Contents
Displaying 20031-20040 of 25031 results.
Content:
20424
Category: 18
Sub Category:
Heading: ക്രിസ്ത്യൻ മിഷ്ണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ കേരള നവോത്ഥാനത്തിന്റെ ചാലകശക്തി: മുഖ്യമന്ത്രി പിണറായി വിജയൻ
Content: ആലുവ: ക്രിസ്ത്യൻ മിഷ്ണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ കേരള നവോത്ഥാനത്തിന്റെ ചാലകശക്തിയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സുവർണ ജൂബിലി ആഘോഷ സമാപന യോഗം കാർമൽഗിരി സെമിനാരിയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ നാടിനെ സംബന്ധിച്ചിടത്തോളം വിദ്യാഭ്യാസവും വിദ്യാഭ്യാസ സ്ഥാപനങ്ങളും സാര്‍വ്വത്രികമാക്കുന്നതില്‍ ക്രിസ്ത്യന്‍ മിഷ്ണറിമാര്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. പള്ളികളോട് ചേര്‍ന്ന് പള്ളിക്കൂടങ്ങള്‍ ആരംഭിക്കുന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചത് തന്നെ മിഷ്ണറിമാരായിരിന്നു. ആ തരത്തില്‍ തന്നെ കേരള നവോത്ഥാനത്തിന്റെ ചാലകശക്തിയായി ക്രിസ്ത്യൻ മിഷ്ണറിമാരുടെ പ്രവര്‍ത്തനങ്ങള്‍ മാറിയിട്ടുണ്ട്. ചാവറയച്ചന്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ സംഭാവന മുഖ്യമന്ത്രി പ്രത്യേകം അനുസ്മരിച്ചു. കേരള വികസനത്തിന് ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സംഭാവനകൾ നിസ്തുലമാണെന്നും അപവാദങ്ങൾക്കു പകരം സംവാദങ്ങൾ നടത്താനും അജ്ഞതയിൽ നിന്നു രൂപപ്പെടുന്ന ഭയത്തെയും വെറുപ്പിനെയും അറിവുകൊണ്ട് അതിജീവിക്കാനും പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന സേവനം എടുത്തുപറയേണ്ടതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഒരു മതവും മറ്റൊരു മതത്തിനു മേലെയോ കീഴെയോ അല്ല. എല്ലാ മതങ്ങൾക്കും ഭരണഘടന പ്രാധാന്യം നൽകുകയും മാനിക്കുകയും ചെയ്യുന്നു. ഏതൊരാൾക്കും അവന്റെ മതവിശ്വാസത്തെ മുറുകെപ്പിടിക്കാനുള്ള വ്യക്തിസ്വാതന്ത്ര്യം നമ്മുടെ രാജ്യത്തുണ്ട്. എങ്കിലും അടുത്തകാലങ്ങളിൽ ക്രൈസ്തവസമൂഹം നേരിടേണ്ടിവന്ന ചില പ്രശ്നങ്ങളെ ഖേദപൂർവം മുഖ്യമന്ത്രി അനുസ്മരിച്ചു. പൊതുസമ്മേളനത്തിൽ സിബിസിഐ പ്രസിഡന്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ കാർമികത്വത്തിൽ ദിവ്യബലിയോടെയാണ് സുവർണ ജൂബിലി സമാപന ചട ങ്ങുകൾ ആരംഭിച്ചത്. ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ദൈവവചനം പങ്കുവച്ചു. ബിഷപ്പുമാരായ ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ഡോ. ജോസഫ് കാരിക്കശേരി എന്നിവരും അമ്പതോളം വൈദികരും ദിവ്യബലിയിൽ പങ്കുചേർന്നു.
Image: /content_image/India/India-2023-01-18-11:13:09.jpg
Keywords: പിണറാ, മുഖ്യമ

20425
Category: 13
Sub Category:
Heading: ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തി സിസ്റ്റര്‍ ആന്‍ഡ്രെ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു
Content: പാരീസ്: ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തി എന്ന റെക്കോര്‍ഡിലൂടെ ശ്രദ്ധയാകര്‍ഷിച്ച ഫ്രഞ്ച് സന്യാസിനി സിസ്റ്റര്‍ ആന്‍ഡ്രെ എന്നറിയപ്പെടുന്ന ലുസില്ലേ റാണ്ടോണ്‍ 118ാമത്തെ വയസ്സിൽ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. കഴിഞ്ഞവർഷം ഏപ്രിൽ 19ന് ജപ്പാന്‍ സ്വദേശിനി കാനെ തനാക അന്തരിച്ചതോടെയാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആളെന്ന വിശേഷണം സിസ്റ്റർ ആന്‍ഡ്രെക്ക് ലഭിക്കുന്നത്. വലിയൊരു ദുഃഖം തങ്ങള്‍ക്ക് ഉണ്ടെങ്കിലും, സഹോദരനൊപ്പം നിത്യതയില്‍ ചേരുകയെന്നത് സിസ്റ്റർ ആന്‍ഡ്രെയുടെ വലിയൊരു ആഗ്രഹമായിരുന്നുവെന്നും, അതിനാൽ അവരെ സംബന്ധിച്ച് ഇതൊരു മോചനമാണെന്നും, ആന്‍ഡ്രെ താമസിച്ചുകൊണ്ടിരുന്ന ടുളൂണിലെ സെന്റ് കാതറിൻ ലബോർണി നേഴ്സിംഗ് ഹോമിന്റെ വക്താവ് ഡേവിഡ് ടാവില്ല പറഞ്ഞു. 1904 ഫെബ്രുവരി പതിനൊന്നാം തീയതിയാണ് ഫ്രാൻസിലെ ആലെസിൽ ലുസില്ലേ റാണ്ടോണ്‍ ജനിക്കുന്നത്. പത്തൊന്‍പതാമത്തെ വയസ്സിൽ പ്രൊട്ടസ്റ്റൻറ് വിശ്വാസത്തിൽ നിന്നും കത്തോലിക്ക വിശ്വാസം അവർ സ്വീകരിച്ചു. 40 വയസ്സാകുന്നത് വരെ ഒരു ഫ്രഞ്ച് ആശുപത്രിയിൽ കുട്ടികളെയും, പ്രായമായവരെയും പരിചരിക്കുന്ന ചുമതലയാണ് അവര്‍ വഹിച്ചത്. 1944 വിശുദ്ധ വിൻസന്റ് ഡി പോൾ തുടക്കമിട്ട ഡോക്ടർസ് ഓഫ് ചാരിറ്റിയിൽ അവർ അംഗമായി. എഴുപത്തിയാറാം വയസ്സിലാണ് ടൌലോണിലെക്ക് സിസ്റ്റർ എത്തുന്നത്. 2021ൽ കോവിഡ് പിടിപ്പെട്ടെങ്കിലും അതിനെയും അതിജീവിക്കാൻ സിസ്റ്ററിന് സാധിച്ചു. കോവിഡിനെ ഭയമുണ്ടായിരുന്നോയെന്ന് ഫ്രാൻസിലെ ബിഫ്എം ടിവി പ്രതിനിധി ചോദ്യം ഉന്നയിച്ചപ്പോൾ തനിക്ക് മരണത്തെ ഭയമില്ലായിരുന്നു, അതിനാൽ കോവിഡിനെയും ഭയപ്പെട്ടില്ല എന്ന് മറുപടിയാണ് സിസ്റ്റര്‍ നല്‍കിയത്. ദിവസംതോറുമുള്ള പ്രാര്‍ത്ഥനയും, ചോക്കലേറ്റുമാണ് തന്റെ ആരോഗ്യത്തിന്റേയും, സന്തോഷത്തിന്റെയും രഹസ്യമെന്ന് സിസ്റ്റര്‍ പറഞ്ഞിട്ടുണ്ട്. തന്റെ ജേഷ്ഠ സഹോദരനോടും, വല്യപ്പനോടും, വല്യമ്മയോടും ഒരുമിച്ച് ചേരാനുള്ള ആഗ്രഹവും അഭിമുഖത്തിൽ അവർ പ്രകടിപ്പിച്ചു. 115ാം പിറന്നാൾ ആഘോഷവേളയിൽ ഫ്രാൻസിസ് മാർപാപ്പ ഒരു കാർഡും, ഒരു ജപമാലയും ആന്‍ഡ്രെക്ക് സമ്മാനിച്ചു. ആ ജപമാല എല്ലാ ദിവസവും സിസ്റ്റര്‍ ഉപയോഗിക്കുന്നുണ്ടായിരുന്നുവെന്ന് മഠം അധികൃതര്‍ വെളിപ്പെടുത്തിയിരിന്നു. Tag: Oldest person in the world, French Catholic nun Sister Andre, dies at 118, Patriarch Tawadros II malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-01-18-12:13:17.jpg
Keywords: പ്രായ

20426
Category: 1
Sub Category:
Heading: നൈജീരിയയില്‍ വൈദികനെ ചുട്ടെരിച്ച സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് മറ്റൊരു വൈദികനെ തട്ടിക്കൊണ്ടുപോയി
Content: അബൂജ: ക്രൈസ്തവരുടെ ശവപ്പറമ്പായി മാറിക്കൊണ്ടിരിക്കുന്ന നൈജീരിയയില്‍ കത്തോലിക്ക വൈദികനെ ചുട്ടെരിച്ചു കൊന്നതിന്റെ നടുക്കം വിട്ടുമാറുന്നതിന് മുന്‍പ് തന്നെ മറ്റൊരു വൈദികനെ കൂടി തട്ടിക്കൊണ്ടു പോയി. തെക്ക് - പടിഞ്ഞാറന്‍ സംസ്ഥാനമായ ഏകിതിയിലെ രൂപത വൈദികനായ റവ. ഫാ. മൈക്കേല്‍ ഒലുബുനിമി ഒലോഫിന്‍ലാഡെയാണ് ജനുവരി 14 ശനിയാഴ്ച തട്ടിക്കൊണ്ടു പോയതെന്നു രൂപത ഡയറക്ടര്‍ റവ. ഫാ. അന്തോണി ഇജാസന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഒയെ പ്രാദേശിക സര്‍ക്കാരിന്റെ കീഴിലുള്ള ഒമു എകിതിയിലെ സെന്റ് ജോര്‍ജ്ജ് ഇടവക വികാരിയാണ് തട്ടിക്കൊണ്ടുപോകപ്പെട്ട ഫാ. ഒലാഫിന്‍ലാഡെ. അജപാലക ആവശ്യത്തിനായി ഇടവകയ്ക്കു പുറത്തുപോയി മടങ്ങുന്ന വഴി ജനുവരി 14 ശനിയാഴ്ച വൈകിട്ട് 6 മണിയോടെ ഇടവക ദേവാലയത്തില്‍ നിന്നും 4 കിലോമീറ്റര്‍ അകലെയുള്ള ഇതാജി-എകിതിക്കും, ഇജേലു എകിതിക്കും ഇടയില്‍വെച്ചു വൈദികനെ തട്ടിക്കൊണ്ടുപോയതെന്നു രൂപത വെളിപ്പെടുത്തി. തട്ടിക്കൊണ്ടുപോയവര്‍ ഇതുവരെ ആരുമായും ബന്ധപ്പെട്ടിട്ടില്ലെന്നും പ്രസ്താവനയിലുണ്ട്. നൈജീരിയയില്‍ പൊതുതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ക്രൈസ്തവരുടെ കുരുതിക്കളമായി നൈജീരിയ മാറിയതായി അനേകം അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും നടപടിയെടുക്കുവാന്‍ ഭരണകൂടം തയാറായിട്ടില്ല. സായുധ കൊള്ള സംഘങ്ങളും, ബൊക്കോ ഹറാം പോലെയുള്ള ഇസ്ലാമിക തീവ്രവാദികളുടേയും, ഫുലാനികളുടേയും ആക്രമണങ്ങള്‍ നൈജീരിയന്‍ ക്രൈസ്തവരുടെ ജീവിതം അപകടത്തിലാക്കിയിരിക്കുകയാണ്. അക്രമങ്ങളെ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ നേതൃത്വത്തിലുള്ള നൈജീരിയന്‍ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന ആരോപണവും ശക്തമാണ്. ഒരു ക്രൈസ്തവ വിശ്വാസിയായി ജീവിക്കുന്നതിന് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമായ രാജ്യങ്ങളെ കുറിച്ചുള്ള കത്തോലിക്ക ചാരിറ്റി സംഘടനയായ ‘ഓപ്പണ്‍ഡോഴ്സ്’ന്റെ ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഏഴാമതാണ് നൈജീരിയയുടെ സ്ഥാനം. Tag: Catholic priest abducted in Ekiti State, Christian genocide in nigeria malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2023-01-18-13:28:39.jpg
Keywords: നൈജീരിയ

20427
Category: 1
Sub Category:
Heading: സന്യാസ വ്രതങ്ങളുടെ ആന്തരികാര്‍ത്ഥങ്ങളിലേക്ക് വെളിച്ചം വീശുന്ന ക്ലാസ് Zoom-ല്‍: രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠന പരമ്പരയുടെ 43ാമത്തെ ക്ലാസ് ഇന്ന് ശനിയാഴ്ച
Content: സന്യാസ വ്രതങ്ങളുടെ ആന്തരികാര്‍ത്ഥങ്ങള്‍ മനസിലാക്കുവാന്‍ സഹായിക്കുന്ന രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠന പരമ്പരയുടെ 43ാത്തെ ക്ലാസ് ഇന്നു ശനിയാഴ്ച (21 ജനുവരി 2023) നടക്കും. 'പ്രവാചകശബ്ദ'ത്തിന്റെ ആഭിമുഖ്യത്തില്‍ കത്തോലിക്കാ സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിൽ നയിക്കുന്ന ക്ലാസ് ഇന്നു ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ ZOOM പ്ലാറ്റ്ഫോമിലൂടെയാണ് നടക്കുക. എന്താണ് സന്യാസ വ്രതങ്ങള്‍? എന്തിനാണ് സന്യാസ വ്രതങ്ങളെടുക്കുന്നത്? ദാരിദ്ര്യം അനുസരണം, ബ്രഹ്മചര്യം എന്നിവ തമ്മിലുള്ള ബന്ധം എങ്ങനെ? അവയുടെ ആന്തരിക അര്‍ത്ഥം എന്താണ്? ഇതിന്റെ സുവിശേഷ പശ്ചാത്തലമെന്താണ്? സന്യാസവ്രതം ഏറ്റെടുക്കുന്നവരുടെ കടമയെന്ത്? സന്യാസ വ്രതങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതാണോ? തുടങ്ങീ നിരവധിയായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ക്ലാസില്‍ പങ്കുവെയ്ക്കും. സത്യ വിശ്വാസ പ്രബോധനത്തിന്റെ സമഗ്രമായ അവതരണവുമായി നടക്കുന്ന ക്ലാസില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദികരും സന്യസ്തരും മിഷ്ണറിമാരും അല്‍മായരും ഉള്‍പ്പെടെ നിരവധി പേരാണ് പങ്കുചേര്‍ന്നുക്കൊണ്ടിരിക്കുന്നത്. ക്രിസ്തു വിശ്വാസത്തിലും അവിടുത്തെ മൌതീക ശരീരമായ തിരുസഭയിലും ആഴപ്പെടുവാന്‍ വലിയ വെളിച്ചം പകരുന്ന ക്ലാസ് ഏറെ സഹായകരമാണെന്ന് നിരവധിപേര്‍ ഇതിനോടകം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച (ജനുവരി 21) ഇന്ത്യന്‍ സമയം വൈകീട്ട് 5.25നു ക്ലാസിന് ഒരുക്കമായി ജപമാല ആരംഭിക്കും. തുടര്‍ന്നു 6 മണി മുതല്‍ ക്ലാസ് നടക്കും. ഒരു മണിക്കൂര്‍ നീളുന്ന ക്ലാസില്‍ സംശയ നിവാരണത്തിനും പ്രത്യേക അവസരമുണ്ട്. ➧ {{Zoom Link-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}}
➧ #{blue->none->b->Meeting ID: 864 173 0546 }#
➧ #{blue->none->b-> Passcode: 3040 }# ➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/FmNfZeumsJY4UFMVfJHqD6}} .
Image: /content_image/News/News-2023-01-18-17:31:09.jpg
Keywords: സന്യാസ, പഠന

20428
Category: 7
Sub Category:
Heading: ലോകത്തിന് മുന്നില്‍ അത്ഭുതമായ ബെനഡിക്ട് പാപ്പയും സന്യാസവും | Video
Content: തിരുസഭയില്‍ വേദപാരംഗതര്‍ ആരാണ്? ബെനഡിക്ട് പതിനാറാമന്‍ പാപ്പ എന്തുക്കൊണ്ട് ഇത്രേയേറെ ശ്രദ്ധയാകര്‍ഷിക്കുന്നു? ബെനഡിക്ട് പാപ്പ സ്ഥാനത്യാഗം ചെയ്തതിന് ശേഷം താപസ ജീവിതം നയിക്കാന്‍ കാരണമെന്തായിരിന്നു? പാപ്പയുടെ ജീവിതം ലോകത്തെ പൂര്‍ണ്ണമായി അത്ഭുതപ്പെടുത്തുവാന്‍ കാരണമെന്ത്? സന്യാസ ജീവിതം നയിക്കുന്നവര്‍ ബെനഡിക്ട് പാപ്പയെ കുറിച്ച് ഓര്‍ത്ത് അഭിമാനിക്കണം എന്നു പറയുവാനുള്ള കാരണം? സന്യാസത്തില്‍ ബ്രഹ്മചര്യത്തിന്റെ അന്തഃസത്തയെന്ത്? തിരുസഭയുടെ ശുശ്രൂഷയ്ക്കു വേണ്ടിയാണ് സമര്‍പ്പിത ജീവിതമെന്ന് വിശേഷിപ്പിക്കുവാന്‍ കാരണമെന്ത്? സന്യാസ കോണ്‍ഗ്രിഗേഷനുകളെ 'സഭയെന്നു വിളിക്കുന്നത്' തെറ്റാണെന്ന് പറയുവാന്‍ കാരണമെന്ത്? സന്യാസ വ്രതമെടുക്കുന്നവരുടെ പ്രഥമ ദൗത്യമെന്ത്? തുടങ്ങി ഒത്തിരിയേറെ ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി പാലക്കാട് രൂപതയിലെ വൈദികനും ദൈവശാസ്ത്രജ്ഞനുമായ ഫാ. ഡോ. അരുൺ കലമറ്റത്തിൽ.
Image: /content_image/Videos/Videos-2023-01-18-19:16:53.jpg
Keywords: ബെനഡി

20429
Category: 7
Sub Category:
Heading: അനുഗ്രഹത്തിന് തടസമായിരിക്കുന്ന ഈ മേഖലയെ തിരിച്ചറിയുക | Video
Content: നമ്മുടെ ജീവിതത്തിൽ നാം ഒത്തിരിയേറെ ബുദ്ധിമുട്ടുകളിലൂടെയും സഹനങ്ങളിലൂടെയും കടന്നുപോകാറുണ്ട്. എന്നാൽ ജീവിതത്തിൽ അനുഗ്രഹത്തിന് തടസ്സമായിരിക്കുന്ന, പലരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന മേഖലയെ കുറിച്ച് നാം ബോധവാന്‍മാരാണോ? 'പ്രവാചകശബ്ദം' Zoom-ലൂടെ ഒരുക്കിയ ഡിസംബര്‍ മാസത്തെ ഓണ്‍ലൈന്‍ ആദ്യവെള്ളിയാഴ്ച ശുശ്രൂഷയില്‍ സിസ്റ്റര്‍ ആന്‍ മരിയ SH പങ്കുവെച്ച മനോഹരമായ സന്ദേശവും സൗഖ്യാരാധനയും. യേശുനാമത്തിൽ നിരവധി അത്ഭുതങ്ങളും അടയാളങ്ങളും രോഗസൗഖ്യങ്ങളും സംഭവിക്കുന്ന, അനേകർ തങ്ങളുടെ അത്ഭുത സാക്ഷ്യങ്ങൾ പങ്കുവെയ്ക്കപ്പെട്ടിട്ടുള്ള സിസ്റ്റര്‍ ആന്‍ മരിയ SH നയിക്കുന്ന അടുത്ത മാസത്തെ ആദ്യ വെള്ളിയാഴ്ച്ച ശുശ്രൂഷ ഫെബ്രുവരി 03, 2023. - തീയതി: ആദ്യ വെള്ളിയാഴ്ച ( ഫെബ്രുവരി 03, 2023) ഇന്ത്യന്‍ സമയം: രാത്രി 07 മുതല്‍ 08:30 വരെ. - മറ്റ് രാജ്യങ്ങളിലെ സമയക്രമം: ☛ യുഎഇ: 05:30PM - 07:00PM ☛ യുഎസ്എ: 09:30AM - 11:00AM ☛ ഓസ്ട്രേലിയ: 11:30PM - 01:00AM ☛ യുകെ: 01:30PM - 03:00PM. ☛ {{Zoom Meeting link: ->https://us02web.zoom.us/j/84970015596?pwd=TGJaaWRzWW1tWUxBVkU5bnBiNzMrQT09}} Meeting ID: 849 7001 5596 Passcode: 1020 {{ സിസ്റ്റര്‍ ആന്‍ മരിയ നയിക്കുന്ന ആദ്യ വെള്ളിയാഴ്ച ശുശ്രൂഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭ്യമാകുന്ന വാട്സാപ്പ് കമ്മ്യൂണിറ്റിയില്‍ അംഗമാകുവാന്‍: ->https://chat.whatsapp.com/CmfPAeEQ8L90QAa1TTgJG3}} അനുഗ്രഹീതമായ ഈ ശുശ്രൂഷയിൽ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാൻ എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
Image: /content_image/Videos/Videos-2023-01-18-19:41:12.jpg
Keywords: ആന്‍ മരിയ

20430
Category: 10
Sub Category:
Heading: മെക്സിക്കോയില്‍ മോഷണ ശ്രമത്തിനിടെ മിഖായേല്‍ മാലാഖയുടെ കൈയിലെ വാളിനാല്‍ മോഷ്ടാവിന് പരിക്ക്
Content: മെക്സിക്കോ സിറ്റി: ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രമായ മെക്സിക്കോയില്‍ കത്തോലിക്ക ദേവാലയത്തില്‍ സ്ഥാപിച്ചിരുന്ന മുഖ്യദൂതനായ വിശുദ്ധ മിഖായേല്‍ മാലാഖയുടെ തിരുസ്വരൂപം മോഷ്ടിക്കുവാനുള്ള ശ്രമത്തിനിടെ മോഷ്ടാവിന് പരിക്ക്. മെക്സിക്കോയുടെ വടക്ക് - കിഴക്കന്‍ സംസ്ഥാനമായ നുയെവോ ലിയോണിന്റെ തലസ്ഥാനമായ മോണ്ടേറിയിലെ ക്രൈസ്റ്റ് ദി കിംഗ് ദേവാലയത്തിലെ വിശുദ്ധ മിഖായേല്‍ മാലാഖയുടെ തിരുസ്വരൂപം മോഷ്ടിക്കുവാനുള്ള ശ്രമത്തിലാണ് മോഷ്ടാവിന് രൂപത്തിന്റെ കൈയിലിരുന്ന വാള്‍ വീണ് പരിക്കേറ്റത്. മുപ്പത്തിരണ്ടുകാരനായ കാര്‍ലോസ് അലോണ്‍സോക്കാണ് പരിക്കേറ്റത്. സാധാരണ നടന്ന സംഭവത്തിന് അപ്പുറം വിശുദ്ധ മിഖായേല്‍ മാലാഖയുടെ സംരക്ഷണത്തിന്റെ തെളിവായാണ് പലരും ഈ സംഭവത്തെ നോക്കിക്കാണുന്നത്. ഇക്കഴിഞ്ഞ ജനുവരി 14-ന് പുലര്‍ച്ചെ മതില്‍ ചാടിക്കടന്ന്‍ ദേവാലയത്തിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ഗ്ലാസ്സ് വാതില്‍ തകര്‍ത്ത് ദേവാലയത്തില്‍ പ്രവേശിച്ച അലോണ്‍സോ വിശുദ്ധ മിഖായേല്‍ മാലാഖയുടെ തിരുസ്വരൂപവുമായി രക്ഷപ്പെടുവാനുള്ള ശ്രമത്തില്‍ കാല്‍ വഴുതുകയും രൂപത്തിന്റെ കയ്യിലിരുന്ന വാള്‍ കഴുത്തില്‍ വീണ് പരിക്കേല്‍ക്കുകയുമായിരുന്നു. കഴുത്തിലെ മുറിവുമായി ചോരയൊലിപ്പിച്ചു ദേവാലയ വാതില്‍ക്കല്‍ കുടുങ്ങി നിന്ന അലോണ്‍സോയെ അതുവഴി കടന്നു പോയ വഴിയാത്രക്കാര്‍ കാണുകയും പോലീസില്‍ അറിയിക്കുകയുമായിരിന്നു. സംഭവസ്ഥലത്തെത്തിയ മോണ്ടേറി സിവില്‍ പോലീസാണ് ദേവാലയ കവാടത്തിന്റെ പൂട്ട് പൊളിച്ച് അലോണ്‍സോയെ രക്ഷപ്പെടുത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച അലോണ്‍സോയില്‍ നിന്നും ദേവാലയത്തില്‍ വരുത്തിയ നാശനഷ്ടങ്ങളേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുവാനുള്ള ശ്രമത്തിലാണ് പോലീസ്. മുറിവ് ഭേദമാകുന്ന മുറയ്ക്കു മോഷ്ടാവിനെ പബ്ലിക്ക് പ്രോസിക്യൂട്ടേഴ്സിന്റെ ഓഫീസില്‍ ഹാജരാക്കുവാനാണ് പോലീസിന്റെ തീരുമാനം. വിശുദ്ധ മിഖായേല്‍ മാലാഖയുടെ തിരുസ്വരൂപത്തിന് യാതൊരു കേടുപാടും സംഭവിച്ചിട്ടില്ലെന്ന് കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. Tag: CThief steals St. Michael statue from church, trips, and is injured by the angel’s sword, St. Michael Archangel, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം
Image: /content_image/News/News-2023-01-18-20:09:22.jpg
Keywords: മിഖായേ

20431
Category: 13
Sub Category:
Heading: ഇറ്റലിയിലെ പലേർമോ നഗരം കണ്ണീരോടെ തങ്ങളുടെ മൂന്നാം ക്രിസ്തുവിനെ യാത്രയാക്കി
Content: ഒരുപക്ഷേ ആദ്യമായാണ് പലേർമോ നഗരം ഇത്രയും വലിയ ഒരു സംസ്കാര ചടങ്ങ് നടത്തുന്നത്. കഴിഞ്ഞ 30 വർഷത്തോളം സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവരുടെ ഇടയിൽ അവരിൽ ഒരാളായി ജീവിച്ച് ജനുവരി 12 ന് മരണമടഞ്ഞ അൽമായ മിഷ്ണറി സഹോദരൻ ബിയാജിയോ കോണ്ടെയുടെ (എല്ലാവരും അദ്ദേഹത്തിന്റെ പേരിന് മുമ്പ് സഹോദരൻ എന്ന് കൂട്ടി ചേർത്തിരുന്നു) വേർപാട് അനേകായിരങ്ങളെ കണ്ണുനീരിലാഴ്ത്തി. ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ച് വളർന്ന ബിയാജിയോ കോണ്ടെ ലൗകിക ജീവിതത്തിൽ മതിമറന്ന് ജീവിക്കവേ പൊടുന്നനെ ഉണ്ടായ ഒരു ആത്മീയ പ്രതിസന്ധിയെ തുടർന്ന് ദൈവത്തെ തേടിയലയുവാൻ തുടങ്ങി. അനേകം ദിവസം സ്വന്തം ഭവനത്തിൽ ഏകാന്തതയിൽ കഴിഞ്ഞ ബിയാജിയോ 1983-ൽ ഫ്ലോറൻസിലേയ്ക്ക് താമസം മാറി.1990 മെയ് മാസത്തിൽ അദ്ദേഹം ഒരു സന്യാസിയായി ജീവിക്കാൻ തീരുമാനിച്ച് സിസിലിയൻ ദ്വീപിലെ ഉൾപ്രദേശങ്ങളിലെ പർവതങ്ങളിലേക്ക് ഉൾവലിഞ്ഞു. ഏതാനും മാസത്തെ ഏകാന്തവാസത്തിന് ശേഷം അസ്സീസി നഗരത്തിലേക്ക് കാൽനടയായി യാത്ര ആരംഭിച്ചു (ഏകദേശം 1100 Km). വർഷങ്ങളോളം തങ്ങളുടെ മകനെക്കുറിച്ച് അറിവില്ലാതിരുന്ന അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഇറ്റാലിയൻ ചാനലായ റായി (RAI), കാണാതെ പോയവരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രോഗ്രാമിൽ പങ്കെടുത്ത് തങ്ങളുടെ മകനെ കാണാനില്ല എന്ന വേദന ലോകത്തോട് പങ്കിട്ടുകൊണ്ട് ഇരിക്കുന്നതിനിടയിൽ തന്നെ ചില സുഹൃത്തുക്കളുടെ സഹായത്താൽ ബിയാജിയോ കോണ്ടെ TV പ്രോഗ്രാമിന്റെ ലൈവിൽ വന്ന് തന്റെ മാനസാന്തര കഥ കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്തുകയും താൻ ഇപ്പോൾ അസീസിയിലേക്കുള്ള യാത്രാമധ്യ ആണെന്ന് വ്യക്തമാക്കുകയും ചെയ്തു. ഒരു മിഷ്ണറിയായി ആഫ്രിക്കയിലേക്ക് പോവുക എന്ന ഉദ്ദേശ്യത്തോടെ അസീസ്സിയിൽ നിന്ന് പലേർമോയിൽ തിരിച്ച് എത്തി കുടുംബാംഗങ്ങളെ കണ്ട് യാത്ര പറഞ്ഞിറങ്ങി. എന്നാൽ ഒത്തിരി വർഷങ്ങൾക്ക് ശേഷം മടങ്ങി വന്ന അദ്ദേഹം സ്വന്തം നഗരത്തിലെ ദാരിദ്ര്യം നിറഞ്ഞ അവസ്ഥ കണ്ട് ആഫ്രിക്കയ്ക്ക് പോകുക എന്ന തീരുമാനം മാറ്റി സ്വന്തം നഗരത്തിൽ തന്നെ "മിഷണറി" പ്രവർത്തനം ചെയ്യാൻ തീരുമാനിച്ചു. പലേർമോ സെൻട്രൽ സ്റ്റേഷന്റെ പരിസരത്ത് ജീവിക്കുന്ന ഭവനരഹിതരെ മാറ്റിപാർപ്പിക്കാൻ 1991 മുതൽ അദ്ദേഹം വിവിധ പ്രതിഷേധങ്ങളിലൂടെയും ഉപവാസത്തിലൂടെയും പോരാടി. ഉപയോഗിക്കാതെ കിടന്ന ചില പഴയ കെട്ടിടങ്ങൾ പലരുടെയും സഹായത്താൽ പുതുക്കി പണിത് 1993-ൽ അദ്ദേഹം "മിഷൻ ഓഫ് ഹോപ്പ് ആൻഡ് ചാരിറ്റി" സ്ഥാപിച്ചു. ഈ പ്രസ്ഥാനം 600-ലധികം ഭവനരഹിതരെയും കുടിയേറ്റക്കാരായ അനേകരെയും സഹായിക്കുന്നതിന് ഒപ്പം 1000 പേർക്ക് അനുദിനവും ഭക്ഷണം, മരുന്നുകൾ മുതലായവ നൽകി സഹായിക്കുന്നു. ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾക്കു വേണ്ടി യൂറോപ്യൻ യൂണിയന്റെ കേന്ദ്രത്തിലും കടന്ന് ചെല്ലുവാൻ അദ്ദേഹത്തിന് ധൈര്യം ഉണ്ടായി. ഒരു അൽമായ വിശ്വാസിയായി അനേകായിരങ്ങൾക്ക് നന്മ ചെയ്യുമ്പോഴും, പലേർമോ അതിരൂപതയുമായി അദ്ദേഹം വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നു. 2018 ൽ, പലേർമോയിലെ തെരുവുകളിൽ ഭവനരഹിതരായ ചിലരുടെ മരണം അദ്ദേഹത്തിന്റെ ഹൃദയത്തെ വല്ലാതെ പിടിച്ചുലച്ചു. ദാരിദ്ര്യത്തിനെതിരായ പ്രതിഷേധത്തിന്റെ അടയാളമായി, തെരുവിൽ ഉറങ്ങാൻ അദ്ദേഹം തീരുമാനിച്ചു, സെൻട്രൽ പോസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെ കവാടത്തിന് കീഴിൽ അദ്ദേഹം നിരാഹാരസമരം ആരംഭിച്ചു. പത്ത് ദിവസത്തെ നിരാഹാര സമരത്തിന് ശേഷം അദ്ദേഹത്തിന്റെ ആവശ്യങ്ങൾ അധികൃതർ അംഗീകരിച്ചു. 2018 ഒക്‌ടോബർ 15-ന്, ഫ്രാൻസിസ് മാർപാപ്പ, പാലെർമോയിലെ ആർച്ച് ബിഷപ്പിനൊപ്പം സഹോദരൻ ബിയാജിയോയുടെ "മിഷൻ ഓഫ് ഹോപ്പ് ആൻഡ് ചാരിറ്റി" സെന്റർ സന്ദർശിക്കുകയും അവിടെയുണ്ടായിരുന്നവരോടൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു. ഏതാനും നാളുകളായി വൻകുടലിൽ അർബുദം ബാധിച്ചതിനെ തുടർന്ന് ക്ലേശിച്ച് കഠിനമായി തളർന്നെങ്കിലും, മരണത്തിന് മുമ്പ് വി. കുർബാനയിൽ പങ്കെടുക്കണം എന്ന് നിർബന്ധപൂർവ്വം ആവശ്യപ്പെട്ടതിനാൽ അദ്ദേഹത്തിന് വേണ്ട സൗകര്യങ്ങൾ ഒരുക്കി. വി. കുർബാന സ്വീകരിച്ച് ഏതാനും മണിക്കൂറുകൾക്ക് ഉള്ളിൽ 2023 ജനുവരി 12ന്, 59-ആം വയസ്സിൽ പലേർമോയിൽ വച്ച് അദ്ദേഹം മരിച്ചു. "ദാനധർമ്മത്തിന്റെ ഉദാരമായ മിഷനറിയും പാവപ്പെട്ടവരുടെ സുഹൃത്തും" എന്നാണ് ഫ്രാൻസിസ് മാർപാപ്പ അനുശോചന സന്ദേശമായി കുറിച്ചത്. ഇറ്റാലിയൻ പ്രസിഡന്റ് സെർജോ മാത്തരേല്ല "വിലമതിച്ചതും അനുകരണീയനുമായ വ്യക്തി, മനുഷ്യന്റെ അന്തസ്സിനെ സംരക്ഷിക്കുന്നതിൽ അദ്ദേഹത്തിന്റെ ഇടപെടലുകൾ ധീരാത്മകമായിരുന്നു" എന്ന് വിശേഷിപ്പിച്ചു. ഇന്നലെ ഇറ്റലിയിലെ പലേർമോയിലെ കത്തീഡ്രലിലെ മൃതസംസ്കാര ദിവ്യബലിയിൽ നിരവധി മെത്രാൻമാർ ഉൾപ്പടെ പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. Tag: Thousands attend funeral of modern-day St. Francis in Italy, Biagio Conte funeral, Catholic Malayalam News, Pravachaka Sabdam, Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം.
Image: /content_image/News/News-2023-01-18-22:27:46.jpg
Keywords: ക്രിസ്തു

20432
Category: 18
Sub Category:
Heading: വിദേശ സർവകലാശാലകളിൽ ഉന്നത പഠനം നടത്തുന്നതിന് ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കു സ്കോളര്‍ഷിപ്പ്
Content: തിരുവനന്തപുരം: ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ ബിരുദ-ബിരുദാനന്തര-പിഎച്ച്ഡി കോഴ്സുകളിൽ ഉന്നത പഠനം നടത്തുന്നതിന് സ്കോളർഷിപ്പ് അനുവദിക്കുന്നതിനായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ദേശസാൽകൃത/ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നോ, സംസ്ഥാന ന്യൂനപക്ഷ വികസ ന ധനകാര്യ കോർപ്പറേഷനിൽ നിന്നോ എടുക്കുന്ന വിദ്യാഭ്യാസ വായ്പയുടെ പലിശ ധനസഹായമായാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്. സംസ്ഥാനത്തിലെ സ്ഥിര താമസക്കാരായ, കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന എന്നീ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പിന് അർഹത. ഡിപ്ലോമ കോഴ്സുകൾക്ക് പ ഠിക്കുന്ന വിദ്യാർഥികൾക്ക് അർഹത ഉണ്ടായിരിക്കുന്നതല്ല. വിദേശ ഉപരി പഠനത്തിനായി മറ്റേതെങ്കിലും സർക്കാർ ധനസഹായമോ, സ്കോളർഷിപ്പുകളോ ലഭിച്ചിട്ടുള്ളവർക്കും അർഹത ഉണ്ടായിരിക്കുന്നതല്ല. അപേക്ഷകനും മാതാപിതാക്കളും കേരളത്തിൽ സ്ഥിര താമസക്കാരായിരിക്കണം. പ്രവാസികൾക്ക് സ്കോളർഷിപ്പിന് അർഹതയില്ല. ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. ബിപിഎൽ വിഭാഗത്തിലെ അപേക്ഷ കരുടെ അഭാവത്തിൽ കുടുംബ വാർഷിക വരുമാനം എട്ട് ലക്ഷം രൂപവരെയുള്ള എപി എൽ വിഭാഗക്കാരെയും പരിഗണിക്കും. ടൈംസ് ഹയർ എഡ്യൂക്കേഷൻ ലോക റാങ്കിം ഗിൽ ഉൾപ്പെട്ട വിദേശ യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ നേടുന്ന വിദ്യാർഥികൾക്ക് മാത്രമേ സ്കോളർഷിപ്പിന് അർഹയതയുണ്ടാകു. പരമാവധി 5,00,000 രൂപയാണ് സ്കോളർഷിപ്പ്. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാ ൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 10. വിലാസം: ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ വകുപ്പ്, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം-33 അപേക്ഷാ ഫോം www.minoritywelfare.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 04712300524 എന്ന നമ്പറിലോ scholarship.dmw@gmail.com എന്ന ഇ-മെയിലിലോ ബന്ധപ്പെടാം.
Image: /content_image/India/India-2023-01-19-08:49:39.jpg
Keywords: ന്യൂന

20433
Category: 1
Sub Category:
Heading: ക്രൈസ്തവ വിരുദ്ധ പീഡനം 30 വർഷത്തിനിടെ ഏറ്റവും ഉയർന്ന നിരക്കിൽ; ഓപ്പൺ ഡോർസ് റിപ്പോർട്ട് പുറത്ത്
Content: റോം: ക്രൈസ്തവ വിരുദ്ധ പീഡനം 30 വർഷത്തിനിടെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയെന്ന് വെളിപ്പെടുത്തുന്ന ഓപ്പൺ ഡോർസ് റിപ്പോർട്ട് പുറത്ത്. ഇന്നലെ ജനുവരി പതിനെട്ടാം തീയതി പുറത്തുവന്ന വേൾഡ് വാച്ച് ലിസ്റ്റ് പ്രകാരം പീഡനം ഏൽക്കുന്ന ക്രൈസ്തവരുടെ എണ്ണം 2022ൽ 36 കോടിയായി തുടരുകയാണ്. ഏറ്റവും കൂടുതൽ ക്രൈസ്തവർ പീഡനം ഏൽക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തു ഉത്തര കൊറിയ മടങ്ങിയെത്തി. താലിബാൻ രാജ്യം പിടിച്ചടക്കിയതിനുശേഷം അഫ്ഗാനിസ്ഥാനായിരുന്നു ഈ പട്ടികയിൽ ആദ്യം ഉണ്ടായിരുന്നത്. അഫ്ഗാനിസ്ഥാനിൽ ഉണ്ടായിരുന്ന ക്രൈസ്തവർ കൊല്ലപ്പെടുകയോ, പലായനം ചെയ്യുകയോ, ഒളിവിൽ ആയിരിക്കുകയോ ചെയ്യുന്നതിനാൽ അഫ്ഗാനിസ്ഥാൻ ഇത്തവണ ഒൻപതാം സ്ഥാനത്താണ് ഉള്ളതെന്ന് ഓപ്പൺ ഡോർസിന്റെ ഇറ്റാലിയൻ അധ്യക്ഷ പദവി വഹിക്കുന്ന ക്രിസ്റ്റ്യൻ നാനി പറഞ്ഞു. അവിടെ നിലവിലുള്ള ക്രൈസ്തവർ ആദിമ കാലഘട്ടത്തിലെ ക്രൈസ്തവരെ പോലെയാണ് ജീവിക്കുന്നതെന്ന് വേൾഡ് വാച്ച് ലിസ്റ്റ് റിപ്പോർട്ട് ഇറ്റലിയുടെ ചേമ്പർ ഓഫ് ഡെപ്യൂട്ടിസിൽ അവതരിപ്പിക്കുന്നതിനിടയിൽ നാനി പറഞ്ഞു. മുൻപിലുള്ള ഏകമാർഗ്ഗം അതായതിനാൽ, അവർ വിശ്വാസത്തിൽ രഹസ്യമായിട്ടാണ് ജീവിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്ന് പലായനം ചെയ്യുന്ന ക്രൈസ്തവരുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ഉണ്ടായിരിക്കുന്നതിനാൽ 'അഭയാർത്ഥി സഭ' എന്നൊരു പ്രതിഭാസം ഉണ്ടാകുന്നതിനാണ് സാക്ഷ്യം വഹിക്കുന്നതെന്ന് ക്രിസ്റ്റ്യൻ നാനി കൂട്ടിച്ചേർത്തു. ക്രൈസ്തവ പീഡനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ പാക്കിസ്ഥാൻ, സോമാലിയ, ഇന്ത്യ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളുമുണ്ട്. ചൈന ഈ പട്ടികയിൽ പതിനാറാം സ്ഥാനത്താണ് ഉള്ളത്. സബ്-സഹാറൻ ആഫ്രിക്കയിൽ മുമ്പെങ്ങും ഇല്ലാത്ത വിധം ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷമായിരിക്കുകയാണെന്ന് ഓപ്പൺ ഡോർസിന്റെ റിപ്പോർട്ടിൽ പറയുന്നു. 5014 ക്രൈസ്തവരാണ് നൈജീരിയയിൽ മാത്രം കഴിഞ്ഞ വർഷം കൊല്ലപ്പെട്ടത്. ക്രൈസ്തവിരുദ്ധ പീഡനത്തിന് ഇരകളായവർക്ക് സഹായം നൽകാനും, പീഡനങ്ങൾക്ക് അറുതി വരുത്താനും ഓപ്പൺ ഡോർസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് ക്രിസ്റ്റ്യൻ നാനി കൂട്ടിചേർത്തു. ഇതിനിടയിൽ ബുധനാഴ്ച ദിവസത്തെ പൊതുകൂടിക്കാഴ്ച ചടങ്ങിനിടയിൽ ലോകമെമ്പാടും പീഡനം ഏൽക്കുന്ന ക്രൈസ്തവർക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് വിശ്വാസി സമൂഹത്തോട് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു. ഞായറാഴ്ച, കൊള്ളക്കാർ തീകൊളുത്തി കൊലപ്പെടുത്തിയ ഫാ. ഐസക്ക് ആച്ചി എന്ന നൈജീരിയൻ വൈദികന് വേണ്ടി താൻ പ്രാർത്ഥിക്കുകയാണെന്നും പാപ്പ പറഞ്ഞു.
Image: /content_image/News/News-2023-01-19-11:57:19.jpeg
Keywords: പീഡന