category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ബൈബിള്‍ ഉപയോഗത്തില്‍ ക്യൂബയില്‍ വന്‍വര്‍ദ്ധനവ്; ‘ഏശയ്യ 41:10’ 2022-ല്‍ ഏറ്റവുമധികം പങ്കുവെയ്ക്കപ്പെട്ട ബൈബിള്‍ വാക്യം
Contentവാഷിംഗ്ടണ്‍ ഡി‌.സി: ഇക്കൊല്ലം ഏറ്റവുമധികം വായിക്കപ്പെടുകയും, പങ്കുവെയ്ക്കപ്പെടുകയും ബുക്ക്മാര്‍ക്ക് ചെയ്യപ്പെടുകയും ചെയ്ത ബൈബിള്‍ വാക്യം ഏതാണെന്ന് വെളിപ്പെടുത്തി കോടിക്കണക്കിന് ഉപയോക്താക്കളുള്ള ജനപ്രിയ മൊബൈല്‍ ബൈബിള്‍ ആപ്പായ ‘യൂ വേര്‍ഷന്‍’. ‘ഏശയ്യ 41:10’ അഥവാ “ഭയപ്പെടേണ്ട ഞാന്‍ നിന്നോട് കൂടെയുണ്ട്, സംഭ്രമിക്കേണ്ട ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലതുകൈകൊണ്ട് ഞാന്‍ നിന്നെ താങ്ങി നിര്‍ത്തും” എന്ന വചനമാണ് ഏറ്റവും അധികം ഉപയോഗിക്കപ്പെട്ടതെന്ന് ‘യൂ വേര്‍ഷന്‍’ വ്യക്തമാക്കി. ജീവിതത്തിലെ നമ്മുടെ പോരാട്ടങ്ങളില്‍ നമ്മള്‍ ഒറ്റക്കാണെന്ന് തോന്നുമ്പോള്‍, ‘നമ്മള്‍ ഒറ്റക്കല്ല’ എന്ന് ഓര്‍മ്മിക്കുവാനുള്ള നമ്മുടെ ആഗ്രഹമാണ് ഈ ബൈബിള്‍ വാക്യത്തിന്റെ ജനസമ്മതി വെളിപ്പെടുത്തുന്നതെന്നു ആപ്പിന്റെ സ്ഥാപകനും, സി.ഇ.ഒ യുമായ ഗ്രുനെവാൾഡ് ‘സി.ബി.എന്‍ ന്യൂസ്’ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ജീവിതത്തിലെ ഓരോ ദിവസവും സത്യ ദൈവത്തെ അന്വേഷിക്കുന്നവര്‍ക്കുള്ള വെല്ലുവിളിയും, പ്രോത്സാഹനവും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് യൂ വേര്‍ഷന് 2008-ല്‍ രൂപം നല്‍കുന്നത്. 1,900-ത്തോളം ഭാഷകളില്‍ സൗജന്യ ബൈബിള്‍ അനുഭവം നല്‍കുന്ന ഈ ആപ്പ് ഇതുവരെ 54.5 കോടി ഉപകരണങ്ങളിലാണ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിരിക്കുന്നത്. ഈ വര്‍ഷം ആപ്പിന് 200 കോടി ഹൈലൈറ്റുകളും, ബുക്ക്മാര്‍ക്കുകളും, കുറിപ്പുകളും ലഭിച്ചുവെന്നും അര്‍ജന്റീന, ഫ്രാന്‍സ്, ജര്‍മ്മനി, അമേരിക്ക പോലെയുള്ള രാജ്യങ്ങളില്‍ ഏറ്റവുമധികം പങ്കുവെയ്ക്കപ്പെട്ട വചനം ഏശയ്യ 41:10 ആണെന്നും ഗ്രുനെവാൾഡ് പറഞ്ഞു. ഇക്കൊല്ലം ബൈബിള്‍ ഉപയോഗം ഏറ്റവും കൂടുതല്‍ വര്‍ദ്ധിച്ചിരിക്കുന്നത് ക്യൂബയിലാണ്. 2021-നേ അപേക്ഷിച്ച് 76% വര്‍ദ്ധനവാണ് ക്യൂബയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഭൂഖണ്ഡ തലത്തിലുള്ള വളര്‍ച്ച നോക്കിയാല്‍ യൂറോപ്പും ആഫ്രിക്കയുമാണ് മുന്നില്‍. വിവിധ രാജ്യങ്ങളിലെ യുക്രൈന്‍ ഭാഷയിലുള്ള ബൈബിള്‍ ഉപയോഗത്തിന് സര്‍വ്വകാല റെക്കോര്‍ഡ് വര്‍ദ്ധനവുണ്ടായെന്നും യൂ വേര്‍ഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷത്തേ അപേക്ഷിച്ച് പോളണ്ടില്‍ 241%, ജര്‍മ്മനിയില്‍ 733% വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൊത്തത്തില്‍ നോക്കിയാല്‍ യുക്രൈനിലെ ബൈബിള്‍ ഉപയോഗത്തിന് 55% വര്‍ദ്ധനവാണ് ഇക്കൊല്ലം രേഖപ്പെടുത്തിയിരിക്കുന്നത്. യുദ്ധത്തിന്റെ ആരംഭത്തില്‍ യൂ വേര്‍ഷനിലെ സെര്‍ച്ച്ബാര്‍ വഴിയുള്ള അന്വേഷണങ്ങള്‍ മുന്‍ മാസത്തെ അപേക്ഷിച്ച് ഇരട്ടിയായിരിന്നു തുടക്കത്തില്‍ “യുദ്ധം”, “ഭയം”, “ആകുലത” തുടങ്ങിയ വാക്കുകളാണ് കൂടുതലായും അന്വേഷിക്കപ്പെട്ടതെങ്കിലും ചുരുങ്ങിയ സമയം കൊണ്ട് ‘സ്നേഹം’ എന്ന വാക്കായിരുന്നു ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ടതെന്നും ‘യൂ വേര്‍ഷന്‍’ ടീം വ്യക്തമാക്കി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-12-02 13:12:00
Keywordsബൈബി
Created Date2022-12-02 13:12:39