Contents

Displaying 19731-19740 of 25033 results.
Content: 20123
Category: 1
Sub Category:
Heading: അന്നന്ന് നടക്കുന്ന കാര്യങ്ങള്‍ ദിവസം അവസാനിക്കും മുന്‍പ് വിചിന്തനം ചെയ്യണം: ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: അനുദിന ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ അന്നന്ന് വിചിന്തനം ചെയ്യണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. ഇന്നലെ നവംബർ 30 ബുധനാഴ്ച ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയാണ് ആത്മവിചിന്തനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പാപ്പ എടുത്തുപറഞ്ഞത്. പത്രങ്ങളിലൂടെയല്ല, സ്വന്തം ഹൃദയത്തിൽ നിന്നാണ് ജീവിതത്തിലെ സംഭവങ്ങളെ വായിച്ചറിയേണ്ടതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.

Before the day's end, let us learn how to read what has happened during that day in the book of our hearts -- not in newspapers, but in my heart. #Discernment
— Pope Francis (@Pontifex) November 30, 2022

"ഒരു ദിവസം പൂർത്തിയാകുന്നതിന് മുൻപ് അന്ന് സംഭവിച്ചവയെന്തെന്ന് നമ്മുടെ ഹൃദയമെന്ന പുസ്തകത്തിൽ വായിക്കാൻ നമുക്ക് പഠിക്കാം. പത്രങ്ങളില്‍ നിന്നല്ല, എന്റെ ഹൃദയത്തിൽ''- പാപ്പ ട്വീറ്റ് ചെയ്തു. #Discernment അഥവാ 'വിചിന്തനം' എന്ന ഹാഷ് ടാഗ് സഹിതമായിരിന്നു പാപ്പയുടെ ട്വീറ്റ്. വിവിധ ഭാഷകളിലായി 4 കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ ഒന്‍പത് ഭാഷകളില്‍ ലഭ്യമാക്കുന്നുണ്ട്.
Image: /content_image/News/News-2022-12-01-21:33:22.jpg
Keywords: പാപ്പ
Content: 20124
Category: 18
Sub Category:
Heading: മത്സ്യത്തൊഴിലാളികളുടെ അതിജീവന സമരം: ആർച്ച് ബിഷപ്പ് തോമസ് നെറ്റോയെ ഒന്നാം പ്രതിയാക്കി വീണ്ടും കേസ്
Content: വിഴിഞ്ഞം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന അതിജീവന സമരവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ. നെറ്റോയെ ഒന്നാം പ്രതിയാക്കി വീണ്ടും കേസ്. വികാരി ജനറാൾമാരായ രണ്ടുപേരും പത്ത് വികാരിമാരും ഉൾപ്പെടെ 16 പേർക്കെതി രേയും കണ്ടാലറിയാവുന്ന പത്ത് പേർക്കെതിരെയുമാണ് പുതിയ കേസ്. തുറമുഖനിർ മാണത്തിന് കല്ലുമായി വന്ന ടിപ്പർ ലോറികളെ സമരപ്പന്തൽ പൊളിച്ച് കടത്തിവിടാനു ള്ള അധികൃതരുടെ ശ്രമത്തിനെതിരേ കഴിഞ്ഞ 27നു നടന്ന സംഘർഷവുമായി ബന്ധ പ്പെടുത്തിയും വിഴിഞ്ഞം പോലീസ് കേസെടുത്തിരുന്നു. സമരപ്പന്തലിൽ എത്താതിരുന്ന ആർച്ച്ബിഷപ്പിനും സഹായമെത്രാനുമെതിരെ കേസെടുത്തതിൽ പ്രതിഷേധമുയരുന്നതിനിടയിലാണ് അന്യായമായി സംഘം ചേരൽ, കോടതി ഉത്തരവ് ലംഘിച്ച് അദാനി പോർട്ടിലെ അതീവസുരക്ഷാ മേഖലയിൽ കട ന്നുകയറി നിർമാണ പ്രവർത്തനം തടസപ്പെടുത്തി എന്നീ കുറ്റങ്ങൾക്ക് ഐപിസി 143, 145, 149, 109, 188,447 എന്നീ വകുപ്പുകൾ ചേർത്ത് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോയെ കൂടാതെ മോൺ. യൂജിൻ എച്ച്. പെരേര, മോ ൺ.ജോസഫ്, വികാരിമാരായ ഫാ.ലോറൻസ് കുലാസ്, ഫോ. ജോർജ് പാട്രിക്, ഫാ. ഫ്ലാബിയസ് ഡിക്രൂസ്, ഫാ. മൈക്കിൾ തോമസ്, ഫാ. സജിൻ, ഫാ. അഷിൻ ജോൺ, ഫാ. ആന്റണി, ഫാ.എ.ആർ. ജോൺ എന്നിവരെയും പ്രതിചേർത്തു.
Image: /content_image/India/India-2022-12-02-11:22:37.jpg
Keywords: വിഴിഞ്ഞ
Content: 20125
Category: 14
Sub Category:
Heading: ഇസബെലിന്റെ പോരാട്ടത്തിന് ഫലം; ചരിത്രത്തില്‍ ആദ്യമായി യൂറോപ്യന്‍ പാര്‍ലമെന്റില്‍ പുല്‍ക്കൂട്
Content: ബ്രസ്സല്‍സ്: യൂറോപ്യന്‍ പാര്‍ലമെന്റിന്റെ (എം.ഇ.പി) ചരിത്രത്തിലാദ്യമായി ബ്രസ്സല്‍സിലെ പാര്‍ലമെന്റ് ആസ്ഥാന മന്ദിരത്തില്‍ പുല്‍ക്കൂട്. യൂറോപ്യന്‍ പാര്‍ലമെന്റിലെ സ്പാനിഷ് പ്രതിനിധിയായ ഇസബെല്‍ ബെഞ്ചുമിയ നടത്തിയ നിരന്തര പോരാട്ടമാണ് ‘എം.ഇ.പി’യില്‍ തിരുപ്പിറവി ദൃശ്യം ഒരുങ്ങുന്നതിന് കാരണമായത്. ക്രിസ്ത്യന്‍ വേരുകളെ കൂടാതെ യൂറോപ്പിനെ മനസ്സിലാക്കുവാന്‍ സാധ്യമല്ലായെന്നു ബെഞ്ചുമിയ പറഞ്ഞു. ഇതിനുവേണ്ടി മൂല്യവത്തായ പോരാട്ടമാണ് താന്‍ നടത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. യൂറോപ്പിലേക്കും, ഏഷ്യയിലേക്കും വേണ്ടി നിരവധി പുല്‍ക്കൂടുകള്‍ നിര്‍മ്മിച്ച് നല്‍കിയിട്ടുള്ള സ്പാനിഷ് പുല്‍ക്കൂട് നിര്‍മ്മാണ വിദഗ്ദനായ ജെസുസ്‌ ഗ്രിനാന്‍ കൈകൊണ്ട് നിര്‍മ്മിച്ച പുല്‍ക്കൂടാണ് യൂറോപ്പ്യന്‍ പാര്‍ലമെന്റിലേക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. പൂജരാജാക്കന്‍മാര്‍ ഉണ്ണീശോയെ സന്ദര്‍ശിക്കുന്നത് അടക്കമുള്ള ക്രമീകരിച്ചിരിക്കുന്ന പുല്‍ക്കൂട് ജനുവരി 6 വരെ യൂറോപ്യന്‍ പാര്‍ലമെന്റ് ആസ്ഥാന മന്ദിരത്തില്‍ പ്രദര്‍ശിപ്പിക്കും. തിരുപ്പിറവി ദൃശ്യം ആസ്വദിക്കുകയെന്നത് ക്രിസ്തുമസിന്റെ ഏറ്റവും മനോഹരമായ അനുഭവങ്ങളില്‍ ഒന്നാണെന്ന് കത്തോലിക്ക വിശ്വാസിയായ ബെഞ്ചുമിയ പറയുന്നു. ഉണ്ണിയേശുവിന്റെ രൂപമുള്ള തിരുപ്പിറവി ദൃശ്യം സുവിശേഷ പ്രഘോഷണത്തിനുള്ള മനോഹരമായ മാര്‍ഗ്ഗം കൂടിയാണെന്ന് പറഞ്ഞ ബെഞ്ചുമിയ വിശ്വാസം മറ്റുള്ളവരിലേക്ക് കുത്തിവെക്കുവാനുള്ളതല്ലെങ്കിലും, സ്ഥാപനങ്ങള്‍ മറന്ന വിശ്വാസ സ്വാതന്ത്ര്യം സംരക്ഷിക്കുവാനുള്ള ഒരു മാര്‍ഗ്ഗം കൂടിയാണിതെന്നും കൂട്ടിച്ചേര്‍ത്തു.

Poder contemplar un Nacimiento en el Parlamento Europeo por primera vez en su historia es posible gracias al apoyo de muchas personas, en especial del @ppegrupo
Iniciamos con naturalidad y de la mano de artesanos murcianos lo que esperamos se convierta en una tradición duradera. pic.twitter.com/UEAYHVP6bg
— Isabel Benjumea (@IsabelBenjumea) November 29, 2022

യൂറോപ്പിന്റെ ചരിത്രമോ, സംസ്കാരമോ, കലയോ അതിന്റെ ക്രിസ്തീയ വേരുകളെ കൂടാതെ മനസ്സിലാക്കുവാന്‍ കഴിയില്ല. അതിന്റെ ക്രിസ്തീയ വേരുകളെ സംരക്ഷിക്കണമെന്നും ബെഞ്ചുമിയ ആവശ്യപ്പെട്ടു. പുല്‍ക്കൂട് സ്ഥാപിക്കുന്നതിനായി പാര്‍ലമെന്റ് പ്രസിഡന്റിന്റെ കാര്യാലയത്തേയാണ് ബെഞ്ചുമിയ ആദ്യം സമീപിച്ചത്. വിശ്വാസപരമായ ഉള്ളടക്കമുള്ളതിനാല്‍ അനുവദിക്കാന്‍ കഴിയില്ലെന്ന മറുപടി മൂന്ന്‍ മാസങ്ങള്‍ക്ക് ശേഷം ബെഞ്ചുമിയക്ക് ലഭിച്ചു. എന്നാല്‍ പ്രാഡോ മ്യൂസിയത്തിലെ കലകള്‍ യൂറോപ്യരെ ഡിസംബര്‍ 25 ക്രിസ്തുവിന്റെ ജന്മദിനമാണെന്ന് ഓര്‍മ്മിപ്പിക്കില്ലേ? എന്ന മറുചോദ്യമാണ് ബെഞ്ചുമിയ ഉന്നയിച്ചത്. ഓരോ ദിവസവും വിവിധ ആചരണങ്ങളുടെ ഓര്‍മ്മ പുതുക്കുന്ന വ്യവസ്ഥാപിത കൂട്ടായ്മ എന്തുകൊണ്ടാണ് ക്രിസ്തുമസ്സിന്റെ കാര്യം വരുമ്പോള്‍ പിന്‍വലിയുന്നതെന്നും അവര്‍ ചോദ്യമുയര്‍ത്തി. തന്റെ ആവശ്യം നിറവേറുന്നത് വരെ ബെഞ്ചുമിയ തന്റെ പോരാട്ടം തുടരുകയായിരുന്നു. ‘എം.ഇ.പി’യുടെ നിലവിലെ പ്രസിഡന്റ് റോബര്‍ട്ട് മെറ്റ്സോളയുടേയും, യൂറോപ്പ്യന്‍ ചേംബറിലെ സ്പാനിഷ് പോപ്പുലര്‍ പാര്‍ട്ടി നേതാവ് ഡോളോര്‍സ് മോണ്ട്സെറാറ്റിന്റേയും പിന്തുണ ഇക്കാര്യത്തില്‍ ബെഞ്ചുമിയക്ക് ലഭിച്ചിട്ടുണ്ട്. സ്പാനിഷ് പോപ്പുലര്‍ പാര്‍ട്ടി പ്രതിനിധികളാണ് പുല്‍ക്കൂടിന്റെ ചെലവ് വഹിക്കുക. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-12-02-11:40:13.jpg
Keywords: പുല്‍ക്കൂ, തിരുപിറ
Content: 20126
Category: 18
Sub Category:
Heading: വിഴിഞ്ഞത്തെ ജനകീയ സമരത്തെ ക്രിസ്ത്യൻ സമരമായി മുദ്ര കുത്തുന്നത് ശരിയല്ല: ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി
Content: കണ്ണൂർ: വിഴിഞ്ഞം സമരത്തിലെ ആവശ്യങ്ങള്‍ ന്യായമാണെന്നും ക്രൈസ്തവ സമരമെന്നും സഭാ സമരമെന്നും മുദ്രകുത്തുന്നത് കേരളത്തിന്റെ സംസ്കാരത്തിന് യോജിച്ചതല്ലെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. സമരക്കാരെ അധികാരികൾ രാജ്യദ്രോഹികളായിചിത്രീകരിക്കുന്നത് യഥാർഥ പ്രശ്നം മറച്ചുവെക്കാനാണെന്നും ജനകീയ സമരത്തെ ലത്തീൻ സഭയുടെ സമരം ക്രിസ്ത്യാനികളുടെ സമരം എന്നൊക്കെ ബ്രാന്റ് ചെയ്യുന്നത് കേരളത്തിന് ചേർന്നതല്ലെന്നും മാർ ജോസഫ് പാംപ്ലാനി കൂട്ടിച്ചേര്‍ത്തു. ഫാ. തിയോഡേഷ്യസിന്‍റെ വർഗ്ഗീയ പരാമർശത്തെ ആർച്ച് ബിഷപ്പ് തള്ളി. ഇത്തരം പരാമർശങ്ങൾ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടില്ലായെന്നും യഥാര്‍ത്ഥ വിഷയത്തില്‍ നിന്ന് തെന്നി മാറാനെ ഇത് കൊണ്ട് ഫലമുണ്ടാകുകയുള്ളൂവെന്നും മാർ ജോസഫ് പാംപ്ലാനി കൂട്ടിച്ചേര്‍ത്തു. തീരദേശ ജനതയ്ക്കു വേണ്ടിയുള്ള പുനരധിവാസ പാക്കേജ് നാളിതു വരെ നടപ്പായില്ല. പോർട്ട് ഒഴിവാക്കുക എന്നത് ഈ സാഹചര്യത്തിൽ പ്രായോഗികമാണെന്ന് കരുതുന്നില്ല.രാജ്യ വിരുദ്ധമായ ലക്ഷ്യം ആർക്കെങ്കിലുമുണ്ടെങ്കിൽ സർക്കാർ തന്നെ അക്കാര്യം ശരിയായി അന്വേഷിക്കുകയാണ് വേണ്ടത്.പുനരധിവാസ പാക്കേജ് നടപ്പാക്കാതെ തുറമുഖം തുറന്നാൽ ഒരു കാലത്തും പുനരധിവാസം നടക്കില്ല. ലത്തീൻ സഭയുടെ സമരത്തെ മറ്റ് സഭകളെല്ലാം അനുകൂലിക്കുന്നുണ്ട്. സഭകൾ തമ്മിൽ അകൽച്ചയും പിന്തുണക്കുറവും ഉണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നത് സമരത്തെ ദുർബലമാക്കുന്നതിന് സമാനമാണ്. മുഖ്യമന്ത്രിയിൽ പൂർണ വിശ്വാസം ഉണ്ട്. സമരത്തെ മനസിലാക്കാനും സമരത്തിന് പിന്നിൽ ഏതെങ്കിലും സാമൂഹ്യ വിരുദ്ധർ ഉണ്ടെങ്കിൽ അത് തിരിച്ചറിയാനും മുഖ്യമന്ത്രിക്കും പൊലീസിനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2022-12-02-12:45:37.jpg
Keywords: വിഴിഞ്ഞ
Content: 20127
Category: 10
Sub Category:
Heading: ബൈബിള്‍ ഉപയോഗത്തില്‍ ക്യൂബയില്‍ വന്‍വര്‍ദ്ധനവ്; ‘ഏശയ്യ 41:10’ 2022-ല്‍ ഏറ്റവുമധികം പങ്കുവെയ്ക്കപ്പെട്ട ബൈബിള്‍ വാക്യം
Content: വാഷിംഗ്ടണ്‍ ഡി‌.സി: ഇക്കൊല്ലം ഏറ്റവുമധികം വായിക്കപ്പെടുകയും, പങ്കുവെയ്ക്കപ്പെടുകയും ബുക്ക്മാര്‍ക്ക് ചെയ്യപ്പെടുകയും ചെയ്ത ബൈബിള്‍ വാക്യം ഏതാണെന്ന് വെളിപ്പെടുത്തി കോടിക്കണക്കിന് ഉപയോക്താക്കളുള്ള ജനപ്രിയ മൊബൈല്‍ ബൈബിള്‍ ആപ്പായ ‘യൂ വേര്‍ഷന്‍’. ‘ഏശയ്യ 41:10’ അഥവാ “ഭയപ്പെടേണ്ട ഞാന്‍ നിന്നോട് കൂടെയുണ്ട്, സംഭ്രമിക്കേണ്ട ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലതുകൈകൊണ്ട് ഞാന്‍ നിന്നെ താങ്ങി നിര്‍ത്തും” എന്ന വചനമാണ് ഏറ്റവും അധികം ഉപയോഗിക്കപ്പെട്ടതെന്ന് ‘യൂ വേര്‍ഷന്‍’ വ്യക്തമാക്കി. ജീവിതത്തിലെ നമ്മുടെ പോരാട്ടങ്ങളില്‍ നമ്മള്‍ ഒറ്റക്കാണെന്ന് തോന്നുമ്പോള്‍, ‘നമ്മള്‍ ഒറ്റക്കല്ല’ എന്ന് ഓര്‍മ്മിക്കുവാനുള്ള നമ്മുടെ ആഗ്രഹമാണ് ഈ ബൈബിള്‍ വാക്യത്തിന്റെ ജനസമ്മതി വെളിപ്പെടുത്തുന്നതെന്നു ആപ്പിന്റെ സ്ഥാപകനും, സി.ഇ.ഒ യുമായ ഗ്രുനെവാൾഡ് ‘സി.ബി.എന്‍ ന്യൂസ്’ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ജീവിതത്തിലെ ഓരോ ദിവസവും സത്യ ദൈവത്തെ അന്വേഷിക്കുന്നവര്‍ക്കുള്ള വെല്ലുവിളിയും, പ്രോത്സാഹനവും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് യൂ വേര്‍ഷന് 2008-ല്‍ രൂപം നല്‍കുന്നത്. 1,900-ത്തോളം ഭാഷകളില്‍ സൗജന്യ ബൈബിള്‍ അനുഭവം നല്‍കുന്ന ഈ ആപ്പ് ഇതുവരെ 54.5 കോടി ഉപകരണങ്ങളിലാണ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ഈ വര്‍ഷം ആപ്പിന് 200 കോടി ഹൈലൈറ്റുകളും, ബുക്ക്മാര്‍ക്കുകളും, കുറിപ്പുകളും ലഭിച്ചുവെന്നും അര്‍ജന്റീന, ഫ്രാന്‍സ്, ജര്‍മ്മനി, അമേരിക്ക പോലെയുള്ള രാജ്യങ്ങളില്‍ ഏറ്റവുമധികം പങ്കുവെയ്ക്കപ്പെട്ട വചനം ഏശയ്യ 41:10 ആണെന്നും ഗ്രുനെവാൾഡ് പറഞ്ഞു. ഇക്കൊല്ലം ബൈബിള്‍ ഉപയോഗം ഏറ്റവും കൂടുതല്‍ വര്‍ദ്ധിച്ചിരിക്കുന്നത് ക്യൂബയിലാണ്. 2021-നേ അപേക്ഷിച്ച് 76% വര്‍ദ്ധനവാണ് ക്യൂബയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഭൂഖണ്ഡ തലത്തിലുള്ള വളര്‍ച്ച നോക്കിയാല്‍ യൂറോപ്പും ആഫ്രിക്കയുമാണ് മുന്നില്‍. വിവിധ രാജ്യങ്ങളിലെ യുക്രൈന്‍ ഭാഷയിലുള്ള ബൈബിള്‍ ഉപയോഗത്തിന് സര്‍വ്വകാല റെക്കോര്‍ഡ് വര്‍ദ്ധനവുണ്ടായെന്നും യൂ വേര്‍ഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് പോളണ്ടില്‍ 241%, ജര്‍മ്മനിയില്‍ 733% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൊത്തത്തില്‍ നോക്കിയാല്‍ യുക്രൈനിലെ ബൈബിള്‍ ഉപയോഗത്തിന് 55% വര്‍ദ്ധനവാണ് ഇക്കൊല്ലം രേഖപ്പെടുത്തിയിരിക്കുന്നത്. യുദ്ധത്തിന്റെ ആരംഭത്തില്‍ യൂ വേര്‍ഷനിലെ സെര്‍ച്ച്ബാര്‍ വഴിയുള്ള അന്വേഷണങ്ങള്‍ മുന്‍ മാസത്തെ അപേക്ഷിച്ച് ഇരട്ടിയായിരിന്നു തുടക്കത്തില്‍ “യുദ്ധം”, “ഭയം”, “ആകുലത” തുടങ്ങിയ വാക്കുകളാണ് കൂടുതലായും അന്വേഷിക്കപ്പെട്ടതെങ്കിലും ചുരുങ്ങിയ സമയം കൊണ്ട് ‘സ്നേഹം’ എന്ന വാക്കായിരുന്നു ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ടതെന്നും ‘യൂ വേര്‍ഷന്‍’ ടീം വ്യക്തമാക്കി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-12-02-13:12:39.jpg
Keywords: ബൈബി
Content: 20128
Category: 1
Sub Category:
Heading: 'സന്യാസ ദൈവവിളി'യെ കുറിച്ച് അറിയേണ്ടതെല്ലാം: രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠന പരമ്പരയുടെ 41ാമത്തെ ക്ലാസ് നാളെ ZOOM-ല്‍
Content: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിനാളുകള്‍ തത്സമയം Zoom-ലൂടെ പങ്കെടുക്കുന്ന 'പ്രവാചകശബ്ദം' ഒരുക്കുന്ന രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠന പരമ്പരയുടെ 41ാമത്തെ ക്ലാസ് നാളെ (ഡിസംബര്‍ 3, 2022) നടക്കും. കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തില്‍ നയിക്കുന്ന ക്ലാസ് ഇന്ത്യന്‍ സമയം വൈകീട്ട് 06 മണി മുതല്‍ 07 വരെയാണ് നടക്കുക. കഴിഞ്ഞ ക്ലാസുകള്‍ക്ക് തുടര്‍ച്ചയായി കത്തോലിക്ക സന്യാസത്തെ കുറിച്ച് ആയിരിക്കും നാളത്തേ ZOOM ക്ലാസും. ദൈവവിളിയെന്ന് പറഞ്ഞാൽ എന്താണ്? സന്യാസത്തിന്റെ ദൈവിളി എങ്ങനെ സംഭവിക്കുന്നു? ദൈവം വിളിച്ച ഒരാൾക്ക് സന്യാസം വേണ്ടെന്നുവെയ്ക്കാൻ സ്വാതന്ത്ര്യമുണ്ടോ? സന്യാസ ദൈവവിളിയുള്ള ഒരാൾ സന്യാസം സ്വീകരിക്കാതിരിന്നാൽ എന്ത് സംഭവിക്കാം? സന്യാസത്തിലേക്ക് ഒരാളെ നൽകാൻ നേർച്ച നേരാൻ സാധിക്കുമോ? ദൈവവിളി ഉണ്ടോയെന്നു എങ്ങനെ തിരിച്ചറിയാം? എന്തൊക്കെയാണ് ലക്ഷണങ്ങൾ? സന്യാസം സ്വീകരിച്ച ചിലര്‍ എന്തുക്കൊണ്ടാണ് വീണുപോകുന്നത്? ദൈവത്തിന്റെ വിളി ശാശ്വതമല്ലേ? ദൈവവിളി ഇല്ലാത്തത് കൊണ്ടാണോ ചിലർക്ക് വീഴ്ച പറ്റുന്നത്? തുടങ്ങീ നിരവധിയായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നാളത്തെ ഒരു മണിക്കൂര്‍ ക്ലാസില്‍ പങ്കുവെയ്ക്കപ്പെടും. ക്ലാസിന് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 05;25നു ജപമാല ആരംഭിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും മിഷ്ണറിമാരും അല്‍മായരും ഉള്‍പ്പെടെ നിരവധിപേരാണ് ക്ലാസില്‍ ഭാഗഭാക്കാകുന്നത്. ഏവര്‍ക്കും ക്രിസ്തു വിശ്വാസവും തിരുസഭ പ്രബോധനങ്ങളും വളരെ ലളിതമായും ആഴത്തിലും മനസിലാക്കുവാന്‍ സഹായകരമായ ഈ ക്ലാസിലേക്ക് ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു. ➧ {{Zoom Link-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}}
➧ #{blue->none->b->Meeting ID: 864 173 0546 ‍}#
➧ #{blue->none->b-> Passcode: 3040 ‍}# ➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/FmNfZeumsJY4UFMVfJHqD6}}
Image: /content_image/News/News-2022-12-02-15:44:03.jpg
Keywords: സന്യാസ
Content: 20129
Category: 1
Sub Category:
Heading: എമിരിറ്റസ് ബെനഡിക്ട് പാപ്പ തിരുസഭയ്ക്കു നല്‍കിയ സംഭാവനകള്‍ നന്ദിപൂര്‍വ്വം അനുസ്മരിച്ച് ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: എട്ടു വര്‍ഷത്തോളം തിരുസഭയെ നയിച്ചു ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്ന എമിരിറ്റസ് ബെനഡിക്ട് പാപ്പയെ നന്ദി പൂര്‍വ്വം അനുസ്മരിച്ച് ഫ്രാന്‍സിസ് പാപ്പ. ബെനഡിക്ട് പാപ്പയുടെ പ്രബോധനങ്ങള്‍ തിരുസഭയുടെ ഭാവിക്ക് ഏറെ ഉപകാരപ്രദമാണെന്ന് ഫ്രാൻസിസ് പാപ്പ പറഞ്ഞു. ഇന്നലെ ഡിസംബർ ഒന്നാം തീയതി വത്തിക്കാനിൽവെച്ചു നടന്ന റാറ്റ്‌സിംഗർ പുരസ്കാരച്ചടങ്ങിലാണ് തന്റെ മുൻഗാമിയായ ബെനഡിക്ട് പാപ്പ സഭയ്ക്ക് നൽകിയ സംഭാവനകൾ ഫ്രാൻസിസ് പാപ്പ അനുസ്മരിച്ചത്. തന്റെ മുൻഗാമിയുടെ ചിന്തകളും പഠനങ്ങളും ഇന്നലെകൾക്ക് മാത്രമല്ല, സഭയുടെ ഭാവിക്കും ഉപകാരപ്രദമാണെന്നും, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രബോധനങ്ങളും സഭയും ലോകവുമായുള്ള സംവാദങ്ങളും പ്രാവർത്തികമാക്കുന്നതിൽ സഹായകരമാണെന്നും ഫ്രാൻസിസ് പാപ്പ പറഞ്ഞു. രണ്ടാം വത്തിക്കാൻ കൗൺസിലിൽ നേരിട്ട് സംബന്ധിച്ച ബെനഡിക്ട് പാപ്പ, സഭാശാസ്ത്രങ്ങളിൽ വിദഗ്ദൻ എന്ന നിലയിൽ, കൗൺസിലിൽ തന്റേതായ പങ്കു നൽകി. പിന്നീട് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പയോടൊപ്പവും, ആഗോളസഭയുടെ നേതൃസ്ഥാനത്തിരുന്നും കൗൺസിലിന്റെ പ്രധാന തീരുമാനങ്ങൾ സഭയിൽ പ്രവർത്തികമാക്കുവാൻ സഭയെ സഹായിച്ചിരുന്നുവെന്നും എടുത്തുപറഞ്ഞു. ബെനഡിക്ട് പിതാവുമായുമായുള്ള തന്റെ അടുത്ത ബന്ധവും കൂടിക്കാഴ്ചകളും അനുസ്മരിച്ച ഫ്രാൻസിസ് പാപ്പ, ആഗോളസഭയ്ക്കായി ബെനഡിക്ട് പാപ്പായുടെ പ്രാർത്ഥനയോടെയുള്ള അനുധാവനവും ആധ്യാത്മികസാന്നിദ്ധ്യവും ഏവർക്കും ഉറപ്പുള്ളതാണെന്ന കാര്യം അനുസ്മരിച്ചു. ബെനഡിക്ട് പിതാവിന്റെ ദൈവശാസ്ത്രപരമായ സംഭാവനകൾ ജർമനിയിലും, മറ്റു വിവിധ ഭാഷകളിലും പുറത്തിറങ്ങുന്ന കാര്യം ഓർമ്മിപ്പിച്ച ഫ്രാൻസിസ് പാപ്പ, അവ ദൈവശാസ്ത്രപരമായ ശക്തമായ ഒരു അടിത്തറയാണെന്നും, സഭയുടെ മുന്നോട്ടുള്ള യാത്രയിൽ അത് സഹായകരമാകുമെന്നും എടുത്തുപറഞ്ഞു. ദൈവത്തിന്റെ ആത്മാവിനാൽ നയിക്കപ്പെട്ട്, ഒരുമയിൽ ജീവിക്കുകയും, സിനഡാത്മകമായി, ഒരുമയിൽ സഞ്ചരിക്കുകയും ചെയ്യുന്ന ഒരു കൂട്ടായ്മയായാണ് ബെനഡിക്ട് പാപ്പ നമുക്ക് കാണിച്ചുതന്നത്. സമഗ്രപരിസ്ഥിതി ശാസ്ത്രം, മനുഷ്യാവകാശങ്ങൾ, വ്യത്യസ്ത സംസ്കാരങ്ങൾ തമ്മിലുള്ള കൂടിക്കാഴ്ചകൾ തുടങ്ങിയ മേഖലകളിലും തന്റെ മുൻഗാമിയുടെ ചിന്തകളും പ്രബോധനങ്ങളും പ്രയോജനപ്രദമാണെന്നും പാപ്പ അനുസ്മരിച്ചു. ജോസഫ് റാറ്റ്സിംഗര്‍-ബെനഡിക്ട് XVI ഫൗണ്ടേഷന്റെ 2022-ലെ റാറ്റ്സിംഗര്‍ പുരസ്കാരം ഫ്രഞ്ച് ജെസ്യൂട്ട് വൈദികനായ ഫാ. മിഷേല്‍ ഫെഡോയും, അമേരിക്കയിലെ നിയമ പണ്ഡിതനായ ജോസഫ് എച്ച്.എച്ച് വീലറുമാണ് സ്വന്തമാക്കിയത്. ഇരുവര്‍ക്കും ഫ്രാന്‍സിസ് പാപ്പ പുരസ്കാരം സമ്മാനിച്ചു. കര്‍ദ്ദിനാള്‍ ജോസഫ് റാറ്റ്സിംഗര്‍ എന്ന മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്റെ ആത്മീയത ഉള്‍കൊണ്ടുകൊണ്ട് ദൈവശാസ്ത്രത്തിന് അര്‍ത്ഥവത്തായ സംഭാവനകള്‍ നല്‍കുന്ന പണ്ഡിതന്‍മാരെ ആദരിക്കുന്നതിനായി 2011 മുതലാണ് റാറ്റ്സിംഗര്‍ പുരസ്കാരം നല്‍കിത്തുടങ്ങിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-12-02-16:28:46.jpg
Keywords: പാപ്പ
Content: 20130
Category: 13
Sub Category:
Heading: ആത്മാക്കളുടെ സൗഖ്യത്തിനായി സമര്‍പ്പിത ജീവിതം തെരഞ്ഞെടുത്ത മുന്‍ സ്പാനിഷ് ഡോക്ടറുടെ ജീവിതസാക്ഷ്യം ശ്രദ്ധ നേടുന്നു
Content: മാഡ്രിഡ്: വൈദ്യ ചികിത്സാ രംഗത്ത് തിളങ്ങിനില്‍ക്കവേ തന്റെ കരിയര്‍ ഉപേക്ഷിച്ച് കര്‍ത്താവിന്റെ മണവാട്ടിയായ മുന്‍ സ്പാനിഷ് ഡോക്ടറുടെ ജീവിതകഥ വാര്‍ത്തകളില്‍ ഇടം നേടുന്നു. ഉന്നതമായ കരിയര്‍ ഉപേക്ഷിച്ച് ആത്മാക്കളുടെ സൗഖ്യത്തിനായി സമര്‍പ്പിത ജീവിതത്തിന് 'യെസ്' പറഞ്ഞ കര്‍മ്മലീത്താ സന്യാസിനി അകീകോ ടമൂരയുടെ ജീവിതകഥയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. തന്റെ തൊഴില്‍ ജീവിതത്തില്‍ ഏറെ സന്തോഷവതിയായിരുന്നെങ്കിലും ദൈവവിളി സ്വീകരിക്കുവാന്‍ അകീകോ തീരുമാനിക്കുകയായിരുന്നു. മാഡ്രിഡില്‍ ജനിച്ച അകീകോ തന്റെ അഞ്ചാമത്തെ വയസ്സിലാണ് മാമോദീസ മുങ്ങിയത്. മരണകിടക്കയില്‍വെച്ച് അമ്മൂമ്മ തന്റെ പിതാവിനോടു പറഞ്ഞ ആഗ്രഹം പാലിക്കുവാന്‍ അകീകോ നവാര സര്‍വ്വകലാശാലയില്‍ മെഡിസിനു ചേര്‍ന്നു. സ്പെയിനിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഫൈനല്‍ പരീക്ഷയായ എം.ഐ.ആര്‍ പരീക്ഷക്കായി തയ്യാറെടുക്കവേ തീക്ഷ്ണതയുള്ള പ്രാര്‍ത്ഥനാകൂട്ടായ്മയിലെ അംഗങ്ങളോടൊപ്പം ഒരു വീട്ടില്‍ ഒരുമിച്ച് താമസിച്ചതാണ് ആത്മീയ ജീവിതവുമായുള്ള അവളുടെ ആദ്യ ബന്ധത്തിന് തുടക്കമായത്. അപ്പോഴൊന്നും താനൊരു കന്യാസ്ത്രീയാകുമെന്ന് ചിന്തിക്കുക പോലും ചെയ്തിരുന്നില്ലായെന്ന് അകീകോ പറയുന്നു. പഠനം വിജയകരമായി പൂര്‍ത്തിയാക്കി തൊറാസിക് സര്‍ജനായി മാഡ്രിഡില്‍ സേവനം തുടങ്ങിയ അകീകോ തന്റെ ജീവിതം ദൈവത്തിന്റെ ഹിതപ്രകാരം മുന്നോട്ടു പോകണമെന്ന് അതിയായി ആഗ്രഹിച്ചിരിന്നു. ഇതേ തുടര്‍ന്നു ദൈവം എന്താണ് തന്നില്‍ നിന്നും ആഗ്രഹിക്കുന്നത് എന്ന് വെളിപ്പെടുത്തി ലഭിക്കുവാന്‍ പ്രാര്‍ത്ഥന തുടങ്ങുകയായിരുന്നു. ഇതിനിടെ താന്‍ മരണത്തില്‍ നിന്നും രക്ഷപ്പെടുത്തിയ രോഗികളെ കുറിച്ചുള്ള ചിന്തയാല്‍ മെഡിക്കല്‍ രംഗം തന്നെയാണ് തന്റെ നിയോഗമെന്നും അവള്‍ കരുതി. ഒരു പെസഹ വ്യാഴാഴ്ച ജപമാലയും ചൊല്ലി വണ്ടി ഓടിച്ചു കൊണ്ടിരിക്കെ ''നീ എന്നില്‍ നിന്നും എന്താണ് ആഗ്രഹിക്കുന്നത്?'' എന്നു ദൈവത്തോട് ചോദിക്കുകയായിരിന്നുവെന്ന് അകീകോ പറയുന്നു. പെട്ടെന്ന് ആ നിമിഷമാണ് കര്‍മ്മലീത്താ സമൂഹത്തെകുറിച്ചുള്ള ചിന്ത അവളില്‍ വരുന്നത്. ഒരു ചെറുപക്ഷിയേപ്പോലെ ദൈവത്തിനായി സ്തുതിഗീതങ്ങള്‍ പാടുവാന്‍ കഴിയുമെന്നും, ദൈവം സദാ തന്റെ കൂടെ ഉണ്ടായിരിക്കുമെന്നുമുള്ള ചിന്ത അവളുടെ ഉള്ളില്‍ സമാധാനം സംജാതമാക്കി. എന്തെന്നില്ലാത്ത സന്തോഷവും ആത്മസംപ്തൃതിയും അവള്‍ അനുഭവിച്ചറിഞ്ഞു. വൈകിയില്ല. 2012 ഏപ്രില്‍ മാസത്തിലാണ് തന്റെ തീരുമാനത്തേക്കുറിച്ച് അകീകോ തന്റെ കുടുംബത്തോട് പറയുന്നത്. അതേ വര്‍ഷം ഓഗസ്റ്റില്‍ അവള്‍ ഗുയിപുസ്കോവയിലെ സാറുറ്റ്സിലെ ഗുഡ് ഷെപ്പേര്‍ഡ് മഠത്തില്‍ ചേര്‍ന്നു. വര്‍ഷം 10 പിന്നിട്ടെങ്കിലും ഏറെ ശ്രദ്ധ നേടി പ്രശസ്തമായ ഡോക്ടര്‍ പദവി ഈശോയ്ക്ക് മുന്നില്‍ ഉപേക്ഷിച്ച് സമര്‍പ്പിത ജീവിതത്തിന്റെ സൗരഭ്യം അനേകര്‍ക്ക് പകരുകയാണ് ഈ യുവസന്യാസിനി. നമ്മുടെ ജീവിതത്തില്‍ പ്രവേശിക്കുവാന്‍ ദൈവത്തെ അനുവദിച്ചാല്‍, ജീവിതത്തില്‍ അത്ഭുതങ്ങള്‍ ഉണ്ടാകുമെന്ന്‍ സിസ്റ്റര്‍ അകീകോ അടിവരയിടുന്നു. എല്ലാ പ്രഭാതത്തിലും താന്‍ ഒരു കര്‍മ്മലീത്താ സന്യാസിനിയാണെന്നും സന്തോഷവതിയും സ്വതന്ത്രയുമാണെന്നും സിസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. മുന്നോട്ടുള്ള തന്റെ ജീവിതം മുഴുവന്‍ അനേകര്‍ക്ക് മുന്നില്‍ ഈശോയേ പകര്‍ന്നു കൊടുക്കാനുള്ള പദ്ധതികളുമായി മുന്നോട്ടുപോകുകയാണ് സിസ്റ്റര്‍ അകീകോ ടമൂര. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-12-02-17:48:53.jpg
Keywords: സമര്‍
Content: 20131
Category: 18
Sub Category:
Heading: മെത്രാന്മാര്‍ക്ക് ഇടയില്‍ അഭിപ്രായ ഭിന്നതയില്ല: ആരോപണങ്ങളുടെ പിന്നിലെ യാഥാർത്ഥ്യം വ്യക്തമാക്കി സീറോ മലബാർ സഭ
Content: കാക്കനാട്: എറണാകുളം കത്തീഡ്രൽ ബസിലിക്കയിൽ വി. കുർബാന അർപ്പിക്കാൻ എത്തിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ചുബിഷപ്പ് ആൻഡ്രൂസ് താഴത്ത് എത്തിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കാര്യങ്ങളുടെ യാഥാർത്ഥ്യം വ്യക്തമാക്കി സീറോ മലബാർ സഭയുടെ പ്രസ്താവന. നവംബർ 26-ന് രാവിലെ ഓൺലൈനായി കൂടിയ പെർമനന്റ് സിനഡ് പ്രതിനിധികളുമായി നടത്തിയ ചർച്ചയുടെ പശ്ചാത്തലത്തിൽ കത്തീഡ്രൽ ദേവാലയത്തിലും മൈനർസെമിനാരിയിലും ആദ്യപടിയായി സിനഡു തീരുമാനമനുസരിച്ചുള്ള കുർബാന ചൊല്ലുന്നതിനുള്ള നിർദേശം രേഖാമൂലം ബന്ധപ്പെട്ട വികാരിക്കും, റെക്ടറിനും സർക്കുലറിലൂടെ നൽകിയ കാര്യം പെർമനന്റ് സിനഡിനെ അറിയിച്ചിരിന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു. വികാരിയുമായുള്ള ധാരണപ്രകാരമാണ് തീയ്യതിയും സമയവും നിശ്ചയിച്ചത്. ചിലപ്പോൾ എതിർപ്പുകൾ ഉണ്ടാകാമെന്ന് സൂചിപ്പിച്ചെങ്കിലും ആവശ്യമായ സൗകര്യങ്ങൾ ചെയ്യാമെന്ന് വികാരി എഴുതിയ കാര്യവും പിതാവ് പെർമനന്റ് സിനഡിനെ അറിയിച്ചു. സിനഡുതീരുമാനവും പരിശുദ്ധ സിംഹാസനത്തിന്റെ നിർദേശങ്ങളുമനുസരിച്ച് പ്രവർത്തിക്കാൻ അപ്പസ്തോലിക് അഡ്മിനിസ്ട്രറ്റർ എന്ന നിലയിൽ അഭിവന്ദ്യ താഴത്തുപിതാവിന് ഉത്തരവാദിത്വമുണ്ടെന്ന് പെർമനന്റ് സിനഡ് വിലയിരുത്തി. അതിന്റെ അടിസ്ഥാനത്തിൽ നവംബർ 27-ന് കത്തീഡ്രൽ ദൈവാലയത്തിൽ അപ്പസ്തോലിക് അഡ്മിനിസ്ട്രേർ വി.കുർബാനയർപ്പിക്കാനുള്ള തീരുമാനത്തിന് പെർമനന്റ് സിനഡ് അംഗീകാരം നല്കിയെന്നും ഇതിന്റെ പശ്ചാത്തലത്തിലാണ് എത്തിചേർന്നതെന്നും സീറോ മലബാർ സഭയുടെ വിശദീകരണ കുറിപ്പിൽ പറയുന്നു. #{blue->none->b->പ്രസ്താവനയുടെ പൂർണ്ണരൂപം ‍}# എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ചുബിഷപ്പ് ആൻഡ്രൂസ് താഴത്തുപിതാവ് 2022 നവംബർ 27-ാം തീയതി എറണാകുളം കത്തീഡ്രൽ ബസിലിക്കയിൽ വി. കുർബാന അർപ്പിക്കാൻ എത്തിയ സാഹചര്യവുമായി ബന്ധപ്പെട്ടു പ്രചരിക്കുന്ന കാര്യങ്ങളുടെ യാഥാർത്ഥ്യം വ്യക്തമാക്കുന്നതിനാണ് ഈ കുറിപ്പു നൽകുന്നത്. സീറോമലബാർസഭയിൽ ഏകീകൃത കുർബാനയർപ്പണരീതി നടപ്പിലാക്കാനുള്ള സിനഡിന്റെ തീരുമാനം സഭയിലെ 35 രൂപതകളിൽ 34 രൂപതകളിലും നടപ്പിലാക്കിയെങ്കിലും എറണാകുളം-അങ്കമാലി അതിരൂപതയിൽ അതിനെതിരെ സഭാത്മകമോ ക്രൈസ്തവമോ അല്ലാത്ത എതിർപ്പുകൾ തുടർന്നപ്പോഴാണ് പരിശുദ്ധ പിതാവു ഫ്രാൻസിസ് മാർപാപ്പയുടെ തീരുമാനപ്രകാരം ആർച്ചുബിഷപ്പ് ആൻഡ്രൂസ് താഴത്തുപിതാവിനെ അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിച്ചത്. എറണാകുളം-അങ്കമാലി അതിരൂപതയിൽ സിനഡുതീരുമാനം നടപ്പിലാക്കാനുള്ള നിർദേശം പരി. സിംഹാസനം നിയമനാവസരത്തിൽ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർക്കു നൽകിയിരുന്നു. അജപാലനപരമായ ബോധനം ആവശ്യമുള്ള സ്ഥലങ്ങളിൽ കാനൻ നിയമം അനുശാസിക്കുന്ന ഡിസ്പെൻസേഷൻ നൽകാനും നിർദേശമുണ്ടായിരുന്നു. എന്നാൽ കത്തീഡ്രൽ, തീർത്ഥകേന്ദ്രങ്ങൾ, പരിശീലനഭവനങ്ങൾ എന്നിവിടങ്ങളിൽ ഉടനടി സിനഡു തീരുമാനം നടപ്പാക്കണമെന്ന് പരിശുദ്ധ സിംഹാസനം അനുശാസിച്ചിരുന്നു. അതനുസരിച്ച് ഏകീകൃത കുർബാനക്രമം എറണാകുളം-അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കാനുള്ള തന്റെ ദൗത്യം അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആരംഭിച്ചപ്പോൾ വിവിധ സമരമാർഗ്ഗങ്ങളിലൂടെ ചില വൈദികരും അല്മായരും എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ടിരുന്നു. ഈ സാഹചര്യത്തിലാണ് അതിരൂപതയിൽനിന്നുള്ള പ്രതിനിധികളുമായി പെർമനന്റ് സിനഡ് നിയോഗിച്ച മെത്രാന്മാരുടെ പ്രത്യേക കമ്മിറ്റി ചർച്ച നടത്തിയത്. ഏകീകൃത കുർബാനയർപ്പണരീതി ഉടനടി നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്നവരുടെയും അതിനെ എതിർക്കുന്നവരുടെയും പ്രതിനിധികളെ ഈ പ്രത്യേക കമ്മിറ്റി കണ്ടു സംസാരിച്ചു. പരിശുദ്ധ സിംഹാസനം അംഗീകരിച്ച സിനഡ് തീരുമാനം മാറ്റാനാകില്ലെന്നും, എന്നാൽ ഇരുവിഭാഗങ്ങളും ഉന്നയിച്ച കാര്യങ്ങൾ പെർമനന്റ് സിനഡിനെ അറിയിക്കാമെന്നും ചർച്ചയിൽ ഉന്നയിക്കപ്പെട്ട ആവശ്യങ്ങൾ ജനുവരിയിൽ നടക്കുന്ന സിനഡിനെ ധരിപ്പിക്കാമെന്നും മാത്രമാണ് കമ്മിറ്റിയംഗങ്ങൾ ഇരുവിഭാഗങ്ങളോടും പറഞ്ഞിരുന്നത്. നവംബർ 26-ന് രാവിലെ ഓൺലൈനായി കൂടിയ പെർമനന്റ് സിനഡ് പ്രതിനിധികളുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ വിശകലനം ചെയ്തു. കത്തീഡ്രൽ ദൈവാലയത്തിലും മൈനർസെമിനാരിയിലും ആദ്യപടിയായി സിനഡുതീരുമാനമനുസരിച്ചുള്ള കുർബാന ചൊല്ലുന്നതിനുള്ള നിർദേശം രേഖാമൂലം ബന്ധപ്പെട്ട വികാരിക്കും, റെക്ടറിനും സർക്കുലറിലൂടെ നൽകിയ കാര്യം അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ പെർമനന്റ് സിനഡിനെ അറിയിച്ചു. കത്തീഡ്രൽ ബസിലിക്കയിൽ 27-ാം തീയതി വി. കുർബാനയർപ്പിക്കാൻ വരുന്നകാര്യം നേരിട്ടും കത്തുവഴിയും കത്തീഡ്രൽ വികാരിയെ അറിയിച്ചിട്ടുണ്ടെന്നും അഭിവന്ദ്യ താഴത്തുപിതാവ് പറഞ്ഞു. വികാരിയുമായുള്ള ധാരണപ്രകാരമാണ് തീയ്യതിയും സമയവും നിശ്ചയിച്ചത്. ചിലപ്പോൾ എതിർപ്പുകൾ ഉണ്ടാകാമെന്ന് സൂചിപ്പിച്ചെങ്കിലും ആവശ്യമായ സൗകര്യങ്ങൾ ചെയ്യാമെന്ന് വികാരി എഴുതിയ കാര്യവും പിതാവ് പെർമനന്റ് സിനഡിനെ അറിയിച്ചു. സിനഡുതീരുമാനവും പരിശുദ്ധ സിംഹാസനത്തിന്റെ നിർദേശങ്ങളുമനുസരിച്ച് പ്രവർത്തിക്കാൻ അപ്പസ്തോലിക് അഡ്മിനിസ്ട്രറ്റർ എന്ന നിലയിൽ അഭിവന്ദ്യ താഴത്തുപിതാവിന് ഉത്തരവാദിത്വമുണ്ടെന്ന് പെർമനന്റ് സിനഡ് വിലയിരുത്തി. അതിന്റെ അടിസ്ഥാനത്തിൽ നവംബർ 27-ന് കത്തീഡ്രൽ ദൈവാലയത്തിൽ അപ്പസ്തോലിക് അഡ്മിനിസ്ട്രേർ വി.കുർബാനയർപ്പിക്കാനുള്ള തീരുമാനത്തിന് പെർമനന്റ് സിനഡ് അംഗീകാരം നല്കി. നവംബർ 27-ന് അഭിവന്ദ്യ താഴത്തുപിതാവ് കത്തീഡ്രൽ പള്ളിയിൽ എത്തുന്നതിനുമുമ്പേ കത്തീഡ്രൽ ബസിലിക്കയും അങ്കണവും പ്രതിക്ഷേധക്കാർ കൈയടക്കുകയും ഗേറ്റ് പൂട്ടുകയും ചെയ്തതും സംഘർഷം ഒഴിവാക്കുന്നതിനുവേണ്ടി അഭിവന്ദ്യ പിതാവ് വി. കുർബാനയർപ്പിക്കാതെ തിരികെ പോന്നതും എല്ലാവരും മനസിലാക്കിയ കാര്യങ്ങളാണ്. പ്രതിഷേധക്കാർ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുവന്നവരാണെന്ന വസ്തുതയും പിന്നീട് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തിരുന്നു. കത്തീഡ്രൽ ബസിലിക്കയിൽ നടന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് പള്ളിയുടെ ഗേറ്റ് പോലീസ് പൂട്ടിയത്. എറണാകുളം-അങ്കമാലി അതിരൂപതയിൽനിന്നുള്ള പിതാക്കന്മാരിൽ എട്ടുപേർചേർന്ന് സീറോമലബാർ സഭയുടെ പിതാവും തലവനുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന് കഴിഞ്ഞ ദിവസം ഒരു കോൺഫിഡൻഷ്യൽ കത്ത് എഴുതിയിരുന്നു. ഈ കോൺഫിഡൻഷ്യൽ കത്ത് മാധ്യമങ്ങൾക്കു ലഭിച്ച സാഹചര്യം സഭാസംവിധാനങ്ങളുടെ പ്രവർത്തനശൈലിയല്ല. സഭയിലെ ചില അഭിവന്ദ്യപിതാക്കന്മാർ എഴുതിയ ഈ കത്തിന്റെ അടിസ്ഥാനത്തിൽ സീറോമലബാർ സഭയിലെ മെത്രാന്മാർക്കിടയിൽ അഭിപ്രായഭിന്നതയുണ്ടെന്നും സീറോമലബാർസഭ വലിയ പ്രതിസന്ധിയിലാണെന്നുമുള്ള പ്രചരണം വസ്തുതാവിരുദ്ധവുമാണ്. തന്നെ പരി.സിംഹാസനം ഏല്പിച്ച ഉത്തരവാദിത്വം നിർവഹിക്കാൻ ആദ്യപടിയായി കത്തീഡ്രൽ ദൈവാലയത്തിൽ വി. കുർബാനയർപ്പിക്കാൻ തയ്യാറായ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ അഭിവന്ദ്യ ആൻഡ്രൂസ് താഴത്തുപിതാവിനെ കുറ്റപ്പെടുത്തുന്ന സമീപനവും അംഗീകരിക്കാനാവാത്തതാണ്. ആൻഡ്രൂസ് പിതാവിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നും പെർമനന്റ് സിനഡ് വിലയിരുത്തി. സിനഡുതീരുമാനവും പരി. സിംഹാസനത്തിന്റെ നിർദേശങ്ങളും എറണാകുളം-അങ്കമാലി അതിരൂപതയിൽ നടപ്പിലാക്കുന്നതിനെതിരെ തുടരുന്ന എതിർപ്പും അത് പ്രകടിപ്പിക്കാൻ സ്വീകരിക്കുന്ന സഭാപരമല്ലാത്ത സമരരീതികളുമാണ് അതിരൂപതയിലെ പ്രശ്നങ്ങളുടെ അടിസ്ഥാനകാരണം. ഈ യാഥാർത്ഥ്യത്തെ അംഗീകരിച്ചുകൊണ്ടുതന്നെ എറണാകുളം-അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ പരി. സിംഹാസനത്തിന്റെ നിർദേശങ്ങൾക്കനുസരിച്ച് സഭാനേതൃത്വം സ്വീകരിക്കുന്നതാണ്. അതിരൂപതയിലെ ഈ പ്രത്യേക സാഹചര്യത്തിൽ, ബന്ധപ്പെട്ട എല്ലാവരും ആത്മസംയമനത്തിന്റെയും പരസ്പരബഹുമാനത്തിന്റെയും സഭാപരമായ അനുസരണത്തിന്റെയും മാർഗം സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. #{blue->none->b->ഫാ. ആന്റണി വടക്കേകര വി. സി പി. ആർ. ഒ. & സെക്രട്ടറി, മീഡിയ കമ്മീഷൻ ‍}#
Image: /content_image/India/India-2022-12-02-21:29:55.jpg
Keywords: സീറോ മലബാർ സഭ
Content: 20132
Category: 18
Sub Category:
Heading: മാർപാപ്പയുടെ ഇന്ത്യ സന്ദർശനത്തിനു വഴിയൊരുക്കണം: വത്തിക്കാൻ ന്യൂൺഷോ ഗോവ ഗവര്‍ണ്ണറോട്
Content: പനാജി: ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനത്തിനു വഴിയൊരുക്കണമെന്ന് ഇന്ത്യയിലെ വത്തിക്കാൻ ന്യൂൺഷോ ആർച്ച് ബിഷപ്പ് ഡോ. ലിയോപോൾദോ ജിറെല്ലിയും ഗോവ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ. ഫിലിപ് നേരി ഫെറാവോയും ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ളയുമായി നടത്തിയ ചർച്ചയിൽ അഭ്യർത്ഥിച്ചു. മാർപാപ്പയെ വത്തിക്കാനിലെത്തി സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കർദ്ദിനാളും വത്തിക്കാൻ സ്ഥാനപതിയും നന്ദി അറിയിച്ചതായി ഗവർണർ പറഞ്ഞു. കത്തോലിക്കാ സഭയിലെ മേലധ്യക്ഷന്മാരുമായി ഗോവ രാജ്ഭവനിൽ ഇന്നലെ വൈകുന്നേരം നടത്തിയ കൂടിക്കാഴ്ചയിൽ പൊതുവായ നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു വെന്ന് ഗോവ രാജ്ഭവൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഗോവ ഗവർണറുടെ ആത്മാർഥമായ താത്പര്യത്തിനും ഊഷ്മളബന്ധത്തിനും നുൺഷ്യോയും കർദിനാളും സന്തോഷവും നന്ദിയും അറിയിച്ചതായും പത്രക്കുറിപ്പ് വിശദീകരിച്ചു. തികച്ചും സൗഹാർദപരമായ കൂടിക്കാഴ്ച വളരെ ഊഷ്മളമായിരുന്നുവെന്ന് മെത്രാപ്പോലീത്തമാർ അറിയിച്ചു. പ്രത്യേകം ഫ്രെയിം ചെയ്ത മഹാത്മാഗാന്ധിയുടെ ഛായാചിത്രവും ഫ്രാൻസിസ് മാർപാപ്പയെ വത്തിക്കാനിലെത്തി പ്രധാനമന്ത്രി മോദി സന്ദർശിച്ചതിന്റെ ഫോട്ടോയും വത്തിക്കാൻ ന്യൂൺഷോക്കും കർദ്ദിനാളിനും ഗവർണർ ശ്രീധരൻപിള്ള സമ്മാനിച്ചു.
Image: /content_image/India/India-2022-12-03-10:24:15.jpg
Keywords: ഗോവ