Contents

Displaying 19801-19810 of 25031 results.
Content: 20193
Category: 10
Sub Category:
Heading: “ദൈവമാണ് എന്റെ ശക്തി”: ജപമാല സദാ കൈയില്‍ കരുതുന്ന ക്രൊയേഷ്യന്‍ കോച്ചിന്റെ സാക്ഷ്യം വീണ്ടും ശ്രദ്ധ നേടുന്നു
Content: ദോഹ: ലോകകപ്പില്‍ മിന്നും പ്രകടനം കാഴ്ചവെച്ച് സെമി ഫൈനലില്‍ പ്രവേശിച്ചിരിക്കുന്ന ക്രൊയേഷ്യന്‍ ഫുട്ബോള്‍ ടീമിന്റെ കോച്ചായ സ്ലാട്കോ ഡാലിച്ചിന്റെ ക്രൈസ്തവ സാക്ഷ്യം വീണ്ടും ശ്രദ്ധ നേടുന്നു. നിലവിലെ ടീമിന്റെ ടെക്നിക്കല്‍ ഡയറക്ടറായ സ്ലാട്കോ ഡാലിച്ച് എപ്പോഴും തന്റെ കൈയില്‍ ജപമാല കരുതുന്നതിന്റെ രഹസ്യവും ക്രിസ്തീയ വിശ്വാസം നെഞ്ചോട് ചേര്‍ത്തുപിടിക്കുന്നതിന്റെ പിന്നിലെ കാരണവും വിവരിച്ചുക്കൊണ്ടുള്ള വാക്കുകളാണ് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ശ്രദ്ധ നേടുന്നുന്നത്. 2018-ലെ ലോകകപ്പില്‍ ക്രൊയേഷ്യന്‍ ടീം ഫൈനലില്‍ എത്തുന്നതില്‍ മുഖ്യ പങ്കു വഹിച്ചിട്ടുള്ള ആളാണ് സ്ലാട്കോ ഡാലിച്ച്. കത്തോലിക്കാ വിശ്വാസവും, ജപമാലയുമാണ്‌ തന്റെ വിജയ മന്ത്രമെന്നു ഡാലിച്ച് പറയുന്നു. ഓരോ ദിവസവും ദൈവം തന്റെ കുടുംബത്തിലും തന്റെ ജീവിതത്തിലും സന്നിഹിതനാണെന്നും, മാനുഷികമായ ആശങ്കകള്‍ ഭൗമീകമാണെന്നും, നിലനില്‍പ്പിന് വേണ്ടിമാത്രമാണ് അവയെ പരിഗണിക്കേണ്ടതെന്നും ക്രൊയേഷ്യന്‍ കത്തോലിക്ക മാധ്യമമായ ‘ഗ്ലാസ് കോണ്‍സില’ക്ക് നല്‍കിയ അഭിമുഖത്തില്‍ ഡാലിച്ച് പറഞ്ഞു. ഒരു വ്യക്തി ശാന്തനാവുകയും, അവന്‍ തീരുമാനമെടുക്കുന്നതില്‍ തനിച്ചാവുകയും ചെയ്യുമ്പോള്‍ അവന്‍ ദൈവത്തിന്റെ സഹായം തേടുകയാണെന്നും ഡാലിച്ച് കൂട്ടിച്ചേര്‍ത്തു. “എന്റെ മാതാപിതാക്കളുടെ ഗോറിക്കയിലെ വീടിന്റെ അടുത്ത് ഒരു ഫ്രാന്‍സിസ്കന്‍ ആശ്രമം ഉണ്ടായിരുന്നു. പലപ്പോഴും ഞാന്‍ അവിടത്തെ അള്‍ത്താര ബാലനായിരുന്നു, വിശുദ്ധ കുര്‍ബാനക്ക് പോകുവാന്‍ എനിക്ക് സന്തോഷമായിരുന്നു. എന്റെ അമ്മയാണ് എന്നെ വിശ്വാസം പഠിപ്പിക്കുകയും, വിശ്വാസത്തില്‍ നയിക്കുകയും ചെയ്തത്. അതുപോലെ തന്നെയാണ് ഞാന്‍ എന്റെ മക്കളേയും വളര്‍ത്തുന്നത്. എല്ലാ ഞായറാഴ്ചയും ഞാന്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാന്‍ ശ്രമിക്കാറുണ്ട്. ഞാന്‍ എപ്പോഴും ഒരു ജപമാല കയ്യില്‍ കരുതും. ബുദ്ധിമുട്ടേറിയ നിമിഷങ്ങളിലൂടെ കടന്നുപോവുകയാണെന്ന് തോന്നുമ്പോള്‍ ഞാന്‍ പോക്കറ്റില്‍ കയ്യിട്ട് ജപമാലയില്‍ തൊടും, അപ്പോള്‍ എല്ലാം വളരെ ലളിതമായി തോന്നും”- ഡാലിച്ച് വിവരിച്ചു. താന്‍ എല്ലാ ദിവസവും ദൈവത്തിന് നന്ദി പറയാറുണ്ടെന്ന് പറഞ്ഞ ഡാലിച്ച്, ദൈവമാണ് തനിക്ക് വിശ്വാസവും, ശക്തിയും തന്നതെന്നും, ജീവിതത്തില്‍ എന്തെങ്കിലും ചെയ്യുവാനുള്ള അവസരവും ദൈവം തനിക്ക് തന്നുവെന്നും, തന്നേയും തന്റെ കുടുംബത്തേയും സംബന്ധിച്ചിടത്തോളം വിശ്വാസം പരമപ്രധാനമാണെന്നും കൂട്ടിച്ചേര്‍ത്തു. നിശ്ചിത സമയവും, അധികസമയവും നീണ്ട ആവേശം നിറഞ്ഞ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനൊടുവില്‍ ബ്രസീലിനെ പെനാലിറ്റി ഷൂട്ടൌട്ടിലൂടെ നാട്ടിലേക്ക് മടക്കി അയച്ച ക്രൊയേഷ്യ നാളെ ചൊവ്വാഴ്ച തെക്കന്‍ അമേരിക്കന്‍ കരുത്തരായ അര്‍ജന്റീനയെയാണ് നേരിടുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-12-12-20:05:50.jpg
Keywords: സാക്ഷ്യ
Content: 20194
Category: 9
Sub Category:
Heading: ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ ജനുവരി 14ന് ബർമിങ്ഹാമിൽ
Content: 2023 ലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ ബർമിങ്ഹാം ബെഥേൽ കൺവെൻഷൻ സെന്ററിൽ അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ എന്ന പേരിൽ ലോക പ്രശസ്ത വചന പ്രഘോഷകനും സെഹിയോൻ, അഭിഷേകാഗ്നി മിനിസ്ട്രി, പ്രീച്ചേഴ്സ് ഓഫ്‌ ഡിവൈൻ മേഴ്‌സി, അഭിഷേകാഗ്നി സിസ്റ്റേഴ്സ് സന്യാസ പൗരസ്ത്യ സമൂഹം എന്നിവയുടെയും സ്ഥാപകനുമായ റവ. ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കും. 2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ അഭിഷേകാഗ്നി എന്ന പേരിലായിരിക്കും പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുക. മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ശുശ്രൂഷകൾ, 5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും. ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും. സീറോ മലങ്കര സഭ യുകെ കോഓർഡിനേറ്റർ റവ. ഡോ കുര്യാക്കോസ് തടത്തിൽ, യൂറോപ്പിലെ പ്രമുഖ സുവിശേഷ പ്രവർത്തക റോസ്സ് പവൽ എന്നിവരും ശുശ്രൂഷകളിൽ പങ്കുചേരും. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെയിൽ നിന്നും ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ്. വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും. വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും. കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ്, മലയാളം ബൈബിൾ, മറ്റ്‌ പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ്‌ ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന, രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് , ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ജപമാല, വി. കുർബാന, വചന പ്രഘോഷണം, ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ, അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ ആത്മീയ പിതാവ് റവ ഫാ ഷൈജു നടുവത്താനിയും സെഹിയോൻ കുടുംബവും യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. ➤ #{blue->none->b->കൂടുതൽ വിവരങ്ങൾക്ക്: ‍}# ജോൺസൺ ‭+44 7506 810177‬ അനീഷ് ‭07760 254700‬ ബിജുമോൻ മാത്യു ‭07515 368239‬ ➤ #{blue->none->b->നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ; ‍}# > ജോസ് കുര്യാക്കോസ് 07414 747573. > ബിജു എബ്രഹാം 07859 890267 > ജോബി ഫ്രാൻസിസ് 07588 809478 > #{blue->none->b->അഡ്രസ്സ്}# Bethel Convention Centre Kelvin Way West Bromwich Birmingham B707JW.
Image: /content_image/Events/Events-2022-12-12-23:29:35.jpg
Keywords: വട്ടായി
Content: 20195
Category: 18
Sub Category:
Heading: മാർ ആൻഡ്രൂസ് താഴത്തിന്റെയും മാർ ജേക്കബ് തൂങ്കുഴിയുടെയും ജന്മദിനാഘോഷം ഇത്തവണയും അഗതികളോടൊപ്പം
Content: തൃശൂർ: അതിരൂപത ആർച്ച് ബിഷപ്പും സിബിസിഐ പ്രസിഡന്റുമായ മാർ ആൻഡ്രൂസ് താഴത്തിന്റെയും മാർ ജേക്കബ് തൂങ്കുഴിയുടെയും ജന്മദിനാഘോഷം ഇന്ന് ഡിബിസിഎൽസിയിൽ നടക്കും. പതിവു തെറ്റിക്കാതെ അഗതികളോടൊപ്പം ഭക്ഷണം കഴിച്ചാണ് ജന്മദിനാഘോഷം നടത്തുക. കൂടാതെ വീടില്ലാത്തയാൾക്കുള്ള വീടിന്റെ നിർമാണത്തിനു തുടക്കം കുറിച്ച് തറക്കില്ലടലും നടത്തും. ഇന്നു രാത്രി ഏഴിന് ഡിബിസിഎൽസിയിൽ നടത്തുന്ന ആഘോഷ പരിപാടിയിൽ മേ യർ എം.കെ വർഗീസ് അധ്യക്ഷത വഹിക്കും. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ പങ്കെടുക്കും.
Image: /content_image/India/India-2022-12-13-07:13:49.jpg
Keywords: താഴത്തി
Content: 20196
Category: 18
Sub Category:
Heading: ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അപകീർത്തിപരമായ പരാമർശങ്ങൾ കേന്ദ്രം ഒഴിവാക്കണം: സുപ്രീം കോടതി
Content: ദില്ലി: നിർബന്ധിത മതപരിവർത്തനത്തിനെതിരേ ബിജെപി നേതാവ് നൽകിയ ഹർജിയിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അപകീർത്തിപരമായ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് സുപ്രീം കോടതി. ബിജെപി നേതാവ് അശ്വിനി ഉപാധ്യായ നൽകിയ ഹർജി പരിഗണിക്കവേ മുതിർന്ന അഭിഭാഷകൻ അരവിന്ദ് ദത്താറിനോട് അത്തരം പരാമർശങ്ങൾ രേഖകളിൽ ഉൾപ്പെടരുതെന്ന് ജസ്റ്റിസുമാരായ എം.ആർ ഷാ, രവീന്ദ്രഭട്ട് എന്നിവർ ഉൾപ്പെട്ട ബെഞ്ച് നിർദേശിച്ചു. ക്രൈസ്തവ സംഘടനകൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവേയാണ് ഹർജിയിൽ മറ്റ് മതങ്ങൾക്കെതിരേ അങ്ങേയറ്റം മോശമായ പരാമർശങ്ങൾ ഉണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടിയത്. മാത്രമല്ല പരാതിക്കാരനായ അശ്വനി ഉപാധ്യായ്ക്കെതിരേ വിദ്വേഷ പ്രസംഗത്തിന് കേസ് നിലവിലുണ്ടെന്നും അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ചില മതങ്ങളില്‍പ്പെട്ടവര്‍ ബലാത്സംഗവും കൊലപാതകവും നടുത്തുന്നുണ്ടെന്നാണ് ഹര്‍ജിയിലെ ആരോപണം. മാത്രമല്ല അശ്വിനി ഉപാധ്യായ പരാതിക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിൽ രാജ്യത്തെ ന്യൂനപക്ഷങ്ങളെ അങ്കലാപ്പിലാക്കുന്ന കാര്യങ്ങളാണുള്ളത്. അതിനാല്‍ ഇത്തരം പരാമര്‍ശങ്ങള്‍ പിന്‍വലിക്കാന്‍ കോടതി നിര്‍ദേശിക്കണമെന്നും ദുഷ്യന്ത് ദവേ ആവശ്യപ്പെട്ടു.
Image: /content_image/India/India-2022-12-13-07:48:56.jpg
Keywords: ന്യൂനപക്ഷ
Content: 20197
Category: 11
Sub Category:
Heading: ആയുധപെട്ടിയെ ജീവന്റെ കലയാക്കി മുറിവേറ്റവര്‍ക്ക് സാന്ത്വനമേകുന്ന യുക്രൈന്‍ ദമ്പതികള്‍ ശ്രദ്ധ നേടുന്നു
Content: ലണ്ടന്‍: ബ്രിട്ടനിലെ യുക്രൈന്‍ കത്തോലിക്ക കത്തീഡ്രലില്‍ സമീപകാലത്ത് സന്ദര്‍ശനം നടത്തിയ ഇംഗ്ലണ്ടിലെ ചാള്‍സ് മൂന്നാമന്‍ രാജാവിന് യുക്രൈനിലെ ദമ്പതികള്‍ സമ്മാനിച്ചത് വളരെയേറെ പ്രത്യേകതയുള്ള ഒരു സമ്മാനം. മരംകൊണ്ടുള്ള ആയുധപെട്ടിയുടെ പലകയില്‍ പെയിന്റ് ചെയ്ത കരുണയുടെ രാജ്ഞിയുടെ ചിത്രമാണ് ചാള്‍സ് മൂന്നാമന് സമ്മാനമായി നല്‍കിയത്. ലണ്ടനിലെ ഹോളി ഫാമിലി രൂപതാധ്യക്ഷന്‍ ബിഷപ്പ് കെന്നെത്ത് നോവാകോവ്സ്കിയാണ് പെയിന്റിംഗ് സമ്മാനിച്ചത്. സമീപകാലത്ത് ചാള്‍സ് മൂന്നാമന്‍ ലണ്ടനില്‍ യുക്രൈന്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി അഭയാര്‍ത്ഥി കേന്ദ്രം തുറന്നിരിന്നു. ഇതിന്റെ നന്ദിസൂചകമായിട്ടാണ് ഈ സമ്മാനം. “ഒരു പെയിന്റിംഗ് വാങ്ങൂ – ഒരു ജീവന്‍ രക്ഷിക്കൂ” എന്നറിയപ്പെടുന്ന ‘ഐക്കണ്‍സ് ഓണ്‍ അമ്മോ ബോക്സസ്’ എന്ന പദ്ധതിയുടെ സ്ഥാപകരും കലാകാരന്മാരുമായ ക്ലിമെന്‍കോ, സോഫിയ അറ്റ്‌ലാന്റോവാ ദമ്പതികള്‍ പെയിന്റ് ചെയ്തതാണ് ഈ ചിത്രം. ഇത് തങ്ങളെ സംബന്ധിച്ചിടത്തോളം വലിയൊരു ബഹുമതിയാണെന്നും, ഇതുവഴി രാജാവ് യുക്രൈനെ കുറിച്ച് കൂടുതല്‍ ചിന്തിക്കുമെന്നും, ഇത് പെയിന്റിംഗിനും അപ്പുറം രാജ്യത്തിന്റെ കഥകൂടിയാണെന്നും അറ്റ്ലാന്റോവ പറഞ്ഞു. 2000 ഡോളര്‍ മുതല്‍ 4500 ഡോളര്‍ വരെയാണ് ഓരോ പെയിന്റിംഗിന്റേയും വില. ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം യുദ്ധത്തില്‍ മുറിവേറ്റ പട്ടാളക്കാരെയും സാധാരണക്കാരെയും ചികിത്സിക്കുന്ന ‘പിരോഗോവ് ഫസ്റ്റ് വോളണ്ടീയര്‍ മൊബൈല്‍ ഹോസ്പിറ്റല്‍’ എന്ന ഫീല്‍ഡ് ആശുപത്രിയെ സഹായിക്കുവാനാണ് വിനിയോഗിക്കുന്നത്. ഇത്തരത്തിലുള്ള പെയിന്റിംഗ് സമ്മാനമായി ലഭിച്ച ആദ്യത്തെ വ്യക്തിയല്ല ചാള്‍സ് മൂന്നാമന്‍. റഷ്യയുടെ പൂര്‍ണ്ണ തോതിലുള്ള അധിനിവേശത്തിന് മുന്‍പ് യുക്രൈന്‍ ഗ്രീക്ക് കത്തോലിക്കാ സഭയുടെ ഫിലാഡെല്‍ഫിയ മെത്രാപ്പോലീത്ത ബോറിസ് ഗുഡ്സിയാക്കും നാല് മെത്രാന്മാരും ചേര്‍ന്ന് ഫ്രാന്‍സിസ് പാപ്പക്ക് ഇത്തരത്തില്‍ തയ്യാറാക്കിയ വിശുദ്ധ പത്രോസിന്റെ പെയിന്റിംഗ് സമ്മാനിച്ചിരിന്നു. വിശുദ്ധ പത്രോസിന്റെ നൂറുകണക്കിന് പെയിന്റിംഗ് ഫ്രാന്‍സിസ് പാപ്പക്ക് ലഭിച്ചിട്ടുണ്ടെങ്കിലും ഇത്തരത്തിലൊരു പെയിന്റിംഗ് ആദ്യമായിട്ടായിരുന്നു ലഭിക്കുന്നത്. 2014 മുതലാണ്‌ താനും ക്ലിമെന്‍കോയും ഈ പെയിന്റിംഗ് പദ്ധതി ആരംഭിച്ചതെന്നു അറ്റ്ലാന്റോവ പറയുന്നു. ഒരു മിലിട്ടറി യൂണിറ്റ് സന്ദര്‍ശിക്കുന്നതിനിടയിലാണ് എകെ -47 വെടിയുണ്ടകള്‍ പാക്ക് ചെയ്ത് വരുന്ന പെട്ടികള്‍ പെയിന്റിംഗിന് പറ്റിയതാണെന്ന കാര്യം ക്ലിമെന്‍കോയുടെ ശ്രദ്ധയില്‍പ്പെടുന്നത്. ഇതുവരെ തങ്ങള്‍ എത്ര പെയിന്റിംഗ് ചെയ്തുവെന്നതിനെ കുറിച്ച് ഈ ദമ്പതികള്‍ക്ക് യാതൊരു കണക്കുമില്ല. ക്രിസ്തുവും, സുവിശേഷകരും, വിശുദ്ധ യോഹന്നാനും, വിശുദ്ധ നിക്കോളാസും, വിശുദ്ധ മിഖായേല്‍ മാലാഖയും, പരിശുദ്ധ കന്യകാമറിയവും ഇവരുടെ തൂലികക്ക് വിഷയമായിട്ടുണ്ട്. തങ്ങളുടെ ജോലിക്ക് വേണ്ട സാമഗ്രികള്‍ക്ക് യാതൊരു ക്ഷാമവുമില്ലായെന്നാണ് അറ്റ്ലാന്റോവ പറയുന്നത്. പിരോഗോവ് ഫീല്‍ഡ് ആശുപത്രിയുടെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സാണ് ഈ പെയിന്റിംഗ് പദ്ധതി.
Image: /content_image/News/News-2022-12-13-08:07:33.jpg
Keywords:
Content: 20198
Category: 1
Sub Category:
Heading: കര്‍ത്താവിന്റെ പ്രവൃത്തികൾ നമ്മുടെ കണക്കുകൂട്ടലുകൾക്ക് അതീതമാണ്: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ദൈവം ചെയ്യുന്ന പ്രവൃത്തികൾ നമ്മുടെ കണക്കുകൂട്ടലുകൾക്ക് അതീതമാണെന്നും അവിടുത്തെ പ്രവർത്തനം എല്ലായ്പ്പോഴും വ്യത്യസ്തമാണെന്നും ഫ്രാന്‍സിസ് പാപ്പ. ഇക്കഴിഞ്ഞ ഞായറാഴ്ച (11/12/22) മദ്ധ്യാഹ്ന പ്രാർത്ഥനാ പ്രഭാഷണത്തില്‍ സംസാരിക്കുകയായിരിന്നു പാപ്പ. നമ്മുടെ ആവശ്യങ്ങൾക്കും പ്രതീക്ഷകൾക്കും അപ്പുറത്താണ് ദൈവത്തിന്റെ പ്രവര്‍ത്തിയെന്നു പാപ്പ പറഞ്ഞു. ദൈവം എപ്പോഴും നാം സങ്കൽപ്പിക്കുന്നതിനേക്കാൾ വലിയവനാണെന്ന് മനസ്സിലാക്കണം. അവൻ ചെയ്യുന്ന പ്രവൃത്തികൾ നമ്മുടെ കണക്കുകൂട്ടലുകൾക്ക് അതീതമാണ്; അവൻറെ പ്രവർത്തനം എല്ലായ്പ്പോഴും വ്യത്യസ്തമാണ്, അത് നമ്മുടെ ആവശ്യങ്ങൾക്കും പ്രതീക്ഷകൾക്കും അപ്പുറത്താണ്; അതിനാൽ നാം അവനെ അന്വേഷിക്കുന്നതും അവൻറെ യഥാർത്ഥ അധരമായി മാറുന്നതും ഒരിക്കലും അവസാനിപ്പിക്കരുത്. ചിലപ്പോൾ കർത്താവിൻറെ പുതുമയെ തിരിച്ചറിയാൻ കഴിയാതെ, ഒരു ആന്തരിക തടവറയിൽ, സ്നാപകന്റെ അവസ്ഥയിൽ ആയിപ്പോകാം, കർത്താവിനെ നാം, അവിടത്തെക്കുറിച്ച് സകലവും അറിയാമെന്ന നമ്മുടെ അനുമാനത്തിൻറെ തടവുകാരനാക്കുന്നു. സഹോദരീസഹോദരന്മാരേ, ഒരാൾക്ക് ഒരിക്കലും ദൈവത്തെക്കുറിച്ച് 'എല്ലാം' അറിയില്ല, ഒരിക്കലും! നമ്മുടെ സ്വാതന്ത്ര്യത്തെയും തിരഞ്ഞെടുപ്പുകളെയും മാനിച്ചുകൊണ്ട് എപ്പോഴും ഇടപെടുന്ന, എളിമയുടെയും സ്നേഹത്തിൻറെയും ദൈവത്തെക്കാൾ, വിനീതമായ സൗമ്യതയുടെ ദൈവത്തെക്കാൾ, താൻ ആഗ്രഹിക്കുന്നത് ചെയ്യുന്ന ശക്തനായ ഒരു ദൈവമാണ് നമ്മുടെ ചിന്തയിലുള്ളത്. ചട്ടക്കൂടുകളിൽ നിന്നും ദൈവത്തോടും സഹോദരങ്ങളോടുമുള്ള ചില മുൻവിധികളിൽ നിന്നും പുറത്തുകടക്കാനുള്ള സമയമാണ് ആഗമന കാലമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
Image: /content_image/News/News-2022-12-13-08:24:53.jpg
Keywords: പാപ്പ
Content: 20199
Category: 11
Sub Category:
Heading: ക്രിസ്തുവിനെ മഹത്വപ്പെടുത്താന്‍ പുതിയ സിനിമ നിര്‍മ്മാണ കമ്പനി ആരംഭിച്ച് പ്രമുഖ ഹോളിവുഡ് നടന്‍ നീല്‍ മക്ഡൊണാഫ്
Content: വാഷിംഗ്ടണ്‍ ഡി‌സി: കുടുംബമൂല്യങ്ങളുമായി പൊരുത്തപ്പെടുന്ന ക്രിസ്തീയ വിശ്വാസത്തില്‍ അധിഷ്ടിതമായ പദ്ധതികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പുതിയ സിനിമ നിര്‍മ്മാണ കമ്പനി ആരംഭിച്ച് പ്രമുഖ ഹോളിവുഡ് നടന്‍ നീല്‍ മക്ഡൊണാഫ്. മക്ഡൊണാഫും ദക്ഷിണാഫ്രിക്കന്‍ മോഡലായ അദ്ദേഹത്തിന്റെ പത്നി റുവേയും ചേര്‍ന്ന് സിനിമകളും, ടിവി പരിപാടികളും നിര്‍മ്മിക്കുന്ന ‘മക്ഡൊണാഫ് കമ്പനി’ എന്ന ഫിലിം കമ്പനിയ്ക്കാണ് തുടക്കം കുറിച്ചത്. വില്ലന്‍ കഥാപാത്രങ്ങളെ അനശ്വരമാക്കിക്കൊണ്ട് ഹോളിവുഡില്‍ ശ്രദ്ധേയനായ ഹോളിവുഡ് നടനാണ് നീല്‍ മക്ഡൊണാഫ്. ഇന്നു ഡിസംബര്‍ 13 മുതല്‍ ‘ബിവൈയു ടിവി’, ‘പിബിഎസ്’ എന്നിവയിലൂടെ സംപ്രേഷണം ചെയ്യുന്ന ‘ക്രിസ്മസ്സ് വിത്ത് ദി ടേബര്‍ണക്കിള്‍ കൊയര്‍’ എന്ന ക്രിസ്തുമസ്സ് സ്പെഷ്യല്‍ പരിപാടിയുടെ അവതാരകനാകുന്നതിന്റെ സന്തോഷത്തിലാണ് മക്ഡൊണാഫ്. ഈ ക്രിസ്തുമസ് സ്പെഷ്യലിനോടൊപ്പം അവസാനിക്കുന്നതല്ല തന്റെ ക്രിസ്തീയ വിശ്വാസമെന്നു മക്ഡൊണാഫ് ‘ക്രിസ്റ്റ്യന്‍ പോസ്റ്റ്‌’ന് നല്‍കിയ വീഡിയോ അഭിമുഖത്തില്‍ സാക്ഷ്യപ്പെടുത്തി. പുതുതായി ആരംഭിച്ച ‘മക്ഡൊണാഫ് കമ്പനി’ എന്ന ഫിലിം കമ്പനി ശക്തമായ കുടുംബ മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരിക്കുമെന്ന് പറഞ്ഞ മക്ഡൊണാഫ്, തന്റെ വിശ്വാസത്തെ പ്രതിനിധാനം ചെയ്യുക എന്നത് മാത്രമാണ് കത്തോലിക്കാ വിശ്വാസിയായ തനിക്ക് അറിയാവുന്ന ഏക കാര്യമെന്നും കൂട്ടിച്ചേര്‍ത്തു. ഇത് വളരെബുദ്ധിമുട്ടുള്ള കാര്യമാണ്, കാരണം വിവിധ തരത്തിലുള്ള വേഷങ്ങള്‍ കൈകാര്യം ചെയ്യുകയും നിരവധി കാര്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ട്. അവയില്‍ ചിലതില്‍ ഭീകരനായൊരു വില്ലനാണ്, ഞാന്‍ ഒരുപാട് വില്ലന്‍ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. തന്റെ ക്രിസ്ത്യന്‍ വിശ്വാസം കാരണം മുന്‍കാലങ്ങളില്‍ നിരവധി സിനിമകളില്‍ നിന്നും താന്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നും ‘ബാന്‍ഡ് ഓഫ് ബ്രദേഴ്സ്’, ‘മൈനോരിറ്റി റിപ്പോര്‍ട്ട്’, ‘ഡെസ്പറേറ്റ് ഹൗസ്വൈവ്സ്’ എന്നീ സിനിമകളിലൂടെ പ്രസിദ്ധനായ മക്ഡൊണാഫ് വെളിപ്പെടുത്തി. ക്രൈസ്തവര്‍ അല്ലാത്തവരിലേക്കും എത്തേണ്ടതിനാല്‍ തങ്ങള്‍ നിര്‍മ്മിക്കുന്ന സിനിമകളുടെ ഉള്ളടക്കം പ്രത്യക്ഷത്തില്‍ വിശ്വാസത്തില്‍ അധിഷ്ടിതമായിരിക്കണമെന്നില്ലെങ്കിലും, അത് വിശ്വാസത്തോട് യോജിച്ച് പോകുന്നതായിരിക്കുമെന്ന്‍ പറഞ്ഞ മക്ഡൊണാഫ്, വെറുമൊരു സിനിമ നിര്‍മ്മിക്കുകയല്ല മറിച്ച് ദൈവത്തിന് മഹത്വം നല്‍കുന്ന പരിപാടികള്‍ നിര്‍മ്മിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു. കുടുംബ മൂല്യങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്ന മക്ഡൊണാഫ്-റുവെ ദമ്പതികള്‍ക്ക് 5 മക്കളാണുള്ളത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-12-13-08:52:26.jpg
Keywords: ഹോളിവു, നട
Content: 20200
Category: 1
Sub Category:
Heading: 11 million Gudalupe
Content: .............EMBD

Así las inmediaciones de la #BasilicadeGuadalupe este #12deDiciembre pic.twitter.com/SS1Bfs0QEe
— Dra. Claudia Sheinbaum (@Claudiashein) December 12, 2022

Image: /content_image/News/News-2022-12-13-09:03:05.jpg
Keywords:
Content: 20201
Category: 14
Sub Category:
Heading: 16 ലക്ഷം ലൈക്ക്, 2 ലക്ഷം ഷെയർ: 'കടൽ തീരത്തെ തിരുപിറവി' സമൂഹ മാധ്യമങ്ങളിൽ വൈറൽ
Content: നോർത്ത് ഡെവോൺ: കടൽ തീരത്ത് വിവിധങ്ങളായ കല്ലുകൾ ഉപയോഗിച്ച് തീർത്ത തിരുപിറവിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നു. മാതാവും ഉണ്ണീശോയും യൗസേപ്പ് പിതാവും നക്ഷത്രവും ഉൾപ്പെടെ എല്ലാം കല്ല് ഉപയോഗിച്ച് ക്രമീകരിച്ച തീർത്ത ഈ തിരുപിറവി ബീച്ച് ആർട്ട് ലക്ഷങ്ങളാണ് പങ്കുവെയ്ക്കുന്നത്. 'ഹാപ്പി ഗാർഡൻസ്' എന്ന ഫേസ്ബുക്ക് പേജിലാണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. ഡിസംബർ 8നു ഷെയർ ചെയ്തിരിക്കുന്ന ചിത്രം ഇതിനോടകം 16 ലക്ഷം പേർ ലൈക്ക് ചെയ്തപ്പോൾ 1,82,000-ൽ അധികം പേർ പോസ്റ്റ്‌ ഷെയർ ചെയ്തു. മുപ്പത്തിയൊന്നായിരത്തിലധികം വരുന്ന കമന്റുകളിൽ നിറയുന്നത് അഭിനന്ദനം മാത്രമാണ്. വിശ്വസിക്കാൻ കഴിയാത്ത വിസ്മയം, കലാബോധത്തിന്റെ വേറിട്ട ചിന്ത, അതിഗംഭീരം, ക്രിസ്തുമസിന്റെ യഥാർത്ഥ സന്ദേശം, കല്ലിൽ തീർത്ത വിസ്മയം തുടങ്ങീ ഒട്ടേറെ വിശേഷണങ്ങളാണ് പോസ്റ്റിൽ കമന്റ് ചെയ്യുന്നവർ കുറിയ്ക്കുന്നത്. ആരാണ് ഈ മനോഹരമായ കലയ്ക്കു പിന്നിലെന്നു ചോദിക്കുന്നവരും നിരവധിയാണ്. ഇതിനിടെ ഇംഗ്ലണ്ടിലെ നോർത്ത് ഡെവോണിലെ ബീച്ചിൽ ദൃശ്യ വിസ്മയം തീർത്തത് ഇവ സ്ലയർ എന്ന സ്ത്രീയും അവരുടെ കുടുംബവുമാണെന്ന് ബിബിസി കഴിഞ്ഞ വർഷം തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. ഇവ സ്ലയർ ബീച്ച് ആർട്ട് ചെയ്തതിന്റെ നിരവധി ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞുങ്ങളെ ഫോൺ/ ടെലിവിഷൻ സ്ക്രീനിൽ നിന്ന് അകറ്റാനാണ് ഇത്തരം ആശയങ്ങളുമായി അവരെ ചേർത്തു മുന്നോട്ടു വന്നതെന്നു ഇവ സ്ലയർ പറയുന്നു. മറ്റ് കുടുംബങ്ങളെ ഇത്തരം കലകളിലൂടെ പരീക്ഷിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിന് താൻ ആഗ്രഹിക്കുന്നുവെന്നും വേലിയേറ്റം വരുമ്പോൾ കല നഷ്‌ടപ്പെടുമെന്ന് തങ്ങൾക്ക് ആശങ്കയില്ലെന്നും 'ഇവ' കൂട്ടിച്ചേർത്തു. അതേസമയം ഓരോ മിനിറ്റിലും നിരവധി പേരാണ് 'ഹാപ്പി ഗാർഡൻസ്' ഫേസ്ബുക്ക് പേജിൽ നിന്ന് ചിത്രം ഷെയർ ചെയ്തുക്കൊണ്ടിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-12-13-16:15:17.jpg
Keywords: കല
Content: 20202
Category: 10
Sub Category:
Heading: ഗ്വാഡലൂപ്പ തിരുനാള്‍ തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തത് 11 ദശലക്ഷം വിശ്വാസികള്‍ | വീഡിയോ
Content: മെക്സിക്കോ സിറ്റി: കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്നുണ്ടായ രണ്ട് വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം മെക്സിക്കോയുടെ മധ്യസ്ഥ ഗ്വാഡലൂപ്പ മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തത് ഏതാണ്ട് 11 ദശലക്ഷം (1.1 കോടി) വിശ്വാസികള്‍. സന്ദര്‍ശനം നടത്തിയ തീര്‍ത്ഥാടകരുടെ എണ്ണം മെക്സിക്കോ സിറ്റി ഗവണ്‍മെന്റിന്റെ സെക്രട്ടറിയായ മാര്‍ട്ടി ബാട്രസ് ഇന്നലെ (ഡിസംബര്‍ 12) പങ്കുവെച്ച ട്വീറ്റിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്. ഡിസംബര്‍ 11 ഞായറാഴ്ച രാത്രിവരെ മാത്രം 31 ലക്ഷത്തിലധികം വിശ്വാസികളാണ് ബസിലിക്കയിലെത്തിയത്. മെക്സിക്കന്‍ ഭാഷയിലുള്ള ലാസ് മാനാനിറ്റാസ് എന്ന ഗാനം ഒരുമിച്ച് പാടുവാനും, ഡിസംബര്‍ 12 അര്‍ദ്ധരാത്രിയിലെ വിശുദ്ധ കുര്‍ബാനയുമാണ്‌ തിരുനാളുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ആളുകള്‍ ഒന്നുചേര്‍ന്നത്.

Fueron 11 millones de personas las que visitaron la Basílica de Guadalupe. El @GobCDMX montó cinco rutas con módulos de atención que brindaron agua, alimentos y atención médica a 250 mil personas. Destaca el buen comportamiento de los feligreses. Hubo saldo blanco. pic.twitter.com/ysqsjYV8Nz
— Martí Batres (@martibatres) December 12, 2022

കൊറോണ പകര്‍ച്ചവ്യാധി കാരണം കഴിഞ്ഞ വര്‍ഷം ഈ പരിപാടി നടന്നില്ല. ഇതിനായി വരുന്ന ആളുകള്‍ രാത്രി മുഴുവനും ദേവാലയത്തിന് ചുറ്റുമായി കഴിയുകയാണ് പതിവ്. തിരുനാള്‍ ദിവസമായ ഡിസംബര്‍ 12-ന് ഉച്ചക്ക് അര്‍പ്പിച്ച പരമ്പരാഗത ‘മാസ് ഓഫ് റോസസ്’ വിശുദ്ധ കുര്‍ബാനയിലും ലക്ഷകണക്കിന് വിശ്വാസികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. തിരുനാളിനോടനുബന്ധിച്ച് ബസലിക്കയിലെത്തുന്ന ലക്ഷകണക്കിന് വിശ്വാസികളുടെ സൗകര്യാര്‍ത്ഥം രണ്ടര ലക്ഷം പേര്‍ക്കുള്ള വെള്ളം, ഭക്ഷണം, വൈദ്യ സഹായം തുടങ്ങിയ നല്‍കുന്ന അഞ്ച് റൂട്ടുകളാണ് മെക്സിക്കോ സിറ്റി ഗവണ്‍മെന്റ് ഒരുക്കിയിരുന്നത്.

Así las inmediaciones de la #BasilicadeGuadalupe este #12deDiciembre pic.twitter.com/SS1Bfs0QEe
— Dra. Claudia Sheinbaum (@Claudiashein) December 12, 2022

ലാറ്റിന്‍ അമേരിക്കന്‍ കത്തോലിക്കാ വിശ്വാസത്തിന്റെ ശക്തമായ പ്രതീകമാണ് ഗ്വാഡലൂപ്പയിലെ പരിശുദ്ധ കന്യകാമാതാവിന്റെ ബസിലിക്ക. 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ പ്രത്യക്ഷപ്പെടലിലൂടെയാണ് ഗ്വാഡലൂപ്പ ആഗോള ശ്രദ്ധ നേടുന്നത്. തനിക്ക് ലഭിച്ച ദര്‍ശനം ബിഷപ്പിന് മുന്നില്‍ സ്ഥിരീകരിക്കുവാന്‍ പരിശുദ്ധ അമ്മ സമ്മാനിച്ച പുഷ്പവുമായി എത്തിയ ജുവാന്‍ തന്റെ മേലങ്കി ബിഷപ്പിന് മുന്നില്‍ തുറന്നപ്പോള്‍ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്തിരിക്കുകയായിരിന്നു. ഈ ചിത്രമാണ് ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്. സംഭവത്തിനു ശേഷമുള്ള നൂറ്റാണ്ടുകളില്‍ ആശ്ചര്യജനകമായതും, വിവരിക്കാനാവാത്തതുമായ ചില പ്രത്യേകതകള്‍ 'ഗ്വാഡലൂപിലെ പരിശുദ്ധ മാതാവിന്റെ' ഈ ചിത്രത്തില്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്.
Image: /content_image/News/News-2022-12-13-18:12:53.jpg
Keywords: ഗ്വാഡ