Contents
Displaying 19781-19790 of 25032 results.
Content:
20173
Category: 10
Sub Category:
Heading: സ്വയം ദൈവമാതാവിന് സമര്‍പ്പിക്കുവാനും യുക്രൈന്റെ സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുവാനും പാപ്പയുടെ ആഹ്വാനം
Content: വത്തിക്കാന്‍ സിറ്റി: സ്വയം പരിശുദ്ധ കന്യകമാതാവിന് സമര്‍പ്പിക്കുവാനും, റഷ്യന്‍ അധിനിവേശത്തില്‍ നട്ടംതിരിയുന്ന യുക്രൈന്‍ ജനതക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാനും ആഹ്വാനം ചെയ്തുകൊണ്ട് അമലോത്ഭവ മാതാവിന്റെ തിരുനാളിനോടു അനുബന്ധിച്ച് പരിശുദ്ധ പിതാവ് റോമിലെ പിയാസ ഡി സ്പാഗ്നായിലെ അമലോത്ഭവ മാതാവിന്റെ രൂപം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇതാദ്യമായാണ് പാപ്പ ഇവിടെ വിശ്വാസികള്‍ക്കൊപ്പം പരസ്യമായി സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുന്നത്. കോവിഡ് മഹാമാരിയെ തുടര്‍ന്നു 2020-ലും, 2021-ലും പാപ്പ ഒറ്റയ്ക്കാണ് ഇവിടെയെത്തി പ്രാര്‍ത്ഥിച്ചത്. “കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ പുലര്‍ച്ചെ ഞാന്‍ ഒറ്റക്ക് നിന്റെ സവിധത്തിലെത്തി പ്രാര്‍ത്ഥിക്കുകയായിരുന്നു. എന്നാല്‍ ഇന്ന്‍ സഭാമക്കളോടൊപ്പം ഞാന്‍ നിന്റെ അടുത്തേക്ക് മടങ്ങി എത്തിയിരിക്കുകയാണ്. അടുത്തും അകലെയുമുള്ള നിന്റെ എല്ലാ മക്കളുടെയും കൃതജ്ഞതയും അപേക്ഷകളും ഞാന്‍ നിനക്ക് സമര്‍പ്പിക്കുന്നു” - പ്രാര്‍ത്ഥനാ മദ്ധ്യേ പാപ്പ മരിയന്‍ സന്നിധിയില്‍ പറഞ്ഞു. “സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള അങ്ങയെ ദൈവം സ്വീകരിച്ചു. അങ്ങ് ഭൂമിയിലെ കാര്യങ്ങള്‍ ഞങ്ങളേക്കാള്‍ നന്നായി കാണുന്നു. മാതാവെന്ന നിലയില്‍ അങ്ങ് ഞങ്ങളുടെ അപേക്ഷകള്‍ കേട്ട് അങ്ങയുടെ പുത്രന്റെ കരുണാര്‍ദ്രമായ ഹൃദയത്തിലേക്ക് എത്തിക്കണമേ” - പാപ്പയുടെ പ്രാര്‍ത്ഥനയില്‍ പറയുന്നു. പ്രാർത്ഥനയ്ക്കിടെ പാപ്പ വിതുമ്പി കരഞ്ഞു. ഈ സമയം വിശ്വാസി സമൂഹം കൈയടിച്ച് പാപ്പയോടുള്ള സ്നേഹവും ഐക്യദാർഢ്യവും പ്രകടമാക്കി. 40 അടി ഉയരമുള്ള ഒരു സ്തൂപത്തിലാണ് അമലോത്ഭവ മാതാവിന്റെ രൂപം സ്ഥിതി ചെയ്യുന്നത്. ഇവിടം സന്ദര്‍ശിക്കുന്നതിന് മുന്‍പ് പാപ്പ സെന്റ് മേരി മേജര്‍ ബസലിക്കയിലെത്തി ‘സാലുസ് പോപുലി റൊമാനി’ (റോമന്‍ ജനതയുടെ സംരക്ഷകയായ മറിയം) എന്ന പ്രസിദ്ധമായ മരിയന്‍ രൂപത്തിന് മുന്നില്‍ പ്രാര്‍ത്ഥിച്ചിരിന്നു. തന്റെ മധ്യാഹ്ന പ്രസംഗത്തില്‍ പാപ്പ മാതാവിന്റെ അമലോത്ഭവ തിരുനാളിനെ കുറിച്ച് വിവരിച്ചുവെന്നതും ശ്രദ്ധേയമാണ്. ചരിത്രത്തില്‍ പാപമില്ലാത്ത ഒരേ ഒരു മനുഷ്യ വ്യക്തി മറിയമാണെന്നും, നമ്മുടെ പോരാട്ടങ്ങളില്‍ അവള്‍ നമ്മോടൊപ്പമുണ്ടെന്നും, അവള്‍ നമ്മുടെ സഹോദരിയും സര്‍വ്വോപരി അമ്മയുമാണെന്നും പാപ്പ തന്റെ പ്രസംഗത്തിലൂടെ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. 1857-ലാണ് ഡിസംബര്‍ 8 മാതാവിന്റെ അമലോത്ഭവ തിരുനാള്‍ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്. 1953-മുതല്‍ മാതാവിന്റെ അമലോത്ഭവ തിരുനാള്‍ ദിനത്തില്‍ പാപ്പമാര്‍ ഇവിടെ എത്തി ആദരവര്‍പ്പിക്കുന്ന പതിവുണ്ട്. പിയൂസ് പന്ത്രണ്ടാമന്‍ പാപ്പയാണ് ഈ പതിവ് തുടങ്ങിയത്. വത്തിക്കാനില്‍ നിന്നും രണ്ട് മൈലോളം കാല്‍നടയായി സഞ്ചരിച്ചാണ് പാപ്പമാര്‍ ഇവിടം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കുന്നത്. രൂപത്തിന്റെ ഉദ്ഘാടനത്തില്‍ വഹിച്ച പങ്കിന്റെ ഓര്‍മ്മക്കായി എല്ലാ വര്‍ഷവും റോമിലെ അഗ്നിശമന സേനാംഗങ്ങളും പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാറുണ്ട്.
Image: /content_image/News/News-2022-12-09-11:50:59.jpg
Keywords: പ്രാര്‍ത്ഥന

20174
Category: 14
Sub Category:
Heading: ലോകമെമ്പാടുമുള്ള എഴുനൂറോളം തിരുപിറവി രൂപങ്ങളുടെ അപൂര്‍വ്വ ശേഖരവുമായി ന്യൂയോര്‍ക്കില്‍ നിന്നുമൊരു കത്തോലിക്ക വൈദികന്‍
Content: ലാക്കാവന്നാ: കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങളില്‍ നിന്നുമായി ഫാ. റോയ് ഹെര്‍ബെര്‍ജെര്‍ എന്ന വൈദികന്‍ ശേഖരിച്ച വിവിധ തരത്തിലുള്ള തിരുപിറവി രൂപങ്ങളുടെ അപൂര്‍വ്വ ശേഖരത്തിന്റെ പ്രദര്‍ശനം ജനശ്രദ്ധയാകര്‍ഷിക്കുന്നു. ന്യൂയോര്‍ക്കിലെ ലാക്കാവാന്നായിലെ ഔര്‍ ലേഡി ഓര്‍ വിക്ടറി ബസിലിക്കയിലാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. രൂപങ്ങളുടെ ബാഹുല്യം നിമിത്തം ശേഖരത്തിന്റെ ഒരു ഭാഗം മാത്രമാണ് പ്രദര്‍ശനത്തില്‍വെച്ചിട്ടുള്ളത്. മറ്റൊരു ഭാഗം നയാഗ്ര വെള്ളച്ചാട്ടത്തിനടുത്തുള്ള ഫാത്തിമ ദേവാലയത്തിലും പ്രദര്‍ശനത്തിനുവെച്ചിട്ടുണ്ടെങ്കിലും ശേഖരത്തിലുള്ള മുഴുവന്‍ രൂപങ്ങള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തുവാന്‍ കഴിഞ്ഞിട്ടില്ല. വിവിധ വലുപ്പത്തിലും നിറത്തിലുമുള്ള രൂപങ്ങള്‍ ഫാ. റോയിയുടെ ശേഖരത്തിലുണ്ടെന്നു ‘7 എബിസി ന്യൂസ്’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നും താന്‍ ഒരു സെറ്റ് തിരുപിറവി പോളണ്ടില്‍ നിന്നും സ്വന്തമാക്കിയിട്ടുണ്ടെന്ന് ഫാ. റോയ് വെളിപ്പെടുത്തി. വര്‍ഷം മുഴുവനും ആളുകള്‍ക്ക് കാണുവാനും, തന്റെ ശേഖരം സുരക്ഷിതമായി ഇരിക്കുവാനും ഉതകുന്ന സ്ഥിരമായ ഒരു സ്ഥലം അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് വൈദികന്‍. രൂപങ്ങള്‍ പാക്ക് ചെയ്യുന്നതും അണ്‍പാക്ക് ചെയ്യുന്നതും ഒരു വലിയ വെല്ലുവിളി തന്നെയാണെന്നു അദ്ദേഹം പറയുന്നു. എത്ര സൂക്ഷ്മതയോടെ കൈകാര്യം ചെയ്താലും എല്ലാ വര്‍ഷവും രൂപങ്ങളുടെ പല ഭാഗങ്ങളും നഷ്ട്ടമാകുന്ന സാഹചര്യമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കയറ്റുമതി, ഇറക്കുമതി വ്യാപാരികള്‍ വഴിയും വെബ്സൈറ്റുകള്‍ വഴിയുമാണ് ഫാ. റോയ് ഭൂരിഭാഗം രൂപങ്ങള്‍ സ്വന്തമാക്കിയത്. നിരവധി പേരാണ് ഫാ. റോയിയുടെ തിരുപിറവി രൂപങ്ങളുടെ പ്രദര്‍ശനം കാണുവാന്‍ എത്തിക്കൊണ്ടിരിക്കുന്നത്. എബോണി മരത്തില്‍ കൊത്തിയുണ്ടാക്കിയ തിരുപിറവി രൂപങ്ങള്‍ ആഫ്രിക്കയില്‍ കാണുവാന്‍ ഇടയായത് മുതലാണ് ഫാ. റോയ് പുല്‍ക്കൂടുകള്‍ ശേഖരിക്കുവാന്‍ ആരംഭിച്ചത്. ന്യൂയോര്‍ക്കിലെ ഓര്‍ച്ചാര്‍ഡ് പാര്‍ക്ക് സ്വദേശിയായ ഒരാള്‍ നിര്‍മ്മിച്ചു നല്‍കിയതാണ് ഫാ. റോയിയുടെ ശേഖരത്തിലെ ഏറ്റവും വലിയ തിരുപിറവി രൂപങ്ങള്‍. വിശുദ്ധ നാട്ടില്‍ സന്ദര്‍ശനം നടത്തിയ അയാള്‍ യേശുവിന്റെ ജനനസ്ഥലം സന്ദര്‍ശിച്ചിരിന്നു. അതിന്റെ ഫോട്ടോയും അളവും എടുത്ത ശേഷം അതേ തോതില്‍ തന്നെയാണ് രൂപങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. 61 രാജ്യങ്ങളില്‍ നിന്നുള്ള രൂപങ്ങള്‍ ഫാ. റോയിയുടെ ശേഖരത്തിലുണ്ട്. ക്രിസ്തുമസ് കാലം മുഴുവനും ഔര്‍ ലേഡി ഓര്‍ വിക്ടറി ബസലിക്കയില്‍ പ്രദര്‍ശനം നടക്കും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-12-09-13:53:19.jpg
Keywords:

20175
Category: 1
Sub Category:
Heading: പ്രോലൈഫ് നിലപാടില്‍ അസ്വസ്ഥത: ക്രിസ്ത്യന്‍ പ്രോ ഫാമിലി സംഘടനയുടെ ബുക്കിംഗ് റദ്ദാക്കിയ വിര്‍ജീനിയന്‍ റെസ്റ്റോറന്റ് നടപടി വിവാദത്തില്‍
Content: വിര്‍ജീനിയ: ജീവന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചുള്ള പ്രോലൈഫ് നിലപാട് കാരണം ക്രിസ്ത്യന്‍ പ്രോഫാമിലി സംഘടനയായ ദി ഫാമിലി ഫൗണ്ടേഷന്റെ അംഗങ്ങളുടെ ഒത്തുകൂടലിനുള്ള റിസര്‍വേഷന്‍ അമേരിക്കന്‍ സംസ്ഥാനമായ വിര്‍ജീനിയയിലെ പ്രാദേശിക റെസ്റ്റോറന്റ് റദ്ദാക്കിയ നടപടി വിവാദത്തില്‍. റിച്ച്മോണ്ടിലെ മെറ്റ്സ്ജര്‍ ബാര്‍ ആന്‍ഡ് ബുച്ചറിയാണ് വിവാദത്തിലായിരിക്കുന്നത്. വിര്‍ജീനിയ സംസ്ഥാനത്തില്‍ ബൈബിള്‍, കുടുംബ സാന്മാര്‍ഗ്ഗിക മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ‘ദി ഫാമിലി ഫൗണ്ടേഷന്‍’ തങ്ങളുടെ അംഗങ്ങള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി ഏര്‍പ്പെടുത്തിയിരിന്ന റിസര്‍വേഷനാണ് സംഘടനയുടെ പ്രോലൈഫ് നിലപാടിന്റെ പേരില്‍ റദ്ദാക്കിയത്. ഒത്തുചേരലിന് വെറും ഒന്നര മണിക്കൂര്‍ മുന്‍പ് മാത്രമാണ് റിസര്‍വേഷന്‍ റദ്ദ് ചെയ്തുകൊണ്ടുള്ള അറിയിപ്പ് സംഘടനക്ക് ലഭിക്കുന്നത്. റിസര്‍വേഷന്‍ റദ്ദ് ചെയ്തതിന്റെ കാരണം വിവരിച്ചുകൊണ്ട് ഡിസംബര്‍ 1-ന് റെസ്റ്റോറന്റിന്റെ നടത്തിപ്പുകാര്‍ പങ്കുവെച്ച പ്രസ്താവനയില്‍ തങ്ങളുടെ ഭാഗത്തെ ന്യായീകരിക്കാന്‍ ഇവര്‍ ശ്രമിക്കുന്നുണ്ട്. വിര്‍ജീനിയയിലെ സ്ത്രീകളുടേയും, എല്‍.ജി.ബി.ടി.ക്യു സമൂഹത്തിന്റേയും അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ ഇല്ലാതാക്കുവാന്‍ ശ്രമിക്കുന്ന സംഘടനയുടെ ബുക്കിംഗ് റദ്ദാക്കിയെന്നാണ് റെസ്റ്റോറന്റിന്റെ പ്രസ്താവനയില്‍ പറയുന്നത്. ദി ഫാമിലി ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റ് വിക്ടോറിയ കോബ് റെസ്റ്റോറന്റിന്റെ നടപടിയെ ശക്തമായ ഭാഷയില്‍ അപലപിച്ചിട്ടുണ്ട്. വിശ്വാസത്തിന്റെ പേരില്‍ ആരോടെങ്കിലും വിവേചനം കാണിക്കുന്നത് നിയമവിരുദ്ധമാണെന്നു കോബ് പറയുന്നു. ആരെങ്കിലും ഭക്ഷണം കഴിക്കുവാന്‍ വരുമ്പോള്‍ വാതില്‍ക്കല്‍ വെച്ച് രാഷ്ട്രീയമോ, മതപരമോ ആയ ആസിഡ് പരിശോധന നടത്തുന്ന റെസ്റ്റോറന്റുകള്‍ ഉള്ള ഒരു രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നതെന്ന്‍ ചിന്തിക്കുവാന്‍ ആരും ആഗ്രഹിക്കുന്നില്ലായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രോലൈഫ് നിലപാടിന്റെ പേരില്‍ ഇതാദ്യമായല്ല അമേരിക്കയില്‍ ക്രൈസ്തവര്‍ വിവേചനത്തിനിരയാകുന്നത്. ക്രിസ്തീയ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചുള്ള തങ്ങളുടെ ധാര്‍മ്മിക നിലപാടിന്റെ പേരില്‍ ജോലി സ്ഥലങ്ങളില്‍ പോലും ക്രൈസ്തവര്‍ക്ക് വിവേചനം നേരിടേണ്ടി വന്നിട്ടുണ്ട്.
Image: /content_image/News/News-2022-12-09-17:33:07.jpg
Keywords: വിവാദ

20176
Category: 1
Sub Category:
Heading: ആഗമന കാലത്തില്‍ തിരുപ്പിറവിക്കായി ഒരുങ്ങുന്നതിന് വേണ്ട 3 കാര്യങ്ങള്‍ സൂചിപ്പിച്ച് കൊളംബിയന്‍ മെത്രാപ്പോലീത്ത
Content: ബൊഗോട്ട: ലോക രക്ഷകനായ ക്രിസ്തുവിന്റെ തിരുപ്പിറവിക്കായി തയ്യാറെടുക്കുന്ന ഈ ആഗമന കാലത്തില്‍ മനസ്സില്‍ സൂക്ഷിക്കേണ്ട മൂന്ന്‍ സവിശേഷമായ കാര്യങ്ങള്‍ സൂചിപ്പിച്ച് കൊളംബിയന്‍ മെത്രാന്‍ സമിതി (സി.ഇ.സി) പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ലൂയിസ് ജോസ് അപാരിസിയോ നടത്തിയ ആഹ്വാനം ശ്രദ്ധ നേടുന്നു. നവംബര്‍ 28-ന് കൊളംബിയന്‍ എപ്പിസ്കോപ്പേറ്റിന്റെ സ്ഥിര സെക്രട്ടറിയേറ്റിന്റെ ഡയറക്ടര്‍മാരും ഉദ്യോഗസ്ഥരും പങ്കെടുത്ത വിശുദ്ധ കുര്‍ബാന മദ്ധ്യേ നടത്തിയ പ്രസംഗത്തിലാണ് ബൊഗോട്ട അതിരൂപതയുടെ അധ്യക്ഷന്‍ കൂടിയായ ആര്‍ച്ച് ബിഷപ്പ് ലൂയിസ് ജോസ് ഈ ആഹ്വാനം നടത്തിയതെന്നു ‘സി.ഇ.സി’യുടെ വെബ്സൈറ്റില്‍ പറയുന്നു. ആഗമന കാലം സമൂഹത്തിന്റെ സൗഖ്യത്തിനായുള്ള പ്രതീക്ഷ കൂടിയാണെന്ന കാര്യം മനസ്സില്‍വെക്കണമെന്നു മെത്രാപ്പോലീത്ത വിശ്വാസികളെ ഉദ്ബോധിപ്പിച്ചു. ജനങ്ങളുടെ ജീവിത സൗഖ്യത്തിനായുള്ള പ്രതീക്ഷയും വെളിച്ചവുമാണ് ആഗമനകാലമെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. ദൈവത്തിന്റെ ആഗമനം, അതായത് പൂര്‍ണ്ണ മഹത്വത്തില്‍ നിന്നു വരുന്ന ദൈവ സാന്നിധ്യത്തിന്റെ ഫലങ്ങള്‍ സമൂഹത്തിലാണ് ആദ്യം പ്രതിഫലിക്കുക. ഈ സമയത്ത് യുദ്ധത്തിന് വേണ്ടി തയ്യാറെടുക്കരുത്. മറിച്ച് അനുരജ്ഞനത്തിനും, ചര്‍ച്ചകള്‍ക്കും വേണ്ടിയുള്ള പരിശീലനമാണ് നടത്തേണ്ടത്. മറ്റുള്ളവരുടെ ജീവിതങ്ങളെ ബഹുമാനിച്ചുകൊണ്ട് നാം നേരിടുന്ന സംഘര്‍ഷങ്ങളെ കൈകാര്യം ചെയ്യുവാന്‍ നാം പരിശീലിക്കണം. നമ്മള്‍ ആയുധങ്ങളല്ല എടുക്കേണ്ടത്, ഒരു സമൂഹമെന്ന നിലയില്‍ നമ്മളെത്തന്നേ കെട്ടിപ്പടുക്കുവാനാണ് നമ്മള്‍ ശ്രമിക്കേണ്ടതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. രണ്ടാമതായി ആഗമനകാലം കുടുംബങ്ങളിലെ പ്രകാശത്തിന്റെ കാലമാണെന്നു മെത്രാപ്പോലീത്ത പറഞ്ഞു. ആഗമനത്തിന്റെ സ്ഥലം കുടുംബമാണ്. കുടുംബ ചരിത്രത്തില്‍ ക്രിസ്തുവിനുള്ള സ്ഥാനവും വീണ്ടും കണ്ടെത്തുന്നതിനുള്ള സമയം കൂടിയാണ് അത്. മറ്റുള്ളവരേകൂടി കണക്കിലെടുത്ത് ഒരുമയോടെ താമസിക്കുവാനുള്ള പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുവാന്‍ നമ്മെ അനുവദിക്കുന്ന യേശുവിന്റെ സ്നേഹത്തേ പ്രതിഫലിപ്പിക്കുന്ന ഒരു വെളിച്ചം എല്ലാ കുടുംബത്തിലും ഉണ്ടായിരിക്കണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു. ആഗമനകാലം വ്യക്തിപരമായ സൗഖ്യത്തിനുള്ള കാലം കൂടിയാണെന്ന കാര്യം മനസ്സില്‍ സൂക്ഷിക്കണമെന്ന് മെത്രാപ്പോലീത്ത മൂന്നാമതായി ഓര്‍മ്മിപ്പിച്ചു. നമ്മള്‍ ഓരോരുത്തരും തുറന്ന വാതിലുകളുള്ള ഒരു വീടാണ്. നമ്മുടെ ഹൃദയത്തിന്റേയും ജീവിതത്തിന്റേയും വാതിലുകള്‍ തുറന്നാല്‍ ക്രിസ്തു വരും. അവിടുന്നു വെളിച്ചമാണ്. നമ്മുടെ കുടുംബത്തിലും, സമൂഹത്തിലും എല്ലാറ്റിലുമുപരിയായി നമ്മുടെ മനസാക്ഷിയിലും ക്രിസ്തു ഉണ്ടാകുമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ആഗമനകാലം കുടുംബങ്ങള്‍ ദൈവസ്നേഹത്താല്‍ പ്രബുദ്ധരാകട്ടെയെന്നും, പുതിയ ആരാധനാവര്‍ഷം സഭയ്ക്കും ദൈവജനത്തിനും ആനന്ദത്തില്‍ ഒരുമിച്ച് നടക്കുവാനുള്ള ഒരവസരം കൂടിയായി മാറട്ടെയെന്നു ആശംസിച്ചുകൊണ്ടാണ് മെത്രാപ്പോലീത്ത അവസാനിപ്പിച്ചത്. <Originally published on 9th December 2022>
Image: /content_image/News/News-2022-12-09-18:35:21.jpg
Keywords: കൊളംബിയ

20177
Category: 18
Sub Category:
Heading: മാർപാപ്പയുടെ ആഹ്വാനം സ്വീകരിച്ച് കൂട്ടായ്മയും പ്രേഷിത ചൈതന്യവും നിലനിർത്തണം: ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്
Content: കൊച്ചി: ഏകീകൃത കുർബാനയുടെ കാര്യത്തിൽ മാർപാപ്പ ആഹ്വാനം ചെയ്തതുപോലെ സിനഡ് തീരുമാനം നടപ്പിലാക്കുക എന്നതാണ് തന്റെ പ്രധാന ദൗത്യമെന്ന് എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രറ്റർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. പരിശുദ്ധ സിംഹാസനം നൽകിയ ഈ ഉത്തരവാദിത്വത്തിൽനിന്ന് വിഭിന്നമായ ഒരു തീരുമാനം എടുക്കുക തനിക്കു സാധ്യമല്ലെന്നും മാർ ആൻഡ്രൂസ് താഴത്ത് അതിരൂപതയിലെ എല്ലാവർക്കുമായി എഴുതിയ കത്തിൽ വ്യക്തമാക്കുന്നു. പരിശുദ്ധ സിംഹാസനത്തിന്റെ തീരുമാനത്തിനെതിരായ പ്രവർത്തനം മാർപാപ്പയെ നിരാകരിക്കുന്നതിനു തുല്യമായി വേണം കണക്കാക്കാൻ. മാർപാപ്പ അന്തിമമായി പറഞ്ഞ ആഹ്വാനം സ്വീകരിച്ച് അതിരൂപതയുടെ കൂട്ടായ്മയും പ്രേഷിത ചൈതന്യവും നിലനിർത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഇന്ന് സഭ വിവിധതരത്തിലുള്ള വെല്ലുവിളികൾ നേരിടുന്നു. സഭയുടെ അകത്തുനിന്നും പുറത്തുനിന്നും വെല്ലുവിളികളുണ്ട്. സഭയുടെ തകർച്ച ലക്ഷ്യം വയ്ക്കുന്നവർ ഭിന്നചേരികളിലാക്കി രണ്ടുകൂട്ടരെയും പലതരത്തിൽ പ്രോത്സാഹിപ്പിച്ച് തമ്മിലടിപ്പിക്കുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അഭിപ്രായഭിന്നത സഭാംഗങ്ങളേയും വിശ്വാസജീവിതത്തെയും സഭയുടെ സാക്ഷ്യത്തെയും ദൈവവിളികളെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ആരാധനാക്രമവിവാദത്തിന്റെ പശ്ചാത്തലത്തിൽ സഭാജീവിതത്തിൽ നാം മുൻഗണന കൊടുക്കേണ്ട പല കാര്യങ്ങളും നടപ്പിലാക്കാൻ പറ്റാത്ത ഒരു തരത്തിലുള്ള തളർച്ച നമ്മുടെ അതിരൂപത അഭിമുഖീകരിക്കുകയാണെന്നും ആര്‍ച്ച് ബിഷപ്പ് കത്തില്‍ ചൂണ്ടിക്കാട്ടി. കത്തില്‍ വൈദികരെയും സമര്‍പ്പിതരെയും അല്‍മായരെയും പ്രത്യേകം സംബോധന ചെയ്തു സന്ദേശമുണ്ട്.
Image: /content_image/India/India-2022-12-10-09:54:29.jpg
Keywords: താഴ

20178
Category: 18
Sub Category:
Heading: ഫാ. ഡൊമിനിക്ക് വാളന്മനാല്‍ നയിക്കുന്ന പറപ്പൂര്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ സമാപിക്കും
Content: തൃശൂര്‍ അതിരൂപതയുടെ കീഴിലുള്ള പറപ്പൂർ സെന്‍റ് ജോൺ നെപുംസ്യാൻ ഫൊറോന ദേവാലയ ഗ്രൌണ്ടില്‍ നടന്നു വരുന്ന കൃപാഭിഷകം ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ ഞായറാഴ്ച സമാപിക്കും. അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക്ക് വാളന്മനാല്‍ നയിക്കുന്ന കണ്‍വെന്‍ഷനില്‍ ആയിരങ്ങളാണ് പങ്കെടുത്തുക്കൊണ്ടിരിക്കുന്നത്. വൈകുന്നേരം 04:30നു ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ രാത്രി 09:30നാണ് സമാപിക്കുക. വിശുദ്ധ കുര്‍ബാന, വചനപ്രഘോഷണം, സൌഖ്യാരാധന എന്നിവ എല്ലാ ദിവസവും നടക്കുന്നുണ്ട്. കണ്‍വെന്‍ഷന്റെ തത്സമയ സംപ്രേക്ഷണം യൂട്യൂബിലും ലഭ്യമാണ്.
Image: /content_image/India/India-2022-12-10-10:27:06.jpg
Keywords: ഡൊമിനിക്ക

20179
Category: 14
Sub Category:
Heading: ചരിത്രത്തില്‍ ആദ്യമായി വിര്‍ജീനിയയുടെ ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ തിരുപിറവിയുടെ പ്രദര്‍ശനം
Content: റിച്ച്മോണ്ട്: ലോകരക്ഷകനായ യേശു ക്രിസ്തുവിന്റെ ജനനത്തെ സ്വാഗതം ചെയ്തുകൊണ്ട് അമേരിക്കന്‍ സംസ്ഥാനമായ വിര്‍ജീനിയയുടെ ഭരണസിരാകേന്ദ്രമായ കാപ്പിറ്റോള്‍ കെട്ടിടത്തിന്റെ മുന്‍പില്‍ ഇതാദ്യമായി തിരുപിറവി ദൃശ്യത്തിന്റെ പ്രദര്‍ശനം. വിര്‍ജീനിയ നിയമസഭയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് കാപ്പിറ്റോള്‍ കെട്ടിടത്തിന്റെ മുന്‍പില്‍ തിരുപിറവി രംഗം പ്രദര്‍ശിപ്പിക്കുന്നത്. ഇന്നലെ ഡിസംബര്‍ 9 വെള്ളിയാഴ്ച രാവിലെ 11 മുതല്‍ ഉച്ചക്ക് വരെയുള്ള സമയത്തു കാപ്പിറ്റോള്‍ കെട്ടിടത്തിന്റെ ചരിത്രപരമായ മണിമാളികക്ക് മുന്നിലായിട്ടായിരുന്നു പ്രദര്‍ശനം. അതേസമയം തന്നെ സെന്റ് ബ്രിജെറ്റ് കത്തോലിക്ക ദേവാലയത്തില്‍ ഫാ. ജെയിംസ് ഒ’റെയിലിയുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയും ക്രിസ്തുമസ് കരോളുമായി ഒരു ഒത്തുകൂടലും നടന്നു. ‘ക്നൈറ്റ്സ് ഓഫ് കൊളംബസ്’ ഉള്‍പ്പെടെയുള്ള കത്തോലിക്കാ സന്നദ്ധ സംഘടനകളാണ് വിര്‍ജീനിയയിലെ കാപ്പിറ്റോള്‍ കെട്ടിടത്തിന്റെ മുന്നിലെ തിരുപിറവി ദൃശ്യം യാഥാര്‍ത്ഥ്യമാക്കിയത്. മതസ്വാതന്ത്ര്യം, ഒരുമിച്ചുകൂടുന്നതിനുള്ള സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവയെ ഉയര്‍ത്തിപ്പിടിക്കുവാന്‍ ഇത്തരം പ്രദര്‍ശനങ്ങള്‍ സഹായിക്കുമെന്നു ക്നൈറ്റ്സ് ഓഫ് കൊളംബസ് പ്രത്യാശ പ്രകടിപ്പിച്ചു. അതേസമയം സര്‍ക്കാര്‍ കെട്ടിടങ്ങള്‍, പാര്‍ക്കുകള്‍, പൊതു സ്കൂളുകള്‍ എന്നിവക്ക് മുന്‍പിലുള്ള തിരുപിറവി ദൃശ്യം ക്രമീകരിക്കുന്നതില്‍ ഫ്രീഡം ഫ്രം റിലീജിയന്‍ ഫൗണ്ടേഷന്‍ അടക്കമുള്ള നിരീശ്വരവാദ സംഘടനകള്‍ അസ്വസ്ഥത പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മതസ്വാതന്ത്ര്യം ആസ്വദിക്കുന്നതിന് എല്ലാവര്‍ക്കും അവകാശമുണ്ടെന്നാണ് വിര്‍ജീനിയ അവകാശ പ്രഖ്യാപനത്തില്‍ പറയുന്നതെന്ന്‍ സംഘടനയുടെ മോണ്‍. ഫ്രാന്‍സിസ് ജെ ബയേണ്‍ സമിതിയുടെ ഗ്രാന്‍ഡ് ക്നൈറ്റായ ഡഗ് ലിഞ്ച് പറയുന്നു. ക്രൈസ്തവരുടെ സ്നേഹവും, കരുണയും, ദാനധര്‍മ്മങ്ങളും മാതൃകയാക്കേണ്ടത് ഇന്നത്തെ സമൂഹത്തിന്റെ ആവശ്യമാണെന്നും ഈ മനോഭാവത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ വിര്‍ജീനിയയിലെ പൊതു സ്ഥലങ്ങളില്‍ ഉണ്ണിയേശുവിന്റെ ജനത്തെ വരവേറ്റുകൊണ്ട് ക്രിസ്തുമസ് ആഘോഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം 39 അമേരിക്കന്‍ സംസ്ഥാനങ്ങള്‍ തങ്ങളുടെ കാപ്പിറ്റോള്‍ കെട്ടിടത്തിന്റെ മുന്നില്‍ തിരുപിറവി പ്രദര്‍ശിപ്പിച്ചിരുന്നു. ഇക്കൊല്ലം വിര്‍ജീനിയ ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളാണ് തങ്ങളുടെ ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ ആദ്യമായി തിരുപിറവി രംഗം പ്രദര്‍ശിപ്പിച്ചത്.
Image: /content_image/News/News-2022-12-10-11:19:40.jpg
Keywords: തിരുപിറവി

20180
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ കോംഗോ സന്ദര്‍ശനത്തിന് മുന്നോടിയായി നോബേല്‍ പുരസ്കാര ജേതാവുമായി കൂടിക്കാഴ്ച
Content: വത്തിക്കാന്‍ സിറ്റി: കാല്‍മുട്ടിലെ വേദന കാരണം നീട്ടിവെച്ച ഫ്രാന്‍സിസ് പാപ്പയുടെ കോംഗോ, സുഡാന്‍ അപ്പസ്തോലിക സന്ദര്‍ശനം അടുത്ത മാസം ആരംഭിക്കുവാനിരിക്കെ കോംഗോ സ്വദേശിയും സമാധാനത്തിനുള്ള നോബേല്‍ പുരസ്കാര ജേതാവുമായ ഡെനിസ് മുക്വേഗേയുമായി പാപ്പ കൂടിക്കാഴ്ച നടത്തി. ലൈംഗീകാതിക്രമത്തിന് ഇരയായവര്‍ക്കിടയില്‍ നടത്തുന്ന ചികിത്സയുടെ പേരില്‍ പ്രസിദ്ധനും, പ്രമുഖ ഗൈനക്കോളജിസ്റ്റുമായ മുക്വെഗേയുമായി ഇന്നലെ ഡിസംബര്‍ 9-നാണ് പാപ്പ കൂടിക്കാഴ്ച നടത്തിയത്. ജനുവരി 31 മുതല്‍ ഫെബ്രുവരി 5 വരേയാണ് പാപ്പയുടെ കോംഗോ, സുഡാന്‍ സന്ദര്‍ശനം. പാപ്പയുടെ സന്ദര്‍ശനം കോംഗോയില്‍ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ വെളിച്ചം വീശുമെന്ന്‍ പ്രതീക്ഷിക്കുന്നതായി ‘വത്തിക്കാന്‍ ന്യൂസ്’ന് നല്‍കിയ അഭിമുഖത്തില്‍ ഡെനിസ് പറഞ്ഞു. റുവാണ്ടയിൽ ന്യൂനപക്ഷമായ ടുട്സി വംശജരെ ഭൂരിപക്ഷമായ ഹുടു വംശജർ കൊന്നൊടുക്കിയ അതേ തെറ്റ് തന്നെയാണ് അന്താരാഷ്ട്ര സമൂഹം ഇപ്പോള്‍ കോംഗോയോട് ചെയ്യുന്നതെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ന്‍ റുവാണ്ടന്‍ പിന്തുണയുള്ള ഗറില്ലകള്‍ കോംഗോ സ്വദേശികളെ കൊന്നൊടുക്കുകയാണ്. ഇത് മാനുഷികതക്ക് നിരക്കാത്ത കുറ്റകൃത്യമാണ്. യുദ്ധക്കുറ്റങ്ങളും വംശഹത്യാ കുറ്റം തന്നെയാണ്. 1994-ല്‍ ചെയ്തതുപോലെ അന്താരാഷ്ട്ര സമൂഹം ഇപ്പോഴും തങ്ങളുടെ കണ്ണുകള്‍ അടച്ചുപിടിച്ചിരിക്കുകയാണെന്നും മുക്വേഗേ പറഞ്ഞു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Today, I had the honor of meeting His Holiness Pope Francis <a href="https://twitter.com/Pontifex?ref_src=twsrc%5Etfw">@Pontifex</a> at the Vatican. We discussed the humanitarian crisis in <a href="https://twitter.com/hashtag/DRC?src=hash&ref_src=twsrc%5Etfw">#DRC</a>, and the imperative of justice, consolidation of democracy, and establishment of peace. <a href="https://t.co/m9mkbcTjqB">https://t.co/m9mkbcTjqB</a></p>— Denis Mukwege (@DenisMukwege) <a href="https://twitter.com/DenisMukwege/status/1601190817569595392?ref_src=twsrc%5Etfw">December 9, 2022</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> കോംഗോയിലെ സായുധ വിമത പോരാളി സംഘടനയായ ‘എം23’ രണ്ട് ഗ്രാമങ്ങള്‍ ആക്രമിച്ച് 131 പേരേ കൂട്ടക്കൊല ചെയ്തുവെന്നാണ് ഐക്യരാഷ്ട്രസഭയുടെ ഡിസംബര്‍ 8-ലെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ ഇസ്ലാമിക് സ്റ്റേറ്റിനോട് അനുഭാവം പുലര്‍ത്തുന്ന അലൈഡ് ഡെമോക്രാറ്റിക് ഫോഴ്സ് എന്ന ഇസ്ലാമിക തീവ്രവാദി സംഘടന വടക്കന്‍ കിവുവിലെ കത്തോലിക്കാ മിഷന്‍ ആശുപത്രി ആക്രമിച്ച് 6 രോഗികളേയും ഒരു കന്യാസ്ത്രീയേയും കൊലപ്പെടുത്തിയിരിന്നു. ആക്രമണത്തെ ‘ഭീകരം’ എന്ന് വിളിച്ച മുക്വേഗേ സന്യാസിനികളുടെ മൃതദേഹം അടക്കം ചെയ്യുന്ന ദിവസം സമാധാനപരമായി പ്രകടനം നടത്തണമെന്ന് കോംഗോയിലെ ഡോക്ടര്‍മാരോട് ആഹ്വാനവും ചെയ്തിരുന്നു. അക്രമങ്ങള്‍ക്കും, വിമത പോരാട്ടങ്ങള്‍ക്കുമിടയില്‍ മുക്വേഗേ തന്റെ ജന്മനാടായ ബുകാവുവില്‍ 2008-ല്‍ ഒരു ആശുപത്രി തുറന്നിരിന്നു. മാനഭംഗത്തിനും, ലൈംഗീകാതിക്രമത്തിനും ഇരയായ ആയിരകണക്കിന് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് അദ്ദേഹം ഇവിടെ ചികിത്സ നല്‍കിയത്. കൂട്ടബലാല്‍സംഗത്തിനിരയാകുന്ന സ്ത്രീകളുടെ ആന്തരിക മുറിവുകള്‍ ചികിത്സിക്കുന്നതില്‍ ലോകത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന വിദഗ്ദരില്‍ ഒരാളാണ് മുക്വേഗേ. 2018-ലെ സമാധാനത്തിനുള്ള നോബേല്‍ പുരസ്കാരം, ഇസ്ലാമിക് സ്റ്റേറ്റിന്റെ തടവില്‍ നിന്നും മോചിതയായ ശേഷം അടിച്ചമര്‍ത്തപ്പെടുന്ന ഇറാഖി മതന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന നാദിയ മുറാദുമായിട്ടാണ് മുക്വേഗേ പങ്കിട്ടത്. പാപ്പയുടെ സന്ദര്‍ശനം കാരണം ലഭിക്കുന്ന മാധ്യമശ്രദ്ധ കോംഗോയിലെ അതിക്രമങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ കൈകൊള്ളുവാന്‍ അന്താരാഷ്ട്ര അധികാരികളെ പ്രേരിപ്പിക്കും എന്ന പ്രതീക്ഷയിലാണ് മുക്വേഗേ.
Image: /content_image/News/News-2022-12-10-12:11:10.jpg
Keywords: കോംഗോ

20181
Category: 1
Sub Category:
Heading: പെന്തക്കുസ്ത തിരുനാള്‍ ദിനത്തിലെ ക്രൈസ്തവ കൂട്ടക്കൊലയില്‍ വിചാരണ നീളുന്നതിനെതിരെ നൈജീരിയന്‍ മെത്രാന്‍
Content: അബൂജ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ പെന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ നാല്‍പ്പതോളം ക്രൈസ്തവരുടെ ജീവനെടുത്ത ഇസ്ലാമിക തീവ്രവാദി ആക്രമണത്തിന്റെ പേരില്‍ അറസ്റ്റിലായവരെ വിചാരണ ചെയ്യേണ്ട സമയം അതിക്രമിച്ചുവെന്ന് നൈജീരിയയിലെ എകിറ്റി രൂപതാധ്യക്ഷന്‍ ഫെലിക്സ് ഫെമി അജാകായ. ജൂണ്‍ 5നു നൈജീരിയയിലെ ഒണ്‍ഡോ രൂപതയിലെ ഒവ്വോയിലെ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തോലിക്കാ ദേവാലയത്തില്‍ 39 കത്തോലിക്കരുടെ ജീവനെടുക്കുകയും എണ്‍പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ആക്രമണം ആഗോള തലത്തില്‍ ഏറെ ചര്‍ച്ചയായിരിന്നു. കൂട്ടക്കൊല നടന്നു ആറ് മാസങ്ങള്‍ കഴിഞ്ഞിട്ടും വിചാരണയൊന്നും നടക്കാത്ത സാഹചര്യത്തിലാണ് “നൈജീരിയ ഇപ്പോഴും കാത്തിരിക്കുന്നു” എന്ന തലക്കെട്ടോടെയുള്ള പ്രസ്താവനയുമായി മെത്രാന്‍ രംഗത്ത് വന്നിരിക്കുന്നത്. 2022 ഡിസംബര്‍ 5-ന് ആക്രമണം നടന്ന് 6 മാസം തികയുകയാണെന്നും, മരിച്ചവരെ അടക്കം ചെയ്തുവെങ്കിലും, കുടുംബാംഗങ്ങളും, അഭ്യുദയകാംക്ഷികളും ഇപ്പോഴും ദുഃഖകരമായ മാനസികാവസ്ഥയിലാണെന്നും അതിനാല്‍ ബന്ധപ്പെട്ട അധികാരികള്‍ വാഗ്ദാനങ്ങള്‍ക്കപ്പുറത്തേക്ക് പോയി സംശയിക്കപ്പെടുന്നവരെ വിചാരണ ചെയ്യണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. ആക്രമണത്തില്‍ പരിക്കേറ്റവരില്‍ പലരും ഇപ്പോഴും കടുത്ത മാനസികാഘാതത്തിലാണ്. ദേശീയമായും അന്താരാഷ്ട്ര തലത്തിലും നിലവിളികളും, അപലപിച്ചുകൊണ്ടുള്ള പ്രസ്താവനകളും, വാഗ്ദാനങ്ങളും ഉണ്ടായി. ആറു മാസങ്ങള്‍ കഴിഞ്ഞിട്ടും കൂട്ടക്കൊലയെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഫലത്തിനുവേണ്ടി നൈജീരിയക്കാര്‍ക്ക് കാത്തിരിക്കേണ്ടി വരുന്നത് ഖേദകരമാണെന്നും ബിഷപ്പ് പ്രസ്താവിച്ചു. നേരത്തെ ജൂണ്‍ 23-ന് ഒണ്‍ഡോ സംസ്ഥാന സുരക്ഷാ ഉദ്യോഗസ്ഥര്‍ തങ്ങള്‍ സംശയിക്കപ്പെടുന്ന ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന്‍ അറിയിച്ചിരുന്നു. ആക്രമണത്തില്‍ ഉള്‍പ്പെട്ടവരെന്ന് സംശയിക്കപ്പെടുന്ന നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ഡിഫന്‍സ് സ്റ്റാഫ് (സി.ഡി.എസ്) തലവനായ ജനറല്‍ ലക്കി ഇരാബോര്‍ അറിയിച്ചു. ഇദ്രിസ് ഒമെയിസാ (ബിന്‍ മാലിക്), മാമോ അബുബേക്കര്‍, അലിയു ഇടോപ, ഓവല്‍ ഒനിമിസി എന്നിവരാണ് അറസ്റ്റിലായത്. എന്നാല്‍ ജനറല്‍ ഈ പ്രഖ്യാപനം നടത്തിയിട്ട് മൂന്ന്‍ മാസങ്ങള്‍ കഴിഞ്ഞുവെന്ന് ബിഷപ്പ് ഫെമി ചൂണ്ടിക്കാട്ടി. മുഹമ്മദ് ബുഹാരിയുടെ നേതൃത്വത്തിലുള്ള നൈജീരിയന്‍ സര്‍ക്കാര്‍ ഉണര്‍ന്ന്‍ പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മെത്രാന്റെ പ്രസ്താവന അവസാനിക്കുന്നത്. ക്രൈസ്തവ കൂട്ടക്കൊല കൊണ്ട് കുപ്രസിദ്ധമായ നൈജീരിയയില്‍ അനുദിനം ആക്രമണങ്ങള്‍ പെരുകുമ്പോഴും ഭരണകൂടത്തിന്റെ നിശബ്ദത തുടരുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-12-10-14:47:30.jpg
Keywords: നൈജീ

20182
Category: 1
Sub Category:
Heading: സ്വവർഗ്ഗ വിവാഹ ബില്ല് യുഎസ് ജനപ്രതിനിധി സഭ പാസാക്കി: ആശങ്ക പ്രകടിപ്പിച്ച് കത്തോലിക്ക സഭ
Content: ന്യൂയോര്‍ക്ക്: സ്വവർഗ്ഗ ബന്ധത്തില്‍ ഏർപ്പെടുന്നവർക്ക് കൂടുതൽ അവകാശങ്ങൾ നൽകുന്ന 'റെസ്പെക്ട് ഫോർ മാര്യേജ് ആക്ട്' എന്ന പേരിലുള്ള ബില്ല് അമേരിക്കയിലെ ജനപ്രതിസഭ പാസാക്കി. പ്രസിഡന്റ് ജോ ബൈഡന് കൈമാറിയിരിക്കുന്ന ബില്‍ പ്രസിഡന്‍റ് ഒപ്പിട്ടാല്‍ നിയമമായി മാറും. ബില്ലിന് അനുകൂലമായി 219 ഡെമോക്രാറ്റിക് പാർട്ടി അംഗങ്ങളോടൊപ്പം, 39 റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളും വോട്ട് ചെയ്തു. അതേസമയം 169 റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളാണ് ക്രിസ്തീയ ധാര്‍മ്മികതയ്ക്കു വിരുദ്ധമായ ബില്ലിന് എതിരായി വോട്ട് ചെയ്തത്. വ്യാഴാഴ്ച പാസാക്കിയ ബില്ല് 1996ൽ പാസാക്കപ്പെട്ട ഡിഫൻസ് ഓഫ് മാര്യേജ് ആക്ടിലെ വ്യവസ്ഥകളെ അസാധുവാക്കും. ദേശീയതലത്തിൽ സ്വവർഗ്ഗ വിവാഹത്തിന് കൂടുതൽ അവകാശങ്ങൾ ബില്ലിൽ വ്യവസ്ഥ ചെയ്തിരിക്കുന്നതിനാൽ, കത്തോലിക്കാ മെത്രാന്മാര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരിന്നു. സ്ത്രീയും, പുരുഷനും തമ്മിൽ മാത്രമേ വിവാഹം പാടുള്ളൂവെന്ന തിരുസഭയുടെ നൂറ്റാണ്ടുകളായുള്ള നിലപാടിന് വിരുദ്ധമായതിനെ പിന്തുണയ്ക്കുന്നതിനാല്‍ ശക്തമായ പ്രതിഷേധമാണ് മെത്രാന്മാര്‍ ഉന്നയിക്കുന്നത്. റെസ്പെക്ട് ഫോർ മാര്യേജ് ആക്ട് സെനറ്റിൽ നവംബർ 29 ആണ് പാസായത്. അന്ന് 12 റിപ്പബ്ലിക് അംഗങ്ങളും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തിരുന്നു. നേരത്തെ ബില്ല് തന്റെ പക്കൽ എത്തിയാൽ അത് ഒപ്പിട്ട് നിയമമാക്കുമെന്ന് ജോ ബൈഡൻ പ്രഖ്യാപിച്ചിരുന്നു. #{red->none->b->Must Read: }# {{ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്?-> http://www.pravachakasabdam.com/index.php/site/news/14621}} ഇത് നിയമമായാൽ, സ്വവർഗ്ഗവിവാഹം സാധ്യമാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് മേൽ നിബന്ധന വരില്ലെങ്കിലും, ലിംഗത്തിനും, വർണ്ണത്തിനും, പ്രദേശത്തിനും അതീതമായി എല്ലാ സംസ്ഥാനങ്ങളിലും നടന്ന സ്വവർഗ വിവാഹങ്ങൾ അംഗീകരിക്കേണ്ടതായി വരും. നിയമം പ്രാബല്യത്തിൽ വന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് കത്തോലിക്കാ സഭയുടെ പ്രസ്ഥാനങ്ങളുടെയും, വിശ്വാസികളുടെയും, പരമ്പരാഗത വിവാഹത്തിൽ വിശ്വസിക്കുന്നവരുടെയും മേൽ വിവേചനം ഉണ്ടാകന്ന് ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് അമേരിക്കൻ കോൺഗ്രസിന് കത്തോലിക്കാ മെത്രാൻ സമിതി കത്ത് കൈമാറിയിരിന്നു. കഴിഞ്ഞ വര്‍ഷവും സ്വവര്‍ഗ്ഗവിവാഹം സംബന്ധിച്ച സഭാ നിലപാട് വ്യക്തമാക്കി വത്തിക്കാന്‍ വിശ്വാസ തിരുസംഘം (സി.ഡി.എഫ്) ഔദ്യോഗിക വിശദീകരണ കുറിപ്പ് പുറത്തുവിട്ടിരിന്നു. സ്വവര്‍ഗ്ഗാനുരാഗികളുടെ വിവാഹത്തിന് കൗദാശികമായ ആശീര്‍വാദം നല്‍കുവാന്‍ കഴിയില്ലെന്ന് അസന്നിഗ്ദമായി വ്യക്തമാക്കുന്നതായിരിന്നു കുറിപ്പ്. ഫ്രാന്‍സിസ് പാപ്പയുടെ അംഗീകാരത്തോടെയുള്ള ഈ പ്രതികരണം ആരോടുമുള്ള വിവേചനമല്ലെന്നും, സ്വവര്‍ഗ്ഗാനുരാഗികളായ വ്യക്തികളോടുള്ള നിഷേധമല്ലെന്നും, മറിച്ച് കൗദാശിക സത്യങ്ങളുടെ ഓര്‍മ്മപ്പെടുത്തലാണെന്നും തിരുസംഘം അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലൂയിസ് ലഡാരിയയും, സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ഗിയാക്കൊമോ മൊറാണ്ടിയും ഒപ്പിട്ട വിശദീകരണത്തില്‍ പ്രത്യേകം പറയുന്നു.
Image: /content_image/News/News-2022-12-10-16:48:09.jpg
Keywords: സ്വവര്‍