Contents

Displaying 19831-19840 of 25031 results.
Content: 20223
Category: 1
Sub Category:
Heading: 86ാമത് പിറന്നാളിന്റെ നിറവിൽ ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു ഇന്ന് എണ്‍പ്പത്തിയാറാം പിറന്നാള്‍. പാവങ്ങളുടെ പക്ഷത്ത് നിലയുറപ്പിച്ച ലോകത്തിലെ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള നേതാവു കൂടിയായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യഥാര്‍ത്ഥ നാമം ജോര്‍ജ് മരിയോ ബെര്‍ഗോളിയോ എന്നതാണ്. കത്തോലിക്ക സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പയെന്ന നിലയിലും ആദ്യമായി ഫ്രാന്‍സിസ് എന്ന പേര് സ്വീകരിച്ച മാര്‍പാപ്പയെന്ന ഖ്യാതിയും ഫ്രാന്‍സിസ് പാപ്പയ്ക്കാണ്. 1936 ഡിസംബര്‍ മാസം 17-ാം തീയതി അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലാണ് ജോര്‍ജ് മരിയോ ബെർഗോളിയോ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് മാരിയോ ഹൊസെ റെയില്‍വേയില്‍ അക്കൗണ്ടന്റും, മാതാവ് റിജീന സിവോരി വീട്ടമ്മയുമായിരുന്നു. ഇറ്റലിയില്‍ നിന്നും അര്‍ജന്റീനയിലേക്ക് കുടിയേറിയവരായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാതാപിതാക്കള്‍. നാലു സഹോദരങ്ങളും, മാതാപിതാക്കളുമടങ്ങുന്ന വലിയ കുടുംബമായിരുന്നു അദ്ദേഹത്തിന്‍റേത്. രസതന്ത്രത്തില്‍ ബിരുദം കരസ്ഥമാക്കിയ ജോര്‍ജ് മരിയോ 1958 മാര്‍ച്ച് 11-ാം തീയതി ജസ്യൂട്ട് സന്യാസ സഭയില്‍ ചേര്‍ന്ന് വൈദികനാകുവാനുള്ള തന്റെ പഠനം ആരംഭിച്ചു. ചിലിയില്‍ നിന്നും മാനവിക വിഷയങ്ങളിലുള്ള പഠനം പൂര്‍ത്തീകരിച്ചു 1963-ല്‍ അര്‍ജന്റീനയില്‍ മടങ്ങിയെത്തിയ അദ്ദേഹം, സാന്‍ മിഗുവേലിലെ സാന്‍ ജോസ് കോളജില്‍ നിന്നും തത്വശാസ്ത്രത്തില്‍ ബിരുദ പഠനവും പൂര്‍ത്തിയാക്കി. അടുത്ത രണ്ടു വര്‍ഷങ്ങള്‍ സാഹിത്യപഠനത്തിനായി അദ്ദേഹം സമയം ചെലവഴിച്ചു. 1969 ഡിസംബര്‍ 13-ാം തീയതി ആര്‍ച്ച്ബിഷപ്പ് റമോന്‍ ജോസ് കാസ്റ്റിലാനോയുടെ കരങ്ങളില്‍ നിന്നുമാണ് ജോര്‍ജ് മരിയോ ബെർഗോളിയോ തിരുപട്ടം സ്വീകരിച്ചത്. വൈദികനായ ശേഷവും തന്റെ പഠനം തുടര്‍ന്ന അദ്ദേഹം 1970-ല്‍ പരിശീലനത്തിനും പഠനത്തിനുമായി സ്‌പെയിനില്‍ എത്തിച്ചേര്‍ന്നു. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീനയിലേക്ക് മടങ്ങിയെത്തിയ ജോര്‍ജ് മരിയോ ദൈവശാസ്ത്രവും, തത്വശാസ്ത്രവും സെമിനാരി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുവാന്‍ ആരംഭിച്ചു. നവസെമിനാരി വിദ്യാര്‍ത്ഥികളുടെ ചുമതല അദ്ദേഹമാണ് കൈകാര്യം ചെയ്തിരുന്നത്. 1973 ജൂലൈ 31-ാം തീയതി അര്‍ജന്റീനയിലെ ജസ്യൂട്ട് സന്യാസസമൂഹത്തിന്റെ പ്രൊവിന്‍ഷ്യാളായി ജോര്‍ജ് ബെർഗോളിയോ തെരഞ്ഞെടുക്കപ്പെട്ടു. സാന്‍ മിഗ്വേലിലെ സാന്‍ ജോസ് കോളജിന്റെ റക്ടറായി പലവട്ടം തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പ്രദേശത്തു തന്നെയുള്ള ദേവാലയത്തിലെ വൈദികനുമായിരുന്നു. 1986 മാര്‍ച്ചില്‍ തന്റെ പിഎച്ച്ഡി പഠനം പൂര്‍ത്തിയാക്കുന്നതിനായി ജോര്‍ജ്ജ് മരിയോ ജര്‍മ്മനിയിലേക്ക് പോയി. പഠനം പൂര്‍ത്തീകരിച്ച് മടങ്ങിയ അദ്ദേഹം കൊറഡോബ സിറ്റിയുടെ ആത്മീയ അധ്യക്ഷനായി സേവനം ചെയ്തു. ഇതേ സമയം സമീപത്തുള്ള ജസ്യൂട്ട് ദേവാലയത്തിന്റെ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. ബ്യൂണസ് ഐറീസ് ആര്‍ച്ച് ബിഷപ്പായിരുന്ന അന്റോണിയോ ഖ്വറാസീനോയുടെ അഭ്യര്‍ത്ഥന പ്രകാരം ജോര്‍ജ് ബെർഗോളിയെ ബിഷപ്പാക്കുവാന്‍ തീരുമാനിച്ചതു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ്. 1992 മേയ് 20-ാം തീയതി 'ഫാ. ജോര്‍ജ് ബെർഗോളി'യെ ബിഷപ്പാക്കുന്നതിനുള്ള ഉത്തരവ് സഭ പുറപ്പെടുവിച്ചു. മേയ് 27-ാം തീയതി ബിഷപ്പായി അഭിഷിക്തനായ അദ്ദേഹത്തിന് ബ്യൂണസ് ഐറീസിന്റെ സഹായമെത്രാന്‍, ഔക്ക രൂപതയുടെ മെത്രാന്‍ എന്നീ ചുമതലകളാണ് ലഭിച്ചത്. 1997 ജൂണ്‍ മൂന്നാം തീയതി ജോര്‍ജ് ബെർഗോളി സഹായ ആര്‍ച്ച് ബിഷപ്പായി ഉയര്‍ത്തപ്പെട്ടു. ഒന്‍പതു മാസങ്ങള്‍ക്ക് ശേഷം തന്റെ മുന്‍ഗാമിയായിരുന്ന കര്‍ദിനാള്‍ അന്റോണിയോ ഖ്വാറാസീനോ കാലം ചെയ്തതിനെ തുടര്‍ന്ന് ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പായി ജോര്‍ജ് ബെർഗോളി തെരഞ്ഞെടുക്കപ്പെട്ടു. 1998 ഫെബ്രുവരി 28-ാം തീയതി ബ്യൂണസ് ഐറിസ് ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റ അദ്ദേഹം അര്‍ജന്റീനയിലെ കിഴക്കന്‍ സഭകളുടെ ആരാധന സമിതിയുടെ ചുമതലകളും വഹിച്ചു വന്നു. നഗരത്തില്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് വാടയ്ക്ക് എടുത്ത ശേഷം തനിയെ ഭക്ഷണം പാകം ചെയ്താണ് ബ്യൂണസ് ഐറിസ് ആര്‍ച്ച് ബിഷപ്പായിരുന്നപ്പോള്‍ ജോര്‍ജ് ബെർഗോളി ജീവിച്ചിരുന്നത്. 'ഞാന്‍ നയിക്കുന്ന ജനങ്ങള്‍ പാവപ്പെട്ടവരാണ്. ആയതിനാല്‍ അവരുടെ അവസ്ഥയെ മനസ്സിലാക്കി കൊണ്ട് അവരെ നയിക്കുവാന്‍ ഞാനും അവരിലേക്ക് ഇറങ്ങി ചെല്ലേണ്ടതുണ്ട്'. ഇതാണ് തന്റെ എളിമയെ സൂചിപ്പിക്കുന്നതിനായി 'ബ്യൂണസ് ഐറിസ് ആര്‍ച്ച് ബിഷപ്പ്' പറഞ്ഞ വാക്കുകള്‍. 2001 ഫെബ്രുവരി 21-ാം തീയതി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്നെയാണ് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ജോര്‍ജ് ബെർഗോളിയെ ഉയര്‍ത്തിയത്. കര്‍ദ്ദിനാളായി തന്നെ വാഴിക്കുന്ന ചടങ്ങുകള്‍ക്ക് സാക്ഷികളാകുവാന്‍ വിശ്വാസികള്‍ റോമിലേക്ക് വരുവാന്‍ ചെലവഴിക്കുന്ന തുക പാവങ്ങള്‍ക്ക് നല്‍കുവാന്‍ ആഹ്വാനം ചെയ്ത അദ്ദേഹം ഉത്തമ ഇടയന്റെ നല്ല മാതൃക തന്റെ അജഗണത്തിന് ഉപദേശിച്ചു നല്‍കി. കര്‍ദിനാളായ ശേഷം കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത ബെർഗോളി ബിഷപ്പുമാരുടെ സിനഡിന്റെ ജനറല്‍ റിലേറ്റര്‍ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജോണ്‍ പോള്‍ രണ്ടാമന്റെ നിര്യാണത്തെ തുടര്‍ന്നു 2005-ല്‍ ചേര്‍ന്ന കോണ്‍ക്ലേവില്‍ ജോര്‍ജ്ജ് ബെർഗോളിയും പങ്കെടുത്തിരിന്നു. 2013 ഫെബ്രുവരി 11 നാണ് ബനഡിക്ട് പതിനാറാമൻ സ്‌ഥാനത്യാഗം പ്രഖ്യാപിച്ചത്. തുടർന്ന് 2013 മാർച്ചിൽ നടന്ന കോൺക്ലേവില്‍ സഭാ ചരിത്രത്തിലെ 266-ാമത്തെ മാര്‍പാപ്പയായി അര്‍ജന്റീനക്കാരനായ കര്‍ദ്ദിനാള്‍ ജോര്‍ജി മരിയോ ബെര്‍ഗോളിയോ തെരഞ്ഞെടുത്തു. ബ്യൂണസ് ഐറീസ് ആര്‍ച്ച്ബിഷപ്പായിരുന്ന കാലഘട്ടത്തില്‍ ഒരു വാടക അപ്പാര്‍ട്ട്‌മെന്റില്‍ സ്വന്തമായി ഭക്ഷണം പാകം ചെയ്താണ് അദ്ദേഹം ജീവിച്ചിരുന്നത്. വത്തിക്കാനിലെ അപ്പസ്‌ത്തോലിക കൊട്ടാരമാണ് മാര്‍പാപ്പമാരുടെ ഔദ്യോഗിക വസതി. എന്നാല്‍ അവിടെ നിന്നും മാറി സാന്താ മാര്‍ത്തയിലെ രണ്ടു മുറികള്‍ ചേര്‍ന്ന കെട്ടിടത്തിലാണ് പത്രോസിന്റെ പിന്‍ഗാമി ഇന്ന്‍ ജീവിക്കുന്നത്. എളിമ, ലാളിത്യം എന്നീ വാക്കുകള്‍ കാലം പഴക്കം ചെന്നവയല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ജീവിത മാതൃകയിലൂടെ തന്നെയാണ് നമുക്ക് കാണിച്ചു തരുന്നത്. വത്തിക്കാനിലെ ഉന്നത പദവികളിൽ ചരിത്രം കുറിച്ചുക്കൊണ്ട് സ്ത്രീകൾക്ക് പ്രത്യേകമായി പ്രാതിനിധ്യം നൽകി ശ്രദ്ധ നേടിയ പാപ്പ കൂടിയാണ് ഫ്രാൻസിസ് പാപ്പ. #{red->none->b->പാവങ്ങളുടെ ഇടയനായ ആഗോള സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പയ്ക്ക് ജന്മദിനാശംസകള്‍.... ‍}# #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JS9BhCQlHFy6IUr6zM0kie}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2022-12-17-14:56:12.jpg
Keywords: Paappa
Content: 20224
Category: 18
Sub Category:
Heading: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പൗരോഹിത്യ സുവർണ ജൂബിലി വർഷാചരണത്തിന് ഇന്നു സമാപനം
Content: കൊച്ചി: സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പൗരോഹിത്യ സുവർണ ജൂബിലി വർഷാചരണത്തിന് ഇന്നു സമാപനം. ഇന്നു സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമ സിൽ കർദിനാളിന്റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാ സമൂഹബലി അർപ്പിക്കും. കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കലും കൂരയയിലെ വൈദികരും സഹകാർമികരാകും. ജൂബിലി സമാപനത്തോടനുബന്ധിച്ചു മറ്റ് ആഘോഷങ്ങളൊന്നുമില്ല. 1972 ഡിസംബർ 18നായിരുന്നു കർദിനാൾ മാർ ആന്റണി പടിയറയിൽ നിന്നു പൗരോഹിത്യം സ്വീകരിച്ചത്. 1996 ഡിസംബർ 18നു പൗരോഹിത്യ രജതജൂബിലി ദിനത്തിൽ മെത്രാനായി നിയമിതനായി. 1997 ഫെബ്രുവരി രണ്ടിനു തക്കല രൂപതയുടെ ഉദ്ഘാടന വും മാർ ആലഞ്ചേരിയുടെ മെത്രാഭിഷേകവും നടന്നു. 2011 മേയ് 26ന് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പായും എറണാകുളം -അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയായും തെരഞ്ഞെടുക്കപ്പെട്ടു. മേയ് 29ന് എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലായിരുന്നു അഭിഷേക ശുശ്രഷകൾ. 2012 ഫെബ്രുവരി 18ന് കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ടു.
Image: /content_image/India/India-2022-12-18-09:00:31.jpg
Keywords: ജൂബിലി
Content: 20225
Category: 18
Sub Category:
Heading: മാർത്തോമ്മ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാർഷികം 21ന്
Content: കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിൽ വിശുദ്ധ മാർത്തോമ്മ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാർഷികം 21ന് ഉച്ചകഴിഞ്ഞു മൂന്നിന് നിരണം സെന്റ് മേരീസ് പള്ളിയിൽ നടക്കും. ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. ബസേലിയോസ് മാർ ത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവാ അധ്യക്ഷതവഹിക്കും. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യപ്രഭാഷണം നടത്തും. ഡോ. തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും.
Image: /content_image/India/India-2022-12-18-09:31:06.jpg
Keywords: ശ്ലീഹാ
Content: 20226
Category: 13
Sub Category:
Heading: ക്രിസ്തു വിശ്വാസത്തിനു വേണ്ടി ജീവത്യാഗം ചെയ്ത 140 സ്പാനിഷ് വംശജർ വാഴ്ത്തപ്പെട്ട പദവിയിലേക്ക്
Content: മാഡ്രിഡ്: ക്രൈസ്തവ വിശ്വാസത്തിനു വേണ്ടി ജീവൻ വെടിഞ്ഞ വൈദികരും, അല്‍മായരും ഉൾപ്പെടെ 140 സ്പാനിഷ് വംശജരെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്നതിനോട് അനുബന്ധിച്ച് നാമകരണ നടപടികള്‍ക്ക് ആരംഭം. ഡിസംബർ പതിനാറാം തീയതി വെള്ളിയാഴ്ചയാണ്, തുടക്കം കുറിച്ചത്. സ്പാനിഷ് ആഭ്യന്തര യുദ്ധകാലത്താണ് ഇവർ മരണം വരിച്ചത്. വിശുദ്ധ ഇസിദോറിന്റെ ശരീരം സഭാവിരുദ്ധർ നശിപ്പിക്കാതിരിക്കാൻ അത് ഒളിപ്പിച്ചുവെച്ച വൈദികനും 140 പേരുടെ പട്ടികയിലുണ്ട്. മൂന്നു വിഭാഗങ്ങളിലായി, മൂന്ന് നടപടിക്രമങ്ങൾ ആണ് വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിനു വേണ്ടി നടക്കുന്നത്. 61 വൈദികരാണ് ആദ്യത്തെ വിഭാഗത്തിൽ, രണ്ടാമത്തെ വിഭാഗത്തിൽ 71 അല്‍മായരും 'കാത്തലിക് അസോസിയേഷൻ ഓഫ് പ്രൊപ്പഗന്ധിസ്റ്റ്' എന്ന കത്തോലിക്ക സംഘടനയിലെ അംഗങ്ങളുമാണ് മൂന്നാമത്തെ വിഭാഗത്തിലുള്ളത്. ഏറ്റവും കൂടുതൽ രക്തച്ചൊരിച്ചിൽ സ്പെയിനിലെ സഭ അനുഭവിച്ച നാളുകളാണ് ആഭ്യന്തര യുദ്ധകാലത്തെ മതപീഡന നാളുകളെന്ന് മാഡ്രിഡ് അതിരൂപതയുടെ സഹായ മെത്രാൻ ജുവാൻ കാമിനോ സ്മരിച്ചു. ആഭ്യന്തര യുദ്ധം ആരംഭിച്ച 1936ന്റെ ഏറ്റവും ഒടുവിലത്തെ അഞ്ചു മാസങ്ങളിൽ മാത്രം 7500 വൈദികരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട വൈദികരെ യുദ്ധത്തിന്റെ ഇരകൾ എന്ന് വിശേഷിപ്പിക്കുന്നതിനേക്കാൾ വിപ്ലവത്തിൻറെ ഇരകൾ എന്ന് വിശേഷിപ്പിക്കുന്നതാണ് കൂടുതൽ ഉചിതമെന്ന് ബിഷപ്പ് ജുവാൻ കാമിനോ ചൂണ്ടിക്കാട്ടി. മാഡ്രിഡ് അതിരൂപതയും, ഗെറ്റാഫി രൂപതയും മറ്റ് ചില സംഘടനകളുമാണ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-12-18-13:35:02.jpg
Keywords: വാഴ്ത്ത
Content: 20227
Category: 18
Sub Category:
Heading: ക്രിസ്തുമസ് ദിവസങ്ങളിൽ വിവിധ പരിപാടികള്‍ പ്രഖ്യാപിച്ച സംസ്ഥാന - കേന്ദ്ര സർക്കാര്‍ നടപടി പിൻവലിക്കണം: കെസിബിസി ജാഗ്രത കമ്മീഷൻ
Content: കൊച്ചി: ക്രിസ്തുമസ് ദിവസങ്ങളിൽ വിവിധ പ്രോഗ്രാമുകൾ പ്രഖ്യാപിച്ച നടപടി സംസ്ഥാന - കേന്ദ്ര സർക്കാരുകൾ പിൻവലിക്കണമെന്നു കെസിബിസി ജാഗ്രത കമ്മീഷൻ. ക്രൈസ്തവ സമൂഹം പ്രത്യേകമായി ആചരിക്കുന്ന ദിവസങ്ങൾ പലരീതിയിൽ പ്രവൃത്തി - പരിശീലന ദിനങ്ങളാക്കുന്ന പ്രവണത വർദ്ധിച്ചുവന്ന പശ്ചാത്തലത്തിൽ കത്തോലിക്കാസഭയും വിവിധ ക്രൈസ്തവ സമൂഹങ്ങളും സംഘടനകളും പലപ്പോഴായി പ്രതിഷേധം അറിയിക്കുകയുണ്ടായിരുന്നു. ആത്മാർത്ഥമായി ഉന്നയിക്കപ്പെട്ടിട്ടുള്ള അത്തരം അടിസ്ഥാന ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഭരണകർത്താക്കൾ ഉറപ്പു നൽകിയിട്ടും, വിവിധ സർക്കാർ വകുപ്പുകൾ വീണ്ടും ക്രൈസ്തവ സമൂഹത്തെ കബളിപ്പിക്കുകയാണ്. കേരളത്തിൽ ഈ വർഷത്തെ എൻസിസി ക്യാമ്പ് ഡിസംബർ 23 നും, എൻഎസ്എസ് ക്യാമ്പ് ഡിസംബർ 24 നും ആരംഭിക്കാനാണ് നിലവിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. എൻഎസ്എസ് ക്യാമ്പ് ഡിസംബർ 26ന് ആരംഭിക്കാനുള്ള ഓപ്‌ഷനും കേരളസർക്കാർ നൽകിയിട്ടുണ്ടെങ്കിലും അത് കൂടുതൽ ആശയക്കുഴപ്പങ്ങൾക്ക് കാരണമായിരിക്കുകയാണെന്ന് ജാഗ്രത കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ഒട്ടേറെ ക്രൈസ്തവ വിദ്യാർത്ഥികൾക്ക് ഈ ക്യാമ്പുകളിൽ പങ്കെടുക്കേണ്ടതുണ്ട് എന്നത് വ്യക്തമാണെങ്കിലും, ക്രിസ്തുമസ് ഉൾപ്പെടുന്ന ദിവസങ്ങളിൽ ക്യാമ്പുകൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത് തികച്ചും പ്രതിഷേധാർഹമാണ്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനം എന്ന നിലയിൽ, ഡിസംബർ 25 സദ്ഭരണ ദിനമായി ആചരിക്കണം എന്ന കേന്ദ്ര സർക്കാർ നിർദ്ദേശവും മുമ്പ് ഒട്ടേറെ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. ഇത്തരം പ്രവണതകളിൽനിന്ന് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പിന്മാറേണ്ടതുണ്ട്. മറ്റൊരു മത വിഭാഗങ്ങളും അഭിമുഖീകരിക്കാത്ത പ്രതിസന്ധിയാണ് നിഷേധാത്മകമായ ഭരണകൂട നിലപാടുകൾ മൂലം ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവർക്ക് നേരിടേണ്ടതായി വന്നുകൊണ്ടിരിക്കുന്നത്. എല്ലാ സമുദായങ്ങളുടെയും ന്യായമായ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കേണ്ടതുണ്ട്. എന്നാൽ, രാഷ്ട്രീയ സ്വാധീനങ്ങൾക്കും വോട്ട് ബാങ്കുകൾക്കും അനുസൃതമായി തീരുമാനങ്ങളെടുക്കുന്നതും ക്രൈസ്തവ വിഭാഗത്തിന്റെ ന്യായമായ ആവശ്യങ്ങളും അവകാശങ്ങളും പതിവായി നിഷേധിക്കുന്നതുമായ നിലപാട് ജനാധിപത്യ വിരുദ്ധമാണ്. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന പ്രോഗ്രാമുകളുടെ കാര്യത്തിലും, തുടർന്നും ക്രൈസ്തവരുടെ ന്യായമായ ആവശ്യങ്ങൾകൂടി പരിഗണിക്കാനും വിദ്യാഭ്യാസ വകുപ്പ് ഉൾപ്പെടെ ബന്ധപ്പെട്ട വകുപ്പുകൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാനും കേന്ദ്ര - സംസ്ഥാന ഭരണകൂടങ്ങൾ തയ്യാറാകണമെന്നും കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി, ഫാ. മൈക്കിൾ പുളിക്കൽ പ്രസ്താവിച്ചു.
Image: /content_image/India/India-2022-12-18-15:27:54.jpg
Keywords: കെസിബിസി
Content: 20228
Category: 14
Sub Category:
Heading: സ്‌പെയിനിലെ സഗ്രഡ ഫാമിലിയ ബസിലിക്കയുടെ ഗോപുരങ്ങൾ ആദ്യമായി പ്രകാശപൂരിതം
Content: മാഡ്രിഡ്: പ്രശസ്ത വാസ്തു ശില്പിയായ അന്റോണി ഗൗഡി രൂപകൽപ്പന ചെയ്ത സ്പെയിനിലെ ലോക പ്രശസ്തമായ സഗ്രഡ ഫാമിലിയ ബസിലിക്കയുടെ രണ്ട് ഗോപുരങ്ങൾ ആദ്യമായി പ്രകാശപൂരിതമായി. ഡിസംബർ പതിനാറാം തീയതി ബസിലിക്കയുടെ ഉള്ളിൽ നടന്ന ക്രിസ്തുമസ് പരിപാടിയുടെ ഒടുവിലാണ് സുവിശേഷകരായ ലൂക്കായ്ക്കും, മർക്കോസിനും സമർപ്പിക്കപ്പെട്ട ഗോപുരങ്ങളിൽ പ്രകാശം തെളിഞ്ഞത്. ഈ രണ്ടു ഗോപുരങ്ങളും 135 മീറ്റർ ഉയരം ഉള്ളതാണ്. ഗോപുരങ്ങളുടെ മുകൾഭാഗത്ത് സുവിശേഷകരുടെ ശില്പങ്ങളും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. മധ്യഭാഗത്തുള്ള ആറ് ഗോപുരങ്ങളിൽ മൂന്ന് എണ്ണത്തിന്റെ നിർമ്മാണമാണ് ഇതുവരെ പൂർത്തിയായത്.

Hem il·luminat per primer cop les torres de Lluc i Marc!

Hemos iluminado por primera vez las torres de Lucas y Marcos.

We’ve lit up the towers of Luke and Mark for the first time pic.twitter.com/ln3yyu3zP2
— La Sagrada Família (@sagradafamilia) December 16, 2022

കഴിഞ്ഞവർഷം ഡിസംബർ എട്ടാം തീയതി പരിശുദ്ധ കന്യകാമറിയത്തിന്റെ പേരിലുള്ള ഗോപുരത്തിന്റെ നിർമ്മാണം പൂർത്തിയായിരുന്നു. 2023 ഒടുവിൽ വിശുദ്ധ മത്തായിയുടെയും, വിശുദ്ധ യോഹന്നാന്റെയും ഗോപുരങ്ങൾ പൂർത്തിയാകും എന്ന് കരുതപ്പെടുന്നു. മൊത്തം 18 ഗോപുരങ്ങളാണ് ബസിലിക്കയുടെ ഭാഗമായി നിർമ്മിക്കപ്പെടുന്നത്. 170.30 മീറ്റർ ഉയരമുള്ള യേശുക്രിസ്തുവിന്റെ ഗോപുരമാണ് ഇതിൽ ഏറ്റവും ഉയരമുള്ളത്. ഈ ഗോപുരത്തിന്റെ നിർമ്മാണം 2026ൽ പൂർത്തിയാകും എന്ന് കരുതപ്പെടുന്നു. ഡിസംബർ 17 മുതൽ ജനുവരി എട്ടാം തീയതി വരെ വൈകുന്നേരം 6 മുതൽ 10 വരെയുള്ള സമയത്ത് ഗോപുരങ്ങളിൽ പ്രകാശം തെളിയും. 1883-ല്‍ ആരംഭിച്ച ദേവാലയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ലെങ്കിലും 2010-ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പ ബസിലിക്കയുടെ കൂദാശ കര്‍മ്മം നിര്‍വഹിച്ചിരുന്നു. ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ ബസിലിക്ക സന്ദര്‍ശിക്കുവാന്‍ വര്‍ഷം തോറും ലക്ഷകണക്കിന് ആളുകളാണ് എത്തുന്നത്. 2005ൽ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സഗ്രഡ ഫാമിലിയ ഇടംപിടിച്ചിരുന്നു.
Image: /content_image/News/News-2022-12-18-19:23:22.jpg
Keywords: സഗ്രഡ
Content: 20229
Category: 18
Sub Category:
Heading: ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്ന നടപടികൾ സർക്കാർ സ്വീകരിക്കണം: കെ‌സി‌ബി‌സി
Content: കൊച്ചി: ബഫർ സോൺ നിർണയവുമായി ബന്ധപ്പെട്ടു ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്ന സത്വര നടപടികൾ സർക്കാർ സ്വീകരിക്കണമെന്നു കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. സംസ്ഥാന സർക്കാർ കൃത്യമായ ഡാറ്റയുടെ പിൻബലത്തിൽ സമീപിച്ചാൽ ബഫർ സോൺ സംബന്ധിച്ച ആവശ്യമായ ഭേദഗതികൾക്ക് സുപ്രീംകോടതി സന്നദ്ധമാണന്നും വ്യക്തമാക്കിയിട്ടുണ്ട്. കേരള സർക്കാർ 23 വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള 115 പഞ്ചായത്തുകളിലായി പരന്നുകിടക്കുന്ന പരിസ്ഥിതിലോല മേഖലയിലുള്ള ജനവാസ മേഖലകളെയും അവിടെയുള്ള ഭവനങ്ങൾ, സർക്കാർ - അർധസർക്കാർ സ്ഥാപനങ്ങൾ, ഇതര നിർമിതികൾ, കൃഷിയിടങ്ങൾ എന്നിവയുടെയും കണക്കെടുക്കാൻ റിമോട്ട് സെൻസിംഗ് ആൻഡ് എൻവയൺമെന്റ് സെന്ററിനെയാണ് ചുമതലപ്പെടുത്തിയത്. പരിസ്ഥിതിലോല പ്രദേശങ്ങളിൽ റിപ്പോർട്ടിന്റെ വസ്തുതാ പരിശോധന നേരിട്ട് നട ത്തുന്നതിനായി ജസ്റ്റീസ് തോട്ടത്തിൽ ബി. രാധാകൃഷ്ണൻ അധ്യക്ഷനായി അഞ്ചംഗ വിദഗ്ധ സമിതിയെയും നിയോഗിച്ചു. ഈ സമിതിക്ക് 115 പഞ്ചായത്തുകളിലും നേരിട്ടെ ത്തി വസ്തുതാ പരിശോധന നടത്തുന്നതിനു സാവകാശം കിട്ടിയെന്നു കരുതാനാകില്ല. അതിനാൽ പഞ്ചായത്തുകളുടെ സഹകരണത്തോടെ പഠനം നടത്തി സമയബന്ധി തമായി വസ്തുതാ റിപ്പോർട്ട് തയാറാക്കുന്നത് ജനങ്ങൾക്കു സഹായകമാകും. കഴിഞ്ഞ 11നു പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്മേലുള്ള ആശങ്കകൾ അറിയിക്കാനുള്ള സമയപരിധി 23 വരെ എന്നതു തീർത്തും അപ്രായോഗികമാണ്. ആക്ഷേപങ്ങൾ പരിഹരി ക്കാൻ കൂടുതൽ സമയം ആവശ്യമാണ്. ഇതിന്റെ ഫലപ്രദമായ നടത്തിപ്പിനായി കെസി ബിസി നേരത്തേ ആവശ്യപ്പെട്ടതുപോലെ ഗ്രാമപഞ്ചായത്തുകളിൽ ഹെൽപ്പ് ഡെസ് കുകൾ പ്രവർത്തിക്കണമെന്ന് വനം വകുപ്പ് നിർദേശിച്ചിട്ടുള്ളത് 115 പഞ്ചായത്തുകളിലും ആവശ്യമാണ്. അവിടെയെല്ലാം ഉദ്യോഗസ്ഥരും കർഷക പ്രതിനിധികളുമടങ്ങിയ ടാസ്ക് ഫോഴ്സിനെയും ചുമതലപ്പെടുത്തേണ്ടതുണ്ട്. മാത്രമല്ല, പട്ടയമോ സർവേ നമ്പറോ ലഭിക്കാതെ പതിറ്റാണ്ടുകളായി ഈ മേഖലകളിൽ കഴിയുന്ന കർഷകരുടെ വിഷയവും ഏറെ ശ്രദ്ധ യോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. വന്യജീവി സങ്കേതങ്ങൾ ജനവാസ കേന്ദ്രങ്ങളുമായി അതിർത്തി പങ്കിടുന്ന സ്ഥലങ്ങ ളിൽ സംരക്ഷിതവനത്തിന്റെ ഒരു കിലോമീറ്റർ എങ്കിലും ഉള്ളിലേക്ക് മാറ്റി വന്യജീവി സങ്കേതങ്ങളുടെ അതിർത്തി പുനർനിർണയിക്കണം. ഇക്കാര്യം കേന്ദ്ര വൈൽഡ് ലൈഫ് ബോർഡിനെ ബോധ്യപ്പെടുത്തി സുപ്രീംകോടതി വഴി പ്രശ്നത്തിന് പരിഹാരം തേടണമെന്ന ജനങ്ങളുടെ സുപ്രധാന ആവശ്യം ഗൗരവ മായും സത്വരമായും സർക്കാർ പരിഗണിക്കണമെന്നും മാർ ക്ലീമിസ് ബാവ പറഞ്ഞു.
Image: /content_image/India/India-2022-12-19-10:59:31.jpg
Keywords: കെ‌സി‌ബി‌സി
Content: 20230
Category: 18
Sub Category:
Heading: ക്രൈസ്തവർ അനുഭവിക്കുന്ന അവഗണനകൾക്കെതിരെ ക്രിസ്തീയ വിശ്വാസികൾ ഒന്നിക്കണം: ജസ്റ്റിസ് ജെ. ബി. കോശി
Content: ഇ​രി​ങ്ങാ​ല​ക്കു​ട: ക്രൈ​സ്ത​വ​ർ അ​നു​ഭ​വി​ക്കു​ന്ന അ​വ​ഗ​ണ​ന​ക​ൾ​ക്കെ​തി​രെ നി​താ​ന്ത ജാ​ഗ്ര​ത പു​ല​ർ​ത്തു​ക​യും അ​തി​നാ​യി ക്രി​സ്തീ​യ വിശ്വാസി​ക​ൾ എ​ല്ലാ​വ​രും ഒ​ന്നി​ക്ക​ണ​മെ​ന്നും ക്രൈ​സ്ത​വ​രു​ടെ പി​ന്നാക്കാ​വ​സ്ഥ പ​ഠി​ക്കു​വാ​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ക്രിസ്തീ​യ മൈ​നോ​റി​റ്റി ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ജ​സ്റ്റി​സ് ജെ.​ബി. കോ​ശി അ​ഭി​പ്ര​യ​പ്പെ​ട്ടു. രൂ​പ​ത ക്രി​സ്തീ​യ ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത മ​ന്ദി​ര​ത്തി​ൽ ന​ട​ന്ന ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സാ​മ്പത്തി​ക സം​വ​ര​ണ​ത്തി​ന്‍റെ ആ​നു​കാ​ലി​ക പ്ര​സ​ക്തി എ​ന്നു​ള്ള വി​ഷ​യ​ത്തെ സം​ബ​ന്ധി​ച്ച് സീ​റോ മ​ല​ബാ​ർ പ​ബ്ലി​ക് അ​ഫ​യേ​ഴ്സ് കമ്മീഷ​ൻ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഫാ. ​ജ​യിം​സ് കൊ​ക്കാ​വ​യ​ലി​ൽ ക്ലാ​സ് ന​ട​ത്തി. ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബിഷപ്പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​സി​ബി​സി വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബിഷപ്പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​നെ രൂ​പ​ത ക്രി​സ്ത്യ​ൻ മൈ​നോ​രി​റ്റി സ​മി​തി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​ർ​ഫി​ൻ പെ​ട്ട പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. രൂ​പ​ത മു​ഖ്യ​വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​യ് പാ​ലി​യേ​ക്ക​ര, ക്രി​സ്തീ​യ ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ സ​മി​തി ലീ​ഗ​ൽ സെ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ ഇ.​ടി. തോ​മ​സ്, രൂ​പ​ത പ​ബ്ലി​ക് അ​ഫ​യേ​ഴ്സ് ക​മ്മി​റ്റി കോ​-ഒാഡി​നേ​റ്റ​ർ റവ.​ ഡോ. ജി​നോ മാ​ള​ക്കാ​ര​ൻ, രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ഡേ​വി​സ് ഉൗ​ക്ക​ൻ, രൂ​പ​ത ന്യൂ​ന​പ​ക്ഷ സ​മി​തി ഡ​യ​റ​ക്ട​ർ ഫാ. ​നൗ​ജി​ൻ വി​ത​യ​ത്തി​ൽ, അ​സി​. ഡ​യ​റ​ക്ട​ർ ഫാ. ​ആ​ൽ​ബി​ൻ പു​ന്നേ​ലി​പ്പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Image: /content_image/India/India-2022-12-19-11:37:16.jpg
Keywords:
Content: 20231
Category: 13
Sub Category:
Heading: ദൈവം എനിക്ക് എല്ലാം തന്നു, ദൈവത്തിന് നന്ദി: ലോകകപ്പ് നേട്ടത്തിന് പിന്നാലെ മെസ്സി
Content: ദോഹ: ഫിഫാ ലോകകപ്പ് നേട്ടത്തിൽ ദൈവത്തിന് നന്ദി പറഞ്ഞ് അര്‍ജന്റീനിയയുടെ സൂപ്പര്‍ താരം ലയണൽ മെസ്സി. ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ചതിന് പിന്നാലെ റ്റി വൈ സി സ്പോർട്സ് നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിൽ കിരീട നേട്ടത്തിന് അർജന്റീനൻ താരം ലയണൽ മെസ്സി ദൈവത്തിന് നന്ദി അര്‍പ്പിക്കുകയായിരിന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ ആണ് അർജന്റീന കിരീട നേട്ടം സ്വന്തമാക്കിയത്. ദൈവം തനിക്ക് ഇത് നൽകുമെന്ന് നേരത്തെ അറിയാമായിരുന്നുവെന്ന് മെസ്സി പറഞ്ഞു. ലോകകപ്പ് കിരീടനേട്ടത്തോടുകൂടി കരിയർ അവസാനിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. മറ്റൊന്നും ചോദിക്കാൻ ഇല്ല. ദൈവം എനിക്ക് എല്ലാം തന്നുവെന്നും മെസ്സി പറഞ്ഞു.

"MIRÁ LO QUE ES, ES HERMOSA. ¿SABÉS CUÁNTO LA VOY A BESAR?"

Firma: EL CAPITÁN

@gastonedul#TyCSportsMundial pic.twitter.com/n4ZvVjKGGm
— TyC Sports (@TyCSports) December 18, 2022

ഇന്നലെ ഞായറാഴ്ച നടന്ന ഫൈനൽ മത്സരം എക്സ്ട്രാ ടൈമിലും വിജയിയെ നിർണയിക്കാൻ സാധിക്കാതെ വന്നതോടുകൂടിയാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്. ഇപ്പോൾ ഫ്രഞ്ച് ക്ലബ് ആയ പാരീസ് സെന്റ് ജെർമയിനു വേണ്ടി കളിക്കുന്ന മെസ്സി, ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും വലിയ പ്രതിഭ ആയിട്ടാണ് കരുതപ്പെടുന്നത്. ദീർഘനാൾ സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണക്ക് വേണ്ടിയാണ് മെസ്സി ബൂട്ട് അണിഞ്ഞിരുന്നത്. ആരാണ് വേൾഡ് കപ്പിൽ വിജയിക്കുക എന്നത് ദൈവം നിശ്ചയിക്കുന്ന കാര്യമാണെന്ന് അര്‍ജന്റീനിയന്‍ ദിനപത്രമായ ‘ഡിയാരിയോ ഒലെ’ക്ക് ടൂർണമെന്റ് തുടങ്ങുന്നതിനു മുമ്പ് അനുവദിച്ച അഭിമുഖത്തിൽ മെസ്സി പറഞ്ഞിരുന്നു. ഫുട്ബോൾ ജീവിതത്തിലും, വ്യക്തി ജീവിതത്തിലും സംഭവിച്ച കാര്യങ്ങൾക്കെല്ലാം താൻ ദൈവത്തോട് കൃതജ്ഞത ഉള്ളവൻ ആണെന്ന് ആ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. തനിക്ക് ഫുട്ബോൾ കളിക്കാനുള്ള കഴിവ് ഒരു സമ്മാനമായി നൽകിയത് ദൈവമാണെന്ന് സെബാസ്റ്റ്യൻ വിഗ്നോളോ എന്ന മാധ്യമപ്രവർത്തകന് നാലുവർഷം മുമ്പ് നൽകി അഭിമുഖത്തിലും മെസ്സി പറഞ്ഞിരുന്നു. ദൈവം തന്നെ തിരഞ്ഞെടുത്തു. സ്വയം മെച്ചപ്പെടാനും, വിജയിക്കാനും ഉള്ള പരിശ്രമം എന്നെക്കൊണ്ട് സാധിക്കുന്ന രീതിയിൽ ചെയ്തു. എന്നാൽ ദൈവത്തിന്റെ സഹായമില്ലാതെ ഞാൻ ഒരു സ്ഥലത്തും എത്തിപ്പെടില്ലായിരുന്നുവെന്നും മെസ്സി പറഞ്ഞു.
Image: /content_image/News/News-2022-12-19-12:11:15.jpg
Keywords: വൈദിക, മെസ്സി
Content: 20232
Category: 11
Sub Category:
Heading: പുൽക്കൂടുകൾക്കു വിലക്കേർപ്പെടുത്തിയ സ്കൂളുകളെ നിശിതമായി വിമർശിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി
Content: റോം: ഇറ്റലിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മത വികാരം വ്രണപ്പെടുമെന്ന് ആരോപിച്ച് പുൽക്കൂടുകൾക്കു വിലക്കേർപ്പെടുത്തിയ സ്കൂളുകളെ നിശിതമായി വിമർശിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. ഈ വീഡിയോ 5 വർഷം മുമ്പ് ചെയ്തതാണെന്നും വിഷയത്തിൽ തന്റെ മനസ് മാറിയിട്ടില്ലെന്നുമുള്ള വാക്കുകളോടെ വീഡിയോ പങ്കുവെയ്ക്കപ്പെടുകയായിരിന്നു. പ്രധാനമന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച വീഡിയോയിൽ സ്വന്തം ഭവനത്തിൽ ഉണ്ടാക്കിയ പുൽക്കൂടിന് മുമ്പിൽ ഇരുന്നാണ് ജോർജിയ ഇറ്റാലിയൻ ജനതയോട് തങ്ങളുടെ ഭവനങ്ങളിൽ പുൽക്കൂടുകൾ ഉണ്ടാക്കി ക്രിസ്തുമസിന്റെ യഥാർത്ഥ സന്ദേശം തങ്ങളുടെ മക്കൾക്ക് പകർന്നു കൊടുക്കാൻ ആഹ്വാനം ചെയ്യുന്നത്. "എല്ലാ വർഷവും ഞാൻ അതിമനോഹരമായ ക്രിസ്തുമസ് ട്രീ ആയിരുന്നു ഉണ്ടാക്കാറുള്ളത്. എന്നാൽ ഈ വർഷം മുതൽ ഞാൻ പുൽക്കൂട് ഉണ്ടാക്കാൻ തീരുമാനിച്ചു. കാരണം പലരും പുൽക്കൂട് ഉണ്ടാക്കുന്നില്ല എന്ന തീരുമാനമെടുത്തപ്പോൾ ഞാൻ ആ തീരുമാനത്തോട് യോജിക്കാതെ എന്റെ തീരുമാനം മാറ്റാൻ പ്ലാനിട്ടു. ഈ ക്രിസ്തുമസിന് ഞാൻ പുൽക്കൂട് ഉണ്ടാകും. കുട്ടികളുടെ മതവികാരം വ്രണപ്പെടും എന്ന കാരണത്താൽ ഈ ദിവസങ്ങളിൽ ഇറ്റലിയിലെ ചില സ്കൂളുകളിൽ പുൽക്കൂടുകൾ ഉണ്ടാക്കേണ്ട എന്ന തീരുമാനം എടുത്തു. അതിനാൽ തന്നെയാണ് ഞാൻ പുൽക്കൂട് ഉണ്ടാക്കാൻ തീരുമാനിച്ചതും. ഇങ്ങനെയുള്ള വികലമായ തീരുമാനങ്ങളെ ഉൾക്കൊള്ളാൻ എനിക്ക് കഴിയുന്നില്ല. പുൽക്കൂട്ടിൽ പിറന്ന കുഞ്ഞുണ്ണീശോ എങ്ങനെയാണ് മറ്റൊരാളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നത്...? ആ കുഞ്ഞിന്റെ ജീവൻ രക്ഷിക്കുവാൻ വേണ്ടി മാതാപിതാക്കൾ ആ കുഞ്ഞിനെയും എടുത്തുകൊണ്ട് ഓടുന്ന കഥ കേൾക്കുമ്പോൾ ആ കുടുംബം എങ്ങനെയാണ് മറ്റൊരാളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുക...? അഭയം നൽകിയ ഈ ദേശത്തെ സംസ്കാരം നിങ്ങളെ എങ്ങനെയാണ് വ്രണപ്പെടുത്തുക..?"

"നിങ്ങൾ ദൈവത്തിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും ഈ പുൽക്കൂട്ടിൽ പിറന്നവൻ നൽകിയ മൂല്യങ്ങളിൽ നിന്നാണ് എന്റെ ദേശത്തിന്റെ സംസ്കാരം പടുത്തുയർത്തപ്പെട്ടത്... ജീവന്റെ വിലയിൽ ഞാൻ വിശ്വസിക്കാൻ കാരണം ഈ കുഞ്ഞുണ്ണീശ്ശോ, എന്നെ അത് പഠിപ്പിച്ചതിനാൽ ആണ്. പരസ്പരം ബഹുമാനിക്കുവാൻ എന്നെ പഠിപ്പിച്ചത് എന്റെ ദേശത്തിന്റെ സംസ്കാരവും ഈ കുഞ്ഞുണ്ണിയുമാണ്. എന്റെ ജീവിതത്തിൽ എന്തെല്ലാം നന്മകൾ ഉണ്ടോ അതെല്ലാം എന്നെ പഠിപ്പിച്ചത് ഈ വിശ്വാസവും ഈ സംസ്കാരവുമാണ്." "എന്റെ മകൾ ഈ സത്യങ്ങളെല്ലാം തിരിച്ചറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, കുറച്ച് സമ്മാനങ്ങൾ കൈമാറുകയും ആഘോഷങ്ങൾ നടത്തുകയും മാത്രമല്ല ക്രിസ്തുമസ്സിന്റെ അർത്ഥം. പ്രിയപ്പെട്ടവരേ... എല്ലാവരും നിങ്ങളുടെ ഭവനങ്ങളിൽ പുൽക്കൂടുകൾ ഉണ്ടാക്കി, നിങ്ങളുടെ മക്കൾക്ക് ക്രിസ്തുമസ്സിന്റെ യഥാർത്ഥ സന്ദേശം കൈമാറുക. ഈ വർഷം നമുക്കെല്ലാവർക്കും പുൽക്കൂടിന്റെ വിപ്ലവം തന്നെ സൃഷ്ടിക്കാം...."- ജോർജിയ മെലോണിയയുടെ വീഡിയോ സന്ദേശത്തിൽ പറയുന്നു. വീഡിയോ ഇതുവരെ 5200ൽ അധികം പേരാണ് ഷെയർ ചെയ്തിരിക്കുന്നത്. ജോർജിയ മെലോണിയയുടെ വാക്കുകളുടെ വിവർത്തനം: സി. സോണിയ തെരേസ് ഡി. എസ്. ജെ
Image: /content_image/News/News-2022-12-19-20:59:19.jpg
Keywords: ഇറ്റാലി, ഇറ്റലി