category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഏൽപ്പിക്കപ്പെട്ടിരിക്കുന്ന ജനത്തെ ക്രിസ്തുവിൽ ഒന്നിപ്പിക്കുകയാണ് നിയോഗം: നിയുക്ത മെത്രാന്‍ മാര്‍ ജോൺ പനന്തോട്ടത്തിൽ
Contentകൊച്ചി: ഏൽപ്പിക്കപ്പെട്ടിരിക്കുന്ന ജനത്തെ ക്രിസ്തുവിൽ ഒന്നിപ്പിക്കുകയാണ് നിയോഗമെന്നും ഒരുമയുടെയും സ്നേഹത്തിന്റെയും ശുശ്രൂഷയാണ് ആഗ്രഹിക്കുന്നതെന്നും അതിനായി തനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് ഓസ്ട്രേലിയയിലെ മെൽബൺ സീറോ മലബാർ രൂപതയുടെ നിയുക്ത മെത്രാനായ ഫാ. ജോൺ പനന്തോട്ടത്തിൽ. മെൽബൺ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയുക്തനായ ഫാ. ജോൺ സ്ഥാനചിഹ്നങ്ങൾ ഏറ്റുവാങ്ങിയശേഷം സംസാരിക്കുകയായിരിന്നു അദ്ദേഹം. “പൗരോഹിത്യ ജീവിതം 25 വർഷം പൂർത്തിയാക്കുമ്പോൾ കൂടുതൽ ഉത്തരവാദിത്വം ആവശ്യമുള്ളതും അല്പം ഭാരമേറിയതുമായ ശുശ്രൂഷയിലേക്കാണ് ഞാൻ പ്രവേശിക്കുന്നത്. സജീവനായ ദൈവത്തിന്റെ ജീവിക്കുന്ന വചനത്തിനു മുന്നിൽ ഞാൻ ശിരസുനമിക്കു ന്നു. സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെയാണ് ആഗോള കത്തോലിക്കാ സഭയും സീറോ മലബാർ സഭയും കടന്നുപോകുന്നത്. പ്രതിബന്ധങ്ങൾ സഭയോടു കൂടു തൽ ചേർന്നു നിൽക്കേണ്ട അവസരം കൂടിയാണെന്നു ഞാൻ കരുതുന്നു''. ''എന്നെ പുതിയ നിയോഗമേൽപ്പിച്ച സഭാധികാരികളോടു നന്ദി അറിയിക്കുന്നു. മെൽബൺ രൂപതയെ അതിന്റെ ശൈശവത്തിൽ വളർത്തിയ ബിഷപ്പ് മാർ ബോസ്കോ പുത്തൂരിനും സിഎംഐ സഭയ്ക്കും കുടുംബാംഗങ്ങൾക്കും ഹൃദയപൂർവം നന്ദി....” നിയുക്ത മെത്രാൻ പറഞ്ഞു. സന്ദേശത്തിന് ഒടുവില്‍ നിയുക്ത മെത്രാന്റെ അഭ്യര്‍ത്ഥന പ്രകാരം വേദിയിലെയും സദസിലെയും മെത്രാന്മാരും വൈദികരും എഴുന്നേറ്റുനിന്ന് അദ്ദേഹത്തിനായി നിശബ്ദമായി പ്രാർത്ഥിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-01-15 07:34:00
Keywordsമെല്‍ബ
Created Date2023-01-15 07:35:23