Contents

Displaying 19881-19890 of 25031 results.
Content: 20273
Category: 10
Sub Category:
Heading: ക്രിസ്തുമസ് നാളിൽ തടവറയിൽ നീറുന്ന ഓർമകളുമായി പാക്ക് ക്രൈസ്തവ വനിത
Content: ലാഹോര്‍: ക്രിസ്തുമസിനെ ആഹ്ലാദത്തോടെ ലോകമെമ്പാടുമുള്ള സമൂഹം വരവേല്‍ക്കുമ്പോള്‍ നീറുന്ന ഓർമ്മകളുമായി തടവറയിൽ കഴിയുകയാണ് പാക്കിസ്ഥാനി സ്വദേശിയായ ഷഗുഫ്ത കിരൺ എന്ന ക്രൈസ്തവ വനിത. വാട്സാപ്പിലൂടെ അയച്ച സന്ദേശത്തിൽ മതനിന്ദ കുറ്റത്തിന്റെ പരിധിയിൽ വരുന്ന ഉള്ളടക്കം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി രണ്ടുവർഷം മുന്‍പാണ് അവരെ അധികൃതർ ജയിലിൽ അടച്ചത്. രണ്ട് കുട്ടികളുള്ള ഷഗുഫ്ത കുടുംബാംഗങ്ങളുടെ സാന്നിധ്യമില്ലാതെ ഇത് രണ്ടാം തവണയാണ് ക്രിസ്തുമസ് ആചരിക്കുന്നത്. തന്റെ ശാരീരിക, മാനസിക അവസ്ഥ പരിമിതമാണെന്നു വെളിപ്പെടുത്തി അഭിഭാഷകർ വഴി അവർ കുട്ടികൾക്ക് കത്തയച്ചിരുന്നു. വേർപിരിഞ്ഞ് കഴിയാൻ ഇനി ഒട്ടും തന്നെ സാധിക്കില്ലെന്നും, ഒരുമിക്കാൻ പൂർണ്ണഹൃദയത്തോടെ ആഗ്രഹിക്കുന്നുവെന്നും കത്തിൽ പറയുന്നു. കുടുംബമായി ഒരുമിച്ച്, ഇനിയും ക്രിസ്തുമസ് ആഘോഷിക്കാൻ അവസരം തരണമെന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നതായി ഷഗുഫ്തയുടെ കത്തിൽ സൂചിപ്പിക്കുന്നുണ്ട്. അമ്മ തിരിച്ചു വരുന്നതും കാത്ത് കണ്ണീരോടെ കുട്ടികളും കാത്തിരിക്കുകയാണ്. സുഹൃത്തുക്കളും, ബന്ധുക്കളും അവരെ നോക്കാൻ ഒപ്പം ഉണ്ടെങ്കിലും വലിയ മാനസിക പിരിമുറുക്കത്തിലൂടെയാണ് കുട്ടികൾ കടന്നുപോകുന്നത്. ലോകമെമ്പാടുമുള്ള കുടുംബങ്ങൾ ക്രിസ്തുമസ് ആഘോഷിക്കുമ്പോൾ, നിരവധി നിരപരാധികളാണ് പാക്കിസ്ഥാനിൽ തടവറയിൽ ഈ സമയം കഴിയുന്നതെന്ന് വോയിസ് ഓഫ് ജസ്റ്റിസ് എന്ന സർക്കാർ ഇതര സംഘടനയുടെ അധ്യക്ഷൻ ജോസഫ് ജാൻസൺ 'ഏജൻസിയ ഫിഡെസ്' എന്ന മാധ്യമത്തോട് പറഞ്ഞു. തടവറയിൽ കഴിയുന്ന ഷഗുഫ്തയുടെയും മറ്റ് ചില ക്രൈസ്തവരുടെയും പേരുകൾ പരാമർശിച്ച അദ്ദേഹം വ്യക്തിപരമായ വൈരാഗ്യം തീർക്കാൻ മതനിന്ദാ നിയമത്തെ പലരും ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. നിരപരാധികളാണെന്ന് തെളിയിക്കാനും, കുറ്റവിമുക്തരായി തീരാനും നിരവധി വർഷങ്ങൾ ജയിലിൽ കഴിയേണ്ടതായി വരുന്നു. ഇത് അവരുടെ ജീവിതം തന്നെ നശിപ്പിക്കുന്നു. ഒരു ക്രൈസ്തവ വിശ്വാസിയായതിനാലാണ് ഷഗുഫ്തയ്ക്ക് നേരെ ആരോപണം ഉണ്ടായതെന്നാണ് തങ്ങൾ വിശ്വസിക്കുന്നതെന്ന് പറഞ്ഞ ജോസഫ് ജാൻസൺ, മതനിന്ദാ നിയമത്തിന്റെ ദുരുപയോഗം തടയാൻ സർക്കാർ ഇടപെടണമെന്നും ആവശ്യപ്പെട്ടു. വ്യാജ മതനിന്ദ കുറ്റം ആരോപിച്ച് എട്ട് വര്‍ഷത്തോളം തടവില്‍ കഴിഞ്ഞ ആസിയ ബീബി എന്ന ക്രൈസ്തവ വനിതയ്ക്കു ശക്തമായ അന്താരാഷ്ട്ര സമ്മര്‍ദ്ധത്തെ തുടര്‍ന്നു മോചനം ലഭിച്ചിരിന്നു. എന്നാല്‍ ഇതേ തുടര്‍ന്നു രാജ്യത്തു വന്‍ കലാപമാണ് അരങ്ങേറിയത്.
Image: /content_image/News/News-2022-12-26-16:15:03.jpg
Keywords: ക്രിസ്തുമസ്
Content: 20274
Category: 18
Sub Category:
Heading: സമര മാർഗ്ഗങ്ങളിൽ നിന്ന് വൈദികരും അല്‍മായരും പിന്മാറണം: സീറോമലബാർ സഭ
Content: കാക്കനാട്: ഡിസംബർ 23-24 തീയതികളിൽ എറണാകുളം-അങ്കമാലി അതിരൂപതയുടെ കത്തീഡ്രൽ ദേവാലയമായ സെന്റ് മേരിസ് ബസിലിക്കയിൽ നടന്ന പ്രതിഷേധങ്ങളിൽ സീറോമലബാർ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയും, എറണാകുളം-അങ്കമാലി അതിരൂപയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രറേറ്റർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തും ദുഃഖവും വേദനയും രേഖപ്പെടുത്തി പ്രസ്തുത സംഭവങ്ങളെ അപലപിച്ചു. ദേവാലയ വിശുദ്ധിയുടെയും കൗദാശികമായ പാവനതയുടെയും സഭാപരമായ അച്ചടക്കത്തിന്റെയും സകല അതിർവരമ്പുകളും ലംഘിച്ച സംഭവങ്ങളാണ് എറണാകുളം-അങ്കമാലി അതിരൂപതയുടെ ബസിലിക്ക ദേവാലയത്തിനകത്ത് ഡിസംബർ 23-24 തീയതികളിൽ നടന്നത്. ഒരു സമരമാർഗ്ഗമായി വി. കുർബാനയെ ഉപയോഗിച്ച രീതി സമാനതകളില്ലാത്ത അച്ചടക്കലംഘനമാണെന്ന്‍ സീറോ മലബാര്‍ മീഡിയ കമ്മീഷന്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് വി. കുർബാനയെ അവഹേളിക്കുകയും ദേവാലയത്തിന്റെ പവിത്രതയെ കളങ്കപ്പെടുത്തുകയും ചെയ്ത എല്ലാവർക്കുമെതിരെ സഭാപരമായ കർശന നടപടി സ്വീകരിക്കുന്നതാണ്. സീറോമലബാർ സഭാ മെത്രാൻ സിനഡിൻ്റെ തീരുമാനപ്രകാരം, പരിശുദ്ധ സിംഹാസനത്തിന്റെ അംഗീകാരത്തോടെ നിശ്ചയിക്കപ്പെട്ട ഏകീകൃത കുർബാനയർപ്പണരീതിയ്ക്കെതിരായും അതിനോടുള്ള പ്രതിഷേധമായും ഏതാനും വൈദികരും അല്മായരും ചേർന്നു നടത്തിയ നീതികരിക്കാനാവാത്ത സംഭവങ്ങളിൽ സീറോമലബാർ സഭ ഒന്നാകെ അതീവ ദുഃഖത്തിലാണ്. ഏകീകൃത കുർബാനയർപ്പണവുമായി ബന്ധപ്പെട്ട സമരമാർഗ്ഗങ്ങളിൽ നിന്ന് ഇതിന് നേതൃത്വം കൊടുക്കുന്ന വൈദികരും അല്മായരും പിന്മാറണമെന്നും സഭാപരമായ അച്ചടക്കം പാലിക്കണമെന്നും അഭ്യർത്ഥിക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.
Image: /content_image/India/India-2022-12-26-19:28:09.jpg
Keywords: സീറോ മലബാ
Content: 20275
Category: 1
Sub Category:
Heading: ക്രിസ്തുമസ് വാരത്തിലും മാറ്റമില്ല: ഒരാഴ്ചക്കുള്ളില്‍ നൈജീരിയയില്‍ നിന്ന് തട്ടിക്കൊണ്ടുപോയത് 3 വൈദികരെ
Content: അബൂജ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ ക്രിസ്തുമസ് വാരമായ ഈ ഒരാഴ്ചക്കുള്ളില്‍ തട്ടിക്കൊണ്ടുപോയത് 3 കത്തോലിക്ക വൈദികരെ. കിഴക്കന്‍ നൈജീരിയയിലെ ഒടുക്പൊ രൂപതയിലെ സാന്താ മരിയ ഡെ ഒക്പോഗ ആശുപത്രിയിലെ ചാപ്ലൈനായ ഫാ. മാര്‍ക്ക് ഒജോടുവാണ് അവസാനമായി തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികന്‍. ഡിസംബര്‍ 22-ന് ബെന്യു സംസ്ഥാനത്തിലെ ഒക്പോഗ-ഒജാപോ ഹൈവേയില്‍വെച്ചാണ് ഇദ്ദേഹം തട്ടിക്കൊണ്ടുപോകലിനു ഇരയായതെന്നു ഒടുക്പൊ രൂപത പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികരുടെ മോചനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് ഒടുക്പോ മെത്രാന്‍ മോണ്‍. മൈക്കേല്‍ എകോവി അപോച്ചി വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചു. ഫാ. മാര്‍ക്ക് ഒജോടു തട്ടിക്കൊണ്ടുപോകപ്പെടുന്നതിനു രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പാണ് കടുണ സംസ്ഥാനത്തിലെ സാന്‍ അന്റോണിയോ ഡെ കഫാന്‍ചാന്‍ ഇടവക വികാരിയായ ഫാ. സില്‍വസ്റ്റര്‍ ഒകെചുക്വുവിനെ സായുധധാരികള്‍ തട്ടിക്കൊണ്ടുപോയത്. ഡിസംബര്‍ 20-ന് അര്‍ദ്ധരാത്രിയില്‍ ഇടവക ദേവാലയത്തിലെ റെക്ടറിയില്‍ നിന്നുമാണ് ഫാ. ഒകെചുക്വുവിനെ തട്ടിക്കൊണ്ടു പോയതെന്നു ‘ഏജന്‍സിയ ഫിദെസ്’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫാ. ഒകെചുക്വുവിന്റെ സുരക്ഷിതമായ മോചനത്തിന് നിയമപരമായി സാധ്യമായതെല്ലാം ചെയ്യുമെന്ന് രൂപത അറിയിച്ചിട്ടുണ്ട്. അബിയ സംസ്ഥാനത്തിലെ ഉമുവാഹിയ രൂപതയിലെ ഫാ. ക്രിസ്റ്റഫര്‍ ഒഗിഡെയാണ് ഈ ആഴ്ച തട്ടിക്കൊണ്ടു പോകലിന് ഇരയായ ആദ്യ വൈദികന്‍. ഡിസംബര്‍ 17-ന് സാന്റാ മരിയ അസുന്ത ഇടവക ദേവാലയത്തില്‍ നിന്നും തോട്ടടുത്തുള്ള ഗ്യാസ് സ്റ്റേഷനിലേക്ക് പോകുന്ന വഴിയാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ടു പോയത്. ഫാ. ഒഗിഡെയുടെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഉമുവാഹിയ രൂപതാധ്യക്ഷന്‍ മോണ്‍. മൈക്കേല്‍ കാലു ഉക്പോങ്ങ് വിശ്വാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. നൈജീരിയയില്‍ വൈദികര്‍ തട്ടിക്കൊണ്ടുപോകപ്പെടുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്. മോചനദ്രവ്യം ആവശ്യപ്പെട്ട് പണം സമ്പാദിക്കുകയാണ് അക്രമികളുടെ പ്രഥമ ലക്ഷ്യം. തട്ടിക്കൊണ്ടുപോകപ്പെടുന്ന വൈദീകരില്‍ പലരും കൊല്ലപ്പെടുകയാണ് പതിവ്. നൈജീരിയയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 2019 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന ബൊക്കോഹറാം എന്ന ഇസ്ലാമിക തീവ്രവാദി സംഘടനയുടേയും ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനികളുടേയും തുടര്‍ച്ചയായ ആക്രമണങ്ങളും നൈജീരിയന്‍ ക്രൈസ്തവരുടെ ജീവിതം ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ്‌ ബുഹാരിയുടെ ഭരണത്തില്‍ ജനങ്ങള്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ പ്രസിഡന്റ് രാജിവെക്കണമെന്ന ആവശ്യം ശക്തമാണ്. ഇസ്ലാമിക തീവ്രവാദികളുടെ ആക്രമണങ്ങള്‍ക്ക് ബുഹാരി ഗവണ്‍മെന്റ് മൗനാനുവാദം നല്‍കുന്നുണ്ടെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
Image: /content_image/News/News-2022-12-26-19:40:54.jpg
Keywords: നൈജീ
Content: 20276
Category: 18
Sub Category:
Heading: ആവേശമായി നസ്രാണി യുവശക്തി മഹാസംഗമം
Content: അണക്കര: സീറോ മലബാർ യൂത്ത് മൂവ്മെന്റ് കാഞ്ഞിരപ്പള്ളി രൂപത യുവജന സംഗമം - നസ്രാണി യുവശക്തി മഹാസംഗമം അണക്കരയിൽ നടത്തി. നൂറ്റിനാൽപത് ഇടവകകളിൽ നിന്നായി അയ്യായിരത്തോളം യുവജനങ്ങൾ സംഗമത്തിൽ പങ്കെടുത്തു.ഷംഷാബാദ് രൂപത മെത്രാൻ മാർ റാഫേൽ തട്ടിൽ മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി രൂപത വിവിധ കാലങ്ങളിലായി സമൂഹത്തിന്റെ ഉന്നമനത്തിനായി ചെയ്ത പ വർത്തനങ്ങളെക്കുറിച്ചും ക്രിസ്തു കേന്ദ്രീകൃതമായ ജീവിതം നയിക്കേണ്ടത്തിന്റെ പ്രാധാന്യത്തെ കുറിച്ചും മാർ റാഫേൽ തട്ടിൽ യുവജനങ്ങളെ ഉദ്ബോധിപ്പിച്ചു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം നിർവഹിച്ചു. വർദ്ധിച്ചു വരുന്ന വിദ്യാർഥി കുടിയേറ്റങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച മാർ ജോസ് പുളിക്കൽ നാട്ടിലുണ്ടാവുന്ന തൊഴിലവസരങ്ങളും സംവരണ സംവിധാനങ്ങളും പരമാവധി ഉപയോഗിക്കുന്നതിൽ യുവജനങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആഹ്വാനം ചെയ്തു. സഭയുടെ ഭാവി യുവജനങ്ങളിലാണെന്ന് സന്ദേശം നൽകിയ സീറോ മലബാർ സഭ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പറഞ്ഞു. സിനിമ സംവിധായകൻ ലാൽ ജോസ്, ചാനൽ അവതാരകൻ ടോം കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു. ആൽമരം മ്യൂസിക് ബാൻഡ്, യുവജനങ്ങളുടെ കലാപരിപാടികൾ എന്നിവയും നടത്തി. രൂപത എസ്എംവൈഎം ഡയറക്ടർ ഫാ. വർഗീസ് കൊച്ചുപുരയ്ക്കൽ, അണക്കര ഫൊറോന ഡയറക്ടർ ഫാ. ജോസ് ചവറപ്പുഴ, ജോപ്പു ഫിലിപ്പ്, ഡിലൻ കോഴിമല, മുൻ കാല രൂപത ഭാരവാഹികൾ, വിവിധ ഫൊറോന, ഇടവക ഡയറക്ടർമാർ, ആനിമേറ്റേ ഴ്സ്, രൂപത - ഫൊറോന എക്സിക്യൂട്ടീവ്സ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്‍കി.
Image: /content_image/India/India-2022-12-27-10:10:06.jpg
Keywords: നസ്രാണി യുവ
Content: 20277
Category: 11
Sub Category:
Heading: ഭ്രൂണഹത്യയിൽ കൊല്ലപ്പെട്ട 96 ശിശുക്കളെ പ്രാര്‍ത്ഥനാപൂര്‍വ്വം സംസ്കരിച്ച് ഇക്വഡോര്‍ രൂപത
Content: ക്വിറ്റോ: ഭ്രൂണഹത്യയിൽ കൊല്ലപ്പെട്ട 96 ശിശുക്കളെ ഇക്വഡോറിലെ ഡൗളെ രൂപത വളരെ ആദരപൂര്‍വ്വം ക്രിസ്തീയമായ രീതിയില്‍ സംസ്കരിച്ചു. തെരുവിൽ നിന്നാണ് ഈ കുരുന്നുകളുടെ മൃതശരീര ഭാഗങ്ങള്‍ രൂപതയ്ക്ക് ലഭിക്കുന്നത്. രൂപതാധ്യക്ഷന്‍ ബിഷപ്പ് ക്രിസ്റ്റഫ് കുഡ്ലാവിക് സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി. ലാ അരോര കമ്പോസാന്റോസ് എന്ന പാർക്കിൽ ഡിസംബർ ഇരുപതാം തീയതിയാണ് ചടങ്ങുകൾ നടന്നതെന്ന് മൂവിമിയന്റോ മരിയാനോ ഫൗണ്ടേഷൻ ആർമാട ബ്ലാങ്ക 'എസിഎ പ്രൻസ' എന്ന മാധ്യമത്തോട് പറഞ്ഞു. തെരുവിൽ നിന്ന് ലഭിച്ച കുട്ടികൾക്ക് ആദരവോട് കൂടിയ ഒരു ക്രൈസ്തവ സംസ്കാരമാണ് നൽകിയതെന്ന് സംഘടന പ്രസ്താവിച്ചു. സംസ്ഥാനത്തെ പോലീസ് സേനയും, അറ്റോർണി ജനറലിന്റെ ഓഫീസും, കോട്ടോ അതിരൂപതയും, വോയിസ് ഓഫ് ദ അൺബോൺ ക്യാമ്പയിനിലെ അംഗങ്ങളും ചടങ്ങുകള്‍ക്ക് പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. കുഞ്ഞിപ്പൈതങ്ങളുടെ തിരുനാൾ ദിവസമായ ഡിസംബർ 28നു ബിഷപ്പ് ക്രിസ്റ്റഫ് കുഡ്ലാവികും, ഗുയാക്കുൽ സഹായ മെത്രാൻ ഗുസ്താവോ റോസാലസും മൃതസംസ്കാരം നടത്തിയ ശിശുക്കളുടെ ഓർമ്മയ്ക്ക് വേണ്ടി പ്രത്യേക വിശുദ്ധ കുർബാന അർപ്പിക്കും. സകല വിശുദ്ധരുടെയും തിരുനാള്‍ ദിനമായ നവംബര്‍ 1ന് ഇക്വഡോറിലെ ഗ്വായാക്വില്‍ അതിരൂപതയില്‍ ഭ്രൂണഹത്യ അടക്കമുള്ള വിവിധ കാരണങ്ങളാല്‍ ജീവന്‍ നഷ്ടപ്പെട്ട കുരുന്നുകള്‍ക്ക് വേണ്ടി പ്രത്യേക ബലിയര്‍പ്പണം നടന്നിരിന്നു.
Image: /content_image/News/News-2022-12-27-10:55:02.jpg
Keywords: ഇക്വഡോ
Content: 20278
Category: 10
Sub Category:
Heading: ബെത്ലഹേം നഗരത്തിലെ ക്രിസ്തുമസ് ആഘോഷം പ്രാർത്ഥനാനിർഭരം; പങ്കുചേർന്ന് ഭാരതത്തിൽ നിന്നുള്ള തീർത്ഥാടകരും
Content: ബെത്ലഹേം: ഏകരക്ഷകനായ യേശുവിന്റെ ജനനം കൊണ്ട് പ്രസിദ്ധമായ ബെത്ലഹേം നഗരത്തിൽ കൊറോണ വൈറസ് വ്യാപനം മൂലം രണ്ട് വർഷമായി മുടങ്ങിയ ക്രിസ്തുമസ് ആഘോഷങ്ങൾ ഇത്തവണ പ്രാർത്ഥനാനിർഭരമായി നടന്നു. ബെത്ലഹേം നഗരത്തിൽ ഇത്തവണ വിപുലമായ ആഘോഷങ്ങളാണ് നടന്നത്. ലോകമെമ്പാടും നിന്ന് നിരവധി തീർത്ഥാടകരാണ് ആഘോഷങ്ങളുടെ ഭാഗമായി വിശുദ്ധ നാട്ടിൽ എത്തിചേർന്നത്. വിശുദ്ധ നാടിന്റെ ഉത്തരവാദിത്വമുള്ള ലാറ്റിൻ പാത്രിയാർക്കീസ് ആർച്ച്‌ ബിഷപ്പ് പിയർബാറ്റിസ്റ്റ പിസബെല്ല തിരുപിറവി ദേവാലയത്തില്‍ നടന്ന തിരുകർമ്മങ്ങൾക്കു മുഖ്യകാർമികത്വം വഹിച്ചു. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ അഞ്ച് സംഘങ്ങളും ആഘോഷങ്ങളിൽ സജീവമായി പങ്കെടുത്തു. ഇരുന്നൂറ്റിഅൻപതോളം ഇന്ത്യക്കാർ ആഘോഷങ്ങളുടെ ഭാഗമാകാൻ ഇവിടേക്ക് എത്തിയെന്നും, അവിടെ നിലവില്‍ ഇവിടെ കഴിയുന്ന നിരവധി ഇന്ത്യക്കാരോടൊപ്പം ആഘോഷങ്ങളിൽ പങ്കെടുത്തുവെന്നും സ്കോപ്പസ് വേൾഡ് ട്രാവലിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അശോക് രവി പിടിഐ എന്ന മാധ്യമത്തോട് പറഞ്ഞു. സിറിയൻ ഓർത്തഡോക്സ് സഭയുടെ കോർ എപ്പിസ്കോപ്പ ഫാ. സ്ലീബാ കാട്ടുമങ്ങാട്ടിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ നിന്നും 50 പേരുടെ തീർത്ഥാടക സംഘമാണ് ഇത്തവണ ബെത്ലഹേമിൽ എത്തിയത്. വിശുദ്ധ നാട്ടിൽ സമാധാനത്തിന് വേണ്ടി പ്രാർത്ഥിച്ചുവെന്നും, വ്യത്യസ്തതകൾക്ക് സമാധാനത്തോടെ പരിഹാരം കാണാൻ ആളുകൾക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫാ. സ്ലീബാ പറഞ്ഞു. നേരത്തെ പലസ്തീനിലെ ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയും സ്കൗട്ടിന്റെ പരേഡോടുകൂടിയാണ് ബെത്ലഹേം നഗരത്തിൽ ആഘോഷങ്ങൾക്ക് തുടക്കമായത്. തിരുപ്പിറവി ദേവാലയത്തിന്റെ പുറത്ത് മാങ്കർ സ്ക്വയറിലൂടെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ അവർ നടന്നു നീങ്ങി. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fposts%2Fpfbid02qjRsbkkwfnG3evHsbRgnZ3yYaPrRFA3uWvwwBTkqJZ78VkYimWyoKbHvZs8A77MMl&show_text=true&width=500" width="500" height="812" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> പ്രധാനപ്പെട്ട ആഘോഷ പരിപാടികൾ അരങ്ങേറിയ മാങ്കർ സ്ക്വയറിൽ മനോഹരമായ ഒരു ക്രിസ്തുമസ് ട്രീയും അണിയിച്ചൊരുക്കിയിരുന്നു. ആഘോഷ പരിപാടികളിൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒരു ലക്ഷത്തിഇരുപതിനായിരം ആളുകൾ എത്തുമെന്നാണ് ഇസ്രായേൽ ടൂറിസം മന്ത്രാലയം നേരത്തെ പറഞ്ഞിരുന്നത്. കൊറോണ വൈറസ് നിയന്ത്രണങ്ങൾക്ക് മുൻപ് 2019 ഒരു ലക്ഷത്തിഅൻപതിനായിരം ആളുകളാണ് പരിപാടികളിൽ പങ്കെടുക്കാൻ എത്തിയത്. ഇത് ഒരു റെക്കോർഡ് ആയിരുന്നു. അതേസമയം ജനുവരി മാസം മുതൽ നവംബർ മാസം വരെ 12 ലക്ഷത്തോളം ക്രൈസ്തവ തീർത്ഥാടകർ ഇസ്രായേലിലേക്ക് എത്തിയെന്നാണ് ടൂറിസം മന്ത്രാലയത്തിന്റെ കണക്ക്.
Image: /content_image/News/News-2022-12-27-13:03:19.jpg
Keywords: ബെത്ലഹേ
Content: 20279
Category: 11
Sub Category:
Heading: അന്ന് ഇന്ത്യന്‍ വോയിസ് റിയാലിറ്റി ഷോയിലെ മിന്നും താരം, ഇന്ന് ക്രിസ്തുവിന്റെ വൈദികന്‍: കൊച്ചിയില്‍ നിന്നും ഒരു പൗരോഹിത്യ സാക്ഷ്യം
Content: കൊച്ചി: ഉന്നതപദവി, സ്ഥാനമാനങ്ങള്‍ എന്നിവയിലൂടെ ഏറെ ശ്രദ്ധ നേടിയവര്‍ പൗരോഹിത്യവും സമര്‍പ്പിത ജീവിതവും തെരഞ്ഞെടുത്ത അനേകം സാക്ഷ്യങ്ങള്‍ വിദേശത്തു നിന്നു റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ അക്കൂട്ടത്തിലേക്ക് ചേര്‍ക്കപ്പെടുകയാണ് കൊച്ചിയില്‍ നടന്ന ഒരു പൗരോഹിത്യ സ്വീകരണവും. പ്രമുഖ ടെലിവിഷന്‍ ചാനലായ മഴവില്ല് മനോരമയില്‍ നടന്ന ഇന്ത്യന്‍ വോയിസ് മ്യൂസിക് റിയാലിറ്റി ഷോയില്‍ ഗ്രാന്‍ഡ് ഫിനാലേയില്‍ നാലാം സ്ഥാനം നേടിയ തോപ്പുംപടി പള്ളുരുത്തി സ്വദേശി ബിബിൻ ജോർജാണ് കഴിഞ്ഞ ദിവസം തിരുപ്പട്ട സ്വീകരണത്തിലൂടെ ക്രിസ്തുവിന്റെ പ്രിയ പുരോഹിതനായി മാറിയിരിക്കുന്നത്. ഡിസംബർ 22ന് പള്ളുരുത്തി സെന്റ് ലോറൻസ് ദേവാലയത്തിൽ നടന്ന തിരുകര്‍മ്മങ്ങളില്‍ കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയില്‍ മുഖ്യകാർമികനായിരിന്നു. പില്‍ക്കാലത്ത് ബിബിൻ ജോർജ്ജിലെ സംഗീത വൈഭവം മനസിലാക്കിയ അന്നത്തെ ഇടവക വികാരിയായിരുന്ന ഫാ. ജോർജ് എടേഴത്താണ് ഇടവക ക്വയറിൽ അംഗമാക്കി ബിബിനെ ആദ്യമായി മുന്‍നിരയിലേക്ക് കൊണ്ടുവരുന്നത്. അനേകം പ്രിയപ്പെട്ടവരുടെ പിന്തുണ ബിബിന് അന്നു ബലമായി. എറണാകുളം സെന്റ് ആൽബർട്ട്‌സ് കോളേജിൽനിന്ന് എം.കോം ബിരുദാനന്തര ബിരുദം പൂർത്തിയാക്കി ജോലി ചെയ്യുന്ന കാലത്താണ് ‘ഇന്ത്യൻ വോയിസ് റിയാലിറ്റി ഷോ’യിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. പ്രഗത്ഭരായ അനേകം മത്സരാര്‍ത്ഥികളെ പിന്നിലാക്കി ആയിരങ്ങളുടെ ഹൃദയത്തിൽ ഇടംപിടിച്ചാണ് ബിബിൻ ജോർജ് അന്നു നാലാം സ്ഥാനം നേടിയത്. 2012ൽ നടന്ന ‘ഇന്ത്യൻ വോയിസ് റിയാലിറ്റി ഷോ’യുടെ ഒന്നാം സീസണിലായിരിന്നു സുവര്‍ണ്ണ നേട്ടം. </p> <iframe width="709" height="399" src="https://www.youtube.com/embed/wYgD7Iq6urM" title="Yeesho Ezhunnallumee | BIBIN | Christian Devotional Song #Yeesho_Ezhunnallumee #Bibin" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture" allowfullscreen></iframe> <p> പൗരോഹിത്യ പഠനം ആരംഭിക്കുന്നതിനു മുന്‍പ് ആകസ്മിക സംഭവങ്ങള്‍- അല്ല, ദൈവത്തിന്റെ വിസ്മയാവഹമായ പദ്ധതികള്‍ ബിബിന്റെ ജീവിതത്തില്‍ ഉണ്ടായി. ഏറ്റവും അടുത്ത സുഹൃത്തായ ആന്റണി ഫ്രാൻസിസ് ഉരുളോത്തിന്റെ ഉടുപ്പിടിൽ (vestition) ചടങ്ങിലേക്ക് ബിബിനെ ക്ഷണിച്ചിരിന്നു. അന്നത്തെ ചടങ്ങുകളുടെ പാട്ടിന്റെ നേതൃത്വവും ബിബിനെ തന്നെ ഏൽപിച്ചു. സുഹൃത്തിന്റെ നിർബന്ധം മൂലം ബിബിന് ആ ചടങ്ങിൽ പങ്കെടുത്തപ്പോള്‍ ലഭിച്ചതു പുതിയ ബോധ്യങ്ങളും ഉള്‍ക്കാഴ്ചകളുമായിരിന്നു. ഇതിനെ കുറിച്ച് ബിബിന്‍ പ്രമുഖ കത്തോലിക്ക മാധ്യമമായ 'ലൈഫ്ഡേ'യോട് പങ്കുവെച്ചത് ഇങ്ങനെ; “ചടങ്ങുകൾക്കിടയിൽ പരിശുദ്ധാത്മാവിന്റെ പാട്ട് പാടിക്കൊണ്ടിരുന്നപ്പോൾ എന്റെ ഉള്ളിൽ എന്തോ സംഭവിച്ചു. ആ സമയം എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ‘ഇതായിരുന്നു എന്റെ വഴി, എവിടെയൊക്കെയോ എന്റെ നന്മകൾ കൈവിട്ടുപോയി’; ‘ഇതായിരുന്നു നിന്റെ വഴി, എവിടെയൊക്കെയോ നിന്റെ നന്മകൾ കൈവിട്ടുപോയി’ എന്ന് ഉള്ളിലിരുന്ന് ആരോ മന്ത്രിക്കുന്നതായി എനിക്ക് അനുഭവപ്പെട്ടു. ആ നിമിഷം മുതൽ എന്നിൽ ചില മാറ്റങ്ങള്‍ സംഭവിക്കാന്‍ തുടങ്ങി.” ചടങ്ങിൽ സംബന്ധിച്ച ശേഷം മനസിന് ഉണ്ടായ മനമാറ്റം വേഗത്തിലായിരിന്നു. കോതമംഗലം രൂപതയിൽപെട്ട, ഇറ്റലിയിൽ ശുശ്രൂഷചെയ്യുന്ന ഫാ. തോമസ് ജോബി ചെറുക്കോട്ട് എന്ന വൈദികനിലൂടെ ദൈവം ബിബിനോട് സംസാരിക്കുകയായിരിന്നു. ഫേസ്ബുക്ക് ചാറ്റ് ബോക്‌സിലൂടെ വൈദികനുമായി സംസാരിച്ചപ്പോള്‍ ആ സംസാരത്തിന് പിന്നില്‍ ദൈവം തന്നെയാണെന്നു സ്ഥിരീകരിക്കുകയാണ് ഈ യുവവൈദികന്‍. അതിന് കാരണമായി അദ്ദേഹം 'ലൈഫ്ഡേ'യോട് പറഞ്ഞത് ഇങ്ങനെ. ''പൗരോഹിത്യം വളരെ ശ്രേഷ്ഠമാണെന്നും അത് കാലഹരണപ്പെട്ട ഒന്നല്ലായെന്ന എന്ന ബോധ്യം എനിക്ക് ഉറപ്പിച്ചുതന്നത് ആ വൈദികൻ തന്നെയാണ്. അദ്ദേഹത്തിലൂടെ ദൈവമായിരുന്നു എന്നിലേക്ക് ഇടപെട്ടതെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ ആ വൈദികനെ എന്റെ ജീവിതത്തിൽ എനിക്ക് മറക്കാൻ സാധിക്കുകയില്ല”. പില്‍ക്കാലത്ത് സ്റ്റീഫൻ ദേവസിയുടെ മ്യൂസിക് ബാൻഡിൽ ഏതാനും നാൾ പ്രവർത്തിച്ച ബിബിനെ തേടി ‘ഇന്ത്യയുടെ സംഗീതമാന്ത്രികൻ’ എ. ആർ റഹ്മാന്റെ ക്ഷണവും ലഭിച്ചിരിന്നു. മാനുഷികമായി പറഞ്ഞാല്‍ ഏറ്റവും ഉന്നതമായ ഭാവി കണ്‍മുന്നില്‍ ഉണ്ടായിരിന്നിട്ടും ക്രിസ്തുവിന്റെ പ്രിയ ദാസനാകുക എന്ന ഒറ്റ ലക്ഷ്യം തന്റെ പൗരോഹിത്യ സ്വീകരണത്തിലൂടെ സ്വന്തമാക്കിയതിന്റെ ആഹ്ളാദത്തിലാണ് ഇന്നു ഈ നവ വൈദികന്‍. ഫാ. ബിബിനൊപ്പം ഡീക്കന്മാരായ ഡെറിൻ, നിജു ജോസി SDS എന്നിവരും ഇതേ ദേവാലയത്തില്‍ തിരുപ്പട്ട സ്വീകരണം നടത്തിയിരിന്നു.
Image: /content_image/News/News-2022-12-27-16:46:17.jpg
Keywords: പൗരോഹിത്യ
Content: 20280
Category: 13
Sub Category:
Heading: ക്രൈസ്തവര്‍ രാജ്യത്തിന് നല്‍കിയ മഹത്തായ സംഭാവനകള്‍ക്ക് നന്ദി പറഞ്ഞ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയിഖ് ഹസീന
Content: ധാക്ക: ബംഗ്ലാദേശിന് വേണ്ടി ക്രൈസ്തവര്‍ നല്‍കിയ മഹത്തായ സംഭാവനകള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി ഷെയിഖ് ഹസീന. ഇരുന്നൂറോളം പേരടങ്ങുന്ന ക്രൈസ്തവ പ്രതിനിധിസംഘവുമായി ധാക്കയിലെ ഗവേഷണ കൗണ്‍സിലിന്റെ ഓഡിറ്റോറിയത്തില്‍വെച്ച് നടന്ന വിര്‍ച്വല്‍ കൂടിക്കാഴ്ചക്കിടയിലാണ് ഷെയിഖ് ഹസീന നന്ദിയര്‍പ്പിച്ചത്. എല്ലാവര്‍ക്കും തുല്യ അവകാശങ്ങളുള്ള ഒരു ബംഗ്ലാദേശ് പടുത്തുയര്‍ത്തികൊണ്ടിരിക്കുകയാണ് തങ്ങളെന്നും ക്രൈസ്തവര്‍ രാഷ്ട്രത്തിനു നല്‍കിയ സംഭാവനകളെ അഭിനന്ദിക്കുകയാണെന്നും ഷെയിഖ് ഹസീന പറഞ്ഞു. ക്രിസ്ത്യന്‍ റിലീജിയസ് വെല്‍ഫെയര്‍ ട്രസ്റ്റിന്റെ സഹായത്തോടെ ബംഗ്ലാദേശ് യുണൈറ്റഡ് ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയാണ് കൂടിക്കാഴ്ചക്ക് അവസരമൊരുക്കിയത്. ധാക്ക മെത്രാപ്പോലീത്തയും ബംഗ്ലാദേശ് മെത്രാന്‍ സമിതിയുടെ പ്രസിഡന്റുമായ മോണ്‍. ബിജോയ്‌ എന്‍ ക്രൂസ്, ബംഗ്ലാദേശ് ക്രിസ്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് നിര്‍മോള്‍ റൊസാരിയോ ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ നേതാക്കള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഈ ക്രിസ്തുമസ് വേളയില്‍ ബംഗ്ലാദേശിലെ എല്ലാ ക്രൈസ്തവര്‍ക്കും ആശംസകൾ അറിയിക്കുന്നുവെന്നും നീതിയും സമാധാനവും പുനഃസ്ഥാപിക്കുവാനാണ് യേശു ക്രിസ്തു ഭൂമിയില്‍ വന്നതെന്നും യേശുവിനെ ബഹുമാനത്തോടെ ഓര്‍മ്മിക്കുന്നുവെന്നും ഷെയിഖ് ഹസീന ആശംസയില്‍ പറഞ്ഞു. നമ്മുടെ ജനത ഒരേ മതവിശ്വാസത്തില്‍പ്പെട്ടവരല്ല. എല്ലാവരുടേയും ക്ഷേമത്തിന് വേണ്ടിയാണ് നമ്മള്‍ പ്രവര്‍ത്തിക്കുന്നത്. മനുഷ്യന് നന്മ ചെയ്യുവാനാണ് യേശു ക്രിസ്തു പഠിപ്പിച്ചിരിക്കുന്നത്. രാഷ്ട്രപിതാവ് ഷെയിഖ് മുജിബുര്‍ റഹ്മാനും ഇതില്‍ വിശ്വസിച്ചിരുന്നുവെന്നും ഷെയിഖ് ഹസീന കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസം, തൊഴില്‍, ജീവിത സാഹചര്യം തുടങ്ങിയവ ഉറപ്പുവരുത്തിക്കൊണ്ട് സമൂഹത്തില്‍ പിന്തള്ളപ്പെട്ടവരെ മുന്നിലേക്ക് കൊണ്ടുവരുമെന്നും പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ക്രിസ്തുമസ് ആശംസ അവസാനിക്കുന്നത്. ബംഗ്ലാദേശിലെ ന്യൂനപക്ഷമായ ക്രിസ്ത്യന്‍ സമൂഹത്തോടു കാണിച്ച പരിഗണനക്ക് മോണ്‍. ബിജോയ്‌ എന്‍ ക്രൂസ് പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു. 400 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പോര്‍ച്ചുഗീസ് മിഷ്ണറിമാരാണ് ബംഗ്ലാദേശില്‍ സുവിശേഷ പ്രഘോഷണത്തിന് തുടക്കമിട്ടത്. നിലവില്‍ 16.6 കോടിയോളം വരുന്ന ബംഗ്ലാദേശി ജനസംഖ്യയില്‍ പത്തു ലക്ഷം ക്രൈസ്തവര്‍ മാത്രമാണ് ഉള്ളത്. ഇതില്‍ പകുതി കത്തോലിക്കരും ബാക്കി പകുതി പ്രൊട്ടസ്റ്റന്‍റ് വിശ്വാസികളുമാണ്.
Image: /content_image/News/News-2022-12-27-19:19:09.jpg
Keywords: ബംഗ്ലാദേ
Content: 20281
Category: 13
Sub Category:
Heading: ക്രിസ്തുമസ് ദിനത്തില്‍ യഹൂദ സമൂഹവുമായി ചേര്‍ന്ന് 40,000 പാവപ്പെട്ടവര്‍ക്ക് ആഹാരമൊരുക്കി മെക്സിക്കന്‍ അതിരൂപത
Content: ഗ്വാഡലാജാര: മെക്സിക്കോയിലെ ഗ്വാഡലാജാര അതിരൂപത യഹൂദ സമൂഹവുമായി കൈകോര്‍ത്തുകൊണ്ട് ക്രിസ്തുമസ് ദിനത്തില്‍ പാവപ്പെട്ടവര്‍ക്കായി 40,000 ക്രിസ്തുമസ് അത്താഴം വിതരണം ചെയ്തു. “10,000 ക്രിസ്തുമസ് ഇന്‍ വണ്‍” എന്ന ഈ സംരംഭത്തിന്റെ തുടര്‍ച്ചയായ നാലാം വര്‍ഷമാണ്‌ ഇത് സംഘടിപ്പിച്ചത്. അതിരൂപതയിലെ നാല്‍പ്പതോളം ഇടവകകളില്‍ നിന്നും ഭക്ഷണം ശേഖരിച്ചായിരിന്നു വിതരണം. ഗ്വാഡലാജാര മെട്രോപ്പോളിറ്റന്‍ പ്രദേശത്തെ ഏറ്റവും പാവപ്പെട്ടവര്‍ക്ക് അന്തിയുറങ്ങുവാനുള്ള ഒരു അഭയകേന്ദ്രവും ഇവര്‍ തയ്യാറാക്കിയിരിന്നു. ജീവിതം ദുഷ്കരവും, ദുരിതവുമായവര്‍ക്ക് പ്രത്യാശ നല്‍കുന്നതിന് വേണ്ടിയാണ് ഈ സംരംഭമെന്നു ഗ്വാഡലാജാര അതിരൂപതയുടെ സെക്രട്ടറി ചാന്‍സിലറായ ഫാ. ജാവിയര്‍ മഗ്ദാലെനോ കുയേവ പറഞ്ഞു. വര്‍ഷം ചെല്ലുംതോറും ഈ ഉപവി പ്രവര്‍ത്തനത്തിന്റെ ഗുണഭോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘10,000 ക്രിസ്തുമസ് ഇന്‍ വണ്‍’ സംരംഭം തുടങ്ങിയ ആദ്യ വര്‍ഷം 10,000 പേര്‍ക്ക് ഭക്ഷണം നല്‍കുവനായിരുന്നു പദ്ധതി തയാറാക്കിയിരുന്നതെങ്കിലും 13,000-ത്തോളം പേര്‍ക്ക് നല്‍കുകയുണ്ടായി. 2021-ല്‍ 20,000 ഗുണഭോക്താക്കളെയാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും 30,000 പേര്‍ക്ക് ഭക്ഷണം ഒരുക്കി. ഇത് ഭക്ഷണം കൊടുക്കല്‍ മാത്രമല്ല മറിച്ച് സമാധാനത്തിന്റേയും, ഐക്യത്തിന്റേയും, പരസ്പര സഹായത്തിന്റേയും അടയാളം കൂടിയാണെന്നും ഫാ. മഗ്ദാലെനോ ചൂണ്ടിക്കാട്ടി. ചോളപ്പൊടി കൊണ്ട് ഉണ്ടാക്കുന്ന പരമ്പരാഗത മെക്സിക്കന്‍ ഭക്ഷണമായ ടമാലയും, വിവിധതരം മധുരപദാര്‍ത്ഥങ്ങളുമാണ് ഇക്കൊല്ലത്തെ ക്രിസ്തുമസ് ഡിന്നറില്‍ ഉള്‍പ്പെടുത്തിയത്. എപ്പോഴും മറ്റുള്ളവരോട് കരുണകാണിക്കുന്ന സഭയുടെ മറ്റൊരു കാരുണ്യ പ്രവര്‍ത്തനമാണ് ഈ സംരംഭമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ ഗ്വാഡലാജാര അതിരൂപതാ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ജോസ് ഫ്രാന്‍സിസ്കോ റോബ്ലസ് ഒര്‍ട്ടേഗ പറഞ്ഞു. നമ്മള്‍ എല്ലാവരും ദൈവകരുണയുടെ സ്വീകര്‍ത്താക്കള്‍ ആണെന്ന് ഓര്‍മ്മിപ്പിച്ച മെത്രാപ്പോലീത്ത, സംരംഭം യഹൂദ സമൂഹവുമായുള്ള കൂട്ടായ്മയുടെ ഒരു അനുഭവമായി മാറുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. 2000 പേര്‍ക്കുള്ള ഭക്ഷണം ക്രിസ്തുമസ് ദിനത്തില്‍ വൈകിട്ട് 6 മണിക്ക് ഗ്വാഡലാജാര മെട്രോപ്പൊളിറ്റന്‍ കത്തീഡ്രലില്‍വെച്ചാണ് വിതരണം ചെയ്തത്.
Image: /content_image/News/News-2022-12-27-21:17:08.jpg
Keywords: മെക്സിക്കോ
Content: 20282
Category: 18
Sub Category:
Heading: ജോർജ് സെബാസ്റ്റ്യന്‍ ന്യൂനപക്ഷ കമ്മീഷന്റെ സമുദായ നേതാക്കളുടെ പാനലില്‍
Content: ന്യൂഡൽഹി: ദേശീയ ന്യൂനപക്ഷ കമ്മീഷൻ പുതുതായി രൂപീകരിച്ച സമുദായ നേതാക്കളുടെ പാനൽ അംഗമായി ക്രൈസ്തവ സഭകളുടെ പ്രതിനിധിയായി ജോർജ് സെബാസ്റ്റ്യനെ നാമനിർദേശം ചെയ്തു. ന്യൂനപക്ഷ സമുദായങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ കമ്മീഷന് ഉപദേശങ്ങളും നി ർദേശങ്ങളും സമർപ്പിക്കുകയാണ് ഇവരുടെ ചുമതല. കേരളത്തിലെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ടിന്റെ (അസോസിയേഷൻ ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസസ്) ജനറൽ സെക്രട്ടറിയാണ് സാമൂഹ്യ പ്രവർത്തകനായ ജോർജ് സെബാസ്റ്റ്യൻ.
Image: /content_image/India/India-2022-12-28-10:22:58.jpg
Keywords: ന്യൂനപക്ഷ