Contents
Displaying 19941-19950 of 25031 results.
Content:
20333
Category: 18
Sub Category:
Heading: കത്തോലിക്ക ദേവാലയത്തിനു നേരെയുള്ള അക്രമം ആശങ്കാജനകം: സീറോ മലബാർ സഭ
Content: കാക്കനാട്: ഛത്തീസ്‌ഗഡിലെ ജഗദൽപുർ സീറോമലബാർ രൂപതയുടെ നാരായൺപുർ സേക്രഡ് ഹാർട്ട് ദേവാലയം അടിച്ചുതകർത്തതിനെയും ക്രിസ്തുവിന്റെ ക്രൂശിതരൂപവും ഗ്രോട്ടോയിലെ മാതാവിന്റെ തിരുസ്വരൂപവും നശിപ്പിക്കുകയും ചെയ്തതിൽ സീറോമലബാർ സഭ ആശങ്ക പ്രകടിപ്പിച്ചു. 1973 മുതൽ നാരായൺപൂരിൽ വിദ്യാഭ്യാസസ്ഥാപനവും പാവപ്പെട്ട കുട്ടികൾക്ക് താമസിച്ചു പഠിക്കാനുള്ള ഹോസ്റ്റലും ആരോഗ്യപരിപാലനകേന്ദ്രവും നടത്തിവരുന്ന കത്തോലിക്കാ മിഷനറിമാർക്കുനേരെയാണ് നീതികരിക്കാനാവാത്ത അക്രമസംഭവങ്ങൾ അരങ്ങേറിയതെന്നു മീഡിയ കമ്മീഷൻ ചൂണ്ടിക്കാട്ടി. ആയിരത്തോളം വരുന്ന സായുധധാരികളായ അക്രമിസംഘമാണ് പ്രകടനത്തിന്റെ ഭാഗമായി സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന മിഷനറിമാർക്കും ദേവാലയത്തിനും എതിരായി അത്യന്തം അപലപനീയമായ അക്രമം നടത്തിയത്. ഏതാനും ആഴ്ചകളായി നാരായൺപൂരിലും സമീപപ്രദേശങ്ങളിലും ക്രൈസ്തവർക്കുനേരെ നടക്കുന്ന സംഘടിതമായ അക്രമങ്ങളുടെ തുടർച്ചയാണിതെന്ന് മനസ്സിലാക്കുന്നു. അക്രമം തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ പ്രകടനക്കാർ മർദിക്കുകയും സേക്രഡ് ഹാർട്ട് പള്ളിക്ക് പുറമേ പള്ളിമേട, മാതാവിന്റെ ഗ്രോട്ടോ എന്നിവയ്ക്കുനേരെയുമാണ് അക്രമമഴിച്ചുവിട്ടത്. വൈദികർക്കും കന്യാസ്ത്രീകൾക്കും കത്തോലിക്കാവിശ്വാസികൾക്കും സഭാസ്ഥാപനങ്ങൾക്കും നേരെ നടക്കുന്ന ഇത്തരം അക്രമസംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനും ആരാധനാസ്വാതന്ത്ര്യം ഹനിക്കപ്പെടാതിരിക്കാനും ഛത്തീസ്‌ഗഡ് സർക്കാരും നിയമപാലകരും സത്വര നടപടികൾ സ്വീകരിക്കണമെന്നും ഈ ദൈവാലയത്തിനും വിശ്വാസികൾക്കും സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെടുന്നു. ഈ അക്രമസംഭവത്തിൽ വേദനിക്കുന്ന സഹോദരങ്ങളോട് അനുഭാവം പ്രകടിപ്പിക്കുകയും സമാധാനാന്തരീക്ഷം നിലനിർത്തണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നുവെന്നു മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. ആന്റണി വടക്കേകര വി. സി പ്രസ്താവിച്ചു.
Image: /content_image/India/India-2023-01-03-20:16:34.jpg
Keywords: ഛത്തീസ്

20334
Category: 18
Sub Category:
Heading: സീറോമലബാർ സഭാസിനഡ് വെള്ളിയാഴ്ച ആരംഭിക്കും
Content: കാക്കനാട്: സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ മുപ്പതിയൊന്നാമത് മെത്രാൻ സിനഡിന്റെ ഒന്നാം സമ്മേളനം 2023 ജനുവരി 6ന് വൈകുന്നേരം സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ആരംഭിക്കുന്നു. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ നേതൃത്വത്തിൽ ഇന്ത്യയിലും വിദേശത്തും സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയിൽ നിന്നു വിരമിച്ചവരുമായ 58 വൈദികമേലദ്ധ്യക്ഷൻമാർ സിനഡിൽ പങ്കെടുക്കും. ജനുവരി 6 വെള്ളിയാഴ്ച വൈകുന്നേരം കോഴിക്കോട് രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ പിതാവ് നൽകുന്ന ധ്യാനചിന്തകളോടെ മൂന്നു ദിവസം സിനഡിനൊരുക്കമായി പിതാക്കന്മാർ പ്രാർത്ഥനയിൽ ചിലവഴിക്കും. ജനുവരി 9 തിങ്കളാഴ്ച രാവിലെ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ച്ബിഷപ്പ് അഭിവന്ദ്യ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സിനഡ് സമ്മേളനം ഔദ്യോഗികമായി ഉദഘാടനം ചെയ്യും. 14-ാം തിയതി ശനിയാഴ്ച സിനഡ് സമ്മേളനം സമാപിക്കും.
Image: /content_image/India/India-2023-01-04-16:02:24.jpg
Keywords: സീറോ

20335
Category: 18
Sub Category:
Heading: ഛത്തീസ്ഗഡിൽ ദേവാലയം തകർത്ത സംഭവം; ബിജെപി ജില്ലാ നേതാവ് ഉള്‍പ്പെടെ അഞ്ച് പേർ അറസ്റ്റിൽ
Content: ദില്ലി: ഛത്തീസ്ഗഡിലെ കത്തോലിക്ക ദേവാലയത്തിന് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ നേതാവ് ഉള്‍പ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകരായ ലധാക്ഷ്യ രൂപ്‌സ, അങ്കിത് നന്ദി, അതുല്‍ നെതാം, ഡോമന്‍ദ് യാദവ് എന്നിവരാണ് അറസ്റ്റിലായത്. മതപരിവര്‍ത്തനം ആരോപിച്ചാണ് സംഘം പള്ളി തകര്‍ത്തത്. തടയാന്‍ ശ്രമിച്ച നാരായണ്‍പുര്‍ പൊലീസ് സൂപ്രണ്ട് സദാനന്ദ് കുമാറിന് സംഘത്തിന്റെ ആക്രമണത്തില്‍ തലയില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സംഭവ സ്ഥലം സന്ദര്‍ശിക്കാനെത്തിയ ബിജെപി സംഘത്തിന് നാരായണ്‍പുര്‍ ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. ഇതിനിടെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ന്യൂനപക്ഷ കമ്മീഷന്‍ പാനല്‍ ബോര്‍ഡ് അംഗം ജോര്‍ജ് സെബാസ്റ്റ്യനാണ് വിഷയത്തില്‍ ഇടപെട്ടത്. നാരായണ്‍പൂര്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് ഒരു കിലോമീറ്റര്‍ അകലെ, സ്കൂള്‍ വളപ്പില്‍ നിര്‍മിച്ച സീറോ മലബാർ ദേവാലയത്തിന് നേരെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ വ്യാപക പ്രതിഷേധം ക്രിസ്ത്യന്‍ സംഘടനകളില്‍ നിന്ന് ഉയരുന്നുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് നേരെ ആക്രമണം നടക്കുമ്ബോള്‍ ശക്തമായി എതിര്‍ത്തിരുന്ന കോണ്‍ഗ്രസിന് അവര്‍ ഭരിക്കുന്ന സംസ്ഥാനത്ത് ന്യൂനപക്ഷ സമുദായങ്ങളെ സംരക്ഷിക്കാനാകുന്നില്ലെന്ന വിമര്‍ശനം ശക്തമാകുകയാണ്. ഏതാനും ആഴ്ചകളായി നാരായൺപൂരിലും സമീപപ്രദേശങ്ങളിലും ക്രൈസ്തവർക്കുനേരെ നടക്കുന്ന സംഘടിതമായ അക്രമങ്ങളുടെ തുടർച്ചയാണിത്. അക്രമം തടയാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ പ്രകടനക്കാർ മർദിക്കുകയും സേക്രഡ് ഹാർട്ട് പള്ളിക്ക് പുറമേ പള്ളിമേട, മാതാവിന്റെ ഗ്രോട്ടോ എന്നിവ അടിച്ചു തകർക്കുകയും ചെയ്തിരുന്നു. ക്രിസ്തുമസിന് പിന്നാലെ ഡിസംബറില്‍ കര്‍ണാടകയിലെ മൈസൂരുവിലും ക്രിസ്ത്യന്‍ പള്ളി ആക്രമിക്കപ്പെട്ടിരുന്നു.
Image: /content_image/India/India-2023-01-04-16:45:18.jpg
Keywords: ബിജെപി

20336
Category: 18
Sub Category:
Heading: 50 രാജ്യങ്ങളിൽ നിന്ന് 121 മണിക്കൂർ അഖണ്ഡ ദിവ്യകാരുണ്യ ആരാധന; തിരുസഭയ്ക്കു വേണ്ടി പ്രാർത്ഥനയജ്ഞവുമായി ദിവിന മിസറികോർദിയ
Content: ദിവിന മിസറികോർദിയ ഇന്റർനാഷണൽ മിനിസ്ട്രിയുടെ നേതൃത്വത്തിൽ 2023 വർഷത്തിന്റെ ആരംഭത്തിൽ ജനുവരി 5ാം തീയതി ഇന്ത്യൻ സമയം രാവിലെ 7 മുതൽ 121 മണിക്കൂർ ദിവ്യകാരുണ്യനാഥന്റെ സന്നിധിയിൽ അഖണ്ഡ പ്രാർത്ഥന നടത്തപ്പെടുന്നു. ദിവ്യകാരുണ്യ ആരാധന, പരി. കന്യകാമറിയത്തിന്റെ ജപമാല, ദൈവകരുണയുടെ ജപമാല, കുരിശിന്റെ വഴി, മറ്റു പ്രാർത്ഥനകൾ എന്നിവയാണ് നടത്തപ്പെടുക. ആഗോള കത്തോലിക്കാ സഭക്കു വേണ്ടിയും, കാലം ചെയ്ത പരിശുദ്ധ ബനഡിക്ട് പതിനാറാമൻ മാർപാപ്പയ്ക്കു വേണ്ടിയും, ഭാരത സഭയുടെ പ്രത്യേക നിയോഗങ്ങൾക്ക് പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ സഭ നേരിട്ടു കൊണ്ടിരിക്കുന്ന പീഢനങ്ങളിൽ നിന്ന് ശക്തിയാർജിക്കുന്നതിനു വേണ്ടിയും കേരള സഭക്കുവേണ്ടി, സഭ നേരിട്ടു കൊണ്ടിരിക്കുന്ന പ്രതിസന്ധികളെ അതിജീവിക്കുന്നതിനു വേണ്ടിയുമാണ് Zoom - ൽ പ്രാർത്ഥനയജ്‌ഞം. ജനുവരി 6 മുതൽ നടക്കാനിരിക്കുന്ന സീറോ മലബാർ സിനഡിനു വേണ്ടിയും പ്രത്യേകം പ്രാർത്ഥിക്കും. ➧ {{Zoom Link-> https://us02web.zoom.us/j/86139528427}}
Image: /content_image/India/India-2023-01-04-17:14:17.jpg
Keywords: അഖണ്ഡ

20337
Category: 1
Sub Category:
Heading: ലോകത്തിന്റെ കണ്ണുകള്‍ വത്തിക്കാനിലേക്ക്; ബെനഡിക്ട് പാപ്പയുടെ മൃതസംസ്കാരം ഇന്ന്
Content: വത്തിക്കാൻ സിറ്റി: പതിനായിരങ്ങളെ സാക്ഷിയാക്കി ദിവംഗതനായ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ഭൗതികശരീരം ഇന്നു കബറടക്കും. വത്തിക്കാന്‍ സമയം രാവിലെ 9.30ന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 02:00) വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ ആരംഭിക്കുന്ന അന്ത്യകർമശുശ്രൂഷകൾക്ക് ഫ്രാൻസിസ് മാർപാപ്പ മുഖ്യ കാർമികത്വം വഹിക്കും. ആധുനിക കാലഘട്ടത്തിൽ ഒരു എമിരിറ്റസ് പാപ്പയുടെ മൃതസംസ്കാരം നടക്കുന്നത് ആദ്യമാണെന്നതും ഒരു മാര്‍പാപ്പ മറ്റൊരു പാപ്പയുടെ മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് കാര്‍മ്മികത്വം വഹിക്കുന്നു എന്നതടക്കം ഒട്ടേറെ സവിശേഷതകളുമായാണ് ഇന്നത്തെ ശുശ്രൂഷ നടക്കുക. മൃതസംസ്കാരത്തിന്റെ തത്സമയ സംപ്രേക്ഷണം പ്രവാചകശബ്ദത്തിന്റെ യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും ലഭ്യമാക്കുന്നുണ്ട്. അതേസമയം ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ മൃതദേഹം സൈപ്രസ് മരത്തിൽ പ്രത്യേകം നിർമ്മിച്ച പെട്ടിയിലേക്ക് മാറ്റി. ബെനഡിക്ട് പതിനാറാമന്റെ ദീർഘകാല സെക്രട്ടറിയായിരുന്ന ആർച്ച് ബിഷപ്പ് ജോർജ്ജ് ഗാൻസ്വെയിൻ, കർദ്ദിനാളുമാർ, മെത്രാന്മാർ, വൈദികർ, 2013-ൽ മാർപ്പാപ്പ പദവിയിൽ നിന്ന് അദ്ദേഹം സ്ഥാനത്യാഗം ചെയ്ത ശേഷം അദ്ദേഹം താമസിച്ചിരുന്ന ആശ്രമത്തിലെ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് മൃതശരീരം സൈപ്രസ്പ്പെട്ടിയിലേക്ക് മാറ്റി സീൽ ചെയ്തത്. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fposts%2Fpfbid02b7RDLrvAxHgUydNtMkWW6ZBXX2t1ng6VGo92RsJVnSt7TdPbYrvZXxk1XgNDowp4l&show_text=true&width=500" width="500" height="787" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പതിനായിരങ്ങള്‍ ഇന്നതെ മൃതസംസ്കാര ശുശ്രൂഷയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ശക്തമായ പോലീസ് സുരക്ഷയാണ് വത്തിക്കാന് ചുറ്റും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Image: /content_image/News/News-2023-01-05-10:07:21.jpg
Keywords: ബെനഡി

20338
Category: 1
Sub Category:
Heading: ഭാരത സഭയെ പ്രതിനിധീകരിച്ച് കർദ്ദിനാളുമാരും സിബിസിഐ പ്രസിഡന്റും സംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കും
Content: ന്യൂഡൽഹി: ദിവംഗതനായ ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ സംസ്കാര ശുശ്രൂഷകളിൽ ഇന്ത്യയിലെ എല്ലാ കർദ്ദിനാൾമാരും സിബിസിഐ പ്രസിഡന്റും പങ്കെടുക്കും. സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, കർദ്ദിനാൾമാരായ ഓസ്വാൾഡ് ഗ്രേഷ്യസ്, ഫിലിപ് നേരി ഫെറാവോ, ആന്റണി പൂല, സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, മാവേലിക്കര ബിഷപ്പ് ജോഷ്വ മാർ ഇഗ്നാത്തിയോസ് എന്നിവർ സംബന്ധിക്കും. മാർ ജോർജ് ആലഞ്ചേരിയും മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും ഇന്നലെ ബനഡിക്ട് പതിനാറാമൻ പാപ്പായ്ക്ക് ആദരാഞ്ജലിയർപ്പിച്ചിരിന്നു.
Image: /content_image/News/News-2023-01-05-11:42:10.jpg
Keywords: സംസ്കാ

20339
Category: 1
Sub Category:
Heading: ബെനഡിക്ട് പാപ്പയുടെ മൃതസംസ്കാര ശുശ്രൂഷയുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇവ
Content: വത്തിക്കാന്‍ സിറ്റി: സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ട ബെനഡിക്ട് പാപ്പയുടെ മൃതസംസ്കാരം ഇന്ന് വത്തിക്കാനിൽ നടക്കുവാനിരിക്കെ പാപ്പയുടെ മൃതസംസ്കാര ശുശ്രൂഷയുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ കാര്യങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടു. വത്തിക്കാൻ സമയം രാവിലെ ഒന്‍പതരയ്ക്ക് ആയിരിക്കും (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2 മണി)സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ചടങ്ങുകൾക്ക് തുടക്കമാവുക. #{blue->none->b->ഒരുക്കമായി ജപമാല: }# ഇതിന് 40 മിനിറ്റുകൾക്ക് മുന്‍പ് ജപമാല പ്രാർത്ഥന ആരംഭിക്കും. ഇപ്പോൾ സെന്റ് പീറ്റേഴ്സ് ബസിലിക്ക ദേവാലയത്തിൽ പൊതുദർശനത്തിന് വച്ചിരിക്കുന്ന ഭൗതീക ശരീരം സെന്റ് പീറ്റേഴ്സ് സ്ക്വയറിലേയ്ക്ക് തിരുകർമ്മങ്ങൾക്ക് വേണ്ടി മാറ്റും. നിലവില്‍ ഭൗതീക ശരീരം സൈപ്രസ് മരത്തിൽ നിർമ്മിച്ച പെട്ടിയിലേക്ക് മാറ്റിയിട്ടുണ്ട്. ഫ്രാൻസിസ് മാർപാപ്പ മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന ശുശ്രൂഷയില്‍ നിരവധി കര്‍ദ്ദിനാളുമാരും മെത്രാപ്പോലീത്താന്മാരും മെത്രാന്‍മാരും ആയിരകണക്കിന് വൈദികരും ഭാഗഭാക്കാകും. തിരുക്കർമങ്ങൾക്കുശേഷം പേടകം വത്തിക്കാൻ ബസിലിക്കയുടെ നിലവറയിലേക്ക് മാറ്റും. അവിടേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാവില്ല. മറ്റ് തിരുക്കർമങ്ങൾ തത്‌സമയം ലഭ്യമാക്കുമെങ്കിലും കബറിടത്തിന് സമീപം നടക്കുന്ന അവസാനഘട്ട തിരുക്കർമങ്ങൾ തത്‌സമയം ലഭ്യമാക്കില്ല. </p> <iframe width="640" height="360" src="https://www.youtube.com/embed/g4QpLI_kJRc" title="Pope Emeritus Benedict XVI Funeral | Live from Vatican | ബെനഡിക്ട് മാർപാപ്പയുടെ മൃതസംസ്കാരം" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" allowfullscreen></iframe> <p> പത്രോസിന്റെ സിംഹാസനത്തിൽ ഇരുന്ന് മരണപ്പെടുന്ന സഭയുടെ തലവന് അവകാശപ്പെട്ട എല്ലാ കർമ്മങ്ങളും ബെനഡിക്ട് മാർപാപ്പയുടെ സംസ്കാര ശുശ്രൂഷയിലും ഉണ്ടായിരിക്കുമെന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി ഇതിനോടകം തന്നെ വ്യക്തമാക്കി കഴിഞ്ഞു. #{blue->none->b->വായന വിവിധ ഭാഷകളില്‍: }# തിരുകർമ്മങ്ങൾക്കുവേണ്ടി വത്തിക്കാൻ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ നിന്നുള്ള പ്രാർത്ഥനകളും, വായനകളും വിശ്വാസികൾക്ക് പിന്തുടരാമെന്നു പരിശുദ്ധ സിംഹാസനം അറിയിച്ചിട്ടുണ്ട്. ഏശയ്യായുടെ പുസ്തകത്തില്‍ നിന്നുള്ള വായന (ഏശയ്യാ 29:16-19) സ്പാനിഷ് ഭാഷയിലും, സങ്കീർത്തന പുസ്തകത്തിൽ നിന്നുള്ള വായന (സങ്കീർത്തനം 23ാം അധ്യായം) ലത്തീൻ ഭാഷയിലും, പത്രോസിന്റെ ലേഖനത്തിൽ നിന്നുള്ള വായന (1 പത്രോസ് 1: 3-9) ഇംഗ്ലീഷ് ഭാഷയിലും, ലൂക്കായുടെ സുവിശേഷത്തിൽ നിന്നുള്ള വായന (ലൂക്ക 23: 39-46) ഇറ്റാലിയൻ ഭാഷയിലും ആയിരിക്കും. #{blue->none->b->ഔദ്യോഗിക പ്രതിനിധികളും പ്രമുഖരും: }# വത്തിക്കാന്റെ നിബന്ധന പ്രകാരം ഇറ്റലിയിൽ നിന്നും, ജർമനിയിൽ നിന്നും മാത്രമേ ഔദ്യോഗികമായി പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ. എന്നാൽ ഹംഗറിയുടെ പ്രസിഡന്റ് കാറ്റലിന്‍ നോവാക്ക്, പോളണ്ടിന്റെ പ്രസിഡന്റ് ആന്ദ്രസേജ് ഡുഡ, ബെൽജിയത്തിന്റെ ഫിലിപ്പ് രാജാവ്, സ്പെയിനിലെ സോഫിയ രാജ്ഞി തുടങ്ങിയ ലോക നേതാക്കൾ ഔദ്യോഗിക ക്ഷണം കൂടാതെ തന്നെ ചടങ്ങിൽ പങ്കെടുക്കാൻ എത്തും. അതേസമയം മറ്റ് അനേകം ലോക നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് സൂചനയുണ്ട്. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ പ്രതിനിധീകരിച്ച് വത്തിക്കാനിലെ അമേരിക്കൻ പ്രതിനിധി ജോ ഡോണല്ലി ആയിരിക്കും അമേരിക്കയെ പ്രതിനിധീകരിക്കുക. #{blue->none->b->ഒരുക്കിയിരിക്കുന്ന കല്ലറ: }# വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്നതിന് മുമ്പ് അടക്കം ചെയ്ത വത്തിക്കാൻ ഗ്രോട്ടോയിലെ കല്ലറയിൽ തന്നെയായിരിക്കും ബെനഡിക്ട് പതിനാറാമൻ മാർപാപ്പയ്ക്കും അന്ത്യവിശ്രമം ഒരുങ്ങുക. വിശുദ്ധ പത്രോസിന്റെ കല്ലറയുടെ സമീപത്താണ് ഈ കല്ലറയും സ്ഥിതി ചെയ്യുന്നത്. #{blue->none->b->മൃതദേഹ പെട്ടകം }# അധികാരവടിയും കുരിശും മൃതദേഹ പേടകത്തിനുള്ളിൽ അടക്കം ചെയ്യില്ലായെന്നാണ് റിപ്പോർട്ട്. എന്നാൽ അദ്ദേഹത്തിന്റെ ഭരണകാലഘട്ടത്തിൽ നിർമിതമായ ചില മെഡലുകളും അദ്ദേഹത്തിന് ലഭിച്ച പാലിയങ്ങളും പേടകത്തിൽ അടക്കം ചെയ്യും. പാപ്പ സഭയുടെ തലപ്പത്തിരുന്ന ദിവസങ്ങൾ ഏതാനും വാക്കുകളിൽ വിവരിക്കുന്ന ഒരു വാചകം മെറ്റൽ ട്യൂബിനുള്ളിൽ ഇവിടെ സ്ഥാപിക്കും. സിങ്ക് കൊണ്ട് നിർമ്മിച്ച പെട്ടിയിൽ നിന്നും, തടികൊണ്ട് നിർമ്മിച്ച പെട്ടിയിലേക്ക് ഭൗതിക ശരീരം മാറ്റിയതിനുശേഷം ആയിരിക്കും മൃതസംസ്കാരം നടക്കുക. (നേരത്തെ സൂചിപ്പിച്ചപ്പോലെ നിലവില്‍ ഭൗതീക ശരീരം പെട്ടിയിലേക്ക് മാറ്റിയിട്ടുണ്ട്). പരിശുദ്ധ പിതാവിന്റെ മൃതദേഹം സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ പൊതുദര്‍ശനത്തിനുവെച്ച തിങ്കളാഴ്ച മുതല്‍ ഇതുവരെ ലക്ഷകണക്കിനാളുകളാണ് അന്തിമോപചാരം അര്‍പ്പിച്ചത്. #{red->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-01-05-11:48:55.jpg

20340
Category: 1
Sub Category:
Heading: ബെനഡിക്ട് പാപ്പയുടെ മൃതസംസ്കാര ശുശ്രൂഷ തത്സമയം കാണാം
Content: നൂറ്റാണ്ടുകള്‍ക്ക് ശേഷം ഒരു എമിരിറ്റസ് പാപ്പയുടെ മൃതസംസ്കാരം നടക്കുന്ന ചരിത്ര സംഭവം, ഒരു മാര്‍പാപ്പ മറ്റൊരു പാപ്പയുടെ മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് കാര്‍മ്മികത്വം വഹിക്കുന്നു അത്യഅപൂര്‍വ്വ സംഭവം - എന്നതടക്കം ഒട്ടേറെ സവിശേഷതകളുമായി നടക്കുന്ന ബെനഡിക്ട് പാപ്പയുടെ മൃതസംസ്കാര ശുശ്രൂഷ പ്രവാചകശബ്ദം യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും തത്സമയം കാണാം.
Image: /content_image/News/News-2023-01-05-12:20:05.jpg
Keywords: തത്സമ

20341
Category: 1
Sub Category:
Heading: 125 കര്‍ദ്ദിനാളുമാര്‍, 400 മെത്രാന്മാര്‍, 3700 വൈദികർ, ലക്ഷകണക്കിന് വിശ്വാസികള്‍ സാക്ഷി; ബെനഡിക്ട് പാപ്പയ്ക്ക് വിട
Content: വത്തിക്കാന്‍ സിറ്റി: ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനും 600 വർഷത്തിനു ശേഷം സ്ഥാനമൊഴിയുന്ന ആദ്യത്തെ മാർപാപ്പയുമായ എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയ്ക്കു ലോകം യാത്രാമൊഴിയേകി. ഫ്രാന്‍സിസ് പാപ്പ മുഖ്യകാര്‍മ്മികത്വം വഹിച്ച ചടങ്ങില്‍ ഭാരതം ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 125 കര്‍ദ്ദിനാളുമാര്‍, നാനൂറിലധികം മെത്രാന്മാര്‍, 3700-ലധികം വൈദികർ ഭാഗഭാക്കായി. മലയാളികള്‍ ഉള്‍പ്പെടെ പതിനായിരകണക്കിന് വിശ്വാസികള്‍ ചടങ്ങില്‍ നേരിട്ടു പങ്കെടുത്തു. പോപ്പ് എമിരിറ്റസിന്റെ മൃതദേഹം അടക്കം ചെയ്ത തടികൊണ്ടുള്ളപ്പെട്ടി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നിന്ന് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലേക്ക് കൊണ്ടുവന്നതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ബെനഡിക്ട് പാപ്പയുടെ പേഴ്‌സണൽ സെക്രട്ടറി ആർച്ച് ബിഷപ്പ് ജോർജ്ജ് ഗാന്‍സ്വെയിന്‍ മൃതദേഹം സൂക്ഷിച്ച പെട്ടിയുടെ അടുത്തെത്തി, അതിനുമുമ്പിൽ മുട്ടുകുത്തി, ചുംബിച്ചു. തുടർന്ന് ദിവംഗതനായ മാർപാപ്പയുടെ ആത്മാവിന്റെ ശാന്തിക്കായി ജനക്കൂട്ടം ലത്തീൻ ഭാഷയിൽ ജപമാലയുടെ ദു:ഖകരമായ രഹസ്യങ്ങള്‍ ചൊല്ലി പ്രാർത്ഥിച്ചു. ബെനഡിക്ട് പാപ്പയുടെ ആഗ്രഹ പ്രകാരം, മൃതസംസ്കാര കുർബാന ലളിതമായിരുന്നു. സിസ്റ്റൈൻ ചാപ്പൽ ഗായകസംഘം "സാൽവേ റെജീന", "ഇൻ പാരഡിസം" എന്നീ ഗാനങ്ങള്‍ ആലപിച്ചു. മൃതസംസ്കാര കുർബാനയുടെ അവസാനത്തിൽ, ഫ്രാൻസിസ് മാർപാപ്പ ഏതാനും നിമിഷം നിശബ്ദമായ പ്രാർത്ഥന നടത്തി. തുടര്‍ന്നു തിരുകര്‍മ്മ വസ്ത്രങ്ങള്‍ മാറ്റിയ ശേഷം ഫ്രാൻസിസ് മാർപാപ്പ തന്റെ ഊന്നു വടിയുമായി അടുത്തുവന്ന് തന്റെ മുൻഗാമിയുടെ മൃതദേഹം ചേര്‍ത്ത മരപ്പട്ടിയിൽ തൊട്ട് പ്രാർത്ഥിച്ചു. ബെനഡിക്ട് പതിനാറാമന്റെ മൃതദേഹപ്പെട്ടി സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് കൊണ്ടുപോകുമ്പോൾ മണികൾ മുഴങ്ങി, ജനക്കൂട്ടം കരഘോഷം മുഴക്കി. വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്നതിന് മുമ്പ് അടക്കം ചെയ്ത വത്തിക്കാൻ ഗ്രോട്ടോയിലെ കല്ലറയിലാണ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ മൃതദേഹവും സംസ്ക്കരിച്ചിരിക്കുന്നത്. വിശുദ്ധ പത്രോസിന്റെ കല്ലറയുടെ സമീപത്താണ് ഈ കല്ലറയും സ്ഥിതി ചെയ്യുന്നത്. മൃതദേഹം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് മാറ്റിയപ്പോള്‍ ബെനഡിക്ട് പാപ്പയെ വിശുദ്ധനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആളുകൾ പതാകകളും ബാനറുകളും ഉയർത്തിയിരിന്നുവെന്നത് ശ്രദ്ധേയമാണ്. നേരിട്ടും അല്ലാതെയും ലക്ഷകണക്കിന് വിശ്വാസികള്‍ തിരുകര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്നിരിന്നു.
Image: /content_image/News/News-2023-01-05-17:09:30.jpg

20342
Category: 1
Sub Category:
Heading: ബെനഡിക്ട് പാപ്പയുടെ മൃതദേഹം സംസ്ക്കരിക്കുന്ന ചിത്രങ്ങള്‍ കാണാം
Content: വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ നടന്ന മൃതസംസ്കാര ശുശ്രൂഷകൾക്ക് ശേഷം എമിരിറ്റസ് ബെനഡിക്ട് പാപ്പയുടെ മൃതദേഹം സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ഭൂഗർഭ നിലവറയിലുള്ള കല്ലറയിൽ സംസ്‌ക്കരിക്കുന്നതിന്റെ ചിത്രങ്ങൾ. വിശുദ്ധ ജോൺപോൾ രണ്ടാമൻ മാർപാപ്പയെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തുന്നതിന് മുമ്പ് അടക്കം ചെയ്ത കല്ലറയിൽ തന്നെയാണ് ബെനഡിക്ട് പതിനാറാമൻ പാപ്പയ്ക്കും അന്ത്യവിശ്രമം ഒരുക്കിയത്. വിശുദ്ധ പത്രോസിന്റെ കല്ലറയുടെ സമീപത്താണ് ഈ കല്ലറയും സ്ഥിതി ചെയ്യുന്നത്. കാണാം ചിത്രങ്ങൾ. കടപ്പാട്: വത്തിക്കാന്‍ മീഡിയ.
Image: /content_image/News/News-2023-01-05-21:41:54.jpg