category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅമേരിക്കയിലെ കത്തോലിക്കരുടെ എണ്ണത്തിൽ 10 വർഷത്തിനിടെ 20 ലക്ഷത്തിന്റെ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്
Contentവാഷിംഗ്ടണ്‍ ഡി‌.സി: അമേരിക്കയിലെ കത്തോലിക്കരുടെ എണ്ണത്തിൽ 10 വർഷത്തിനിടെ 20 ലക്ഷത്തിന്റെ വര്‍ദ്ധനവ് ഉണ്ടായെന്നു വ്യക്തമാക്കുന്ന സർവ്വേ റിപ്പോർട്ട് പുറത്ത്. അസോസിയേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിഷൻസ് ഓഫ് അമേരിക്കൻ റിലീജിയസ് ബോഡീസ് ആണ് യുഎസ് റിലീജിയൻ സെൻസസ് എന്ന പേരിൽ 372 മതവിഭാഗങ്ങളിലെ മത വിശ്വാസികളുടെ കണക്കെടുപ്പ് നടത്തിയത്. പത്തുവർഷം കൂടുമ്പോൾ നടത്തുന്ന സർവ്വേയുടെ ഇത്തവണത്തെ റിപ്പോർട്ട് കഴിഞ്ഞ മാസമാണ് പുറത്തുവന്നത്. ആറുകോടി 20 ലക്ഷത്തിനടുത്ത് കത്തോലിക്ക വിശ്വാസികളാണ് അമേരിക്കയിൽ ഉള്ളത്. 36 സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ മതവിശ്വാസികളുള്ള സമൂഹവും കത്തോലിക്ക സഭയാണ്. ദക്ഷിണ അമേരിക്കയിലാണ് കത്തോലിക്കരുടെ എണ്ണം കൂടുതൽ വർദ്ധിച്ചതായി കാണുന്നത്. 2020ലെ സർവേ റിപ്പോർട്ട് പ്രകാരം ആറുകോടി പത്ത് ലക്ഷം വിശ്വാസികളാണ് രാജ്യത്തുള്ളത്. ഇത് മൊത്തം ജനസംഖ്യയുടെ 18.7 ശതമാനം വരും. പ്രദേശങ്ങളുടെ കണക്കെടുക്കുമ്പോഴാണ് കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ ഏറ്റവും കൂടുതൽ മാറ്റങ്ങൾ പ്രകടമാകുന്നതെന്ന് സർവ്വേയുടെ ഭാഗമായിരുന്ന ക്ലിഫോർഡ് ഗ്രാമിച്ച് കാത്തലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. ദക്ഷിണ അമേരിക്കയാണ് ഇപ്പോൾ ഏറ്റവും കൂടുതൽ കത്തോലിക്കർ ജീവിക്കുന്ന പ്രദേശമെന്നും, മിസ്സൌറി, വിർജീനിയ തുടങ്ങിയ സംസ്ഥാനങ്ങളിൽ സതേൺ ബാപ്റ്റിസ്റ്റ് അംഗങ്ങളെക്കാൾ കൂടുതൽ കത്തോലിക്ക വിശ്വാസികളുള്ളത് തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രൂപതകളില്‍ നിന്ന് ലഭിച്ച വിവരങ്ങളും, പ്യൂ റിസേർച്ചിന്റെ ഗവേഷണ കണക്കുകളും റിപ്പോർട്ട് തയ്യാറാക്കാൻ ഉപയോഗിച്ചിട്ടുണ്ട്. 2018ലെ നാഷ്ണൽ ഒപ്പീനിയൻ റിസേർച്ച് സെന്ററിന്റെ ജനറൽ സോഷ്യൽ സർവേ റിപ്പോർട്ട് അനുസരിച്ച് ഏഴുകോടി 66 ലക്ഷം കത്തോലിക്ക വിശ്വാസികളാണ് രാജ്യത്തുള്ളത്. ഇത് ജനസംഖ്യയുടെ 23% വരും. ഓഫീഷ്യൽ കാത്തലിക് ഡയറക്ടറിയുടെ കണക്കുകൾ പ്രകാരം ആറുകോടി 76 ലക്ഷം കത്തോലിക്ക വിശ്വാസികളാണ് അമേരിക്കയിൽ ഉള്ളത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-12-07 14:09:00
Keywordsകത്തോലിക്ക
Created Date2022-12-07 14:11:21