Contents
Displaying 20011-20020 of 25031 results.
Content:
20404
Category: 1
Sub Category:
Heading: വിശുദ്ധ കുർബാനയ്ക്കു മുന്നിൽ ഒരു മണിക്കൂർ നിശബ്ദ ആരാധന നടത്തുവാന്‍ സീറോ മലബാര്‍ സിനഡിന്റെ ആഹ്വാനം
Content: കൊച്ചി: എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ നടന്ന പരിശുദ്ധ കുർബാനയെ അവഹേളിച്ച പ്രവർത്തിക്കു പരിഹാരമായി ഒരു മണിക്കൂർ നിശബ്ദമായ ആരാധന നടത്തുവാന്‍ സീറോ മലബാര്‍ സിനഡിന്റെ ആഹ്വാനം. മെത്രാന്മാരും വൈദികരും സന്യസ്തരും സാധിക്കുന്ന വിശ്വാസികളും വിശുദ്ധ കുർബാനയ്ക്കുമുന്നിൽ ഒരു മണിക്കൂർ നിശബ്ദമായ ആരാധന നടത്തണമെന്നു സിനഡ് ആഹ്വാനം ചെയ്യുകയാണെന്ന് ഇന്നു പുറത്തിറക്കിയ സിനഡാനന്തര സര്‍ക്കുലറില്‍ പറയുന്നു. പരിശുദ്ധ കുർബാനയെ അവഹേളിക്കുന്നതു നേരിട്ടുള്ള ദൈവനിന്ദയാണ്. ഈ സംഭവത്തെക്കുറിച്ചു അന്വേഷിക്കാൻ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ഒരു കമ്മീഷനെ നിയമിച്ചിരുന്നു. ഈ കമ്മീഷന്റെ റിപ്പോർട്ടു റോമിലെ ബന്ധപ്പെട്ട കാര്യാലയത്തിൽ അറിയിക്കുകയും അവിടെനിന്നു ലഭിക്കുന്ന നിർദ്ദേശങ്ങൾക്കനുസൃതം മേൽനടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതാണെന്നും സര്‍ക്കുലറില്‍ പറയുന്നു. #{blue->none->b-> ഇന്നു പുറപ്പെടുവിച്ച സിനഡാനന്തര സര്‍ക്കുലറില്‍ 'ഏകീകൃത കുർബാനയും എറണാകുളം-അങ്കമാലി അതിരൂപതയും' എന്ന തലക്കെട്ടിന് കീഴില്‍ പ്രതിപാദിച്ചിരിക്കുന്ന ഭാഗം താഴെ നല്‍കുന്നു. }# ഏകീകൃത രീതിയിലുള്ള വിശുദ്ധ കുർബാനയർപ്പണം നടപ്പിലാക്കുന്നതിൽ എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുള്ള അജപാലനപ്രശ്നങ്ങളെ സിനഡു വസ്തുനിഷ്ഠമായി വിലയിരുത്തി. 1999 നവംബർ മാസത്തിലെ സിനഡ് ഒരുമനസ്സോടെ തീരുമാനിച്ചതും തുടർന്നുള്ള വിവിധ സിനഡു സമ്മേളനങ്ങൾ ആവർത്തിച്ചാവശ്യപ്പെട്ടതും 2021 ആഗസ്റ്റ് മാസത്തിൽ സിനഡിന്റെ തീരുമാനപ്രകാരം 2021 നവംബർ 28 മംഗളവാർത്ത ഒന്നാം ഞായർമുതൽ നിയമബദ്ധമായി നടപ്പിലാക്കാൻ നിർദ്ദേശിക്കപ്പെട്ടതുമാണ് സീറോമലബാർസഭയുടെ ഏകീകൃത കുർബാനക്രമം. ഈ ക്രമം നടപ്പിലാക്കാൻ, തികച്ചും അസാധരണമായ നടപടിയെന്ന നിലയിൽ പിതൃസഹജമായ സ്നേഹ ത്തോടെ 2021 ജൂലൈ മൂന്നിനും 2022 മാർച്ച് 25നും ഫ്രാൻസിസ് മാർപാപ്പ രണ്ടു കത്തുകളിലൂടെ നേരിട്ടു ആവർത്തിച്ചു ആവശ്യപ്പെട്ടതാണ്. തിരുസ്സഭയുടെ പരമാധികാരിയായ പരിശുദ്ധ പിതാവിന്റെ ഈ ഉദ്ബോധനം സീറോമലബാർസഭയുടെ മക്കൾ മുഴുവനും അനുസരിക്കാൻ കടപ്പെട്ടവരാണ്. ആരാധനാക്രമവിഷയങ്ങളിൽ അന്തിമതീരുമാനം എടുക്കേണ്ടതു സഭയുടെ സിനഡും ശ്ലൈഹിക സിംഹാസനവുമാണ്. ഇപ്രകാരം നൽകപ്പെട്ട നിയമത്തിനു വിരുദ്ധമായി തീരുമാനമെടുക്കാൻ മറ്റാർക്കും അവകാശമില്ല. ശ്ലൈഹിക സിംഹാസനം അംഗീകരിച്ച സഭാസിനഡിന്റെ തീരുമാനത്തെ മനഃപൂർവം അവഗണിച്ചു വിശുദ്ധ കുർബാനയർപ്പിക്കുന്നതു നിയമവിരുദ്ധമാണെന്ന് (illicit) എല്ലാവരും തിരിച്ചറിയണം. മേൽപറഞ്ഞ തീരുമാനത്തിന്റെ പരിധിക്കുള്ളിൽ നിന്നുകൊണ്ടുള്ള ചർച്ചകൾക്കുമാത്രമേ സഭാപരമായി സാധുതയുള്ളൂ. എറണാകുളം-അങ്കമാലി അതിരൂപത നിലവിൽ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിൻ കീഴിലായതിനാൽ സിനഡിനു നേരിട്ട് അതിരൂപതയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനം എടുക്കാനാവില്ല. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായ ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ നിർദ്ദേശപ്രകാരം എറണാകുളം-അങ്കമാലി അതിരൂപതയിൽനിന്നുള്ള പിതാക്കന്മാർ ഉൾപ്പെടുന്ന ആറംഗ സമിതി ചർച്ചകൾക്കായി നിയോഗിക്കപ്പെട്ടു. ഏകീകൃത വിശുദ്ധ കുർബാനയർപ്പണരീതിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരുമായി സമിതി പല തവണ ചർച്ചകൾ നടത്തി. അതിരൂപതാ കൂരിയായിലെ അംഗങ്ങളുമായും വിശദമായ ചർച്ചകൾ നടന്നു. കൂടാതെ അതിരൂപതാംഗങ്ങളായ വിവിധ അല്മായപ്രമുഖരുമായും സമിതി ആശയവിനിമയം നടത്തി. എറണാകുളം-അങ്കമാലി അതിരൂപതയിൽനിന്നു സിനഡിൽ സന്നിഹിതരായിരുന്ന എല്ലാ പിതാക്കന്മാരും ചർച്ചയുടെ വിവിധ ഘട്ടങ്ങളിൽ ഹൃദയപൂർവം പങ്കുചേർന്നിരുന്നു. സിനഡു പിതാക്കന്മാരെല്ലാവരും ഉപവാസവും പ്രാർത്ഥനയുംവഴി ഈ അനുരഞ്ജന പ്രക്രിയയിൽ പങ്കാളികളായി. സഭയുടെ ഐക്യത്തെ വർധിപ്പിക്കുന്നരീതിയിൽ ഏകീകൃത ബലിയർപ്പണം നടപ്പാക്കണമെന്ന തീരുമാനത്തിൽ അടിയുറച്ചുനിന്നുകൊണ്ട് അതു നടപ്പിലാക്കാൻ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഇടവകകൾക്ക് ഔദാര്യപൂർവം സമയം നൽകുകയെന്ന ലക്ഷ്യത്തോടെയാണു ചർച്ചകൾ പുരോഗമിച്ചത്. കത്തീഡ്രൽ ബസിലിക്കയിൽ ഞായറാഴ്ചകളിലെങ്കിലും ഏകീകൃത രൂപത്തിലുള്ള കുർബാനയർപ്പിച്ചുകൊണ്ട് അനുരഞ്ജനത്തിന്റെ പ്രക്രിയ ആരംഭിക്കാമെന്നായിരുന്നു സിനഡുപിതാക്കന്മാരുടെ പ്രതീക്ഷ. അങ്ങനെ യോജിപ്പിൽ എത്തുകയാണെങ്കിൽ സിനഡിന്റെ അവസാനദിവസം പിതാക്കന്മാരെല്ലാം ഒന്നുചേർന്നു മേജർ ആർച്ചുബിഷപ്പിന്റെ കാർമികത്വത്തിൽ ബസിലിക്കയിൽ വിശുദ്ധ കുർബാനയർപ്പിച്ചു ഐക്യത്തിലേക്കുള്ള പ്രയാണത്തെ ത്വരിതപ്പെടുത്താമെന്ന ചില വിഭാഗങ്ങളുടെ നിർദ്ദേശവും ഞങ്ങൾക്കു സ്വീകാര്യമായിരുന്നു. എന്നാൽ ഇനിയും വ്യക്തമാകാത്ത കാരണങ്ങളാൽ ഏകീകൃത കുർബാനക്രമത്തെ അംഗീകരിക്കാത്ത ചിലർ മേൽവിവരിച്ച തത്വങ്ങളിൽ ഉറച്ചുനിൽക്കാൻ വിസമ്മതിച്ചതിനാൽ സിനഡിന്റെ സമാപനത്തിൽ എല്ലാവർക്കും സ്വീകാര്യമായ തീരുമാനം പ്രഖ്യാപിക്കാൻ കഴിയാത്തതിൽ ഞങ്ങൾക്കു ഖേദമുണ്ട്. ഐക്യത്തിനുവേണ്ടിയുള്ള സഭയുടെ മനസ്സു തിരിച്ചറിഞ്ഞ് എല്ലാവരും ഏകമനസ്സോടെ സിനഡിന്റെ നിർദ്ദേശങ്ങൾ പാലിക്കുന്ന ദിവസം അകലെയല്ലെന്ന പ്രത്യാശ ഈ ചർച്ചകളുടെ വെളിച്ചത്തിൽ ഞങ്ങൾ പങ്കുവയ്ക്കുന്നു. അതിനാൽ ചർച്ചകൾ തുടരുവാൻ ഏതാനും അല്മായപ്രമുഖരോടും ഞങ്ങൾ സഹായം തേടിയിട്ടുണ്ട്. പിതാക്കന്മാരുടെ സമിതി തുടർന്നും ചർച്ചകൾക്കു നേതൃത്വം കൊടുക്കുന്നതാണ്. മുറിവുകളുണക്കി ഹൃദയൈക്യത്തിലേക്കു നീങ്ങാൻ പരിശുദ്ധാത്മാവ് എല്ലാവരെയും പ്രചോദിപ്പിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു. സഭയുടെ ആധികാരിക പ്രബോധനങ്ങളും തീരുമാനങ്ങളും പൊതുനന്മയും ബലികഴിച്ചുകൊണ്ടുള്ള ഒത്തുതീർപ്പിനു സിനഡിനു സാധിക്കില്ല എന്ന സത്യം എല്ലാവരും മനസ്സിലാക്കേണ്ടതാണ്. ചർച്ചകളിലൂടെ പ്രശ്നപരിഹാരമുണ്ടാക്കാൻ ഒരു മനസ്സോടെ പരിശ്രമിക്കുന്ന ഈ കാലഘട്ടത്തിൽ എല്ലാത്തരം പ്രതിഷേധപ്രകടനങ്ങളിൽനിന്നും സമരമുറകളിൽനിന്നും പിന്മാറണമെന്ന് എല്ലാ വൈദികരോടും സന്യസ്തരോടും അല്മായവിശ്വാസികളോടും സിനഡ് ഏകമനസ്സോടെ ആഹ്വാനം ചെയ്യുന്നു. മാർപാപ്പയുടെ ഉദ്ബോധനം ലംഘിക്കുന്നതും മാർപാപ്പ നിയോഗിച്ച അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർക്കെതിരായി പ്രവർത്തിക്കുന്നതും പരിശുദ്ധ പിതാവിനെ നിരാകരിക്കുന്ന ഗുരുതരമായ കുറ്റമാണെന്ന് എല്ലാവരും ഗ്രഹിക്കണം. പരിശുദ്ധ പിതാവിന്റെ അംഗീകാരത്തോടെയുള്ള സിനഡിന്റെ തീരുമാനം നടപ്പിലാക്കാൻ വിശ്വാസപൂർവം മുമ്പോട്ടുവന്ന എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരുടെയും അല്മായസഹോദരങ്ങളുടെയും നിലപാടു മാതൃകാപരമാണ്. ഏകീകൃത രീതിയിലുള്ള കുർബാനയർപ്പണത്തിനുള്ള പരിശീലനമാണ് 2000-ാം ആണ്ടുമുതൽ കേരളത്തിലെ വൈദികവിദ്യാർത്ഥികൾക്കു മേജർ സെമിനാരികളിൽ നൽകിവരുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി നമ്മുടെ സഭയുടെ മതബോധനക്ലാസുകളിൽ പഠിപ്പിച്ചിരുന്നതും ഏകീകൃത കുർബാനയർപ്പണരീതിയെ പരിചയപ്പെടുത്തുന്ന പാഠങ്ങളാണ്. അതിനാൽ ഏകീകൃത കുർബാനയർപ്പണരീതി തികച്ചും അപരിചിതമെന്നു പറയാൻ ആർക്കും സാധിക്കില്ല. നമ്മുടെ സഭയിൽ പ്രധാനമായും രണ്ടു തരത്തിലുള്ള വിശുദ്ധ കുർബാനയർപ്പണരീതികളാണ് 1999 വരെ നിലനിന്നിരുന്നത്: പൂർണമായി അൾത്താരാഭിമുഖവും പൂർണമായി ജനാഭിമുഖവും. പ്രസ്തുത രീതികളെ സഭയുടെ ഐക്യത്തെ മുൻനിറുത്തി ഏകോപിപ്പിച്ചാണു നിലവിലുള്ള ഏകീകൃത കുർബാനയർപ്പണരീതി സിനഡ് അംഗീകരിച്ചത്. അതിനാൽ, ഏതെങ്കിലും പക്ഷത്തിന്റെ വിജയമോ പരാജയമോ ആയി ഏകീകൃത കുർബാനയർപ്പണരീതിയെ ആരും ദുർവ്യാഖ്യാനം ചെയ്യരുത്. 2022 നവംബർ 27ന് എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ വിശുദ്ധ കുർബാനയർപ്പിക്കാനെത്തിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ തടഞ്ഞതും എറണാകുളം-അങ്കമാലി അതിരൂപതാകേന്ദ്രത്തിൽ നടന്ന പ്രതിഷേധപ്രകടനങ്ങളും അതിക്രമങ്ങളും അങ്ങേയറ്റം അപലപനീയമാണ്. പരിശുദ്ധ സിംഹാസനം ഭരമേല്പിച്ച ദൗത്യനിർവഹണത്തിനുള്ള ആത്മാർത്ഥമായ പരിശ്രമമാണ് അഭിവന്ദ്യ ആൻഡ്രൂസ് താഴത്ത് പിതാവു നടത്തിയതെന്നു സിനഡു വിലയിരുത്തി. 2022 ഡിസംബർ 23,24 തീയതികളിൽ എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ നടന്നതു സമാനതകളില്ലാത്ത വിശ്വാസവിരുദ്ധ പ്രവർത്തനങ്ങളാണ്. പരിശുദ്ധ കുർബാനയെ അവഹേളിക്കുന്ന പ്രവർത്തനങ്ങൾ ഹൃദയം തകർക്കുന്ന വേദനയോടെയാണു സഭയിലെ ഓരോ വിശ്വാസിയും നോക്കികണ്ടത്. വിശുദ്ധ കുർബാനയെ പ്രതിഷേധ സമരമാർഗമായി ഉപയോഗിച്ച വൈദികരും അതിനെ പ്രതിരോധിക്കാൻ ബലിപീഠം കയ്യേറിയ വ്യക്തികളും സഭാഗാത്രത്തിൽ ഏൽപ്പിച്ച മുറിവ് ഏറെ ആഴമുള്ളതാണ്. പരിശുദ്ധ കുർബാനയെ അവഹേളിക്കുന്നതു നേരിട്ടുള്ള ദൈവനിന്ദയാണ്. ഈ സംഭവത്തെക്കുറിച്ചു അന്വേഷിക്കാൻ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ഒരു കമ്മീഷനെ നിയമിച്ചിരുന്നു. ഈ കമ്മീഷന്റെ റിപ്പോർട്ടു റോമിലെ ബന്ധപ്പെട്ട കാര്യാലയത്തിൽ അറിയിക്കുകയും അവിടെനിന്നു ലഭിക്കുന്ന നിർദ്ദേശങ്ങൾക്കനുസൃതം മേൽനടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതാണ്. പരിശുദ്ധ കുർബാനയെ അവഹേളിച്ച പ്രവർത്തിക്കു പരിഹാരമായി മെത്രാന്മാരും വൈദികരും സന്യസ്തരും സാധിക്കുന്ന വിശ്വാസികളും വിശുദ്ധ കുർബാനയ്ക്കുമുന്നിൽ ഒരു മണിക്കൂർ നിശബ്ദമായ ആരാധന നടത്തണമെന്നു സിനഡ് ആഹ്വാനം ചെയ്യുന്നു. പൗരോഹിത്യം സഭയിലൂടെ ദൈവം നൽകുന്ന ദാനമാണ്. പരിശുദ്ധ പിതാവിനോടും മേജർ ആർച്ചുബിഷപ്പിനോടും രൂപതാദ്ധ്യക്ഷനോടും ചേർന്നുനിൽക്കുമ്പോഴാണു പൗരോഹിത്യം കൃപാദായകമാകുന്നത്. മാർപാപ്പായെയും സഭാതലവനെയും രൂപതാദ്ധ്യക്ഷനെയും നിഷേധിക്കുമ്പോൾ പൗരോഹിത്യം ഉറകെട്ടുപോയ ഉപ്പുപോലെ ഫലരഹിതമാകും എന്നതിനാലാണ് പൗരോഹിത്യ സ്വീകരണവേളയിൽ സഭാധികാരികളോടുള്ള അനുസരണവും വിധേയത്വവും പുരോഹിതാർത്ഥികൾ ഏറ്റുപറയുന്നത്. സഭയോടുള്ള കൂട്ടായ്മ മറക്കുമ്പോൾ പൗരോഹിത്യം ദൈവജനത്തിന് കൃപ നൽകാൻ കഴിവിലാത്തതാകുമെന്ന സത്യം എല്ലാ വൈദികരും തിരിച്ചറിയണം. അനുരഞ്ജിതരായിത്തീരാൻവേണ്ടി നാം അർപ്പിക്കുന്ന വിശുദ്ധ കുർബാന അനൈക്യത്തിന്റെ വേദിയാക്കി സ്വയം അപഹാസ്യരാകാതിരിക്കാൻ എല്ലാ വൈദികരും സമർപ്പിതരും അല്മായസഹോദരങ്ങളും ശ്രദ്ധിക്കണം. സഭാസ്നേഹികളും പാരമ്പര്യവാദികളും എന്ന പേരിൽ നിരന്തരം പ്രകോപനപരമായി പ്രതികരിക്കുന്ന ഓൺലൈൻ കൂട്ടായ്മകൾ സ്വയം നിയന്ത്രിക്കേണ്ടത് സഭയുടെ ഐക്യത്തിന് അനിവാര്യമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2023-01-14-21:01:17.jpg
Keywords: മലബാ

20405
Category: 18
Sub Category:
Heading: ഏൽപ്പിക്കപ്പെട്ടിരിക്കുന്ന ജനത്തെ ക്രിസ്തുവിൽ ഒന്നിപ്പിക്കുകയാണ് നിയോഗം: നിയുക്ത മെത്രാന്‍ മാര്‍ ജോൺ പനന്തോട്ടത്തിൽ
Content: കൊച്ചി: ഏൽപ്പിക്കപ്പെട്ടിരിക്കുന്ന ജനത്തെ ക്രിസ്തുവിൽ ഒന്നിപ്പിക്കുകയാണ് നിയോഗമെന്നും ഒരുമയുടെയും സ്നേഹത്തിന്റെയും ശുശ്രൂഷയാണ് ആഗ്രഹിക്കുന്നതെന്നും അതിനായി തനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് ഓസ്ട്രേലിയയിലെ മെൽബൺ സീറോ മലബാർ രൂപതയുടെ നിയുക്ത മെത്രാനായ ഫാ. ജോൺ പനന്തോട്ടത്തിൽ. മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയുക്തനായ ഫാ. ജോൺ സ്ഥാനചിഹ്നങ്ങൾ ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരിന്നു അദ്ദേഹം. “പൗരോഹിത്യ ജീവിതം 25 വർഷം പൂർത്തിയാക്കുമ്പോൾ കൂടുതൽ ഉത്തരവാദിത്വം ആവശ്യമുള്ളതും അല്പം ഭാരമേറിയതുമായ ശുശ്രൂഷയിലേക്കാണ് ഞാൻ പ്രവേശിക്കുന്നത്. സജീവനായ ദൈവത്തിന്റെ ജീവിക്കുന്ന വചനത്തിനു മുന്നിൽ ഞാൻ ശിരസുനമിക്കു ന്നു. സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ് ആഗോള കത്തോലിക്കാ സഭയും സീറോ മലബാർ സഭയും കടന്നുപോകുന്നത്. പ്രതിബന്ധങ്ങൾ സഭയോടു കൂടു തൽ ചേർന്നു നിൽക്കേണ്ട അവസരം കൂടിയാണെന്നു ഞാൻ കരുതുന്നു''. ''എന്നെ പുതിയ നിയോഗമേൽപ്പിച്ച സഭാധികാരികളോടു നന്ദി അറിയിക്കുന്നു. മെൽബൺ രൂപതയെ അതിന്റെ ശൈശവത്തിൽ വളർത്തിയ ബിഷപ്പ് മാർ ബോസ്കോ പുത്തൂരിനും സിഎംഐ സഭയ്ക്കും കുടുംബാംഗങ്ങൾക്കും ഹൃദയപൂർവം നന്ദി....” നിയുക്ത മെത്രാൻ പറഞ്ഞു. സന്ദേശത്തിന് ഒടുവില്‍ നിയുക്ത മെത്രാന്റെ അഭ്യര്‍ത്ഥന പ്രകാരം വേദിയിലെയും സദസിലെയും മെത്രാന്മാരും വൈദികരും എഴുന്നേറ്റുനിന്ന് അദ്ദേഹത്തിനായി നിശബ്ദമായി പ്രാർത്ഥിച്ചു.
Image: /content_image/India/India-2023-01-15-07:35:23.jpg
Keywords: മെല്‍ബ

20406
Category: 18
Sub Category:
Heading: ബിഷപ്പ് വർഗീസ് ചക്കാലക്കല്‍ കേരളാ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്
Content: കോട്ടയം. കേരളാ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെയും കേരളാ റീജണൽ ലാറ്റിൽ കാത്തലിക്ക് കൗൺസിലിനും ഇനി പുതിയ നേതൃത്വം. കോട്ടയം വിമലഗിരി പാസ്റ്ററൽ സെന്ററിൽ ആരംഭിച്ച് 40-ാം ജനറൽ അസംബ്ലിയിൽ കെ.ആർ.എൽ.സി.ബി.സി. - കെ.ആർ.എൽ.സി.സി. പ്രസിഡന്റായി കോഴിക്കോട് ബിഷപ്പ് വർഗീസ് ചക്കാലക്കലിനെ തെരെഞ്ഞെടുത്തു. വൈസ് പ്രസിഡൻറായി വിജയപുരം ബിഷപ്പ് സെബാസ്റ്റ്യൻ തെക്കച്ചേരിയെയും, സെക്രട്ടറി ജനറലായി തിരുവന്തപുരം അതിരൂപതാ സഹായമെത്രാൻ ബിഷപ്പ് ക്രിസ്തുദാസിനെയും തെരെഞ്ഞെടുത്തിട്ടുണ്ട്. നിലവിലെ കെആർ.എൽ.സി.ബി.സി. - കെആർ.എൽ.സി.സി. പ്രസിഡൻറ് കൊച്ചി രൂപതാ മെത്രാൻ ജോസഫ് കരിയലും, വൈസ് പ്രസിഡൻറ് നെയ്യാറ്റിൻകര രൂപതാ മെത്രാൻ വിൻസെൻറ് സാമുവലും, സെക്രട്ടറി ജനറൽ പുനലൂര്‍ മെത്രാന്‍ സിൽവസ്റ്റർ പൊനാത്തനും സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് പുതിയ നേതൃത്വം.
Image: /content_image/India/India-2023-01-15-07:41:46.jpg
Keywords: ലത്തീന്‍

20407
Category: 18
Sub Category:
Heading: യാമപ്രാർത്ഥനകളുടെ നവീകരിച്ച ക്രമം പുറത്തിറക്കി
Content: കൊച്ചി: സീറോ മലബാര്‍ സഭയില്‍ യാമപ്രാർത്ഥനകളുടെ നവീകരിച്ച ക്രമം പുറത്തിറക്കി. സഭയുടെ തനതു പാരമ്പര്യങ്ങളോടും മൂലകൃതികളോടും വിശ്വസ്തത പുലർത്തുന്ന രീതിയിലാണ് പുതിയ ക്രമം രൂപപ്പെടുത്തിയിരിക്കുന്നതെന്നു ഇന്നലെ പുറത്തിറക്കിയ സിനഡാനന്തര സര്‍ക്കുലറില്‍ പറയുന്നു. വൈദികരും സന്യസ്തരും സാധിക്കുന്ന അല്മായരും യാമപ്രാർത്ഥനകൾ അനുദിന ആധ്യാത്മികതയുടെ ഭാഗമാക്കണമെന്നും 2023 ഫെബ്രുവരി 19 നോമ്പുകാലം ഒന്നാം ഞായർ മുതലാണ് നവീകരിച്ച ക്രമം ഔദ്യോഗികമായി നിലവിൽ വരുന്നതെന്നും സര്‍ക്കുലറില്‍ സഭാനേതൃത്വം വ്യക്തമാക്കി.
Image: /content_image/India/India-2023-01-15-07:49:31.jpg
Keywords: സീറോ മലബാര്‍

20408
Category: 1
Sub Category:
Heading: കർദ്ദിനാൾ ജോര്‍ജ്ജ് പെല്ലിന് തിരുസഭയുടെ യാത്രാമൊഴി
Content: വത്തിക്കാന്‍ സിറ്റി: വിടവാങ്ങിയ ഓസ്ട്രേലിയന്‍ കര്‍ദ്ദിനാളും വത്തിക്കാന്റെ സാമ്പത്തികകാര്യങ്ങൾക്കായുള്ള സെക്രട്ടേറിയറ്റിന്റെ മുൻ മേധാവിയുമായിരുന്ന കർദ്ദിനാൾ ജോര്‍ജ്ജ് പെല്ലിന് സഭ യാത്രാമൊഴി നല്‍കി. ഇന്നലെ വത്തിക്കാൻ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന മൃതസംസ്ക്കാര ശുശ്രൂഷകളില്‍ ഫ്രാന്‍സിസ് പാപ്പയും കര്‍ദ്ദിനാളുമാരും മെത്രാപ്പോലീത്തമാരും മെത്രാന്‍മാരും വൈദികരും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. ദൈവത്തിന്റെയും സഭയുടെയും മനുഷ്യനായ അദ്ദേഹം, അഗാധമായ വിശ്വാസം ഉള്ളവനായിരുന്നുവെന്നും ക്രിസ്തുവിനോട് വിശ്വസ്തനായിരിക്കുന്നതിൽ മാത്രം ശ്രദ്ധാലുവായിരുന്നുവെന്നും മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ച കര്‍ദ്ദിനാള്‍ സംഘത്തിന്റെ തലവന്‍ കർദ്ദിനാൾ ജിയോവാനി ബാറ്റിസ്റ്റ പറഞ്ഞു. പാശ്ചാത്യ ലോകത്തെ വിശ്വാസത്തിന്റെ ദുർബലതയും കുടുംബത്തിന്റെ ധാർമ്മിക പ്രതിസന്ധിയും അദ്ദേഹത്തെ വേദനിപ്പിച്ചു. നല്ലവനും കാരുണ്യ സമ്പന്നനുമായ ദൈവം ഈ സഹോദരനെ അവന്റെ സ്നേഹത്തിന്റെ സമാധാനത്തിലേക്കും സാമീപ്യത്തിലേക്കും സ്വാഗതം ചെയ്യണമെന്ന് പ്രാർത്ഥിച്ചുകൊണ്ട് അദ്ദേഹത്തെ ഭരമേൽപ്പിക്കുകയാണെന്നും കർദ്ദിനാൾ ജിയോവാനി കൂട്ടിച്ചേര്‍ത്തു. പെല്ലിന്റെ സഹോദരൻ ഡേവിഡ് പെല്ലും കസിൻ ക്രിസ് മെനിയും മറ്റ് കുടുംബാംഗങ്ങളും വൈദികരും വിശ്വാസികളും മൃതസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഓസ്‌ട്രേലിയയിൽ നിന്നു വത്തിക്കാനില്‍ എത്തിയിരിന്നു. മൃതസംസ്കാര ചടങ്ങുകളുടെ സമാപനത്തില്‍ ഫ്രാൻസിസ് മാർപാപ്പ ബസിലിക്കയില്‍ എത്തി. ദൈവം അദ്ദേഹത്തിന്റെ ആത്മാവിനെ എല്ലാ വിശുദ്ധന്മാരുമായും വിശ്വസ്തരുമായും ഒരുമിപ്പിക്കട്ടെയെന്നു പാപ്പ പ്രാർത്ഥിച്ചു. മരണത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ട്, ശിക്ഷയിൽ നിന്ന് മോചിതനായി, പിതാവിനോട് അനുരഞ്ജനം നടത്തി, നല്ല ഇടയന്റെ കരങ്ങളിൽ വഹിക്കപ്പെട്ട്, നിത്യനായ രാജാവിന്റെ കൂട്ടായ്മയിൽ പൂർണ്ണമായി നിത്യസന്തോഷത്തിലേക്ക് പ്രവേശിക്കാൻ അദ്ദേഹത്തിന് കാരുണ്യമുള്ള ഒരു വിധി നൽകപ്പെടട്ടെയെന്നും പാപ്പ പ്രാര്‍ത്ഥിച്ചു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നിന്ന് കര്‍ദ്ദിനാള്‍ പെല്ലിന്റെ മൃതശരീരം കൊണ്ടുപോയപ്പോൾ കരഘോഷം മുഴങ്ങി. വ്യാജ ലൈംഗീകാരോപണത്തിന്റെ പേരില്‍ 14 മാസങ്ങളോളം ജയിലില്‍ കഴിഞ്ഞതിനു ശേഷം നിരപരാധിയായി കണ്ട് ഓസ്ട്രേലിയന്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കി ആഗോള ശ്രദ്ധ നേടിയ വ്യക്തിയായിരിന്നു കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് പെല്‍. പ്രതിസന്ധിയുടെ ഘട്ടത്തില്‍ തനിക്ക് ശക്തിപകര്‍ന്ന ഏറ്റവും വലിയ ഉറവിടം പ്രാര്‍ത്ഥനയായിരിന്നുവെന്ന് അദ്ദേഹം എല്ലാ സാഹചര്യങ്ങളിലും പറഞ്ഞിട്ടുണ്ട്. 1996-ല്‍ ഓസ്ട്രേലിയയിലെ മെല്‍ബണിലെ സെന്റ് പാട്രിക്ക് കത്തീഡ്രലില്‍ വച്ച് രണ്ടു ആണ്‍കുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന ആരോപണത്തിന്റെ പേരിലാണ് കര്‍ദ്ദിനാള്‍ 2019-ല്‍ ജയിലിലായത്. കുറ്റാരോപണത്തെ തുടര്‍ന്നു വത്തിക്കാനിലെ സാമ്പത്തിക കാര്യാലയത്തിന്റെ ചുമതലയില്‍ നിന്നു അദ്ദേഹത്തെ നീക്കം ചെയ്തിരുന്നു. എന്നാല്‍ കുറ്റാരോപണത്തില്‍ വസ്തുതയില്ലെന്ന് ഏഴു പേരടങ്ങുന്ന ഹൈക്കോടതി ഫുള്‍ ബഞ്ച് പ്രഖ്യാപിക്കുകയായിരിന്നു. Tag: Cardinal George Pell’s funeral celebrated at Vatican malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-01-15-08:18:11.jpg
Keywords: പെല്ലി, പെല്‍

20409
Category: 1
Sub Category:
Heading: കോംഗോയിൽ ക്രൈസ്തവ ദേവാലയത്തിന് നേരെ ഇസ്ലാമിക തീവ്രവാദി ആക്രമണം; അഞ്ച് മരണം, 15 പേര്‍ക്ക് പരിക്ക്
Content: കിന്‍ഹാസ: ആഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ക്രൈസ്തവ ദേവാലയത്തെ ലക്ഷ്യംവെച്ച് നടന്ന ബോംബ് ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഇന്നു ഞായറാഴ്ച (15 ജനുവരി 2023) നടന്ന സംഭവം ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള തീവ്രവാദി ആക്രമണമാണെന്നാണ് അനുമാനിക്കപ്പെടുന്നത്. ഉഗാണ്ടയോട് ചേര്‍ന്ന അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന കസിൻഡി ഗ്രാമത്തിൽ നടന്ന തീവ്രവാദി ആക്രമണത്തിൽ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റുവെന്ന് ആർമി വക്താവ് ആന്റണി മൗളുഷെ അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സിനോട് പറഞ്ഞു. ശരീരങ്ങൾ ദേവാലയത്തിൽ കിടക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മറ്റൊരു വീഡിയോയിൽ പരിക്കുപറ്റിയവരെ മെഡിക്കൽ സഹായം ലഭ്യമാക്കാൻ ട്രക്കിലേക്ക് കയറ്റുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒരു ജ്ഞാനസ്നാനം നടക്കുന്നതിനിടയിലാണ് ആക്രമണം ഉണ്ടായതെന്നും റിപ്പോര്‍ട്ടുണ്ട്. രാജ്യത്തെ ഭൂരിപക്ഷം ക്രൈസ്തവ വിശ്വാസികൾ ആണെങ്കിലും, തുടർച്ചയായി തീവ്ര ഇസ്ലാമികവാദികളില്‍ നിന്ന് ഭീഷണി നേരിടുന്ന സമൂഹമാണ് കോംഗോയിലുള്ളത്. അലയൻസ് ഫോർ ഡെമോക്രാറ്റിക് ഫോഴ്സ് എന്ന സംഘടനയാണ് രാജ്യത്തിന്റെ കിഴക്ക് ക്രൈസ്തവർക്കും, ദേവാലയങ്ങൾക്ക് നേരെ ക്രൂരമായ ആക്രമണം അയച്ചു വിടുന്നതെന്ന് ഓപ്പൺഡോർസ് എന്ന ക്രൈസ്തവ സന്നദ്ധ സംഘടന പറയുന്നു. രാജ്യത്തെ കിഴക്കൻ മേഖലയിൽ ഉണ്ടാകുന്ന അക്രമങ്ങളിൽ പ്രതിഷേധവുമായി പതിനായിരകണക്കിന് ക്രൈസ്തവര്‍ കഴിഞ്ഞമാസം തെരുവിൽ ജാഥ നടത്തിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-01-15-20:08:45.jpg
Keywords: കോംഗോ

20410
Category: 18
Sub Category:
Heading: ലത്തീൻ കത്തോലിക്ക സമൂഹത്തിന്റെ രാഷ്ട്രീയ സമീപനം പുനഃപരിശോധിക്കാൻ തീരുമാനം
Content: കോട്ടയം: തീരദേശ ജനതയോട് സംസ്ഥാന സർക്കാർ നീതി കാണിക്കാതിരിക്കുകയും മത്സ്യത്തൊഴിലാളികളുടെ ജീവൽ പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നോട്ടുവച്ച ആവശ്യങ്ങൾ അവഗണിക്കുകയും ചെയ്ത സാഹചര്യത്തിൽ ലത്തീൻ കത്തോലിക്ക സമൂഹത്തിന്റെ രാഷ്ട്രീയ സമീപനം പുനഃപരിശോധിക്കാൻ കെആർഎൽസിസി 40-ാം ജനറൽ അസംബ്ലി സമ്മേളനം തീരുമാനിച്ചതായി കെആർഎൽസിസി പ്രസിഡന്റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ അറിയിച്ചു. സർക്കാരിന്റെ ഭരണസംവിധാനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളുടെ നിർവഹണ ചുമതലകളിലും സമുദായം അർഹമയവിധം പരിഗണിക്കപ്പെട്ടിട്ടില്ല. രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്തി ഉചിതമായ തീരുമാനം യഥാസമയം കൈകൊള്ളുമെന്നും ബിഷപ്പ് വർഗീസ് ചക്കാലയ്ക്കൽ പറഞ്ഞു. മുന്നാക്ക വിഭാഗങ്ങൾക്ക് ഇപ്പോൾ കേരളത്തിൽ ഏർപ്പെടുത്തിയിട്ടുള്ള അധിക സംവര ണവിഹിതം (പത്തുശതമാനം) ശാസ്ത്രീയപഠനം നടത്തി യുക്തിസഹമായി പുനർനിശ്ചയിക്കണമെന്ന് കെആർഎൽസിസി 40-ാം ജനറൽ അസംബ്ലി ആവശ്യപ്പെട്ടു. ദളിത് ക്രൈസ്തവരെ എത്രയും വേഗം പട്ടിക ജാതി ലിസ്റ്റിൽ ഉൾപ്പെടുത്താനായി അനുഭാവ പൂർണമായ നടപടികൾ സ്വീകരിക്കണം. ഫാ. സ്റ്റാൻ സ്വാമി വ്യാജാരോപണങ്ങളിലാണ് തടവിലാക്കപ്പെട്ടതെന്ന് സംശയരഹിതമായി തെളിഞ്ഞിരിക്കുന്ന സഹാചര്യത്തിൽ ഫാ. സ്റ്റാൻ സ്വാമിക്കെതിരേയുള്ള കുറ്റപത്രം പിൻവലിച്ച് അദ്ദേഹത്തെ കുറ്റ വിമുക്തനാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണം. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ക്രൈസ്തവർക്കെതിരേയുള്ള ആക്രമണങ്ങൾ വർദ്ധിക്കുകയാണ്. പല സർക്കാരുകളുടെയും നിസംഗത മൗനാനുവാദമായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ആദിവാസി മേഖലയിലെ ക്രൈസ്തവരുടെ ജീവനും സ്വത്തും വിശ്വാസവും സംരക്ഷിക്കുവാന്‍ നടപടികളുണ്ടാകണമെന്നും കെആർഎൽസിസി ആവശ്യപ്പെട്ടു.
Image: /content_image/India/India-2023-01-16-10:43:24.jpg
Keywords: ലത്തീൻ

20411
Category: 1
Sub Category:
Heading: നൈജീരിയയില്‍ കത്തോലിക്ക വൈദികനെ ചുട്ടുക്കൊന്നു
Content: അബൂജ: ക്രൈസ്തവരുടെ കുരുതിക്കളമായി മാറിയ നൈജീരിയയില്‍ വീണ്ടും കത്തോലിക്ക വൈദികന്‍ ദാരുണമായി കൊല്ലപ്പെട്ടു. നൈജര്‍ സംസ്ഥാനത്തിലെ മിന്നാ രൂപതയിലെ സെന്റ് കഫിന്‍ കോരോയിലെ വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും നാമധേയത്തിലുള്ള കത്തോലിക്ക ദേവാലയത്തിലെ വികാരിയായ ഫാ. ഐസക്ക് അച്ചിയെ അക്രമികള്‍ അഗ്നിയ്ക്കിരയാക്കി കൊലപ്പെടുത്തുകയായിരുന്നു. ഇടവക റെക്ടറിയും അഗ്നിക്കിരയായി. ഇന്നലെ ജനുവരി 15 പുലര്‍ച്ചെ 3 മണിയ്ക്കായിരിന്നു സംഭവം. ഫാ. അച്ചിയോടൊപ്പമുണ്ടായിരുന്ന ഫാ. കോളിന്‍സ് ഒമേക്ക് വെടിയേറ്റുവെങ്കിലും ഒരുവിധം രക്ഷപ്പെട്ട അദ്ദേഹം ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 2021-ല്‍ ഇതേ ദിവസം ഇതേ രൂപതയില്‍ തന്നെ വൈദികനായ ഫാ. ജോണ്‍ഗബാകനും കൊല്ലപ്പെട്ടിരുന്നു. നൈജറിലെ ഗവര്‍ണറായ അല്‍ഹാജി സാനി ബെല്ലോ ആക്രമണത്തെ കടുത്തഭാഷയില്‍ അപലപിച്ചു. “ദൈവവിരുദ്ധവും, മനുഷ്യത്വരഹിതവും” എന്നു ആക്രമണത്തെ വിശേഷിപ്പിച്ച അദ്ദേഹം അക്രമികളെ ഉടനടി കണ്ടെത്തുവാന്‍ പ്രാദേശിക സുരക്ഷാ മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സങ്കടകരമായ നിമിഷമാണെന്നും അതിക്രൂരമായ രീതിയിലാണ് വൈദികന്‍ കൊലചെയ്യപ്പെട്ടിരിക്കുന്നതെന്നും ഈ നരഹത്യകളെ തടയുവാന്‍ കടുത്ത നടപടികള്‍ ആവശ്യമാണെന്നും സാനി ബെല്ലോ കൂട്ടിച്ചേര്‍ത്തു. ഗബാഗി/കോറോ ദേശത്ത് നിന്നുള്ള ആദ്യത്തെ തദ്ദേശീയ കത്തോലിക്കാ വൈദികനായിരിന്നു ഫാ. ഐസക്ക്. വൈദികന്റെ അകാല വിയോഗത്തില്‍ മിന്ന രൂപത അതീവ ദുഃഖം രേഖപ്പെടുത്തി. നൈജീരിയന്‍ ക്രിസ്ത്യന്‍ അസോസിയേന്റെ (സി.എ.എന്‍) പ്രാദേശിക വിഭാഗത്തിന്റെ ചെയര്‍മാന്‍ കൂടിയായിരുന്നു കൊല്ലപ്പെട്ട ഫാ. അച്ചി. കഴിഞ്ഞ വര്‍ഷം മതനിന്ദ ആരോപിച്ച് ദെബോറ സാമുവല്‍ എന്ന ക്രിസ്ത്യന്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ ഇസ്ലാമികവാദികള്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി മൃതദേഹം ചുട്ടെരിച്ച സംഭവം ആഗോള സമൂഹത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോഹറാമും, ഇസ്ലാമിക വാദികളായ ഫുലാനി ഗോത്രവര്‍ഗ്ഗക്കാരും, കവര്‍ച്ചക്കാരും നൈജീരിയയിലെ ക്രൈസ്തവരുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കിയിരിക്കുകയാണ്. ലോകത്ത് ഒരു ക്രൈസ്തവനായി ജീവിക്കുകയെന്നത് ഏറ്റവും ബുദ്ധിമുട്ടേറിയ രാജ്യങ്ങളെ കുറിച്ചുള്ള ഓപ്പണ്‍ഡോഴ്സിന്റെ പട്ടികയില്‍ ഏഴാമതാണ് നൈജീരിയയുടെ സ്ഥാനം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-01-16-12:44:20.jpg
Keywords: നൈജീ

20412
Category: 1
Sub Category:
Heading: ക്രൈസ്തവരെ ശത്രുക്കളെപ്പോലെ കാണുന്ന രാഷ്ട്രങ്ങളെ കുറിച്ചുള്ള വാര്‍ഷിക പട്ടികയില്‍ നാല് ആഫ്രിക്കന്‍ രാജ്യങ്ങള്‍ കൂടി
Content: ബെനിന്‍: ക്രൈസ്തവരെ ശത്രുക്കളേപ്പോലെ കാണുന്ന രാഷ്ട്രങ്ങളെ കുറിച്ചുള്ള അന്താരാഷ്ട്ര മതപീഡന നിരീക്ഷക സംഘടനയായ ‘വോയ്സ് ഓഫ് ദി മാര്‍ട്ടിയേഴ്സ്’ന്റെ വാര്‍ഷിക പട്ടികയില്‍ നാല് ആഫ്രിക്കന്‍ രാജ്യങ്ങള്‍ കൂടി. ബെനിന്‍, കോംഗോ, മൊസാംബിക്, നൈജീരിയ എന്നീ രാഷ്ട്രങ്ങളാണ് 'വോയ്സ് ഓഫ് ദി മാര്‍ട്ടിയേഴ്സി'ന്റെ 2023-ലെ ‘ഗ്ലോബല്‍ പ്രെയര്‍ ഗൈഡ്’ എന്ന വാര്‍ഷിക പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. 1997 മുതല്‍ ആഗോളതലത്തില്‍ ക്രൈസ്തവര്‍ക്കെതിരേ മതപീഡനങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന സംഘടനയാണ് ‘വോയ്സ് ഓഫ് ദി മാര്‍ട്ടിയേഴ്സ്’. ഭരണകൂടം സംരക്ഷണം നല്‍കുവാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ക്രൈസ്തവര്‍ തീവ്രവാദികളില്‍ നിന്നോ സമൂഹത്തില്‍ നിന്നോ കുടുംബത്തില്‍ നിന്നോ പീഡിപ്പിക്കപ്പെടുന്ന രാഷ്ട്രങ്ങളെ കുറിച്ചുള്ള വിവരവും അതേസമയം തന്നെ മതപീഡനത്തിനിരയാകുന്ന തങ്ങളുടെ സഹോദരീ സഹോദരന്മാര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സൗകര്യമൊരുക്കുന്ന പട്ടിക കൂടിയാണ് ‘ഗ്ലോബല്‍ പ്രെയര്‍ ഗൈഡ്’. 'വൂഡോ' എന്ന ദുര്‍മന്ത്രവാദത്തിന്റെ ഉത്ഭവകേന്ദ്രം കൂടിയായ ബെനിന്‍ നൈജീരിയയുമായി അതിര്‍ത്തി പങ്കിടുന്ന രാഷ്ട്രമാണ്. തങ്ങളുടെ പരമ്പരാഗത വിശ്വാസങ്ങള്‍ക്ക് ക്രിസ്തീയ വിശ്വാസം എതിരാണെന്നാണ് ഇവിടത്തെ ആളുകള്‍ പ്രത്യേകിച്ച് വടക്കന്‍ ബെനിലെ സമൂഹം കരുതുന്നത്. കഴിഞ്ഞ വര്‍ഷം പകുതിയോടെയാണ് ബെനിനിലെ ജിഹാദി ആക്രമണങ്ങള്‍ വര്‍ദ്ധിച്ചത്. 1.3 കോടിയോളം വരുന്ന ബെനിന്‍ ജനസംഖ്യയുടെ ഏതാണ്ട് 30 ശതമാനമാണ് ക്രൈസ്തവര്‍. കോംഗോയിലെ ക്രൈസ്തവരും ഇസ്ലാമിക തീവ്രവാദികളുടെ നിരന്തരമായ ആക്രമണങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഗ്രാമങ്ങളെ ആക്രമിച്ച് ചുട്ടെരിക്കുന്നതും, ദേവാലയങ്ങള്‍ തകര്‍ക്കുന്നതും ഇവിടെ പതിവാണ്. നൂറുകണക്കിന് വിശ്വാസികളാണ് കോംഗോയില്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നത്. ജന്മദേശത്ത് മടങ്ങി എത്തിയാല്‍ കടുത്ത മതപീഡനം നേരിടേണ്ടി വരുമെന്ന കാരണത്താല്‍ കോംഗോ പൗരന്‍മാരെ തൊഴില്‍ അനുമതിയോടെ അമേരിക്കയില്‍ തുടരുവാന്‍ അനുവദിക്കണമെന്ന് ഒരു സംഘം സന്നദ്ധ സംഘടനകള്‍ അമേരിക്കന്‍ ഭരണകൂടത്തോട് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. അലയഡ് ഡെമോക്രാറ്റിക് ഫോഴ്സസ് പോലെയുള്ള ഇസ്ലാമിക തീവ്രവാദി സംഘടനകള്‍ കിവ് പ്രവിശ്യയിലെ ക്രൈസ്തവര്‍ക്കെതിരെ കടുത്ത ആക്രമണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മാസം ജൂണില്‍ ക്രൈസ്തവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ആക്രമിച്ചതും, തൊട്ടടുത്ത ദിവസങ്ങളില്‍ പത്തോളം ക്രൈസ്തവരെ കൊലപ്പെടുത്തിയതും കോംഗോയിലെ ക്രൈസ്തവര്‍ നേരിടുന്ന മതപീഡനത്തിന്റെ ഉദാഹരണങ്ങളായി പട്ടിക ചൂണ്ടിക്കാട്ടുന്നു. 2019-ലാണ് മൊസാംബിക്കില്‍ ഇസ്ലാമിക തീവ്രവാദം ആരംഭിക്കുന്നത്. രാജ്യത്തിന്റെ വടക്കന്‍ സംസ്ഥാനമായ കാബോ ഡെല്‍ ഗാഡോയില്‍ കടുത്ത അരക്ഷിതാവസ്ഥയാണ് തീവ്രവാദികള്‍ ഉണ്ടാക്കിയിരിക്കുന്നത്. മാലി, ബുര്‍ക്കിനാഫാസോ, നൈജീരിയ പോലെയുള്ള അയല്‍രാജ്യങ്ങളില്‍ നിന്നുള്ള തീവ്രവാദമാണ് നൈജറിനെ പിടികൂടിയിരിക്കുന്നത്. ക്രൈസ്തവരെ ലക്ഷ്യംവെച്ചുകൊണ്ടുള്ള തീവ്രവാദി ആക്രമണങ്ങള്‍ ഇവിടെ പതിവായി കൊണ്ടിരിക്കുകയാണ്. 2021-ല്‍ നൈജീരിയയില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ 24 കുട്ടികള്‍ ഉള്‍പ്പെടെ നൂറ്റിമുപ്പതോളം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പട്ടികയില്‍ പറയുന്നത്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തെ പിടികൂടിയിരിക്കുന്ന ഇസ്ലാമിക തീവ്രവാദം ക്രിസ്ത്യാനികളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണെന്നാണ് വോയ്സ് ഓഫ് ദി മാര്‍ട്ടിയേഴ്സിന്റെ ഔദ്യോഗിക വക്താവായ ടോഡ് നെറ്റില്‍ട്ടണും വ്യക്തമാക്കിയിട്ടുണ്ട്. Tag: Voice of the Martyrs adds 4 African countries to list of nations hostile to Christians, Voice of the Martyrs malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-01-16-16:49:52.jpg
Keywords: ആഫ്രി

20413
Category: 18
Sub Category:
Heading: സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയുടെ മാർഗരേഖ പ്രകാശനം ചെയ്തു
Content: കാക്കനാട്: 2024ൽ നടക്കാനിരിക്കുന്ന അഞ്ചാമത് സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ അസംബ്ലിയുടെ മാർഗരേഖ സഭയുടെ പിതാവും തലവനുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രകാശനം ചെയ്തു. “കാലഘട്ടത്തിന്റെ ആവശ്യങ്ങളോട് സംവദിക്കുന്ന സീറോ മലബാർ സഭയുടെ ദൗത്യവും ജീവിതവും” എന്നതാണ് അഞ്ചാമത് അസംബ്ലിയുടെ വിചിന്തന വിഷയം. ഇതിനെ ആസ്പദമാക്കി തയ്യാറാക്കിയ മാർഗരേഖ സിനഡ് പിതാക്കന്മാരുടെ സാന്നിധ്യത്തിൽ അസംബ്ലിക്ക് വേണ്ടിയുള്ള കമ്മിറ്റിയുടെ ചെയർമാനായ മാർ പോളി കണ്ണൂക്കാടനും കമ്മിറ്റി അംഗങ്ങളായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോർജ് രാജേന്ദ്രൻ, മാർ തോമസ് തറയിൽ, മാർ പ്രിൻസ് പാണേങ്ങാടൻ എന്നിവർക്കും നൽകിയാണ് പ്രകാശനകർമ്മം നിർവഹിച്ചത്. കമ്മിറ്റിയുടെ സെക്രട്ടറി ഫാ. സെബാസ്റ്റ്യൻ മുട്ടംതൊട്ടിൽ എം.സി.ബി.എസ്., ഓഫീസ് സെക്രട്ടറി സി. ജിഷ ജോബ് എം.എസ്.എം.ഐ. എന്നിവരും സന്നിഹിതരായിരുന്നു. 2024ൽ നടക്കാനിരിക്കുന്ന അസംബ്ലിക്ക് മുന്നോടിയായി ഇടവക-ഫൊറോന-രൂപത തലങ്ങളിലും സന്യാസ സമൂഹങ്ങളിലും ഈ മാർഗരേഖ അടിസ്ഥാനമാക്കി ചർച്ചകൾ നടക്കും.
Image: /content_image/India/India-2023-01-16-17:07:22.jpg
Keywords: സീറോ മലബാർ