Contents

Displaying 19841-19850 of 25031 results.
Content: 20233
Category: 10
Sub Category:
Heading: ഗ്വാഡലൂപ്പ മാതാവിന്റെ തിരുനാളില്‍ ഭക്ത്യാദരപൂര്‍വം പങ്കുചേര്‍ന്ന് സ്വതന്ത്ര ലൂഥറന്‍ വിഭാഗങ്ങളും
Content: ലോസ് ആഞ്ചലസ്: 1531-ല്‍ മെക്സിക്കോയിലെ തദ്ദേശീയനായ ജുവാന്‍ ഡീഗോക്ക് പരിശുദ്ധ കന്യകാമാതാവ് നല്‍കിയ അത്ഭുതകരമായ ദര്‍ശനത്തിന്റെ ഓര്‍മ്മപുതുക്കലായ ഗ്വാഡലൂപ്പ മാതാവിന്റെ തിരുനാള്‍ ലോകമെമ്പാടുമുള്ള കത്തോലിക്കര്‍ ഡിസംബര്‍ 12-ന് സമുചിതമായി ആഘോഷിച്ചപ്പോള്‍, ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് സ്വതന്ത്ര ലൂഥറന്‍ വിഭാഗങ്ങളും. ഇഗ്ലേസ്യ ലൂഥറന്‍ സാന്താ മരിയ പെരെഗ്രീന എന്ന സ്വതന്ത്ര ലൂഥറന്‍ ലാറ്റിനോ വിഭാഗത്തിന്റെ ഗ്വാഡലൂപ്പ മാതാവിന്റെ തിരുനാള്‍ ആഘോഷങ്ങള്‍ വേറിട്ടതായി. കാലിഫോര്‍ണിയയിലെ സെന്‍ട്രല്‍ വാലിയില്‍ ഡിസംബര്‍ 11 ഞായറാഴ്ച നടന്ന ആഘോഷത്തില്‍ അസ്ടെക് നൃത്തക്കാരും, മരിയാച്ചികളും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ മാതാവിന്റെ രൂപത്തെ വരവേറ്റു. ലൂഥറന്‍ സമൂഹമായിരുന്നിട്ട്‌ പോലും മാതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്നുവെന്നത് അര്‍ത്ഥവത്തായ കാര്യമാണെന്നു തിരുനാള്‍ ആഘോഷത്തില്‍ പങ്കുകൊണ്ട ലൂഥറന്‍ സമൂഹാംഗമായ ജോവിറ്റ ടോറസ് പറയുന്നു. എപ്പിസ്കോപ്പലിയന്‍, ലൂഥറന്‍ പോലെയുള്ള പ്രൊട്ടസ്റ്റന്‍റ് വിഭാഗങ്ങള്‍ക്കും തിരുനാളുമായി ബന്ധമുണ്ട്. ‘ദി സീ എപ്പിസ്കോപ്പല്‍ സഭ’ സൗത്ത് ഓറഞ്ച് കൗണ്ടിയിലെ സെന്റ്‌ ക്ലമന്റ്സ് ദേവാലയത്തില്‍ സംഘടിപ്പിച്ച ഗ്വാഡലൂപ്പ മാതാവിന്റെ തിരുനാള്‍ ആഘോഷ വേളയില്‍ കടുത്ത പെന്ത്ക്കോസ്ത് വിശ്വാസിയായ തനിക്ക് ഗ്വാഡലൂപ്പ മാതാവിനോടുള്ള ഭക്തിയുടെ കാരണം മനസ്സിലാക്കുവാന്‍ കഴിഞ്ഞിട്ടില്ലായെന്നാണ് റവ. നോര്‍മ ഗുവേര പറഞ്ഞത്. അമേരിക്കയില്‍ താന്‍ സ്നേഹിക്കുകയും, സ്നേഹിക്കപ്പെടുകയും ചെയ്ത ഒരു ആഘോഷമാണിതെന്നും, ആളുകളുടെ അനുഭവം കേട്ടതും, അവരുടെ സാക്ഷ്യങ്ങള്‍ കണ്ടതുമാണ് ഗ്വാഡലൂപ്പയില്‍ പ്രത്യക്ഷപ്പെട്ട ദൈവമാതാവിനെ താന്‍ ഇത്രത്തോളം സ്നേഹിക്കുവാന്‍ കാരണമായതെന്നു റവ. നോര്‍മ ഗുവേര പറഞ്ഞു. ചരിത്രത്തിലെ ഒരു പ്രത്യേക സംഭവം വഴി ദൈവം നമ്മുടെ ജീവിതത്തില്‍ ഇടപെട്ടതിനെ ആദരിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നു പാസദേനയിലെ ഓള്‍ സെയിന്റ്സ് എപ്പിസ്കോപ്പല്‍ ദേവാലയത്തില്‍ നടന്ന ആഘോഷവേളയില്‍ പാസ്റ്റര്‍ ആല്‍ഫ്രഡോ ഫെരെഗ്രിനോ പറഞ്ഞു. നവോത്ഥാന കാലഘട്ടം മുതലേ പ്രൊട്ടസ്റ്റന്റ് പ്രമുഖര്‍ ദൈവ മാതാവിനെ ക്രിസ്ത്യന്‍ വിശ്വാസത്തിലെ ഒരു വ്യക്തിത്വമായി അംഗീകരിക്കുന്നുണ്ടെങ്കിലും മാതാവിന്റെ പ്രാധാന്യം കുറച്ചു കാട്ടുകയാണ് ചെയ്തുകണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ തിരുനാള്‍ ആഘോഷത്തിന്റെ പേരില്‍ അമേരിക്കയിലെ ഇവാഞ്ചലിക്കല്‍ ലൂഥറന്‍ സമൂഹത്തിന്റെ സിയന്നാ പസിഫിക് സിനഡില്‍വെച്ച് അന്നത്തെ മെത്രാനായിരുന്ന റവ. മേഗന്‍ റോറെര്‍ റാബെല്‍-ഗോണ്‍സാലസിനെ തങ്ങളുടെ കൂട്ടായ്മയില്‍ നിന്നും പുറത്താക്കിയതായി പ്രഖ്യാപിച്ചിരുന്നു. #{blue->none->b->ഗ്വാഡലൂപ്പ മാതാവ്: ‍}# 1531-ല്‍ മെക്‌സിക്കന്‍ കര്‍ഷകനായ ജുവാന്‍ ഡിഗോയ്ക്ക് നല്‍കിയ പ്രത്യക്ഷപ്പെടലിലൂടെയാണ് ഗ്വാഡലൂപ്പ ആഗോള ശ്രദ്ധ നേടുന്നത്. തനിക്ക് ലഭിച്ച ദര്‍ശനം ബിഷപ്പിന് മുന്നില്‍ സ്ഥിരീകരിക്കുവാന്‍ പരിശുദ്ധ അമ്മ സമ്മാനിച്ച പുഷ്പവുമായി എത്തിയ ജുവാന്‍ തന്റെ മേലങ്കി ബിഷപ്പിന് മുന്നില്‍ തുറന്നപ്പോള്‍ പൂക്കൾ സൂക്ഷിച്ചിരുന്ന സ്ഥാനത്ത് ജുവാനു പ്രത്യക്ഷപ്പെട്ട അതേ രൂപത്തിൽ പരിശുദ്ധ അമ്മയുടെ ചിത്രം അത്ഭുതകരമായി ആലേഖനം ചെയ്തിരിക്കുകയായിരിന്നു. ഈ ചിത്രമാണ് ‘ഗ്വാഡലൂപിലെ പരിശുദ്ധ മാതാവ്’ എന്ന പേരില്‍ പ്രസിദ്ധമായത്.
Image: /content_image/News/News-2022-12-19-21:45:05.jpg
Keywords: ഗ്വാഡ
Content: 20234
Category: 18
Sub Category:
Heading: ദൈവദാസൻ ബ്രദർ ഫോർത്തുനാത്തൂസിന്റെ കബറിടം തുറന്നു
Content: കട്ടപ്പന: സെന്റ് ജോൺ ഓഫ് ഗോഡ് ഹോസ്പിറ്റലർ ഓർഡർ സന്യാസസഭാംഗം ദൈവദാസൻ ബ്രദർ ഫോർത്തുനാത്തൂസ് താൻ ഹൊസറുടെ കബറിടം തുറന്ന് പരിശോധന നടത്തി.സെന്റ് ജോൺസ് ആശുപത്രിയോടാനുബന്ധിച്ചുള്ള കബറിടമാണ് തുറന്നു പരിശോധിച്ചത്. ബ്രദറിന്റെ വിശുദ്ധ പദവി നാമകരണനടപടി ക്രമങ്ങളുടെ ഭാഗമായാണ് കബറിടം തുറ ന്നു പരിശോധിച്ചത്. തുടർന്ന് ഭൗതികാവശിഷ്ടങ്ങൾ സെന്റ് ജോൺസ് ആശുപത്രി കപ്പേളയിലേയ്ക്ക് മാറ്റി കബറടക്കി. കബറടക്ക ചടങ്ങുകൾക്ക് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ മുഖ്യ കർമികത്വം വഹിച്ചു. ഭൗതിക ശരീരം ഗ്ലാസ് പേടകത്തിലാക്കിയാണ് പുതിയ കബറിടത്തിലേക്ക് മാറ്റിസ്ഥാപിച്ചത്. കട്ടപ്പന സെന്റ് ജോൺസ് ആശുപത്രി, സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ്, ബ്രദേഴ്സ് ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ് സഭ ( ഇന്ത്യ), പ്രതീക്ഷാഭവൻ എന്നിവയുടെ സ്ഥാപകനായ ബ്രദർ ഫോർത്തുനാത്തുസ് 2005 നവംബർ അഞ്ചിനാണ് മരിച്ചത്. 2014ൽ സഭാനേതൃത്വം ബ്രദർ ഫോർത്തുനാത്തുസിനെ ദൈവദാസനായി പ്രഖ്യാപിച്ചു. നാമകരണ നടപടികളുടെ അടുത്ത ഘട്ടത്തിന്റെ ഭാഗമായി ഇടുക്കി ജില്ല കളക്ടറുടെ സാന്നിധ്യത്തിൽ കബറിടം തുറന്നു പരിശോധിച്ച് ഭൗതിക ശരീരം ചാപ്പലിലേക്ക് മാറ്റിസ്ഥാപിക്കുകയായിരുന്നു.
Image: /content_image/India/India-2022-12-20-10:26:08.jpg
Keywords: ദൈവദാ
Content: 20235
Category: 18
Sub Category:
Heading: പ്രാര്‍ത്ഥനയുടെ അഭാവം തിന്മയുടെ ശക്തികള്‍ സമൂഹത്തിലും കുടുംബത്തിലും വളരാന്‍ കാരണമാകുന്നു: മാര്‍ ജോസഫ് പെരുന്തോട്ടം
Content: പാലാ: പ്രാര്‍ത്ഥനയുടെ അഭാവം തിന്മയുടെ ശക്തികള്‍ സമൂഹത്തിലും കുടുംബത്തിലും വളരാന്‍ കാരണമാകുന്നുവെന്നു ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. നാല്പതാമത് പാലാ രൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്പ്. സ്വയമേ വിശുദ്ധികരിക്കപ്പെട്ട് അതുവഴി കുടുംബങ്ങള്‍ വിശുദ്ധീകരിക്കപ്പെടണം. ദൈവരാജ്യത്തിന്റെ ഏറ്റവും ചെറിയ പതിപ്പായ കുടുംബം വിശുദ്ധീകരിക്കപ്പെടുമ്പോഴാണ് സമൂഹവും വിശുദ്ധീകരിക്കപ്പെടുന്നത്. തിന്മയുടെ ശക്തിക്കെതിരേ പോരാടാനുള്ള ഏറ്റവും ശക്തമായ ആയുധം പ്രാര്‍ത്ഥനയാണ്. പ്രാർത്ഥനയാകുന്ന ആയുധം താഴെവെക്കരുത്. പ്രാര്‍ത്ഥനയുടെ അഭാവം ഇന്ന് തിന്മയുടെ ശക്തികള്‍ സമൂഹത്തിലും കുടുംബത്തിലും വളരാന്‍ കാരണമാകുന്നുണ്ട്. ദൈവവചനം ശക്തിയും ശാന്തിയും പ്രത്യാശയും പകരുന്നതാണ്. ഈശോയുടെ കുരിശുമരണം ഏറ്റവും വലിയ നേട്ടമായിരുന്നു. സഹനം നഷ്ടമല്ല, നേട്ടമാണ്. ഈശോയുടെ സഹനത്തില്‍ വലിയ വിജയമുണ്ടായി. സഹനം വിശ്വസത്തിന്റെ കണ്ണിലൂടെ ക്രൈസ്തവമായി വീക്ഷിക്കണം. സഭ ഇന്നും പീഡിപ്പിക്കപ്പെടുന്നുണ്ട്. പീഡിപ്പിക്കപ്പെടുന്ന സഭയെ സ്വന്തമായി കണ്ട് സഭയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണം. വേദനിക്കുന്നവരെ ആശ്വസിപ്പിക്കുന്ന ദൗത്യം ഈശോ ചെയ്തതുപോലെ അതിന് നമുക്കും കടമയുണ്ട്. പ്രാര്‍ത്ഥനയെന്ന ആയുധം വിശ്വാസികള്‍ താഴെ വയ്ക്കരുതെന്നും ആര്‍ച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. ഈശോയുടെ കുരിശിലേയ്ക്ക് നമ്മുടെ ചിന്തകളും പ്രാര്‍ഥനകളും എത്തണം. കുരിശില്‍ ഈശോ മറയുന്നില്ല, മറിച്ച് തെളിഞ്ഞുകാണുകയാണ്. ഏക മനസോടെ ദൈവവചനം ശ്രവിക്കാന്‍ നമ്മുടെ ഹൃദയങ്ങള്‍ തുറക്കണം. ദൈവവചനം വളരുന്നത് വചനം കേള്‍ക്കുന്നവരിലൂടെയും വായിക്കുന്നവരിലൂടെയും അത് ജീവിതത്തില്‍ പകര്‍ത്തുന്നവരിലൂടെയുമാണ്. വേദപുസ്തകത്ത കുറിച്ചുള്ള അറിവില്ലായ്മ ക്രിസ്തുവിനെ കുറിച്ചുള്ള അറിവില്ലായ്മയാണ്. സമൂദായബോധം, പ്രതികരണശേഷി എന്നിവ ഇൗ കാലഘട്ടത്തില്‍ കുറഞ്ഞുവരുന്നതായി കാണുന്നു. എന്ത് സത്യം ആരു പറഞ്ഞാലും അത് ദൈവത്തിൻ്റെ രൂഹയാണ് പറയിപ്പിക്കുന്നത് എന്ന വിശുദ്ധ അക്വിനാസിൻ്റെ വാക്കുകൾ പിതാവ് ഓർമ്മപ്പെടുത്തി. സത്യം പറയാന്‍ സമൂഹം പലപ്പോഴും ഭയപ്പെടുന്നു. സാമൂഹ്യ തിന്മകള്‍ വളരുന്നു. മദ്യവും മയക്കുമരുന്നും യുവതലമുറയെ ശല്യപ്പെടുത്തുന്നു. വിവിധ മേഖലകളില്‍ വളര്‍ന്നു വരുന്ന തിന്മകളെ നേരിടാന്‍ വചനശ്രവണം ശക്തി പകരുമെന്ന് ബിഷപ്പ് പറഞ്ഞു. മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍.ജോസഫ് തടത്തില്‍, മോണ്‍. ജോസഫ് കണിയോടിക്കല്‍, മോണ്‍. സെബാസ്റ്റിയന്‍ വേത്താനത്ത്,ഫാ.സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, ഫാ. ജെയിംസ് മംഗലത്ത്, ഫാ. മാത്യു പുല്ലുകാലായില്‍, സിസ്റ്റര്‍ ആന്‍ ജോസ് എസ് എച്ച് തുടങ്ങിയവര്‍ സന്നിഹിതരായി. കണ്‍വന്‍ഷനില്‍ റൂഹാ മൗണ്ട് മൊണ്‌സ്ട്രി സുപ്പീരിയര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നയിച്ചു. ഫാ. ബിനോയി കരിമരുതുങ്കല്‍, ഫാ. നോബിള്‍ തോട്ടത്തില്‍ തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. കണ്‍വന്‍ഷനില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍, ഫാ. അഗസ്റ്റിന്‍ കൂട്ടിയാനിയില്‍, ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, ഫാ. ജെയിംസ് മംഗലത്ത്, ഫാ.തോമസ് പേഴുംകാട്ടില്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി. കണ്‍വന്‍ഷനില്‍ ബൈബിള്‍ പ്രതിഷ്ഠയ്ക്ക് കത്തീഡ്രല്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേല്‍ നേതൃത്വം നല്‍കി. ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ. മാണി കൊഴുപ്പംകുറ്റി, ഫാ. മാത്യു വാഴചാരിക്കല്‍, സി. ആന്‍ ജോസ് എസ്.ച്ച്, സിസ്റ്റര്‍ റോസ്മിന്‍ ചെരുവില്‍പറമ്പില്‍ എസ്.എച്ച്,, സിസ്റ്റര്‍ ലിസ പള്ളിവാതുക്കല്‍ എസ്.എച്ച്. ജോര്‍ജ്ജുകുട്ടി ഞാവള്ളില്‍, സണ്ണി പള്ളിവാതുക്കല്‍, ബാബു തട്ടാംപറമ്പില്‍, സാബു കോഴിക്കോട്ട്, ബാബു തൊമ്മനാമറ്റം, ബിനു വാഴേപ്പറമ്പില്‍, ജോണി വേലംകുന്നേല്‍, പോള്‍സണ്‍ പൊരിയത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Image: /content_image/India/India-2022-12-20-10:36:09.jpg
Keywords: പാലാ
Content: 20236
Category: 1
Sub Category:
Heading: ടൂറിന്‍ തിരുകച്ചയുടെ മുൻ പേപ്പല്‍ സൂക്ഷിപ്പുകാരനായ കർദ്ദിനാൾ സെവേരിനോ പൊലെറ്റോ ദിവംഗതനായി
Content: ടൂറിന്‍: ഇറ്റലിയിലെ ടൂറിനിലെ മുന്‍ ആർച്ച് ബിഷപ്പും തിരുകച്ചയുടെ മുൻ പേപ്പല്‍ സൂക്ഷിപ്പുകാരനുമായ കർദ്ദിനാൾ സെവേരിനോ പൊലെറ്റോ ദിവംഗതനായി. ഡിസംബർ 17-ന് 89-ാം വയസ്സിലായിരിന്നു അന്ത്യം. കര്‍ദ്ദിനാളിന്റെ മരണത്തില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി. ടൂറിൻ അതിരൂപതയിലേക്ക് നിയമിതനായപ്പോൾ, വൈദികരുമായി അടുത്തിടപഴകാനും പ്രധാന പൊതു പരിപാടികളില്‍ ഉൾപ്പെടെ സുവിശേഷവൽക്കരണം പ്രോത്സാഹിപ്പിക്കാനുമുള്ള ആഗ്രഹത്താൽ പ്രചോദിതനായി സ്വയം സമര്‍പ്പിച്ച വ്യക്തിയായിരിന്നു അദ്ദേഹമെന്ന് ടൂറിനിലെ ആർച്ച് ബിഷപ്പ് റോബർട്ടോ റെപോളിന് അയച്ച അനുശോചന ടെലിഗ്രാം സന്ദേശത്തില്‍ പാപ്പ കുറിച്ചു. 2000-ൽ ടൂറിൻ കാർ നിർമ്മാതാക്കളായ ഫിയറ്റിനെ ബാധിച്ച വൻ പ്രതിസന്ധിയും പോലുള്ള വെല്ലുവിളികളെ നേരിടാന്‍ ഒത്തിരിയേറെ സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ട വ്യക്തി കൂടിയായിരിന്നു അദ്ദേഹം. 2006 വിന്റർ ഒളിമ്പിക്‌സ് ടൂറിനിൽ നടന്നപ്പോൾ നിരവധി അജപാലന സംരംഭങ്ങൾക്ക് കർദിനാൾ മേൽനോട്ടം വഹിച്ചു, 2000-ലും 2010-ലും ദശലക്ഷക്കണക്കിന് സന്ദർശകരെ ആകർഷിച്ച ടൂറിനിലെ തിരുകച്ചയുടെ പൊതു പ്രദർശനത്തിന്റെ ചുമതല അദ്ദേഹത്തിനായിരുന്നു. 1933 മാർച്ച് 18ന് ഇറ്റലിയിലെ സാൽഗരേഡയിലാണ് കർദിനാൾ പോളെറ്റോയുടെ ജനനം. റോമിലെ സെന്റ് അൽഫോൻസസ് അക്കാദമിയിൽ നിന്ന് ധാര്‍മ്മിക ദൈവശാസ്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം 1957-ൽ പൗരോഹിത്യം സ്വീകരിച്ചു. നിരവധി ഇടവകകളിൽ ശുശ്രൂഷ ചെയ്തു. കാസലെ സെമിനാരിയിലെ സ്റ്റാഫിലും, രൂപതയുടെ വൊക്കേഷൻ ഡയറക്ടറായും സേവനമനുഷ്ഠിച്ചു. 1980-ന്റെ തുടക്കത്തിൽ, അദ്ദേഹം ഫോസാനോയുടെ സഹായ മെത്രാനായും പിന്നീട് മെത്രാനായും തെരഞ്ഞെടുക്കപ്പെട്ടു. 1989-ൽ, സെന്റ് ജോൺ പോൾ രണ്ടാമൻ അദ്ദേഹത്തെ അസ്തിയിലെ ബിഷപ്പായി നാമകരണം ചെയ്തു. 10 വർഷം അവിടെ സേവനമനുഷ്ഠിച്ചു. 1999-ൽ ടൂറിൻ ആർച്ച് ബിഷപ്പായി നാമകരണം ചെയ്തു. യേശുവിന്‍റെ ശരീരം പൊതിയാന്‍ ഉപയോഗിച്ച തിരുകച്ച ഇറ്റലിയിലെ ടൂറിനില്‍ സെന്‍റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് കത്തീഡ്രല്‍ ദേവാലയത്തിലും അവിടുത്തെ തലയില്‍ കെട്ടിയിരിന്ന തൂവാല, സ്പെയിനിലെ ഒവിയെസോയിലുള്ള സാന്‍ സല്‍വദോര്‍ കത്തീഡ്രലിലുമാണ് സൂക്ഷിച്ച് വെച്ചിരിക്കുന്നത്. ഈ രണ്ട് തുണിഭാഗങ്ങളും ഒരേ ശരീരത്തില്‍ ഉപയോഗിച്ചതാണ് എന്നുള്ള ശാസ്ത്രീയ ഗവേഷണ ഫലങ്ങള്‍ 2016-ല്‍ പുറത്തുവന്നിരിന്നു. ടൂറിനില്‍ തിരുകച്ചയുടെ ഉത്തരവാദിത്വം കര്‍ദ്ദിനാള്‍ സെവേരിനോയെ ഏല്‍പ്പിക്കപ്പെട്ടപ്പോള്‍ ശ്രദ്ധ നേടിയ വ്യക്തിയായിരിന്നു അദ്ദേഹം. 2001-ൽ അദ്ദേഹത്തെ കർദ്ദിനാൾ പദവിയിലേക്ക് ഉയര്‍ത്തി. 2010-ൽ കർദ്ദിനാൾ വിരമിച്ചു. കർദ്ദിനാൾ സെവേരിനോയുടെ മരണത്തോടെ കർദ്ദിനാൾ സംഘത്തിലെ കര്‍ദ്ദിനാളുമാരുടെ എണ്ണം 224 ആയി കുറഞ്ഞു. അവരിൽ 126 പേർ 80 വയസ്സിന് താഴെയുള്ള കോൺക്ലേവിൽ വോട്ട് ചെയ്തു മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ യോഗ്യതയുള്ളവരാണ്.
Image: /content_image/News/News-2022-12-20-11:14:36.jpg
Keywords: ടൂറി
Content: 20237
Category: 10
Sub Category:
Heading: ''ഞാന്‍ ബൈബിൾ പൂര്‍ണ്ണമായും വായിച്ചു''; പ്രേക്ഷകരോട് ബൈബിൾ വായിക്കാൻ ആഹ്വാനവുമായി ഹോളിവുഡ് താരം പട്രീഷ്യ ഹീറ്റൺ
Content: ഒഹായോ: തന്നെ പിന്തുടരുന്നവരോട് ബൈബിൾ മുഴുവൻ വായിക്കാൻ ആഹ്വാനവുമായി പ്രമുഖ ഹോളിവുഡ് താരം പട്രീഷ്യ ഹീറ്റൺ. ബൈബിൾ മുഴുവൻ വായിച്ചു തീർന്നതിനു ശേഷമാണ് എമ്മി അവാർഡ് ജേതാവ് കൂടിയായ പട്രീഷ്യ സാമൂഹ്യ മാധ്യമത്തിലൂടെ ഈ ആഹ്വാനം നടത്തിയത്. ഡിസംബർ പതിനെട്ടാം തീയതിയാണ് താൻ ബൈബിൾ മുഴുവൻ വായിച്ചു തീർത്തുവെന്ന സന്തോഷവാർത്ത അവർ പ്രേക്ഷകരുമായി പങ്കുവെച്ചത്. ഒരു വർഷം മുമ്പ് ഇതേ ദിവസം ബൈബിൾ മുഴുവൻ വായിച്ചു തീർക്കണമെന്ന് ഒരു തീരുമാനം എടുത്തുവെന്നും, അത് ഇന്ന് പൂർത്തീകരിച്ചുവെന്നും ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പട്രീഷ്യ പറയുന്നു.

A year in the making. I finally did it! #scripture #bible #prayer #biblestudy #pray #VerseOfTheDay #god pic.twitter.com/4FnSgJ2q48
— Patricia Heaton (@PatriciaHeaton) December 18, 2022

ബൈബിൾ വായിക്കുന്ന സമയത്ത് വചനഭാഗങ്ങൾ എഴുതിവെക്കാൻ ഉപയോഗിച്ച രണ്ട് പേപ്പറുകളും ഹോളിവുഡ് താരം ഉയർത്തിക്കാട്ടി. ചില ദിവസങ്ങളിൽ വായിച്ച ബൈബിൾ ഭാഗങ്ങൾ കണ്ണുതുറപ്പിക്കുന്നതായിരുന്നുവെന്ന് താരം പറയുന്നു. മറ്റു ചില ദിവസങ്ങളിൽ ഭാരം അനുഭവപ്പെട്ടു. എന്നാൽ മുന്നോട്ടു പോയി. ഏതെല്ലാം പേരുകളിൽ ദൈവത്തെ ബൈബിളിൽ വിശേഷിപ്പിക്കുന്നുവോ, ആ പേരുകളും താൻ കുറിച്ചുവെച്ചു. ജനുവരി ഒന്നാം തീയതി മുതൽ താൻ ബൈബിൾ വീണ്ടും വായിക്കാൻ ആരംഭിക്കുമെന്നും പട്രീഷ്യ വ്യക്തമാക്കി. 'എവരിബഡി ലവ്സ് റേയ്മണ്ട്', 'ദ മിഡിൽ' തുടങ്ങിയ പരമ്പരകളിൽ മികച്ച പ്രകടനം നടത്തിയ താരമാണ് പട്രീഷ്യ ഹീറ്റൺ. ഗർഭസ്ഥശിശുവിൻറെ ജീവിക്കാനുള്ള അവകാശത്തെ പിന്തുണച്ചും ഭ്രൂണഹത്യയെ അപലപിച്ചും വിവിധ അവസരങ്ങളിലും സംസാരിച്ചിട്ടുള്ള പട്രീഷ്യ ഹീറ്റൺ ജീവിതത്തിന്റെ ലക്ഷ്യമെന്നത് ദൈവത്തിന് മഹത്വം നൽകുക എന്നതായിരിക്കണമെന്നും തുറന്നു പറഞ്ഞിട്ടുണ്ട്. കത്തോലിക്ക വിശ്വാസിയായ പട്രീഷ്യ നാലു മക്കളുടെ അമ്മ കൂടിയാണ്. Tags: Patricia Heaton, Christian faith, Patricia Heaton Christian faith, Hollywood actress reads Bible
Image: /content_image/News/News-2022-12-20-15:47:59.jpg
Keywords: ഹീറ്റ
Content: 20238
Category: 18
Sub Category:
Heading: ക്രിസ്തുമസ് ദിനത്തിലെ എൻഎസ്എസ് ക്യാമ്പ്: കെസിബിസി പ്രസിഡന്റ് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
Content: തിരുവനന്തപുരം: എൻസിസി, എൻഎസ്എസ് ക്യാംപുകൾ ക്രിസ്തുമസ് ദിനം ഉൾപ്പെടെയുള്ള ദിവസങ്ങളിലായി നടത്താൻ തീരുമാനിച്ച കേന്ദ്ര - സംസ്ഥാന ഗവണ്മെന്റ് തീരുമാനങ്ങൾ വ്യാപകമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയ പശ്ചാത്തലത്തിൽ, കെസിബിസി പ്രസിഡന്റ് ബസേലിയോസ് മാർ ക്ലിമീസ് കാതോലിക്കാ ബാവ മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി എന്നിവരുമായി ഡിസംബർ 20 ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തുകയും ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കകൾ അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു. എൻഎസ്എസ് ക്യാമ്പിന്റെ വിഷയം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മന്ത്രിമാർ ഉറപ്പുനൽകുകയുണ്ടായി. ക്രൈസ്തവർ വിശ്വാസപരമായി പ്രാധാന്യം കൽപ്പിക്കുന്ന ദിവസങ്ങളിൽ ഇത്തരം പ്രോഗ്രാമുകൾ സംഘടിപ്പിക്കുന്ന പ്രവണത വർദ്ധിക്കുന്നതുമായി ബന്ധപ്പെട്ട് കേരള കത്തോലിക്ക മെത്രാൻ സമിതിയും, കെസിബിസി ജാഗ്രത, വിദ്യാഭ്യാസ കമ്മീഷനുകളും, വിവിധ സംഘടനകളും പലപ്പോഴായി പ്രതിഷേധം അറിയിക്കുകയുണ്ടായിരുന്നു.
Image: /content_image/India/India-2022-12-20-16:33:02.jpg
Keywords: കൂടിക്കാഴ്ച
Content: 20239
Category: 14
Sub Category:
Heading: ക്രിസ്തുമസിന്റെ ആവേശം വാനോളം ഉയര്‍ത്തി റോമിലെ 'സഞ്ചരിക്കുന്ന പുല്‍ക്കൂടി'ന്റെ യാത്ര
Content: റോം, ഇറ്റലി: റോമിന്റെ തെരുവുകളില്‍ ക്രിസ്തുമസിന്റെ ആവേശം വാനോളം ഉയര്‍ത്തിയ സഞ്ചരിക്കുന്ന ജീവനുള്ള പുല്‍ക്കൂട്‌ കാഴ്ചക്കാര്‍ക്ക് കൗതുകമായി. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ജീവനുള്ള പുല്‍ക്കൂട് റോമിന്റെ തെരുവുകളെ കീഴടക്കിയത്. യേശു ക്രിസ്തുവിന്റെ കാലഘട്ടത്തിലേതു പോലെ വേഷവിധാനങ്ങള്‍ അണിഞ്ഞുകൊണ്ട് നടത്തിയ പുല്‍ക്കൂട് പ്രദിക്ഷണം ജീവിക്കുന്ന, ചലിക്കുന്ന പുനരാവിഷ്കാരമായി മാറുകയായിരിന്നു. സെന്റ്‌ ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ നിന്നും ആരംഭിച്ച പുല്‍ക്കൂട് പ്രദിക്ഷണം വിയാ മെരുലാന വഴി പരിശുദ്ധ കന്യകാമാതാവിന്റെ നാമധേയത്തിലുള്ള സെന്റ്‌ മേരി മേജര്‍ ബസിലിക്കയുടെ പ്രവേശന കവാടത്തിനു സമീപം ഒരുക്കിയിരുന്ന കാലിത്തൊഴുത്തിന് മുന്നിലാണ് അവസാനിച്ചത്. പ്രദിക്ഷണത്തിന് ശേഷം ക്രിസ്തുമസ് നൊവേനയും, വിശുദ്ധ കുര്‍ബാന അര്‍പ്പണവും നടന്നു. റോമിന്റെ വികാരിയായ കര്‍ദ്ദിനാള്‍ ആഞ്ചെലോ ഡൊണാറ്റിസ് വിശുദ്ധ കുര്‍ബാനക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. മറിയത്തിന്റേയും യൗസേപ്പിതാവിന്റേയും വേഷം ധരിച്ചവര്‍ നടക്കുന്നതിനിടയില്‍ ബെത്ലഹേമില്‍ തലചായ്ക്കുവാനായി ഇടം തേടുന്നത് അടക്കമുള്ള ദൃശ്യങ്ങള്‍ പ്രദിക്ഷണത്തെ ജീവസ്സുറ്റതാക്കി. ചിലര്‍ കുടുംബത്തോടെയാണ് ക്രിസ്തുവിന്റെ ജനനകാലത്തെ റോമിലെ കരകൗശല വിദഗ്ദരുടെയും, പടയാളികളുടെയും മറ്റും വേഷം ധരിച്ചെത്തിയത്. ഇറ്റലിയിലും പരിസര പ്രദേശങ്ങളില്‍ നിന്നുമുള്ള ചില നടീ-നടന്‍മാരും പ്രദിക്ഷണത്തില്‍ പങ്കെടുത്തു. വിശുദ്ധ നാടായ ബെത്ലഹേമില്‍ യേശു ജനിച്ച സ്ഥലം സന്ദര്‍ശിച്ചതിന് ശേഷം യഥാര്‍ത്ഥ തിരുപ്പിറവിയുടെ അനുഭവം പുനര്‍നിര്‍മ്മിക്കണമെന്ന ശക്തമായ ആഗ്രഹം വിശുദ്ധ ഫ്രാന്‍സിസ്‌ അസീസ്സിയില്‍ ഉണ്ടായതോടെയാണ് പുല്‍ക്കൂടിന്റെ ചരിത്രം ആരംഭിക്കുന്നത്. 1221-ലാണ് വിശുദ്ധ ഫ്രാന്‍സിസ് അസീസ്സിയുടെ മനസ്സില്‍ ഈ ആശയം ഉദിക്കുന്നത്. ദേവാലയത്തിനകത്ത് വെറും രൂപങ്ങള്‍ കൊണ്ട് മാത്രം പുല്‍ക്കൂട് ഒരുക്കുവാനല്ല അദ്ദേഹം ആഗ്രഹിച്ചത്. മറിച്ച് കുന്നിന്‍ചെരുവിലെ ചെറിയ തോട്ടത്തില്‍ മൃഗങ്ങള്‍ അടക്കം ഉള്ളവയെ ഉള്‍കൊള്ളിച്ചുകൊണ്ടുള്ള തിരുപ്പിറവി ദൃശ്യമായിരുന്നു അദ്ദേഹം പദ്ധതിയിട്ടത്‌. പുല്‍കൂടിന് പിന്നിലുള്ള തുടര്‍ ചരിത്രം വായിക്കുവാന്‍ {{ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/6719 }}
Image: /content_image/News/News-2022-12-20-19:30:32.jpg
Keywords: പുല്‍ക്കൂ
Content: 20240
Category: 1
Sub Category:
Heading: മെസ്സി മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം കാല്‍ നടയായി സന്ദര്‍ശിക്കുമോ?: ലോകകപ്പ്‌ വിജയത്തോടെ പഴയ വാക്കുകള്‍ ചര്‍ച്ചയാകുന്നു
Content: ബ്യൂണസ് അയേഴ്സ്: ഖത്തറില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തി ലോകകപ്പില്‍ ആദ്യമായി മുത്തമിട്ട ലയണല്‍ മെസ്സി പരിശുദ്ധ കന്യകാമാതാവിന് നല്‍കിയ വാഗ്ദാനം പാലിക്കുമോ? എന്ന ചോദ്യം വീണ്ടും ഉയരുന്നു. 2018-ല്‍ റഷ്യയില്‍ നടന്ന ലോകകപ്പിനിടയില്‍ മോസ്കോയില്‍വെച്ച് അര്‍ജന്റീന സ്വദേശിയായ മാര്‍ട്ടിന്‍ അരേവാലോ എന്ന മാധ്യമ പ്രവര്‍ത്തകന് നല്‍കിയ അഭിമുഖത്തില്‍വെച്ച് അര്‍ജന്റീന ജയിക്കുകയാണെങ്കില്‍ അര്‍ജന്റീനയിലെ പ്രധാനപ്പെട്ട മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളായ ''ലുജാനിലേക്കോ, സാന്‍ നിക്കോളാസിലേക്കോ കാല്‍നടയായി തീര്‍ത്ഥാടനം നടത്തുമോ?'' എന്ന ചോദ്യത്തിനു ഉത്തരമായി താന്‍ സാന്‍ നിക്കോളാസിലേക്ക് കാല്‍നടയായി തീര്‍ത്ഥാടനം നടത്തുമെന്നാണ് മെസ്സി, അരേവാലോയുടെ കൈ പിടിച്ച് കുലുക്കിക്കൊണ്ട് പറഞ്ഞത്. അര്‍ജന്റീനയുടെ മധ്യസ്ഥയും സംരക്ഷകയുമായ ‘ഔര്‍ ലേഡി ഓഫ് ലുജാന്‍’ എന്ന ലുജാന്‍ മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രത്തിലേക്ക് ദശലക്ഷ കണക്കിന് തീര്‍ത്ഥാടകരാണ് വര്‍ഷംതോറും എത്തിക്കൊണ്ടിരിക്കുന്നത്. 1983-മുതല്‍ ഗ്ലാഡിസ് മോട്ടാ എന്ന സ്ത്രീക്ക് മാതാവ് നല്‍കിയ ദര്‍ശനങ്ങള്‍ കൊണ്ട് പ്രസിദ്ധമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമാണ് മെസ്സിയുടെ ജന്മസ്ഥലമായ റൊസാരിയോക്ക് സമീപമുള്ള സാന്‍ നിക്കോളാസിലെ ഔര്‍ ലേഡി ഓഫ് റൊസാരിയോ ഡെ സാന്‍ നിക്കോളാസ് തീര്‍ത്ഥാടന കേന്ദ്രം. 2016 മെയ് 22-നാണ് കത്തോലിക്ക സഭ പ്രത്യക്ഷീകരണങ്ങളെ അംഗീകരിച്ചത്. ഡിസംബര്‍ 18 വരെ ഏതാണ്ട് നാല്‍പ്പതോളം കിരീടങ്ങളാണ് മെസ്സിയുടെ ടീം നേടിയിരിക്കുന്നത്. ഇതില്‍ 34 എണ്ണം സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണക്ക് വേണ്ടിയും, രണ്ടെണ്ണം പാരീസ് സെന്റ്‌ ജെര്‍മൈന് (പിഎസ്ജി) വേണ്ടിയും, നാലെണ്ണം അര്‍ജന്റീനിയന്‍ ദേശീയ ടീമിന് വേണ്ടിയും. ഇതുവരെ ലോകകപ്പ്‌ നേടുവാന്‍ മെസ്സിക്ക് കഴിഞ്ഞിരുന്നില്ല. 2022 ലോകകപ്പ് വിജയത്തോടെ ആ കുറവും മെസ്സി നികത്തിയിരിക്കുകയാണ്. താനൊരു ദൈവവിശ്വാസിയാണെന്ന കാര്യം മെസ്സി പലപ്പോഴും പരസ്യമാക്കിയിട്ടുള്ളതാണ്. ലോകകപ്പ് നേടിയ ശേഷം മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനകളില്‍ തന്റെ ദൈവ വിശ്വാസം അദ്ദേഹം സാക്ഷ്യപ്പെടുത്തിയിരിന്നു.
Image: /content_image/News/News-2022-12-20-22:00:22.jpg
Keywords: മെസ്സി
Content: 20241
Category: 18
Sub Category:
Heading: മുഖ്യമന്ത്രിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് വിരുന്ന് നടന്നു
Content: തിരുവനന്തപുരം: ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ക്രിസ്തുമസ് വിരുന്ന് ഒരുക്കി. രാഷ്ട്രീയ, സാമുദായിക, വ്യവസായ രംഗങ്ങളിലെ പ്രമുഖർ വിരുന്നിൽ പങ്കെടുത്തു. മസ്കറ്റ് ഹോട്ടലിൽ നടന്ന വിരുന്നിൽ സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, തിരുവനന്തപുരം ലത്തീൻ ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ, ബസേലിയോസ് മാർതോമ മാത്യുസ് തൃതീയൻ കാതോലിക്ക ബാവ, ഡോ. തിയോഡേഷ്യസ് മാർതോമ മെത്രാപ്പോലീത്ത, ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, സിറിൾ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, അത്തനാസിയോസ് യോഹൻ മെത്രാപ്പോലീത്ത, മാർ മാത്യു അറയ്ക്കൽ, സ്വാമി ശുഭാംഗാനന്ദ, വെള്ളാപ്പള്ളി നടേശൻ, ഡോ. വി.പി. സുഹൈബ് മൗലവി, ഗോകുലം ഗോപാലൻ, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, ജസ്റ്റീസുമാരായ ബെഞ്ചമിൻ കോശി, സിറിയക് ജോസഫ് തുടങ്ങിയ ഒട്ടേറെ പ്രമുഖര്‍ വിരുന്നിൽ പങ്കെടുത്തു. മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ. കെ. ശശീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, ജി.ആർ. അനിൽ, കെ.എൻ. ബാലഗോപാൽ, ഡോ. ആർ. ബിന്ദു, എം.ബി. രാജേഷ്, പി.എ. മുഹമ്മദ് റിയാസ്, പി. രാ ജീവ്, വി. ശിവൻകുട്ടി, വി.എൻ. വാസവൻ, വീണാ ജോർജ്, നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ്, ആന്റണി ഡൊമിനിക്ക് തുടങ്ങിയ പ്രമുഖരും വിരുന്നിൽ പങ്കെടുത്തു.
Image: /content_image/India/India-2022-12-21-10:36:17.jpg
Keywords: ക്രിസ്തുമസ്
Content: 20242
Category: 18
Sub Category:
Heading: രക്ഷകനെ തിരിച്ചറിയുകയാണ് ഏറ്റവും വലിയ അറിവ്: മോണ്‍. ജോസഫ് തടത്തില്‍
Content: പാലാ: മനുഷ്യന് എന്തെല്ലാം അറിവുകള്‍ ഉണ്ടെങ്കിലും രക്ഷകനെ തിരിച്ചറിയുകയാണ് ഏറ്റവും വലിയ അറിവെന്ന് പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍. പാലാ രൂപത നാല്പാമത് ബൈബിള്‍ കണ്‍വെന്‍ഷന്റെ രണ്ടാം ദിനമായ ഇന്നലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. രക്ഷകനോട് ചേര്‍ന്നു നിന്നാല്‍ ജീവിതത്തില്‍ എന്തും നമുക്ക് സാധ്യമാണെന്നും അകന്നു നില്‍ക്കുമ്പോള്‍ ഒന്നും സാധ്യമല്ലെന്നും മനസിലാക്കണം. ശ്രദ്ധാപൂര്‍വ്വം വചനം ശ്രവിച്ച് ദൈവാവബോധം ശക്തിപ്പെടുത്തണം. ക്രിസ്തുമസ് കാലത്ത് നടത്തുന്ന ഈ കണ്‍വന്‍ഷനിലൂടെ ഇതാ കര്‍ത്താവിന്റെ ദാസി എന്ന് പറഞ്ഞ പരിശുദ്ധ അമ്മയെപ്പോലെ നമ്മെതന്നെ സമര്‍പ്പിച്ച് ദൈവത്തോട് ചേര്‍ന്നു നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. കണ്‍വന്‍ഷനില്‍ റൂഹാ മൗണ്ട് മൊണ്‌സ്ട്രി സുപ്പീരിയര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നയിച്ചു. ഫാ. ബിനോയി കരിമരുതുങ്കല്‍, ഫാ. നോബിള്‍ തോട്ടത്തില്‍ തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. കണ്‍വന്‍ഷനില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് പ്രോട്ടോസിഞ്ചെല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ. ജോസഫ് മുത്തനാട്ട്, ഫാ. തോമസ് മേനാച്ചേരി, ഫാ. സെബാസ്റ്റ്യന്‍ പഴേപറമ്പില്‍, ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി. കണ്‍വന്‍ഷന്‍ ശുശ്രൂഷകള്‍ക്ക് മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ. ക്രിസ്റ്റി പന്തലാനിക്കല്‍, ഫാ. തോമസ് വാലുമ്മേല്‍, ഫാ. തോമസ് ഓലായത്തില്‍, ഫാ.ജോര്‍ജ് വടയാറ്റുകുഴി, സിസ്റ്റര്‍ ജീനാ മരിയ എസ്.ച്ച്, സിസ്റ്റര്‍ എലിസബത്ത് ഇടമുളയില്‍ എസ്.എച്ച്, സിസ്റ്റര്‍ ബിനറ്റ് വള്ളമറ്റം എസ്.എച്ച്, സിസ്റ്റര്‍ വിമല്‍ എസ്.എച്ച്, സിസ്റ്റര്‍ ആന്‍സ് തുടിപ്പാറ, സണ്ണി വാഴയില്‍, സെബാസ്റ്റ്യന്‍ കുന്നത്ത്, ജോസ് മൂലാച്ചാലില്‍, സണ്ണി അഞ്ചുകണ്ടത്തില്‍, രാജേഷ് പാട്ടത്തെക്കുഴിയില്‍, ജിമ്മി കൂണോലില്‍, ബേബി നരിക്കാട്ട്, എബ്രഹാം പുള്ളോലില്‍, തങ്കച്ചന്‍ കേളംചേരില്‍, സജി ചാത്തംകുന്നേല്‍, ഷിജു വെള്ളപ്ലാക്കല്‍, സോഫി വൈപ്പന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Image: /content_image/India/India-2022-12-21-11:47:34.jpg
Keywords: പാലാ