category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingലോകമെമ്പാടുമുള്ള എഴുനൂറോളം തിരുപിറവി രൂപങ്ങളുടെ അപൂര്‍വ്വ ശേഖരവുമായി ന്യൂയോര്‍ക്കില്‍ നിന്നുമൊരു കത്തോലിക്ക വൈദികന്‍
Contentലാക്കാവന്നാ: കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങളില്‍ നിന്നുമായി ഫാ. റോയ് ഹെര്‍ബെര്‍ജെര്‍ എന്ന വൈദികന്‍ ശേഖരിച്ച വിവിധ തരത്തിലുള്ള തിരുപിറവി രൂപങ്ങളുടെ അപൂര്‍വ്വ ശേഖരത്തിന്റെ പ്രദര്‍ശനം ജനശ്രദ്ധയാകര്‍ഷിക്കുന്നു. ന്യൂയോര്‍ക്കിലെ ലാക്കാവാന്നായിലെ ഔര്‍ ലേഡി ഓര്‍ വിക്ടറി ബസിലിക്കയിലാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. രൂപങ്ങളുടെ ബാഹുല്യം നിമിത്തം ശേഖരത്തിന്റെ ഒരു ഭാഗം മാത്രമാണ് പ്രദര്‍ശനത്തില്‍വെച്ചിട്ടുള്ളത്‌. മറ്റൊരു ഭാഗം നയാഗ്ര വെള്ളച്ചാട്ടത്തിനടുത്തുള്ള ഫാത്തിമ ദേവാലയത്തിലും പ്രദര്‍ശനത്തിനുവെച്ചിട്ടുണ്ടെങ്കിലും ശേഖരത്തിലുള്ള മുഴുവന്‍ രൂപങ്ങള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തുവാന്‍ കഴിഞ്ഞിട്ടില്ല. വിവിധ വലുപ്പത്തിലും നിറത്തിലുമുള്ള രൂപങ്ങള്‍ ഫാ. റോയിയുടെ ശേഖരത്തിലുണ്ടെന്നു ‘7 എബിസി ന്യൂസ്’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നും താന്‍ ഒരു സെറ്റ് തിരുപിറവി പോളണ്ടില്‍ നിന്നും സ്വന്തമാക്കിയിട്ടുണ്ടെന്ന് ഫാ. റോയ് വെളിപ്പെടുത്തി. വര്‍ഷം മുഴുവനും ആളുകള്‍ക്ക് കാണുവാനും, തന്റെ ശേഖരം സുരക്ഷിതമായി ഇരിക്കുവാനും ഉതകുന്ന സ്ഥിരമായ ഒരു സ്ഥലം അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് വൈദികന്‍. രൂപങ്ങള്‍ പാക്ക് ചെയ്യുന്നതും അണ്‍പാക്ക് ചെയ്യുന്നതും ഒരു വലിയ വെല്ലുവിളി തന്നെയാണെന്നു അദ്ദേഹം പറയുന്നു. എത്ര സൂക്ഷ്മതയോടെ കൈകാര്യം ചെയ്താലും എല്ലാ വര്‍ഷവും രൂപങ്ങളുടെ പല ഭാഗങ്ങളും നഷ്ട്ടമാകുന്ന സാഹചര്യമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കയറ്റുമതി, ഇറക്കുമതി വ്യാപാരികള്‍ വഴിയും വെബ്സൈറ്റുകള്‍ വഴിയുമാണ്‌ ഫാ. റോയ് ഭൂരിഭാഗം രൂപങ്ങള്‍ സ്വന്തമാക്കിയത്. നിരവധി പേരാണ് ഫാ. റോയിയുടെ തിരുപിറവി രൂപങ്ങളുടെ പ്രദര്‍ശനം കാണുവാന്‍ എത്തിക്കൊണ്ടിരിക്കുന്നത്. എബോണി മരത്തില്‍ കൊത്തിയുണ്ടാക്കിയ തിരുപിറവി രൂപങ്ങള്‍ ആഫ്രിക്കയില്‍ കാണുവാന്‍ ഇടയായത് മുതലാണ്‌ ഫാ. റോയ് പുല്‍ക്കൂടുകള്‍ ശേഖരിക്കുവാന്‍ ആരംഭിച്ചത്. ന്യൂയോര്‍ക്കിലെ ഓര്‍ച്ചാര്‍ഡ് പാര്‍ക്ക് സ്വദേശിയായ ഒരാള്‍ നിര്‍മ്മിച്ചു നല്‍കിയതാണ് ഫാ. റോയിയുടെ ശേഖരത്തിലെ ഏറ്റവും വലിയ തിരുപിറവി രൂപങ്ങള്‍. വിശുദ്ധ നാട്ടില്‍ സന്ദര്‍ശനം നടത്തിയ അയാള്‍ യേശുവിന്റെ ജനനസ്ഥലം സന്ദര്‍ശിച്ചിരിന്നു. അതിന്റെ ഫോട്ടോയും അളവും എടുത്ത ശേഷം അതേ തോതില്‍ തന്നെയാണ് രൂപങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. 61 രാജ്യങ്ങളില്‍ നിന്നുള്ള രൂപങ്ങള്‍ ഫാ. റോയിയുടെ ശേഖരത്തിലുണ്ട്. ക്രിസ്തുമസ് കാലം മുഴുവനും ഔര്‍ ലേഡി ഓര്‍ വിക്ടറി ബസലിക്കയില്‍ പ്രദര്‍ശനം നടക്കും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=6cHtHFA34uI
Second Video
facebook_link
News Date2022-12-09 13:50:00
Keywords
Created Date2022-12-09 13:53:19