Contents

Displaying 19751-19760 of 25033 results.
Content: 20143
Category: 18
Sub Category:
Heading: ചെറുപുഷ്പ മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് സമാപനം
Content: പാലാ: ചെറുപുഷ്പ മിഷൻലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് സംഘടനയുടെ ജന്മഭൂമിയായ ഭരണങ്ങാനത്ത് ആവേശോജ്ജ്വല സമാപനം. ജൂബിലി ആഘോഷങ്ങളുടെ സമാപനം കുറിച്ച് സംസ്ഥാന പ്രസിഡന്റ് ബേബി പ്ലാശേരിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം മൂവാറ്റുപുഴ രൂപത മെത്രാൻ ഡോ.യൂഹാന്നോൻ മാർ തെയഡോഷ്യസ് ഉദ്ഘാടനം ചെയ്തു. മിഷൻലീഗ് സംസ്ഥാന സമിതി ഏർപ്പെടുത്തിയ പി.സി. അബ്രഹാം പല്ലാട്ടുകുന്നേൽ (കുഞ്ഞേട്ടൻ) പുരസ് കാരത്തിന് അർഹനായ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ്, ഫാ. ജോസഫ് മാലിപ്പറമ്പിൽ പുരസ്കാരത്തിന് അർഹനായ ഫാ. ഏബ്രഹാം പോണാട്ട് എന്നിവർക്കുള്ള പുരസ്കാരവും ബിഷപ്പ് സമ്മാനിച്ചു. സംസ്ഥാന ഡയറക്ടർ ഫാ.ഷിജു ഐക്കരക്കാനായിൽ ആമുഖപ്രഭാഷണം നടത്തുകയും സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ സന്ദേശം വായിക്കുകയും ചെയ്തു. പാലാ രൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ പഴേപറമ്പിൽ, സംസ്ഥാന ജനറൽ സെക്രട്ടറി ജിന്റോ തകിടിയേൽ, ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപ്പറമ്പിൽ, പാലാ രൂപത പ്രസിഡന്റ് ഡോ. ജോബിൻ റ്റി. ജോണി തട്ടാംപറമ്പിൽ, സംസ്ഥാന വൈസ് ഡയറക്ടർ സിസ്റ്റർ ലിസ്സി എസ്.ഡി, സംസ്ഥാന ജനറൽ ഓർഗനൈസർ അരുൺ ജോസ് പുത്തൻപുരയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. സമാപന സമ്മേളനത്തിനു മുന്നോടിയായി മേലമ്പാറ ദീപ്തി ഭവൻ ജംഗ്ഷൻ, ഇടപ്പാടി കുരിശുപള്ളി ജംഗ്ഷൻ എന്നിവിടങ്ങളിൽ നിന്ന് ഭരണങ്ങാനത്തേക്ക് ആയിരക്കണക്കിനു കുഞ്ഞുമിഷനറിമാർ പങ്കെടുത്ത പ്ലാറ്റിനം ജൂബിലി പ്രേഷിതറാലിയും നടന്നു.
Image: /content_image/India/India-2022-12-05-09:28:27.jpg
Keywords: മിഷന്‍ ലീഗ
Content: 20144
Category: 10
Sub Category:
Heading: സ്വര്‍ണ്ണ നേട്ടത്തിന് പിന്നാലെ ചുറ്റും കൂടിയ മാധ്യമങ്ങള്‍ക്കു മുന്നില്‍ ജപമാല ഉയര്‍ത്തിപിടിച്ച് അലന്‍ മാത്യുവിന്റെ ക്രിസ്തീയ സാക്ഷ്യം
Content: തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ട മത്സരത്തില്‍ സ്വർണ്ണം നേടിയ മലപ്പുറത്തിന്റെ അലൻ മാത്യുവിന്റെ ക്രിസ്തീയ സാക്ഷ്യം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. ജൂനിയർ ആൺകുട്ടികളിൽ മലപ്പുറം കടാശ്ശേരി ഐഡിയൽ സ്‌കൂളിനെ പ്രതിനിധീകരിച്ച അലൻ മാത്യു 11.39 സെക്കന്റിലാണ് സ്വർണമണിഞ്ഞത്. കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശിയാണ്. ഫോട്ടോ ഫിനിഷിലെ വിജയ നേട്ടത്തിന് പിന്നാലെ ചുറ്റും ഓടിക്കൂടിയ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കഴുത്തില്‍ ധരിച്ച കൊന്ത ഊരി കരങ്ങളില്‍ ഉയര്‍ത്തി മുറുക്കെ പിടിച്ച് നിശബ്ദനായി നിന്നുക്കൊണ്ടാണ് തന്റെ വിജയം മലയാളി സമൂഹത്തിന് മുന്നില്‍ അലന്‍ പ്രഘോഷിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയാണ്. പിന്നീട് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നിലും തന്റെ ക്രിസ്തു വിശ്വാസം അലന്‍ സധൈര്യം പ്രഘോഷിച്ചുവെന്നതും ശ്രദ്ധേയമാണ്. "ദൈവം ഉള്ളതു കൊണ്ടാണ് ഞാൻ ഇവിടെ എത്തിയത്. ഈ വിജയം ദൈവത്തിന്റെ അനുഗ്രഹത്താൽ മാത്രം..അല്ലാതെ വേറെ ഒന്നുമല്ല" - അലന്‍ പറഞ്ഞു. അച്ഛന്റെയും അമ്മയുടെയും പ്രാർത്ഥനയും കോച്ചിന്റെ കഷ്ടപ്പാടും കഠിനാധ്വാനവുമാണ് വിജയത്തിലേക്ക് നയിച്ചതെന്നും തന്റെ അമ്മ ഇപ്പോഴും തനിക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടാവുമെന്നും അലന്‍ വികാരാധീനനായി പറഞ്ഞു. വിജയ പരാജയങ്ങള്‍ നിമിഷങ്ങള്‍ക്കകം മാറി മറിഞ്ഞ മത്സരമായിരിന്നു അലന്‍ പങ്കെടുത്ത ജൂനിയർ ആൺകുട്ടികളുടെ 100 മീറ്റർ ഓട്ട മത്സരം. ആദ്യം പ്രഖ്യാപിച്ച് മത്സരഫലത്തില്‍ സംശയം ഉണ്ടായതിനെ തുടര്‍ന്നു അധികൃതര്‍ ഓട്ടത്തിന്റെ ക്ലോസ് ഫിനിഷ് പരിശോധിയ്ക്കുകയായിരിന്നു. വൈകാതെ സ്ക്രീനില്‍ തെളിഞ്ഞ മത്സരഫലം പിന്‍വലിച്ച് ഫോട്ടോഫിനിഷില്‍ അലനെ വിജയിയായി പ്രഖ്യാപിക്കുകയായിരിന്നു. </p> <iframe width="360" height="399" src="https://www.youtube.com/embed/3zo2u5QZ4zE" title="സ്‌കൂൾ കായികോത്സവം; വേഗ താരമായി മലപ്പുറത്തിന്റെ അലൻ മാത്യു" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture" allowfullscreen></iframe> <p> നേട്ടങ്ങളില്‍ തങ്ങളുടെ ക്രൈസ്തവ വിശ്വാസം പരസ്യമായി പ്രഘോഷിക്കുന്ന അനേകം വിദേശ കായിക താരങ്ങളുടെ വാര്‍ത്ത ഇതിന് മുന്‍പും ചര്‍ച്ചയായിട്ടുണ്ടെങ്കിലും കേരളത്തില്‍ നിന്നുള്ള സ്കൂള്‍ താരമായ അലന്റെ ഈ ശക്തമായ സാക്ഷ്യം വേറിട്ടതാകുകയാണ്. ദൈവ വിശ്വാസത്തെയും ക്രിസ്തീയ മൂല്യങ്ങളെയും പലപ്പോഴും ചോദ്യം ചിഹ്നം ചെയ്യുന്ന മലയാളി മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൗമാരത്തില്‍ തന്നെ തന്റെ അടിയുറച്ച വിശ്വാസം ശക്തമായ പ്രഘോഷിച്ച അലന് നിറഞ്ഞ കൈയടിയാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Le1r8EGxVnCH8RdJvTYdDs}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-12-05-10:46:25.jpg
Keywords: താര, ജപമാല
Content: 20145
Category: 1
Sub Category:
Heading: വത്തിക്കാന്‍ സെന്റ്‌ പീറ്റേഴ്സ് സ്ക്വയറില്‍ 100 അടി ഉയരമുള്ള ക്രിസ്തുമസ് ട്രീയും പുല്‍ക്കൂടും അനാശ്ചാദനം ചെയ്തു
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് 100 അടി ഉയരമുള്ള ക്രിസ്തുമസ് ട്രീയും, പുല്‍ക്കൂടും സെന്റ്‌ പീറ്റേഴ്സ് സ്ക്വയറില്‍ അനാച്ഛാദനം ചെയ്തു. ഡിസംബര്‍ 3 ശനിയാഴ്ച വൈകീട്ട് നടന്ന ക്രിസ്തുമസ്സ് ട്രീയുടെ ദീപം തെളിയിക്കല്‍ ചടങ്ങില്‍വെച്ചായിരുന്നു അനാച്ഛാദനം. കർദ്ദിനാൾ ഫെർണാണ്ടോ വെർഗസ് അൽസാഗ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കനത്ത മഴയും ഇടിയും മിന്നലും കാരണം വത്തിക്കാന്‍ സിറ്റിയിലെ പോള്‍ ആറാമന്‍ ഹാളില്‍വെച്ചായിരുന്നു ചടങ്ങ്. ക്രിസ്തുമസ് ട്രീയുടെ ദീപം തെളിയിക്കല്‍ ചടങ്ങിന്റെ തത്സമയ സംപ്രേഷണം നടന്നിരിന്നു. മധ്യ ഇറ്റലിയിലെ പര്‍വ്വതമേഖലയിലെ റോസെല്ലോ ഗ്രാമത്തില്‍ നിന്നും കൊണ്ടു വന്ന 100 അടി നീളമുള്ള ക്രിസ്തുമസ് ട്രീ ഇറ്റലിയിലെ ഒരു മനോരോഗ പുനരധിവാസ കേന്ദ്രത്തില്‍ കുട്ടികളും, ഒരു നേഴ്സിംഗ് ഹോമിലെ അന്തേവാസികളും, അബ്രൂസ്സോയിലെ സ്കൂള്‍ കുട്ടികളും നിര്‍മ്മിച്ച അലങ്കാര വസ്തുക്കള്‍ കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. ഇറ്റലിയുടെ വടക്ക്-കിഴക്കന്‍ മേഖലയായ ഫ്രിയൂലി-വെനേസിയ ഗിയൂളിയയില്‍ നിന്നുള്ള ആല്‍പൈന്‍ ദേവദാരു മരത്തില്‍ കൈകൊണ്ട് കൊത്തിയുണ്ടാക്കിയ മനുഷ്യ വലുപ്പത്തിലുള്ള രൂപങ്ങളാണ് പുല്‍ക്കൂടില്‍ ഉള്ളത്. മരം കൊണ്ട് നിര്‍മ്മിച്ച പുല്‍ക്കൂട്ടില്‍ ഉണ്ണീശോയുടേയും പരിശുദ്ധ കന്യകാമാതാവിന്റേയും യൗസേപ്പിതാവിന്റേയും മാലാഖയുടെയും രൂപങ്ങള്‍ക്ക് പുറമേ കാളയുടെയും, കഴുതയുടെയും പ്രതിമകളും ഉണ്ട്. പുല്‍ക്കൂട് നിര്‍മ്മിച്ച മേഖലയിലെ കച്ചവടക്കാരായ സ്ത്രീ-പുരുഷന്‍മാരുടെയും, ആട്ടിടയന്‍മാരുടെയും, കുടുംബങ്ങളുടെയും, കുട്ടികളുടേയും രൂപങ്ങളും പുല്‍ക്കൂടില്‍ ദൃശ്യമാണ്. ദീപാലങ്കാരങ്ങള്‍ കൊണ്ട് പ്രഭാപൂരിതമായ ക്രിസ്തുമസ് ട്രീ നമ്മുടെ അന്ധകാരം മാറ്റി പ്രകാശം ചൊരിയുവാന്‍ വന്ന യേശുവിനെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്നു പുല്‍ക്കൂടുകളും, ക്രിസ്തുമസ് ട്രീയും സംഭാവന ചെയ്ത പ്രദേശങ്ങളില്‍ നിന്നെത്തിയ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ പാപ്പ പറഞ്ഞു. “തന്റെ സ്നേഹം മനുഷ്യരാശിക്കും നമ്മുടെ ജീവിതങ്ങള്‍ക്കുമായി പങ്കുവെക്കത്തക്കവിധം യേശു നമ്മളെ സ്നേഹിച്ചു. അവന്‍ നമ്മളെ ഒരിക്കലും തനിച്ചാക്കിയിട്ടില്ല. നമ്മുടെ കഷ്ടപ്പാടുകളിലും സന്തോഷത്തിലും അവന്‍ നമ്മുടെ കൂടെയുണ്ട്. കാരണം അവന്‍ അയക്കപ്പെട്ടവനാണ്” പാപ്പ കൂട്ടിച്ചേര്‍ത്തു. 1980-കളിലാണ് വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ് ബസിലിക്കയുടെ മുന്നില്‍ പുല്‍ക്കൂട് സ്ഥാപിക്കുന്ന പതിവ് ആരംഭിച്ചത്. കഴിഞ്ഞ ഒരു ദശകമായി വിവിധ രാജ്യങ്ങളോ, അല്ലെങ്കില്‍ ഇറ്റലിയിലെ ഏതെങ്കിലും പ്രദേശങ്ങളോ നിര്‍മ്മിച്ചു നല്‍കുന്ന പുല്‍ക്കൂടാണ് വത്തിക്കാനില്‍ പ്രദര്‍ശിപ്പിച്ച് വരുന്നത്. തെക്കേ അമേരിക്കന്‍ രാജ്യമായ പെറുവില്‍ നിര്‍മ്മിച്ച പുല്‍ക്കൂടായിരുന്നു കഴിഞ്ഞ വര്‍ഷം പ്രദര്‍ശിപ്പിച്ചത്.
Image: /content_image/News/News-2022-12-05-12:19:11.jpg
Keywords: പുല്‍ക്കൂ
Content: 20146
Category: 14
Sub Category:
Heading: വത്തിക്കാന്‍ സെന്റ്‌ പീറ്റേഴ്സ് സ്ക്വയറില്‍ 100 അടി ഉയരമുള്ള ക്രിസ്തുമസ് ട്രീയും പുല്‍ക്കൂടും അനാശ്ചാദനം ചെയ്തു
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് 100 അടി ഉയരമുള്ള ക്രിസ്തുമസ് ട്രീയും, പുല്‍ക്കൂടും സെന്റ്‌ പീറ്റേഴ്സ് സ്ക്വയറില്‍ അനാച്ഛാദനം ചെയ്തു. ഡിസംബര്‍ 3 ശനിയാഴ്ച വൈകീട്ട് നടന്ന ക്രിസ്തുമസ്സ് ട്രീയുടെ ദീപം തെളിയിക്കല്‍ ചടങ്ങില്‍വെച്ചായിരുന്നു അനാച്ഛാദനം. കർദ്ദിനാൾ ഫെർണാണ്ടോ വെർഗസ് അൽസാഗ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കനത്ത മഴയും ഇടിയും മിന്നലും കാരണം വത്തിക്കാന്‍ സിറ്റിയിലെ പോള്‍ ആറാമന്‍ ഹാളില്‍വെച്ചായിരുന്നു ചടങ്ങ്. ക്രിസ്തുമസ് ട്രീയുടെ ദീപം തെളിയിക്കല്‍ ചടങ്ങിന്റെ തത്സമയ സംപ്രേഷണം നടന്നിരിന്നു. മധ്യ ഇറ്റലിയിലെ പര്‍വ്വതമേഖലയിലെ റോസെല്ലോ ഗ്രാമത്തില്‍ നിന്നും കൊണ്ടു വന്ന 100 അടി നീളമുള്ള ക്രിസ്തുമസ് ട്രീ ഇറ്റലിയിലെ ഒരു മനോരോഗ പുനരധിവാസ കേന്ദ്രത്തിലെ കുട്ടികളും, ഒരു നേഴ്സിംഗ് ഹോമിലെ അന്തേവാസികളും, അബ്രൂസ്സോയിലെ സ്കൂള്‍ കുട്ടികളും നിര്‍മ്മിച്ച അലങ്കാര വസ്തുക്കള്‍ കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. ഇറ്റലിയുടെ വടക്ക്-കിഴക്കന്‍ മേഖലയായ ഫ്രിയൂലി-വെനേസിയ ഗിയൂളിയയില്‍ നിന്നുള്ള ആല്‍പൈന്‍ ദേവദാരു മരത്തില്‍ കൈകൊണ്ട് കൊത്തിയുണ്ടാക്കിയ മനുഷ്യ വലുപ്പത്തിലുള്ള രൂപങ്ങളാണ് പുല്‍ക്കൂടില്‍ ഉള്ളത്. മരം കൊണ്ട് നിര്‍മ്മിച്ച പുല്‍ക്കൂട്ടില്‍ ഉണ്ണീശോയുടേയും പരിശുദ്ധ കന്യകാമാതാവിന്റേയും യൗസേപ്പിതാവിന്റേയും മാലാഖയുടെയും രൂപങ്ങള്‍ക്ക് പുറമേ കാളയുടെയും, കഴുതയുടെയും പ്രതിമകളുമുണ്ട്. പുല്‍ക്കൂട് നിര്‍മ്മിച്ച മേഖലയിലെ കച്ചവടക്കാരായ സ്ത്രീ-പുരുഷന്‍മാരുടെയും, ആട്ടിടയന്‍മാരുടെയും, കുടുംബങ്ങളുടെയും, കുട്ടികളുടേയും രൂപങ്ങളും പുല്‍ക്കൂടില്‍ ദൃശ്യമാണ്. ദീപാലങ്കാരങ്ങള്‍ കൊണ്ട് പ്രഭാപൂരിതമായ ക്രിസ്തുമസ് ട്രീ നമ്മുടെ അന്ധകാരം മാറ്റി പ്രകാശം ചൊരിയുവാന്‍ വന്ന യേശുവിനെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്നു പുല്‍ക്കൂടുകളും, ക്രിസ്തുമസ് ട്രീയും സംഭാവന ചെയ്ത പ്രദേശങ്ങളില്‍ നിന്നെത്തിയ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ പാപ്പ പറഞ്ഞു. “തന്റെ സ്നേഹം മനുഷ്യരാശിക്കും നമ്മുടെ ജീവിതങ്ങള്‍ക്കുമായി പങ്കുവെക്കത്തക്കവിധം യേശു നമ്മളെ സ്നേഹിച്ചു. അവന്‍ നമ്മളെ ഒരിക്കലും തനിച്ചാക്കിയിട്ടില്ല. നമ്മുടെ കഷ്ടപ്പാടുകളിലും സന്തോഷത്തിലും അവന്‍ നമ്മുടെ കൂടെയുണ്ട്. കാരണം അവന്‍ അയക്കപ്പെട്ടവനാണ്” പാപ്പ കൂട്ടിച്ചേര്‍ത്തു. 1980-കളിലാണ് വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ് ബസിലിക്കയുടെ മുന്നില്‍ പുല്‍ക്കൂട് സ്ഥാപിക്കുന്ന പതിവ് ആരംഭിച്ചത്. കഴിഞ്ഞ ഒരു ദശകമായി വിവിധ രാജ്യങ്ങളോ, അല്ലെങ്കില്‍ ഇറ്റലിയിലെ ഏതെങ്കിലും പ്രദേശങ്ങളോ നിര്‍മ്മിച്ചു നല്‍കുന്ന പുല്‍ക്കൂടാണ് വത്തിക്കാനില്‍ പ്രദര്‍ശിപ്പിച്ച് വരുന്നത്. തെക്കേ അമേരിക്കന്‍ രാജ്യമായ പെറുവില്‍ നിര്‍മ്മിച്ച പുല്‍ക്കൂടായിരുന്നു കഴിഞ്ഞ വര്‍ഷം പ്രദര്‍ശിപ്പിച്ചത്.
Image: /content_image/News/News-2022-12-05-12:31:02.jpg
Keywords: വത്തിക്കാ
Content: 20147
Category: 1
Sub Category:
Heading: ഇറാഖിൽ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ആക്രമണം ക്രൈസ്തവരെ ലക്ഷ്യമിട്ട്: യുഎൻ അന്വേഷണ റിപ്പോർട്ട്
Content: മൊസൂള്‍: ഇറാഖിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ക്രൈസ്തവർക്ക് നേരെ നടത്തിയ പീഡനങ്ങൾ യുദ്ധ കുറ്റങ്ങളുടെ പരിധിയിൽ വരുന്നതാണെന്ന് പരാമർശിക്കുന്ന ഐക്യരാഷ്ട്രസഭയുടെ അന്വേഷണ റിപ്പോർട്ട് സുരക്ഷാ കൗൺസിലിന് സമർപ്പിക്കപ്പെട്ടു. പ്രധാനമായും ക്രൈസ്തവരെ ലക്ഷ്യംവെച്ചാണ് ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണങ്ങൾ അഴിച്ചുവിട്ടതെന്ന് ഡിസംബർ ഒന്നാം തീയതി സമർപ്പിക്കപ്പെട്ട റിപ്പോർട്ടിൽ പറയുന്നു. ക്രൈസ്തവരെ നാടുകടത്തിയ സംഭവങ്ങൾ, ഇസ്ലാമിലേക്ക് നടത്തിയ നിർബന്ധിത മതപരിവർത്തനം, ദേവാലയങ്ങളും പൈതൃക കേന്ദ്രങ്ങളും തകർക്കപ്പെട്ട സംഭവങ്ങൾ തുടങ്ങിയവയും റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. ക്രൈസ്തവർ തിങ്ങിപ്പാർത്തിരുന്ന നിനവേ പ്രവിശ്യയിലെ പ്രദേശങ്ങളിൽ ഭൂരിഭാഗവും തീവ്രവാദികളുടെ കൈകളിൽ അകപ്പെട്ടുവെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടിൽ പറയുന്നു. തീവ്രവാദ സംഘടനകൾ നടത്തിയ കുറ്റകൃത്യങ്ങളുടെ ജീവിക്കുന്ന തെളിവുകൾ അന്താരാഷ്ട്ര പ്രതിനിധികൾക്ക് തങ്ങൾ കൈമാറിയെന്നു ഇർബിലിലെ കൽദായ ആർച്ച് ബിഷപ്പ് ബാഷർ വർദ 'എസിഐ മെന' എന്ന മാധ്യമത്തോട് വെളിപ്പെടുത്തി. തീവ്രവാദ സംഘടനകൾ പിന്തുടരുന്ന ആശയങ്ങൾ പുതിയതല്ല. 2014ന് ശേഷം തീവ്രവാദികൾ നടത്തിയ കൂട്ടക്കൊലകളും, അതുമായി ബന്ധപ്പെട്ട സംഭവങ്ങളും മറ്റുള്ളവരെ അറിയിക്കാനുള്ള നടപടിക്ക് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടിലൂടെ തുടക്കം കുറിക്കപ്പെട്ടിരിക്കുകയാണെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. അന്താരാഷ്ട്ര സമൂഹം, നടന്ന അതിക്രമങ്ങളെ അംഗീകരിക്കുന്നത് ആളുകളുടെ അന്തസ്സ് വീണ്ടെടുക്കാനും, ചരിത്രരേഖ ഉണ്ടാക്കാനും സഹായകരമാകും. ഇതുവഴി വീണ്ടും ഇങ്ങനെ ഒരു ദുരന്തം ആവർത്തിക്കാതിരിക്കപ്പെടുകയും, ഇരകൾക്ക് നഷ്ടപരിഹാരം ലഭിക്കുകയും ചെയ്യും. അവകാശങ്ങൾ നേടിത്തരാൻ ഇറാഖിലെ സർക്കാരിനൊപ്പം അമേരിക്കൻ ഭരണകൂടം പ്രവർത്തിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു. ആയിരക്കണക്കിന് ക്രൈസ്തവർക്ക് നേരെ നടന്ന അതിക്രമങ്ങളെ പറ്റി പഠിക്കാൻ വേണ്ടിയുള്ള കമ്മീഷനുകൾക്ക് രൂപം നൽകാൻ, കത്തോലിക്കാ സംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസിനോടും, മറ്റ് അന്താരാഷ്ട്ര സംഘടനകളോടും ചേർന്ന് വലിയ പ്രവർത്തനമാണ് ഇർബിലിലെ കൽദായ കത്തോലിക്കാ സഭ നടത്തിയത്. ഈ ശ്രമങ്ങളാണ് ഇറാഖിൽ ക്രൈസ്തവർക്ക് നേരെ നടന്നത് യുദ്ധക്കുറ്റങ്ങൾ ആണെന്ന് അംഗീകരിക്കാൻ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും, ജനപ്രതിനിധി സഭയെയും പ്രേരിപ്പിച്ചത്.
Image: /content_image/News/News-2022-12-05-14:18:07.jpg
Keywords: യുഎൻ, ഇസ്ലാമി
Content: 20148
Category: 1
Sub Category:
Heading: മലയാളി വനിതകളുടെ മഹാസംഗമ വേദിയായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം
Content: ബിർമിംഗ്ഹാം: മലയാളിയുടെ സാംസ്‌കാരിക തനിമയും ക്രൈസ്തവ സ്ത്രീ കൂട്ടായ്മയുടെ കരുത്തും സാഹോദര്യവും കൂട്ടായ്മയും വിളിച്ചോതി യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സ്ത്രീ സംഗമ വേദിയായി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വനിതാ ഫോറം വാർഷിക സമ്മേളനം. ബിർമിംഗ്ഹാമിലെ ബഥേൽ കൺവെൻഷൻ സെന്ററിൽ നടന്ന സമ്മേളനത്തില്‍ രൂപതയുടെ വിവിധ ഇടവകകളിൽ നിന്നുമായി രണ്ടായിരത്തിൽപരം വനിതകൾ പങ്കെടുത്തു. സമ്മേളനം രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ സാനിധ്യത്തിൽ ബർമിംഗ്ഹാം അതിരൂപത സഹായ മെത്രാൻ മാർ ഡേവിഡ് ഇവാൻസ് ഉത്‌ഘാടനം ചെയ്തു. രാവിലെ സി. ആൻ മരിയ എസ് എച്ചിന്റെ പ്രാരംഭ പ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ റവ. ഡോ. വർഗീസ് പുത്തൻപുര, ഡോ മേരി മക്കോയി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. സമ്മേളനത്തോടനുബന്ധിച്ചു നടന്ന വിശുദ്ധ കുർബാനക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിച്ചു. ദൈവിക പദ്ധതിയുടെ പൂർത്തീകരണമാണ് ബ്രിട്ടനിലേക്കുള്ള മലയാളി കുടിയേറ്റമെന്നും ഈ കുടിയേറ്റത്തിൽ സ്ത്രീകൾക്ക് നിർണ്ണായകമായ പങ്കാണുള്ളതെന്നും ബിഷപ്പ് പറഞ്ഞു. വിശുദ്ധി എന്നത് ദൈവത്തിന്റെ പേരാണ് .വിശുദ്ധി സ്വന്തമാക്കുന്നവർ ദൈവത്തെ സ്വന്തമാക്കുന്നു. അതുകൊണ്ടാണ് ദൈവം സമ്പൂർണ്ണ സൗന്ദര്യമാണെന്ന് പറയുക, ആ സൗന്ദര്യം ഒരു മനുഷ്യ സ്ത്രീയിൽ നിറഞ്ഞത് കൊണ്ടാണ് ഒരു സൃഷ്ടി ആയ മറിയം സമ്പൂർണ്ണ സൗന്ദര്യമായി മാറുന്നത്. പരിശുദ്ധ അമ്മയിലൂടെ ലഭിച്ച ഈ വിശുദ്ധി ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലും നമ്മൾ ആയിരിക്കുന്ന പ്രവർത്തന മണ്ഡലങ്ങളിലും വ്യാപാരിപ്പിക്കുന്നതിന്റെ ഉത്തരവാദിത്വം വിമൻസ് ഫോറം ഏറ്റെടുക്കണമെന്ന് മാർ സ്രാമ്പിക്കൽ വിശുദ്ധ കുർബാന മദ്ധ്യേ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. രൂപത പ്രോട്ടോസിഞ്ചെല്ലൂസ് റവ. ഡോ ആന്റണി ചുണ്ടെലിക്കാട്ട്, സിഞ്ചെലൂസുമാരായ വെരി റവ ഫാ. ജോർജ് ചേലക്കൽ, വെരി റവ. ഫാ. ജിനോ അരീക്കാട്ട് എംസിബിഎസ്, വിമൻസ് ഫോറം കമ്മീഷൻ റവ. ഫാ. ജോസ് അഞ്ചാനിക്കൽ, വിമൻസ് ഫോറം ഡയറക്ടർ , സി. കുസുമം എസ് എച്ച്, പ്രസിഡന്റ് ഡോ. ഷിൻസി മാത്യു എന്നിവർ പ്രസംഗിച്ചു. വിശുദ്ധ കുർബാനയർപ്പണത്തിനു ശേഷം വിവിധ റീജിയനുകളുടെ നേതുത്വത്തിൽ വ്യത്യസ്തമായ കലാപരിപാടികളും അരങ്ങേറി ചടങ്ങിനോടനുബന്ധിച്ച് വിവാഹത്തിന്റെ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെ ആദരിക്കുകയും അനുമോദിക്കുകയും ചെയ്തു. വിമൻസ് ഫോറം രൂപത പ്രസിഡന്റ് ഡോ. ഷിൻസി മാത്യു, വൈസ് പ്രസിഡന്റ് ജൈസമ്മ ആഗസ്തി സെക്രട്ടറി റോസ് ജിമ്മിച്ചൻ, ജോയിന്റ് സെക്രട്ടറി ജിൻസി വെളുത്തേപ്പിള്ളി, ട്രെഷറർ ഷിനി സാബു എന്നിവരുടെ നേതൃത്വത്തിലുള്ള വിമൻസ് ഫോറം രൂപത എക്സിക്യൂട്ടിവ് കമ്മറ്റിയുടെയും, കൗൺസിലേഴ്സിന്റെയും നേതൃത്വത്തിൽ ഉള്ള വിവിവിധ കമ്മറ്റികൾ ആണ് പരിപാടികൾ ഏകോപിപ്പിച്ചത്. മഞ്ജു സി പള്ളം, റീന, രശ്മി മനു എന്നിവർ വളരെ മനോഹരമായി പരിപാടി ആങ്കർ ചെയ്തതും ഏറെ ആകർഷകമായി.
Image: /content_image/News/News-2022-12-05-14:51:50.jpg
Keywords: ഗ്രേറ്റ് ബ്രിട്ട
Content: 20149
Category: 14
Sub Category:
Heading: ഗ്വാട്ടിമാലയിലെ കലാകാരന്മാർ നിർമ്മിച്ച പുൽക്കൂട് ആശീർവദിച്ച് ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ലാറ്റിനമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയിലെ കലാകാരന്മാർ നിർമ്മിച്ച ക്രിസ്തുമസ് പുൽക്കൂട് ഫ്രാൻസിസ് മാർപാപ്പ ആശീർവദിച്ചു. ശനിയാഴ്ചയാണ്, കരങ്ങൾ കൊണ്ട് നിർമ്മിച്ച മനോഹരമായ പുൽക്കൂട് കാണാനായി പാപ്പ എത്തിയത്. വത്തിക്കാനിലെ പോൾ ആറാമൻ ഹാളിലാണ് പുൽക്കൂടിന്റെ പ്രദർശനത്തിന് തുടക്കം കുറിക്കപ്പെട്ടത്. രാജ്യത്തെ വിദേശകാര്യ മന്ത്രി മാരിയോ ബുക്കാരോയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ചടങ്ങിൽ പങ്കെടുക്കാൻ വത്തിക്കാനിൽ എത്തിച്ചേർന്നിരുന്നു. ഇത് ആദ്യമായിട്ടാണ് ഗ്വാട്ടിമാല വത്തിക്കാനിൽ ഇങ്ങനെ ഒരു പ്രദർശനം നടത്തുന്നതെന്ന് പറഞ്ഞ മാരിയോ ബുക്കാരോ, ക്രിസ്തുമസിന് മുന്നോടിയായി രാജ്യം നൽകുന്ന ഒരു സമ്മാനമാണ് ഇതെന്നും കൂട്ടിച്ചേർത്തു. പരിശുദ്ധ കന്യകാമറിയവും യൗസേപ്പിതാവും സ്വർണ്ണ കിരീടങ്ങൾ ധരിച്ച് മാലാഖമാരാൽ ചുറ്റപ്പെട്ട നിൽക്കുന്ന പുൽക്കൂട് മുപ്പതുപേർ ചേർന്നാണ് നിർമ്മിച്ചത്. നമ്മളോട് സമീപസ്ഥനായിരിക്കാൻ, ഭൂമിയിൽ ജനിച്ച ദൈവത്തിന്റെ മകനെ പറ്റിയാണ് പുൽക്കൂട് പറയുന്നതെന്ന് ചടങ്ങിൽ ഫ്രാൻസിസ് പാപ്പ ഓർമ്മിപ്പിച്ചു. അതിൽ ഉൾച്ചേർന്നിരിക്കുന്ന ദാരിദ്ര്യത്തിലൂടെ, പുൽക്കൂട് ക്രിസ്തുമസിന്റെ യഥാർത്ഥ സമ്പത്ത് വീണ്ടും കണ്ടെത്താൻ നമ്മെ സഹായിക്കുകയാണെന്നും പാപ്പ വിശദീകരിച്ചു. ഡിസംബർ മൂന്നാം തീയതി തന്നെ തടികൊണ്ട് നിർമ്മിച്ച മറ്റൊരു പുൽക്കൂട് സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ വത്തിക്കാൻ പ്രദർശനത്തിനു വേണ്ടി തുറന്നു നൽകിയിരുന്നു. ഈശോയുടെ ജ്ഞാനസ്നാന തിരുനാൾ ആചരിക്കുന്ന ജനുവരി എട്ടാം തീയതി വരെ ഗ്വാട്ടിമാലയിലെ കലാകാരന്മാർ നിർമ്മിച്ച പുൽക്കൂട് പോൾ ആറാമൻ ഹാളിൽ പ്രദര്‍ശിപ്പിക്കും.
Image: /content_image/News/News-2022-12-05-20:24:37.jpg
Keywords: പാപ്പ, പുൽക്കൂ
Content: 20150
Category: 18
Sub Category:
Heading: മാർ ആൻഡ്രൂസ് താഴത്തിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്
Content: കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ആർച്ച്ബിഷപ് ഹൗസിനു മുന്നിൽ അതിരൂപതാ സംരക്ഷണസമിതിയും അല്മായ മുന്നേറ്റസമിതിയും സ മരം നടത്തുന്ന സാഹചര്യത്തിൽ തന്റെ ജീവനു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി മാർ ആൻഡ്രൂസ് താഴത്ത് നൽകിയ ഹർജിയിൽ ജസ്റ്റീസ് അനു ശിവരാമനാണ് ഇടക്കാല ഉത്തരവു നൽകിയത്. ഹർജിയിൽ എതിർ കക്ഷികളായ അതിരൂപത സംരക്ഷണസമിതിക്കും അൽമായ മു ന്നേറ്റ സമിതിക്കും നോട്ടീസ് നൽകാനും സിംഗിൾബെഞ്ച് നിർദേശിച്ചിട്ടുണ്ട്. ഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ആർച്ച്ബിഷപ് ഹൗസിലേക്കു പ്രവേശിക്കുന്നതിനു തടസം നേരിടുന്നുണ്ടെന്നും സമരക്കാരെ നീക്കം ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Image: /content_image/India/India-2022-12-06-09:21:16.jpg
Keywords: ഹൈക്കോടതി
Content: 20151
Category: 18
Sub Category:
Heading: സഭാവിരുദ്ധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നവർക്കെതിരേ നടപടിയെടുക്കാൻ സഭാനേതൃത്വം തയാറാകണം: കത്തോലിക്ക കോൺഗ്രസ്
Content: കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിലെ ഏകീകൃത കുർബാനക്രമവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എത്രയുംവേഗം അവസാനിപ്പിക്കണമെന്നു കത്തോലിക്ക കോൺഗ്രസ് അഭ്യർത്ഥിച്ചു. മാർപാപ്പയുടെയും സീറോ മലബാർ സഭ സിനഡിന്റെയും തീരുമാനം അംഗീകരിച്ചു പ്രതിഷേധങ്ങളിൽ നിന്ന് വിമതവിഭാഗം പിൻവാങ്ങണം. എറണാകുളം-അങ്കമാലി അതിരൂപതയിലെ സെന്റ് മേരീസ് ബസിലിക്ക അടച്ചിട്ടിരിക്കുന്നതു ദൗർഭാഗ്യകരമാണ്. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ കാർമികത്വത്തിൽ ഏകീകൃത കുർബാന അർപ്പിച്ച് ബസിലിക്ക തുറക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം. മാർപാപ്പയുടെ നിർദേശമനുസരിച്ചു പ്രവർത്തിക്കുന്ന അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ തടയുന്നതു തെറ്റാണ്. ബസിലിക്കയിൽ നിലനിൽക്കുന്ന സാഹചര്യം സംഘർഷത്തിനും ഉതപ്പിനും കാരണമാവുന്നു. പൊതുസമൂഹവും വിശ്വാസി സമൂഹവും ഒരുപോലെ ഈ വിഷയത്തിൽ ആശങ്കാകുലരാണ്. വിട്ടുവീഴ്ചയുടെ മാർഗത്തിൽ സഭയുടെ ഔദ്യോഗികമായ നിലപാടും തീരുമാനവും അംഗീകരിക്കാൻ അതിരൂപതയിലെ വൈദികരും അല്‍മായരും തയാറാകണം. കുപ്രചാരണങ്ങൾ അവസാനിപ്പിക്കണം. സഭയ്ക്കകത്തു നൽകുന്ന കത്തുകൾ പര സ്യപ്പെടുത്തി പ്രചരിപ്പിക്കുന്നത് ശരിയല്ല.ബസിലിക്കയിലെ പ്രകടനങ്ങളിലെ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിലെ ബാഹ്യ ഇടപെടലുകൾ അന്വേഷിക്കണം. സഭാവിരുദ്ധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നവർക്കെതിരേ കൃത്യമായ നടപടി എടുക്കാൻ സഭാനേതൃത്വം തയാറാകണം. സീറോ മലബാർ സഭ സിനഡ് തീരുമാനവും മാർപാപ്പയുടെ തീരുമാനവും അനുസരിച്ചുള്ള എല്ലാ നടപടികൾക്കും സഭാ സിനഡിനും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ആൻഡ്രൂസ് താഴത്തിനും പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും കത്തോലിക്ക കോൺഗ്രസ് അറിയിച്ചു. ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ട്രഷറർ ഡോ.ജോബി കാക്കശേരി, ഭാരവാഹി കളായ ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ, തോമസ് പീടികയിൽ, ഡോ. സി.എം. മാത്യു, രാജേഷ് ജോൺ, ബേബി നെട്ടനാനി, ടെസി ബിജു, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, അഡ്വ. ഗ്ലാഡിസ് ചെറിയാൻ, ഐപ്പച്ചൻ തടിക്കാട്ട്, വർഗീസ് ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2022-12-06-09:39:28.jpg
Keywords: കോൺ
Content: 20152
Category: 14
Sub Category:
Heading: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറിലധികം പുല്‍ക്കൂടുകളുടെ പ്രദര്‍ശനം വത്തിക്കാനില്‍ വീണ്ടും
Content: വത്തിക്കാന്‍ സിറ്റി: ലോകരക്ഷകനായ ക്രിസ്തുവിന്റെ പിറവി തിരുനാളിന്റെ ഭാഗമായി വത്തിക്കാനില്‍ സംഘടിപ്പിക്കാറുള്ള “വത്തിക്കാനിലെ നൂറ് പുല്‍ക്കൂടുകള്‍” എന്ന അന്താരാഷ്ട്ര പുല്‍ക്കൂട് പ്രദര്‍ശനം വീണ്ടും ഒരുങ്ങുന്നു. പരിശുദ്ധ കന്യകാമാതാവിന്റെ അമലോത്ഭവ തിരുനാള്‍ ദിനമായ ഡിസംബര്‍ 8-ന് പ്രദര്‍ശനം ആരംഭിക്കുമെന്ന് വത്തിക്കാന്റെ നവസുവിശേഷവത്കരണത്തിനുള്ള തിരുസംഘം അറിയിച്ചു. 2023 ജനുവരി 8 വരെ നീളുന്ന നൂറിലധികം പുല്‍ക്കൂടുകളുടെ പ്രദര്‍ശനം വത്തിക്കാനിലെ പ്രസിദ്ധമായ സെന്റ്‌ പീറ്റേഴ്സ് സ്ക്വയറിലാണ് ഒരുക്കുന്നത്. സന്ദര്‍ശകര്‍ക്ക് പ്രദര്‍ശനം സൗജന്യമായി കാണാവുന്നതാണെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ്‌ വത്തിക്കാന്‍ ഈ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 8-ന് വൈകിട്ട് 4 മണിക്ക് ബിഷപ്പ് റിനോ ഫിസിഷെല്ലയുടെ അദ്ധ്യക്ഷതയിലായിരിക്കും ഉദ്ഘാടന ചടങ്ങ് നടക്കുക. യുക്രൈന്‍, വെനിസ്വേല, തായ്‌വാന്‍, ഗ്വാട്ടിമാല തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറ്റിഇരുപതോളം പുല്‍ക്കൂടുകളാണ് ഇക്കൊല്ലത്തെ പ്രദര്‍ശനത്തില്‍ ഉള്ളത്. ഡിസംബര്‍ 24, 31 തിയതികളിലൊഴികെ എല്ലാ ദിവസവും രാവിലെ 10 മുതല്‍ രാത്രി 7:30 വരെ (പ്രാദേശിക സമയം) പ്രദര്‍ശനം കാണാന്‍ അവസരമുണ്ടെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. ഡിസംബര്‍ 24, 31 തിയതികളില്‍ വൈകിട്ട് 5 വരെ ആയിരിക്കും പ്രദര്‍ശനം. വത്തിക്കാനിലെ യുക്രൈന്‍ എംബസിയില്‍ നിന്നുള്ള പ്രതിനിധി സംഘവും, യുക്രൈന്‍ സമൂഹത്തില്‍ നിന്നുള്ള ചിലരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്നു വത്തിക്കാന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. യുക്രൈന്‍ സമൂഹത്തില്‍ നിന്നുള്ളവര്‍ തങ്ങളുടെ രാജ്യത്തെ ക്രിസ്തുമസ് പാരമ്പര്യങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കുന്നവരുമായി പങ്കിടുമെന്നും പ്രസ്താവനയില്‍ പറയുന്നു. മാള്‍ട്ട, ക്രൊയേഷ്യ, സ്ലൊവേനിയ, സ്ലോവാക്യ, ഹംഗറി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പുല്‍ക്കൂടുകളും ഇക്കൊല്ലത്തെ പ്രദര്‍ശനത്തില്‍ ഉണ്ടായിരിക്കും.
Image: /content_image/News/News-2022-12-06-11:14:05.jpg
Keywords: വത്തിക്കാനി