Contents

Displaying 19961-19970 of 25031 results.
Content: 20353
Category: 1
Sub Category:
Heading: വത്തിക്കാന്‍ എംബസിയിലെത്തി ബെനഡിക്ട് പാപ്പയ്ക്കു ആദരാഞ്ജലികള്‍ അര്‍പ്പിച്ച് യുഎസ് പ്രസിഡന്റ്
Content: ബോസ്റ്റണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വാഷിംഗ്ടണ്‍ ഡി.സിയിലെ വത്തിക്കാന്‍ അപ്പസ്തോലിക കാര്യാലയം സന്ദര്‍ശിച്ച് വിടവാങ്ങിയ മുന്‍പാപ്പ ബെനഡിക്ട് പതിനാറാമന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. എംബസിയിലെത്തിയ പ്രസിഡന്റ് അവിടെ സൂക്ഷിച്ച അനുശോചന പുസ്തകത്തില്‍ അനുശോചന സന്ദേശം രേഖപ്പെടുത്തി. “എമിരിറ്റസ് പോപ്‌ ബെനഡിക്ട് പതിനാറാമന്റെ വേര്‍പാടില്‍ അമേരിക്കയിലെ മുഴുവന്‍ കത്തോലിക്കരുടെയും ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു” എന്നാണ് ബൈഡന്‍ അനുശോചന പുസ്തകത്തില്‍ ആമുഖമായി രേഖപ്പെടുത്തിയത്. “അദ്ദേഹം ഒരു മികച്ച പണ്ഡിതനും, യഥാര്‍ത്ഥ വിശുദ്ധനുമായിരുന്നു. അദ്ദേഹം മാര്‍പാപ്പയായിരുന്ന കാലത്ത് വത്തിക്കാനില്‍വെച്ച് ദൈവശാസ്ത്രത്തേക്കുറിച്ച് ചര്‍ച്ച ചെയ്തുകൊണ്ട് ഒരുമിച്ചുണ്ടായിരുന്ന സമയം ഇപ്പോഴും വിലമതിക്കുന്നു. മഹാനായ ദൈവശാസ്ത്ര പണ്ഡിതനായിരുന്ന അദ്ദേഹത്തില്‍ നിന്നും കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കുവാന്‍ എനിക്ക് കഴിഞ്ഞു. അദ്ദേഹത്തിന്റെ ആത്മാവ് കര്‍ത്താവില്‍ വിശ്രമിക്കട്ടെ” ബൈഡന്‍ കുറിച്ചു. ജനുവരി 5-ന് വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ് സ്ക്വയറില്‍വെച്ച് നടന്ന മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്റെ മൃതസംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ ബൈഡന് കഴിഞ്ഞിരുന്നില്ല. ഇറ്റലിയേയും, ജര്‍മ്മനിയേയും മാത്രമാണ് ബെനഡിക്ട് പാപ്പയുടെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ വത്തിക്കാന്‍ ഔദ്യോഗികമായി ക്ഷണിച്ചിരുന്നുള്ളു. ഇക്കാരണത്താല്‍ ഈ രണ്ടു രാജ്യങ്ങളില്‍ നിന്നുള്ള ഔദ്യോഗിക പ്രതിനിധികള്‍ മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്. എങ്കിലും നിരവധി രാഷ്ട്രത്തലവന്‍മാര്‍ വ്യക്തിപരമായ രീതിയില്‍ ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നു. പോളണ്ട് പ്രസിഡന്റ് ആന്ധ്രസേജ് ഡൂഡ, ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാന്‍, ചെക്ക് റിപ്പബ്ലിക്ക് പ്രധാനമന്ത്രി പെട്ര്‍ ഫിയാല, സ്ലോവേനിയന്‍ പ്രസിഡന്റ് നടാസ പിര്‍ക്ക് മുസാര്‍, സ്പെയിന്‍ രാജ്ഞി സോഫിയ, ബെല്‍ജിയം രാജാവ് ഫിലിപ്പും രാജ്ഞി മെത്തില്‍ഡ തുടങ്ങിയവരാണ് വ്യക്തിപരമായ നിലയില്‍ പരിപാടിയില്‍ പങ്കെടുത്ത രാഷ്ട്രത്തലവന്മാര്‍. Tag: Biden visits Vatican embassy to pay respects to Benedict XVI, Catholic Malayalam News, Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം
Image: /content_image/News/News-2023-01-07-20:57:18.jpg
Keywords: ബെനഡി
Content: 20354
Category: 18
Sub Category:
Heading: ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതികമായി സ്കോളർഷിപ്പ്
Content: തിരുവനന്തപുരം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിൽ പി.ജി. ഡിപ്ലോമ ഇൻ ജിഎസ്ടി കോഴ്സിൽ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതികമായി സ്കോളർഷിപ്പ് നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി മതവിഭാഗത്തിൽപ്പെട്ട എട്ട് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള, ബിരുദം പാസായി, ഗുലാത്തി ഇൻസ്റ്റിറ്റ്യൂ ട്ടിൽ പി.ജി. ഡിപ്ലോമ ഇൻ ജിഎസ്.ടി കോഴ്സിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം. ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന, ബിപിഎൽ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ എട്ട് ലക്ഷം രൂപ വരെ വാർഷിക വരുമാനമായതു എപിഎൽ വിഭാഗത്തെയും പരിഗണിക്കും. മുൻ വർഷം സ്കോളർഷിപ്പ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല. 15,000 രൂപയാണ് സ്‌കോളർഷിപ്പ് തുക. www.minoritywelfare.kerala.gov.in ൽ അപേക്ഷാ ഫോം ലഭിക്കും. അപേക്ഷ 20നകം നൽകണം.
Image: /content_image/India/India-2023-01-08-07:45:20.jpg
Keywords: സ്‌കോള
Content: 20355
Category: 18
Sub Category:
Heading: അർത്തുങ്കൽ തിരുനാളിന് 10നു കൊടിയേറും
Content: ചേർത്തല: ദക്ഷിണേന്ത്യയിലെ പ്രമുഖ തീർത്ഥാടനകേന്ദ്രമായ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ മകരം പെരുന്നാൾ 10 മുതൽ 27 വരെ ആഘോഷിക്കും. ബസിലിക്കയുടെയും സർക്കാർ ഏജൻസികളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നു റെക്ടർ ഫാ.സ്റ്റീഫൻ ജെ. പുന്നയക്കൽ, ഫാ. സെലസ്റ്റിൻ പുത്തൻപുരയ്‌ക്കൽ, ഫാ. ജോർജ് ബിബിലൻ ആറാട്ടുകുളം, ഫാ.റിനോയ് കാട്ടിപ്പറമ്പിൽ, ജോസി സ്റ്റീഫൻ, ടോമി ചന്നപ്പൻ, ബിബിൻ പോൾ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൊടിയേറ്റ ദിനമായ 10ന് പാലായിൽ നിന്നും പ്രാർത്ഥനാപൂർവം തിരുനാളിന് ഉയർത്തുവാനുള്ള കൊടി എത്തിച്ചേരും. തുടർന്ന് വൈകുന്നേരം 5.30നു ബീച്ച് കുരിശടിയിൽനിന്നു മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടുകൂടി കൊടി ദേവാലയത്തിൽ എത്തിക്കും. 30നു നടക്കുന്ന കൊടിയേറ്റിന് ആലപ്പുഴ രൂപത മെത്രാൻ ഡോ.ജയിംസ് റാഫേൽ ആനാപറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. ഏഴിനു നടക്കുന്ന ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്ക് കൊച്ചി രൂപത മെത്രാൻ ഡോ. ജോസഫ് കരിയിൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് 11 വരെ ദിവസേന രാവിലെയും വൈകുന്നേരവും ദിവ്യബലിയുണ്ടാകും. 18നു പുലർച്ചെ അഞ്ചിനാണ് തിരുസ്വരൂപ നടതുറക്കൽ. തുടർന്നുള്ള ദിവസങ്ങളിൽ തുടർച്ചയായി ദിവ്യബലിയുണ്ടാകും. 20നാണ് തിരുനാൾ ദിനം. രാവിലെ 11ന് നടക്കുന്ന തിരുനാൾ ദിവ്യബലിക്ക് തലശരി അതിരൂപത ആർച്ച് ബിഷപ്പ് ഡോ.ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിക്കും. വൈകുന്നേരം മൂന്നിന് നടക്കുന്ന ആഘോഷമായ തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലിക്ക് ആലപ്പുഴ രൂപത മെത്രാൻ ഡോ.ജയിംസ് റാഫേൽ ആനാപറമ്പിൽ മുഖ്യകാർമികത്വം വഹിക്കും. 4.30ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം ബസിലിക്കയിൽനിന്ന് ആരംഭിച്ച് കടപ്പുറത്തെ കുരിശടിവരെ സഞ്ചരിച്ച് മടങ്ങിയെത്തുന്ന തിരുസ്വരൂപം വഹിച്ചുള്ള ആഘോഷമായ എഴുന്നള്ളത്തിൽ ജനലക്ഷങ്ങൾ പങ്കാളികളാകും.
Image: /content_image/India/India-2023-01-08-07:51:25.jpg
Keywords: അർത്തു
Content: 20356
Category: 13
Sub Category:
Heading: ബെനഡിക്ട് പാപ്പ ആധുനിക സഭയുടെ യഥാര്‍ത്ഥ വേദപാരംഗതനായി ഓര്‍മ്മിക്കപ്പെടും: വിശ്വാസ തിരുസംഘത്തിന്റെ മുൻ അധ്യക്ഷൻ കര്‍ദ്ദിനാള്‍ മുള്ളര്‍
Content: വത്തിക്കാന്‍ സിറ്റി: ആധുനിക സഭയുടെ യഥാര്‍ത്ഥ വേദപാരംഗതന്‍ എന്ന നിലയില്‍ ബെനഡിക്ട് പാപ്പ എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്ന് വിശ്വാസ തിരുസംഘത്തിന്റെ മുൻ അധ്യക്ഷൻ കര്‍ദ്ദിനാള്‍ ജെര്‍ഹാര്‍ഡ് മുള്ളര്‍. ഉത്തമ ബോധ്യവും, എളിമയും, ദൈവസ്നേഹത്തിന്റെ പങ്കാളിയെന്ന നിലയില്‍ അഗാധമായ ജ്ഞാനവും ഉണ്ടായിരുന്ന മഹാനായ വ്യക്തിയായിരുന്നു ബെനഡിക്ട് പാപ്പയെന്നു അദ്ദേഹം അനുസ്മരിച്ചു. മുന്‍ പാപ്പ തിരുസഭക്ക് നല്‍കിയ സംഭാവനകളെ കുറിച്ചും, വിമര്‍ശകരോടുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങളെ കുറിച്ചും കര്‍ദ്ദിനാള്‍ ജെര്‍ഹാര്‍ഡ് മുള്ളര്‍ നാഷണല്‍ കാത്തലിക് രജിസ്റ്ററിന് നല്‍കിയ അഭിമുഖത്തില്‍ വിവരിക്കുകയുണ്ടായി. ഏത് രീതിയിലാണ് നിങ്ങള്‍ക്ക് ബെനഡിക്ട് പതിനാറാമനെ കൂടുതല്‍ ഇഷ്ടം എന്ന ചോദ്യത്തിന് എല്ലാ അര്‍ത്ഥത്തിലും തനിക്ക് അദ്ദേഹത്തേ ഇഷ്ടമാണെന്നും മുന്‍പാപ്പ ആധുനിക സഭയുടെ ഒരു യഥാര്‍ത്ഥ വേദപാരംഗതനാണെന്നുമായിരുന്നു കര്‍ദ്ദിനാളിന്റെ മറുപടി. ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ പ്രസിദ്ധീകരിച്ചതും അല്ലാത്തതുമായ രചനകളെ ആളുകള്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ‘ബെനഡിക്ട് പതിനാറാമന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്’ന്റെ സ്ഥാപകൻ കൂടിയാണ് ജർമ്മൻ ദൈവശാസ്ത്രജ്ഞനായ കര്‍ദ്ദിനാള്‍ മുള്ളര്‍. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനെ കുറിച്ചുള്ള ബെനഡിക്ട് പതിനാറാമന്റെ നിരീക്ഷണങ്ങളെ ശരിവെച്ചുകൊണ്ടായിരുന്നു കര്‍ദ്ദിനാള്‍ മുള്ളര്‍ സംസാരിച്ചത്. ബെനഡിക്ട് പതിനാറാമന്റെ ദൈവശാസ്ത്രത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും അദ്ദേഹം കടുത്ത യാഥാസ്ഥിതികവാദിയാണെന്നുമൊക്കെയുള്ള വിമര്‍ശനങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് ആശയപരമായി സങ്കുചിത ചിന്താഗതിയുള്ള അജ്ഞര്‍ക്ക് മാത്രമേ ബെനഡിക്ട് പാപ്പ കടുത്ത യാഥാസ്ഥിതിക വാദിയാണെന്നു പറയുവാന്‍ കഴിയുകയുള്ളൂ എന്നായിരുന്നു കർദ്ദിനാളിന്റെ മറുപടി. ക്രിസ്തുവില്‍ നിന്നും അകന്ന ഈ നരവംശശാസ്ത്രത്തിന്റെ വക്താക്കള്‍ ഈ കാലഘട്ടത്തിലെ ഏറ്റവും മഹാനായ ക്രിസ്ത്യന്‍ പണ്ഡിതന്മാരില്‍ ഒരാളായ ബെനഡിക്ട് പതിനാറാമനില്‍ മതിപ്പുളവാക്കില്ലെന്നും, അവരോടൊപ്പം പരിശുദ്ധാത്മാവ് നേരിട്ട് ഹൃദയങ്ങളില്‍ പരിവര്‍ത്തനം വരുത്തിയില്ലെങ്കില്‍ നിരീശ്വര പ്രത്യയശാസ്ത്രം അപകടം വരുത്തിവെയ്ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Image: /content_image/News/News-2023-01-08-08:14:54.jpg
Keywords: മുള്ള
Content: 20357
Category: 1
Sub Category:
Heading: In Pictures: ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ കബറിടത്തിൽ പ്രാർത്ഥിക്കാൻ വിശ്വാസികൾക്ക് ഇനി അവസരം
Content: ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ കബറിടത്തിൽ പ്രാർത്ഥിക്കാൻ വിശ്വാസികൾക്ക് ഇനി അവസരം. ഇന്ന് ജനുവരി എട്ടാം തീയതി ഞായറാഴ്ച രാവിലെ 9 മണി മുതലാണ് മുൻ പാപ്പയുടെ കബറിടത്തിൽ പ്രാർത്ഥിക്കാൻ വിശ്വാസികൾക്ക് പ്രവേശനം നൽകി തുടങ്ങിയത്. സെൻ പീറ്റേഴ്സ് ബസിലിക്കയിലെ ഭൂഗർഭ അറയിലാണ് ബെനഡിക്ട് പാപ്പയുടെ കല്ലറ സ്ഥിതി ചെയ്യുന്നത്. വിശുദ്ധ പത്രോസിന്റെ കല്ലറയ്ക്കു സമീപം വിശുദ്ധ ജോൺ പോൾ രണ്ടാമനെ അടക്കം ചെയ്ത കല്ലറയിലാണ് ബെനഡിക്ട് പാപ്പയുടെ ഭൗതീക ശരീരവും അടക്കം ചെയ്തിരിക്കുന്നത്. കാണാം ചിത്രങ്ങൾ. Courtesy; Cristian Gennari
Image: /content_image/News/News-2023-01-08-18:20:35.jpg
Keywords: ബെനഡി
Content: 20358
Category: 11
Sub Category:
Heading: സിറിയയിൽ ആർച്ച് ബിഷപ്പ് സ്ഥാനത്തേക്ക് ഐ‌എസ് തീവ്രവാദികളുടെ തടങ്കലില്‍ കഴിഞ്ഞ വൈദികൻ
Content: ദമാസ്ക്കസ്: ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോകുകയും പിന്നീട് രക്ഷപ്പെടുകയും ചെയ്ത വൈദികൻ ഫാ. ജാക്വസ് മൗറാദ് സിറിയയിലെ ഹോംസിലെ ആർച്ച് ബിഷപ്പായി നിയമിതനായി. രക്ഷപ്പെടുന്നതിനു മുൻപ് അഞ്ചുമാസമാണ് തീവ്രവാദികളുടെ പിടിയിൽ അദ്ദേഹം കഴിഞ്ഞത്. മാർ ഏലിയൻ ആശ്രമത്തിൽ നിന്നു മുഖംമൂടി ധരിച്ച് എത്തിയ തീവ്രവാദികൾ ഫാ. മൗറാദിനെ തട്ടിക്കൊണ്ടു പോകുകയായിരിന്നു. തടവിൽ കഴിയുന്ന സമയത്ത് നിരവധി തവണ കഴുത്തിൽ കത്തിവെച്ച് മുഖംമൂടിധാരികള്‍ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയിരുന്നു. ക്വാര്യടൈൻ എന്ന പട്ടണത്തിൽ തീവ്രവാദികൾ എത്തിച്ചതിനു ശേഷം അഞ്ചു മാസത്തോളം അവിടെ തടങ്കലില്‍ കഴിഞ്ഞ്, ഒരു മുസ്ലിം ചെറുപ്പക്കാരന്റെ സഹായത്തോടെയാണ് മൗറാദ് രക്ഷപ്പെട്ടത്. തീവ്രവാദികളുടെ പിടിയിലായിരുന്ന സമയത്ത് ക്രൈസ്തവ വിശ്വാസം തള്ളിക്കളഞ്ഞ് രക്ഷപ്പെടാൻ സാധ്യതയുണ്ടായിരുന്നെങ്കിലും, അദ്ദേഹം തന്റെ ക്രൈസ്തവ വിശ്വാസം മുറുകെ പിടിച്ചു. സിറിയയിലെ ആലപ്പോയിലായിരിന്നു അദ്ദേഹത്തിന്റെ ജനനം. ലെബനോനിലെ ചാർഫറ്റ് സെമിനാരിയിൽ ചേര്‍ന്ന മൗറാദ് 1993 ഓഗസ്റ്റ് 28നാണ് പൗരോഹിത്യം സ്വീകരിക്കുന്നത്. 2000 മുതൽ 2015 വരെ പാൽമിറയിൽ നിന്ന് 62 മൈൽ അകലെയുള്ള ഖാര്യതയ്ൻ നഗരത്തിനടുത്തുള്ള മാർ എലിയന്‍ എക്യുമെനിക്കൽ ആശ്രമത്തില്‍ ശുശ്രൂഷ ചെയ്തിരിന്നു. ഇസ്ലാം മതസ്ഥരുമായി സംവാദത്തിനായി പ്രവർത്തിക്കുക എന്നതായിരുന്നു അന്നത്തെ പ്രധാന ദൗത്യം. 2015ൽ തീവ്രവാദികളുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ടതിനുശേഷം ഇറ്റലിയിലെയും, ഇറാഖിലെയും രണ്ട് ആശ്രമങ്ങളിലാണ് അദ്ദേഹം കഴിഞ്ഞത്. ഇപ്പോൾ 54 വയസ്സുള്ള ആർച്ച് ബിഷപ്പ് 2020 ലാണ് സിറിയയിലേക്ക് മടങ്ങുന്നത്. സുറിയാനി, ഇംഗ്ലീഷ്, ഇറ്റാലിയൻ അറബി, ഫ്രഞ്ച് ഭാഷകളിൽ അദ്ദേഹത്തിന് പ്രാവീണ്യമുണ്ട്. സിറിയൻ സഭയുടെ മെത്രാൻ സിനഡ് നടത്തിയ തെരഞ്ഞെടുപ്പ് ശനിയാഴ്ചയാണ് വത്തിക്കാൻ സ്ഥിരീകരിച്ചത്. ഫ്രാൻസിസ് മാർപാപ്പയുടെ അംഗീകാരത്തോടെ അദ്ദേഹം ആർച്ച് ബിഷപ്പായി നിയമിക്കപ്പെടുകയായിരിന്നു. റോമുമായുള്ള കൂട്ടായ്മയിലുള്ള 23 പൗരസ്ത്യ കത്തോലിക്കാ സഭകളിൽ ഒന്നായ സിറിയന്‍ കത്തോലിക്കാ സഭയ്ക്ക് മിഡിൽ ഈസ്റ്റിലും മറ്റുമായി ഏകദേശം 175,000 വിശ്വാസികളുണ്ട്. Tag: Priest who was tortured in ISIS captivity elected Archbishop in Syria, Jacques Mourad, Catholic Malayalam News, Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-01-08-19:11:09.jpg
Keywords: സിറിയ
Content: 20359
Category: 18
Sub Category:
Heading: ഇന്ത്യയിലെ പൗരസ്ത്യ കൽദായ സുറിയാനി സഭയിൽ ആദ്യമായി മെത്രാപ്പോലീത്തൻ പട്ടാഭിഷേകം
Content: തൃശൂർ: മാർ ഔഗിൻ കുരിയാക്കോസ് പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തയായി അഭിഷിക്തനായി. മാർത്ത് മറിയം വലിയ പള്ളി കത്തീഡ്രലിൽ സഭയുടെ പരമാധ്യക്ഷൻ പാത്രിയാർക്കീസ് മാറൻ മാർ ആവ തൃതീയന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ചടങ്ങിലാണു മാർ ഔഗിൻ കുരിയാക്കോസിനെ ഇന്ത്യയുടെയും ദക്ഷിണ ഗൾഫ് രാജ്യങ്ങളുടെയും മെത്രാപ്പോലീത്തയായി വാഴിച്ചത്. ഇന്ത്യയിലെ പൗരസ്ത്യ കൽദായ സുറിയാനി സഭയിൽ ആദ്യമായാണ് മെത്രാപ്പോലീത്തൻ പട്ടാഭിഷേകം ഇന്ത്യയിൽവെച്ച് നടക്കുന്നത്. ഡോ. മാർ അപ്രേം മെത്രാപ്പോലീത്തയുടെ പിൻഗാമിയായിട്ടാണ് മാർ ഔഗിൻ കുരിയാക്കോസ് അഭിഷിക്തനായത്. മാർ അപ്രേം മെത്രാപ്പോലീത്ത, മാർ അപ്രേം അഥ്നിയേൽ, മാർ ഇമ്മാനുവേൽ യോസേഫ്, മാർ പൗലോസ് ബെഞ്ചമിൻ, മാർ ബെന്യാമിൻ എല്ല്യ, ആർച്ച് ഡീക്കൻ വില്യം തോമ എന്നിവരും മെത്രാപ്പോലീത്ത പട്ടാഭിഷേകത്തിൽ സഹകാർമികരായി.
Image: /content_image/India/India-2023-01-09-10:16:17.jpg
Keywords: കൽദായ
Content: 20360
Category: 18
Sub Category:
Heading: മുംബൈയില്‍ സെമിത്തേരിയിലെ കുരിശുകൾ തകർത്ത നിലയിൽ
Content: മുംബൈ: മുംബൈയിലെ മാഹിം സെന്റ് മൈക്കിൾസ് പള്ളിയുടെ സെമിത്തേരിയിലെ കുരിശുകൾ തകർത്ത നിലയിൽ. പതിനെട്ട് കുരിശുകളാണ് അടിച്ചുതകർത്ത നിലയിൽ കണ്ടെത്തിയത്. പള്ളി പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നവി മുംബൈ ഏരിയയിലെ കലംബോലി സ്വദേശി ദാവൂദ് ഇബ്രാഹിം മുഹമ്മദ് അൻസാരി (22) ആണ് പിടിയിലായത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ്, മുംബൈ പോലീസ് എന്നിവർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ ദേശീയ വക്താവ് ക്ളിഡേ ക്രാസ്റ്റോ പറഞ്ഞു.
Image: /content_image/India/India-2023-01-09-11:02:32.jpg
Keywords: തകര്‍
Content: 20361
Category: 14
Sub Category:
Heading: ബുർക്കിനാ ഫാസോയുടെ തലസ്ഥാനത്ത് തെരുവിന് ബെനഡിക്ട് പാപ്പയുടെ പേര്
Content: ഔഗാഡൗഗു: ആഫ്രിക്കൻ രാജ്യമായ ബുർക്കിനാ ഫാസോയിൽ പതിനാറാമൻ മാർപാപ്പയുടെ പേരിലുള്ള റോഡ് വാര്‍ത്തകളില്‍ ഇടംനേടുന്നു. 2021 ജൂൺ പതിമൂന്നാം തീയതിയാണ് ഇതിന്റെ ഉദ്ഘാടനം നടക്കുന്നത്. റു പേപ്പ് ബെനോയിറ്റ് XVI (പോപ്പ് ബെനഡിക്ട് സ്ട്രീറ്റ്) എന്ന ഫ്രഞ്ച് പേരിലാണ് റോഡ് അറിയപ്പെടുന്നത്. തലസ്ഥാനമായ ഔഗാഡൗഗുവിലാണ് ഈ തെരുവ് സ്ഥിതി ചെയ്യുന്നത്. സ്ട്രീറ്റ് 54.160 എന്നാണ് ഇത് മുന്‍പ് അറിയപ്പെട്ടിരിന്നത്. 2011ൽ അയൽ രാജ്യമായ ബെനിൻ, ബെനഡിക് പാപ്പ സന്ദർശിച്ചിരുന്നു. ബെനഡിക്ട് പാപ്പയുടെ പേര് തെരുവിന് നൽകിയത് രാജ്യത്തിനും, ആഫ്രിക്കയ്ക്കും, പ്രത്യാശ കൊണ്ടുവരുന്നുവെന്ന് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ച കർദ്ദിനാൾ ഫിലിപ്പ് യൂഡ്രാഗോ പറഞ്ഞു. രാജ്യത്തെ ഐറിഷ് സ്വദേശിയായ അപ്പസ്തോലിക് ന്യൂൺഷോ ആർച്ച് ബിഷപ്പ് മൈക്കിൾ ക്രോട്ടി ഇങ്ങനെ ഒരു തീരുമാനം എടുത്ത ഉഗാടോഗു നഗരസഭയ്ക്ക് ചടങ്ങിൽ നന്ദി പറഞ്ഞു. 2007ൽ ബെനഡിക്ട് പാപ്പയാണ് രാജ്യത്ത് ആദ്യമായി അപ്പസ്തോലിക് കാര്യാലയം സ്ഥാപിക്കുന്നത്. ഇതിന്റെ കൃതജ്ഞതയായിട്ടാണ് തെരുവിനു പാപ്പയുടെ പേര് നൽകിയതെന്നും ഇവിടെ ബുർക്കിന ഫാസോയിലെത്തിയതിന് ശേഷം ഒന്‍പത് മാസത്തിനുള്ളിൽ, ഫ്രാൻസിസ് പാപ്പയുടെ പ്രതിനിധിയായതിൽ വലിയ സന്തോഷമുണ്ടെന്നും, താൻ പോകുന്നിടത്തെല്ലാം നയതന്ത്ര ദൗത്യം സ്ഥാപിച്ച ബെനഡിക്റ്റ് പാപ്പയുടെയും ഫ്രാന്‍സിസ് പാപ്പയും സാന്നിധ്യം സാധ്യമാക്കാന്‍ ശ്രമിക്കുകയാണെന്നും മൈക്കിൾ ക്രോട്ടി സ്മരിച്ചു. ബുർക്കിനാ ഫാസോയിലെ 2 കോടി ജനസംഖ്യയിൽ 19 ശതമാനം ആളുകളും കത്തോലിക്കാ വിശ്വാസികളാണ്. Tag: Burkina Faso street named in honor of Pope Benedict XVI, Catholic Malayalam News, Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം.
Image: /content_image/News/News-2023-01-09-11:36:41.jpg
Keywords: ബുർക്കി
Content: 20362
Category: 1
Sub Category:
Heading: മനുഷ്യാവകാശ ലംഘനത്തിന്റെ ഇര കര്‍ദ്ദിനാള്‍ ജോസഫ് സെന്‍ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി
Content: റോം/ഹോങ്കോങ്ങ്: ദിവംഗതനായ മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്റെ അന്ത്യ ശുശ്രൂഷകളില്‍ പങ്കെടുക്കുവാനെത്തിയ മനുഷ്യാവകാശ ലംഘനത്തിന്റെ ഇരയും മുന്‍ ഹോങ്കോങ് മെത്രാനുമായ കര്‍ദ്ദിനാള്‍ ജോസഫ് സെന്‍ ഫ്രാന്‍സിസ് പാപ്പയുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തി. ജനുവരി 6ന് ഉച്ചക്ക് വത്തിക്കാനിലെ സാന്താ മാര്‍ത്താ അതിഥിമന്ദിരത്തില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. 2019-ല്‍ ഹോങ്കോങ്ങില്‍ നടന്ന ജനകീയ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവരുടെ നിയമപോരാട്ടങ്ങളില്‍ സഹായിക്കുവാന്‍ വേണ്ടി നിര്‍മ്മിച്ച മാനുഷിക സഹായ നിധി പോലീസില്‍ രജിസ്റ്റര്‍ ചെയ്തില്ല എന്ന കുറ്റത്തിന് രാഷ്ട്ര സുരക്ഷ നിയമത്തിന്റെ കീഴില്‍ അറസ്റ്റിലായ തൊണ്ണൂറു വയസ്സുള്ള കര്‍ദ്ദിനാള്‍ സെന്‍ ഇപ്പോഴും വിചാരണ നേരിടുകയാണ്. സെന്നിന്റെ പാസ്പോര്‍ട്ട്‌ അധികാരികള്‍ പിടിച്ചുവെച്ചിരിന്നെങ്കിലും ബെനഡിക്ട് പാപ്പയുടെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ റോമില്‍ പോകുവാന്‍ അദ്ദേഹത്തിന് പ്രാദേശിക കോടതി അനുവാദം നല്‍കിയതിനെ തുടര്‍ന്നാണ്‌ കര്‍ദ്ദിനാള്‍ വത്തിക്കാനിലെത്തിയത്. ചുവന്ന ശുശ്രൂഷാ വസ്ത്രം ധരിച്ചിരുന്ന കര്‍ദ്ദിനാള്‍ സെന്‍ തന്റെ പ്രായാധിക്യം പോലും വകവെക്കാതെ വിശുദ്ധ കുര്‍ബാന ഉള്‍പ്പെടെയുള്ള ശുശ്രൂഷകളില്‍ സജീവമായി പങ്കെടുത്തു. ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയ അന്ന് തന്നെ കര്‍ദ്ദിനാള്‍ ബെനഡിക്ട് പതിനാറാമനെ അടക്കം ചെയ്തിരിക്കുന്ന കല്ലറയില്‍ എത്തി ബെനഡിക്ട് പതിനാറാമന് വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു.

Our beloved Pope Emeritto Benedict XVi, please continue to pray for us in heaven. #BenedictoXVI

Il nostro amato Papa Emeritto Benedetto XVi, per favore, continui a pregare per noi in cielo.

親愛的榮休教宗本篤十六世,請在天上繼續為教會祈禱! pic.twitter.com/TSVngFltF5
— Joseph Zen (@CardJosephZen) January 7, 2023

“ഞങ്ങളുടെ പ്രിയപ്പെട്ട ബെനഡിക്ട് പതിനാറാമന്‍ പാപ്പയേ, സ്വര്‍ഗ്ഗത്തില്‍ ഞങ്ങള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന തുടരണമേ” എന്നാണ് ജനുവരി 7-ന് കര്‍ദ്ദിനാള്‍ സെന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. കബറടക്കത്തിന്റെ അന്ന് രാവിലെ ബെനഡിക്ട് പതിനാറാമന്റെ ഭൗതീക ശരീരം അടക്കം ചെയ്തിരുന്ന പെട്ടിയെ ആശ്ലേഷിക്കുന്നതിന്റെയും, മൈക്കേല്‍ ആഞ്ചെലോയുടെ വിശ്വപ്രസിദ്ധമായ പിയത്തായുടെ മുന്നില്‍ വെച്ച് ഫ്രാന്‍സിസ് പാപ്പയെ അഭിവാദ്യം ചെയ്യുന്നതിന്റെയും ഫോട്ടോകള്‍ അദ്ദേഹം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. മെത്രാന്‍മാരുടെ നിയമനം സംബന്ധിച്ച് 2018-ല്‍ വത്തിക്കാനും ചൈനയും തമ്മില്‍ ഉണ്ടാക്കിയ കരാറിനെ നിശിതമായി വിമര്‍ശിച്ച വ്യക്തിയാണ് കര്‍ദ്ദിനാള്‍ സെന്‍. 5 ദിവസത്തെ യാത്രാനുമതി ലഭിച്ച അദ്ദേഹം ജനുവരി 7-നു ഹോങ്കോങ്ങിലേക്ക് മടങ്ങി. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} Tag: Cardinal Zen meets Pope Francis, prays at Benedict XVI’s tomb, Catholic Malayalam News, Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം.
Image: /content_image/News/News-2023-01-09-13:23:35.jpg
Keywords: സെന്‍