category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading കോംഗോയിലെ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണങ്ങൾ വർദ്ധിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് വൈദികര്‍
Contentകിൻഷാസ: കത്തോലിക്ക ദേവാലയങ്ങളെ ലക്ഷ്യംവെച്ച് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ (ഡിആർസി) ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കിൻഷാസ അതിരൂപതയിലെ വൈദികര്‍. ഇടവകകൾക്കും പള്ളി സ്ഥാപനങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ സംഘടിതമായി വര്‍ദ്ധിച്ച് വരികയാണ്. ഒരുകാലത്ത് ഒറ്റപ്പെട്ട സംഭവങ്ങളായിരുന്ന കുറ്റകൃത്യങ്ങൾ ഇപ്പോൾ ദേവാലയങ്ങള്‍ക്കും അനുബന്ധ കെട്ടിടങ്ങള്‍ക്കും സംഘടിത ആക്രമണങ്ങളായി പരിണമിച്ചിട്ടുണ്ടെന്ന് പ്രിസ്ബിറ്ററൽ കൗൺസിലിന്റെ യോഗത്തിനുശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ വൈദികര്‍ കുറിച്ചു. വൈദികര്‍, സന്യാസികള്‍, സ്ത്രീകൾ, സെമിനാരി വിദ്യാർത്ഥികൾ, പള്ളി സ്വത്തുക്കൾ എന്നിവയ്ക്കു നേരെയാണ് ആക്രമണങ്ങളില്‍ ഏറെയും ലക്ഷ്യമിടുന്നത്. വിശുദ്ധ ഫ്രാൻസിസ് ഡി സാലസ് ഇടവകയിലെ സുരക്ഷാ ഉദ്യോഗസ്ഥന്റെ കൊലപാതകം ഉൾപ്പെടെ നിരവധി സമീപകാല സംഭവങ്ങൾ ഇതിന് ഉദാഹരണമാണെന്ന് വൈദിക സമിതി ചൂണ്ടിക്കാട്ടി. എൻഡ്ജിലിയിലെ സെന്റ് ആഗ്നസ് ഇടവകയിലും കിംബാൻസെക്കെയിലെ സെന്റ് തിയോഫിലസ് ഇടവകയിലും രാത്രിയിൽ വൈദികര്‍ക്ക് നേരെ ആക്രമണമുണ്ടായി. ചില ആക്രമണകാരികൾ രാജ്യത്തിന്റെ സുരക്ഷാ സേനയുടേതിന് സമാനമായ യൂണിഫോം ധരിച്ച സായുധ സംഘങ്ങളാണ്, ഇത് സ്ഥിതി കൂടുതൽ ആശങ്കാജനകമാക്കുന്നു. അക്രമം മനുഷ്യന്റെ അന്തസ്സിനെയും ആരാധനാ സ്വാതന്ത്ര്യത്തെയും ലംഘിക്കുന്നതാണ്. ദേവാലയ പരിസരങ്ങൾ സംരക്ഷിക്കുന്നതിന് സുരക്ഷ ഏജൻസികളും പ്രാദേശിക നേതാക്കളും തമ്മിലുള്ള സഹകരണം വൈദികർ അഭ്യർത്ഥിച്ചു. ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം രൂക്ഷമാണ്. ക്രൈസ്തവര്‍ തിങ്ങി പാര്‍ത്തിരിന്ന നിരവധി ക്രിസ്ത്യൻ ഗ്രാമങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-06-20 17:08:00
Keywordsകോംഗോ
Created Date2026-06-20 17:09:36