category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകർഷകന്‍ കൊല്ലപ്പെട്ടതിൽ സംസ്ഥാന സർക്കാർ മറുപടി പറയണം: മാർ റെമിജിയോസ് ഇഞ്ചനാനിയിൽ
Contentകണ്ണൂർ: വയനാട്ടിലെ പുതുശേരി വെള്ളാരംകുന്നിൽ കടുവയുടെ ആക്രമണത്തിൽ കർഷകനായ പള്ളിപ്പുറം തോമസ് കൊല്ലപ്പെട്ടതിൽ സംസ്ഥാന സർക്കാർ മറുപടി പറയണമെന്ന് ഇൻഫാം ദേശീയ രക്ഷാധികാരികൂടിയായ താമരശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ആവശ്യപ്പെട്ടു. ഇൻഫാം ദേശീയ ജനറൽ ബോഡി യോഗം ഓൺലൈനായി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മലയോരമേഖലയുടെ വിവിധ പ്രദേശങ്ങളിൽ കടുവയുടെയും പുലിയുടെയും സാന്നി ധ്യം വർധിച്ചുവരുന്നു. മാസങ്ങളായി വിവിധ സ്ഥലങ്ങളിൽ കടുവയെ കണ്ടിട്ടും ഒരു ജീവൻകൂടി പൊലിഞ്ഞപ്പോഴാണു വനംവകുപ്പ് നടപടികളിലേക്കു നീങ്ങുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വയനാട്ടിൽ മാത്രം 30ഓളം കർഷകരാണ് വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. ക ടുവയുടെ സാന്നിധ്യം മൂലം വിവിധ പ്രദേശങ്ങളിൽ ജനജീവിതം നിശ്ചലമായിരിക്കുകയാണെന്നു ബിഷപ്പ് ചൂണ്ടിക്കാട്ടി. വർഷങ്ങളായി കൃഷിനാശവും സാമ്പത്തികത്തകർച്ചയും നേരിടുന്ന കർഷകരുടെ സ്ഥിതി ദയനീയമാണെന്നും ഇതു കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും സമു ഹം പ്രതികരിക്കാൻ തയാറാകണമെന്നും ഇൻഫാം ദേശീയ ചെയർമാൻ മോൺ. ജോസഫ് ഒറ്റപ്ലാക്കൽ ആവശ്യപ്പെട്ടു. വന്യമൃഗ ആക്രമണം മൂലം ഇനിയൊരു ജീവൻ നഷ്ടപ്പെടാതിരിക്കാനുള്ള നടപടികൾ ഭരണാധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേ ശീയസമിതി അംഗം ജോസ് എടപ്പാട്ട് വാഴക്കുളം സ്വാഗതവും ജനറൽ സെക്രട്ടറി ഫാ. ജോസഫ് കാവനാടി നന്ദിയും പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-01-14 10:41:00
Keywordsഇഞ്ചനാനി
Created Date2023-01-14 10:41:23