Contents
Displaying 19971-19980 of 25031 results.
Content:
20363
Category: 24
Sub Category:
Heading: "എംപറർ എമ്മാനുവൽ" ഭീകരത; ഈ വിപത്തിനെ തിരിച്ചറിയുക
Content: ലോകാവസാനം സമീപിച്ചിരിക്കുന്നു എന്ന ആശയം പ്രചരിപ്പിച്ചുകൊണ്ട് വിവിധ രീതികളിലുള്ള മുതലെടുപ്പുകൾ നടത്തുന്ന പ്രസ്ഥാനങ്ങൾ കേരളത്തിലുൾപ്പെടെ ചരിത്രത്തിൽ പലതുണ്ടായിട്ടുണ്ട്. 2005 ൽ ആരംഭിച്ച് ഇപ്പോൾ സാമൂഹിക, ക്രമസമാധാന പ്രശ്നങ്ങൾക്കൊണ്ട് വാർത്തകളിൽ ഇടംനേടിയ "എംപറർ എമ്മാനുവേൽ" അഥവാ, "സിയോൻ" എന്ന ഇരിഞ്ഞാലക്കുട, മുരിയാട് കേന്ദ്രീകരിച്ചുള്ള പ്രസ്ഥാനം "ഡൂംസ് ഡേ കൾട്ട്" ഗ്രൂപ്പുകൾക്ക് മികച്ച ഒരു ഉദാഹരണമാണ്. ആരംഭ ഘട്ടം മുതൽ ഈ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ജാഗ്രത നിർദ്ദേശങ്ങൾ കേരളകത്തോലിക്കാ സഭാ നേതൃത്വം വിശ്വാസികൾക്ക് നൽകുകയുണ്ടായിരുന്നു. ഇത്തരം പ്രസ്ഥാനങ്ങളും അവയുടെ അബദ്ധ പ്രബോധനങ്ങളുമായി ബന്ധപ്പെട്ട് 2009 സെപ്റ്റംബർ മാസം ദേവാലയങ്ങളിൽ വായിക്കുവാനായി ഒരു ഇടയലേഖനം നൽകപ്പെടുകയുണ്ടായി. "വഴിതെറ്റുന്ന വിശ്വാസം" എന്ന പേരിൽ ആലുവ, മംഗലപ്പുഴ സെമിനാരിയിൽനിന്ന് പ്രസിദ്ധീകരിക്കപ്പെട്ട ഒരു ഗ്രന്ഥം "എംപറർ എമ്മാനുവേൽ" കൂട്ടായ്മ പ്രചരിപ്പിച്ചിരുന്ന അബദ്ധ പ്രബോധനങ്ങളുടെ തുറന്നെഴുത്താണ്. കൂടാതെ, ഇരിഞ്ഞാലക്കുട രൂപതയും, സിറോമലബാർ സഭാ നേതൃത്വവും പലപ്പോഴായി ഈ വിഷയത്തിൽ പ്രതികരണങ്ങളും ഇടപെടലുകളും നടത്തുകയും "എംപറർ എമ്മാനുവൽ" പ്രസ്ഥാനവുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽനിന്ന് വിശ്വാസികളെ തടയുകയും ചെയ്തിട്ടുണ്ട്. #{blue->none->b->ജോസഫ് പൊന്നാറ എന്ന "പ്രവാചകൻ" }# ഇരട്ടയാറിലെ ഒരു വിദ്യാലയത്തിൽ ചിത്രകലാധ്യാപകനായിരുന്ന റോയ് ജോസഫ് എന്ന വ്യക്തിയാണ് ജോസഫ് പൊന്നാറ എന്ന പേരിൽ അറിയപ്പെടുന്ന എംപറർ എമ്മാനുവേൽ എന്ന കൾട്ട് ഗ്രൂപ്പിന്റെ ആരംഭകൻ. തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സമാനാശയക്കാരായ ചിലരുമായുള്ള ബന്ധം വഴിയാണ് എംപറർ എമ്മാനുവൽ എന്ന ആശയം ജോസഫ് പൊന്നാറ വിപുലീകരിച്ചെടുത്തത്. 2000 മുതൽ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന പൊന്നാറ, 2005 ഓടെ ഇരിഞ്ഞാക്കുടയ്ക്ക് അടുത്തുള്ള മുരിയാട് എന്ന സ്ഥലത്തേയ്ക്ക് താമസം മാറിയതോടെ പ്രവർത്തന കേന്ദ്രം അതായി മാറി. 2000ത്തിൽ തൊടുപുഴയിൽ ആരംഭിച്ച ആദ്യ സെന്ററിന്റെ പേര് "എംബസി ഓഫ് എംപറർ എമ്മാനുവേൽ" എന്നായിരുനെങ്കിൽ, മുരിയാട് എത്തിയപ്പോൾ അത് "സിയോൻ" ആയി മാറി. 2012 ൽ ലോകം അവസാനിക്കുമെന്ന പ്രചാരണമായിരുന്നു പ്രധാനം. സ്വർഗ്ഗത്തിൽ ആകെയുള്ള 144000 സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ട്, ആ സീറ്റുകൾ മുരിയാട് പണിയപ്പെടുന്ന പെട്ടക രൂപത്തിലുള്ള കെട്ടിടത്തിലുള്ളവയാണ് എന്നിങ്ങനെയുള്ള ബാലിശമായ വാക്കുകളിൽ കുടുങ്ങിയ അനേകർ, ചോദിച്ചതും അതിലേറെയും പണം പൊന്നാറയ്ക്ക് നൽകുകയും മുരിയാട് എത്തി കുടുംബസമേതം താമസമുറപ്പിക്കുകയും ചെയ്തു. സീറ്റിന് ഒരു ലക്ഷം നൽകിയതിന് പുറമെ, ഉള്ള സ്വത്ത് മുഴുവൻ വിറ്റ് പണമാക്കി "സീയോന്" സംഭാവന നൽകിയവരും അനേകരുണ്ട്. ലോകാവസാനം സമീപിച്ചിരിക്കുന്നതിനാൽ സിയോനിലെ അംഗങ്ങൾക്ക് വിവാഹം നിഷിദ്ധമായിരുന്നു. നിരവധി യുവതീ യുവാക്കൾ അത്തരത്തിൽ വിവാഹം ഉപേക്ഷിച്ച് സിയോനിലെ "ശുശ്രൂഷ"കളുമായി അവിടെ വന്നു കൂടി. ഒട്ടേറെ കുട്ടികളുടെ വിദ്യാഭ്യാസം പാതിവഴിക്ക് ഉപേക്ഷിക്കപ്പെട്ടു. വിദേശത്തെ ഉയർന്ന ജോലി ഉപേക്ഷിച്ചുപോലും അവിടെ എത്തിച്ചേർന്നവരുണ്ട്. 2012 ൽ ലോകാവസാനം സംഭവിക്കാതിരുന്നതാണ് ജോസഫ് പൊന്നാറയുടെ പദ്ധതികളുടെ വിശ്വാസ്യത നഷ്ടപ്പെടാൻ ആദ്യത്തെ കാരണമായത്. പുതിയൊരു രക്ഷകൻ സിയോനിൽ ജനിക്കുമെന്ന മറ്റൊരു പ്രവചനവും വൃഥാവിലായി. ജനിച്ചത് പെൺകുട്ടി ആയിരുന്നു എന്നുള്ളതാണ് അന്ന് സംഭവിച്ചത്. എന്നാൽ, ജനിച്ചത് ക്രിസ്തുവിന്റെ മാതാവായ മറിയമാണ് എന്ന രീതിയിൽ വാദഗതികൾ മാറി. തനിക്ക് മരണമില്ല, ഉടലോടെ സ്വർഗ്ഗത്തിൽ പ്രവേശിക്കും എന്ന് അവകാശപ്പെട്ടിരുന്ന ജോസഫ് പൊന്നാറ 2017 ൽ രോഗബാധിതനായി മരണപ്പെട്ടതും പ്രസ്ഥാനത്തിന് തിരിച്ചടിയായി. #{blue->none->b->പൊന്നാറയുടെ അബദ്ധ പ്രചാരണങ്ങൾ }# പരിശുദ്ധ ത്രിത്വത്തിൽ അംഗമാണ് മറിയം, ക്രിസ്തുവിലൂടെ ലോകത്തിന് രക്ഷ കൈവന്നിട്ടില്ല തുടങ്ങിയ ആശയ പ്രചാരണങ്ങളും "എംപറർ എമ്മാനുവൽ" ഗ്രൂപ്പും ജോസഫ് പൊന്നാറയും നടത്തിയിരുന്നു. സിയോനിൽ അംഗമാവുക മാത്രമാണ് "രക്ഷപെടാനുള്ള" ഒരേയൊരു മാർഗ്ഗം എന്നതായിരുന്നു പ്രചരണങ്ങളുടെ ആകെത്തുക. ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ വാദങ്ങൾ വഴിയായി കുറെയേറെ കുടുംബങ്ങളെ മുരിയാടേയ്ക്ക് എത്തിച്ച ജോസഫ് പൊന്നാറയും സംഘവും കോടിക്കണക്കിന് രൂപയാണ് സമ്പാദിച്ചത്. ലോകാവസാനം എന്ന ആദ്യ പ്രവചനവും തുടർ പ്രവചനങ്ങളും ഫലിക്കാതെ വന്നപ്പോഴും, പിന്നീട് പലപ്പോഴായും ചിലർ വാസ്തവം മനസിലാക്കി സംഘത്തിൽനിന്ന് അകന്നു തുടങ്ങി. ഒരിക്കൽ ഒപ്പമുണ്ടാവുകയും, പിന്നീട് വിട്ടുപോവുകയും ചെയ്തവരെയും, വാസ്തവങ്ങൾ മനസിലാക്കി തുറന്ന് പറയുന്നവരെയും കായികമായും കെണികൾ ഒരുക്കിയും നിശ്ശബ്ദരാക്കാൻ ശ്രമിച്ച അനുഭവങ്ങൾ ഒട്ടേറെയുണ്ട്. #{blue->none->b->കള്ളക്കേസുകൾ മുതൽ ആൾക്കൂട്ട ആക്രമണങ്ങൾ വരെ }# സാമ്പത്തിക തട്ടിപ്പുകൾ, ആക്രമണങ്ങൾ, കൊലപാതക ശ്രമങ്ങൾ, കള്ളക്കേസുകളിൽ കുടുക്കാനുള്ള ശ്രമങ്ങൾ എന്നിങ്ങനെയായി ഒട്ടേറെ കേസുകൾ എംപറർ എമ്മാനുവൽ അംഗങ്ങളായ പലരുടെയും പേരിൽ നിലവിലുണ്ട്. ഒറ്റപ്പെട്ട രീതിയിൽ ആസൂത്രണം ചെയ്തുവന്നിരുന്ന അത്തരം പദ്ധതികൾ ആൾക്കൂട്ട ആക്രമണത്തിന്റെ സ്വഭാവത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നതിന്റെ സൂചനകളാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. അടിസ്ഥാന രഹിതമായ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് മുമ്പ് അംഗമായിരുന്ന ഒരു വ്യക്തിയെയും കുടുംബത്തെയും പലപ്പോഴായി അക്രമിച്ചതിന്റെ പേരിൽ സ്ത്രീകൾ ഉൾപ്പെടെ ഇപ്പോൾ റിമാന്റിലാണ്. തെളിവുകൾ ഇല്ലാത്തതിന്റെ പേരിൽ ആ വ്യക്തിക്കെതിരെ കൊടുത്ത കേസ് പോലീസ് തള്ളിയിരുന്നു. ഇത്തരത്തിൽ മറ്റൊരാളെ കഞ്ചാവ് കേസിൽ അകപ്പെടുത്തി പ്രതികാരം തീർക്കാനുള്ള ശ്രമം തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തിയത് കർണാടക പോലീസ് ആണ്. മറ്റൊരാളെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയും ഈ കേസ് അന്വേഷിച്ച കർണ്ണാടക പോലീസ് ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞതായി മാസങ്ങൾക്ക് മുമ്പ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം വിവിധ കാരണങ്ങളാൽ പ്രദേശവാസികൾ ഉൾപ്പെടെ അനേകർ സീയോന് എതിരെ രംഗത്ത് വന്നിട്ടുണ്ട്. എംപറർ എമ്മാനുവൽ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളോ, പ്രചാരണങ്ങളോ, രീതികളോ ഏതെങ്കിലും ഔദ്യോഗിക ക്രൈസ്തവ സഭകളുമായി ബന്ധമുള്ളവയല്ല. മലയാള ഭാഷയിൽ പ്രസംഗപാടവം ഉണ്ടായിരുന്നു എന്നതൊഴികെ ഏതെങ്കിലും വിധത്തിലുള്ള പരിശീലനങ്ങൾ ജോസഫ് പൊന്നാറയ്ക്ക് ലഭിച്ചിരുന്നില്ല. ചില ബൈബിൾ ഭാഗങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് സൃഷ്ടിച്ച വാദഗതികൾ മാത്രമാണ് പൊന്നാറയും സഹകാരികളും ആവർത്തിച്ചുകൊണ്ടിരുന്നത്. അത്തരം ആശയങ്ങളിൽ ഒന്നുപോലും കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളോട് യോജിക്കുന്നവയല്ല. ഇത്തരം കാര്യങ്ങളിൽ വിശ്വാസി സമൂഹത്തിന് വ്യക്തത ലഭിച്ചിട്ടുണ്ടെങ്കിലും, ജീവിതം പാതിവഴിയിൽ മുരടിച്ചുപോയ അനേക യുവജനങ്ങളുടെ വിഷയവും, പുറത്തുപോയി എന്ന ഒറ്റ കാരണത്താൽ അനേകർ ഭീഷണി നേരിടുന്നതും, ഒരു ദേശത്തിന് ഈ സംഘം ഭീഷണി ആയിരിക്കുന്നതും ഗൗരവമേറിയ വാസ്തവങ്ങളാണ്. സമുദായികമായോ, മതപരമായോ കൈകാര്യം ചെയ്യാൻ കഴിയാത്ത വിഷയം ആയതിനാൽ ക്രമസമാധാന വിഷയം മുൻനിർത്തി സർക്കാർ യുക്തമായി ഇടപെടേണ്ടത് ആവശ്യമാണ്. (കെസിബിസി ജാഗ്രത കമ്മീഷന്‍ പുറപ്പെടുവിച്ച ലേഖനമാണ് മുകളില്‍ നല്‍കിയിരിക്കുന്നത്. അനേകം വിശ്വാസികളെ വഴി തെറ്റിക്കുന്ന "എംപറർ എമ്മാനുവേൽ"ഗ്രൂപ്പിന്റെ പ്രവര്‍ത്തനരീതിയെ കുറിച്ച് 'പ്രവാചകശബ്ദം' പ്രസിദ്ധീകരിച്ച വാര്‍ത്ത ലിങ്ക് താഴെ നല്‍കുന്നു. വായിക്കുക. ജാഗ്രത പുലര്‍ത്തുക.). ☛ {{ കത്തോലിക്ക ഗ്രൂപ്പുകളില്‍ നുഴഞ്ഞു കയറി കെണിയില്‍ അകപ്പെടുത്താന്‍ സെക്ടുകളുടെ ഗൂഢശ്രമം -> http://www.pravachakasabdam.com/index.php/site/news/19351}} Tag: Emperor Immanuel cult group, Cult christian group in Kerala, Catholic Malayalam News, Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം.
Image: /content_image/News/News-2023-01-09-16:50:25.jpg
Keywords: ഗൂഢശ്രമം

20364
Category: 1
Sub Category:
Heading: അന്ന് അല്ലാഹുവിന് വേണ്ടി മരിക്കുവാന്‍ തീരുമാനിച്ചിരുന്ന അല്‍ ഫാദി ഇന്ന് ക്രിസ്തുവിന് വേണ്ടി ജീവിക്കുന്നു
Content: ഇസ്ലാം മാത്രമാണ് സത്യ മതമെന്നും, അല്ലാഹുവിനെ ദൈവമായും, മുഹമ്മദിനെ അവന്റെ സന്ദേശവാഹകനായും സ്വീകരിക്കാത്തവര്‍ നരകത്തിന് വിധിക്കപ്പെട്ടവരാണെന്നും വിശ്വസിച്ചിരുന്ന കടുത്ത ഇസ്ലാമികവാദിയായ സൗദി സ്വദേശി ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചുകൊണ്ട് നല്‍കിയ സാക്ഷ്യം വാര്‍ത്തകളില്‍ ഇടം നേടുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പെ തന്നെ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച അല്‍ ഫാദി എന്ന വ്യക്തിയുടെ സാക്ഷ്യമാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറുന്നത്. യേശു ക്രിസ്തു ദൈവപുത്രനല്ലെന്നും അല്ലാഹു അയച്ച ഒരു പ്രവാചകന്‍ മാത്രമാണെന്നും, ക്രിസ്തു കുരിശുമരണം വരിക്കുകയോ, ഉത്ഥാനം ചെയ്യുകയോ, സ്വര്‍ഗ്ഗാരോഹണം ചെയ്യുകയോ ചെയ്തിട്ടില്ലെന്നുമായിരുന്നു താന്‍ വിചാരിച്ചിരുന്നതെന്നു ഇദ്ദേഹം പറയുന്നു. യഹൂദരോടും, ക്രൈസ്തവരോടും തനിക്ക് അങ്ങേയറ്റം വെറുപ്പായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ പന്ത്രണ്ടാമത്തെ വയസ്സില്‍ തന്നെ ഖുറാന്റെ പകുതിയോളം മനപാഠമാക്കിയ വ്യക്തിയാണ് അല്‍ ഫാദി. പതിനഞ്ചാമത്തെ വയസ്സില്‍ മറ്റ് യുവാക്കള്‍ ചെയ്യുന്നത് പോലെ അല്ലാഹുവിനു വേണ്ടി മരിക്കുവാനായി സോവിയറ്റ് യൂണിയനെതിരെ ഒസാമ ബിന്‍ ലാദനൊപ്പം ജിഹാദ് ചെയ്യുവാന്‍ തീരുമാനിച്ചു. അമ്മ തടഞ്ഞില്ലായിരുന്നെങ്കില്‍ താന്‍ ജിഹാദി ആകുമായിരുന്നുവെന്ന് അദ്ദേഹം സമ്മതിക്കുന്നു. എന്നാല്‍ ഖുറാനുമായി ഏറെ അടുത്ത് ഇടപഴകി കഴിഞ്ഞപ്പോള്‍ അതിലെ ചില വിദ്വേഷപരമായ സന്ദേശങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുകയായിരിന്നു. ''തന്നെ സ്വീകരിച്ചില്ല എന്ന കാരണത്താല്‍ എങ്ങനെ ദൈവത്തിന് തന്റെ സ്വന്തം സൃഷ്ടിയെ വെറുക്കുവാന്‍ കഴിയും?'' എന്ന ചോദ്യം അദ്ദേഹത്തിന്റെ മനസില്‍ ഉയര്‍ന്നതോടെയാണ് മനപരിവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്. എന്നാല്‍ അത്തരം ചിന്തകള്‍ മറ്റുള്ളവരുമായി പങ്കുവെക്കുന്നത് ജീവന്‍ തന്നെ നഷ്ടപ്പെടുന്നതിനു കാരണമാകുമെന്നു അവനു അറിയാമായിരിന്നു. സൗദി അറേബ്യയില്‍ കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം 1989-ല്‍ എഞ്ചിനീയറിംഗ് പഠിക്കുവാന്‍ അദ്ദേഹം അമേരിക്കയിലെത്തി. എന്നാല്‍ മറ്റൊരു പ്രശ്നം അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടായിരുന്നു. ക്രൈസ്തവരുമായി കൂട്ടുകൂടരുതെന്നാണ് ഇസ്ലാം പറയുന്നത്. അമേരിക്കയാകട്ടെ ക്രിസ്ത്യന്‍ രാഷ്ട്രവും. അമേരിക്കന്‍ സംസ്കാരവുമായി കൂടുതല്‍ ഇടപഴകുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം ‘ഇന്റര്‍നാഷണല്‍ ഫ്രണ്ട്ഷിപ്പ് പ്രോഗ്രാമില്‍ ചേര്‍ന്നു. അതൊരു ക്രിസ്ത്യന്‍ മിനിസ്ട്രിയാണ് എന്നറിയാതെയാണ് താന്‍ അതില്‍ ഒപ്പുവെച്ചതെന്നു അദ്ദേഹം പറയുന്നു. രണ്ടാഴ്ചകള്‍ക്ക് ശേഷം അദ്ദേഹത്തെ സഹായിക്കുവാന്‍ നിയുക്തരായ യുവദമ്പതികളുമായി പരിചയത്തിലായി. തുടര്‍ന്നു അല്‍ ഫാദി പറയുന്നതു ഇങ്ങനെ- “അടുത്ത 7 മാസത്തോളം ആ കുടുംബം തനിക്ക് നല്‍കിയ സ്നേഹം എന്റെ പ്രതീക്ഷകള്‍ക്കും അപ്പുറമായിരുന്നു. അത്തരമൊരനുഭവം എനിക്ക് മുസ്ലീങ്ങളില്‍ നിന്നും ലഭിച്ചിട്ടില്ല. നവംബര്‍ മാസത്തില്‍ അവരുടെ വീട്ടില്‍ ഒരു അത്താഴം കഴിക്കുവാന്‍ പോയപ്പോള്‍ മാത്രമാണ് അദ്ദേഹത്തിനു അതൊരു ക്രിസ്ത്യന്‍ കുടുംബമാണെന്ന കാര്യം മനസ്സിലായത്. അവര്‍ ഒരിക്കലും എന്നോടു സുവിശേഷം പങ്കുവെച്ചിട്ടില്ല, എന്നാല്‍ സുവിശേഷം എങ്ങനെയാണെന്ന് അവര്‍ എനിക്ക് കാണിച്ചു തന്നു. എന്റെ മതത്തേക്കുറിച്ചും വിശ്വാസത്തേക്കുറിച്ചുമുള്ള സംശയ നിറഞ്ഞ മനസ്സോടെയാണ് ഞാന്‍ ആ വീട്ടില്‍ നിന്നും തിരികെ മടങ്ങിയത്”. പിന്നീട് ക്രൈസ്തവ വിശ്വാസത്തേക്കുറിച്ച് കൂടുതല്‍ പഠിക്കുവാന്‍ അദ്ദേഹം തീരുമാനമെടുത്തു. ഇതിനിടെ തന്റെ മാസ്റ്റേഴ്സ് ഡിഗ്രി പൂര്‍ത്തിയായ ശേഷം ഒരു കമ്പനിയില്‍ അല്‍ ഫാദി ജോലിക്ക് കയറി. അവിടെവെച്ചാണ് മറ്റൊരു ക്രൈസ്തവ വിശ്വാസിയെ അദ്ദേഹം കണ്ടുമുട്ടുന്നത്. ക്രിസ്തുമസ്സിന് അവരുടെ വീട്ടില്‍ അത്താഴം കഴിക്കുവാന്‍ പോയപ്പോള്‍ നേരത്തെ കണ്ട ക്രൈസ്തവ കുടുംബത്തിന്റെ അതേ നന്മയും സ്നേഹവും ഈ വീട്ടിലും കാണുവാന്‍ കഴിഞ്ഞുവെന്ന് അല്‍ ഫാദി പറയുന്നു. ക്രമേണ ക്രൈസ്തവ വിശ്വാസത്തിലുള്ള അദ്ദേഹത്തിന്റെ താല്‍പ്പര്യം വര്‍ദ്ധിച്ചു. അങ്ങനെ 2001-ലാണ് ഇസ്ലാം പഠിപ്പിച്ചതിന് വിരുദ്ധമായി മുന്നോട്ടുപോകുവാന്‍ അദ്ദേഹം തീരുമാനമെടുക്കുന്നത്. “അടുത്ത 6 മാസങ്ങള്‍ക്കുള്ളില്‍ ക്രിസ്തു ആരാണെന്ന് എനിക്ക് മനസ്സിലായി. 2001-നവംബറില്‍ യാതൊരു സംശയവും കൂടാതെ ഞാന്‍ ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു. കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ ഭാര്യ ബന്ധം വേര്‍പ്പെടുത്തി, ജോലി നഷ്ട്ടമായി. സാത്താന്‍ എന്റെ വിശ്വാസം തകര്‍ക്കുവാന്‍ എന്നില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണെന്ന് എനിക്ക് മനസ്സിലായി. എന്നാല്‍ ക്രിസ്തുവുമായുള്ള എന്റെ വ്യക്തിപരമായ ബന്ധം വളരുകയായിരുന്നു” - ക്രിസ്തുവിനെ രക്ഷകനും നാഥനുമായി ഏറ്റുപറഞ്ഞ അദ്ദേഹം ഇന്നു പഴയ മനുഷ്യനേ അല്ല. 2010-ല്‍ അദ്ദേഹം തന്നെ സ്ഥാപിച്ച ‘സിറ ഇന്റര്‍നാഷണല്‍’ എന്ന ഗ്ലോബല്‍ മിനിസ്ട്രിയുടെ നേതാവാണ്. ഇസ്ലാം മതസ്ഥരെ ക്രിസ്തുവുമായി അടുപ്പിക്കുകയാണ് മിനിസ്ട്രിയുടെ ലക്ഷ്യം. ലളിതമായ സ്നേഹ പ്രവര്‍ത്തികളിലൂടെയാണ് താന്‍ യേശുവിനെ മനസ്സിലാക്കിയതെന്നും മറ്റുള്ളവരെ ദൈവത്തോടു അടുപ്പിക്കുവാനും അവിടുന്നില്‍ വിശ്വാസം ഉണ്ടാക്കുവാനും ലളിതമായ തന്റെ സ്നേഹപ്രവര്‍ത്തികള്‍ ദൈവം ഉപയോഗിക്കട്ടെയെന്നും അല്‍ ഫാദി പറയുന്നു. അല്‍ ഫാദി യുടെ ജീവിതസാക്ഷ്യം അനുഭവിച്ചറിഞ്ഞ അനേകം പേര്‍ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചിട്ടുണ്ട്. * Originally published on 9 January 2023 * Republish ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2023-01-09-17:56:56.jpg
Keywords: ഇസ്ലാ

20365
Category: 18
Sub Category:
Heading: സീറോ മലബാർ സഭയുടെ മുപ്പത്തിയൊന്നാമത് മെത്രാൻ സിനഡിന്റെ ഒന്നാം സമ്മേളനത്തിന് ആരംഭം
Content: കൊച്ചി: സീറോ മലബാർ സഭയുടെ മുപ്പത്തിയൊന്നാമത് മെത്രാൻ സിനഡിന്റെ ഒന്നാം സമ്മേളനം സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ആരംഭിച്ചു. മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. ഇന്നു രാവിലെ മേജർ ആർച്ച്ബിഷപ്പിന്റെ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയർപ്പണത്തോടെ ആരംഭിച്ച സിനഡ് സമ്മേളനത്തിൽ ഭാരതത്തിനകത്തും വിദേശ രാജ്യങ്ങളിലുമായി സേവനം ചെയ്യുന്നവരും വിരമിച്ചവരുമായ 58 മെത്രാപ്പോലീത്താമാരും മെത്രാന്മാരുമാണ് പങ്കെടുക്കുന്നത്. കോഴിക്കോട് രൂപതാദ്ധ്യക്ഷനായ വർഗീസ് ചക്കാലക്കൽ പിതാവ് നയിച്ച മൂന്നുദിവസത്തെ ധ്യാനത്തെത്തുടർന്നാണ് സിനഡിന്റെ ഔദ്യോഗിക സമ്മേളനം ആരംഭിച്ചത്. പുതിയ വർഷത്തിൽ സഭയുടെമേൽ ദൈവാനുഗ്രഹത്തിനായി പ്രാർത്ഥിക്കണമെന്ന് മേജർ ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു. ആത്മീയ ചൈതന്യം നിറഞ്ഞുനിന്ന ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ കബറടക്ക ശുശ്രൂഷയിൽ പങ്കെടുത്തതിന്റെ ഓർമ്മകൾ കർദ്ദിനാൾ പങ്കുവെച്ചു. സീറോമലബാർ സഭയുടെ നന്മയാഗ്രഹിച്ചുകൊണ്ട് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയെടുത്ത ധീരമായ നടപടികളെ നന്ദിയോടെ അനുസ്മരിക്കുകയും ആ വിശുദ്ധ ജീവിതത്തിൽനിന്നും പ്രചോദനമുൾക്കൊണ്ട് ജീവിക്കാൻ നമുക്ക് സാധിക്കട്ടെയെന്ന പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. ജഗദൽപുർ രൂപതാധ്യക്ഷനായിരുന്ന അഭിവന്ദ്യ മാർ സൈമൺ സ്റ്റോക്ക് പാലത്ര സി.എം.ഐ. പിതാവിന്റെ നിര്യാണത്തിൽ സിനഡ് പ്രാർത്ഥനാപൂർവ്വം അനുശോചിച്ചു. സിബിസിഐ പ്രസിൻഡന്റായി നിയമിതനായ ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പിതാവിനെയും റോമിലെ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെ പുതിയ പ്രീഫെക്റ്റായി നിയമിതനായ ആർച്ച്ബിഷപ്പ് ക്ലൗദിയോ ഗുജറോത്തിയെയും കർദ്ദിനാൾ അഭിനന്ദിച്ചു. പൗരസ്ത്യസഭകളുടെ കാര്യാലയത്തിന്റെ അദ്ധ്യക്ഷനായി ദീർഘകാലം സേവനം ചെയ്ത കർദ്ദിനാൾ ലെയണാർദോ സാന്ദ്രിയുടെ നിസ്തുലങ്ങളായ സേവനങ്ങളെ സീറോമലബാർ സഭ എക്കാലവും കൃതജ്ഞതയോടെ ഓർക്കുമെന്ന് മാർ ആലഞ്ചേരി പ്രസ്താവിച്ചു. മലയോര കർഷകരുടെമേൽ പ്രതിസന്ധിയുടെ ഊരാക്കുടുക്കായിനിൽക്കുന്ന ബഫർ സോൺ വിഷയത്തിൽ കർഷകർക്കനുകൂലമായ തീരുമാനങ്ങളുണ്ടാകണമെന്നും ഉദ്യോഗസ്ഥരുടെ ദയാദാക്ഷണ്യങ്ങൾക്ക് കർഷകരുടെ ഭാവി ബലികൊടുക്കുന്ന രീതി അവസാനിപ്പിക്കണമെന്നും മേജർ ആർച്ച്ബിഷപ്പ് ആവശ്യപ്പെട്ടു. ഛത്തീസ്ഗഡിലെ ജഗദൽപുർ സീറോമലബാർ രൂപതയുടെ നാരായൺപുർ സേക്രഡ് ഹാർട്ട് ദേവാലയം അടിച്ചുതകർത്തതിനെ സീറോമലബാർ സഭാ സിനഡ് അപലപിച്ചു. മിഷനറിമാർക്കും കത്തോലിക്കാവിശ്വാസികൾക്കും സഭാസ്ഥാപനങ്ങൾക്കും നേരെ നടക്കുന്ന ഇത്തരം അക്രമസംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനും ആരാധനാസ്വാതന്ത്ര്യം ഹനിക്കപ്പെടാതിരിക്കാനും സർക്കാരും നിയമപാലകരും സത്വര നടപടികൾ സ്വീകരിക്കണമെന്നും ആരാധനാലയങ്ങൾക്കും വിശ്വാസികൾക്കും സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും മേജർ ആർച്ച്ബിഷപ്പ് ആവശ്യപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതയിൽ വി. കുർബാനയുടെ ഏകീകൃതയർപ്പണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെയാണ് മാർപാപ്പ ഭരമേല്പിച്ചിരിക്കുന്നത്. പ്രസ്തുത വിഷയത്തിൽ രൂപപ്പെട്ടിട്ടുള്ള സമകാലിക പ്രതിസന്ധികളെ പരിഹരിക്കുന്നതിനുള്ള ക്രിയാത്മകമായ ഇടപെടലുകൾ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ നേതൃത്വത്തിൽ ഉണ്ടാകുമെന്ന് മേജർ ആർച്ച്ബിഷപ്പ് പ്രത്യാശ പ്രകടിപ്പിച്ചു. സഭയുടെ കൂട്ടായ്മ വളർത്താൻ എല്ലാവരും ഏകമനസ്സോടെ ചിന്തിക്കാനും പ്രവർത്തിക്കാനും തയാറാകണമെന്നും മേജർ ആർച്ച്ബിഷപ്പ് ആഹ്വാനം ചെയ്തു.
Image: /content_image/India/India-2023-01-09-20:29:52.jpg
Keywords: സീറോ മലബാ

20366
Category: 1
Sub Category:
Heading: അമേരിക്കയില്‍ സാത്താന്‍ ആരാധക സമ്മേളനത്തിന് പദ്ധതിയുമായി സാത്താനിക് ടെംപിള്‍
Content: ബോസ്റ്റണ്‍: പൈശാചിക പ്രവര്‍ത്തികള്‍ക്കെതിരെയുള്ള പ്രതിഷേധത്തിനിടെ ചരിത്രത്തിലെ ഏറ്റവും വലിയ സാത്താന്‍ ആരാധകരുടെ സമ്മേളനം നടത്തുമെന്ന് അമേരിക്കയിലെ സാത്താനിക് ടെംപിളിന്റെ പ്രഖ്യാപനം. തങ്ങളുടെ വെബ്സൈറ്റിലൂടെയാണ് സാത്താന്‍ ആരാധകര്‍ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഏപ്രില്‍ 28 മുതല്‍ 30 വരെ മസാച്ചുസെറ്റ്സിലെ ബോസ്റ്റണില്‍ ‘സാത്താന്‍കോണ്‍ 2023’ സംഘടിപ്പിക്കുമെന്നാണ് ഇവരുടെ പ്രഖ്യാപനം. ‘ഹെക്സെന്‍നാഷ്ട് ഇന്‍ ബോസ്റ്റണ്‍’ (ബോസ്റ്റണിലെ ദുര്‍മന്ത്രവാദികളുടെ രാത്രി) എന്നതാണ് കോണ്‍ഫറന്‍സിന്റെ പ്രമേയം. രോഗികളില്‍ നിന്നും ദുരാത്മാക്കളെ ഒഴിവാക്കുന്നതില്‍ പ്രസിദ്ധയായ ജര്‍മ്മനിയിലെ വാല്‍ബുര്‍ഗ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടതിന്റെ വാര്‍ഷികമാണ് മെയ് 1. ഇതിന്റെ തൊട്ടുതലേന്നാള്‍ വരെ പൈശാചികമായ കൂട്ടായ്മ നടത്താനാണ് ഇവരുടെ പദ്ധതി. ഈ മാസം ആദ്യം ‘സാത്താന്‍കോണ്‍ 2023’യുടെ പരസ്യം ഇന്‍സ്റ്റാഗ്രാമിലും പ്രത്യക്ഷപ്പെട്ടിരുന്നു. സംഘടനയുടെ പത്താമത് വാര്‍ഷികത്തോട് അനുബന്ധിച്ച് നടക്കുന്ന ഈ കോണ്‍ഫറന്‍സ് സാത്താന്‍ ആരാധകരുടെ ചരിത്രത്തിലെ ഏറ്റവും വലിയ കോണ്‍ഫറന്‍സായിരിക്കുമെന്നും, കോണ്‍ഫറന്‍സിന്റെ ഭാഗമായി സാത്താന്‍ ആരാധനയും, സാത്താനിക ചര്‍ച്ചകളും, സാത്താനിക മാര്‍ക്കറ്റും ഉണ്ടായിരിക്കുമെന്നും പരസ്യത്തില്‍ പറയുന്നു. ഇതിന്റെ ഭാഗമായി പുറത്തുവിട്ട വീഡിയോയില്‍ “സിക്കുട്ട് മാട്രിബസ് സിറ്റ് സാത്താന നോബിസ്” (സാത്താന്‍ നമുക്ക് അമ്മയേപ്പോലെ ആകട്ടെ) എന്ന പരസ്യവാചകമാണ് ഉപയോഗിച്ചിരിക്കുന്നത്. നേരത്തെ ‘ക്രിസ്ത്യന്‍ സംഘടനയെ പതാക ഉയര്‍ത്തുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ ബോസ്റ്റൺ നഗരസഭയുടെ നടപടി റദ്ദ് ചെയ്ത അമേരിക്കന്‍ സുപ്രീം കോടതിവിധിയെത്തുടര്‍ന്ന്‍ ബോസ്റ്റണ്‍ സിറ്റി ഹാളില്‍ തങ്ങളുടെ പതാക ഉയര്‍ത്തുവാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സാത്താന്‍ ആരാധകര്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ബോസ്റ്റണ്‍ സിറ്റി ഇത് തള്ളി. ഇതിന്റെ കൂടെ വെളിച്ചത്തിലാണ് പൈശാചിക സമ്മേളനം നടക്കുക. സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ സാത്താനിക വിഷം കുത്തിവെക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ ആഫ്റ്റര്‍ സ്കൂള്‍ പരിപാടികള്‍ക്കും, ആഫ്റ്റര്‍ സ്കൂള്‍ സാത്താന്‍ ക്ലബ്ബിനുമെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരിന്നു. ഇതിനിടെയാണ് പൈശാചിക സമ്മേളനവും ഒരുങ്ങുക. വരും നാളുകളില്‍ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
Image: /content_image/News/News-2023-01-09-21:59:25.jpg
Keywords: സാത്താ, പൈശാ

20367
Category: 18
Sub Category:
Heading: വിശുദ്ധ ചാവറയച്ചൻ നവോത്ഥാനത്തിന്റെ ആദ്യ മുഖം: ശശി തരൂർ എംപി
Content: മാന്നാനം: വിശുദ്ധ ചാവറയച്ചൻ നവോത്ഥാനത്തിന്റെ ആദ്യമുഖമാണെന്ന് ശശി തരൂർ എംപി. മാന്നാനം ആശ്രമ ദേവാലയത്തിൽ വിശുദ്ധ ചാവറയച്ചന്റെ കബറിടം സന്ദർശിച്ച് പുഷ്പാർച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദളിത് വിദ്യാർഥികളെ മറ്റ് വിദ്യാർഥികൾക്കൊപ്പമിരുത്തി പഠിപ്പിച്ചും ഇന്ത്യയിൽ ആദ്യ മായി വിദ്യാർഥികൾക്ക് സൗജന്യ ഉച്ചഭക്ഷണ പരിപാടി ആവിഷ്കരിച്ചും വിപ്ലവകരമായ സാമൂഹിക മാറ്റത്തിനാണ് അദ്ദേഹം വഴിതുറന്നത്. അതിനു പിന്നാലെയാണ് ചട്ടമ്പി സ്വാമികളും ശ്രീനാരായണ ഗുരുവുമൊക്കെ വരുന്നതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ആദ്യ നവോത്ഥാന നായകനായ വിശുദ്ധ ചാവറയച്ചനെ വേണ്ട രീതി യിൽ ഭാരതം അറിയുന്നില്ല. ഇവിടെ ചെയ്തതുപോലെ രാജ്യവ്യാപകമായി ടെക്സ്റ്റ് ബുക്കുകളിലൂടെയും മറ്റും അദ്ദേഹത്തെ പരിചയപ്പെടുത്താനുള്ള ശ്രമങ്ങൾ ഉണ്ടാകേണ്ടിയിരിക്കുന്നു. അതിനായി തന്നെക്കൊണ്ട് പറ്റുന്ന ശ്രമങ്ങൾ നടത്തുമെന്നും തരൂർ പറഞ്ഞു. സിഎംഐ സഭ വികാരി ജനറൽ ഫാ. ജോസി താമരശേരിയുടെ നേതൃത്വത്തിൽ ശശി തരൂരിനെ സ്വീകരിച്ചു. തുടർന്ന് അദ്ദേഹം വിശുദ്ധ ചാവറയച്ചന്റെ കബറിടത്തിൽ പുഷ്പാർച്ചന നടത്തി പ്രാർത്ഥിച്ചു. മാന്നാനം ആശ്രമം പ്രിയോർ ഫാ. മാത്യൂസ് ചക്കാലയ്ക്കൽ, ഫാ. ജയിംസ് മുല്ലശേരി, ഫാ. തോമസ് കല്ലുകളം, ഫാ.ആന്റണി കാഞ്ഞിരത്തിങ്കൽ, കെ.എസ്. ശബരിനാഥ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തു കുര്യൻ ജോയി, ജില്ലാ പഞ്ചായത്ത് മെംബർ ജോസ്മോൻ മുണ്ടയ്ക്കൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
Image: /content_image/India/India-2023-01-10-09:45:52.jpg
Keywords: ചാവറ

20368
Category: 18
Sub Category:
Heading: 15,05,000 രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകിക്കൊണ്ട് ഇരിങ്ങാലക്കുട കത്തീഡ്രലിലെ പിണ്ടിപ്പെരുന്നാള്‍
Content: ഇരിങ്ങാലക്കുട: സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം നൽകി ജീവന്റെ സ്പർശവുമായി ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാൾ. മനുഷ്യ ജീവന്റെ വിലയറിഞ്ഞ് ജീവന്റെ നിലനിൽപ്പിനായി 15,05,000 രൂപയാണു ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകിയത്. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപ്പെരുന്നാളിനോടുബന്ധിച്ച് നടന്ന പ്രസുദേന്തിവാഴ്ചയിലൂടെ സമാഹരിച്ച തുക നൽകിയാണ് മനുഷ്യസ്നേഹത്തിന്റെ മഹാസന്ദേശം. 1505 പേർ ആയിരം രൂപ വീതം നൽകി ലഭിച്ച ഈ രൂപ കത്തീഡ്രൽ റൂബി ജൂബിലിയുടെ സ്മാരകമായുള്ള സൗജന്യ ഡയാലിസിസ് പദ്ധതിക്കു കൈമാറുകയായിരുന്നു. തിരുനാൾ ദിവ്യബലി മധ്യേ ബിഷപ്പ് മാർ പോളി കണ്ണൂക്കാടന് പ്രസുദേന്തി കൺവീനർ ബാബു ചേലക്കാട്ടുപറമ്പിൽ, ജോയിന്റ് കൺവീനർ ഡേവിസ് പടിഞ്ഞാറേക്കാരൻ എ ന്നിവർ ചേർന്ന് 15,05,000 രൂപയുടെ രൂപയുടെ ചെക്ക് കൈമാറി. ബിഷപ്പ് ഈ ചെക്ക് കത്തീഡ്രൽ വികാരി ഫാ. പയസ് ചിറപ്പണത്തിനെ ഏൽപ്പിച്ചു. 2019 സെപ്റ്റംബർ എട്ടിന് പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാളിനോടനുബന്ധിച്ചാണ് സെന്റ് വിൻസെന്റ് ഡയബറ്റിക്സ് സെന്ററിൽ സൗജന്യ ഡയാലിസിസ് സെ നററിന്റെ പ്രവർത്തനം ആരംഭിച്ചത്. അഞ്ച് ഡയാലിസിസ് മെഷീനുകൾ വഴി രണ്ടു ഷിഫ്റ്റ്കളിലായി 12 രോഗികളെയാണ് ഒരു ദിവസം ഡയാലിസിസിനു വിധേയമാക്കുക.
Image: /content_image/India/India-2023-01-10-10:32:46.jpg
Keywords: ഇരിങ്ങാല

20369
Category: 1
Sub Category:
Heading: ആധുനിക തുര്‍ക്കിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ആദ്യ ക്രിസ്ത്യന്‍ ദേവാലയം വെഞ്ചരിപ്പിനായി ഒരുങ്ങുന്നു
Content: ഇസ്താംബൂള്‍: ആധുനിക തുര്‍ക്കി റിപ്പബ്ലിക്കിന്റെ ചരിത്രത്തില്‍ നിര്‍മ്മിക്കപ്പെട്ട ആദ്യ ക്രിസ്ത്യന്‍ ദേവാലയം വെഞ്ചരിപ്പിനായുള്ള അവസാന തയ്യാറെടുപ്പുകളില്‍. തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളിലെ ബാക്കിര്‍കോയ് ജില്ലയിലെ മോര്‍ എഫ്രേം (വിശുദ്ധ എഫ്രേം) സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയം 2 മാസങ്ങള്‍ക്കുള്ളില്‍ ആരാധനയ്ക്കായി തുറന്നു നല്‍കും. ദേവാലയത്തിന്റെ അവസാന ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 2019-ല്‍ തുര്‍ക്കി പ്രസിഡന്റ് തയിപ് എര്‍ദോര്‍ഗന്റെ സാന്നിധ്യത്തിലായിരുന്നു ദേവാലയത്തിന് കല്ലിട്ടത്. യെസില്‍ക്കോയ് പട്ടണത്തിന്റെ സമീപത്തുള്ള ലത്തീന്‍ സെമിത്തേരിക്ക് സമീപം ഒഴിവായിക്കിടന്നിരുന്ന 700 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് അഞ്ച് നിലകളുള്ള പുതിയ ദേവാലയം ഉയരുന്നത്. തുര്‍ക്കിയിലെ 17,000-ത്തോളം വരുന്ന അസ്സീറിയന്‍ സമൂഹത്തിന്റെ ആരാധനാപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള രണ്ടാമത്തെ ദേവാലയമാണിത്. തറനിരപ്പിനോട് ചേര്‍ന്നുള്ള നിലയില്‍ സ്വീകരണ മുറിയും, അതിഥികള്‍ക്ക് വേണ്ടിയുള്ള മുറികളും പാര്‍ക്കിംഗ് സൗകര്യവുമാണ് ഒരുക്കിയിരിക്കുന്നത്. അഞ്ച് നിലകളില്‍ ഒരു നില സാംസ്കാരിക പരിപാടികള്‍ക്കും, വിശുദ്ധ കുര്‍ബാനക്ക് ശേഷമുള്ള ഒത്തുകൂടലുകള്‍ക്കും, മാമ്മോദീസ, വിവാഹം, അനുശോചനം, യോഗങ്ങള്‍ പോലെയുള്ള പരിപാടികള്‍ക്കായിട്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. തൂക്ക് വിളക്കുകളും, ശബ്ദ സംവിധാനങ്ങളും ഇവിടെ സ്ഥാപിച്ചു കഴിഞ്ഞു. 1844-ല്‍ ബെയോഗ്ലു ജില്ലയില്‍ നിര്‍മ്മിക്കപ്പെട്ട ദേവാലയം മുഴുവന്‍ അസ്സീറിയന്‍ സമൂഹത്തിന്റെ ആരാധനാപരമായ ആവശ്യങ്ങള്‍ക്ക് മതിയാകാതെ വന്നപ്പോള്‍ തങ്ങളുടെ ആരാധനകള്‍ക്ക് അനുയോജ്യമല്ലെങ്കില്‍ പോലും, ഇതര ക്രിസ്ത്യന്‍ സഭാ വിഭാഗങ്ങളുടെ കീഴിലുള്ള ആറോളം ദേവാലയങ്ങളെ തങ്ങള്‍ ആശ്രയിച്ച് വരികയായിരുന്നെന്നും ഈ സാഹചര്യത്തിലാണ് പുതിയ ദേവാലയത്തേക്കുറിച്ച് ചിന്തിച്ച് തുടങ്ങിയതെന്നും ഇസ്താംബൂളിലെ അസ്സീറിയന്‍ ആന്‍ഷ്യന്റ് ഫൗണ്ടേഷന്റെ തലവനായ സെയിത് സുസിന്‍ പറഞ്ഞു. ചരിത്രപരമായ ക്രിസ്ത്യന്‍ ദേവാലയങ്ങളുടെ മാതൃകയിലാണ് പുതിയ ദേവാലയം നിര്‍മ്മിച്ചിരിക്കുന്നതെന്ന് പറഞ്ഞ സുസിന്‍, ആധുനിക സമൂഹത്തിന്റെ ആവശ്യങ്ങളും, അസ്സീറിയന്‍ സമൂഹത്തിന്റെ ഗണ്യമായ സാന്നിധ്യമുള്ള മാര്‍ഡിനിലെ ദേവാലയങ്ങളുടെ നിര്‍മ്മാണ സവിശേഷതകളും കണക്കിലെടുത്താണ് പുതിയ ദേവാലയത്തിന്റെ നിര്‍മ്മാണമെന്നും കൂട്ടിച്ചേര്‍ത്തു. ഇസ്താംബൂളിലെ ചരിത്രപ്രാധാന്യമേറിയ ഹാഗിയ സോഫിയ ഉള്‍പ്പെടെയുള്ള പൗരാണിക ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ മുസ്ലീം മോസ്കുകളാക്കി പരിവര്‍ത്തനം ചെയ്തതിന്റെ നടുക്കം വിട്ടുമാറാത്ത തുര്‍ക്കി ക്രൈസ്തവര്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസം പകരുന്നതാണ് ഈ വാര്‍ത്ത.
Image: /content_image/News/News-2023-01-10-10:36:50.jpg
Keywords: തുര്‍ക്കി

20370
Category: 14
Sub Category:
Heading: കാത്തിരിപ്പിന് വിരാമം; 'പാഷന്‍ ഓഫ് ക്രൈസ്റ്റ്’ന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും
Content: ന്യൂയോര്‍ക്ക്: യേശു ക്രിസ്തുവിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച് ആഗോളതലത്തില്‍ വന്‍ വിജയമായ ‘ദി പാഷന്‍ ഓഫ് ക്രൈസ്റ്റ്’ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. പ്രശസ്ത അമേരിക്കന്‍ നടനും, സംവിധായകനും, നിര്‍മ്മാതാവുമായ മെല്‍ ഗിബ്സണിന്റെ മെഗാഹിറ്റ് ചിത്രമായ ‘ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്’ന്റെ രണ്ടാം ഭാഗത്തിനു ‘ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്: റിസറക്ഷന്‍’ എന്നാണ് പേര് നൽകിയിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഈ അടുത്ത മാസങ്ങളില്‍ ആരംഭിക്കുമെന്ന വിവരം പ്രശസ്ത ഫിലിം ജേര്‍ണലിസ്റ്റായ ജോര്‍ദാന്‍ റൂയിമിയാണ് പുറത്തുവിട്ടിരിക്കുന്നത്. മെഗാഹിറ്റ് സിനിമയായ ‘ബ്രേവ് ഹാര്‍ട്ട്’ന്റെ തിരക്കഥാകൃത്തായ റാന്‍ഡല്‍ വാലസിനൊപ്പം പുതിയ സിനിമയുടെ തിരക്കഥ തയ്യാറാക്കുന്ന കഠിന ശ്രമത്തിലാണ് മെല്‍ ഗിബ്സണ്‍ എന്നാണ് റൂയിമിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. യേശുവിന്റെ പീഡാസഹനത്തേ ചുറ്റിപ്പറ്റിയുള്ള 24 മണിക്കൂറുകളും, ക്രിസ്തുവിന്റെ കുരിശു മരണത്തിനും ഉത്ഥാനത്തിനുമിടയിലുള്ള മൂന്ന്‍ ദിവസങ്ങളില്‍ സംഭവിക്കുന്ന കാര്യങ്ങളുമാണ് സിനിമയുടെ പ്രമേയം. ദി പാഷന്‍ ഓഫ് ക്രൈസ്റ്റില്‍ യേശുവിനെ അവതരിപ്പിച്ച ജിം കാവിയേസല്‍ തന്നെയായിരിക്കും പുതിയ ചിത്രത്തിലും യേശുവിന്റെ വേഷം കൈകാര്യം ചെയ്യുക. മായ്യ മോര്‍ഗന്‍സ്റ്റേണ്‍ മറിയത്തിന്റെ വേഷവും, ക്രിസ്റ്റോ ജിവ്കോവ് യോഹന്നാന്റെ വേഷവും, ഫ്രാന്‍സെസ്കോ ഡെ വിറ്റോ പത്രോസിന്റെ വേഷവും കൈകാര്യം ചെയ്യും. കഴിഞ്ഞ 10 വര്‍ഷങ്ങളായി ദി പാഷന്‍ ഓഫ് ക്രൈസ്റ്റിന്റെ രണ്ടാം ഭാഗത്തിനായി വളരെയേറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമാ ലോകത്തിന് സന്തോഷം പകരുന്നതാണ് ഈ വാര്‍ത്ത. ഇതിന്റെ കഥ വികസിപ്പിച്ചെടുക്കുന്നതിന് സമയമെടുക്കുമെന്ന് 2016-ല്‍ ‘ഹാര്‍വെസ്റ്റ് ക്രൂസേഡ്’ സ്ഥാപകനായ ഗ്രെഗ് ലോറിയോട് മെല്‍ ഗിബ്സണ്‍ വെളിപ്പെടുത്തിയിരുന്നു. 3 കോടി ഡോളര്‍ ബജറ്റില്‍ നിര്‍മ്മിച്ച ദി പാഷന്‍ ഓഫ് ക്രൈസ്റ്റ് 612 കോടി ഡോളറാണ് ലോകമെമ്പാടുമായി നേടിയത്. ‘ആര്‍’ റേറ്റിംഗില്‍ വടക്കന്‍ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ദി പാഷന്‍ ഓഫ് ക്രൈസ്റ്റ് ലോകത്തെ എക്കാലത്തേയും മികച്ച സിനിമകളില്‍ ഒന്നുകൂടിയാണ്. Tag: Passion of the Christ Sequel 'Resurrection', Christian Malayalam News, Catholic Malayalam News, Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം.
Image: /content_image/News/News-2023-01-10-11:26:58.jpg
Keywords: മെല്‍, പാഷന്‍

20371
Category: 13
Sub Category:
Heading: ഫിലിപ്പീൻസിലെ കറുത്ത നസ്രായന്റെ പ്രദക്ഷിണത്തിൽ പങ്കെടുത്തത് ഒരു ലക്ഷത്തിലധികം വിശ്വാസികൾ
Content: മനില: ഏഷ്യൻ രാജ്യമായ ഫിലിപ്പീൻസിൽ ഈ വർഷം നടന്ന പ്രസിദ്ധമായ കറുത്ത നസ്രായന്റെ പ്രദക്ഷിണത്തിൽ പങ്കെടുത്തത് ഒരു ലക്ഷത്തിലധികം വിശ്വാസികൾ. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് രണ്ടുവർഷമായി പ്രദക്ഷിണം നടന്നിരുന്നില്ല. ജനുവരി എട്ടാം തീയതി ഞായറാഴ്ച, കറുത്ത നസ്രായന്റെ ചിത്രവുമായി ചർച്ച ഓഫ് ക്വിയാപ്പോ എന്ന പേരിൽ കൂടി അറിയപ്പെടുന്ന വിശുദ്ധ സ്നാപകയോഹന്നാന്റെ നാമധേയത്തിലുള്ള മനിലയിലെ ദേവാലയത്തിലേക്ക് വിശ്വാസി സമൂഹം നടന്നു നീങ്ങി. സാധാരണയായി 22 മണിക്കൂറോളം നീണ്ടുനിൽക്കുന്ന ലക്ഷക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ചടങ്ങ് രണ്ടര മണിക്കൂർ കൊണ്ട് സമാപിച്ചു. 82 ശതമാനം കത്തോലിക്ക വിശ്വാസികളുള്ള രാജ്യത്തെ സുപ്രധാന ആഘോഷമാണ് കറുത്ത നസ്രായന്റെ പ്രദക്ഷിണം. രണ്ട് വർഷം നടക്കാതിരുന്ന പ്രദക്ഷിണം ഈ വർഷവും നടക്കുമോയെന്ന് ആശങ്കയുണ്ടായിരുന്നു. എന്നാൽ ജനുവരി മൂന്നാം തീയതി അധികൃതർ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ചർച്ച ഓഫ് ക്വിയാപ്പോയ്ക്ക് അനുമതി നൽകുകയായിരുന്നു. ഈ വർഷം നസ്രായേന്റെ ചിത്രത്തിൽ ചുംബിക്കുന്നതിൽ നിന്നും വിശ്വാസികളെ വിലക്കിയിരുന്നുവെന്ന്, ദേവാലയത്തിന്റെ ചുമതലയുള്ള ഫാ. ഏൾ അലിസൺ പറഞ്ഞു. 1606-ല്‍ അഗസ്റ്റീനിയന്‍ സന്യാസ സമൂഹം മെക്‌സിക്കോയില്‍ നിന്നും ഫിലിപ്പീന്‍സില്‍ എത്തിച്ച 'ബ്ലാക്ക് നസ്രായന്‍' എന്ന ക്രിസ്തുവിന്റെ രൂപം നിരവധി ചരിത്രങ്ങള്‍ക്കും, വന്‍ അപകടങ്ങള്‍ക്കും സാക്ഷ്യം വഹിച്ചതാണ്. ഒരപകടത്തിലും തകരാതെ നില്‍ക്കുന്ന ക്രിസ്തുവിന്റെ രൂപം കാലങ്ങളോളം വിശ്വാസികളെ അതിശയിപ്പിക്കുന്ന സാക്ഷ്യമായി ഇന്നും തുടരുന്നു. 2006-ല്‍ 'ബ്ലാക്ക് നസ്രായന്‍ രൂപം' ഫിലിപ്പീന്‍സില്‍ എത്തിച്ചതിന്റെ 400-ാം വാര്‍ഷികം വിശ്വാസികള്‍ ആചരിച്ചിരിന്നു. ➤ {{കറുത്ത നസ്രായന്റെ തിരുനാളിനെ കുറിച്ചു പ്രവാചക ശബ്ദം പ്രസിദ്ധീകരിച്ച വിശദമായ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: നൂറ്റാണ്ടുകളെ അതിജീവിച്ച ക്രിസ്തുവിന്റെ തിരുസ്വരൂപം ലോകത്തിന് മുന്നില്‍ സാക്ഷ്യമാകുന്നു -> http://www.pravachakasabdam.com/index.php/site/news/3826 }}
Image: /content_image/News/News-2023-01-10-10:47:22.jpg
Keywords: കറുത്ത

20372
Category: 10
Sub Category:
Heading: പോളിഷ് തെരുവുകളെ ഇളക്കി മറിച്ച് പൂജ രാജാക്കന്മാരുടെ പ്രദക്ഷിണം 753 ഇടങ്ങളില്‍; ഒന്നര ദശലക്ഷത്തോളം പേരുടെ പങ്കാളിത്തം
Content: വാര്‍സോ, പോളണ്ട്: ലോക രക്ഷകനായ ക്രിസ്തുവിന്റെ ജനനത്തേക്കുറിച്ച് ജ്ഞാനികളായ പൂജ രാജാക്കന്മാര്‍ക്ക് വെളിപാട് ലഭിച്ചതിന്റെ ഓര്‍മ്മപുതുക്കല്‍ കൂടിയായ എപ്പിഫനി തിരുനാള്‍ ദിനമായ ജനുവരി 6ന് പോളണ്ടില്‍ നടന്ന മൂന്ന്‍ രാജാക്കന്മാരുടെ (പൂജ രാജാക്കന്‍മാര്‍) പ്രദക്ഷിണങ്ങളില്‍ പങ്കെടുത്തത് 15 ലക്ഷത്തോളം ആളുകള്‍. ലോകത്തെ ഏറ്റവും വലിയ തെരുവ് തിരുപ്പിറവി ഘോഷയാത്രയായിട്ടാണ് ഇതിനെ കണ്ടുവരുന്നത്. പോളണ്ടിലെ എണ്ണൂറോളം പട്ടണങ്ങളിലാണ് തെരുവുകളെ ഇളക്കി മറിച്ചുകൊണ്ട് പ്രദക്ഷിണങ്ങള്‍ നടന്നത്. ഇക്കൊല്ലത്തെ പ്രദക്ഷിണങ്ങളില്‍ പോളിഷ് ഭാഷക്ക് പുറമേ യുക്രൈന്‍ ഭാഷയിലുള്ള കരോള്‍ ഗാനങ്ങളും ഉള്‍പ്പെടുത്തിയിരുന്നുവെന്നതും ശ്രദ്ധേയമായിരുന്നു. “നമുക്ക് നക്ഷത്രത്തേ പിന്തുടരാം” എന്നതായിരുന്നു ഇക്കൊല്ലത്തെ പ്രദക്ഷിണങ്ങളുടെ മുഖ്യ പ്രമേയം. ഇക്കൊല്ലം പോളണ്ടില്‍ 753 പ്രദക്ഷിണങ്ങള്‍ നടന്നതായിട്ടാണ് റിപ്പോര്‍ട്ട്. പോളണ്ടിന് പുറമേ ജര്‍മ്മനി, യു.കെ, കാമറൂണ്‍, റുവാണ്ട, സാംബിയ തുടങ്ങിയ രാജ്യങ്ങളിലും മൂന്ന്‍ രാജാക്കന്‍മാരുടെ പ്രദക്ഷിണങ്ങള്‍ നടന്നതായി ‘മൂന്ന്‍ രാജാക്കന്‍മാരുടെ പരേഡ് ഫൗണ്ടേഷന്‍ ബോര്‍ഡ്’ ചെയര്‍മാനായ പിയോട്ട്ര്‍ ഗിയര്‍ടിച്ച് അറിയിച്ചു. മാതൃരാജ്യത്തിനും യുദ്ധത്തെക്കാള്‍ ശക്തമായ സമാധാനവും, മരണത്തേക്കാള്‍ ശക്തമായ പ്രതീക്ഷയും ആശംസിക്കുന്നുവെന്നും വാര്‍സോയിലെ യുക്രൈന്‍ സഹായ മെത്രാനായ മൈക്കാല്‍ ജാനോച്ച പൂജ്യരാജാക്കന്‍മാരുടെ പ്രദക്ഷിണങ്ങളില്‍ പങ്കെടുത്ത യുക്രൈന്‍ സമൂഹത്തോട് പറഞ്ഞു. ജനുവരി 6ന് വത്തിക്കാനില്‍ നടന്ന ആഞ്ചലൂസ് പ്രാര്‍ത്ഥനക്ക് ശേഷം ഫ്രാന്‍സിസ് പാപ്പ പോളണ്ടില്‍ നടന്ന പ്രദക്ഷിണങ്ങളില്‍ പങ്കെടുത്തവര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചിരിന്നു. പോളണ്ടിലെ നിരവധി പട്ടണങ്ങളിലും, ഗ്രാമങ്ങളിലും നടക്കുന്ന റാലിയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും പ്രാര്‍ത്ഥനകള്‍ നേരുന്നതായി പാപ്പ പറഞ്ഞു. ഇതില്‍ പങ്കെടുത്തവരേയും സംഘടിപ്പിച്ചവരേയും പോളിഷ് പ്രസിഡന്റ് ആന്ദ്രസേജ് ഡൂഡ പ്രത്യേകം അഭിനന്ദിച്ചിരിന്നുവെന്നതും ശ്രദ്ധേയമാണ്. ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ പോളണ്ടിലെ തിരുപ്പിറവി, കരോള്‍ പാരമ്പര്യങ്ങളെ പുനരുജ്ജീവിപ്പിക്കുവാനും ജനകീയമാക്കുവാനും ഈ പ്രദക്ഷിണങ്ങള്‍ വഴി കഴിയുമെന്നു പോളിഷ് പ്രസിഡന്റ് പ്രത്യാശ പ്രകടിപ്പിച്ചു. ഇക്കൊല്ലത്തെ പരിപാടികളുടെ ഭാഗമായി കെനിയയിലെ, നെയ്റോബിയില്‍ ലോകത്തെ ഏറ്റവും വലിയ ചേരിപ്രദേശത്തിന് സമീപമുള്ള ഒരു തൊഴില്‍ പരിശീലന വിദ്യാലയത്തിന് വേണ്ടിയുള്ള ധനശേഖരണവും നടന്നിരിന്നു. Tag: Three Kings parades across Poland, Christian Malayalam News, Catholic Malayalam News, Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-01-10-17:32:43.jpg
Keywords: പോള