത്ത് കുടുംബങ്ങൾക്കുള്ള പ്രാധാന്യം വെളിപ്പെടുത്തുന്നതാണ് ഈ ദൃശ്യങ്ങളെന്ന് ക്വയറിന്റെ മേൽനോട്ടം വഹിക്കുന്ന ഫാ. കാർലോസ് ലോപ്പസ് പറഞ്ഞു. എല്ലാവരും ചേർന്ന് തങ്ങളുടെ കുടുംബത്തിന്റെ അടിസ്ഥാനവും, കേന്ദ്രവുമായ യേശുവിനു വേണ്ടി പ്രാര്‍ത്ഥനാപൂര്‍വ്വം കാത്തിരിക്കുമ്പോൾ കുടുംബങ്ങൾ ഒന്നിക്കും. വേദനയിലും, അന്ധകാരത്തിലുമായ ലോകത്തിൽ നമ്മുടെ ഏറ്റവും വലിയ പ്രത്യാശ ക്രിസ്തുവാണെന്നുള്ള ഓർമ്മപ്പെടുത്തലാണ് ആഗമനകാലം നൽകുന്നതെന്ന് ഫാ. കാർലോസ് പറഞ്ഞു. ഹുവാൻകാവലിക്ക നഗരത്തിലെ പ്രധാനപ്പെട്ട ചത്വരത്തിൽവെച്ച് കുട്ടികൾ പാടുന്ന സമയത്ത് ആഗമന കാലത്തിന്റെ പൂക്കൾ ഒരു പെൺകുട്ടി ഒരു കുടുംബത്തിന് നൽകുന്ന ദൃശ്യങ്ങളോടെയാണ് വീഡിയോ അവസാനിക്കുന്നത്. "Oh come Emmanuel" എന്നാണ് തരംഗമായി മാറിയ ഗാനത്തിന്റെ പേര്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/ErnbM0pZB7S7Ra99SGyumH}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-11-28-11:49:25.jpg
Keywords: പെറു

20102
Category: 4
Sub Category:
Heading: വിശുദ്ധ കാതറിൻ ലബോറെയും കന്യകാമറിയത്തിന്റെ അമലോത്ഭവത്തിന്റെ അത്ഭുത മെഡലും
Content: അത്ഭുത മെഡൽ. പരിശുദ്ധ കന്യകാമറിയത്തിനു ജീവിതത്തിൽ സവിശേഷമാം വിധം സ്ഥാനം കൊടുക്കുന്ന പലർക്കും ഇതു മരിയ ഭക്തിയുടെ ഒരു ഭാഗമായി തീർന്നിരിക്കുന്നു. 1854 ൽ സഭ ഔദോഗികമായി പരിശുദ്ധ കന്യകാമറിയത്തിന്റെ അമലാത്ഭവം വിശ്വാസ സത്യമായി പ്രഖ്യാപിച്ച അന്നു മുതൽ ഈ അത്ഭുതമെഡൽ എല്ലാവർക്കും പ്രത്യേകിച്ച് അമലോത്ഭവ മാതാവിന്റെ പുരോഹിതർക്ക് Marian Fathers of the Immaculate Conception വളരെ പ്രാധാന്യമുള്ളതാണ്. ഫ്രാൻസിലെ പാരീസിൽ ഡോട്ടേഴ്സ് ഓഫ് ചാരിറ്റി എന്ന സന്യാസ സമൂഹത്തിലെ 24 വയസുള്ള ഒരു നവ സന്യാസിനിക്കു ലഭിച്ച ദർശനമനുസരിച്ചാണ് ഈ അത്ഭുത മെഡലിന്റെ രൂപവൽക്കരണം. 1830 ജൂലൈ 18 തീയതി നടന്ന ഒരു അസാധാരണ സംഭവത്തോടെയാണ് കഥ ആരംഭിക്കുന്നത്. ആ രാത്രിയിൽ സി. കാതറിൻ ലബോറെയെ (Catherine Laboure) ഒരു കുട്ടി വിളിച്ചുണർത്തി മഠത്തിന്റെ ചാപ്പലിലേക്കു നയിച്ചു. അവിടെ പരിശുദ്ധ കന്യകാമറിയം ഒരു കസേരയിൽ ഇരിക്കുന്നതായി സി. കാതറിൻ കണ്ടു. അത്ഭുതപരതന്ത്രമായ കാതറിൻ മറിയത്തിന്റെ മുമ്പിൽ മുട്ടുമുത്തി. അവളുടെ കരങ്ങൾ അമ്മയുടെ മടിയിൽ വച്ചു സംസാരിക്കാൻ തുടങ്ങി അതു മണിക്കൂറുകളോളം നീണ്ടു. സംസാരത്തിനിടയിൽ മറിയം കാതറിനോടു താൻ തിരികെ വരുമെന്നും ഒരു പുതിയ ദൗത്യം അവളെ ഭരമേല്പിക്കുമെന്നും വാഗ്ദാനം ചെയ്തു. കുട്ടി തന്നെ കാതറിനെ അവളുടെ കിടക്കയിലേക്കു നയിച്ചു. ജൂലൈ 19ലെ പ്രഭാത മണി കേട്ടാണ് പിന്നീട് അവൾ ഉണർന്നത്. നാലു മാസത്തിനകം പരിശുദ്ധ മറിയത്തിന്റെ ആഗ്രഹം സി. കാതറിൻ മനസ്സിലാക്കി. 1830 നവംബർ 27 തീയതിയിലെ സായാഹ്ന ധ്യാനത്തിനിടയിൽ പരിശുദ്ധ മറിയത്തിന്റെ ദർശനം അവൾക്കുണ്ടായി.മെഡലിൽ ചിത്രീകരിച്ചിരിക്കുന്നതു പോലെ ഒരു ഗ്ലോബിന്റെ മുകളിലാണ് പരിശുദ്ധ മറിയം പ്രത്യക്ഷപ്പെട്ടത്. പരിശുദ്ധ അമ്മ കാതറിനോടു പറഞ്ഞു, " ഞാൻ കാണിച്ചു തരുന്ന മാതൃകയിൽ ഒരു മെഡൽ നിർമ്മിക്കുക, ഇത് അണിയുന്നവർ, പ്രത്യേകമായി കഴുത്തിലണിച്ചുന്നവർ വലിയ കൃപകൾ സ്വന്തമാക്കും." ആദ്യ മെഡലുകൾ 1832 നിർമ്മിക്കുകയും പാരീസിലുടനീളം വിതരണം ചെയ്യുകയും ചെയ്തു. മെഡലുകൾ ധരിക്കുന്നവർ ധാരാളം അനുഗ്രഹങ്ങൾ പ്രാപിക്കാൻ തുടങ്ങി. ഈ ഭക്തി വളരെ വേഗത്തിൽത്തനെ നാടെങ്ങും പടർന്നു.1836 സഭ, മാതാവിന്റെ ഈ പ്രത്യക്ഷീകരണം ശരിയാണന്നു പ്രഖ്യാപിച്ചു. #{blue->none->b->മെഡലിന്റ മുൻവശം }# മെഡലിന്റെ മുൻവശത്ത് മറിയം ഒരു ഗ്ലോബിന്റെ മുകളിൽ നിൽക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. അവൾ പാദങ്ങൾ കൊണ്ട് ഒരു സമർപ്പത്തിന്റെ തല തകർക്കുന്നു. കാതറിൻ പറയുന്നതനുസരിച്ച് ആദ്യ ദർശനത്തിൽ പരിശുദ്ധ മറിയം സൂര്യരശ്മിപോലെ തേജസ്സുള്ളതായിരുന്നു. മറിയത്തിന്റെ കരങ്ങളിൽ നിന്നു പ്രവഹിച്ചിരുന്ന കിരണങ്ങൾ മറിയം കാതറിനോടു പറഞ്ഞതുപോലെ "എന്നോടു യാചിക്കുന്നവർക്കു ഞാൻ ചൊരിയുന്ന കൃപകളെയാണ് സൂചിപ്പിക്കുക ". ഓവൽ ആകൃതിയിലുള്ള ഈ മെഡലിന്റെ ഒരു വശത്ത് ജന്മപാപമില്ലാതെ ജനിച്ച മറിയമേ, നിന്നിൽ അഭയം തേടുന്ന ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. #{blue->none->b->മെഡൽ വെളിപ്പെടുത്തുന്ന മരിയവിജ്ഞാനങ്ങൾ}# മറിയം നമ്മുടെ അമ്മ - തുറന്ന കരങ്ങളിലൂടെ ഈ ലോകത്തിലുള്ള എല്ലാവർക്കും അഭയസ്ഥാനമായ അമ്മയാണ് താനെന്ന് മറിയം സൂചിപ്പിക്കുന്നു. അമലോത്ഭവ - ജന്മപാപമില്ലാതെ ജനിച്ചവൾ എന്ന സംജ്ഞ മറിയത്തിന്റെ അമലോത്ഭവത്തെ ധ്വനിപ്പിക്കുന്നു. സ്വർഗ്ഗരോപിത - ഗ്ലോബ്ലിനു മുകളിൽ മറിയം നിൽക്കുന്നത് മറിയത്തിന്റെ സ്വർഗ്ഗാരോപണത്തിന്റെ സൂചനയാണ്. മധ്യസ്ഥ - മറിയത്തിന്റെ കരങ്ങളിൽ നിന്നു പ്രവഹിക്കുന്ന കൃപകളായ കിരണങ്ങൾ പരിശുദ്ധ മറിയത്തിന്റെ മധ്യസ്ഥതയുടെ പ്രതീകമാണ്. മറിയം നമ്മുടെ സംരക്ഷക - സർപ്പത്തിന്റെ തല തകർത്തുകൊണ്ട് മറിയം മനുഷ്യവർഗ്ഗത്തെ സംരക്ഷിക്കുന്നു. (ഉൽപത്തി 3:15). #{blue->none->b->മെഡലിന്റെ മറുവശം}# മറുവശത്ത് വെളിപാടു പുസ്തകത്തിൽ രേഖപ്പെടുത്തിയപോലെ "ശിരസ്സിൽ പന്ത്രണ്ടു നക്ഷത്രങ്ങൾ കൊണ്ടുള്ള കിരീടം" (വെളി. 12:1) പോലെ 12 നക്ഷത്രങ്ങൾ. M എന്ന അക്ഷരത്തിനുള്ളിലൂടെ ഒരു കുരിശ് ഉയർന്നു നിൽക്കുന്നു, അതിനു താഴെ ജ്വലിക്കുന്ന രണ്ട് ഹൃദയങ്ങളും ,ഒരു ഹൃദയം മുള്ളുകളാൽ ചുറ്റപ്പെട്ടതും മറ്റൊന്ന് വാളിനാൽ പിളർന്നതു. ഈ രൂപകൽപ്പനയിൽ കത്തോലിക്കാ വിശ്വാസത്തിന്റെ ചില പ്രതീകങ്ങൾ നിഴലിക്കുന്നുണ്ട്. M എന്ന അക്ഷരം പരിശുദ്ധ മറിയത്തെ അമ്മയും മധ്യസ്ഥയുമായി മനസ്സിലാക്കുന്നു. കുരിശ് - നമ്മളെ രക്ഷിച്ച യേശുവിന്റെ രക്ഷകരമായ കുരിശാണ്. 12 നക്ഷത്രങ്ങൾ — ആദിമസഭയെ പടുത്തുയർത്തിയ 12 അപ്പസ്തോലന്മാരെ സൂചിപ്പിക്കുന്നു. ഇടതു വശത്തുള്ള ഹൃദയം — ഈശോയുടെ തിരുഹൃദയമാണ് വലതു വശത്തുള്ള ഹൃദയം — പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവ ഹൃദയമാണ്. തീജ്വാലകൾ — യേശുവിന്റെയും മാതാവിന്റെയും നമ്മോടുള്ള സ്നേഹത്തിന്റെ പ്രതീകം. ഈ മെഡൽ ധരിച്ചിരുന്ന നമുക്കെല്ലാവർക്കും പരിചിതരായ രണ്ട് വിശുദ്ധരാണു വിശുദ്ധ മാക്സിമില്യാൻ കോൾബയും വിശുദ്ധ മദർ തേരേസായും. ഫാ: കോൾബ തന്റെ ജീവിതകാലത്ത് മാതാവിന്റെ അമലോത്ഭവ ഭക്തി പ്രചരിപ്പിക്കാൻ അമലോത്ഭവ മാതാവിന്റെ പടയാളികൾ (Knights of the Immaculata)എന്നൊരു ദൈവമാതൃഭക്ത സംഘടനയ്ക്കു രൂപം നൽകിയിരുന്നു. ആ സംഘടനയുടെ അധികാരമുദ്രയായിരുന്നു ഈ അത്ഭുത മെഡൽ, ഇതിലെ അംഗങ്ങൾ എല്ലാവരും ഈ മെഡൽ ധരിക്കണമെന്നു നിഷ്കർഷിച്ചിരുന്നു. കോൾബേയുടെ അഭിപ്രായത്തിൽ തിന്മക്കെതിരെയുള്ള സിൽവർ ബുള്ളറ്റായിരുന്നു (silver bullet) ഈ മെഡൽ. കൽക്കത്തായിലെ മദർ തേരേസാ ഈ മെഡലിനെ ഉപവിയുടെ മെഡൽ (medal of charity)എന്നാണ് വിളിച്ചിരുന്നത്. ദൈവം എല്ലാ വ്യക്തികളെയും എല്ലാ നിമിഷവും സ്നേഹിക്കുന്നു എന്നതിന്റെ അടയാളമായണ് മദർ ഈ അത്ഭുത മെഡലിനെ കണ്ടിരുന്നത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ മനുഷ്യൻ ജെമൈക്കയുടെ ഉസൈൻ ബോൾട്ടിന്റെ ഓരോ സ്വർണ്ണ വേട്ടയും അത്ഭുത മെഡലൽ അണിഞ്ഞുകൊണ്ടായിരുന്നു. പരിശുദ്ധ മറിയം വഴി യേശുവിലേക്കു അത്ഭുതകരമായി വളരാൻ ഈ മെഡൽ നമ്മെ സഹായിക്കട്ടെ. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script
Image: /content_image/Mirror/Mirror-2022-11-28-19:39:57.jpg
Keywords: അത്ഭുത മെഡ