Contents

Displaying 19851-19860 of 25031 results.
Content: 20243
Category: 1
Sub Category:
Heading: ഇസ്ലാമിക തീവ്രവാദികൾ കൊലപ്പെടുത്തിയ ക്രിസ്ത്യന്‍ പെൺകുട്ടിയെ പിന്തുണച്ച നൈജീരിയന്‍ വനിതയുടെ മേൽ മതനിന്ദ കുറ്റം
Content: അബൂജ: ഇസ്ലാമിക തീവ്രവാദികൾ ക്രൂരമായി കൊലപ്പെടുത്തിയ ക്രൈസ്തവ പെൺകുട്ടി ദെബോറ സാമുവേലിനെ പിന്തുണച്ച വനിതയുടെ മേൽ മതനിന്ദാ കുറ്റം നൈജീരിയൻ കോടതി മതനിന്ദാ കുറ്റം ചുമത്തി. 5 കുട്ടികളുടെ അമ്മയും നിരപരാധിയുമായ റോഡാ ജെദായുവിന്റെ മേലാണ് നൈജീരിയൻ കോടതി ഇക്കഴിഞ്ഞ തിങ്കളാഴ്ച മതനിന്ദാ കുറ്റം ചുമത്തിയത്. ഇസ്ലാമിക ശരിയത്ത് നിയമം ശക്തമായ സംസ്ഥാനത്ത് മതനിന്ദാ കുറ്റത്തിന് വധശിക്ഷയാണ് നൽകാറുള്ളത്. മെയ് ഇരുപതാം തീയതിയാണ് റോഡായെ അധികൃതർ അറസ്റ്റ് ചെയ്യുന്നത്. ആറുമാസമായി ആരുമായി ബന്ധപ്പെടാനും ആരോഗ്യ മേഖലയിൽ പ്രവർത്തിച്ചിരുന്ന അവർക്ക് അനുമതി ലഭിച്ചിരുന്നില്ല. ഇത് നൈജീരിയൻ നിയമത്തിനും, അന്താരാഷ്ട്ര നിയമത്തിനും വിരുദ്ധമാണെന്നു മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു. ക്രൈസ്തവ യുവതിയായിരിന്ന ദെബോറ സാമുവേലിന്റെ കൊലപാതകത്തെ അപലപിക്കുന്ന ഇസ്ലാം മതസ്ഥന്റെ വീഡിയോ വാർജിയിൽ തന്റെ കൂടെ ജോലി ചെയ്യുന്ന സഹപ്രവർത്തകർക്ക് അയച്ചതിന് പിന്നാലെയാണ് പ്രശ്നങ്ങൾ ഉരുത്തിരിയുന്നത്. സഹപ്രവർത്തകരിൽ ചിലരാണ് ഗൂഡാലോചന നടത്തി പ്രതിയാക്കി മാറ്റുകയായിരിന്നു. നേരത്തെ പരീക്ഷ നന്നായി എഴുതാൻ യേശു സഹായിച്ചുവെന്ന് പറഞ്ഞതിന്റെ പേരിലാണ് തീവ്രവാദികളായ വിദ്യാർത്ഥികൾ ദെബോറയെ മെയ് പന്ത്രണ്ടാം തീയതി ക്രൂരമായി കൊലപ്പെടുത്തുന്നത്. റോഡാ ജെദായു വിഷയവുമായി ബന്ധപ്പെട്ട് വീഡിയോ അയച്ചുവെന്ന് അറിഞ്ഞതിന് പിന്നാലെ തീവ്ര ഇസ്ലാമിക വാദികൾ അവരുടെ വധശിക്ഷയ്ക്ക് വേണ്ടി മുറവിളി കൂട്ടുകയായിരിന്നു. ഇതിനിടയിൽ ഒരു ഇസ്ലാമിക സംഘടന ദൈവം ശപിച്ചവൾ എന്ന തലക്കെട്ട് നല്‍കി റോഡായുടെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരിന്നു. പിന്നാലെ നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ 15 ക്രൈസ്തവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. നിരവധി കെട്ടിടങ്ങൾ തകർക്കപ്പെട്ടു. ഇസ്ലാം മതസ്ഥരുടെ സമ്മര്‍ദ്ധങ്ങള്‍ക്കു ഒടുവില്‍ റോഡായെ അധികൃതർ അറസ്റ്റ് ചെയ്തു. ആളുകൾ ആക്രമിക്കപ്പെട്ടതും, കെട്ടിടങ്ങൾ തകർക്കപ്പെട്ടതുമായ കേസുകൾ റോഡായുടെ മേലാണ് ചുമത്തപ്പെട്ടത്. മനുഷ്യാവകാശത്തെ ഹനിക്കുന്ന സംഭവത്തില്‍ വിമര്‍ശനം ശക്തമാകുകയാണ്. സമാധാനപരമായി അഭിപ്രായം രേഖപ്പെടുത്തിയതിന്റെ പേരിലാണ് ആൾക്കൂട്ട അക്രമത്തിന്റെ ഇരയായി റോഡാ മാറിയതെന്നും, ഇപ്പോൾ സംസ്ഥാന സർക്കാർ മറ്റുള്ളവർ ചെയ്ത കുറ്റം റോഡായുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണെന്നും അലയൻസ് ഡിഫൻഡിംഗ് ഫ്രീഡം ഇന്റർനാഷണലിന്റെ സിയാൻ നെൽസൺ കാത്തലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. നൈജീരിയയില്‍ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പട്ടികയിലെ ഒടുവിലത്തെ സംഭവമാണ് ഇത്.
Image: /content_image/News/News-2022-12-21-12:45:30.jpg
Keywords: നൈജീ, ദെബോ
Content: 20244
Category: 1
Sub Category:
Heading: പ്രധാനമന്ത്രിയുമായി മാർ ആൻഡ്രൂസ് താഴത്തിന്റെ കൂടിക്കാഴ്ച; പാപ്പയുടെ ഇന്ത്യ സന്ദർശനം വേഗത്തിലാക്കാൻ ശ്രമിക്കുമെന്ന് മോദി
Content: ദില്ലി: ഭാരത കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ)യുടെ പുതിയ പ്രസിഡൻ്റ് മാർ ആൻഡ്രൂസ് താഴത്തും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി. മാർപാപ്പയുടെ ഇന്ത്യ സന്ദർശനം വേഗത്തിലാക്കാൻ ശ്രമിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നല്‍കിയെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാവിലെ പതിനൊന്നിനാണ് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറിൻ്റെയും വിദേശകാര്യ, പാർലമെന്ററി കാര്യ സഹമന്ത്രി വി മുരളീധരന്റെയും സാന്നിധ്യത്തിലാണ് സിബിസിഐ പ്രസിഡൻ്റ് മാർ ആൻഡ്രൂസ് താഴത്ത് പ്രധാനമന്ത്രിയെ കണ്ടത്. പതിനഞ്ച് മിനിറ്റ് നീണ്ട് നിന്ന ചർച്ചയിൽ മാർപാപ്പയുടെ ഇന്ത്യ സന്ദർശനമാണ് മാർ ആൻഡ്രൂസ് താഴത്ത് പ്രധാനമായും ഉന്നയിച്ചത്. ക്രിസ്ത്യന്‍ സഭ സ്ഥാപനങ്ങളുടെ പൊതുവായ വിഷയങ്ങളും ചർച്ചയായി. ഇക്കഴിഞ്ഞ ഒക്ടോബര്‍ 30നു പ്രധാനമന്ത്രി നരേന്ദ്ര മോദി, വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. കൂടിക്കാഴ്ച വേളയില്‍ മാര്‍പാപ്പയെ ഭാരതത്തിലേക്ക് ക്ഷണിച്ചുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പിന്നീട് വ്യക്തമാക്കി. മുന്‍പ് പലതവണ ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുക്കമാണെന്നു മാര്‍പാപ്പ തുറന്നുപറഞ്ഞിരിന്നു. ഇതിനായി കേന്ദ്രത്തില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സി‌ബി‌സി‌ഐ ശ്രമം നടത്തിയെങ്കിലും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ള്‍ പറഞ്ഞു മാര്‍പാ​പ്പ​യു​ടെ ഇ​ന്ത്യ സ​ന്ദ​ര്‍ശ​ന​ത്തി​ന് കേന്ദ്രസ​ര്‍ക്കാ​ര്‍ വിലങ്ങു തടയിടുകയായിരിന്നു. 2017 ല്‍ അസര്‍ബൈജാന്‍ സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ വിമാനത്തില്‍ നല്‍കിയ അഭിമുഖത്തിലും പിന്നീട് ജര്‍മ്മന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലും ബംഗ്ലാദേശ് - മ്യാന്‍മര്‍ സന്ദര്‍ശനത്തിനിടക്കും പാപ്പ ഇന്ത്യ സന്ദര്‍ശിക്കുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരിന്നു.
Image: /content_image/News/News-2022-12-21-14:16:09.jpg
Keywords: മോദി
Content: 20245
Category: 14
Sub Category:
Heading: മരിയൻ സന്ദേശങ്ങളുടെ പ്രസക്തി വെളിപ്പെടുത്തുന്ന ഹൃസ്വ ചലച്ചിത്രവുമായി നൈറ്റ്സ് ഓഫ് കൊളംബസ്
Content: ന്യൂയോര്‍ക്ക്: മരിയൻ സന്ദേശങ്ങളുടെ പ്രസക്തി വെളിപ്പെടുത്തുന്ന ഹൃസ്വ ചലച്ചിത്രവുമായി കത്തോലിക്ക സംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസ്. 'ഔർ ലേഡി ഓഫ് ഗ്വാഡലുപ്പ: വുമൺ ഓഫ് ദി യൂക്കരിസ്റ്റ്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വിശ്വാസികളെ ക്രിസ്തുവിലേക്ക് അടുപ്പിക്കുന്ന മാതൃസ്നേഹമാണ് ഷോർട്ട് ഫിലിമിന്റെ ഇതിവൃത്തം. ഗ്വാഡലുപ്പ മാതാവിനോടുളള പ്രാർത്ഥനയിലൂടെയും, ഭക്തിയിലൂടെയും കത്തോലിക്ക വിശ്വാസികൾ എങ്ങനെ ക്രിസ്തുവിനെ കണ്ടെത്തുന്നുവെന്ന കാര്യമാണ് ചിത്രത്തിൽ കാണിക്കുന്നതെന്ന് നൈറ്റ്സ് ഓഫ് കൊളംബസിന്റെ സുപ്രീം നൈറ്റ് പദവി വഹിക്കുന്ന പാട്രിക് കെല്ലി പറഞ്ഞു. പരിശുദ്ധ കന്യകാമറിയത്തോട്, കർത്താവിന്റെ അമ്മ എന്ന നിലയിലും, നമ്മുടെ അമ്മ എന്ന നിലയിലും ഭക്തി പ്രകടിപ്പിക്കുന്നതും, അമ്മയെ അനുകരിക്കുന്നതും, ഈ ലോകത്തിനുവേണ്ടി ജീവൻ നൽകിയ ദിവ്യകാരുണ്യ നാഥനോട് കൂടുതൽ സ്നേഹം പ്രകടമാക്കാൻ കാരണമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ 2024 ജൂലൈ മാസം ഇന്ത്യാനയിൽ നടക്കുന്ന ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിന് സാമ്പത്തിക പിന്തുണയെന്നോണം ഒരു മില്യൺ ഡോളർ നൽകുമെന്ന് നൈറ്റ്സ് ഓഫ് കൊളംബസ് പ്രഖ്യാപിച്ചു. അമേരിക്കൻ മെത്രാൻ സമിതിയുമായി ചർച്ച നടത്തി ദിവ്യകാരുണ്യ പ്രദക്ഷിണങ്ങൾ നടത്താനുള്ള വസ്തുക്കൾ നൈറ്റ്സ് ഓഫ് കൊളംബസ് ഇതിനോടകം പുറത്തിറക്കിയിട്ടുണ്ട്. 1882-ല്‍ ന്യൂ ഹെവനിലെ കണക്ടിക്കട്ടില്‍ ഫാ. മിഖായേല്‍ മക്ജിവ്നിയാല്‍ സ്ഥാപിക്കപ്പെട്ട ‘നൈറ്റ്‌സ് ഓഫ് കൊളംബസി’ല്‍ ഇന്ന് ലോകവ്യാപകമായി 19 ലക്ഷത്തിലധികം അംഗങ്ങളുണ്ട്. ആഗോളതലത്തില്‍ 9 രാഷ്ട്രങ്ങളിലായി 16,000-ത്തോളം കൗണ്‍സിലുകളാണ് സംഘടനയുടേതായി പ്രവര്‍ത്തിക്കുന്നത്. Tag: Malayalam Catholic News, Malayalam Christian News, Knights of Columbus releases moving documentary, Our Lady of Guadalupe,
Image: /content_image/News/News-2022-12-21-15:01:06.jpg
Keywords: ഗ്വാഡ, നൈറ്റ്സ്
Content: 20246
Category: 18
Sub Category:
Heading: ക്രൈസ്തവരുടെ പ്രതിഷേധത്തിന് ഫലം: എൻഎസ്എസ് ക്യാമ്പ് തീയതി മാറ്റിനിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ്
Content: കൊച്ചി: ക്രൈസ്തവര്‍ ഉയര്‍ത്തിയ വ്യാപകമായ പ്രതിഷേധത്തിന് ഒടുവില്‍ സംസ്ഥാനത്തെ സ്‌കൂളുകളിൽ ഡിസംബർ 24 മുതൽ നടത്താനിരിന്ന എൻഎസ്എസ് ക്യാമ്പ് പുനഃക്രമീകരിച്ചു. കെ‌സി‌ബി‌സി അടക്കം ആശങ്ക പ്രകടിപ്പിച്ച പശ്ചാത്തലത്തില്‍ എൻഎസ്എസ് ക്യാമ്പ് 24നു പകരം ഡിസംബർ 26 ന് ആരംഭിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പുറപ്പെടുവിച്ചു. നേരത്തെ ഡിസംബര്‍ 26 മുതൽ ആരംഭിക്കാനുള്ള രണ്ടാമത് ഓപ്‌ഷൻ കൂടി ഉണ്ടായിരുന്നെങ്കിലും ഒട്ടേറെ ക്രൈസ്തവ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ക്രിസ്തുമസ് ദിവസം ക്യാംപിൽ പങ്കെടുക്കേണ്ടതായി വന്നേക്കാം എന്നുള്ളതിനാലാണ് അത്തരമൊരു തീരുമാനത്തോട് അനേകർ വിയോജിപ്പ് പ്രകടിപ്പിച്ചത്. കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ ബസേലിയോസ് മാർ ക്ളീമിസ് കാതോലിക്കാ ബാവ കഴിഞ്ഞദിവസം മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും കാണുകയും ഈ ആശങ്ക അറിയിക്കുകയും ചെയ്തിരുന്നു. അനുഭാവപൂർവ്വമായ ഇടപെടൽ നടത്താമെന്ന് മന്ത്രിമാർ കർദ്ദിനാളിനെ അറിയിക്കുകയുണ്ടായി. ക്യാമ്പ് പുനഃക്രമീകരിച്ചുകൊണ്ടുള്ള ഉത്തരവ് അല്പം മുന്‍പാണ് പുറപ്പെടുവിച്ചത്. ക്രൈസ്തവര്‍ പരിപാവനമായി ആചരിക്കുന്ന ഞായറാഴ്ചകളില്‍ സര്‍ക്കാര്‍ പ്രവര്‍ത്തി ദിനമാക്കുന്നതിനെതിരെ നേരത്തെ തന്നെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിന്നു.
Image: /content_image/India/India-2022-12-21-16:20:45.jpg
Keywords: പ്രവര്‍ത്തി, ഞായ
Content: 20247
Category: 24
Sub Category:
Heading: ക്രൈസ്തവർക്കെതിരെയുള്ള തുടര്‍ച്ചയായ അതിക്രമങ്ങളിൽ ഭരണകൂടങ്ങൾ പുലർത്തുന്ന നിസംഗത അപലപനീയം
Content: ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25 ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന സംഭവങ്ങളാണ് വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇഷ്ടമുള്ള മതത്തിൽ അംഗമാകുവാനും സ്വാതന്ത്ര്യത്തോടെ ആ വിശ്വാസത്തിൽ ജീവിക്കുവാനും ഏതൊരു ഇന്ത്യൻ പൗരനും ഭരണഘടന പ്രകാരം പൂർണ്ണ അവകാശമുണ്ട്. എന്നാൽ, ക്രിസ്തുമതം സ്വീകരിച്ചു എന്ന കാരണത്താൽ ഛത്തീസ്ഘട്ടിലെ നിരവധി ഗ്രാമങ്ങളിൽ അനേകർ നിഷ്ഠൂരമായി പീഡിപ്പിക്കപ്പെടുകയും നാടുവിടാൻ നിർബ്ബന്ധിതരാവുകളും ചെയ്യുന്നു. ഇതേ കാരണത്താൽ ഹിന്ദുത്വ വർഗ്ഗീയ സംഘടനകളുടെ നേതൃത്വത്തിൽ തുടർച്ചയായ ആക്രമണങ്ങളും കലാപശ്രമങ്ങളും ഉണ്ടായിട്ടും നിയമപാലകർ നടപടികൾ സ്വീകരിക്കാൻ തയ്യാറാവുന്നില്ല. പരിവർത്തിത ക്രൈസ്തവർക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ നിരന്തരം നടക്കുന്ന അതിക്രമങ്ങളിൽ ഭരണകൂടങ്ങൾ പുലർത്തുന്ന നിസംഗത അപലപനീയമാണ്. മറ്റു മതങ്ങളോടുള്ള ശത്രുതാ മനോഭാവം പരിധികൾ ലംഘിച്ച് വളർന്നുകൊണ്ടിരിക്കുന്ന കാഴ്ചകളും, ഹിന്ദുത്വ സംഘടനകളുടെ ഇടപെടലുകളും, വ്യാജ ആരോപണങ്ങൾ ചുമത്തി നിരപരാധികളെ കേസുകളിൽ കുടുക്കാൻ അവസരം സൃഷ്ടിക്കുന്ന ഭരണകൂട നിലപാടുകളും സൂചിപ്പിക്കുന്നത് ഇത്തരം പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയും ഉണ്ടെന്നാണ്. ഏറ്റവും ഒടുവിൽ ഹരിയാനയിൽ രൂപം നൽകിയിരിക്കുന്ന മതപരിവർത്തന ചട്ടങ്ങളിൽ ഭരണഘടനാ വിരുദ്ധമായ നിരവധി നിർദ്ദേശങ്ങളുണ്ട്. സ്വന്തം ഇഷ്ടപ്രകാരം മതം മാറാൻ തീരുമാനിക്കുന്ന ഒരാളെ പോലും കേസിൽ അകപ്പെടുത്താൻ കഴിയുന്ന വിധത്തിലാണ് ചട്ടങ്ങൾ രൂപപ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യത്ത് ഇഷ്ടമുള്ള മതവിശ്വാസം സ്വീകരിക്കുകയും അതിൽ ജീവിക്കുകയും എളുപ്പമല്ല എന്നുവരുന്നത് കടുത്ത നീതിനിഷേധവും ഭരണഘടനാ ലംഘനവുമാണ്. ഈ രാജ്യത്ത് നിർബ്ബന്ധിത മതപരിവർത്തനം നടക്കുന്നു എന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞതും, മതപരിവർത്തന നിരോധന നിയമം അവതരിപ്പിക്കാൻ പദ്ധതിയിടുന്നതും സംശയാസ്പദമാണ്. ഇഷ്ടമുള്ള മതം സ്വീകരിച്ചവരെ അക്കാരണത്താൽ പീഡിപ്പിക്കുന്ന നടപടിയെയും, ഘർവാപ്പസി എന്ന പേരിൽ അക്രമങ്ങൾ അഴിച്ചുവിടുന്ന പ്രവണതയെയും നിയമത്തിന് കീഴിൽ കൊണ്ടുവരുവാനും, ഒരു മതവിശ്വാസികളുടേത് മാത്രമാണ് രാജ്യം എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന വർഗ്ഗീയ സംഘടനകളുടെ പ്രവർത്തനങ്ങളെ നിലയ്ക്ക് നിർത്താനും എല്ലാവർക്കും തുല്യനീതി ഉറപ്പുവരുത്തുവാനും കേന്ദ്ര - സംസ്ഥാന ഭരണകൂടങ്ങൾ തയ്യാറാകണം. - കെ‌സി‌ബി‌സി ജാഗ്രത കമ്മീഷന്‍
Image: /content_image/SocialMedia/SocialMedia-2022-12-21-17:25:53.jpg
Keywords: കെ‌സി‌ബി‌സി
Content: 20248
Category: 1
Sub Category:
Heading: ക്രിസ്തുമസിന് ദിവസങ്ങള്‍ ശേഷിക്കേ നൈജീരിയയില്‍ വീണ്ടും ക്രൈസ്തവ കൂട്ടക്കൊല; 40 ക്രൈസ്തവര്‍ക്കു ദാരുണാന്ത്യം
Content: കടുണ: ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ക്രൈസ്തവര്‍ വംശഹത്യയ്ക്കു ഇരയായിക്കൊണ്ടിരിക്കുന്ന നൈജീരിയയിലെ കടുണ സംസ്ഥാനത്തിന്റെ തെക്കന്‍ മേഖലയിലെ വിവിധ ഭാഗങ്ങളില്‍ ഇസ്ലാമിക ഗോത്രവര്‍ഗ്ഗ തീവ്രവാദികളായ ഫുലാനികള്‍ നടത്തിയ പുതിയ ആക്രമണ പരമ്പരയില്‍ 40 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേരെ തട്ടിക്കൊണ്ടുപോയി. കൌര പ്രാദേശിക ഗവണ്‍മെന്റ് മേഖലയിലെ കാഗോരോയിലെ മാലാഗം കമ്മ്യൂണിറ്റിയില്‍ നടന്ന ആക്രമണത്തില്‍ 3 പേര്‍ കൊല്ലപ്പെട്ടതിന് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം മാലാഗം, സോക്വോങ്ങ് കമ്മ്യൂണിറ്റികളിലായി നടന്ന ആക്രമണങ്ങളില്‍ 36 പേരും, കച്ചിയയിലെ ഉങ്ങ്വാന്‍ ഗ്രമത്തില്‍ നടന്ന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും, രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവാഞ്ചലിക്കല്‍ ചര്‍ച്ച് വിന്നിംഗ് ഓള്‍ (ഇസിഡബ്ലിയുഎ) വചനപ്രഘോഷണ വിഭാഗം തലവന്‍ യൂസഫ്‌ ഗാനിന്റെ ഭാര്യയും, മക്കളും തട്ടിക്കൊണ്ടുപോകപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സ്വന്തം കുടുംബത്തിന്റെ മുന്നില്‍വെച്ചാണ് ഇദ്ദേഹം ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന്റെ ഇരകള്‍ എല്ലാവരും തന്നെ ക്രിസ്ത്യാനികളാണെന്ന് സി.എസ്.ഡബ്യു’വിന്റെ അഡ്വക്കസി ജോയിന്റ് തലവനായ ഡോ. ഖടാസി ഗോണ്ട്വേ പറഞ്ഞു. ക്രിസ്ത്യന്‍ ഗ്രാമങ്ങളാണ് ആക്രമിക്കപ്പെട്ടതെന്നും ബൊക്കോഹറാമും, മറ്റ് തീവ്രവാദി സംഘടനകളുമായി കൈകോര്‍ത്തിരിക്കുന്ന ഫുലാനി പോരാളികളുമാണ് ആക്രമണത്തിന്റെ പിന്നിലെന്നും ഇവര്‍ വെളിപ്പെടുത്തി. ഇതിനു മുന്‍പുണ്ടായ ആക്രമണങ്ങളില്‍ നിന്നും വളരെ ഭീതിജനകവുമായ ആക്രമണമായിരുന്നുവെന്നും ഗോണ്ട്വേ പറയുന്നു. കടുണയില്‍ മാത്രം 11 സൈനീക കേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ തുടര്‍ക്കഥയാവുകയാണെന്നും ഗോണ്ട്വേ സ്മരിച്ചു. ക്രിസ്തുമസ് ആഘോഷത്തിനായി ഒരുപാടുപേര്‍ ഒത്തുകൂടുമെന്നും, അതിനാല്‍ ആക്രമിക്കുക എളുപ്പമാണെന്നും അവര്‍ക്കറിയാം, ക്രിസ്തുമസ് തടസ്സപ്പെടുത്തുക മാത്രമല്ല വരുന്ന ഫെബ്രുവരിയില്‍ നടക്കുവാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ നിന്നും ക്രൈസ്തവരെ അകറ്റുക എന്ന ലക്ഷ്യം കൂടി ആക്രമണത്തിന്റെ പിന്നിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സായുധ കൊള്ള സംഘങ്ങളും, ബൊക്കോഹറാം പോലെയുള്ള ഇസ്ലാമിക തീവ്രവാദികളുടെയും, ഫുലാനികളുടെയും തുടര്‍ച്ചയായ ആക്രമണങ്ങള്‍ നൈജീരിയന്‍ ക്രൈസ്തവരുടെ ജീവിതം അപകടത്തിലാക്കിയിരിക്കുകയാണ്. അതേസമയം നൈജീരിയയിലെ ക്രൈസ്തവര്‍ക്കെതിരെ ഈ ക്രിസ്തുമസ് കാലത്ത് കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന്‍ മതസ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്ന പ്രമുഖ മനുഷ്യാവകാശ സംഘടനയായ ക്രിസ്റ്റ്യന്‍ സോളിഡാരിറ്റി വേള്‍ഡ്വൈഡ് (സി.എസ്.ഡബ്ലിയു) മുന്നറിയിപ്പ് നല്‍കി. ലോകത്ത് ക്രൈസ്തവര്‍ ഏറ്റവും കൂടുതലായി പീഡിപ്പിക്കപ്പെടുന്ന 50 രാജ്യങ്ങളേക്കുറിച്ചുള്ള ഓപ്പണ്‍ഡോഴ്സിന്റെ പട്ടികയില്‍ ഏഴാമതാണ് നൈജീരിയയുടെ സ്ഥാനം.
Image: /content_image/News/News-2022-12-21-21:19:16.jpg
Keywords: നൈജീ
Content: 20249
Category: 18
Sub Category:
Heading: സിബിസിഐ ആസ്ഥാനത്ത് ക്രിസ്തുമസ് ആഘോഷം
Content: ന്യൂഡൽഹി: സിബിസിഐ ആസ്ഥാനത്ത് ക്രിസ്തുമസ് ആഘോഷം നടന്നു. സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ കേന്ദ്ര വാർത്താ വിനിമയ, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ മുഖ്യാതിഥിയായിരുന്നു. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ലിയോപോൾ ജിറെല്ലി ക്രിസ്തുമസ് സന്ദേശം നൽകി. ചടങ്ങിൽ അർജന്റീന അംബാസിഡർ ഹ്യൂഗോ ഷാവിയർ ഗൊബ്ബിയും പങ്കെടുത്തു. ഡൽഹി ആർച്ച് ബിഷപ്പ് ഡോ. അനിൽ കൂട്ടോ, ഫരീദാബാദ് ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര, ഗുഡ്ഗാവ് ബിഷപ്പ് തോമസ് മാർ അന്തോണിയോസ് എന്നിവരും ക്രിസ്മസ് സന്ദേശം നൽകി. എംപിമാരായ ജോസ് കെ. മാണി, ബെന്നി ബഹനാൻ, ആന്റോ ആന്റണി, തോമസ് ചാഴികാടൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ഫ്രാൻസിസ്കോ സാർഡീന, ഭുവ നേശ്വർ കലിത എന്നിവരും പങ്കെടുത്തു.
Image: /content_image/India/India-2022-12-22-09:44:29.jpg
Keywords: സി‌ബി‌സി‌ഐ
Content: 20250
Category: 18
Sub Category:
Heading: വേദനിക്കുന്നവരിലും പാര്‍ശ്വവത്ക്കരിക്കപ്പെടുന്നവരിലും ഈശോയെ കണ്ടെത്തണം: മോണ്‍. ജോസഫ് മലേപ്പറമ്പില്‍
Content: പാലാ: തിരുപ്പിറവിയുടെ ആഹ്ലാദവും ആഘോഷങ്ങളും ബാഹ്യപ്രകടനങ്ങളിലല്ല മറിച്ച് ഹൃദയങ്ങളിലാണ് ആരംഭിക്കേണ്ടതെന്ന് പാലാ രൂപത വികാരി ജനറാള്‍ മോണ്‍.ജോസഫ് മലേപ്പറമ്പില്‍. നാല്പതാമത് പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്റെ മൂന്നാം ദിനമായ ഇന്നലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഉണ്ണീശോയെ സ്വീകരിക്കാന്‍ ബെത്ലഹേമിലെ പുല്‍തൊഴുത്തുപോലെ നമ്മുടെ ഹൃദയങ്ങളെ സജ്ജമാക്കണം. ദരിദ്രര്‍ക്ക് സുവിശേഷം അറിയിക്കാന്‍ നിയോഗിക്കപ്പെട്ട നാം വേദന അനുഭവിക്കുന്നവരെ കണ്ടെത്തുകയും അവര്‍ക്ക് ഈശോയുടെ സ്‌നേഹം പകരുകയും ചെയ്യണമെന്നു അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പൂജ്യരാജാക്കന്മാരും ആട്ടിടയന്മാരും തിരുപ്പിറവിയുടെ സദ്വാര്‍ത്തയറിഞ്ഞ് പുല്‍ത്തൊഴുത്തില്‍ എത്തിയപ്പോള്‍ അവര്‍ക്ക് ലഭിച്ച സമാനതകളില്ലാത്ത സന്തോഷം നേടിയെടുക്കാന്‍ നമുക്കും കഴിയും. ദരിദ്രരിലും വേദനയനുഭിക്കുന്നവരിലും ഈശോയെ കണ്ടെത്തുമ്പോഴാണ് നമ്മുടെ ക്രിസ്മസ് ധന്യവും അര്‍ത്ഥപൂര്‍ണ്ണവുമായി മാറുന്നത്. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെ ഹൃദയത്തോട് ചേര്‍ക്കുമ്പോഴും വേദനിക്കുന്നവരെ ആശ്വസിപ്പിക്കുമ്പോഴും വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുമ്പോഴും ഈശോയുടെ നിര്‍മ്മലമായ സ്‌നേഹം നമുക്കും മനുഷ്യഗണം മുഴുവനിലേക്കും സംവഹിക്കപ്പെടും. അവര്‍ക്ക് ശുശ്രൂഷ ചെയ്യുമ്പോഴാണ് നമുക്ക് അര്‍ത്ഥപൂര്‍ണ്ണമായ ക്രിസ്മസ് ലഭിക്കുന്നതും യഥാര്‍ത്ഥ ക്രൈസ്തവന്റെ വിജയം സാധ്യമാകുന്നതും. അപ്പോഴാണ് പൊന്നുണ്ണി നമ്മുടെ ഹൃദയങ്ങളില്‍ പിറക്കുന്നതെന്നും മോണ്‍.മലേപ്പറമ്പില്‍ പറഞ്ഞു. കണ്‍വന്‍ഷനില്‍ റൂഹാ മൗണ്ട് മൊണാസ്ട്രി സുപ്പീരിയര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നയിച്ചു. ഫാ. ബിനോയി കരിമരുതുങ്കല്‍, ഫാ. നോബിള്‍ തോട്ടത്തില്‍, ഫാ. ജോബിന്‍ കുളത്തുങ്കല്‍ തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. കണ്‍വന്‍ഷനില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്ക് മോണ്‍.ജോസഫ് മലേപ്പറമ്പില്‍, ഫാ. ജോസ് വള്ളോംപുരയിടം, ഫാ. അഗസ്റ്റിന്‍ തെരുവത്ത്, ഫാ. ജോസഫ് തടത്തില്‍ (സീനിയര്‍), ഫാ. മാത്യു പുല്ലുകാലയില്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി. കണ്‍വന്‍ഷന്‍ ശുശ്രൂഷകള്‍ക്ക് മോണ്‍.സെബാസ്റ്റ്യന്‍ വേത്താനത്ത്, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ഫാ.ക്രിസ്റ്റി പന്തലാനി, ഫാ. ജോര്‍ജ് വടയാറ്റുകുഴി, സിസ്റ്റര്‍ ട്രീസ തുരുത്തേല്‍ എസ്. എച്ച്, സിസ്റ്റര്‍ മെറിന്‍ എസ്. എച്ച്, സിസ്റ്റര്‍ മേരി എസ്. എച്ച്, സിസ്റ്റര്‍ മേഘ എസ്. എച്ച്, സിസ്റ്റര്‍ ലിസ എസ്. എച്ച്, സിസ്റ്റര്‍ സോണിയ ചെറ്റകാരിക്കല്‍, സിസ്റ്റര്‍ റോസിലിന്‍ ചെറ്റകാരിക്കല്‍, സിസ്റ്റര്‍ റോസമ്മ തോട്ടിപ്പാട്ട്, ജോസഫ് പുല്ലാട്ട്, ജോസഫ് തുണ്ടത്തില്‍, സെബാസ്റ്റ്യന്‍ പൈലി, ജോര്‍ജുകുട്ടി പാലക്കാട്ട്കുന്നേല്‍, തൊമ്മച്ചന്‍ പാറയില്‍, മാത്തുക്കുട്ടി താന്നിക്കല്‍, ജോയി നെല്ലിയകുന്നേല്‍, കുര്യന്‍ ചേറാടിക്കല്‍, ലാലു പാലമറ്റം, തോമസ് പുളിക്കാട്ട്, ജോണി കുട്ടിയാനി, ബെന്നി കണ്ടത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Image: /content_image/India/India-2022-12-22-09:53:24.jpg
Keywords: തിരുപ്പിറവി
Content: 20251
Category: 1
Sub Category:
Heading: ഭ്രൂണഹത്യ ക്ലിനിക്കിന് സമീപം പ്രാർത്ഥിച്ച പ്രോലൈഫ് ആക്ടിവിസ്റ്റിനെ അറസ്റ്റ് ചെയ്ത് ബ്രിട്ടീഷ് പോലീസ്
Content: ബിർമിംഗ്ഹാം (ബ്രിട്ടന്‍): ഭ്രൂണഹത്യ ക്ലിനിക്കിന് സമീപം നിന്ന് പ്രാർത്ഥിച്ചുവെന്ന കുറ്റം ആരോപിച്ച് പ്രോലൈഫ് ആക്ടിവിസ്റ്റിനെ അറസ്റ്റ് ചെയ്ത് ബ്രിട്ടീഷ് പോലീസ്. ബിർമിംഗ്ഹാമിലെ ബി പി എ എസ് റോബർട്ട് ക്ലിനിക്കിനു സമീപത്തു നിന്നാണ് ഇസബൽ വോഗൻ സ്പ്രൂസ് എന്ന പ്രോലൈഫ് ആക്ടിവിസ്റ്റിനെ കസ്റ്റഡിയിലെടുത്തത്. ക്ലിനിക്കിലേക്ക് എത്തുന്ന സ്ത്രീകളെ പിന്തിരിപ്പിക്കുന്നത് തടയുന്നതിനു വേണ്ടി ബഫർ സോണുകൾ പ്രാബല്യത്തിൽ കൊണ്ടുവരുന്ന ഉത്തരവ് അടുത്തിടെ ബിർമിംഗ്ഹാം നഗരസഭ പാസാക്കിയിരുന്നു. ഇത് പ്രകാരം, ബഫർ സോണുകളുടെ പരിധിയില്‍ നിന്ന് പ്രാർത്ഥിക്കുന്നതും, നോട്ടീസുകൾ വിതരണം ചെയ്യുന്നതും, പ്ലക്കാർഡുകൾ പിടിക്കുന്നതും സര്‍ക്കാര്‍ നിയമവിരുദ്ധമായാണ് കാണുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ വിവരം വെസ്റ്റ് മിഡ്‌ലാന്‍ഡ്സ് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ ജാമ്യത്തിൽ ഇറങ്ങിയിരിക്കുന്ന ഇസബൽ അടുത്തവർഷം ഫെബ്രുവരി രണ്ടാം തീയതി ബിർമിങ്ഹാമിലെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകണം. ബഫർ സോൺ നിയമം മറ്റു ചില നഗരസഭകളും അടുത്തിടെ പാസാക്കിയിരുന്നു. ഇംഗ്ലണ്ടിനെ കൂടാതെ, സ്കോട്ട്‌ലൻഡ്, നോർത്തേൺ അയർലണ്ട് എന്നീ രാജ്യങ്ങളും ബഫർ സോൺ നിയമങ്ങൾ രാജ്യ വ്യാപകമായി കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. ഈ ശ്രമങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാണ്. മതസ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്ന സന്നദ്ധ സംഘടനയായ അലയൻസ് ഡിഫൻഡിങ് ഫ്രീഡം വിഷയത്തില്‍ നിയമ പോരാട്ടം നടത്തുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം സമാധാനപരമായി ഉപയോഗിക്കാൻ സംരക്ഷണം നൽകുന്ന യഥാർത്ഥ ജനാധിപത്യ രാജ്യമാണോ തങ്ങൾ എന്ന് സ്വയം വിലയിരുത്തണമെന്നു സംഘടനയുടെ പ്രതിനിധി ജർമനിയ ഇഗ്നുബോൽ പറഞ്ഞു. ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ ലിവര്‍പൂളില്‍ ഗര്‍ഭഛിദ്ര കേന്ദ്രത്തിനു സമീപത്ത് നിശബ്ദമായി പ്രാര്‍ത്ഥിച്ചതിന്റെ പേരില്‍ അറസ്റ്റിലായ റോസ ലാലോര്‍ എന്ന എഴുപത്തിയാറുകാരി നടത്തിയ നിയമപോരാട്ടം ഒടുവില്‍ വിജയം കണ്ടിരിന്നു.
Image: /content_image/News/News-2022-12-22-10:33:59.jpg
Keywords: ഭ്രൂണഹത്യ, അബോര്‍ഷ
Content: 20252
Category: 1
Sub Category:
Heading: യുക്രൈനിലെ കുട്ടികളുടെ പുഞ്ചിരി നഷ്ടപ്പെട്ടിരിക്കുന്നു: ദുരിതകയത്തിലെ കുഞ്ഞുങ്ങളെ അനുസ്മരിച്ച് ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ ദുരിത ദിനങ്ങൾ തുടരുമ്പോൾ, യുദ്ധത്തിന്റെ പരിണിതഫലങ്ങൾക്ക് ഇരകളാകുന്ന കുട്ടികളെ അനുസ്മരിച്ച് ഫ്രാൻസിസ് പാപ്പ. ഇന്നലെ ഡിസംബർ ഇരുപത്തിയൊന്ന് ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ച്ചാവേളയിലാണ് റഷ്യ ഏല്‍പ്പിച്ച കനത്ത യുദ്ധത്തിന്റെ ആഘാതങ്ങള്‍ ഏറ്റുവാങ്ങി കൊണ്ടിരിക്കുന്ന കുരുന്നുകളെ പാപ്പ അനുസ്മരിച്ചത്. യുക്രൈനിലെ കുഞ്ഞുങ്ങളുടെ മുഖത്ത് സന്തോഷം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ പാപ്പ, ഒരു കുട്ടിക്ക് പുഞ്ചിരിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നത് ഗുരുതരമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നതെന്നും പറഞ്ഞു. മനുഷ്യത്വരഹിതവും കഠിനവുമായ ഒരു യുദ്ധത്തിന്റെ ദുരന്തമാണ് യുക്രൈൻ കുട്ടികൾ വഹിക്കുന്നത്. വെളിച്ചവും ഊർജ്ജോത്പാദന സാധ്യതകളും ഇല്ലാതെ, തണുപ്പിനെ അതിജീവിക്കാൻ ബുദ്ധിമുട്ടുന്ന യുക്രൈൻ ജനതയ്ക്ക് കഴിയുന്നതും വേഗം സമാധാനം സംജാതമാകാന്‍ വേണ്ടി പ്രാർത്ഥിക്കാമെന്ന് പാപ്പ ആഹ്വാനം ചെയ്തു. ക്രിസ്തുമസിന് ദിവസങ്ങള്‍ ശേഷിക്കേ യുക്രൈനിലെ ജനതയ്ക്കു വേണ്ടി പാപ്പ നിരവധി തവണ ശബ്ദമുയർത്തിയിരിന്നു. പാപ്പായുടെ ഇടപെടലിനെ തുടര്‍ന്നു യുക്രൈൻ ജനതയ്ക്ക് തെർമൽ വസ്ത്രങ്ങളും, ഊർജ്ജോത്പാദനത്തിനായി ജനറേറ്ററുകളും ഉൾപ്പെടെ നിരവധി സഹായങ്ങൾ കഴിഞ്ഞ ദിവസം എത്തിച്ചിട്ടുണ്ട്. യുക്രൈനിലെ ജനങ്ങൾക്ക് വേണ്ടിയുള്ള വത്തിക്കാന്റെ സഹായസമാഹരണം തുടരുകയാണ്. ഡിസംബർ പത്തൊൻപതാം തീയതി ഈ സംഭാവനകൾ ഒരു ലക്ഷം യൂറോയിലേക്കെത്തിയെന്ന് അവർ വ്യക്തമാക്കി. റഷ്യ - യുക്രൈൻ യുദ്ധത്തിൽ യുക്രൈനിലെ നാൽപതു ശതമാനത്തോളം ഊർജ്ജോത്പാദകകേന്ദ്രങ്ങൾ തകർക്കപ്പെട്ടിരുന്നു. യുക്രൈനിലെ അതിശൈത്യം മൂലമുള്ള അടിയന്തിരാവസ്ഥ തുടരുന്നതിനാലും, യുദ്ധത്തിന് അറുതിവരാത്തതിനാലും രാജ്യത്തിനു വേണ്ടിയുള്ള ധനശേഖരണം ജനുവരി എട്ടു വരെ തുടരുമെന്ന് വത്തിക്കാൻ ഡിക്കാസ്റ്ററി അറിയിച്ചു.
Image: /content_image/News/News-2022-12-22-11:48:00.jpg
Keywords: പാപ്പ