Content | വത്തിക്കാന്‍ സിറ്റി: അനുദിന ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ അന്നന്ന് വിചിന്തനം ചെയ്യണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. ഇന്നലെ നവംബർ 30 ബുധനാഴ്ച ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയാണ് ആത്മവിചിന്തനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പാപ്പ എടുത്തുപറഞ്ഞത്. പത്രങ്ങളിലൂടെയല്ല, സ്വന്തം ഹൃദയത്തിൽ നിന്നാണ് ജീവിതത്തിലെ സംഭവങ്ങളെ വായിച്ചറിയേണ്ടതെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Before the day's end, let us learn how to read what has happened during that day in the book of our hearts -- not in newspapers, but in my heart. <a href="https://twitter.com/hashtag/Discernment?src=hash&ref_src=twsrc%5Etfw">#Discernment</a></p>— Pope Francis (@Pontifex) <a href="https://twitter.com/Pontifex/status/1597930949701869568?ref_src=twsrc%5Etfw">November 30, 2022</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p>
"ഒരു ദിവസം പൂർത്തിയാകുന്നതിന് മുൻപ് അന്ന് സംഭവിച്ചവയെന്തെന്ന് നമ്മുടെ ഹൃദയമെന്ന പുസ്തകത്തിൽ വായിക്കാൻ നമുക്ക് പഠിക്കാം. പത്രങ്ങളില്‍ നിന്നല്ല, എന്റെ ഹൃദയത്തിൽ''- പാപ്പ ട്വീറ്റ് ചെയ്തു. #Discernment അഥവാ 'വിചിന്തനം' എന്ന ഹാഷ് ടാഗ് സഹിതമായിരിന്നു പാപ്പയുടെ ട്വീറ്റ്. വിവിധ ഭാഷകളിലായി 4 കോടിയിലേറെ വരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍, അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ ഒന്‍പത് ഭാഷകളില്‍ ലഭ്യമാക്കുന്നുണ്ട്. |