Contents

Displaying 19921-19930 of 25031 results.
Content: 20313
Category: 18
Sub Category:
Heading: ബെനഡിക്ട് പാപ്പ ആധുനിക കാലത്ത് കത്തോലിക്ക സഭയ്ക്കു ദിശാബോധം നല്‍കിയ പിതാവ്: കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ
Content: തിരുവനന്തപുരം: ആധുനിക കാലത്ത് കത്തോലിക്ക സഭയെ ദിശാബോധത്തോടു കൂടി നയിച്ച പരിശുദ്ധ ബനഡിക്ട് പതിനാറാമൻ മാർപാപ്പ തനിക്ക് ലഭിച്ച ദൈവശാസ്ത്രപഠനത്തിന്റെയും നിരീക്ഷണങ്ങളുടെയും അനുഭവങ്ങളുടെയും വെളിച്ചത്തിൽ സഭയ്ക്ക് ഒരു തുടർച്ച നൽകിയ പിതാവാണെന്നു മലങ്കര കത്തോലിക്ക സഭയുടെ തലവനും കെസിബിസി അധ്യക്ഷനുമായ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. റോമിലെ സിനഡുകളിൽ സംബന്ധിക്കുമ്പോൾ പൗരസ്ത്യസഭകളോടും ഭാരതത്തി ലെ സഭാസമൂഹത്തോടൊക്കെ വളരെ അടുപ്പം പ്രകടമാക്കിയിട്ടുള്ള പിതാവാണ്. തന്നെ കർദ്ദിനാൾ സംഘത്തിലേക്കു നിയമിച്ചത് പരിശുദ്ധ പിതാവാണ്. സീറോ മലബാർ സഭയുടെ അധ്യക്ഷൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെയും കർദ്ദിനാൾ സംഘത്തിലേക്കു നിയമിച്ചത് പരിശുദ്ധ ബനഡിക്ട് പതിനാറാമൻ മാർപാപ്പയാണെന്നു കർദ്ദിനാൾ ക്ലീമീസ് സ്മരിച്ചു. ലോകം അറിയുന്ന ഈ ദൈവശാസ്ത്രജ്ഞന് സഭയുടെ സാരഥി എന്ന നിലയിൽ നൽകിയിട്ടുള്ള എല്ലാ സേവനങ്ങളെയും ശുശ്രൂഷകളെയും ഓർക്കുന്നു. വ്യക്തിപരമായി അദ്ദേഹത്തിന് എന്നെ അറിയാമായിരുന്നു. എവിടെയായിരുന്നാലും എന്നെ പേരു ചൊല്ലി വിളിക്കുന്ന ഒരു ബന്ധം ഉണ്ടായിരുന്നു. മലങ്കര സഭയുടെ ആരാധനകളോടും വേദശാസ്ത്ര സമീപനങ്ങളോടും മാർപാപ്പായ്ക്ക് ഒരാഭിമുഖ്യമുണ്ടായിരുന്നു. അദ്ദേഹം ദൈവശാസ്ത്രജ്ഞനായിരുന്നതു കൊണ്ട് ദൈവശാസ്ത്ര വിഷയങ്ങളിൽ വലിയ താൽപര്യമുണ്ടായിരുന്നു. എന്റെ മുൻഗാമിയായ സിറിൾ മാർ ബസേലിയോസ് ബാവയുമായും അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ടായിരുന്നു. കേരള കത്തോലിക്ക സഭയുടെ നാമത്തിൽ, കെസിബിസിയുടെ അധ്യക്ഷൻ എന്ന നിലയിൽ പരിശുദ്ധപിതാവിന്റെ നിര്യാണത്തിലുള്ള അനു ശോചനവും പ്രാർത്ഥനയും സഭാ മക്കളെയും ഏവരെയും അറിയിക്കുകയാണെന്നും മാർ ക്ലീമിസ് പറഞ്ഞു.
Image: /content_image/India/India-2023-01-01-06:46:38.jpg
Keywords: ബാവ
Content: 20314
Category: 1
Sub Category:
Heading: കേരള സഭയെ ചേര്‍ത്തുപിടിച്ച ബെനഡിക്ട് പാപ്പ
Content: കേരള കത്തോലിക്ക സഭയെ ചേര്‍ത്തുപിടിച്ച പത്രോസിന്റെ പിന്‍ഗാമി കൂടിയായിരിന്നു ബെനഡിക്ട് പതിനാറാമൻ മാർപാപ്പ. സഭയുടെ സാർവത്രിക സ്വഭാവം അരക്കിട്ടുറപ്പിക്കുംവിധം അംഗസംഖ്യ നോക്കാതെ എല്ലാ സഭകളുടെയും പ്രതിനിധികൾക്കു വരെ കർദ്ദിനാൾ തിരുസംഘത്തിൽ അദ്ദേഹം സ്ഥാനം നൽകിയിരുന്നു. വിവിധ പൗരസ്ത്യ റീത്തിൽനിന്ന് ഉത്ഭവിച്ച് പൗരസ്ത്യ റീത്തുകളെ അംഗീകരിച്ചാദരിക്കുന്നതിൽ അദ്ദേഹം യാതൊരു മടിയും കാണിച്ചില്ല. നേരത്തേ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി യെയും കർദിനാൾ സ്ഥാനത്തേക്ക് ഉയർത്തിയത് അദ്ദേഹമായിരുന്നു. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയെക്കൂടി കർദ്ദിനാൾ സ്ഥാനത്തേക്ക് ഉയർത്തിക്കൊണ്ട് കേരള സഭയുടെ ചരിത്രത്തിൽ പുത്തൻ അധ്യായം രചിക്കാന്‍ ബനഡിക്ട് പാപ്പയ്ക്കു കഴിഞ്ഞു. ഭാരത കത്തോലിക്കാ സഭയിലെ ആദ്യ വിശുദ്ധയായി സിസ്റ്റർ അൽഫോൻസാമ്മയെ പേരുവിളിച്ചത് ബനഡിക്ട് പതിനാറാമൻ മാർപാപ്പയായിരുന്നു. 2008 ഒക്ടോബർ 12നായിരുന്നു വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ലോകമെങ്ങുനിന്നുമെത്തിയ മലയാളികളെ സാക്ഷിനിർത്തി അദ്ദേഹം നാമകരണം നടത്തിയത്. തേവർപറമ്പിൽ കുഞ്ഞച്ചനെയും സിസ്റ്റർ എവുപ്രാസ്യമ്മയെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചതും അദ്ദേഹമാണ്. ഗീവർഗീസ് മാർ ഇവാനിയോസ് മെത്രാപ്പൊലീത്ത, മദർ ഏലീശ്വ, ഫാ. അഗസ്റ്റിൻ ജോൺ ഊക്കൻ, മാർ മാത്യു മാക്കീൽ, പൂതത്തിൽ തൊമ്മിയച്ചൻ, മദർ പ്രേത, ഫാ. ആന്റണി തച്ചുപറമ്പിൽ എന്നിവരെ ദൈവദാസരായി പ്രഖ്യാപിച്ചതും ബെനഡിക്ട് പതിനാറാമനായിരുന്നു. കൽദായ സുറിയാനി ആരാധനക്രമത്തിന്റെ ആരംഭം മാർ തോമാശ്ലീഹയിലും ശ്ലീഹായുടെ ശിഷ്യരായ അദ്ദായിയിലും മാറിയിലുമാണെന്നു മാർപാപ്പ പഠിപ്പിച്ചിരിന്നു. മാർ തോമാശ്ലീഹ ഒരു പ്രേഷിതനായി ഭാരതത്തിൽ വന്നുവെന്ന പാരമ്പര്യം തീർച്ചയായും ചരിത്രത്തിന്റെ തലത്തിൽ ഗൗരവമായി എടുക്കണമെന്നു (ലിറ്റർജിയുടെ ചൈത ന്യം, പേജ് 167) ബെനഡിക്ട് പാപ്പ ചൂണ്ടിക്കാട്ടിയിരുന്നു. ഡൽഹി കേന്ദ്രമാക്കി ഫരീദാബാദ് രൂപതയും തമിഴ്നാട്ടിൽ രാമനാഥപുരം രൂപതയും സ്ഥാപിച്ചതും രൂപതാധ്യക്ഷന്മാരെ നിയമിച്ചതും സീറോ മലബാർ സഭയോടുള്ള അദ്ദേഹത്തിന്റെ സ്നേഹ വായ്പായാണ് സഭാനേതൃത്വം കണക്കാക്കുന്നത്. സഭയുടെ മുഖപത്രമായ ‘ഒസെർവത്തോരെ റൊമാനോ’യുടെ മലയാളം പതിപ്പിറങ്ങിയതും അദ്ദേഹത്തിന്റെ കാലത്താണ്.
Image: /content_image/News/News-2023-01-01-07:14:10.jpg
Keywords: കർദ്ദിനാ
Content: 20315
Category: 1
Sub Category:
Heading: ബെനഡിക്ട് പാപ്പ ആജീവനാന്ത സമർപ്പണത്തോടെ നിലകൊണ്ട ദൈവശാസ്ത്രജ്ഞനായി എക്കാലവും ഓർമ്മിക്കപ്പെടും: യുഎസ് പ്രസിഡന്‍റ് ബൈഡന്‍
Content: വാഷിംഗ്ടണ്‍ ഡി‌സി: അന്തരിച്ച പോപ്പ് എമിരിറ്റസ് ബെനഡിക്റ്റ് പതിനാറാമന് ആദരാഞ്ജലികൾ അർപ്പിച്ച് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍. മുന്‍ പാപ്പയുടെ വേര്‍പ്പാടില്‍ ദുഃഖമുണ്ടെന്നും ബെനഡിക്ട് പാപ്പ ആജീവനാന്ത സമർപ്പണത്തോടെ നിലകൊണ്ട ദൈവ ശാസ്ത്രജ്ഞനായി എക്കാലവും ഓർമ്മിക്കപ്പെടുമെന്നും ബൈഡന്‍ പറഞ്ഞു. ജില്ലും (ഭാര്യ) താനും ലോകമെമ്പാടുമുള്ള കത്തോലിക്കരോടൊപ്പം, പോപ്പ് എമിരിറ്റസ് ബെനഡിക്റ്റ് പതിനാറാമന്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും തന്റെ തത്വങ്ങളും വിശ്വാസവും വഴി നയിക്കപ്പെടുന്ന, സഭയോടുള്ള ആജീവനാന്ത സമർപ്പണത്തോടെ, നിലകൊണ്ട പ്രമുഖ ദൈവശാസ്ത്രജ്ഞനായി അദ്ദേഹം ഓർമ്മിക്കപ്പെടുമെന്നും ബൈഡൻ പറഞ്ഞു. വൈസ് പ്രസിഡന്റെന്ന നിലയിൽ, ബൈഡൻ 2011- ല്‍ വത്തിക്കാനിൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയിരിന്നു. അന്ന് ബെനഡിക്ട് മാർപാപ്പയോടൊപ്പം സമയം ചെലവഴിക്കാനുള്ള അവസരം ലഭിച്ചിരിന്നു, അദ്ദേഹത്തിന്റെ ഇടപെടലും സ്വാഗതവും അർത്ഥവത്തായ സംഭാഷണവും താന്‍ എക്കാലവും സ്മരിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. പാപ്പയുടെ ജീവകാരുണ്യ ശുശ്രൂഷയിലുള്ള അദ്ദേഹത്തിന്റെ ശ്രദ്ധ നമുക്കെല്ലാവർക്കും പ്രചോദനമായി തുടരട്ടെയെന്നും ബൈഡന്‍ പ്രത്യാശ പ്രകടിപ്പിച്ചു. തന്റെ ജീവിതകാലയളവില്‍ ഭ്രൂണഹത്യ എന്ന മാരക തിന്മയെ ശക്തമായി എതിര്‍ത്തു പ്രസ്താവനകള്‍ നടത്തിയിട്ടുള്ള വ്യക്തിയായിരിന്നു ബെനഡിക്ട് പതിനാറാമൻ മാർപാപ്പ. അതേസമയം ഭ്രൂണഹത്യ വ്യാപിപ്പിക്കുവാന്‍ കുപ്രസിദ്ധമായ പല നടപടികളും കൈക്കൊണ്ടിട്ടുള്ള വ്യക്തിയാണ് ബൈഡന്‍.
Image: /content_image/News/News-2023-01-01-07:43:08.jpg
Keywords: ബെനഡി
Content: 20316
Category: 14
Sub Category:
Heading: ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ പേരിലുള്ള വെബ്സൈറ്റിലേക്ക് സന്ദര്‍ശക പ്രവാഹം
Content: വത്തിക്കാന്‍ സിറ്റി: മുന്‍പാപ്പ ബെനഡിക്ട് പതിനാറാമന്റെ അവസാന ജന്മദിന ആഘോഷത്തോടനുബന്ധിച്ച് അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം നിര്‍മ്മിച്ച {{ https://www.benedictusxvi.com/ ->https://www.benedictusxvi.com}} എന്ന വെബ്സൈറ്റിലേക്ക് സന്ദര്‍ശക പ്രവാഹം. ഇന്നലെ പാപ്പ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടതോടെയാണ് ബെനഡിക്ട് പാപ്പയെ കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്ന വെബ്സൈറ്റിലേക്ക് ആയിരങ്ങള്‍ കടന്നുചെല്ലുന്നത്. ബെനഡിക്ട് പാപ്പയെ കുറിച്ചുള്ള പ്രമുഖ ദൈവശാസ്ത്രജ്ഞരുടെ പ്രധാനപ്പെട്ട കൃതികളില്‍ നിന്നുള്ള ഉദ്ധരണികളും, ജീവചരിത്ര കുറിപ്പുകളും ജര്‍മ്മനിയിലും, വിദേശത്തുമുള്ള വിദഗ്ദരുടെ സഹായത്തോടെ ജോസഫ് റാറ്റ്സിംഗര്‍ അഥവാ ബെനഡിക്ട് പതിനാറാമന്‍ എന്ന മുന്‍പാപ്പയുടെ ജീവിതം, ചിന്ത, പ്രവര്‍ത്തനങ്ങള്‍, ചിത്രങള്‍ തുടങ്ങിയവയെ കുറിച്ചുള്ള വിവരണ ശേഖരണത്തിനുള്ള സമഗ്രമായ അന്താരാഷ്ട്ര ഡിജിറ്റല്‍ വിജ്ഞാന പോര്‍ട്ടലായാണ് https://www.benedictusxvi.com/ കണക്കാക്കുന്നത്. മതനിരപേക്ഷതയാകുന്ന കൊടുങ്കാറ്റടിക്കുന്ന കടലിലെ വിളക്കുമാടമാകുക എന്ന ലക്ഷ്യത്തോടെയാണ് വെബ്സൈറ്റ് ആരംഭിച്ചതെന്നു സൈറ്റിന്റെ നിര്‍മ്മാതാക്കളായ ടാഗെസ്പോസ്റ്റ്‌ ഫൗണ്ടേഷന്‍ നേരത്തെ വ്യക്തമാക്കിയിരിന്നു. ഓഗസ്റ്റ് 28-നാണ് സൈറ്റിന്റെ ഇംഗ്ലീഷ് പതിപ്പ് ഉദ്ഘാടനം ചെയ്തത്. ബെനഡിക്ട് പതിനാറാമന്റെ അറിവോടും സമ്മതത്തോടും കൂടി ടാഗെസ്പോസ്റ്റ്‌ ഫൗണ്ടേഷന്‍ ഫോര്‍ കാത്തലിക് ജേര്‍ണലിസ’വും ' ബെനഡിക്ട് പതിനാറാമന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായിട്ടായി ആരംഭിച്ച വെബ്സൈറ്റ്, പാപ്പ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടതോടെ പ്രധാന ശ്രദ്ധ കേന്ദ്രമായി മാറിയിരിക്കുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-01-01-16:24:50.jpg
Keywords: ബെനഡി
Content: 20317
Category: 1
Sub Category:
Heading: In Pictures: ദിവംഗതനായതിന് ശേഷമുള്ള ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ആദ്യ ചിത്രങ്ങള്‍
Content: ഇന്നലെ ഡിസംബർ 31-ന് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടതിന് ശേഷമുള്ള എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ആദ്യ ചിത്രങ്ങള്‍ വത്തിക്കാൻ പുറത്തുവിട്ടു. പോപ്പ് എമിരിറ്റസ് തന്റെ അവസാനകാലം ചെലവിട്ട മാത്തര്‍ എക്ലേസിയ ആശ്രമത്തിലെ ചാപ്പലിലാണ് ഭൗതിക ശരീരം സൂക്ഷിച്ചിരിക്കുന്നത്. നാളെ ജനുവരി 2 ന് പൊതുദർശനത്തിനായി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് കൊണ്ടുവരുന്നതുവരെ, ഭൗതിക ശരീരം ആശ്രമത്തിലെ ചാപ്പലിലാണ് സൂക്ഷിക്കുക. കാണാം ചിത്രങ്ങള്‍. Picture Courtesy: Vatican Media
Image: /content_image/News/News-2023-01-01-20:22:21.jpg
Keywords: ബെനഡി
Content: 20318
Category: 10
Sub Category:
Heading: “യേശുവേ ഞാന്‍ നിന്നെ സ്നേഹിക്കുന്നു”: ബെനഡിക്ട് പാപ്പയുടെ അവസാനവാക്കിലും 'യേശു' മാത്രം
Content: റോം: ദിവംഗതനായ എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പ നിത്യസമ്മാനത്തിന് വിളിക്കപ്പെടുന്നതിന് മുന്‍പ് അവസാനമായി പറഞ്ഞ വാക്കുകള്‍ പുറത്ത്. സ്വര്‍ഗ്ഗീയ പിതാവിന്റെ സന്നിധിയിലേക്ക് വിളിക്കപ്പെടും മുന്‍പ് പാപ്പ പറഞ്ഞ അവസാന വാക്കുകള്‍ “യേശുവേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു” (Jesus, ich liebe dich) എന്നതായിരിന്നുവെന്ന് അര്‍ജന്റീനിയന്‍ ദിനപത്രമായ ലാ നസിയോണിന്റെ റോമിലെ പ്രതിനിധിയായ എലിസബെറ്റ പിക്യുവാണ് ലോകത്തെ അറിയിച്ചിരിക്കുന്നത്. സത്യ വിശ്വാസത്തിന്റെ കാവലാളായി വിശേഷിപ്പിക്കപ്പെട്ടിരിന്ന എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ആഴമേറിയ വിശ്വാസത്തിന്റെ ഭൂമിയിലെ അവസാന സാക്ഷ്യമായാണ് ഈ വാക്കുകളെ പൊതുവേ വിലയിരുത്തുന്നത്. ബെനഡിക്ട് പതിനാറാമന്‍ പാപ്പ വിടവാങ്ങിയ ഉടന്‍തന്നെ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ജര്‍മ്മന്‍ മെത്രാപ്പോലീത്ത ജോര്‍ജ്ജ് ഗാന്‍സ്വെയിന്‍ ഫ്രാന്‍സിസ് പാപ്പയേ ഫോണില്‍ വിളിച്ച് മരണവിവരം അറിയിക്കുകയായിരുന്നു. 10 മിനിറ്റിനുള്ളില്‍ വത്തിക്കാന്‍ സിറ്റിയിലെ മാത്തര്‍ എക്ലേസിയ ആശ്രമത്തില്‍ കാറിലെത്തിയ ഫ്രാന്‍സിസ് പാപ്പ ആശീര്‍വാദം നല്‍കുകയും മുന്‍പാപ്പയുടെ മൃതദേഹത്തിനരികെ നിശബ്ദമായി പ്രാര്‍ത്ഥിക്കുകയും ചെയ്തുവെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ആ സമയത്ത് അവിടെ സന്നിഹിതരായിരുന്നവര്‍ക്ക് പാപ്പ അനുശോചനം അറിയിച്ചിരിന്നു. ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് ഗാന്‍സ്വെയിനും, 2013-ല്‍ ബെനഡിക്ട് പതിനാറാമന്‍ രാജിവെച്ച ശേഷം അദ്ദേഹത്തേ പരിചരിച്ചിരുന്നവരും, കത്തോലിക്കാ അത്മായ അസോസിയേഷനായ ‘മെമോറസ് ഡോമിനി’ അംഗങ്ങളുമായ കാര്‍മേല, ലോര്‍ഡാന, ക്രിസ്റ്റീന, റോസെല്ല എന്നീ നാല് പേരും, സിസ്റ്റര്‍ ബിര്‍ജിറ്റ് വാന്‍സിംഗും, രണ്ട് നേഴ്സുമാരുമായിരുന്നു അപ്പോള്‍ അവിടെ ഉണ്ടായിരുന്നത്.
Image: /content_image/News/News-2023-01-01-21:53:58.jpg
Keywords: ബെനഡി
Content: 20319
Category: 1
Sub Category:
Heading: ബെനഡിക്ട് പാപ്പയുടെ ഭൗതീകശരീരം ഇന്ന് മുതല്‍ പൊതുദർശനത്തിന്; വത്തിക്കാനിലേക്ക് പതിനായിരങ്ങള്‍ ഒഴുകും
Content: വത്തിക്കാൻ സിറ്റി: ദിവംഗതനായ ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ഭൗതീകശരീരം ഇന്നു മുതല്‍ പൊതുദർശനത്തിനായിവെക്കും. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ് പൊതുദര്‍ശനത്തിനു വെയ്ക്കുക. രാഷ്ട്ര പ്രതിനിധികള്‍, കര്‍ദ്ദിനാളുമാര്‍, മെത്രാപ്പോലീത്തമാര്‍, മെത്രാന്മാര്‍, വൈദികര്‍, വിശ്വാസികള്‍ അടക്കം ജനലക്ഷങ്ങള്‍ പാപ്പയുടെ ഭൗതീകശരീരം കാണാനും പ്രാര്‍ത്ഥിക്കാനും ഈ ദിവസങ്ങളില്‍ എത്തുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. വത്തിക്കാന്‍ സമയം രാവിലെ 9 മണിക്ക് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 01:30) മുതലാണ് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ പൊതുദര്‍ശനം ആരംഭിക്കുക. നിലവില്‍ പോപ്പ് എമിരിറ്റസ് തന്റെ അവസാനകാലം ചെലവിട്ട മാത്തര്‍ എക്ലേസിയ ആശ്രമത്തിലെ ചാപ്പലിലാണ് ഭൗതിക ശരീരം സൂക്ഷിച്ചിരിക്കുന്നത്. ചാപ്പലിൽ നിന്നുള്ള പാപ്പയുടെ മൃതശരീരത്തിന്റെ ചിത്രങ്ങള്‍ വത്തിക്കാന്‍ ഇന്നലെ പുറത്തുവിട്ടിരിന്നു. മാത്തര്‍ എക്ലേസിയയിലെ ആശ്രമത്തില്‍ പാപ്പയോടൊപ്പം കഴിഞ്ഞിരിന്നവര്‍ക്ക് മാത്രമാണ് ഇന്നലെ മൃതശരീരം കാണാന്‍ അനുമതിയുണ്ടായിരിന്നത്. 2022-ലെ അവസാന ദിവസമായ ഡിസംബര്‍ 31 പ്രാദേശിക സമയം രാവിലെ 9.34നാണ് (ഇന്ത്യന്‍ സമയം ഉച്ചക്കഴിഞ്ഞ് 02:04) അദ്ദേഹം നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായി 2005 ഏപ്രിൽ 19ന് സ്ഥാനമേറ്റ അദ്ദേഹം അനാരോഗ്യം മൂലം 2013 ഫെബ്രുവരി 28ന് സ്ഥാനത്യാഗം ചെയ്യുകയായിരിന്നു.
Image: /content_image/News/News-2023-01-02-09:29:32.jpg
Keywords: ബെനഡി
Content: 20320
Category: 18
Sub Category:
Heading: ക്രൈസ്തവ മൂല്യങ്ങളുടെ സംരക്ഷണത്തിനായി ഉജ്ജ്വലമായി പോരാടിയ ഇടയശ്രേഷ്ഠന്‍; ഒരാഴ്ചത്തെ അനുസ്മരണവുമായി ഭാരത സഭ
Content: ന്യൂഡൽഹി: ക്രൈസ്തവ മൂല്യങ്ങളുടെ സംരക്ഷണത്തിനായി ഉജ്ജ്വലമായി പോരാടിയ ഇടയശ്രേഷ്ഠനായിരുന്നു എമിരിറ്റസ് ബെനഡിക്ട് പതിനാറാമനെന്നു സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. പാപ്പയ്ക്കായി അടുത്ത ഒരാഴ്ച ഭാരത കത്തോലിക്ക സഭ പ്രാർത്ഥിക്കുകയും കുർബാന അർപ്പിക്കുകയും ചെയ്യണമെന്നു സിബിസിഐ ആഹ്വാനം ചെയ്തു. കത്തോലിക്കാ സഭയെ സംബന്ധിച്ചു ദൈവശാസ്ത്ര പണ്ഡിതനും കത്തോലിക്ക മൂല്യങ്ങളുടെ സംരക്ഷകനു മായിരുന്ന പോരാളിയെയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നതെന്നു മാർ ആൻഡ്രൂസ് പറഞ്ഞു. സെക്കുലറിസത്തിന്റെ അമിതപ്രസരണത്തെ പ്രതിരോധിച്ച് അടിസ്ഥാനപരമായ ക്രൈസ്തവ മൂല്യങ്ങൾക്കായി ആഹ്വാനം ചെയ്ത ബെനഡിക്ട് പാപ്പയുടെ പഠനങ്ങളും നിരീക്ഷണങ്ങളും എക്കാലവും കത്തോലിക്ക സഭയ്ക്കും ലോകത്തിനു തന്നെയും വലിയ മുതൽക്കൂട്ടാണ്. മാർപാപ്പ പദവിയിൽ എത്തുന്നതിനു മുമ്പുതന്നെ വത്തിക്കാനിൽ കാൽ നൂറ്റാണ്ടോളം നിറഞ്ഞുനിന്ന പ്രതിഭ കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗത്തിലുള്ള കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ അഗാധ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹത്തിന്റെ കബറടക്ക ശുശ്രൂഷ നടക്കുന്ന ജനുവരി 5 പ്രത്യേകം പ്രാർത്ഥിക്കണമെന്നും സിബിസിഐ പ്രസിഡന്റ് ആഹ്വാനം ചെയ്തു.
Image: /content_image/India/India-2023-01-02-10:34:08.jpg
Keywords: ബെനഡി
Content: 20321
Category: 18
Sub Category:
Heading: ജനുവരി 5 ഇ​രി​ങ്ങാ​ല​ക്കു​ട രൂപതയിലെ എല്ലാ ഇടവകകളിലും പ്രാർത്ഥനാദിനമായി ആചരിക്കും
Content: ഇ​രി​ങ്ങാ​ല​ക്കു​ട: ബെ​ന​ഡി​ക്ട് പ​തി​നാ​റാ​മ​ൻ മാ​ർ​പാ​പ്പ​യ്ക്കു ലോകം യാത്രാമൊഴി ചൊല്ലുന്ന മൃതസം​സ്കാ​ര ദി​നമായ ജ​നു​വ​രി 5 ഇരിങ്ങാലക്കു​ട രൂപതയിലെ എല്ലാ ഇടവകകളിലും പ്രാർത്ഥനദിനമായി ആചരിക്കും ബിഷപ്പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​നാണ് പ്രാർത്ഥനാദിനമായി ആചരിക്കുന്നതിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മൃ​ത​സംസ്കാര ദി​ന​ത്തി​ൽ രൂ​പ​ത​യി​ലെ ഇ​ട​വ​ക​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും അനുസ്മരണ സ​മ്മേ​ള​നം ന​ട​ത്തു​ന്ന​ത് അ​ഭി​കാ​മ്യ​മാണെന്നു ബിഷപ്പ് പറഞ്ഞു. മൃ​ത​സം​സ്കാ​ര​സ​മ​യ​ത്ത് ക​റു​ത്ത​കൊ​ടി നാ​ട്ടി​യും പാപ്പയുടെ ചി​ത്രം അ​ല​ങ്ക​രി​ച്ചു​വ​ച്ചും പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യും പാ​പ്പ​യോ​ടു​ള്ള ആ​ദ​ര​വ് പ്ര​ക​ടി​പ്പി​ക്കേ​ണ്ട​താ​ണ്. ജനുവരി അ​ഞ്ചാം തി​യതി​യോ അ​തി​നു​ മുന്‍പോ മാർപാ​പ്പ​യു​ടെ ആ​ത്മാവിന്റെ നിത്യശാന്തിയ്ക്കായി കു​ർ​ബാ​ന, ഒപ്പീസ് എ​ന്നി​വ പ​ള്ളി​ച്ചെ​ല​വി​ൽ നി​ർ​വ​ഹി​ക്കേ​ണ്ട​താ​ണ്. അ​ഞ്ചുവ​രെ​യു​ള്ള തീയ​തിക​ളി​ൽ മു​ൻ​കൂ​ട്ടി ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള എ​ല്ലാം പ​രി​പാ​ടി​ക​ളും ആ​ർ​ഭാ​ടം ഒ​ഴി​വാ​ക്കി ന​ട​ത്തേ​ണ്ട​താ​ണെന്നും മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ടന്‍ നിർദ്ദേശി​ച്ചു.
Image: /content_image/India/India-2023-01-02-10:47:47.jpg
Keywords: ബെ​ന​ഡി​
Content: 20322
Category: 10
Sub Category:
Heading: "ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു, വിശ്വാസത്തില്‍ നിന്ന് നിങ്ങളെ തന്നെ അകറ്റാന്‍ അനുവദിക്കരുത്"; ബെനഡിക്ട് പതിനാറാമന്‍ പാപ്പ എഴുതിയ മരണ പത്രികയുടെ പൂര്‍ണ്ണരൂപം
Content: ഓരോ മാര്‍പാപ്പയും ഒരു മരണപത്രിക മുന്‍കൂട്ടി എഴുതി വയ്ക്കുന്ന പതിവുണ്ട്. ഇത് പ്രത്യേകമായി അവരുടെ മരണശേഷം മാത്രം പുറത്തു വിടാന്‍ അനുവാദമുള്ളവയാണ്. ഇപ്രകാരം ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ മരണ പത്രികയും വത്തിക്കാന്‍ പുറത്തിറക്കിയിട്ടുണ്ട്. 2006 ഓഗസ്റ്റ് 29 ന് കുറിക്കപ്പെട്ടതാണ് ഈ മരണപത്രം. ഇതില്‍ ശ്രദ്ധേയമായ കാര്യങ്ങള്‍: 1) മുന്‍ മാര്‍പാപ്പയായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ മരണപത്രത്തില്‍ നിന്നുള്ള വ്യത്യാസം തന്‍റെ മൃതസംസ്കാര കര്‍മ്മത്തെക്കുറിച്ച് ബെനഡിക്ട് 16 ഇതില്‍ കുറിച്ചിട്ടില്ല എന്നുള്ളതാണ്. 2) അറിഞ്ഞോ അറിയാതെയോ വേദനിപ്പിച്ചവരോടെല്ലാം മാപ്പ് പറയുന്നു. 3) ബാല്യം മുതല്‍ എല്ലാ നിമിഷവും കൈപിടിച്ച ദൈവത്തോടും സര്‍വ്വരോടും ഉള്ള നന്ദിയും സ്നേഹവും കടപ്പാടും നിറഞ്ഞു നില്‍ക്കുന്ന ഹൃദ്യതയുടെ അനുഭവം. 4) ദൈവം എല്ലാ നല്ല ദാനങ്ങളുടെയും ദാതാവാണ്. 5) ഒരു മനുഷ്യായുസ്സിന്‍റെ ശാസ്ത്രീയ ഗവേഷണങ്ങളും വി. ഗ്രന്ഥ പഠനങ്ങളും അദ്ദേഹത്തെ ഇപ്പോഴും കൊണ്ടു ചെന്നു നിര്‍ത്തുന്നത്, യേശു ക്രിസ്തുവിലും സഭയിലുമുള്ള വിശ്വാസത്തിലാണ്. അതാണ് സര്‍വ്വകാലവും അചഞ്ചലമായി നില്‍ക്കുന്നത്. 6) സന്ദേശം: വിശ്വാസം മുറുകെപ്പിടിക്കുക. #{blue->none->b->മരണപത്രികയുടെ പൂര്‍ണ്ണരൂപം ‍}# എന്‍റെ ജീവിതത്തിന്‍റെ ഈ അവസാന മണിക്കൂറില്‍, ഞാന്‍ അലഞ്ഞ പതിറ്റാണ്ടുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍, നന്ദി പറയാന്‍ എത്രമാത്രം കാരണങ്ങളുണ്ടെന്ന് ആദ്യമേ ഞാന്‍ കാണുന്നു. എല്ലാറ്റിനുമുപരി, എനിക്ക് ജീവന്‍ നല്‍കുകയും എല്ലാത്തരം സംശയ സന്ധികളിലും എന്നെ നയിക്കുകയും ചെയ്ത, എല്ലാ നല്ല ദാനങ്ങളും നല്‍കുന്ന ദൈവത്തിന് തന്നെ ഞാന്‍ നന്ദി പറയുന്നു; ഞാന്‍ വഴുതി വീഴാന്‍ തുടങ്ങിയപ്പോള്‍ എന്നെ എപ്പോഴും താങ്ങിയെടുത്തവന്‍, അവിടുത്തെ മുഖപ്രസാദത്താല്‍ എപ്പോഴും എനിക്ക് നവ്യമായ പ്രകാശം നല്‍കിയവന്‍. പിന്തിരിഞ്ഞു നോക്കുമ്പോള്‍, ഈ പാതയിലെ ഇരുളടഞ്ഞതും ദുഷ്കരവുമായ ദൂരങ്ങള്‍ പോലും എന്‍റെ രക്ഷയ്ക്കുവേണ്ടിയായിരുന്നെന്നും ആ ഘട്ടങ്ങളില്‍ എല്ലാം അവന്‍ എന്നെ നന്നായി നയിച്ചിട്ടുണ്ടെന്നും ഞാന്‍ കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നു. കഷ്ടതനിറഞ്ഞ സാഹചര്യങ്ങളായിരുന്നു എങ്കിലും എനിക്ക് ജന്മം നല്‍കിയ, വലിയ ത്യാഗത്തിന്‍റെ വിലയില്‍, അവരുടെ സ്നേഹത്താല്‍, വ്യക്തമായ വെളിച്ചം പോലെ, എന്‍റെ എല്ലാ ദിവസങ്ങളെയും പ്രകാശിപ്പിക്കുന്ന, മഹത്തായ ഗൃഹാന്തരീക്ഷം എനിക്കായി ഒരുക്കിയ എന്‍റെ മാതാപിതാക്കള്‍ക്ക് ഞാന്‍ നന്ദി പറയുന്നു. എന്‍റെ പിതാവിന്‍റെ വ്യക്തമായ വിശ്വാസം ഞങ്ങള്‍ കുട്ടികളെ വിശ്വസിക്കാന്‍ പഠിപ്പിച്ചു, ഒരു ദിശാസൂചിക എന്ന നിലയില്‍ എന്‍റെ എല്ലാ ശാസ്ത്രീയ അന്വേഷണങ്ങളിലും അത് എല്ലായ്പ്പോഴും ഉറച്ചുനില്‍ക്കുന്നു; എന്‍റെ അമ്മയുടെ അഗാധമായ ഭക്തിയും മഹത്തായ നന്മയും ഒരു പാരമ്പര്യത്തെത്തന്നെ പ്രതിനിധീകരിക്കുന്നതായിരുന്നു, അതിന് എനിക്ക് ഒരിക്കലും മതിയായ നന്ദി പറയാന്‍ കഴിയില്ല. എന്‍റെ സഹോദരി പതിറ്റാണ്ടുകളായി നിസ്വാര്‍ത്ഥമായും വാത്സല്യത്തോടെയും എനിക്ക് ശുശ്രൂഷ ചെയ്തിട്ടുണ്ട്; എന്‍റെ സഹോദരന്‍, അദ്ദേഹത്തിന്‍റെ തീരുമാനങ്ങളുടെ വ്യക്തത, തീക്ഷ്ണമായ ദൃഢനിശ്ചയം, ഹൃദയത്തിന്‍റെ ശാന്തത, അവ എനിക്ക് എപ്പോഴും വഴിയൊരുക്കി; ഈ സ്ഥിരമായ അനുഗമനമില്ലാതെ എനിക്ക് ശരിയായ പാത കണ്ടെത്താന്‍ കഴിയുമായിരുന്നില്ല. എന്‍റെ ഹൃദയത്തില്‍ നിന്ന് ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു, എപ്പോഴും എനിക്കരികില്‍ അവിടുന്ന് നിയോഗിച്ച ധാരാളം സുഹൃത്തുക്കള്‍, പുരുഷന്മാരും സ്ത്രീകളും; എന്‍റെ യാത്രയുടെ എല്ലാ ഘട്ടങ്ങളിലും വന്ന സഹകാരികള്‍ക്കായി; അവിടുന്ന് എനിക്ക് തന്ന അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി. അവരെയെല്ലാം ഞാന്‍ അവിടുത്തെ നന്മയില്‍ കൃതജ്ഞതയോടെ ഏല്‍പ്പിക്കുന്നു. ബവേറിയന്‍ ആല്‍പ്സിന്‍റെ താഴ്വരയിലുള്ള എന്‍റെ മനോഹരമായ ജന്മദേശത്തിന് കര്‍ത്താവിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അതില്‍ സ്രഷ്ടാവിന്‍റെ മഹത്വം എല്ലായ്പ്പോഴും തിളങ്ങുന്നത് ഞാന്‍ കണ്ടു. എന്‍റെ ജന്മനാട്ടിലെ ജനങ്ങളോട് ഞാന്‍ നന്ദി പറയുന്നു, കാരണം അവരില്‍ എനിക്ക് വിശ്വാസത്തിന്‍റെ സൗന്ദര്യം തുടരെത്തുടരെ അനുഭവിക്കാന്‍ കഴിഞ്ഞു. നമ്മുടെ നാട് വിശ്വാസത്തിന്‍റെ നാടായി നിലകൊള്ളട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, പ്രിയപ്പെട്ട നാട്ടുകാരേ, ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു: വിശ്വാസത്തില്‍ നിന്ന് നിങ്ങളെത്തന്നെ അകറ്റാന്‍ അനുവദിക്കരുത്. അവസാനമായി, എന്‍റെ യാത്രയുടെ എല്ലാ ഘട്ടങ്ങളിലും എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞ എല്ലാ സൗന്ദര്യത്തിനും ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു, പ്രത്യേകമായി, റോമിലും ഇറ്റലിയിലും, അത് എന്‍റെ രണ്ടാമത്തെ മാതൃരാജ്യമായി മാറി. ഞാന്‍ ഏതെങ്കിലും വിധത്തില്‍ തെറ്റ് ചെയ്ത എല്ലാവരോടും, ഞാന്‍ ക്ഷമ ചോദിക്കുന്നു. ഞാന്‍ മുമ്പ് എന്‍റെ നാട്ടുകാരോട് പറഞ്ഞത്, എന്‍റെ സേവനത്തില്‍ ഏല്‍പ്പിക്കപ്പെട്ട സഭയിലെ എല്ലാവരോടും ഞാന്‍ ഇപ്പോള്‍ പറയുന്നു: വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുക! നിങ്ങള്‍ ആശയക്കുഴപ്പത്തിലാകാന്‍ അനുവദിക്കരുത്! ശാസ്ത്രത്തിന് - ഒരു വശത്ത് ശാസ്ത്രവും മറുവശത്ത് ചരിത്ര ഗവേഷണവും (പ്രത്യേകിച്ച് വിശുദ്ധ ഗ്രന്ഥത്തിന്‍റെ ചില വ്യാഖ്യാനങ്ങള്‍) - കത്തോലിക്കാ വിശ്വാസത്തിന് വിരുദ്ധമായി പ്രതിരോധിക്കാനാവാത്ത ഫലങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന് പലപ്പോഴും കണ്ടറിഞ്ഞിട്ടുണ്ട്. എന്നാല്‍ ശാസ്ത്രത്തിലുണ്ടാകുന്ന പരിവര്‍ത്തനങ്ങള്‍ ഞാന്‍ വളരെക്കാലം മുമ്പുതന്നെ സാക്ഷിയായിട്ടുണ്ട്. അതിലൂടെ, വിശ്വാസത്തിനെതിരെ ശാസ്ത്രം മുന്നോട്ടു വച്ച പല തെളിവുകളും പില്‍ക്കാലത്തു എങ്ങനെ അപ്രത്യക്ഷമായി എന്ന് കാണാന്‍ കഴിഞ്ഞു, അപ്രകാരം അതു ശാസ്ത്രമല്ലെന്ന് തെളിയിക്കപ്പെടുന്നു, മറിച്ച് ശാസ്ത്രവുമായി മാത്രം ബന്ധപ്പെട്ട തത്വശാസ്ത്രപരമായ വ്യാഖ്യാനങ്ങളോ സിദ്ധാന്തങ്ങളോ മാത്രമാണ് അവ; മറുവശത്ത്, സ്വഭാവിക ശാസ്ത്രങ്ങളുമായുള്ള സംവാദത്തിലാണ് വിശ്വാസം, അതിന്‍റെ അവകാശവാദങ്ങളുടെ പരിധിയുടെ പരിധിയും അതുവഴി അതിന്‍റെ പ്രത്യേകതയും നന്നായി മനസ്സിലാക്കാന്‍ പഠിച്ചത്. ദൈവശാസ്ത്രത്തിന്‍റെ, പ്രത്യേകിച്ച് വി. ഗ്രന്ഥ ശാസ്ത്രത്തിന്‍റെ യാത്രയ്ക്കൊപ്പം ഞാന്‍ ഇപ്പോള്‍ അറുപത് വര്‍ഷമാകുന്നു, കൂടാതെ വിവിധ തലമുറകളുടെ തുടര്‍ച്ചയായി, തിരുത്തപ്പെടുകയില്ലെന്ന് തോന്നിപ്പിക്കാവുന്ന പല പ്രബന്ധങ്ങളും ഞാന്‍ കണ്ടു, എന്നാല്‍ അവയെല്ലാം കേവലം അനുമാനങ്ങള്‍ മാത്രമാണെന്ന് തെളിയിക്കുന്നു: ലിബറല്‍ തലമുറ (ഹര്‍നാക്ക്, ജൂലിഷര്‍. മുതലായവ), അസ്തിത്വവാദ തലമുറ (ബുള്‍ട്ട്മാന്‍ മുതലായവ), മാര്‍ക്സിസ്റ്റ് തലമുറ. അനുമാനങ്ങളുടെ കുരുക്കില്‍ നിന്ന് എങ്ങനെ വിശ്വാസത്തിന്‍റെ ന്യായയുക്തത ഉയര്‍ന്നുവന്നതും വീണ്ടും ഉയര്‍ന്നുവരുന്നതും ഞാന്‍ കാണുകയും സാക്ഷ്യം വഹിക്കുകയും ചെയ്തു. യേശുക്രിസ്തു യഥാര്‍ത്ഥത്തില്‍ വഴിയും സത്യവും ജീവനുമാണ് - സഭ, അതിന്‍റെ എല്ലാ അപര്യാപ്തതകളോടും കൂടി, യഥാര്‍ത്ഥത്തില്‍ അവന്‍റെ ശരീരമാണ്. അവസാനമായി, ഞാന്‍ താഴ്മയോടെ ചോദിക്കുന്നു: എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ, അങ്ങനെ എന്‍റെ എല്ലാ പാപങ്ങളും കുറവുകളും ഉണ്ടെങ്കിലും, കര്‍ത്താവ് എന്നെ നിത്യമായ വാസസ്ഥലത്തേക്ക് പ്രവേശിപ്പിക്കുമാറാകട്ടെ. - വിവര്‍ത്തനം: ഫാ. ജസ്റ്റിന്‍ കാഞ്ഞൂത്തറ എംസിബിഎസ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-01-02-11:44:56.jpg
Keywords: ബെനഡി