category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകാത്തിരിപ്പിന് വിരാമം; 'പാഷന്‍ ഓഫ് ക്രൈസ്റ്റ്’ന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും
Contentന്യൂയോര്‍ക്ക്: യേശു ക്രിസ്തുവിന്റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച് ആഗോളതലത്തില്‍ വന്‍ വിജയമായ ‘ദി പാഷന്‍ ഓഫ് ക്രൈസ്റ്റ്’ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. പ്രശസ്ത അമേരിക്കന്‍ നടനും, സംവിധായകനും, നിര്‍മ്മാതാവുമായ മെല്‍ ഗിബ്സണിന്റെ മെഗാഹിറ്റ്‌ ചിത്രമായ ‘ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്’ന്റെ രണ്ടാം ഭാഗത്തിനു ‘ദി പാഷന്‍ ഓഫ് ദി ക്രൈസ്റ്റ്: റിസറക്ഷന്‍’ എന്നാണ് പേര് നൽകിയിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഈ അടുത്ത മാസങ്ങളില്‍ ആരംഭിക്കുമെന്ന വിവരം പ്രശസ്ത ഫിലിം ജേര്‍ണലിസ്റ്റായ ജോര്‍ദാന്‍ റൂയിമിയാണ് പുറത്തുവിട്ടിരിക്കുന്നത്. മെഗാഹിറ്റ്‌ സിനിമയായ ‘ബ്രേവ് ഹാര്‍ട്ട്’ന്റെ തിരക്കഥാകൃത്തായ റാന്‍ഡല്‍ വാലസിനൊപ്പം പുതിയ സിനിമയുടെ തിരക്കഥ തയ്യാറാക്കുന്ന കഠിന ശ്രമത്തിലാണ് മെല്‍ ഗിബ്സണ്‍ എന്നാണ് റൂയിമിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. യേശുവിന്റെ പീഡാസഹനത്തേ ചുറ്റിപ്പറ്റിയുള്ള 24 മണിക്കൂറുകളും, ക്രിസ്തുവിന്റെ കുരിശു മരണത്തിനും ഉത്ഥാനത്തിനുമിടയിലുള്ള മൂന്ന്‍ ദിവസങ്ങളില്‍ സംഭവിക്കുന്ന കാര്യങ്ങളുമാണ് സിനിമയുടെ പ്രമേയം. ദി പാഷന്‍ ഓഫ് ക്രൈസ്റ്റില്‍ യേശുവിനെ അവതരിപ്പിച്ച ജിം കാവിയേസല്‍ തന്നെയായിരിക്കും പുതിയ ചിത്രത്തിലും യേശുവിന്റെ വേഷം കൈകാര്യം ചെയ്യുക. മായ്യ മോര്‍ഗന്‍സ്റ്റേണ്‍ മറിയത്തിന്റെ വേഷവും, ക്രിസ്റ്റോ ജിവ്കോവ് യോഹന്നാന്റെ വേഷവും, ഫ്രാന്‍സെസ്കോ ഡെ വിറ്റോ പത്രോസിന്റെ വേഷവും കൈകാര്യം ചെയ്യും. കഴിഞ്ഞ 10 വര്‍ഷങ്ങളായി ദി പാഷന്‍ ഓഫ് ക്രൈസ്റ്റിന്റെ രണ്ടാം ഭാഗത്തിനായി വളരെയേറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമാ ലോകത്തിന് സന്തോഷം പകരുന്നതാണ് ഈ വാര്‍ത്ത. ഇതിന്റെ കഥ വികസിപ്പിച്ചെടുക്കുന്നതിന് സമയമെടുക്കുമെന്ന് 2016-ല്‍ ‘ഹാര്‍വെസ്റ്റ്‌ ക്രൂസേഡ്’ സ്ഥാപകനായ ഗ്രെഗ് ലോറിയോട് മെല്‍ ഗിബ്സണ്‍ വെളിപ്പെടുത്തിയിരുന്നു. 3 കോടി ഡോളര്‍ ബജറ്റില്‍ നിര്‍മ്മിച്ച ദി പാഷന്‍ ഓഫ് ക്രൈസ്റ്റ് 612 കോടി ഡോളറാണ് ലോകമെമ്പാടുമായി നേടിയത്. ‘ആര്‍’ റേറ്റിംഗില്‍ വടക്കന്‍ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ദി പാഷന്‍ ഓഫ് ക്രൈസ്റ്റ് ലോകത്തെ എക്കാലത്തേയും മികച്ച സിനിമകളില്‍ ഒന്നുകൂടിയാണ്. Tag: Passion of the Christ Sequel 'Resurrection', Christian Malayalam News, Catholic Malayalam News, Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=zfivmiJVD0o
Second Video
facebook_link
News Date2023-01-10 10:40:00
Keywordsമെല്‍, പാഷന്‍
Created Date2023-01-10 10:41:06