Contents
Displaying 20001-20010 of 25031 results.
Content:
20394
Category: 13
Sub Category:
Heading: കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്‍ പരീക്ഷണങ്ങളിലും കർത്താവിനെ പിന്തുടർന്ന വ്യക്തി: ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ ദിവസം ദിവംഗതനായ ഓസ്ട്രേലിയന്‍ കര്‍ദ്ദിനാളും വത്തിക്കാന്റെ സാമ്പത്തികകാര്യങ്ങൾക്കായുള്ള സെക്രട്ടേറിയറ്റിന്റെ മുൻ മേധാവിയുമായിരുന്ന കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്ലിന്റെ വിയോഗത്തില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം രേഖപ്പെടുത്തി. വ്യാജ ആരോപണങ്ങളെ തുടര്‍ന്നു നാനൂറു ദിവസത്തിലധികം ജയിലില്‍ കഴിഞ്ഞ കര്‍ദ്ദിനാള്‍ പെല്‍ പരീക്ഷണങ്ങളിലും കർത്താവിനെ പിന്തുടർന്ന വ്യക്തിയായിരിന്നുവെന്നു ഫ്രാന്‍സിസ് പാപ്പ അനുസ്മരിച്ചു. കർദ്ദിനാൾ പെല്ലിന്റെ വിയോഗത്തിൽ കർദ്ദിനാൾ തിരുസംഘത്തിനും, കർദ്ദിനാളിന്റെ കുടുംബാംഗങ്ങൾക്കും ഫ്രാൻസിസ് പാപ്പ അനുശോചനമറിയിച്ചു. കർദ്ദിനാൾ കോളേജ് തലവൻ കർദ്ദിനാൾ ജിയോവാനി ബാറ്റിസ്റ്റയ്ക്കു അയച്ച ടെലെഗ്രാം സന്ദേശത്തിൽ, കർദ്ദിനാൾ സംഘത്തിനും കർദ്ദിനാൾ പെല്ലിന്റെ സഹോദരൻ ഡേവിഡിനും തന്റെ ആത്മീയസാമീപ്യം ഫ്രാന്‍സിസ് പാപ്പ ഉറപ്പുനൽകി. പ്രതിബദ്ധതയോടെയും, സത്യസന്ധതയോടെയും കർദ്ദിനാൾ പെൽ നൽകിയ ജീവിതസാക്ഷ്യത്തിനും സുവിശേഷത്തോടും സഭയോടുമുള്ള അദ്ദേഹത്തിന്റെ സമർപ്പണ ബോധത്തിനും പാപ്പ നന്ദി പറഞ്ഞു. പരിശുദ്ധ സിംഹാസനം അടുത്തിടെ നടത്തിയ സാമ്പത്തിക പരിഷ്‌ക്കാരങ്ങൾക്ക് നിശ്ചയദാർഢ്യത്തോടും വിവേകത്തോടും കൂടി കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്‍ ശക്തമായ അടിത്തറയാണ് നൽകിയതെന്ന് പാപ്പ അനുശോചന സന്ദേശത്തില്‍ കുറിച്ചു. ജീവിതത്തിലെ പരീക്ഷണങ്ങളുടെ സമയത്തുപോലും സഹിഷ്ണുതയോടെ കർത്താവിനെ വിശ്വസ്തതാപൂർവ്വം കർദ്ദിനാൾ പെൽ അനുഗമിച്ചുവെന്ന് പാപ്പ അനുസ്മരിച്ചു. അദ്ദേഹത്തിന് ദൈവസന്നിധിയിൽ നിത്യശ്വാസം ലഭിക്കട്ടെയെന്ന് ഫ്രാന്‍സിസ് പാപ്പ പ്രാര്‍ത്ഥിച്ചു. ഇടുപ്പെല്ല് സംബന്ധമായ ഓപ്പറേഷനെത്തുടർന്ന് വിശ്രമത്തിലായിരിന്ന കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്‍ ഹൃദയാഘാതത്തെ തുടര്‍ന്നു ജനുവരി പത്ത് ചൊവ്വാഴ്ച റോമില്‍വെച്ചാണ് അന്തരിച്ചത്. ബെനഡിക്ട് മാര്‍പാപ്പയുടെ മൃതസംസ്കാര ശുശ്രൂഷകളില്‍ അദ്ദേഹം പങ്കുക്കൊണ്ടിരിന്നു. 1996-ല്‍ പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗിച്ചുവെന്ന വ്യാജ കേസ് ചമത്തിയാണ് അദ്ദേഹത്തെ 2019-ൽ തടങ്കലിലാക്കിയത്. 404 ദിവസങ്ങളോളം ജയിലില്‍ ഏകാന്ത തടവ് അനുഭവിച്ച അദ്ദേഹത്തെ നിരപരാധിയായി ബോധ്യപ്പെട്ടതിനെ തുടര്‍ന്നു കോടതി വെറുതെ വിടുകയായിരിന്നു. Tag: Pope francis Cardinal George Pell, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം
Image: /content_image/News/News-2023-01-13-14:43:37.jpg
Keywords: പാപ്പ

20395
Category: 13
Sub Category:
Heading: സഹന ദാസനോടുള്ള ആദരസൂചകമായി സിഡ്നി കത്തീഡ്രലിൽ 81 പ്രാവശ്യം മണിമുഴക്കി
Content: സിഡ്നി: വ്യാജ ബാലപീഡന കേസിന്റെ പേരില്‍ യാതൊരു തെറ്റും ചെയ്യാതിരുന്നിട്ടും അന്യായമായി വേട്ടയാടപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം നിരപരാധിയാണെന്ന് തെളിഞ്ഞതിനെ തുടർന്ന് മോചിതനാകുകയും ഇക്കഴിഞ്ഞ ജനുവരി 10-ന് റോമില്‍വെച്ച് വിടവാങ്ങുകയും ചെയ്ത ഓസ്ട്രേലിയന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്ലിനോടുള്ള ആദരസൂചകമായി സിഡ്നിയിലെ സെന്റ് മേരി മെട്രോപ്പൊളിറ്റന്‍ കത്തീഡ്രലിലെ മണികള്‍ 81 പ്രാവശ്യം മുഴങ്ങി. മരിക്കുമ്പോള്‍ കര്‍ദ്ദിനാള്‍ പെല്ലിനു 81 വയസ്സായിരുന്നു എന്നതിന്റെ ഓര്‍മ്മപ്പെടുത്തലായിട്ടാണ് 81 പ്രാവശ്യം മണി മുഴക്കിയത്. 2001 മുതല്‍ 2014 വരെ കര്‍ദ്ദിനാള്‍ പെല്ലിന്റെ എപ്പിസ്കോപ്പല്‍ ആസ്ഥാനമായ ദേവാലയമായിരുന്നു സിഡ്നിയിലെ സെന്റ് മേരീസ് മെട്രോപ്പൊളിറ്റന്‍ കത്തീഡ്രല്‍. മണി മുഴക്കിയതിന് പിന്നാലെ കര്‍ദ്ദിനാള്‍ പെല്ലിനു വേണ്ടി അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയ്ക്കു സിഡ്നിയിലെ നിലവിലെ മെത്രാപ്പോലീത്തയായ മോണ്‍. അന്തോണി കോളിന്‍ ഫിഷര്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. മുപ്പതിലധികം വര്‍ഷങ്ങളുടെ പരിചയം ഉള്ളതിനാല്‍ വിശുദ്ധ കുര്‍ബാന മധ്യേ നടത്തിയ പ്രസംഗത്തില്‍ കര്‍ദ്ദിനാള്‍ പെല്ലിനെ മോണ്‍. കോളിന്‍ ഫിഷര്‍ പ്രത്യേകം അനുസ്മരിച്ചു. കര്‍ദ്ദിനാള്‍ പെല്‍ ദൈവത്തിന്റെ അനുകമ്പയും വിശ്വസ്തതയുമുള്ള പുരോഹിതനായിരുന്നെന്നും, താന്‍ അനുഭവിച്ച കഷ്ടതകള്‍ക്കും യാതനകള്‍ക്കുമിടയില്‍ അദ്ദേഹത്തിന്റെ വിശ്വാസത്തിന് യാതൊരു ഇളക്കവും സംഭവിച്ചില്ലെന്നും, താന്‍ സേവിക്കുന്ന കര്‍ത്താവിനോടൊപ്പമുള്ള സഭയുടെ വിശ്വസ്ത ദാസനായിരുന്നു കര്‍ദ്ദിനാള്‍ പെല്ലെന്നും മോണ്‍. കോളിന്‍ ഫിഷര്‍ പറഞ്ഞു. കര്‍ദ്ദിനാള്‍ പെല്ലിന്റെ നിര്യാണം ഓസ്ട്രേലിയന്‍ സഭക്കും, അതിനപ്പുറവും വരുത്തുന്ന സ്വാധീനത്തേക്കുറിച്ച് ചരിത്രകാരന്‍മാര്‍ ഭാവിയിൽ പറയുമെന്നും അത് വളരേക്കാലം നീണ്ടുനില്‍ക്കുന്നതുമായിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. 2014-2019 കാലയളവില്‍ വത്തിക്കാന്‍ ധനകാര്യാലയത്തിന്റെ ആദ്യത്തെ അദ്ധ്യക്ഷനായി സേവനം ചെയ്തിട്ടുള്ള കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്‍ പ്രായപൂര്‍ത്തിയാകാത്ത അള്‍ത്താര ബാലന്‍മാരേ ലൈംഗീകമായി ദുരുപയോഗം ചെയ്തു എന്ന വ്യാജ ആരോപണത്തിന്റെ പേരില്‍ 2019-ല്‍ ജയിലില്‍ അടക്കപ്പെടുകയായിരുന്നു. 2017-ല്‍ പോലീസ് കേസ് ചാര്‍ജ്ജ് ചെയ്തതുമുതല്‍ താന്‍ നിരപരാധിയാണെന്ന് കര്‍ദ്ദിനാള്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. പിന്നീട് ആരോപണങ്ങൾക്കു അടിസ്ഥാനമില്ലായെന്ന് നിരീക്ഷിച്ച ഓസ്ട്രേലിയന്‍ ഹൈക്കോടതി കുറ്റവിമുക്തനക്കിയതിനെ തുടര്‍ന്ന്‍ 2020-ലാണ് അദ്ദേഹം ജയില്‍ മോചിതനായത്. എഴുത്തിനും, ധ്യാനത്തിനും, പ്രാര്‍ത്ഥനക്കും ധാരാളം സമയം ലഭിച്ചിരുന്ന ജയില്‍ ജീവിതത്തേ ധ്യാനകാലയളവായാണ് അദ്ദേഹം വിശേഷിപ്പിച്ചിട്ടുള്ളത്. Tag: Sydney Cathedral bells ring 81 times in tribute to Cardinal Pell, Malayalam Catholic News, Christian news Portal, Pravachaka Sabdam.
Image: /content_image/News/News-2023-01-13-19:48:04.jpg
Keywords: പെല്ലി, പെല്‍

20396
Category: 18
Sub Category:
Heading: പൊന്തിഫിക്കൽ സെമിനാരികളുടെ സുവർണ ജൂബിലി വർഷത്തിന്റെ സമാപനം 17ന്
Content: കൊച്ചി: ആലുവ മംഗലപ്പുഴ, കാർമൽഗിരി പൊന്തിഫിക്കൽ സെമിനാരികളുടെ സുവർണ ജൂബിലി വർഷത്തിന്റെ സമാപനം 17ന് കാർമൽഗിരി കാമ്പസിൽ നടക്കും. രാവിലെ ഒമ്പതിന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മു ഖ്യകാർമികത്വത്തിൽ ദിവ്യബലി. വൈകുന്നേരം നാലിനു നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കെസിബിസി പ്രസിഡന്റും പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ആലുവയുടെ(പിഐഎ) ചാൻസലറുമായ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ബിഷപ്പ് ഡോ. ജോസഫ് കരിയിൽ, ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, സിസ്റ്റർ റോസിലി ജോസ് എന്നിവർ മുഖ്യാതിഥികളാകും. ഫാ. അഗസ്റ്റിൻ കല്ലേലി, പിഐഎ പ്രസിഡന്റ് ഫാ. സുജൻ അമൃതം, ഫാ. ഫ്രാൻസിസ് മരോട്ടിക്കപ്പറമ്പിൽ, പിഐഎ വൈസ് പ്രസിഡന്റ് ഫാ. ജോൺസൺ അച്ചാണ്ടി, ഫാ. ജോൺപോൾ പറപ്പള്ളയത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Image: /content_image/India/India-2023-01-14-10:02:20.jpg
Keywords: സെമിനാ

20397
Category: 18
Sub Category:
Heading: ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിൽ ഭരണകൂടങ്ങൾ പരാജയപ്പെടുന്നത് ഭീതി സൃഷ്ടിക്കുന്നു: മാർ ജോസ് പൊരുന്നേടം.
Content: മാനന്തവാടി: ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്ന പ്രഥമ കടമയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുതൽ കേന്ദ്രം വരെയുള്ള സർക്കാരുകൾ പരാജയപ്പെടുന്നുവെന്നതിന്റെ അവസാനതെളിവാണ് ഇന്നലെ പുതുശ്ശേരിയിൽ കടുവാ ആക്രമണത്തിൽ സാലു കൊല്ലപ്പെട്ട സംഭവമെന്ന് മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം. ഈ സംഭവം ജനങ്ങളെ ഭയത്തിലാക്കിയിരിക്കുന്നു. സാലു വനത്തിൽ പ്രവേശിച്ചപ്പോഴോ വന്യമൃഗങ്ങളെ ഉപദ്രവിച്ചപ്പോഴോ നിയമവ്യവസ്ഥകൾ ലംഘിച്ചപ്പോഴോ ഒന്നുമല്ല അക്രമണത്തിന് ഇരയായത്. തന്റെ സുരക്ഷിത ഇടമായ വീട്ടുപരിസരത്ത് തൊഴിൽ ചെയ്യുമ്പോഴാണ്. അതിനാൽ ഇത് പരോക്ഷ നരഹത്യ തന്നെയാണെന്ന് ബിഷപ്പ് അഭിപ്രായപ്പെട്ടു. വന്യമൃഗങ്ങളെ അവരുടെ വാസ ഇടങ്ങളിൽ സംരക്ഷിച്ച് നിർത്തുന്നതിൽ വനം വകുപ്പ് തികഞ്ഞ പരാജയമാണന്നാണ് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നത്. ബത്തേരിയിൽ ആനയുടെ ആക്രമണത്തിൽ മനുഷ്യ ജീവൻ നഷ്ടമാകാതിരുന്നത് ദൈവാനുഗ്രഹം കൊണ്ട് മാത്രമാണ്. എത് നിയമവും നിർമ്മിക്കപ്പെടുമ്പോൾ അത് മനുഷ്യനെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിക്കാതെ സാമ്പത്തീകമായും രാഷ്ട്രിയമായും എന്തു നേട്ടമുണ്ടാക്കാമെന്ന ഇടുങ്ങിയ ചിന്തകളിലേക്ക് ഭരണ കർത്താക്കളും, ഉന്നത ഉദ്യോഗസ്ഥരും താഴ്ന്നതിന്റെ ഫലമാണ് പൊതുജനങ്ങൾ വന്യമൃഗങ്ങൾക്ക് ഭക്ഷണമായി തീരേണ്ട സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്. തങ്ങളുടെ ഇത്തരം വീഴ്ചകൾ മറച്ച് വെയ്ക്കാൻ ജനത്തെ രാഷ്ട്രീയമായും, മതപരമായും, പ്രാദേശികമായും വിഭജിച്ച് നിർത്തുന്നതിൽ വിജയിക്കാൻ അവരെ അനുവദിച്ചുവെന്നതാണ് പൊതുസമൂഹം ചെയ്ത വലിയ തെറ്റ്. അതിനാൽ സാലുവിനെ പോലെ മരണപ്പെട്ടവരുടെ ജീവനഷ്ടത്തിന്റെ ധാർമ്മിക ഉത്തരവാദിത്വത്തിൽ നിന്ന് ആർക്കും മാറി നില്ക്കാനാകില്ലന്നും ജനങ്ങൾ നിസംഗത വെടിയേണ്ട സമയമായെന്നും അദ്ദേഹം വ്യക്തമാക്കി. സാലുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും തൊഴിൽ സുരക്ഷയും എത്രയും വേഗത്തിൽ നല്കി കേരള സർക്കാർ നീതി സാധ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. സീറോ മലബാർ സഭാ സിനഡ് കഴിഞ്ഞ് തിരിച്ച് വന്നാൽ സാലുവിന്റെ കുടുംബാംഗങ്ങളെ സന്ദർശിക്കുമെന്നും ബിഷപ്പ് പറഞ്ഞു.
Image: /content_image/India/India-2023-01-14-10:37:29.jpg
Keywords: മാർ ജോസ്, മാനന്ത

20398
Category: 18
Sub Category:
Heading: കർഷകന്‍ കൊല്ലപ്പെട്ടതിൽ സംസ്ഥാന സർക്കാർ മറുപടി പറയണം: മാർ റെമിജിയോസ് ഇഞ്ചനാനിയിൽ
Content: കണ്ണൂർ: വയനാട്ടിലെ പുതുശേരി വെള്ളാരംകുന്നിൽ കടുവയുടെ ആക്രമണത്തിൽ കർഷകനായ പള്ളിപ്പുറം തോമസ് കൊല്ലപ്പെട്ടതിൽ സംസ്ഥാന സർക്കാർ മറുപടി പറയണമെന്ന് ഇൻഫാം ദേശീയ രക്ഷാധികാരികൂടിയായ താമരശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ആവശ്യപ്പെട്ടു. ഇൻഫാം ദേശീയ ജനറൽ ബോഡി യോഗം ഓൺലൈനായി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മലയോരമേഖലയുടെ വിവിധ പ്രദേശങ്ങളിൽ കടുവയുടെയും പുലിയുടെയും സാന്നി ധ്യം വർധിച്ചുവരുന്നു. മാസങ്ങളായി വിവിധ സ്ഥലങ്ങളിൽ കടുവയെ കണ്ടിട്ടും ഒരു ജീവൻകൂടി പൊലിഞ്ഞപ്പോഴാണു വനംവകുപ്പ് നടപടികളിലേക്കു നീങ്ങുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വയനാട്ടിൽ മാത്രം 30ഓളം കർഷകരാണ് വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ക ടുവയുടെ സാന്നിധ്യം മൂലം വിവിധ പ്രദേശങ്ങളിൽ ജനജീവിതം നിശ്ചലമായിരിക്കുകയാണെന്നു ബിഷപ്പ് ചൂണ്ടിക്കാട്ടി. വർഷങ്ങളായി കൃഷിനാശവും സാമ്പത്തികത്തകർച്ചയും നേരിടുന്ന കർഷകരുടെ സ്ഥിതി ദയനീയമാണെന്നും ഇതു കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും സമു ഹം പ്രതികരിക്കാൻ തയാറാകണമെന്നും ഇൻഫാം ദേശീയ ചെയർമാൻ മോൺ. ജോസഫ് ഒറ്റപ്ലാക്കൽ ആവശ്യപ്പെട്ടു. വന്യമൃഗ ആക്രമണം മൂലം ഇനിയൊരു ജീവൻ നഷ്ടപ്പെടാതിരിക്കാനുള്ള നടപടികൾ ഭരണാധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേ ശീയസമിതി അംഗം ജോസ് എടപ്പാട്ട് വാഴക്കുളം സ്വാഗതവും ജനറൽ സെക്രട്ടറി ഫാ. ജോസഫ് കാവനാടി നന്ദിയും പറഞ്ഞു.
Image: /content_image/India/India-2023-01-14-10:41:23.jpg
Keywords: ഇഞ്ചനാനി

20399
Category: 14
Sub Category:
Heading: ജെറീക്കോയില്‍ ആറാം നൂറ്റാണ്ടിലെ ബൈസന്റൈൻ ക്രൈസ്തവ ദേവാലയം ഗവേഷകർ കണ്ടെത്തി
Content: ജെറീക്കോ: പലസ്തീനിയൻ പട്ടണമായ ജെറീക്കോയില്‍ ആറാം നൂറ്റാണ്ടിൽ ഉപയോഗിച്ചിരുന്ന ബൈസന്റൈൻ ദേവാലയം ഇസ്രായേലി ഗവേഷകർ കണ്ടെത്തി. മൊസൈക്ക് തറയിൽ പതിപ്പിച്ച ദേവാലയത്തിന്റെ അവശിഷ്ടം യൂദയാ, സമറിയ പ്രദേശത്തെ പ്രാചീന കെട്ടിടങ്ങളുടെ മേൽനോട്ടം വഹിക്കുന്ന സിവിൽ അഡ്മിനിസ്ട്രേഷന്റെ ആർക്കിയോളജി വിഭാഗമാണ് കണ്ടെത്തിയത്. 250 സ്ക്വയർ മീറ്റർ വലിപ്പമുള്ളതായിരുന്നു ദേവാലയമെന്ന് 'ദ ടൈംസ് ഓഫ് ഇസ്രായേൽ' റിപ്പോർട്ട് ചെയ്തു. ഇസ്ലാം മതത്തിന്റെ ആരംഭ കാലഘട്ടത്തിലും ദേവാലയം ഉപയോഗത്തിൽ ഉണ്ടായിരുന്നുവെന്നും ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് മുസ്ലിം മത വിശ്വാസം ഇവിടെ പ്രചരിക്കുന്നതെന്നും സിവിൽ അഡ്മിനിസ്ട്രേഷൻ പറഞ്ഞു. എഡി 636ലാണ് മുസ്ലിം സൈന്യം ജറുസലേം കീഴടക്കുന്നത്. ചിത്രങ്ങളും, രൂപങ്ങളും ഇസ്ലാം മതം വിലക്കിയിരുന്നെങ്കിലും, മൊസൈക്ക് തറ തകർക്കപ്പെട്ടിരുന്നില്ല. ആരാധനയുടെ സമയത്ത് അല്‍മായർ മുട്ടുകുത്തി, ദൈവത്തെ ആരാധിക്കുന്ന ദേവാലയത്തിന്റെ മധ്യഭാഗത്തുള്ള സ്ഥലം ഒട്ടുംതന്നെ കേടുപാടുകളില്ലാതെ കാണപ്പെട്ടുവെന്ന് 'ദ ടൈംസ് ഓഫ് ഇസ്രായേൽ' മാധ്യമം റിപ്പോർട്ട് ചെയ്തു. ആ കാലഘട്ടത്തിൽ അവിടെ ലഭ്യമല്ലാതിരുന്ന മാർബിൾ ഉൾപ്പെടെയുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് ദേവാലയം നിർമ്മിച്ചിരിക്കുന്നതെന്ന് സിവിൽ അഡ്മിനിസ്ട്രേഷൻ പറഞ്ഞു. അവിടേക്ക് നിർമ്മാണത്തിന് ആവശ്യമായ വസ്തുക്കൾ കൊണ്ടുപോകുന്നതും ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. ദേവാലയം നിർമ്മിച്ചവർ സമ്പന്നരായിരുന്നുവെന്നാണ് ഇതിൽ നിന്നും അനുമാനിക്കപ്പെടുന്നത്. ജോർജിയോസ്, നോനുസ് എന്ന രണ്ടുപേരുകൾ ഗ്രീക്ക് ഭാഷയിൽ ഇവിടെ എഴുതിവെച്ചിട്ടുണ്ട്. ഇവരാണ് ദേവാലയം നിർമ്മിക്കാൻ പണം നൽകിയതെന്നു വിലയിരുത്തപ്പെടുന്നു. എഡി 749ൽ വലിയൊരു ഭൂമികുലുക്കത്തിൽ പ്രദേശത്തെ നിരവധി ദേവാലയങ്ങൾ തകർന്നു പോയിരുന്നു. എന്നാൽ ഭൂമികുലുക്കത്തിന് മുമ്പേതന്നെ ബൈസന്റൈൻ ദേവാലയം ഉപേക്ഷിക്കപ്പെട്ടിരുന്നുവെന്നും നിരീക്ഷണമുണ്ട്. ദേവാലയത്തിൽ നിന്ന് കണ്ടെത്തിയ വസ്തുക്കൾ വെസ്റ്റ് ബാങ്കിലെ ഗുഡ് സമരിറ്റൻ മ്യൂസിയത്തിൽ പ്രദർശനത്തിനുവെയ്ക്കുമെന്ന് അധികൃതര്‍ സൂചന നല്‍കി. Tag: Archaeologists uncover early Christian church with ornate mosaic in Jericho, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-01-14-11:06:33.jpg
Keywords: ഗവേഷ, ഇസ്രായേ

20400
Category: 1
Sub Category:
Heading: ഛത്തീസ്ഗഡിലെ ക്രൈസ്തവര്‍ നേരിടുന്നത് സമാനതകളില്ലാത്ത ക്രൂരത; ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് ക്രൈസ്തവ നേതൃത്വം
Content: നാരായണ്‍പൂര്‍: ഛത്തീസ്ഗഡിലെ നാരായണ്‍പൂര്‍, കൊണ്ടഗോണ്‍ ജില്ലകളിലായി ആയിരത്തില്‍പരം ആദിവാസി ക്രൈസ്തവരെ ഭവനരഹിതരാക്കിയ ഹിന്ദുത്വവാദികളുടെ ആക്രമണങ്ങളേക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി ക്രിസ്ത്യന്‍ സംഘടനകള്‍. ക്രൈസ്തവര്‍ക്കെതിരെ നടന്ന അക്രമങ്ങളെ കുറിച്ച് അന്വേഷിക്കുവാന്‍ ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ ഒരു ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന്‍ സംസ്ഥാന സര്‍ക്കാരിനോട് തങ്ങള്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്ന് ‘യുണൈറ്റഡ് ക്രിസ്റ്റ്യന്‍ ഫ്രണ്ട്’ന്റെ അഭിഭാഷകനായ അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍ യു.സി.എ ന്യൂസിനോട് പറഞ്ഞു. തങ്ങളുടെ ഈ ആവശ്യം ഛത്തീസ്ഗഡ് ഗവര്‍ണര്‍ അനുസൂയിയ ഉയികി വഴി കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കലും എക്ലേസ്യ യുണൈറ്റഡ് ഫോറത്തിന്റെ ചെയര്‍മാനായ ഫാ. ജോണ്‍സണ്‍ തേക്കടിയിലും, മറ്റുള്ളവരും ഉള്‍പ്പെടുന്ന ക്രിസ്ത്യന്‍ പ്രതിനിധി സംഘം ആക്രമണങ്ങള്‍ നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. മനുഷ്യസങ്കല്‍പ്പങ്ങള്‍ക്കും അപ്പുറമുള്ള ക്രൂരതയാണ് തങ്ങള്‍ക്കവിടെ കാണുവാന്‍ കഴിഞ്ഞതെന്നും ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുവാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ സ്ത്രീകളേയും, പെണ്‍കുട്ടികളേയും നഗ്നരാക്കി തെരുവിലൂടെ നടത്തിയെന്നും ഫാ. ജോണ്‍സണ്‍ തേക്കടിയില്‍ വെളിപ്പെടുത്തി. വീടുകള്‍ വിട്ട് സ്വന്തം നാട്ടില്‍ അഭയാര്‍ത്ഥികളേപ്പോലെ കഴിയുന്നവരുടെ ദുരിതങ്ങള്‍ ഹൃദയഭേദകമായിരുന്നുവെന്നും ഇവാഞ്ചലിക്കല്‍ സഭാംഗമായ ഫാ. ജോണ്‍സണ്‍ പറഞ്ഞു. “ക്രൈസ്തവരുടെ ദേവാലയങ്ങളും, ഭവന ദേവാലയങ്ങളും തകര്‍ക്കപ്പെട്ടു; അവരുടെ മുന്നില്‍ വെച്ച് തന്നെ അവരുടെ വീട്ടുപകരണങ്ങള്‍ തകര്‍ക്കുകയും, വളര്‍ത്തു മൃഗങ്ങളേയും, ഭക്ഷ്യ ധാന്യങ്ങളും കൊണ്ടുപോകുകയും ചെയ്തു. ഗ്രാമത്തിലെ കിണറില്‍ നിന്നും ക്രിസ്ത്യാനികള്‍ക്ക് കുടിവെള്ളം പോലും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. മരണപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവരേ ആചാരാനുഷ്ടാന പ്രകാരം അടക്കം ചെയ്യുവാന്‍ പോലും ഭൂരിപക്ഷമായ ഗ്രാമവാസികള്‍ സമ്മതിക്കുന്നില്ലെന്നും സംഭവസ്ഥലം സന്ദര്‍ശിച്ച സന്ദര്‍ശക സംഘം വെളിപ്പെടുത്തി. ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള പല ഗ്രാമങ്ങളും സന്ദര്‍ശിക്കുവാന്‍ തങ്ങളെ അനുവദിച്ചില്ലെന്നും, നാരായണ്‍പൂര്‍, കൊണ്ടഗോണ്‍ ജില്ലകളിലായി ക്രൈസ്തവര്‍ക്കെതിരെ എണ്‍പത്തിമൂന്നോളം ആക്രമണങ്ങള്‍ നടന്നിട്ടും ഇതുവരെ പോലീസ് ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും സന്ദര്‍ശക സംഘം ആരോപിച്ചു. ആദിവാസികള്‍ തങ്ങളുടെ പ്രാകൃത ആചാരങ്ങള്‍ ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കരുതെന്ന ആവശ്യത്തിന്റെ മറവിലാണ് ഹിന്ദുത്വവാദികളുടെ അഴിഞ്ഞാട്ടം. ഹിന്ദുത്വവാദികള്‍ ആരോപിക്കുന്നത് പോലെ വശീകരണത്തിലൂടേയോ, ബലപ്രയോഗത്തിലൂടേയോ ഒരൊറ്റ മതപരിവര്‍ത്തനം പോലും തങ്ങള്‍ക്ക് കണ്ടെത്തുവാന്‍ കഴിഞ്ഞില്ലെന്നും പ്രദേശവാസികളുമായി അടുത്തിടപ്പെട്ട ഇവര്‍ യുസിഎ ന്യൂസിനോട് പറഞ്ഞു. ഈ ആക്രമണങ്ങള്‍ക്ക് മതവുമായോ, മതപരിവര്‍ത്തനവുമായോ യാതൊരു ബന്ധമില്ലെന്നും, നിഷ്കളങ്കരായ ആദിവാസികളെ ഭിന്നിപ്പിക്കുവാനുള്ള രാഷ്ട്രീയ ഗൂഢതന്ത്രമാണിതെന്നു അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍ പറഞ്ഞു. നേരത്തെ ഛത്തീസ്ഗഡിലെ കത്തോലിക്ക ദേവാലയത്തിന് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ നേതാവ് ഉള്‍പ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിരിന്നു. ഛത്തീസ്ഗഡിലെ മൂന്നു കോടിയോളം വരുന്ന ജനസംഖ്യയില്‍ വെറും 2 ശതമാനത്തില്‍ താഴെ മാത്രമാണ് ക്രൈസ്തവര്‍. Tag: judicial probe into rising attacks, Chhattisgarh christian attack, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-01-14-13:27:40.jpg
Keywords: ഛത്തീസ്

20401
Category: 1
Sub Category:
Heading: ദേവാലയങ്ങള്‍ക്കും പ്രോലൈഫ് കേന്ദ്രങ്ങള്‍ക്കും നേരെയുള്ള ആക്രമണം അന്വേഷിക്കണം: യുഎസ് കോണ്‍ഗ്രസില്‍ പ്രമേയം
Content: വാഷിംഗ്ടണ്‍ ഡിസി: മാതാവിന്റെ ഉദരത്തില്‍വെച്ച് തന്നെ ക്രൂരമായി കൊലചെയ്യപ്പെടുന്നതില്‍ നിന്നും കുരുന്നു ജീവനുകളെ സംരക്ഷിക്കുവാനും, അമ്മമാരെയും, കുടുംബങ്ങളെയും സഹായിക്കുവാനും നിലകൊള്ളുന്ന പ്രോലൈഫ് കേന്ദ്രങ്ങള്‍, ദേവാലയങ്ങള്‍, സംഘടന കേന്ദ്രങ്ങള്‍ എന്നിവയ്ക്കെതിരെ സമീപകാലത്ത് നടന്ന ആക്രമണങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്ന ‘ഹൗസ് റെസല്യൂഷന്‍ 1233’ പ്രമേയം അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അധോസഭയായ ഹൗസ് ഓഫ് റെപ്രസെന്റിറ്റീവ്സ് പാസാക്കി. പ്രോലൈഫ് കേന്ദ്രങ്ങള്‍ക്കും, സംഘടനകള്‍ക്കും, ദേവാലയങ്ങള്‍ക്കും എതിരെ നടക്കുന്ന ആക്രമണങ്ങള്‍, അലംകോലമാക്കല്‍, നശിപ്പിക്കല്‍ തുടങ്ങിയ ജീവന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളെ ഇക്കഴിഞ്ഞ ബുധനാഴ്ച പാസാക്കിയ പ്രമേയം ശക്തമായി അപലപിക്കുന്നുണ്ട്. ലൂസിയാനയിലെ റിപ്പബ്ലിക്കന്‍ പ്രതിനിധിയായ മൈക്ക് ജോണ്‍സനാണ് ഹൗസ് റെസല്യൂഷന്‍ 1233 സഭയില്‍ അവതരിപ്പിച്ചത്. ജീവന്റെ വിശുദ്ധിയേക്കുറിച്ചും, ഗര്‍ഭവതികളായ സ്ത്രീകളേയും, കുരുന്നു ജീവനുകളേയും, കുടുംബങ്ങളേയും സഹായിക്കുന്നതില്‍ പ്രോലൈഫ് കേന്ദ്രങ്ങളും, സംഘടനകളും, ദേവാലയങ്ങളും വഹിക്കുന്ന പങ്കിനെക്കുറിച്ചും പ്രമേയത്തില്‍ പറയുന്നുണ്ട്. പൊതു സുരക്ഷ ഉറപ്പാക്കുവാനും, പ്രോലൈഫ് കേന്ദ്രങ്ങളുടെയും, സംഘടനകളുടെയും, ദേവാലയങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുവാനും പ്രമേയം ബൈഡന്‍ ഭരണകൂടത്തോടാവശ്യപ്പെടുന്നു. 209-നെതിരെ 222 വോട്ടുകള്‍ക്കാണ് ഈ പ്രമേയം പാസായത്. അമേരിക്കൻ വനിതകൾക്ക് യാതൊരു നിയമ തടസവും കൂടാതെ ഭ്രൂണഹത്യ നടത്താൻ ഭരണഘടനാപരമായി അവകാശമുണ്ടെന്നു പ്രഖ്യാപിച്ച റോ വേഴ്സസ് വേഡ് കേസിൽ 1973-ൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് 2022 ജൂണിലാണ് സുപ്രീം കോടതി റദ്ദാക്കിയത്. വിധിയെത്തുടര്‍ന്നാണ് അമേരിക്കയില്‍ ദേവാലയങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രോലൈഫ് കേന്ദ്രങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചത്. കേസിന്റെ വിധി ചോര്‍ന്ന 2022 മെയ് മുതല്‍ പ്രോലൈഫ് കേന്ദ്രങ്ങള്‍ക്കെതിരെ നൂറോളം ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് കത്തോലിക്ക ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രഗ്നന്‍സി കേന്ദ്രങ്ങള്‍ക്കെതിരെ 56 ആക്രമണങ്ങള്‍ നടന്നപ്പോള്‍, ദേവാലയങ്ങള്‍ക്കെതിരെ 33 ആക്രമണങ്ങളാണ് നടന്നത്. ബുധനാഴ്ചത്തെ പ്രമേയത്തില്‍ മുപ്പതോളം ആക്രമണ സംഭവങ്ങളെ കുറിച്ചാണ് പറയുന്നതെങ്കിലും, ഇവ തടയുന്നതില്‍ ബൈഡന്‍ ഭരണകൂടം പരാജയപ്പെട്ടെന്നു പ്രമേയം ചൂണ്ടിക്കാട്ടുന്നു. ജീവന്റെ മൂല്യത്തെ ഇല്ലാതാക്കുവാന്‍ ശ്രമങ്ങള്‍ നടക്കുന്ന ഈ സമയത്ത് ജീവന് വേണ്ടി പോരാടുന്ന ഓരോ അമേരിക്കക്കാരേയും സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്തം നമ്മുക്കുണ്ടെന്ന് ജനപ്രതിനിധിസഭാ സ്പീക്കര്‍ കെവിന്‍ മക്കാര്‍ത്തി പ്രസ്താവിച്ചു. അമേരിക്കയിലുടനീളം ഏതാണ്ട് മൂവായിരത്തോളം പ്രഗ്നന്‍സി കേന്ദ്രങ്ങളാണുള്ളത്. കഴിഞ്ഞ 5 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏതാണ്ട് 8 ലക്ഷത്തിലധികം കുരുന്നു ജീവനുകളെ രക്ഷിക്കുവാന്‍ ഈ പ്രഗ്നന്‍സി കേന്ദ്രങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 2019-ല്‍ മാത്രം ഏതാണ്ട് 26.6 കോടി ഡോളറാണ് ഇവര്‍ പ്രോലൈഫ് പ്രവര്‍ത്തനങ്ങള്‍ക്കായി ചിലവഴിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച തന്നെ അബോര്‍ഷന്‍ ശ്രമത്തെ അതിജീവിച്ച കുരുന്നുകള്‍ക്കുള്ള വൈദ്യ പരിപാലനം ഉറപ്പാക്കുന്ന “ദി ബോണ്‍ എലൈവ് അബോര്‍ഷന്‍ സര്‍വൈവേഴ്സ് പ്രൊട്ടക്ഷന്‍ ആക്റ്റ്” എന്ന ഒരു പ്രോലൈഫ് ബില്ലും സഭ പാസാക്കിയിരുന്നു. Tag: U.S. House passes resolution condemning attacks on pro-life centers and churches, Chhattisgarh christian attack, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-01-14-15:32:20.jpg
Keywords: ഗര്‍ഭഛിദ്ര, ഭ്രൂണ

20402
Category: 1
Sub Category:
Heading: ഫാ. ജോണ്‍ പനന്തോട്ടത്തില്‍ സിഎംഐ മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയുടെ നിയുക്ത മെത്രാന്‍
Content: കൊച്ചി: ഓസ്ട്രേലിയയിലെ മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയുടെ പുതിയ മെത്രാനായി ഫാ. ജോണ്‍ പനന്തോട്ടത്തില്‍ സിഎംഐയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. നിലവില്‍ രൂപതയുടെ അദ്ധ്യക്ഷനായ മാര്‍ ബോസ്കോ പുത്തൂര്‍ 75 വയസ്സു തികഞ്ഞതിനെ തുടര്‍ന്നാണ് പരിശുദ്ധ സിംഹാസനം ഫാ. ജോണ്‍ പനന്തോട്ടത്തില്‍ സിഎംഐയെ മെത്രാനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വത്തിക്കാനിലും സീറോ മലബാർ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലും നടന്നു. പൗരോഹിത്യം സ്വീകരിച്ചിട്ട് ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലാണ് ഫാ. ജോണ്‍ പനന്തോട്ടത്തില്‍ മെത്രാനായി തെരഞ്ഞെടുത്തിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. 1966 മെയ് 31ന് തലശ്ശേരി അതിരൂപതയിലെ പേരാവൂർ ഇടവകയിൽ പരേതരായ ജോസഫിന്റെയും ത്രേസ്യായുടെയും മകനായി ജോൺ പനന്തോട്ടത്തിൽ ജനിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം സി എം ഐ സമൂഹത്തിന്റെ കോഴിക്കോട് സെന്റ് തോമസ് പ്രോവിൻസിൽ ചേർന്നു. മേരിക്കുന്ന് സെന്റ് തോമസ് നോവിഷ്യേറ്റ് ഹൗസിലാണ് നോവിഷ്യേറ്റ് പൂർത്തിയാക്കിയത്. ബെംഗളുരു ധർമാരാം കോളേജിൽ തത്വശാസ്ത്രവും ദൈവശാസ്ത്രവും അഭ്യസിച്ചു. 1997 ഡിസംബർ 28നായിരുന്നു പൗരോഹിത്യസ്വീകരണം. താമരശ്ശേരി രൂപതയിൽ കൂടരഞ്ഞി ഇടവകയിലെ സഹവികാരിയായിട്ടായിരുന്നു ആദ്യ നിയമനം. തുടർന്ന് ഇംഗ്ലീഷ് ഭാഷയിൽ ബിരുദാനന്തര ബിരുദവും എംഎഡും കരസ്ഥമാക്കി. സിഎംഐ സമൂഹത്തിന്റെ കോഴിക്കോട് പ്രോവിൻസിന്റെ പ്രോവിൻഷ്യാൾ സുപ്പീരിയറായി രണ്ടു തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അദ്ദേഹം വിദേശരാജ്യങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അമേരിക്കയിലെ നാഷ്വിൽ ലത്തീൻ രൂപതയിലെ സേവനത്തിനു ശേഷം ഓസ്ട്രേലിയയിൽ ബ്രിസ്ബൻ അതിരൂപതയിലെ സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിലും റീജെന്റ്സ് പാർക്കിലെ സെന്റ് ബെർനഡൈൻ പള്ളിയിലും സഹവികാരിയായി സേവനം ചെയ്തു. തുടർന്ന് ആസ് ലിയിലെ ഔർ ലേഡി ആൻഡ് സെന്റ് ഡിംപ്നാ പള്ളിയിൽ വികാരിയായും സേവനം ചെയ്തിട്ടുണ്ട്. 2020ൽ കേരളത്തിലേക്ക് മടങ്ങിയ ഫാ. ജോൺ മാനന്തവാടി രൂപതയിൽ നിരവിൽ പുഴയിലെ സെന്റ് ഏലിയാസ് ആശ്രമത്തിന്റെ പ്രിയോറായും സെന്റ് ഏലിയാസ് പള്ളിയുടെ വികാരിയായും സേവനം ചെയ്തുവരുന്നതിനോടൊപ്പം മക്കിയാടുള്ള സെന്റ് ബെനഡിക്റ്റൻ ആശ്രമത്തിൽ ഇംഗ്ലീഷ് അദ്ധ്യാപനവും നിർവ്വഹിച്ചു വരികയായിരിന്നു. സീറോമലബാർ സഭാംഗങ്ങളുടെ അജപാലനശുശ്രൂഷയ്ക്കായി 2013ലാണ് മെൽബൺ സെന്റ് തോമസ് രൂപത സ്ഥാപിതമായത്. 2021ൽ മെൽബൺ രൂപതയുടെ അതിർത്തി ന്യൂസിലണ്ടിലേക്കും മറ്റു ഓഷ്യാനിയൻ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുകയുണ്ടായി. രൂപതയുടെ ആദ്യമെത്രാനായിരിന്നു മാർ ബോസ്കോ പുത്തൂർ. Tag: Pope Francis names new Bishop of Melbourne Syro Malabar Diocese, Bishop elect John Pananthottathil, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം . #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-01-14-16:35:52.jpg
Keywords: സീറോ മലബാര്‍, മെല്‍ബ

20403
Category: 1
Sub Category:
Heading: മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവരുടെ നിലനില്‍പ്പിന് ക്രിസ്തീയ ഐക്യം അനിവാര്യം: ഇറാഖി പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ ലൂയീസ് സാകോ
Content: ബാഗ്ദാദ്: മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവരുടെ നിലനില്‍പ്പിന് ഏറ്റവും അനിവാര്യമായിട്ടുള്ളത് വിവിധ സഭകള്‍ തമ്മിലുള്ള ഐക്യമാണെന്ന് ഇറാഖി കല്‍ദായ കത്തോലിക്ക സഭ തലവനും, ബാഗ്ദാദ് പാത്രിയാര്‍ക്കീസുമായ കര്‍ദ്ദിനാള്‍ ലൂയീസ് റാഫേല്‍ സാകോ. “പൗരസ്ത്യ സഭകളുടെ ശ്വസനത്തിന് ശുദ്ധവായു ആവശ്യമാണ്” എന്ന ശീര്‍ഷകത്തോട് കൂടി, ക്രൈസ്തവ ഐക്യത്തിനായുള്ള പ്രാര്‍ത്ഥനാവാരത്തിനു മുന്നോടിയായി പ്രസിദ്ധീകരിച്ച സന്ദേശത്തിലാണ് കര്‍ദ്ദിനാള്‍ സാകോ മധ്യപൂര്‍വ്വേഷ്യയിലെ വിവിധ സഭകള്‍ തമ്മിലുള്ള ഐക്യത്തിന്റെ ആവശ്യകതയേക്കുറിച്ച് പറഞ്ഞത്. ക്രൈസ്തവ സഭകള്‍ മേഖലയില്‍ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കിയില്ലെങ്കില്‍ ഭാവിതലമുറകള്‍ വിശ്വാസമില്ലാത്തവരാകുമെന്ന മുന്നറിയിപ്പും അദ്ദേഹം തന്റെ സന്ദേശത്തിലൂടെ നല്‍കുന്നുണ്ട്. കാലഹരണപ്പെട്ട ആശയങ്ങള്‍ മുന്നോട്ടുവെക്കുന്ന നിരവധി വൈദികരെ താന്‍ കണ്ടിട്ടുണ്ടെന്നും, അവര്‍ പറയുന്ന കാര്യങ്ങള്‍ക്ക് ഇന്നത്തെ യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്നും, പല സഭാ പ്രഖ്യാപനങ്ങളും സ്വീകര്‍ത്താക്കളുടെ വികാരങ്ങളെ സ്പര്‍ശിക്കുകയോ, അവരുടെ പ്രതീക്ഷയേ വളര്‍ത്തുകയോ, അവരെ ആശ്വസിപ്പിക്കുകയോ, അവര്‍ക്ക് നവോന്‍മേഷം പകരുകയോ ചെയ്യുന്നില്ലെന്നും കര്‍ദ്ദിനാള്‍ സാകോ പറഞ്ഞതായി ഏജന്‍സിയ ഫിദെസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രിസ്ത്യന്‍ സമൂഹങ്ങള്‍ ഇന്ന് നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുവാന്‍ അടിയന്തര സഭൈക്യ നടപടികള്‍ ആവശ്യമാണെന്ന് ഓര്‍മ്മിപ്പിച്ച കര്‍ദ്ദിനാള്‍, നമ്മുടെ ശക്തി നമ്മുടെ സൗഹാര്‍ദ്ദപരമായ ഐക്യത്തിലാണെന്നും, അത് നമ്മുടെ നിലനില്‍പ്പിനും, നമ്മുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് തുടരുവാനും അനിവാര്യമാണെന്നും കൂട്ടിച്ചേര്‍ത്തു. ക്രമാതീതമായി കുറഞ്ഞുവരുന്ന ഇറാഖി ക്രിസ്ത്യന്‍ ജനസംഖ്യയിലെ 80 ശതമാനത്തോളം വരുന്ന കല്‍ദായ സഭാവിഭാഗത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ സാകോ, ഇറാഖി ക്രിസ്ത്യാനികള്‍ നേരിടുന്ന വിവേചനത്തിനെതിരെ ശക്തമായി നിലകൊള്ളുന്ന വ്യക്തി കൂടിയാണ്. ഒരു ക്രൈസ്തവ വിശ്വാസിയെ രണ്ടാംതരം പൗരനായിട്ടാണ് ഇറാഖില്‍ കണ്ടുവരുന്നതെന്നു അദ്ദേഹം കഴിഞ്ഞ ഡിസംബര്‍ 30-ന് ഇറാഖി ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിന്നു. ആഭ്യന്തര യുദ്ധങ്ങളും ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശവും മൂലം രാജ്യത്തെ ക്രൈസ്തവര്‍ കൂട്ടപലായനം ചെയ്തിരിന്നു. 2016-ല്‍ ഐസിസിന്റെ പതനത്തോടെ പലായനം ചെയ്ത ക്രിസ്ത്യന്‍ കുടുംബങ്ങള്‍ നിനവേ അടക്കമുള്ള മേഖലയിലേക്ക് തിരികെ വരുവാന്‍ തുടങ്ങിയെങ്കിലും ഇപ്പോഴും മേഖലയില്‍ ക്രൈസ്തവര്‍ കുറവാണ്. Tag: Middle East Christians need unity, Cardinal Louis Raphaël Sako , Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-01-14-19:54:28.jpg
Keywords: പാത്രിയാര്‍