Content | ഒഹായോ: തന്നെ പിന്തുടരുന്നവരോട് ബൈബിൾ മുഴുവൻ വായിക്കാൻ ആഹ്വാനവുമായി പ്രമുഖ ഹോളിവുഡ് താരം പട്രീഷ്യ ഹീറ്റൺ. ബൈബിൾ മുഴുവൻ വായിച്ചു തീർന്നതിനു ശേഷമാണ് എമ്മി അവാർഡ് ജേതാവ് കൂടിയായ പട്രീഷ്യ സാമൂഹ്യ മാധ്യമത്തിലൂടെ ഈ ആഹ്വാനം നടത്തിയത്. ഡിസംബർ പതിനെട്ടാം തീയതിയാണ് താൻ ബൈബിൾ മുഴുവൻ വായിച്ചു തീർത്തുവെന്ന സന്തോഷവാർത്ത അവർ പ്രേക്ഷകരുമായി പങ്കുവെച്ചത്. ഒരു വർഷം മുമ്പ് ഇതേ ദിവസം ബൈബിൾ മുഴുവൻ വായിച്ചു തീർക്കണമെന്ന് ഒരു തീരുമാനം എടുത്തുവെന്നും, അത് ഇന്ന് പൂർത്തീകരിച്ചുവെന്നും ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പട്രീഷ്യ പറയുന്നു.

A year in the making. I finally did it! #scripture #bible #prayer #biblestudy #pray #VerseOfTheDay #god pic.twitter.com/4FnSgJ2q48
— Patricia Heaton (@PatriciaHeaton) December 18, 2022

ബൈബിൾ വായിക്കുന്ന സമയത്ത് വചനഭാഗങ്ങൾ എഴുതിവെക്കാൻ ഉപയോഗിച്ച രണ്ട് പേപ്പറുകളും ഹോളിവുഡ് താരം ഉയർത്തിക്കാട്ടി. ചില ദിവസങ്ങളിൽ വായിച്ച ബൈബിൾ ഭാഗങ്ങൾ കണ്ണുതുറപ്പിക്കുന്നതായിരുന്നുവെന്ന് താരം പറയുന്നു. മറ്റു ചില ദിവസങ്ങളിൽ ഭാരം അനുഭവപ്പെട്ടു. എന്നാൽ മുന്നോട്ടു പോയി. ഏതെല്ലാം പേരുകളിൽ ദൈവത്തെ ബൈബിളിൽ വിശേഷിപ്പിക്കുന്നുവോ, ആ പേരുകളും താൻ കുറിച്ചുവെച്ചു. ജനുവരി ഒന്നാം തീയതി മുതൽ താൻ ബൈബിൾ വീണ്ടും വായിക്കാൻ ആരംഭിക്കുമെന്നും പട്രീഷ്യ വ്യക്തമാക്കി.
'എവരിബഡി ലവ്സ് റേയ്മണ്ട്', 'ദ മിഡിൽ' തുടങ്ങിയ പരമ്പരകളിൽ മികച്ച പ്രകടനം നടത്തിയ താരമാണ് പട്രീഷ്യ ഹീറ്റൺ. ഗർഭസ്ഥശിശുവിൻറെ ജീവിക്കാനുള്ള അവകാശത്തെ പിന്തുണച്ചും ഭ്രൂണഹത്യയെ അപലപിച്ചും വിവിധ അവസരങ്ങളിലും സംസാരിച്ചിട്ടുള്ള പട്രീഷ്യ ഹീറ്റൺ ജീവിതത്തിന്റെ ലക്ഷ്യമെന്നത് ദൈവത്തിന് മഹത്വം നൽകുക എന്നതായിരിക്കണമെന്നും തുറന്നു പറഞ്ഞിട്ടുണ്ട്. കത്തോലിക്ക വിശ്വാസിയായ പട്രീഷ്യ നാലു മക്കളുടെ അമ്മ കൂടിയാണ്.
Tags: Patricia Heaton, Christian faith, Patricia Heaton Christian faith, Hollywood actress reads Bible |