Contents
Displaying 19761-19770 of 25032 results.
Content:
20153
Category: 10
Sub Category:
Heading: കോംഗോയില്‍ നടന്ന സമാധാന റാലിയിൽ ജപമാലയും ക്രൂശിത രൂപവുമായി ആയിരങ്ങള്‍
Content: കിന്‍ഷാസ: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ രൂക്ഷമായ അക്രമങ്ങള്‍ക്കിടെ സമാധാനത്തിനു വേണ്ടി കത്തോലിക്ക മെത്രാൻ സമിതി ക്രമീകരിച്ച റാലികളിൽ ആയിരക്കണക്കിന് ആളുകളുടെ പങ്കാളിത്തം. ഡിസംബർ നാലാം തീയതി ഞായറാഴ്ച തലസ്ഥാന നഗരിയായ കിൻഷാസയിൽ മാത്രം പതിനഞ്ചോളം റാലികള്‍ നടന്നു. ജപമാലയും, ക്രൂശിത രൂപവും കൈകളിൽ പിടിച്ചു ഭക്തിഗാനങ്ങൾ ആലപിച്ചാണ് ആളുകൾ റാലികളിൽ പങ്കെടുത്തത്. രാജ്യത്തിൻറെ വിവിധയിടങ്ങളില്‍ പ്രത്യേകിച്ചു കിഴക്ക് നടക്കുന്ന അക്രമ സംഭവങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നതിനു വേണ്ടിയായിരിന്നു റാലികൾ. ദേവാലയങ്ങളിലെ വിശുദ്ധ കുർബാന അര്‍പ്പണത്തിന് ശേഷം ഒരുമിച്ചുകൂടിയ വിശ്വാസി സമൂഹം റാലികളിൽ ഒന്നടങ്കം അണിചേരുകയായിരിന്നു. കിഴക്കൻ പ്രവിശ്യമായ നോർത്ത് കിവുവിൽ എം23 എന്ന തീവ്രവാദ സംഘടനയാണ് അക്രമങ്ങൾ അഴിച്ചുവിടുന്നതെന്നും അന്താരാഷ്ട്ര സമൂഹം ഈ വിഷയത്തിൽ മൗനം പാലിക്കുന്നതിനെ അപലപിക്കുകയാണെന്നും സംഘാടകര്‍ പ്രസ്താവിച്ചു. കൂടാതെ സർക്കാരിനോടും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. തങ്ങൾ ഒന്നാണെന്നും, രാജ്യത്തിന്റെ പരമാധികാരത്തിനും, ജനങ്ങളുടെ അന്തസ്സിനും വേണ്ടി തങ്ങൾ ഒറ്റക്കെട്ടാണെന്ന് ലോകത്തെ കാണിക്കാനാണ് ഇത്തരമൊരു റാലി സംഘടിപ്പിച്ചതെന്ന് കിൻഷാസയിലെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഫ്രിഡോളിൻ അമ്പോങ്കോ പറഞ്ഞു. അതേസമയം സുരക്ഷ -ആരോഗ്യ കാരണങ്ങളാൽ നീട്ടിവെച്ച മാര്‍പാപ്പയുടെ കോംഗോ ഉള്‍പ്പെടുന്ന ആഫ്രിക്കൻ സന്ദർശനം ജനുവരി 31 മുതൽ ഫെബ്രുവരി അഞ്ച് വരെ നടക്കും. കോംഗോ, സൗത്ത് സുഡാൻ രാജ്യങ്ങളാണ് സന്ദർശിക്കുക. കഴിഞ്ഞ ജൂലൈയിൽ തീരുമാനിച്ച സന്ദർശനം മാര്‍പാപ്പയുടെ കാലില്‍ ഉണ്ടായ ബുദ്ധിമുട്ടുകളെ തുടര്‍ന്നു നീട്ടിവെയ്ക്കുകയായിരിന്നു. ജനുവരി 31 മുതൽ ഫെബ്രുവരി രണ്ട് വരെ കോംഗോയും ഫെബ്രുവരി മൂന്ന് മുതൽ അഞ്ച് വരെ സൗത്ത് സുഡാനുമാണ് പാപ്പ സന്ദർശിക്കുക. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള കോംഗോയെ ഇസ്ലാമികവൽക്കരിക്കാനുള്ള വിവിധങ്ങളായ ആക്രമണ പരമ്പര രാജ്യത്ത് അരങ്ങേറുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-12-06-13:16:01.jpg
Keywords: കോംഗോ

20154
Category: 11
Sub Category:
Heading: ‘ക്ഷമ’ വിഷാദവും, ഉത്കണ്ഠയും കുറയ്ക്കുമെന്ന് പ്രമുഖ കത്തോലിക്ക മനഃശാസ്ത്രജ്ഞര്‍
Content: കൊളംബിയ: ‘ക്ഷമ’ വിഷാദവും, ഉത്കണ്ഠയും കുറയ്ക്കുമെന്ന നിരീക്ഷണവുമായി സുപ്രസിദ്ധ കത്തോലിക്ക മനഃശാസ്ത്രജ്ഞര്‍. വിര്‍ച്വല്‍ ശില്‍പ്പശാലയേ കുറിച്ചുള്ള പ്രഖ്യാപനം നടത്തുന്നതിനിടെയാണ് അരെറ്റെ കാത്തലിക് സെന്ററിലെ പ്രമുഖ മനഃശാസ്ത്രജ്ഞരായ ഹുംബെര്‍ട്ടോ ഡെല്‍ കാസ്റ്റില്ലോ ഡ്രാഗോയും, നതാലിയ ലോപെസ് ഓസ്പിനായും ഇക്കാര്യം പറഞ്ഞത്. ദൈനംദിന ക്രിസ്തീയ ജീവിതത്തിലെ നന്മകള്‍ വഴി സന്തോഷത്തിലേക്കും, വ്യക്തിപരമായ പൂര്‍ണ്ണതയിലേക്കും വിളിക്കപ്പെട്ടിരിക്കുന്ന ഓരോരുത്തരും ക്ഷമയില്‍ മുന്നേറേണ്ടതുണ്ടെന്നു സെന്ററിന്റെ സ്ഥാപകനും, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും, ശില്‍പ്പശാലക്ക് നേതൃത്വം നല്‍കുന്നവരില്‍ ഒരാളുമായ ഹുംബെര്‍ട്ടോ പറഞ്ഞു. അതിനായി നമ്മെ വേദനിപ്പിച്ചവരോടുള്ള നീരസവും പകയും ഉപേക്ഷിക്കണമെന്ന് പറഞ്ഞ ഹുംബെര്‍ട്ടോ, പ്രതികാരം ഉപേക്ഷിക്കുകയും ക്ഷമ, അനുകമ്പ, ഉദാരത, സ്നേഹം, കരുണ എന്നിവയ്ക്കായി സ്വയം തുറന്നുകൊടുക്കുകയും ചെയ്യുകയെന്നത് ഇതില്‍ പ്രധാനമാണെന്നും കൂട്ടിച്ചേര്‍ത്തു. ‘ക്ഷമ’ നമ്മള്‍ സ്വമേധയാ സ്വീകരിക്കുന്ന വ്യക്തിപരമായ സ്രോതസാണെന്നു അനുരജ്ഞന സൈക്കോതെറാപ്പി ബിരുദധാരിയും, ശില്‍പ്പശാലക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്ന നതാലിയ ലോപ്പസ് ഓസ്‌പിന പറഞ്ഞു. വൈകാരികമായ മുറിവുകളും, മനസ്സിനെ വേദനിപ്പിക്കുന്ന അനുഭവങ്ങളും വഴി ഒരു വ്യക്തിയില്‍ ഉണ്ടായ അശുഭകരമായ ഓര്‍മ്മകളെ സൗഖ്യപ്പെടുത്തുവാന്‍ ക്ഷമക്ക് കഴിയും. ക്ഷമ സംബന്ധിച്ച വ്യക്തിപരമായ വിലയിരുത്തലിലൂടെ പ്രതീക്ഷയോട് കൂടിയ മാനസികാരോഗ്യം മെച്ചപ്പെടുത്തുമെന്ന് ക്ഷമയുടെ പ്രാധാന്യത്തെക്കുറിച്ച് നടത്തിയ അന്വേഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ടെന്ന്‍ പറഞ്ഞ നതാലിയ, കൂടുതല്‍ ക്ഷമ ഉള്ളവരില്‍ വിഷാദം, ഉത്കണ്ഠ, മാനസികാഘാതം എന്നിവ കുറവായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} #Repost
Image: /content_image/News/News-2022-12-06-14:34:22.jpg
Keywords: ക്ഷമ

20155
Category: 13
Sub Category:
Heading: ആഗമനകാലം നമ്മുടെ മുഖംമൂടികൾ അഴിച്ചുമാറ്റാനുള്ള കൃപയുടെ സമയം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ജീവിതത്തില്‍ നമ്മുക്ക് ഓരോരുത്തർക്കും മുഖംമൂടിയുണ്ടെന്നും ആഗമനകാലം നമ്മുടെ മുഖംമൂടികൾ അഴിച്ചുമാറ്റാനുള്ള കൃപയുടെ സമയമാണെന്നും ഫ്രാന്‍സിസ് പാപ്പ. ഇക്കഴിഞ്ഞ ഞായറാഴ്ച (04/12/22) വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ ചത്വരത്തിൽ സന്നിഹിതരായ ആയിരങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരിന്നു പാപ്പ. എല്ലാറ്റിനും സ്വയം പര്യാപ്തരാണെന്ന നമ്മുടെ വിശ്വാസ അനുമാനത്തിൽ നിന്ന് മുക്തരാകുന്നതിന്, നമ്മുടെ മറഞ്ഞിരിക്കുന്ന പാപങ്ങൾ, ഏറ്റുപറയുന്നതിന്, ദൈവത്തിന്റെ മാപ്പ് സ്വീകരിക്കുന്നതിന്, നാം ദ്രോഹിച്ചവരോട് ക്ഷമ ചോദിക്കുന്നതിന് നമുക്ക് വിനീതർക്കൊപ്പം വരിയിൽ നില്‍ക്കാമെന്നു പാപ്പ പറഞ്ഞു. ജീവിതത്തിന്റെ കപടതകളും ഇരട്ടത്താപ്പുകളും പുനര്‍വിചിന്തനം ചെയ്യാനുള്ള ആഹ്വാനവുമായാണ് പാപ്പയുടെ സന്ദേശം. ഔപചാരികത, കാപട്യങ്ങൾ എന്നിവയിൽ നിന്ന് നമ്മെത്തന്നെ ശുദ്ധീകരിക്കാൻ, മറ്റുള്ളവരിൽ സഹോദരീ സഹോദരന്മാരെയും നമ്മെപ്പോലുള്ള പാപികളെയും കാണാൻ, നമ്മെ ഒരുക്കാം. മറ്റുള്ളവർക്കു വേണ്ടിയല്ല, നമുക്കുവേണ്ടി നാം ആയിരിക്കുന്നതുപോലെ, അതായത്, നമ്മുടെ ദാരിദ്ര്യങ്ങൾ, ദുരിതങ്ങൾ, വൈകല്യങ്ങൾ, എന്നിവ പരിഹരിക്കാൻ നമുക്കായി വരുന്ന രക്ഷകനെ യേശുവിൽ ദർശിക്കാൻ എളിമയാണ് മാർഗ്ഗം. ദൈവത്തെ സ്വാഗതം ചെയ്യാനുള്ള വഴി, സാമർത്ഥ്യമല്ല. "ഞങ്ങൾ ശക്തരാണ്, ഞങ്ങൾ ഒരു വലിയ ജനമാണ്..." എന്ന വാക്കുകള്‍ അല്ല, മറിച്ച് വിനയം അഥവാ "ഞാൻ ഒരു പാപിയാണ്" എന്ന ഏറ്റുപറച്ചിലാണ് വേണ്ടത്. നമ്മുടെ കുറവുകൾ, നമ്മുടെ കാപട്യങ്ങൾ ഏറ്റുപറയണം; ഉന്നതത്തിൽ നിന്ന് ഇറങ്ങി അനുതാപത്തിൻറെ ജലത്തില്‍ നാം മുങ്ങണം. ഒരുപക്ഷേ, നാം മറ്റുള്ളവരെക്കാൾ ശ്രേഷ്ഠരാണെന്നും നമ്മുടെ ജീവൻ നമ്മുടെ കൈയ്യിലാണെന്നും, നമുക്ക് ദൈവത്തെയും സഭയെയും നമ്മുടെ സഹോദരങ്ങളെയും എല്ലാ ദിവസവും ആവശ്യമില്ലെന്നും കരുതിക്കൊണ്ട് നമ്മൾ അവരെ മുകളിൽ നിന്നുകൊണ്ട് താഴേയ്ക്കു നോക്കുന്നു. എന്നാല്‍ ഒരു സാഹചര്യത്തിൽ മാത്രമേ ഒരുവനെ മുകളിൽ നിന്നു താഴേക്കു നോക്കുവാന്‍ അനുവദനീയമായിട്ടുള്ളൂ എന്നത് നാം മറക്കുന്നു: അതായത്, അവനെ എഴുന്നേൽക്കാൻ സഹായിക്കേണ്ടത് ആവശ്യമായി വരുമ്പോൾ മാത്രം; ഇക്കാര്യത്തിലൊഴികെ മറ്റൊന്നിലും അത് ന്യായമല്ല. കർത്താവിൻറെ എളിയ ദാസിയായ മറിയം അവിടത്തെയും നമ്മുടെ സഹോദരീസഹോദരന്മാരെയും എളിമയുടെ പാതയിൽ കണ്ടുമുട്ടാൻ നമ്മെ സഹായിക്കട്ടെയെന്ന വാക്കുകളോടെയാണ് പാപ്പ സന്ദേശം ചുരുക്കിയത്.
Image: /content_image/News/News-2022-12-06-18:24:49.jpg
Keywords: പാപ്പ

20156
Category: 9
Sub Category:
Heading: വർഷാവസാന പുതുവത്സര രണ്ടാം ശനിയാഴ്ച്ച കൺവെൻഷനുകൾക്കായി സെഹിയോനിൽ വൻ ഒരുക്കങ്ങൾ; ഡിസംബർ 10 ന് ഡോ.ജോൺ.ഡി യും അഭിഷേകാഗ്നി കൺവെൻഷനായി മാറുന്ന പുതുവർഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കൺവെൻഷനിൽ ജനുവരി 14ന്; റവ.ഫാ.സേവ്യർ ഖാൻ വട്ടായിലും പങ്കെടുക്കും; റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ 5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ
Content: തിരുപ്പിറവിയെ വരവേൽക്കാനൊരുങ്ങി ഡിസംബർമാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 10 ന് നടക്കും . ഫാ ഷൈജു നടുവത്താനിയിൽ നയിക്കുന്ന കൺവെൻഷനിൽ പ്രശസ്‌ത വചന പ്രഘോഷകൻ ഡോ ജോൺ ഡി , ബർമിങ്ഹാം അതിരൂപതയിൽനിന്നും മോൺസിഞ്ഞോർ തിമോത്തി മെനെസിസ് എന്നിവർ പങ്കെടുക്കും. 2023 ജനുവരി 14 ന് നടക്കുന്ന പുതുവർഷത്തിലെ ആദ്യ കൺവെൻഷൻ ആത്മീയ ആവേശമായിക്കൊണ്ട് ലോകപ്രശസ്ത സുവിശേഷകൻ റവ.ഫാ സേവ്യർ ഖാൻ വട്ടായിൽ നയിക്കും. ഇംഗ്ളീഷിലും മലയാളത്തിലും പ്രത്യേക ശുശ്രൂഷകൾ ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും സെഹിയോൻ യുകെയുടെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4ന് സമാപിക്കും. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെയിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക് താങ്ങായി നിലകൊള്ളുകയാണ്. വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും. വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം, ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും. കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ഇംഗ്ലീഷ്, മലയാളം ബൈബിൾ , മറ്റ് പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട്, ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന, ജപമാല, വി. കുർബാന, വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ മിനിസ്ട്രിയുടെ ആത്മീയ പിതാവ് റവ ഫാ ഷൈജു നടുവത്താനിയും സെഹിയോൻ കുടുംബവും യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. ➤ കൂടുതൽ വിവരങ്ങൾക്ക്: ജോൺസൺ +44 7506 810177 അനീഷ് 07760 254700 ബിജുമോൻ മാത്യു 07515 368239 ➤നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ: ജോസ് കുര്യാക്കോസ് 07414 747573. ബിജു എബ്രഹാം 07859 890267 ജോബി ഫ്രാൻസിസ് 07588 809478 #{blue->none->b->അഡ്രസ്സ്: }# Bethel Convention Centre Kelvin Way West Bromwich Birmingham B707JW.
Image: /content_image/Events/Events-2022-12-06-21:26:40.jpg
Keywords: രണ്ടാം

20157
Category: 1
Sub Category:
Heading: പ്രോലൈഫ് ലോകത്തിന് തീരാനഷ്ടം: ഇന്റര്‍ അമേരിക്കന്‍ കോടതിയിലെ ഏക പ്രോലൈഫ് ജഡ്ജി വിയോ ഗ്രോസ്സി വിടവാങ്ങി
Content: സാന്‍ ജോസ്: അമേരിക്കന്‍ വന്‍കരയിലെ രാഷ്ട്രങ്ങളിലെ മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടി സ്ഥാപിതമായ ഇന്റര്‍ അമേരിക്കന്‍ കോര്‍ട്ട് ഓഫ് ഹ്യൂമന്‍ റൈറ്റ്സ് കോടതിയിലെ (ഐഎസിഎച്ച്ആര്‍) ഏക പ്രോലൈഫ് ജഡ്ജിയും ചിലി സ്വദേശിയുമായ എഡുറാഡോ വിയോ ഗ്രോസ്സി (78) അന്തരിച്ചു. തന്റെ ജീവിതത്തില്‍ ഉടനീളം ശക്തമായ പ്രോലൈഫ് സമീപനവുമായി നിലകൊണ്ട അദ്ദേഹം ഡിസംബര്‍ മൂന്നിനായിരുന്നു നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. ഗ്രോസ്സിയുടെ നിര്‍ഭാഗ്യകരമായ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹത്തിന്റെ വേദനാജനകമായ നിര്യാണം മൂലം കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമുണ്ടായ നികത്താനാവാത്ത നഷ്ടത്തിന് ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും ചെയ്യുന്നുവെന്നു ഐഎസിഎച്ച്ആര്‍ ട്വീറ്റ് ചെയ്തു. വിയോ ഗ്രോസ്സിയുടെ നിര്യാണത്തില്‍ നിരവധി പ്രോലൈഫ് സംഘടനകളും പ്രമുഖരും ദുഃഖം രേഖപ്പെടുത്തി. ഗര്‍ഭധാരണം മുതലുള്ള മനുഷ്യജീവനെ വിയോ ഗ്രോസ്സി, കൃത്യമായും സമര്‍ത്ഥമായും പ്രതിരോധിച്ചുവെന്നും അദ്ദേഹത്തിന്റെ വിയോഗം ലോകത്തിന്റേയും മനുഷ്യജീവന്റേയും വലിയ നഷ്ടമാണെന്നും പ്രമുഖ പ്രോലൈഫ് സംഘടനയായ കോസ്റ്ററിക്കയിലെ ‘ഡോക്ടേഴ്സ് ഫോര്‍ ലൈഫ്’ന്റെ അനുശോചന കുറിപ്പില്‍ പറയുന്നു. വളര്‍ന്നുകൊണ്ടിരിക്കുന്ന ആപേക്ഷികതാവാദത്തിനിടയില്‍ സത്യത്തിനു വേണ്ടി സാക്ഷ്യം വഹിച്ച ജഡ്ജിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ബയോഎത്തിക്സ് വിദഗ്ദനായ നിക്കോളാസ് ലാഫെറിയേരെ ട്വീറ്റ് ചെയ്തു. 2010 മുതല്‍ വിയോ ഗ്രോസ്സി ‘മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള അമേരിക്കന്‍ കണ്‍വെന്‍ഷന്‍’ ഉടമ്പടിയിലെ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരുത്തുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുവാന്‍ സ്ഥാപിതമായ ‘ഐഎസിഎച്ച്ആര്‍’ല്‍ ജഡ്ജിയായി സേവനം ചെയ്തു വരികയായിരിന്നു. 2018 മുതല്‍ 2019 വരെ കോടതിയുടെ വൈസ് പ്രസിഡന്റായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. 2021-ല്‍ അബോര്‍ഷനെ ഒരു അവകാശമായി അംഗീകരിക്കുന്ന ഇന്റര്‍-അമേരിക്കന്‍, അന്താരാഷ്ട്ര നിയമ വ്യവസ്ഥയുമില്ലെന്ന് തുറന്ന് പറഞ്ഞ വ്യക്തിയാണ് വിയോ ഗ്രോസ്സി. 2012-ല്‍ കോസ്റ്ററിക്കയില്‍ ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (കൃത്രിമ ബീജസങ്കലനം) ശരിവെച്ച വിധിക്കെതിരേ, പുതുജീവിതം സംബന്ധിച്ച് ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ട സ്വാഭാവിക ക്രമത്തെ ബഹുമാനിച്ചു കൊണ്ട് തന്റെ നിഷേധ വോട്ടു ചെയ്യുവാനും അദ്ദേഹം മടിച്ചില്ല. വിയോ ഗ്രോസ്സിയുടെ നിര്യാണത്തില്‍ പ്രോലൈഫ് പ്രവര്‍ത്തകരുടെ അനുശോചന പ്രവാഹം തുടരുകയാണ്.
Image: /content_image/News/News-2022-12-06-21:51:46.jpg
Keywords: പ്രോലൈ

20158
Category: 14
Sub Category:
Heading: പ്രോലൈഫ് ക്രിസ്‌തുമസ് കാർഡുകളുടെ പ്രകാശനം നടന്നു
Content: കൊച്ചി: കെസിബിസി പ്രോലൈഫ് സമിതി തയാറാക്കിയ പ്രോലൈഫ് ക്രിസ്‌മസ് കാർഡുകളുടെ പ്രകാശനം നടന്നു. കെസിബിസി പ്രസിഡന്‍റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സിബിസിഐ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്തിന് നൽകിയാണ് പ്രകാശനം ചെയ്തത്. മനുഷ്യവിഭവ സമ്പത്താണ് രാജ്യത്തിന്റെ മുതൽക്കൂട്ടെന്നും ഓരോ കുഞ്ഞിന്റെ ജീവനും വിലപ്പെട്ടതാണെന്നും ഗർഭാവസ്ഥ മുതൽ അതൊരു മനുഷ്യ ജീവനായി കരുതേണ്ടതാണെന്നും പൊതു സമൂഹത്തെ ബോദ്ധ്യപ്പെടുത്തുന്ന സന്ദേശമാണ് പ്രോലൈഫ് സമിതി തയ്യാറാക്കിയ ക്രിസ്തുമസ് കാർഡുകളിലുള്ളതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. കെസിബിസി പ്രോലൈഫ് സമിതി ഭാരവാഹിയായ ജെസ്ലിൻ -ജോ ദമ്പതികളുടെ അടുത്തയിടെ ജനിച്ച ഒന്‍താമത്തെ കുഞ്ഞിന്റെ ചിത്രമാണ് ക്രിസ്തുമസ് കാർഡിൽ ആലേഖനം ചെയ്തിരിക്കുന്നത്. പാലാരിവട്ടം പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിൽ നടക്കുന്ന കേരള കത്തോലിക്കാമെത്രാൻ സമിതിയുടെ സമ്മേളനത്തിനിടയിൽവെച്ചു നടന്ന ചടങ്ങിൽ സി.ബി.സി.ഐ. പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത്, പ്രോലൈഫ് സമിതി ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി, വൈസ് ചെയർമാൻമാരായ ബിഷപ്പ് ജോഷ്വ മാർ ഇഗ്നാത്തിയോസ് , മാർ സെബാസ്റ്റ്യൻ വാണിയപുരക്കൽ, ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ, മാർ തോമസ് തറയിൽ, പ്രോലൈഫ് ഡയറക്ടർ റവ. ഫാ. ക്ലീറ്റസ് വർഗീസ്, പ്രസിഡന്‍റ് ജോൺസൺ ചൂരേപറമ്പിൽ , ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ച്ചങ്ങാടൻ, ആനിമേറ്റർ സാബു ജോസ് എന്നിവർ പങ്കെടുത്തു.
Image: /content_image/India/India-2022-12-07-09:19:48.jpg

20159
Category: 18
Sub Category:
Heading: ന്യായമായ ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കുമെന്ന് പ്രത്യാശ, ജനകീയ ജാഗ്രതാ സമിതിയും രൂപീകരിക്കും: ഫാ. യൂജിൻ എച്ച് പെരേര
Content: തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഉരുത്തിരിഞ്ഞ തീരുമാനങ്ങളെ തുടർന്നാണ് വിഴിഞ്ഞം സമരം താല്ക്കാലികമായി നിർത്തിവെയ്ക്കാൻ മൽസ്യ തൊഴിലാളി സമരസമിതി തീരുമാനിച്ചതെന്ന് മൽസ്യത്തൊഴിലാളി സമര സമിതി കണ്‍വീനര്‍ ഫാ. യൂജിൻ എച്ച് പെരേര. ന്യായമായ ഏഴ് ആവശ്യങ്ങൾ ഉന്നയിച്ച് സമരം ആരംഭിച്ച ശേഷമാണ് സിമന്റ ഗോഡൗണുകളിലും സ്കുളുകളിലും കഴിയുന്ന കുടുംബങ്ങളെ വാടക നൽകി പുനരധിവസിപ്പിക്കാനും, വീടുകൾവെച്ചു നൽകുന്നതിന് മുട്ടത്തറയിൽ എട്ട് ഏക്കർ സ്ഥലം ഏറ്റെടുക്കാനും തയ്യാറായി സർക്കാർ മുന്നോട്ടു വന്നത്. ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു ആവശ്യമായ ജനകീയ ജാഗ്രതാ സമിതിയും രൂപീകരിക്കുന്നതാണെന്ന് അദ്ദേഹം അറിയിച്ചു. മൽസ്യത്തൊഴിലാളികൾ അതിജീവനത്തിനും ഉപജീവനത്തിനുമായി നടത്തി വന്ന സമരം 138 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ന്യായമായ ഏഴ് ആവശ്യങ്ങൾ ഉന്നയിച്ച് സമരം ആരംഭിച്ച ശേഷമാണ് സിമന്‍റ് ഗോഡൗണുകളിലും സ്കുളുകളിലും കഴിയുന്ന കുടുംബങ്ങളെ വാടക നൽകി പുനരധിവസിപ്പിക്കാനും, വീടുകൾവെച്ചു നൽകുന്നതിന് മുട്ടത്തറയിൽ എട്ട് ഏക്കർ സ്ഥലം ഏറ്റെടുക്കാനും തയ്യാറായി സർക്കാർ മുന്നോട്ടു വന്നത്. വിഴിഞ്ഞം വാണിജ്യ തുറമുഖ നിർമ്മാണം സൃഷ്ടിക്കുന്ന സാമൂഹ്യ, തൊഴിൽ, കടലിന്റെ ജൈവ ആവാസ വ്യവസ്ഥ, വിഴിഞ്ഞം മൽസ്യ ബന്ധന തുറമുഖം എന്നിവക്കുണ്ടാകുന്ന ആഘാതങ്ങൾ പഠിച്ച് പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കാൻ സർക്കാർ ഒരു സമിതിയെ ഒക്ടോബർ 6 ന് നിയോഗിച്ചെങ്കിലും സമര സമിതി നിർദ്ദേശിക്കുന്ന ശാസ്ത്രജ്ഞന്മാരെ ഉൾക്കൊള്ളുകയോ പഠനത്തിനുള്ള മാർഗരേഖ തയ്യാറാക്കുകയോ ചെയ്തിട്ടില്ല. കാലാവസ്ഥ മുന്നറിയിപ്പു കാരണം മൽസ്യ ബന്ധന തൊഴിലാളികൾക്ക് കടലിൽ പോകാൻ കഴിയാത്ത ദിവസങ്ങളിൽ നഷ്ടപരിഹാരത്തിനുള്ള അനുകൂല നിർദ്ദേശങ്ങൾ സർക്കാർ മുന്നോട്ടു വച്ചിട്ടുണ്ട്. തിരക്കടലിൽ മൽസ്യ സമ്പത്ത് കുറയുന്നതിനാൽ ആഴക്കടലിലേക്ക് പോകേണ്ടി വരുന്ന മൽസ്യത്തൊഴിലാളികൾക്ക് നിലവിലുള്ള 25 രുപ സബ്സിഡിക്കു പുറമേ മൽസ്യ ബന്ധനത്തിന് ഉപയോഗിക്കുന്ന മണ്ണെണ്ണ എൻജിൻ ഡീസൽ എൻജിൻ ആയി നവികരിക്കുന്നതിന് സർക്കാർ നൽകുന്ന സബ്സിഡിക്കു പുറമേ ഇത്തരം എൻജിനുകളിൽ ഉപയോഗിക്കുന്ന ഡിസലിനും സബ്സിഡി വാഗ്ദാനം ചെയ്തിട്ടുണ്ട്. വലിയ തോതിൽ തീര ശോഷണം നേരിടുന്ന തിരുവനന്തപുരം തീരത്തെ സംരക്ഷിക്കാനുള്ള നിർദേശങ്ങളിലും ധാരണയായിട്ടുണ്ട്. മുതലപ്പൊഴിയിൽ നിർമ്മിച്ച തുറമുഖത്തിന്റെ സാങ്കേതിക പോരായ്മകൾ പഠിച്ച് പരിഹരിക്കുന്നതിന് പുനെ സെൻട്രൽ വാട്ടർ ആന്റ് പവർ റിസേർച്ച് സ്റ്റേഷൻ (സി ഡബ്ളിയു പി ആർ എസ്) നെ ചുമതലപ്പെടുത്താനും തീരദേശ വാസികളുമായി ചർച്ച ചെയ്യാനും തീരുമാനിച്ചു. മേൽപ്പറഞ്ഞ ഏഴ് കാര്യങ്ങളിൽ മൽസ്യത്തൊഴിലാളികൾ ആവശ്യപ്പെട്ട തുപോലെ തീരുമാനങ്ങൾ ഉണ്ടായിട്ടില്ലങ്കിലും വിഴിഞ്ഞം വാണിജ്യ തുറമുഖ നിർമ്മാണം സൃഷ്ടിക്കാവുന്ന ആഘാതങ്ങളെക്കുറിച്ച് പഠിച്ച് പരിഹാരമാർഗങ്ങൾ നിർദേശിക്കാൻ നാം തന്നെ ഒരു ജനകീയ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. വാണിജ്യ തുറമുഖ നിർമ്മാണം തീരദേശ വാസികളുടെ നിലനില്പിനും , ഉപജീവനത്തിനും , തീരശോഷണത്തിനും , തൊഴിലിനും കടലിലെ ജൈവ ആവാസ വ്യവസ്ഥകൾക്കും , മൽസ്യ സമ്പത്തിനും , പരിസ്ഥിക്കും ഉണ്ടാക്കാവുന്ന ആഘാതങ്ങൾക്ക് പരിഹാരം തേടുകയാണ്. കൂടാതെ 126 മൽസ്യത്തൊഴിലാളികൾ സമർപ്പിച്ച റിട്ട് ഹർജിയിലൂടെ നിയമ പരിരക്ഷ തേടും. ഈ സാഹചര്യം കണക്കിലെടുത്തു കൊണ്ട് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മൽസ്യത്തൊഴിലാളികൾ വിഴിഞ്ഞത്ത് നടത്തി വരുന്ന സമരം തല്ക്കാലം അവസാനിപ്പിക്കുകയാണ്. കൂടാതെ ഞങ്ങൾ ഉന്നയിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു ആവശ്യമായ ജനകീയ ജാഗ്രതാ സമതിയും രൂപീകരിക്കുന്നതാണ്. സമര രംഗത്തു് സജീവമായി സഹകരിച്ച ഏവരേയും നന്ദി പുർവ്വം അനുസ്മരിക്കുന്നു. പ്രത്യേകിച്ച് സമര രംഗത്തുണ്ടായ അനിഷ്ട സംഭവങ്ങളുടെ നേരത്ത് സമാധാന ശ്രമങ്ങളുമായി മുന്നോട്ടു വന്ന ആത്മിയ നേതാക്കളെ നന്ദിയോടെ അനുസ്മരിക്കുന്നു. മൽസ്യത്തൊഴിലാളികൾ ഉന്നയിച്ച ആ വശ്യങ്ങൾ സർക്കാരിന്റെ മുമ്പിലെത്തിച്ച് പരിഹാരം തേടാൻ സഹായിച്ചു കൊണ്ടിരിക്കുന്ന ഏവരേയും പ്രത്യേകിച്ച് കെ സി ബി സി , കെ ആർ എൽ സി സി, ഇതര മത സാമൂഹ്യ ഐക്യദാർഡ്യ സമിതികൾ, പരിസ്ഥിതി, മനുഷ്യാവകാശ പ്രവർത്തകർ , നിയമജ്ഞർ, മാധ്യമങ്ങൾ എന്നിവർക്കും നന്ദിയർപ്പിക്കുന്നു. ഏതൊരു ജനകീയ മുന്നേറ്റവും അതിന്റെ ലക്ഷ്യത്തിലെത്തുന്നത് ഭരണ സംവിധാനങ്ങൾ ജനങ്ങളുയർത്തുന്ന ന്യായമായ ആവശ്യങ്ങൾ ജനങ്ങൾക്കു കൂടി സ്വീകാര്യമായ രീതിയിൽ പരിഹരിക്കുമ്പോഴാണ്. ഇക്കാര്യത്തിൽ നമ്മുടെ ന്യായമായ ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കും എന്ന പ്രത്യാശ തന്നെയാണ് സമരം ചെയ്ത മൽസ്യത്തൊഴിലാളികൾക്കും സമരത്തിന് നേതൃത്വം നൽകിയ അതിരൂപതാ നേതൃത്വത്തിനും ഉള്ളതെന്നു ഫാ. യൂജിൻ എച്ച് പെരേര പ്രസ്താവിച്ചു. ആദ്യം ചീഫ് സെക്രട്ടറിയുമായി നടന്ന ചർച്ചയിൽ അര മണിക്കുറിനു ശേഷം മന്ത്രിസഭ ഉപസമിതി അംഗങ്ങളും പങ്കെടുത്തു. ചർച്ചയുടെ അവസാന ഘട്ടത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തത്. സമര സമിതിയെ പ്രതിനിധികരിച്ച് ഫാ യൂജിൻ എച്ച് പെരേര, ഫാ ജയിംസ് കുലാസ് ഫാ മൈക്കിൾ തോമസ്, ഫാ ഷാജിൻ ജോസ്, ഫാ ഹൈസിന് നായകം, പാടിക് മൈക്കിൾ, ജോയി ജറാൾഡ്, നിക്സൺ ലോപ്പസ് എന്നിവർ പങ്കെടുത്തു.
Image: /content_image/India/India-2022-12-07-09:58:21.jpg
Keywords: വിഴിഞ്ഞ

20160
Category: 1
Sub Category:
Heading: മൊസാംബിക്കില്‍ അനാഥ കുട്ടികള്‍ക്കുള്ള സാധനങ്ങള്‍ എത്തിച്ചുകൊടുക്കവേ മിഷ്ണറി പൈലറ്റിനെ തടങ്കലിലാക്കി: പ്രാര്‍ത്ഥന യാചിച്ച് എം.എ.എഫ്
Content: മാപുടോ: തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കില്‍ അനാഥകുട്ടികള്‍ക്ക് വേണ്ടിയുള്ള അവശ്യ സാധനങ്ങള്‍ വിമാനത്തില്‍ എത്തിക്കവേ അറസ്റ്റിലായ മിഷ്ണറി പൈലറ്റിന് ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ പ്രാര്‍ത്ഥന സഹായം യാചിച്ച് മിഷന്‍ ഏവിയേഷന്‍ ഫെല്ലോഷിപ്പ് (എം.എ.എഫ്). കഴിഞ്ഞ മാസമാണ് എം.എ.എഫ് പൈലറ്റ് റയാന്‍ കോഹറും രണ്ട് ദക്ഷിണാഫ്രിക്കന്‍ സന്നദ്ധ പ്രവര്‍ത്തകരും മൊസാംബിക്കില്‍ അറസ്റ്റിലായത്. റയാന്‍ കോഹര്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, അദ്ദേഹത്തിന്റെ അറസ്റ്റ് അന്യായമാണെന്നും എം.എ.എഫ് പ്രസിഡന്റും, ‘സി.ഇ.ഒ’യുമായ ഡേവിഡ് ഹോള്‍സ്റ്റന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ക്രിസ്തുമസ് കാലത്ത് റയാന്‍ വീട്ടിലെത്തേണ്ടത് അദ്ദേഹത്തിന്റെ ഭാര്യയും, മക്കളും അര്‍ഹിക്കുന്ന കാര്യമാണെന്നും വടക്കന്‍ മൊസാംബിക്കിലെ അനാഥ കുട്ടികളെ സേവിക്കുന്ന സ്ഥാപനത്തിന് അദ്ദേഹം എത്തിക്കുവാന്‍ ശ്രമിച്ച സാധനങ്ങള്‍ ഏറെ ആവശ്യമുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു. 2014 മുതല്‍ വര്‍ഷംതോറും മൊസാംബിക്കിലെ അനാഥാലയങ്ങള്‍ക്ക് വേണ്ടിയുള്ള അവശ്യ സാധനങ്ങള്‍ ചാര്‍ട്ടര്‍ ഫ്ലൈറ്റുകളില്‍ എത്തിച്ച് വരികയായിരുന്നു റയാന്‍. ജയിലില്‍ അടക്കപ്പെട്ട മൂന്ന്‍ പേരുടേയും പേരില്‍ പ്രത്യേക കുറ്റപത്രമൊന്നും ചാര്‍ജ്ജ് ചെയ്തിട്ടില്ലെങ്കിലും, വിമാനത്തിന്റെ ലക്ഷ്യസ്ഥാനം കാരണം, രാജ്യത്തിന്റെ വടക്ക് ഭാഗത്ത് നടന്നുകൊണ്ടിരിക്കുന്ന വിമത പ്രവര്‍ത്തനങ്ങളെ ഇവര്‍ സഹായിക്കുകയാണെന്ന് തെറ്റിദ്ധരിക്കുവാന്‍ സര്‍ക്കാര്‍ അധികാരികളെ പ്രേരിപ്പിച്ചുവെന്നാണ് കരുതപ്പെടുന്നത്. നവംബര്‍ 16-ന് എംബസി ഉദ്യോഗസ്ഥര്‍ ഇവരെ കാണുവാന്‍ ശ്രമിച്ചുവെങ്കിലും അനുവാദം ലഭിച്ചില്ലെന്നാണ് എം.എ.എഫ് പറയുന്നത്. റയാനെ മറ്റൊരു നഗരത്തിലെ സുരക്ഷ കൂടിയ ജയിലിലേക്ക് മാറ്റിയതായിട്ടാണ് പിന്നീട് അറിയുവാന്‍ കഴിഞ്ഞത്. തങ്ങളുടെ സേവനങ്ങളെ ആശ്രയിച്ച് കഴിയുന്നവര്‍ക്ക് മികച്ച സേവനങ്ങള്‍ ചെയ്യുന്നതിനായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മുപ്പത്തിയൊന്നുകാരനായ റയാനും അദ്ദേഹത്തിന്റെ പത്നിയും മൊസാംബിക് ഭാഷയും സംസ്കാരവും പഠിക്കുവാന്‍ കഠിനമായി ശ്രമിച്ച് വരികയായിരുന്നുവെന്നു ഡേവിഡ് ഹോള്‍സ്റ്റന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞൊരു സാഹചര്യമാണിത്. റയാന്‍ നിരപരാധിയാണെന്ന് തങ്ങള്‍ക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്, അദ്ദേഹത്തിന്റെ മോചനത്തിനായി ഞങ്ങള്‍ എല്ലാവരും പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുകയാണെന്നും ഹോള്‍സ്റ്റന്റെ പ്രസ്താവനയില്‍ പറയുന്നു. അവികസിത രാജ്യങ്ങളിലെ വിദൂര മേഖലകളില്‍ അവശ്യ സാധനങ്ങളെയും, മിഷ്ണറിമാരേയും കൊണ്ട് പറക്കുന്ന ക്രിസ്ത്യന്‍ സംഘടനയാണ് മിഷന്‍ ഏവിയേഷന്‍ ഫെല്ലോഷിപ്പ്. അപകടകരമായ വെല്ലുവിളികള്‍ സ്വീകരിച്ച് മെഡിക്കല്‍ വിദഗ്ദരേയും, മിഷണറിമാരേയും, മനുഷ്യാവകാശ പ്രവര്‍ത്തകരേയും സഹായിക്കുവാന്‍ വിമാനങ്ങളുടെ ഒരു നിര തന്നെ സംഘടനയ്ക്കുണ്ട്.
Image: /content_image/News/News-2022-12-07-11:55:34.jpg
Keywords: പൈല, മിഷ്ണറി

20161
Category: 10
Sub Category:
Heading: അമേരിക്കയിലെ കത്തോലിക്കരുടെ എണ്ണത്തിൽ 10 വർഷത്തിനിടെ 20 ലക്ഷത്തിന്റെ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്
Content: വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയിലെ കത്തോലിക്കരുടെ എണ്ണത്തിൽ 10 വർഷത്തിനിടെ 20 ലക്ഷത്തിന്റെ വര്‍ദ്ധനവ് ഉണ്ടായെന്നു വ്യക്തമാക്കുന്ന സർവ്വേ റിപ്പോർട്ട് പുറത്ത്. അസോസിയേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിഷൻസ് ഓഫ് അമേരിക്കൻ റിലീജിയസ് ബോഡീസ് ആണ് യുഎസ് റിലീജിയൻ സെൻസസ് എന്ന പേരിൽ 372 മതവിഭാഗങ്ങളിലെ മത വിശ്വാസികളുടെ കണക്കെടുപ്പ് നടത്തിയത്. പത്തുവർഷം കൂടുമ്പോൾ നടത്തുന്ന സർവ്വേയുടെ ഇത്തവണത്തെ റിപ്പോർട്ട് കഴിഞ്ഞ മാസമാണ് പുറത്തുവന്നത്. ആറുകോടി 20 ലക്ഷത്തിനടുത്ത് കത്തോലിക്ക വിശ്വാസികളാണ് അമേരിക്കയിൽ ഉള്ളത്. 36 സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ മതവിശ്വാസികളുള്ള സമൂഹവും കത്തോലിക്ക സഭയാണ്. ദക്ഷിണ അമേരിക്കയിലാണ് കത്തോലിക്കരുടെ എണ്ണം കൂടുതൽ വർദ്ധിച്ചതായി കാണുന്നത്. 2020ലെ സർവേ റിപ്പോർട്ട് പ്രകാരം ആറുകോടി പത്ത് ലക്ഷം വിശ്വാസികളാണ് രാജ്യത്തുള്ളത്. ഇത് മൊത്തം ജനസംഖ്യയുടെ 18.7 ശതമാനം വരും. പ്രദേശങ്ങളുടെ കണക്കെടുക്കുമ്പോഴാണ് കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ ഏറ്റവും കൂടുതൽ മാറ്റങ്ങൾ പ്രകടമാകുന്നതെന്ന് സർവ്വേയുടെ ഭാഗമായിരുന്ന ക്ലിഫോർഡ് ഗ്രാമിച്ച് കാത്തലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. ദക്ഷിണ അമേരിക്കയാണ് ഇപ്പോൾ ഏറ്റവും കൂടുതൽ കത്തോലിക്കർ ജീവിക്കുന്ന പ്രദേശമെന്നും, മിസ്സൌറി, വിർജീനിയ തുടങ്ങിയ സംസ്ഥാനങ്ങളിൽ സതേൺ ബാപ്റ്റിസ്റ്റ് അംഗങ്ങളെക്കാൾ കൂടുതൽ കത്തോലിക്ക വിശ്വാസികളുള്ളത് തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രൂപതകളില്‍ നിന്ന് ലഭിച്ച വിവരങ്ങളും, പ്യൂ റിസേർച്ചിന്റെ ഗവേഷണ കണക്കുകളും റിപ്പോർട്ട് തയ്യാറാക്കാൻ ഉപയോഗിച്ചിട്ടുണ്ട്. 2018ലെ നാഷ്ണൽ ഒപ്പീനിയൻ റിസേർച്ച് സെന്ററിന്റെ ജനറൽ സോഷ്യൽ സർവേ റിപ്പോർട്ട് അനുസരിച്ച് ഏഴുകോടി 66 ലക്ഷം കത്തോലിക്ക വിശ്വാസികളാണ് രാജ്യത്തുള്ളത്. ഇത് ജനസംഖ്യയുടെ 23% വരും. ഓഫീഷ്യൽ കാത്തലിക് ഡയറക്ടറിയുടെ കണക്കുകൾ പ്രകാരം ആറുകോടി 76 ലക്ഷം കത്തോലിക്ക വിശ്വാസികളാണ് അമേരിക്കയിൽ ഉള്ളത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-12-07-14:11:21.jpg
Keywords: കത്തോലിക്ക

20162
Category: 1
Sub Category:
Heading: നൈജീരിയയിലെ ക്രൈസ്തവര്‍ വര്‍ഷങ്ങളായി ജീവിക്കുന്നത് കടുത്ത സമ്മര്‍ദ്ധത്തിന് നടുവില്‍: സൊകോട്ടോ രൂപതാധ്യക്ഷന്റെ വെളിപ്പെടുത്തല്‍
Content: സൊകോട്ടോ: നൈജീരിയയിലെ ക്രൈസ്തവര്‍ വര്‍ഷങ്ങളായി കടുത്ത സമ്മര്‍ദ്ധത്തിലാണ് ജീവിക്കുന്നതെന്ന് വടക്ക്-പടിഞ്ഞാറന്‍ നൈജീരിയയിലെ സൊകോട്ടോ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാത്യു ഹസന്‍ കുക്കാ. വടക്കന്‍ നൈജീരിയയിലെ കാനോ സംസ്ഥാനത്തില്‍ വിവിധ മതപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ഡിസംബര്‍ 1ന് സംഘടിപ്പിച്ച മതാന്തര സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മതതീവ്രവാദം കൂടിയ മേഖലകളില്‍ ക്രൈസ്തവര്‍ കടുത്ത ഭീതിയിലാണ് കഴിയുന്നതെന്ന് ബിഷപ്പ് കുക്ക പറഞ്ഞു. വടക്കന്‍ നൈജീരിയയിലെ ക്രൈസ്തവര്‍ തുടക്കം മുതലേ കടുത്ത സമ്മര്‍ദ്ധത്തിലാണ് ജീവിക്കുന്നതെന്നും അധികാരത്തിലിരിക്കുന്നവര്‍ക്കും, പദവികള്‍ ഉള്ളവര്‍ക്കും ഇരകളുടെ വികാരം എങ്ങനെയാണെന്ന് മനസ്സിലാക്കുവാന്‍ കഴിയുന്നില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വ്യവസായം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടും ക്രിസ്ത്യാനികള്‍ക്ക് ഇത് തങ്ങളുടെ നാടാണ് എന്ന് തോന്നുന്നില്ല. അവരുടെ സ്വാതന്ത്ര്യം ബലികഴിക്കപ്പെട്ടിരിക്കുകയാണ്. നൈജീരിയയില്‍ പ്രത്യേകിച്ച് രാജ്യത്തിന്റെ വടക്ക് ഭാഗത്ത് ക്രൈസ്തവര്‍ ചിന്തിക്കുവാന്‍ പോലും കഴിയാത്ത തീരാത്ത ദുരിതങ്ങളാണ് നേരിടുന്നതെന്ന്‍ മെത്രാന്‍ ചൂണ്ടിക്കാട്ടി. ദേവാലയങ്ങള്‍ കാണാനുണ്ട്. പക്ഷേ അവ നമ്മുടെ നഗരത്തിന്റേയും പാരമ്പര്യത്തിന്റേയും ഭാഗമാണെന്ന് അംഗീകരിക്കപ്പെടുന്നില്ലായെന്നു ബിഷപ്പ് പറഞ്ഞു. ദേവാലയങ്ങള്‍ അഗ്നിക്കിരയാക്കുന്നത് എങ്ങനെ സഹിക്കുവാന്‍ കഴിയും? വിശ്വാസത്തിന്റെ പേരില്‍ ഒരാള്‍ക്ക് എങ്ങനെ മറ്റൊരാളുടെ ജീവനെടുക്കുവാന്‍ കഴിയും? എന്നിട്ടും ഒന്നും സംഭവിക്കാത്തതെന്തേ? ഹോട്ടലുകളും, സിനിമാ തിയേറ്ററുകള്‍ക്കും ഇല്ലാത്ത പ്രശ്നം ദേവാലയങ്ങളുടെ കാര്യത്തില്‍ മാത്രം എന്തുക്കൊണ്ട്?” ബിഷപ്പ് ചോദ്യമുയര്‍ത്തി. ക്രൈസ്തവര്‍ക്ക് അവരുടെ നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്നും ബിഷപ്പ് പറഞ്ഞു. നൈജീരിയയില്‍ എല്ലാ വിശ്വാസങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ടെന്നും, ബിഷപ്പ് പറഞ്ഞു. മാനവ സമഗ്ര വികസനത്തിനുവേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി അംഗമായിരുന്നിട്ടുള്ള ബിഷപ്പ് കുക്കാ നിരവധി തവണ നൈജീരിയയിലെ ക്രൈസ്തവര്‍ നേരിടുന്ന അതികഠിനമായ പീഡനങ്ങളെ വിവരിച്ചുക്കൊണ്ട് രംഗത്തുവന്നിട്ടുണ്ട്.
Image: /content_image/News/News-2022-12-07-16:02:57.jpg
Keywords: നൈജീ