Contents
Displaying 19991-20000 of 25031 results.
Content:
20384
Category: 1
Sub Category:
Heading: കർദ്ദിനാൾ ജോര്‍ജ്ജ് പെല്ലിന്റെ മൃതസംസ്കാരം ശനിയാഴ്ച; ഫ്രാന്‍സിസ് പാപ്പ പങ്കെടുക്കും
Content: റോം: നിരപരാധിയായിരിന്നിട്ടും നാനൂറു ദിവസത്തിലധികം തടവ് ശിക്ഷ അനുഭവിച്ചതിന്റെ പേരില്‍ ശ്രദ്ധേയനായി ഇക്കഴിഞ്ഞ ദിവസം ദിവംഗതനായ ഓസ്ട്രേലിയന്‍ കർദ്ദിനാൾ ജോര്‍ജ്ജ് പെല്ലിന്റെ മൃതസംസ്കാരം ശനിയാഴ്ച സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടക്കും. കർദ്ദിനാൾ ജോർജ്ജിന്റെ സംസ്‌കാരച്ചടങ്ങിന്റെ അവസാന ഭാഗത്തിന് ഫ്രാൻസിസ് മാർപാപ്പ നേതൃത്വം നൽകുമെന്ന് വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനുവരി 14 ശനിയാഴ്ച രാവിലെ 11:30-ന് കർദ്ദിനാൾ കോളേജ് ഡീൻ കർദ്ദിനാൾ ജിയോവാനി ബാറ്റിസ്റ്റ അനുസ്മരണ ബലിയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ തന്നെയാണ് ബലിയര്‍പ്പണവും നടക്കുക. മറ്റ് കർദ്ദിനാളുമാരും ബിഷപ്പുമാരും കുർബാനയിൽ പങ്കെടുക്കും. ഇക്കഴിഞ്ഞ ചൊവ്വാഴ്ച റോമിൽ 81-ാം വയസ്സിൽ ഇടുപ്പ് ഓപ്പറേഷനെ തുടർന്നു വിശ്രമത്തിലായിരിന്ന അദ്ദേഹം ഹൃദയാഘാതത്തെ തുടർന്നാണ് അന്തരിച്ചത്. വത്തിക്കാനിലെ സാമ്പത്തിക കാര്യങ്ങൾക്കായുള്ള ഓഫീസ് മുൻ മേധാവിയായിരുന്നു കർദ്ദിനാൾ ജോര്‍ജ്ജ് പെൽ. 1996-ല്‍ പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗിച്ചുവെന്ന കുറ്റമാണ് അദ്ദേഹത്തിന് നേരെ ആരോപിക്കപ്പെട്ടത്. 2019-ൽ ഓസ്‌ട്രേലിയയിൽവെച്ച് കര്‍ദ്ദിനാളിനേ അറസ്റ്റ് ചെയ്യുകയും ആറ് വർഷത്തേക്ക് തടവിന് വിധിക്കുകയും ചെയ്തിരുന്നു. 404 ദിവസത്തെ ജയിൽ വാസത്തിനു ശേഷം, നിരപരാധിയാണെന്നു ഹൈക്കോടതിയില്‍ തെളിഞ്ഞു. 2020 ഏപ്രിൽ 7നു ഹൈക്കോടതി വിധിയിലൂടെ അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു. കുറ്റവിമുക്തനാക്കപ്പെട്ടതിന് ശേഷം റോമിൽ തിരികെയെത്തിയ അദ്ദേഹത്തെ, ഫ്രാൻസിസ് പാപ്പ വത്തിക്കാനിൽ സ്വീകരിച്ചിരുന്നു. മീഡിയാസെറ്റ് എന്ന ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ, കർദ്ദിനാൾ പെൽ വത്തിക്കാന്റെ സാമ്പത്തിക മേഖലയിൽ നൽകിയ സംഭാവനകളെ എടുത്തുപറയുകയും, അദ്ദേഹത്തിനെതിരെ നടന്ന അപവാദപ്രചാരണം കാരണമാണ് ഈ രംഗത്തുനിന്ന് മാറിനിൽക്കേണ്ടിവന്നതെന്നും വലിയ ഒരു മനുഷ്യനായ അദ്ദേഹത്തോട് വത്തിക്കാൻ ഏറെ കടപ്പെട്ടിരിക്കുന്നുവെന്നും പാപ്പ അന്ന് പറഞ്ഞിരുന്നു. അതേസമയം കർദ്ദിനാൾ ജോര്‍ജ്ജ് പെല്ലിന്റെ നിര്യാണത്തോടെ കർദ്ദിനാൾ തിരുസംഘത്തിലെ അംഗങ്ങളുടെ എണ്ണം 223 ആയി ചുരുങ്ങി. ഇവരിൽ 125 പേര് പാപ്പായെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവിൽ വോട്ടവകാശമുള്ളവരും 98 പേർ ഈ അവകാശത്തിനുള്ള 80 വയസ്സെന്ന പ്രായപരിധി കഴിഞ്ഞവരുമാണ്. Tag: Cardinal George Pell Funeral, Christian Malayalam News, Catholic Malayalam News, Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-01-12-17:57:38.jpg
Keywords: പെല്ലി, പെല്‍

20385
Category: 18
Sub Category:
Heading: സീറോമലബാർ മിഷൻ ക്വിസ്സ് വിജയികളെ പ്രഖ്യാപിച്ചു
Content: കാക്കനാട്: സീറോമലബാർ സഭയുടെ കേന്ദ്രകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ പ്രവർത്തിക്കുന്ന സീറോമലബാർ മിഷൻ ഓഫീസും വിശ്വാസപരിശീലന കമ്മീഷനും സംയുക്തമായി നടത്തിയ മിഷൻ ക്വസ്റ്റ് എന്ന ഓൺലൈൻ മിഷൻ ക്വിസ്സ് മത്സരത്തിന്റെ ആഗോളതല വിജയികളെ പ്രഖ്യാപിച്ചു. വിദ്യാർഥികളുടെ വിഭാഗത്തിൽ ചങ്ങനാശ്ശേരി അതിരൂപതയിലെ സാന്റിന സിജോ ഒന്നാം സ്ഥാനവും കോതമംഗലം രൂപതയിലെ അഗാസാ ബെന്നി രണ്ടാം സ്ഥാനവും ഉജ്ജയിൻ രൂപതയിലെ ജോയൽ ജോജോ മൂന്നാം സ്ഥാനവും നേടി. മുതിർന്നവരുടെ വിഭാഗത്തിൽ എറണാകുളം-അങ്കമാലി അതിരൂപതയിലെ സോഫി ജോസഫ് ഒന്നാം സ്ഥാനവും ചങ്ങനാശ്ശേരി അതിരൂപതയിലെ റോഷിന ജോസഫ് രണ്ടാം സ്ഥാനവും ചിക്കാഗോ രൂപതയിലെ പിന്റോ അക്കര മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീറോമലബാർസഭയുടെ കേന്ദ്രകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സിനഡ് പിതാക്കന്മാരുടെ സാന്നിധ്യത്തിലാണ് പ്രഖ്യാപനം നടന്നത്. വിജയികൾക്കായുള്ള സമ്മാനത്തുകയും പ്രശസ്തിപത്രവും അതതു രൂപതകളിലെ മെത്രാന്മാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയിൽ നിന്ന് ഏറ്റുവാങ്ങി. മുപ്പത്തിയഞ്ചു രൂപതകളിലായി ആഗോളതലത്തിലുള്ള സീറോമലബാർ വിശാസികളെ സഭാപരമായ പഠനങ്ങൾക്കായി ഒരേ വേദിയിൽ കൊണ്ടുവരാൻ മിഷൻ ക്വസ്റ്റിനു സാധിച്ചത് അഭിനന്ദനാർഹമാണെന്ന് മേജർ ആർച്ച്ബിഷപ്പ് പരാമർശിച്ചു. നവംബർ 20-ാം തിയതി ഓൺലൈനായി നടത്തിയ ക്വിസ്സ് മത്സരം അഞ്ച് ഭാഷകളിൽ അഞ്ച് വ്യത്യസ്ത ടൈം സോണുകളിലായാണ് ക്രമീകരിച്ചത്. വി. മത്തായിയുടെ സുവിശേഷം, ഇന്ത്യയും വി. തോമാശ്ലീഹായും, വി. ലാസറസ്സ് ദൈവസഹായം: ഇന്ത്യയുടെ ആദ്യത്തെ അൽമായ വിശുദ്ധൻ, സീറോമലബാർ സഭയെ കുറിച്ചുള്ള പൊതുവിജ്ഞാനം എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് മിഷൻ ക്വിസ്സ് തയ്യാറാക്കിയത്. www.syromalabarmission.com എന്ന വെബ്‌സൈറ്റിൽ രൂപതാതലത്തിലും ആഗോളതലത്തിലുമുള്ള വിജയികളുടെ വിശദശാംശങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സീറോമലബാർ മിഷൻ ഓഫീസ് സെക്രട്ടറി ഫാ. സിജു അഴകത്ത് എം.എസ്.ടി. , വിശ്വാസ പരിശീലന കമ്മീഷൻ സെക്രട്ടറി ഫാ തോമസ് മേൽവെട്ടത്ത്, സി. മെർലിൻ ജോർജ്, സി. ജിൻസി ചാക്കോ, രൂപതാ മതബോധന കമ്മിഷൻ സെക്രട്ടറിമാർ എന്നിവർ നേതൃത്വം നൽകി. Tag: Syro malabar Mission Quiz Winners, Mission Quest Winners, Christian Malayalam News, Catholic Malayalam News, Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2023-01-12-18:06:40.jpg
Keywords: സീറോ മലബാർ

20386
Category: 18
Sub Category:
Heading: ഇനിയും എത്ര മനുഷ്യരെ കുരുതി കൊടുത്താൽ വനം വകുപ്പിന് തൃപ്തിയാകും?: മാനന്തവാടി രൂപത
Content: മാനന്തവാടി: വനമേഖലയിൽ നിന്നും വിദൂരത്തിലുള്ള പുതുശ്ശേരി എന്ന ജനവാസ കേന്ദ്രത്തിൽ സാലു (തോമസ് ) പള്ളിപ്പുറം തൻ്റെ കൃഷിയിടത്തിൽ കടുവയുടെ അക്രമണത്തിൽ മരണമടഞ്ഞതിൻ്റെ പൂർണ്ണ ഉത്തരവാദിത്വം വനം വകുപ്പിനാണന്ന് മാനന്തവാടി രൂപത. വയനാട്ടിലെ ഭൂവിസ്തൃതിക്ക് ഉൾക്കൊള്ളാൻ കഴിയാത്ത അത്രയും കടുവകൾ പെരുകിയെന്ന യാഥാര്‍ത്ഥ്യത്തെ മറച്ചുവെച്ച് തൊടുന്യായങ്ങൾ നിരത്തുകയാണ് വനംവകുപ്പ് ഇത്തരം സന്ദർഭങ്ങളിൽ ചെയ്യുന്നത്. ജനങ്ങൾ വീട്ടിൽ നിന്ന് പുറത്തിറങ്ങരുത് എന്ന പ്രസ്താവനയോടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിവാകുന്ന സമീപനമാണ് വകുപ്പധികാരികൾ സ്വീകരിക്കുന്നതെന്ന് രൂപത ചൂണ്ടിക്കാട്ടി. വന്യമൃഗങ്ങൾ വനത്തിൽ നിന്ന് പുറത്തിറങ്ങുന്നില്ലന്ന് ഉറപ്പാക്കാനുള്ള നടപടികളാണ് വനം വകുപ്പ് എടുക്കേണ്ടത്. അതിനു പകരം തങ്ങളുടെ പരിസരങ്ങളിൽ തൊഴിലെടുക്കുന്ന മനുഷ്യരാണ് കുറ്റക്കാർ എന്നു വരുത്തുന്ന സമീപനം നികൃഷ്ടമാണ്. മരണപ്പെട്ട തോമസിൻ്റെ കുടുംബത്തിൻ്റെയും കുട്ടികളുടേയും സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും രൂപത അവശ്യം ഉന്നയിച്ചു. രൂപതാ പിആര്‍ഓ ഫാ.ജോസ് കൊച്ചറക്കലിൻ്റെ നേതൃത്വത്തിൽ സാലു അബ്രാഹം മേച്ചേരിൽ, സെബാസ് റ്റ്യൻ പാലംപറമ്പിൽ, ജോസ് പള്ളത്ത്, ജോസ് പുഞ്ചയിൽ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു. കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്തു.
Image: /content_image/India/India-2023-01-12-21:06:34.jpg
Keywords: വന, മാനന്ത

20387
Category: 1
Sub Category:
Heading: ബന്ധിയാക്കപ്പെട്ട ക്രൈസ്തവരില്‍ നിരവധി പേര്‍ ഇപ്പോഴും മോചിതരായിട്ടില്ല: നൈജീരിയന്‍ വൈദികന്റെ വെളിപ്പെടുത്തല്‍
Content: കടുണ: വടക്കന്‍ നൈജീരിയയിലെ കടുണ സംസ്ഥാനത്തിലെ ആങ്വാന്‍ അകു ഗ്രാമത്തില്‍ ഇക്കഴിഞ്ഞ ക്രിസ്തുമസ് ദിനത്തില്‍ നടന്ന തീവ്രവാദി ആക്രമണങ്ങളില്‍ ബന്ധിയാക്കപ്പെട്ടവരില്‍ നിരവധി പേര്‍ ഇപ്പോഴും ബന്ധനത്തില്‍ തന്നെയാണെന്ന് കത്തോലിക്ക വൈദികന്റെ വെളിപ്പെടുത്തല്‍. സി.എന്‍.എയുടെ ആഫ്രിക്കന്‍ വിഭാഗമായ എ.സി.ഐ ആഫ്രിക്കക്ക് ഇക്കഴിഞ്ഞ ജനുവരി 10-ന് നല്‍കിയ അഭിമുഖത്തിലാണ് ഫാ. ജസ്റ്റിന്‍ ജോണ്‍ ഡൈകുക് ഇക്കാര്യം സൂചിപ്പിച്ചത്. 2022-ലെ ക്രിസ്തുമസ് ദിനത്തില്‍ ആങ്വാന്‍ അകു ഗ്രാമത്തില്‍ ഫുലാനികളും, മറ്റ് ഇസ്ലാമിക തീവ്രവാദികളും നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 53 പേര്‍ ബന്ധിയാക്കപ്പെടുകയും ചെയ്തിരുന്നു. ബന്ധികളില്‍ പലര്‍ക്കും രക്ഷപ്പെടുവാന്‍ കഴിഞ്ഞെങ്കിലും ഡസന്‍ കണക്കിന് ക്രൈസ്തവര്‍ ഇപ്പോഴും മോചിപ്പിക്കപ്പെട്ടിട്ടില്ലെന്ന്‍ ഫാ. ജസ്റ്റിന്‍ ഡൈകുക് പറയുന്നു. ക്രിസ്തുമസ് ദിനത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ കടുണ സംസ്ഥാനത്തിലെ മല്ലാഗും, കഗോരോ ഗ്രാമങ്ങളിലും ആക്രമണങ്ങള്‍ നടന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. മല്ലാഗുമില്‍ നടന്ന ആക്രമണത്തില്‍ 40 പേരും, ഡിസംബര്‍ 23-ന് കഗോരോയില്‍ നടന്ന ആക്രമണത്തില്‍ മൂന്ന്‍ പേരുമാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും, 102 ഭവനങ്ങള്‍ക്ക് പുറമേ, വിളവെടുത്ത് വെച്ചിരുന്ന ധാന്യങ്ങളും അഗ്നിക്കിരയായായതായും, നിരവധി പേര്‍ ഭവനരഹിതരാവുകയും ചെയ്തതായി ദൃക്സാക്ഷികള്‍ തന്നോടു പറഞ്ഞതായി ഫാ. ഡൈകുക് വെളിപ്പെടുത്തി. തീവ്രവാദികളുടെ കൈയില്‍ സങ്കീര്‍ണ്ണമായ ആയുധങ്ങള്‍ ഉണ്ടായിരുന്നെന്ന്‍ പറഞ്ഞ അദ്ദേഹം, നൈജീരിയയില്‍ തീവ്രവാദി ആക്രമണങ്ങള്‍ വര്‍ദ്ധിക്കുവാനുള്ള ചില കാരണങ്ങളും ചൂണ്ടിക്കാട്ടി. 2023-ല്‍ നടക്കുവാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ക്രൈസ്തവരെ സാമ്പത്തികമായി ദുര്‍ബ്ബലപ്പെടുത്തുകയും, ഭയപ്പെടുത്തുകയും ചെയ്തുകൊണ്ട് തിരഞ്ഞെടുപ്പില്‍ നിന്നും അകറ്റുവാനുള്ള തന്ത്രമാണിതെന്നും, രാഷ്ട്രീയ നേതൃത്വത്തിന്റെ ഇച്ഛാശക്തിയില്ലായ്മയും, സുരക്ഷാ സേനക്ക് മുകളില്‍ നിന്നുള്ള ഉത്തരവ് ലഭിക്കാത്തതുമാണ് അക്രമികള്‍ക്ക് പ്രോത്സാഹനമേകുന്ന മറ്റ് കാരണങ്ങളെന്നും അദ്ദേഹം പറയുന്നു. “ ജീവരക്തത്തിനു മനുഷ്യനോടും മൃഗത്തോടും ഞാന്‍ കണക്കുചോദിക്കും. ഓരോരുത്തനോടും സഹോദരന്റെ ജീവനു ഞാന്‍ കണക്കു ചോദിക്കും.മനുഷ്യരക്തം ചൊരിയുന്നവന്റെ രക്തം മനുഷ്യന്‍തന്നെ ചൊരിയും; കാരണം, എന്റെ ഛായയിലാണു ഞാന്‍ മനുഷ്യനെ സൃഷ്ടിച്ചത്” (ഉല്‍പ്പത്തി 9:5-6) എന്ന ബൈബിള്‍ വാക്യം ഉദ്ധരിച്ചുകൊണ്ട് ഉണര്‍ന്നിരിക്കുവാനും, വിശ്വാസത്തിനെതിരെ അനീതി പ്രവര്‍ത്തിക്കുന്നവരെ തടയുവാനും സമയമായെന്ന് ആഹ്വാനം ചെയ്ത ഫാ. ഡൈകുക് നിയമത്തെ അനുസരിച്ചുകൊണ്ട് വേണം പ്രതിരോധ നടപടികള്‍ കൈകൊള്ളുവാനെന്നും ഓര്‍മ്മിപ്പിച്ചു. നൈജീരിയയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 2009-ല്‍ ബൊക്കോഹറാം രൂപം കൊണ്ടതിനു ശേഷമാണ് രാജ്യത്ത് അരക്ഷിതാവസ്ഥ രൂക്ഷമായത്. ഇതിനിടെ മുസ്ലീം ഫുലാനി ഗോത്രവര്‍ഗ്ഗക്കാര്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുകയായിരിന്നു.
Image: /content_image/News/News-2023-01-12-21:48:02.jpg
Keywords: നൈജീ

20388
Category: 18
Sub Category:
Heading: ബഫർ സോൺ അല്ല, ജീവിക്കാനാവശ്യമായ സേഫ് സോൺ ആണ് ആവശ്യം: സീറോ മലബാർ സിനഡ്
Content: കാക്കനാട്: ബഫർ സോൺ വിഷയത്തിൽ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ 2023 ജനുവരി 11ലെ പരാമർശം കർഷകർക്ക് ആശാവഹമാണെന്ന് സീറോമലബാർ സിനഡ് വിലയിരുത്തി. മുഴുവൻ ജനവാസകേന്ദ്രങ്ങളെയും കൃഷിഭൂമിയെയും തോട്ടങ്ങളെയും ബഫർ സോൺ പരിധിയിൽ നിന്നും ഒഴിവാക്കാനുള്ള സത്വര നടപടികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. കേരളത്തിലെ 23 വന്യജീവി സങ്കേതങ്ങൾക്കുചുറ്റും ജീവിക്കുന്ന ജനങ്ങൾ അപ്രഖ്യാപിത കുടിയിറക്കിന്റെ വക്കിലാണെന്ന് സിനഡ് നിരീക്ഷിച്ചു. മലബാർ പ്രദേശത്തെ വയനാട്, മലബാർ, ആറളം എന്നീ വന്യജീവി സങ്കേതങ്ങളുടെ സമീപം ജീവിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങൾ ഇപ്പോൾ സർക്കാർ വിശദമാക്കുന്ന രീതിയിൽ ബഫർ സോൺ അന്തിമമായി തീരുമാനിക്കപ്പെട്ടാൽ വഴിയാധാരമാകും. സൈലൻ്റ് വാലി, ചൂലന്നൂർ, പീച്ചി-വാഴാനി, ചിമ്മിനി, പറമ്പിക്കുളം സങ്കേതങ്ങളുടെ ബഫർ സോണിൽ പാലക്കാട് ജില്ലയിലെ 24 വില്ലേജുകൾ ഉൾപെടുന്നു. എല്ലാ സങ്കേതങ്ങളുടെയും ബഫർ സോൺ ഒന്നിൽ കൂടുതൽ കിലോമീറ്റർ ഉള്ളതും, കൃഷിഭൂമിയും, ജനവാസ കേന്ദ്രങ്ങളും ഉൾക്കൊള്ളുന്നതുമാണ്. വനപ്രദേശമല്ലാത്ത ചൂലന്നൂരിൽ ബഫർ സോൺ പൂർണ്ണമായും ജനവാസമേഖലയിലാണ്. നിലവിലുള്ള സങ്കേതങ്ങൾക്ക് പുറമേ അട്ടപ്പാടിയിൽ പുതുതായി വനംവകുപ്പ് ശുപാർശ ചെയ്‌തിരിക്കുന്ന ഭവാനി വന്യജീവി സങ്കേതം അട്ടപ്പാടിയെ കൂടുതൽ ദോഷകരമായി ബാധിക്കും. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഈ പുതിയ നീക്കം കർഷകരോടുള്ള വെല്ലുവിളിയായി മാത്രമേ മനസ്സിലാക്കാനാകൂ എന്ന് സിനഡ് വിലയിരുത്തി. തട്ടേക്കാട് പക്ഷിസങ്കേതം ജനവാസ മേഖലയിലേക്ക് വ്യാപിച്ചുകിടക്കുന്നു എന്നുള്ളത് ഈ പ്രദേശത്തെ വലിയ ആശങ്കയാണ്. പക്ഷിസങ്കേതത്തിന്റെ നിലവിലെ അതിർത്തിക്കുള്ളിൽ 9 ചതുരശ്ര കിലോമീറ്ററിലായി കുട്ടമ്പുഴ പഞ്ചായത്തിലെ 14,16,17 വാർഡുകളും ആ വാർഡുകളിലെ 12000ത്തോളം ആളുകളും ഉൾപ്പെടുന്നു. ഈ ജനവാസമേഖല പക്ഷിസങ്കേതത്തിന്റെ നോട്ടിഫിക്കേഷൻ സമയത്ത് തെറ്റായി ഉൾപ്പെട്ടുപോയതാണ്. ഇക്കാര്യം കേരളാ വൈൽഡ് ലൈഫ് അഡ്വൈസറി കമ്മിറ്റിക്ക് സമർപ്പിച്ചിട്ടുള്ള ഔദ്യോഗിക രേഖയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശത്തിന് പകരമായി നേര്യമംഗലം വനത്തിന്റെ ഭാഗമായ 10.17 ചതുരശ്ര കിലോമീറ്റർ ഇതിനോട് കൂട്ടിച്ചേർക്കാനും ധാരണയായിട്ടുള്ളതാണ്. എന്നാൽ ഇവയൊന്നും നടപ്പിലാക്കാനുള്ള ആത്മാർത്ഥമായ ശ്രമം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല എന്നത് ദുഃഖകരമാണ്. തട്ടേക്കാട് പക്ഷി സങ്കേതത്തെ സംബന്ധിച്ച അന്തിമ വിജ്ഞാപനം ഇതുവരെ ഇറങ്ങിയിട്ടില്ല. കരട് വിജ്ഞാപനത്തിനുശേഷം നടക്കേണ്ട യാതൊരുവിധ നടപടിക്രമങ്ങളും കഴിഞ്ഞ നാല് പതിറ്റാണ്ടുകളായിട്ടും നടന്നിട്ടില്ല. ഇത് ഈ പ്രദേശത്ത് അതീവഗൗരവതരമായ സാമ്പത്തീക - സാംസ്കാരിക - രാഷ്ട്രീയ സങ്കീർണ്ണതകൾക്ക് കാരണമാകുന്നു എന്ന് സിനഡ് ചൂണ്ടിക്കാട്ടി. സാങ്കേതിക പിഴവുകൾകൊണ്ട് പമ്പാവാലി, എയ്ഞ്ചൽവാലി പ്രദേശങ്ങൾ (എരുമേലി പഞ്ചായത്ത് 11, 12 വാർഡുകൾ) പെരുവന്താനം പഞ്ചായത്തിലെ 8-ാം വാർഡിൽ പെട്ട (മൂഴിക്കൽ, കുറ്റിക്കയം, തടിത്തോട്) പ്രദേശം; കോരുത്തോട്, പീരുമേട്, വണ്ടിപ്പെരിയാർ, കുമിളി, ഏലപ്പാറ, ഉപ്പുതറ, കാഞ്ചിയാർ, സീതത്തോട്, ചിറ്റാർ മുതലായ 11 പഞ്ചായത്തുകളിലെ വനാതിർത്തിക്കുള്ളിൽ പെട്ടുപോയ ആയിരക്കണക്കിന് കുടുംബങ്ങളെയും പതിനായിരക്കണക്കിന് ജനങ്ങളെയും വനത്തിന്റെ അതിർത്തി പുനർനിർണയിച്ച് രാജ്യത്തെ മറ്റു പൗരന്മാരെപ്പോലെ സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്ന് സർക്കാരിനോട് സിനഡ് ആവശ്യപ്പെട്ടു. 72% വനമേലാപ്പുള്ളതും 4 ദേശീയോദ്യാനങ്ങളും 4 സംരക്ഷിത വനമേഖലകളുമുള്ള ജില്ലയാണ് ഇടുക്കി. ഈ ജില്ലയിലെ മറയൂർ, കാന്തല്ലൂർ, വട്ടവട, മൂന്നാർ, മാങ്കുളം, ശാന്തൻപാറ, ചിന്നക്കനാൽ, വാഴത്തോപ്പ്, കഞ്ഞിക്കുഴി, മരിയാപുരം, കാമാക്ഷി, കാഞ്ചിയാർ, അറക്കുളം, ഉപ്പുതറ, അയ്യപ്പൻകോവിൽ, കുമളി എന്നീ പഞ്ചായത്തുകളെ ബഫർ സോൺ വിഷയം പൂർണമായോ ഭാഗികമായോ ബാധിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ ആര്യങ്കാവ്, അമ്പൂരി പ്രദേശങ്ങളിലെ ഭൂരിഭാഗം വീടുകളും റോഡുകളും പൊതുസ്ഥാപനങ്ങളും ബഫർ സോണിൽ ഉൾപ്പെട്ടിരിക്കുന്നു എന്നത് ആശങ്കാജനകമാണ്. ജനകീയ പ്രക്ഷോഭങ്ങളോടൊപ്പം പൊതുജനസഹകരണത്തോടെ വിവരശേഖരണം നടത്തിയെങ്കിലും സർക്കാരിന്റെ മാറിമറിയുന്ന നിർദ്ദേശങ്ങൾ മൂലം ഇപ്പോഴും ജനങ്ങൾ അസ്വസ്ഥരാണ്. കൃഷിസ്ഥലങ്ങളും, ജനവാസ കേന്ദ്രങ്ങളും പൂർണ്ണമായും ഒഴിവാക്കി വനാതിർത്തിക്കുള്ളിൽ ബഫർ സോൺ നിലനിർത്തണമെന്ന് സിനഡ് സർക്കാരിനോട് ആവശ്യപ്പെടുന്നു. പുതുതായി നിർദ്ദേശിച്ചിരിക്കുന്ന ഭവാനി വന്യജീവിസങ്കേത ശുപാർശ അടിയന്തരമായി പിൻവലിക്കണം. സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ആത്മാർത്ഥമായ രീതിയിൽ ഇക്കാര്യത്തിൽ ഇടപെടുകയും സുപ്രീംകോടതി നൽകിയിരിക്കുന്ന എല്ലാ സാധ്യതകളും കർഷകർക്കനുകൂലമായി പ്രയോജനപ്പെടുത്തുകയും ചെയ്യണമെന്ന് സിനഡ് നിർദ്ദേശിച്ചു. കേരളത്തിലെ ഭൂരിപക്ഷം വന്യജീവി സങ്കേതങ്ങളുടെയും കോർ സോണിന്റെ അതിർത്തി ജനവാസകേന്ദ്രങ്ങളുമായി പങ്കിടുന്ന വിധത്തിൽ തെറ്റായി നിശ്ചയിക്കപ്പെട്ടുപോയിട്ടുണ്ടെന്നും, വന്യജീവി സങ്കേതങ്ങളുടെ അതിർത്തി നിർണയത്തിലെ ഈ തെറ്റ് തിരുത്തുവാൻ സമയം അനുവദിക്കണമെന്നും കോടതിയിൽ ആവശ്യപ്പെടണം. ജനവാസകേന്ദ്രങ്ങളും കൃഷിഭൂമികളും വന്യജീവി സങ്കേതങ്ങളുടെ ബഫർ സോൺ ആയി പ്രഖ്യാപിക്കാൻ സാധിക്കുകയില്ല എന്നും രേഖകളുടെ പിൻബലത്തോടെ കോടതിമുൻപാകെ സമർത്ഥിക്കാൻ സർക്കാരിനു കഴിയണം. അടിയന്തിരമായി നിലവിലുള്ള വന്യജീവി സങ്കേതങ്ങളുടെ അതിർത്തി പുനർനിർണയിച്ച റിപ്പോർട്ട് കേന്ദ്ര വന്യജീവി ബോർഡിന്റെ ശുപാർശയോടും സെൻട്രൽ എംപവെർഡ് കമ്മിറ്റി (CEC) യുടെയും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെയും അംഗീകാരത്തോടെയും സുപ്രീംകോടതിയിൽ സമർപ്പിക്കാൻ ആവശ്യമായ സമയം അനുവദിക്കണമെന്ന് കോടതിയിൽ ആവശ്യപ്പെടണം. കർഷകരെ മറന്നുകൊണ്ടുള്ള പരിസ്ഥിതി സംരക്ഷണം ഒരിക്കലും പ്രായോഗികമല്ല. അതിനാൽ, കർഷകരെ കൂടി വിശ്വാസത്തിൽ എടുത്ത് ആരോഗ്യകരമായ പരിസ്ഥിതി സംസ്കാരം രൂപപ്പെടുത്തുവാൻ നമുക്ക് കഴിയണമെന്നും സിനഡ് ആവശ്യപ്പെട്ടു. Tag: Syro malabar Buffer ZONE, Syro malabar SYNOD, Christian Malayalam News, Catholic Malayalam News, Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം.
Image: /content_image/India/India-2023-01-13-10:19:11.jpg
Keywords: സീറോ മലബാ

20389
Category: 9
Sub Category:
Heading: വട്ടായിലച്ചൻ നയിക്കുന്ന അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ ബർമിംങ്ഹാമിൽ; ഒരുക്കങ്ങൾ പൂർത്തിയായി, ആത്മാക്കളെ നേടാൻ ആത്മാവിൽ ജ്വലിച്ച് ബഥേൽ, രണ്ടാം ശനിയാഴ്ച്ചകളിൽ ഇനി അഭിഷേകാഗ്നി കൺവെൻഷനുകൾ
Content: 2023 ലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ ബർമിങ്ഹാം ബെഥേൽ കൺവെൻഷൻ സെന്ററിൽ അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ എന്ന പേരിൽ ലോക പ്രശസ്ത വചന പ്രഘോഷകനും, ക്രൈസ്തവ ശാക്തീകരണത്തിന്റെ പടയാളിയും , സെഹിയോൻ ,അഭിഷേകാഗ്നി മിനിസ്ട്രി, പ്രീച്ചേഴ്സ് ഓഫ് ഡിവൈൻ മേഴ്‌സി, അഭിഷേകാഗ്നി സിസ്റ്റേഴ്സ് സന്യാസ പൗരസ്ത്യ സഭ എന്നിവയുടെയും സ്ഥാപകനുമായ വ.ഫാ. സേവ്യർ ഖാൻ വട്ടായിലിന്റെ നേതൃത്വത്തിൽ നാളെ നടക്കും. 2009-ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ അഭിഷേകാഗ്നി എന്ന പേരിലായിരിക്കും പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുക. മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ശുശ്രൂഷകൾ ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും. സീറോ മലങ്കര സഭ യുകെ കോഓർഡിനേറ്റർ റവ. ഡോ കുര്യാക്കോസ് തടത്തിൽ , യൂറോപ്പിലെ പ്രമുഖ സുവിശേഷ പ്രവർത്തക റോസ്സ് പവൽ എന്നിവരും ശുശ്രൂഷകളിൽ പങ്കുചേരും. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക് താങ്ങായി നിലകൊള്ളുകയാണ്. വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും. വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും. കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ഇംഗ്ലീഷ്, മലയാളം ബൈബിൾ , മറ്റ് പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ ആത്മീയ പിതാവ് റവ ഫാ ഷൈജു നടുവത്താനിയും സെഹിയോൻ കുടുംബവും യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. ➤ #{blue->none->b->കൂടുതൽ വിവരങ്ങൾക്ക്: }# - ജോൺസൺ +44 7506 810177 - അനീഷ് 07760 254700 - ബിജുമോൻ മാത്യു 07515 368239 ➤ #{blue->none->b->നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ; }# > ജോസ് കുര്യാക്കോസ് 07414 747573. > ബിജു എബ്രഹാം 07859 890267 > ജോബി ഫ്രാൻസിസ് 07588 809478 > #{blue->none->b->അഡ്രസ്സ്}# Bethel Convention Centre Kelvin Way West Bromwich Birmingham B707JW. Tag: Sehion UK, Second Saturday Bible Convention, Catholic Malayalam News, Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം.
Image: /content_image/Events/Events-2023-01-13-10:30:52.jpg
Keywords: അഭിഷേകാ

20390
Category: 18
Sub Category:
Heading: ഫാ. തോമസ് ഫെലിക്സ് സിഎംഐയുടെ മൃതസംസ്കാരം ഞായറാഴ്ച
Content: തിരുവനന്തപുരം: കഴിഞ്ഞ ദിവസം അന്തരിച്ച സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ റിറ്റാർഡേഷൻ (സിഐഎംആർ) സ്ഥാപക ഡയറക്ടർ ഫാ. തോമസ് ഫെലിക്സ് സിഎംഐയുടെ(86) സംസ്കാരം ഞായറാഴ്ച നടക്കും. കിംസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ പത്തിന് മുറിഞ്ഞപാലം സിഐഎംആറിൽ കൊണ്ടുവരും. തുടർന്ന് പൊതുദർശനം. ഞായർ രാവിലെ 10ന് പ്രത്യേക പ്രാർത്ഥനകളോടെ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് സിഐഎംആറിൽ പ്രത്യേകം തയാറാക്കിയ കബറിടത്തിൽ മൃതദേഹം സംസ്കരിക്കും. ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി ജീവിതം ഉഴിഞ്ഞുവച്ച വ്യക്തിത്വമായിരുന്നു ഫാ.തോമസ് ഫെലിക്സ് സിഎംഐ. ബംഗളൂരു ധർമാരാം കോളജിൽനിന്നു ബിരുദം നേടിയശേഷം അമേരിക്കയിലാണ് ബിരുദാനന്തര ബിരുദ പഠനം പൂർത്തിയാക്കിയത്. പെൻസിൽവാനിയ പിറ്റ്സ്ബർഗിലെ ഡ്യൂക്കേൻ സർവകലാശാലയിൽ നിന്നു ഭിന്നശേഷിക്കാരുടെ ജീവിതാവസ്ഥയ്ക്കു പ്രത്യേക ഊന്നൽ നൽകിക്കൊ ണ്ടുള്ള വിഷയത്തിൽ അദ്ദേഹം ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. ഭിന്നശേഷിക്കാർ സമൂഹത്തിൽ ഒട്ടും കുറവുള്ളവരല്ല എന്ന സന്ദേശം ഉയർത്തിപ്പിടി ച്ചായിരുന്നു ഫാ.തോമസ് ഫെലിക്സിന്റെ പ്രവർത്തനങ്ങൾ. സാധാരണ രീതിയിലുള്ള പഠനം ഭിന്നശേഷിക്കാരായ കുട്ടികൾക്കു പ്രാപ്യമായിരുന്നില്ല. അതിനാൽ ഫാ. ഫെലിക്സ് ഇവർക്കായി 1980ൽ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ റിറ്റാർഡേഷൻ(സിഐഎംആർ) എന്ന സ്ഥാപനം ആരംഭിക്കുകയും പ്രത്യേക പാഠ്യപദ്ധതി ആവിഷ്കരിക്കുകയും ചെയ്തു. അക്കാലത്ത് പശ്ചാത്തല സൗകര്യങ്ങൾ വളരെ കുറവായിരുന്നെങ്കിലും സ്വന്തം പ്രയത്നത്തിലൂടെ അദ്ദേഹം കുട്ടികളുടെ നന്മ ലക്ഷ്യമാക്കി പ്രവർത്തിച്ചിരിന്നു.
Image: /content_image/India/India-2023-01-13-11:07:47.jpg
Keywords: ഭിന്ന

20391
Category: 18
Sub Category:
Heading: അസ്സീറിയൻ പാത്രിയാർക്കീസ് കർദ്ദിനാൾ ആലഞ്ചേരിയെ സന്ദർശിച്ചു
Content: കൊച്ചി: അസ്സീറിയൻ ഈസ്റ്റ് സഭയുടെ പരമാദ്ധ്യക്ഷൻ മാർ ആവാ തൃതീയൻ കാതോലിക്കോസ് പാത്രിയാർക്കീസ് സീറോമലബാർ സഭയുടെ കേന്ദ്രകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സന്ദർശനം നടത്തുകയും സിനഡ് പിതാക്കന്മാരോട് സംവദിക്കുകയും ചെയ്തു. സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിയും കൂരിയാ ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുരക്കലും മറ്റു സിനഡ് പിതാക്കന്മാരും കൂരിയാ അംഗങ്ങളും ചേർന്ന് പാത്രിയാർക്കീസിന് സ്വീകരണം നൽകി. മാർ ആവായോടൊപ്പം പുതുതായി അഭിഷിക്തനായ അസ്സീറിയൻ ഈസ്റ്റ് സഭയുടെ ഇന്ത്യൻ മെത്രാപ്പോലീത്ത മാർ ഔഗിൻ കുര്യാക്കോസും സഭയുടെ മറ്റു മെത്രാപ്പോലീത്താമാരും സഭാ ട്രസ്റ്റിമാരും സന്നിഹിതരായിരുന്നു. മാർ ആവായുടെ സന്ദർശനത്തിൽ മേജർ ആർച്ച്ബിഷപ്പ് നന്ദി അറിയിക്കുകയും സഭയുടെ സ്നേഹോപഹാരമായി മാർതോമാശ്ലീഹായുടെ ഐക്കൺ സമ്മാനിക്കുകയും ചെയ്തു. Tag: The Assyrian Patriarch Visited Cardinal Alencherry, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2023-01-13-11:40:28.jpg
Keywords: അസ്സീ

20392
Category: 14
Sub Category:
Heading: ലൂർദിലെ സാക്ഷ്യങ്ങളെ കേന്ദ്രമാക്കി നിർമ്മിച്ച ഡോക്യുമെന്ററി ചലച്ചിത്രം അമേരിക്കയിലെ എഴുനൂറോളം തീയേറ്ററുകളിലേക്ക്
Content: ലൂര്‍ദ്: മാതാവിന്റെ പ്രത്യക്ഷീകരണം കൊണ്ട് ആഗോള ശ്രദ്ധ നേടിയ ഫ്രാൻസിലെ ലൂർദ്ദിൽ വിശ്വാസികൾക്ക് ലഭിക്കുന്ന സൗഖ്യങ്ങളെയും ആത്മീയ അനുഭവങ്ങളെയും ആസ്പദമാക്കി നിർമ്മിച്ച ഡോക്യുമെന്ററി തിയേറ്ററുകളിലേക്ക്. ഫെബ്രുവരി 8, 9 തീയതികളിൽ അമേരിക്കയിലെ എഴുന്നൂറോളം തിയേറ്ററുകളിൽ ചിത്രം പ്രദർശനത്തിന് എത്തും. 'ലൂർദ്സ്' എന്ന പേര് തന്നെയാണ് ഡോക്യുമെന്ററിക്ക് നൽകിയിരിക്കുന്നത്. ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളിലാണ് ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത്. ഫെബ്രുവരി പതിനൊന്നാം തീയതിയാണ് ആഗോള സഭ ലൂർദ്ദ് മാതാവിന്റെ തിരുനാൾ ദിനമായി ആചരിക്കുന്നത്. 1858ലാണ് പരിശുദ്ധ കന്യകാമറിയം ലൂർദ്ദിൽ പ്രത്യക്ഷപ്പെടുന്നത്. പ്രത്യക്ഷീകരണം നടന്ന സ്ഥലത്തേക്ക് എത്തുന്ന തീർത്ഥാടകരുടെ ജീവിതകഥയാണ് ഡോക്യുമെന്ററിയിൽ പറയുന്നത്. ഇതിൽ അപകടത്തിന് ഇരയായവരും, രോഗികളും ഉൾപ്പെടും. ഇതുവരെയായിട്ടും ലൂർദ്ദിൽ എത്തുന്ന തീർത്ഥാടകരെ പറ്റി ഒരു ചിത്രവും നിർമ്മിക്കപ്പെട്ടിട്ടില്ല എന്നത് തങ്ങളെ ആശ്ചര്യപ്പെടുത്തിയെന്ന് ഡോക്യുമെന്ററിയുടെ സംവിധായകരായ തിയറി ഡെമേയ്സർ, അൽബാൻ ടീർലേയ് തുടങ്ങിയവർ പറഞ്ഞു. ഇത് ലോകത്തോടു പറയേണ്ട ഒരു കഥയാണെന്ന് തങ്ങൾക്ക് തോന്നിയെന്നും അങ്ങനെയാണ് ഡോക്യുമെന്ററി യാഥാര്‍ത്ഥ്യമായതെന്നും അവർ വിശദീകരിച്ചു. 2009 മുതൽ ലൂർദ്സ് മെഡിക്കൽ ഒബ്സർവേഷൻ ഓഫീസിന്റെ ചുമതല വഹിക്കുന്ന ഡോ. അലക്സാഡ്രോ ഡി ഫ്രാൻസിസ് തന്റെ അനുഭവങ്ങൾ പങ്കുവെക്കുന്ന മറ്റൊരു ചെറിയ ഡോക്യുമെന്ററിയും ലൂർദ്സ് ഡോക്യുമെന്ററിയോടൊപ്പം കാണിക്കുന്നുണ്ട്. അവിടുത്തെ തീര്‍ത്ഥജലം പാനം ചെയ്തു രോഗസൗഖ്യം ലഭിച്ചുവെന്ന് പറയുന്നവരുടെ കേസുകൾ പഠിക്കുന്നത് ഡോക്ടർ അലക്സാഡ്രോയുടെ നേതൃത്വത്തിലാണ്. ഇതുപോലുള്ള 7000 കേസുകളിൽ അന്വേഷണം നടന്നിട്ടുണ്ടെന്നും, എന്നാൽ 70 കേസുകൾ മാത്രമേ വിശ്വാസയോഗ്യമായി സഭ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളൂവെന്നും 40 വർഷം ഡോക്ടറായി സേവനം ചെയ്യുന്ന അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് ഫിലിം അക്കാദമിയുടെ സീസർ അവാർഡ്സിലേക്ക് ലൂർദ്സ് ഡോക്യുമെന്ററി നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ഡിസ്ട്രിപ്പ് ഫിലിംസാണ് ഡോക്യുമെന്ററിയുടെ വിതരണം നിർവഹിക്കുന്നത്. Tag: French documentary “Lourdes” in U.S. Theaters , Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-01-13-12:15:30.jpg
Keywords: ലൂര്‍ദ

20393
Category: 1
Sub Category:
Heading: യുക്രൈനുവേണ്ടി സഹായം അപേക്ഷിച്ച് അസ്സീസിയിലെ ഫ്രാൻസിസ്കൻ സമൂഹം
Content: അസ്സീസി: റഷ്യ യുക്രൈനു നേരെ നടത്തുന്ന ആക്രമണങ്ങള്‍ക്കിടെ തങ്ങളുടെ സഹോദര സമർപ്പിതർ നൽകുന്ന സേവനം തുടരുന്ന സ്ഥലങ്ങളിലേക്ക് സഹായം അപേക്ഷിച്ച് അസ്സീസിയിലെ ഫ്രാൻസിസ്കൻ സമൂഹം. യുദ്ധം ഏതാണ്ട് ഒരു വർഷമായി തുടരുന്ന സാഹചര്യത്തില്‍ യുക്രൈനിലെ ഫ്രാൻസിസ്കൻ സമർപ്പിതർ, യുദ്ധവും പട്ടിണിയും അതിശൈത്യവും മൂലം ബുദ്ധിമുട്ടുന്ന അനേകരെ സഹായിക്കുന്നത് തുടരുകയാണെന്നു അസ്സീസി ആശ്രമത്തിലെ വിനിമയകാര്യങ്ങൾക്കായുള്ള ഡയറക്ടർ ജൂലിയോ ചെസാറെയോ പത്രസമ്മേളനത്തിലൂടെ അറിയിച്ചു. ഫ്രാൻസിസ്കൻ സന്യാസികള്‍, തങ്ങൾക്ക് ഏൽപ്പിക്കപ്പെട്ട ഇടവകകളിൽ ആളുകൾക്ക് തണുപ്പിൽ നിന്നും പട്ടിണിയിൽനിന്നും സംരക്ഷണത്തിനായി സഹായം നൽകി വരികയാണെന്നും, സാധാരണ ജനജീവിതത്തിലേക്ക് തിരികെ വരാൻ അവരെ പിന്തുണയ്ക്കുകയാണെന്നും അസീസ്സി ആശ്രമത്തിൽ നിന്നുള്ള ജൂലിയോ പറഞ്ഞു. ഊർജ്ജോത്പാദക കേന്ദ്രങ്ങൾ ഉൾപ്പെടെ വിവിധ കെട്ടിടങ്ങൾ നശിപ്പിച്ച ഇപ്പോഴും തുടരുന്ന ബോംബാക്രമണങ്ങളും മൂലം, സാധാരണ ജനം ഏറെ ബുദ്ധിമുട്ടുകയാണെന്നും, അവർക്ക് തുടർച്ചയായ സഹായം ആവശ്യമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. റഷ്യൻ ആക്രമണം കടുത്ത രീതിയിൽ തുടരുന്നതിനാൽ സമാധാന പ്രതീക്ഷകൾ ഇപ്പോഴും അകലെയാണ്. മരണവും നാശവും വിതച്ചുകൊണ്ട് യുദ്ധം ഇപ്പോഴും തുടരുകയാണ്. വൈദ്യതി ലഭ്യതക്കുറവ്, ഊർജ്ജപ്രതിസന്ധി തുടങ്ങി സാധാരണ ജനജീവിതം തകരാറിലായ സ്ഥിതിയാണ് പലയിടങ്ങളിലുമുള്ളത്. യുദ്ധമെന്ന തിന്മയെ പ്രാർത്ഥനയും സാമീപ്യവും സൗഹൃദവും കൊണ്ട് മാത്രമേ നേരിടാനാകൂവെന്ന് അഭിപ്രായപ്പെട്ട ജൂലിയോ ചെസാറെയോ, യുക്രൈനിലെ സഹോദര സമർപ്പിതരെ കഴിയുന്ന വിധത്തിൽ സംഭാവനകൾ നൽകി സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചു. Tag: Franciscans Helping Ukrainians, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം
Image: /content_image/News/News-2023-01-13-14:06:17.jpg
Keywords: യുക്രൈ, ഫ്രാന്‍സിസ്