Contents
Displaying 26481-26482 of 26482 results.
Content:
26942
Category: 1
Sub Category:
Heading: മെക്സിക്കോയിലെ റോഡുകള്‍ക്കരികെ യേശുവിന്റെ തിരുഹൃദയ ചിത്രങ്ങളുമായി ബില്‍ ബോര്‍ഡുകള്‍
Content: ഗ്വാഡലജാര: യേശുവിന്റെ തിരുഹൃദയത്തിന് പ്രത്യേകം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ജൂണ്‍ മാസത്തില്‍ മെക്സിക്കോയിലെ വിവിധ നഗരങ്ങളിലെ റോഡുകള്‍ക്കരികെ യേശുവിന്റെ തിരുഹൃദയ ചിത്രങ്ങളുമായി ബില്‍ ബോര്‍ഡുകള്‍ സജീവം. തിരുഹൃദയ മാസാചരണത്തിന്റെ ഭാഗമായി, വിശ്വാസത്തിന്റെയും പ്രത്യാശയുടെയും സന്ദേശം പങ്കിടുക എന്ന ലക്ഷ്യത്തോടെയാണ് മെക്സിക്കോ സിറ്റി, പ്യൂബ്ല, ഗ്വാനജുവാറ്റോ, ജാലിസ്കോ എന്നിവിടങ്ങളിലെ റോഡുകള്‍ക്ക് സമീപം തിരുഹൃദയ ചിത്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. വാഹനമോടിക്കുന്നവരെയും കാൽനടയാത്രക്കാരെയും യേശുവിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരുഹൃദയ ചിത്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. "ഞാൻ നിന്നിൽ ആശ്രയിക്കുന്നു" എന്ന വാക്യവും തിരുഹൃദയ ചിത്രത്തോടൊപ്പം ആലേഖനം ചെയ്തിട്ടുണ്ട്. ക്യാംപെയ്‌നിന്റെ ഏറ്റവും വലിയ സാന്നിധ്യമുള്ള നഗരങ്ങളിലൊന്നായ ഗ്വാഡലജാരയിൽ ബ്രെൻഡ ലൂർദ് ഡെൽ റിയോ എന്ന ആക്ടിവിസ്റ്റും "വിശ്വാസത്തിലെ സഹോദരന്മാർ" എന്ന് വിശേഷിപ്പിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളും ചേർന്നാണ് ഗ്വാഡലജാരയിൽ ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. തിരുഹൃദയ പ്രചരണം നടത്തുകയെന്ന ഒരേ പ്രചോദനത്തിൽ നിന്നാണ് ഇവയെല്ലാം ഉരുത്തിരിഞ്ഞതെങ്കിലും, ഓരോ സംസ്ഥാനത്തും വ്യത്യസ്ത ആളുകളാണ് ഇത് പ്രോത്സാഹിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസത്തില്‍ കത്തോലിക്ക മാധ്യമമായ ഇഡബ്ല്യുടിഎന്നിന്‍റെ റേഡിയോ നെറ്റ്‌വർക്കിന്റെ അനുബന്ധ സ്ഥാപനമായ സ്പിരിറ്റ് കാത്തലിക് റേഡിയോയുടെ നേതൃത്വത്തില്‍ യുഎസിലുടനീളം തിരുഹൃദയ ബില്‍ബോര്‍ഡ് റോഡരികില്‍ സ്ഥാപിച്ചിരിന്നു. ജൂണ്‍ മാസം സ്വവര്‍ഗാഭിമുഖ്യം പുലര്‍ത്തുന്നവര്‍ പ്രൈഡ് മാസമായി ആചരിക്കുമ്പോള്‍ അതിന് മറുപടിയായി ജൂണ്‍ യേശുവിന്റെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെട്ട മാസമാണെന്ന് ഓര്‍മിപ്പിക്കുന്ന വിധത്തിലായിരിന്നു ഇവ ഒരുക്കിയിരിന്നത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-06-20-15:53:17.jpg
Keywords: തിരുഹൃദയ

26943
Category: 1
Sub Category:
Heading: കോംഗോയിലെ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണങ്ങൾ വർദ്ധിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് വൈദികര്‍
Content: കിൻഷാസ: കത്തോലിക്ക ദേവാലയങ്ങളെ ലക്ഷ്യംവെച്ച് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ (ഡിആർസി) ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കിൻഷാസ അതിരൂപതയിലെ വൈദികര്‍. ഇടവകകൾക്കും പള്ളി സ്ഥാപനങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ സംഘടിതമായി വര്‍ദ്ധിച്ച് വരികയാണ്. ഒരുകാലത്ത് ഒറ്റപ്പെട്ട സംഭവങ്ങളായിരുന്ന കുറ്റകൃത്യങ്ങൾ ഇപ്പോൾ ദേവാലയങ്ങള്‍ക്കും അനുബന്ധ കെട്ടിടങ്ങള്‍ക്കും സംഘടിത ആക്രമണങ്ങളായി പരിണമിച്ചിട്ടുണ്ടെന്ന് പ്രിസ്ബിറ്ററൽ കൗൺസിലിന്റെ യോഗത്തിനുശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ വൈദികര്‍ കുറിച്ചു. വൈദികര്‍, സന്യാസികള്‍, സ്ത്രീകൾ, സെമിനാരി വിദ്യാർത്ഥികൾ, പള്ളി സ്വത്തുക്കൾ എന്നിവയ്ക്കു നേരെയാണ് ആക്രമണങ്ങളില്‍ ഏറെയും ലക്ഷ്യമിടുന്നത്. വിശുദ്ധ ഫ്രാൻസിസ് ഡി സാലസ് ഇടവകയിലെ സുരക്ഷാ ഉദ്യോഗസ്ഥന്റെ കൊലപാതകം ഉൾപ്പെടെ നിരവധി സമീപകാല സംഭവങ്ങൾ ഇതിന് ഉദാഹരണമാണെന്ന് വൈദിക സമിതി ചൂണ്ടിക്കാട്ടി. എൻഡ്ജിലിയിലെ സെന്റ് ആഗ്നസ് ഇടവകയിലും കിംബാൻസെക്കെയിലെ സെന്റ് തിയോഫിലസ് ഇടവകയിലും രാത്രിയിൽ വൈദികര്‍ക്ക് നേരെ ആക്രമണമുണ്ടായി. ചില ആക്രമണകാരികൾ രാജ്യത്തിന്റെ സുരക്ഷാ സേനയുടേതിന് സമാനമായ യൂണിഫോം ധരിച്ച സായുധ സംഘങ്ങളാണ്, ഇത് സ്ഥിതി കൂടുതൽ ആശങ്കാജനകമാക്കുന്നു. അക്രമം മനുഷ്യന്റെ അന്തസ്സിനെയും ആരാധനാ സ്വാതന്ത്ര്യത്തെയും ലംഘിക്കുന്നതാണ്. ദേവാലയ പരിസരങ്ങൾ സംരക്ഷിക്കുന്നതിന് സുരക്ഷ ഏജൻസികളും പ്രാദേശിക നേതാക്കളും തമ്മിലുള്ള സഹകരണം വൈദികർ അഭ്യർത്ഥിച്ചു. ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം രൂക്ഷമാണ്. ക്രൈസ്തവര്‍ തിങ്ങി പാര്‍ത്തിരിന്ന നിരവധി ക്രിസ്ത്യൻ ഗ്രാമങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-06-20-17:09:36.jpg
Keywords: കോംഗോ