Contents
Displaying 20071-20080 of 25031 results.
Content:
20465
Category: 1
Sub Category:
Heading: മോണ്‍. അൽഡോ ബെരാർഡി വടക്കൻ അറേബ്യയുടെ പുതിയ അപ്പസ്തോലിക് വികാരി
Content: ബഹ്‌റൈൻ: വടക്കൻ അറേബ്യയുടെ പുതിയ അപ്പസ്തോലിക് വികാരിയായി ട്രിനിറ്റേറിയന്‍ വൈദികന്‍ മോണ്‍. അൽഡോ ബെരാർഡിയെ നിയമിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് റോമിൽവെച്ചായിരുന്നു പ്രഖ്യാപനം. വടക്കന്‍ അറേബ്യയുടെ പ്രഥമ അപ്പസ്തോലിക വികാര്‍ ബിഷപ്പ് കാമിലോ ബല്ലിന്റെ പിന്‍ഗാമിയായാണ് മോണ്‍. അൽഡോ ബെരാർഡിയെ നിയമിച്ചിരിക്കുന്നത്. നോർത്തേൺ അറേബ്യയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് പോൾ ഹിൻഡർ ഒഎഫ്എം ഫ്രാൻസിസ് മാർപാപ്പയുടെ പുതിയ നിയമനത്തില്‍ സന്തോഷം രേഖപ്പെടുത്തി. 1963 സെപ്‌റ്റംബർ 30-ന് ഫ്രാൻസിലെ ലോങ്‌വില്ലെ-ലെസ്-മെറ്റ്‌സിലാണ് മോണ്‍. അൽഡോ ബെരാർഡിയുടെ ജനനം. 1979-ൽ അദ്ദേഹം അദ്ദേഹം മെറ്റ്‌സിലെ ജോർജ്ജ് ഡി ലാ ടൂർ ഹൈസ്‌കൂളിൽ ചേർന്നു. 1982 മുതൽ 1984 വരെ വില്ലേഴ്‌സ്-ലെസ്-നാൻസിയിലെ മേജർ സെമിനാരിയിൽ അദ്ദേഹം തത്ത്വശാസ്ത്രം പഠിച്ചു; 1984 മുതൽ 1986 വരെ അദ്ദേഹം മഡഗാസ്കറിൽ സിവിൽ സർവീസ് പഠനം നടത്തി. ഇക്കാലത്ത് അദ്ദേഹം ഫ്രഞ്ച് അധ്യാപകൻ, ലൈബ്രേറിയൻ, സാംസ്കാരിക ഓഫീസർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. 1986 ഒക്ടോബർ 8-ന് അദ്ദേഹം സെർഫോയിഡിലെ (ഫ്രാൻസ്) ട്രിനിറ്റേറിയൻ ഫാദേഴ്‌സിന്റെ നൊവിഷ്യേറ്റിൽ പ്രവേശിച്ചു. 1987 മുതൽ 1990 വരെ അദ്ദേഹം മോൺട്രിയലിലെ (കാനഡ) മേജർ സെമിനാരിയിൽ ദൈവശാസ്ത്രം പഠിച്ചു. 1990 ഡിസംബർ 17-ന് അൽഡോ, റോമിൽ വ്രതവാഗ്ദാനം നടത്തി. 1991 ജൂലൈ 20-ന് ഫ്രാൻസിലെ അർസ്-സുർ-മൊസെല്ലെയിൽ അദ്ദേഹം വൈദികനായി അഭിഷിക്തനായി. 1992 മുതൽ 1998 വരെ ഫാ. അൽഡോ, സെർഫോയിഡിലെ (ഫ്രാൻസ്) ഒരു ആത്മീയ കേന്ദ്രത്തിന്റെ ഡയറക്ടറായി സേവനമനുഷ്ഠിച്ചു. ഇടവക വികാരി, സ്കൂൾ ചാപ്ലിൻ, മാനസിക രോഗാശുപത്രിയിലെ ചാപ്ലിൻ, ബോയ് സ്കൗട്ട് അസിസ്റ്റന്റ്, കാത്തലിക് ആക്ഷൻ അസിസ്റ്റന്റ് എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്. 2000 മുതൽ 2006 വരെ അദ്ദേഹം സുഡാനിൽ നിന്നുള്ള അഭയാർത്ഥികൾക്ക് അഭയം നൽകിയ കെയ്റോയിലെ (ഈജിപ്ത്) സെന്റ് ബഖിത സെന്ററിൽ സേവനം ചെയ്തു. 2007 മുതൽ 2010 വരെ അദ്ദേഹം മനാമയിലെ (ബഹ്‌റൈൻ) സേക്രഡ് ഹാർട്ട് ഇടവകയിൽ സേവനമനുഷ്ഠിച്ചിരിന്നു. ബഹ്റൈൻ, കുവൈറ്റ്, ഖത്തർ, സൌദി അറേബ്യ എന്നീ രാജ്യങ്ങളില്‍ വ്യാപിച്ച് കിടക്കുന്നതാണ് വടക്കൻ അറേബ്യയുടെ അപ്പസ്തോലിക് വികാരിയാത്ത്. നോർത്തേൺ അറേബ്യയിലെ അപ്പോസ്‌തോലിക് വികാരിയേറ്റ് ഓഫ് കുവൈറ്റ് എന്നാണ് മുന്‍പ് അറിയപ്പെട്ടിരിന്നത്. മലയാളികള്‍ അടക്കം പതിനായിരകണക്കിന് വിശ്വാസികളാണ് നോർത്തേൺ അറേബ്യയുടെ വികാരിയാത്തിന് കീഴിലുള്ളത്. Tag:Pope Francis appoints Trinitarian Priest Msgr. Aldo Berardi as the New Apostolic Vicar of Northern Arabia, Msgr. Aldo Berardi, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം.
Image: /content_image/News/News-2023-01-28-21:02:08.jpg
Keywords: അറേബ്യ

20466
Category: 1
Sub Category:
Heading: ക്രൈസ്തവ വിരുദ്ധ പീഡനങ്ങളുടെ മധ്യത്തിലും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരുടെ എണ്ണത്തില്‍ നൈജീരിയ ഒന്നാമത്
Content: വാഷിംഗ്ടണ്‍ ഡി.സി: ക്രൈസ്തവ വിരുദ്ധ പീഡനങ്ങളുടെ മധ്യത്തിലും തിരുസഭ ജീവിതത്തിന്റെ പരമ പ്രധാനമായ ആരാധനയായ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന കത്തോലിക്കരുടെ എണ്ണം ഏറ്റവും കൂടുതല്‍ ക്രൈസ്തവ നൈജീരിയയില്‍. 1980-കളില്‍ സ്ഥാപിതമായ 'ദി വേള്‍ഡ് വാല്യു സര്‍വ്വേ' (ഡബ്യു.വി.എസ്) കത്തോലിക്കര്‍ കൂടുതലായുള്ള 36 രാജ്യങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങളില്‍ നിന്നുമാണ് ആഴ്ചയില്‍ ഒരിക്കലോ അതില്‍ കൂടുതലോ വിശുദ്ധ കുര്‍ബാനകളില്‍ പങ്കെടുക്കുന്നവര്‍ ഏറ്റവും കൂടുതല്‍ നൈജീരിയയിലാണെന്ന് (94%) വ്യക്തമായത്. കടുത്ത മതപീഡനത്തിനു ഇടയിലും നൈജീരിയന്‍ കത്തോലിക്കരുടെ വിശ്വാസം തകര്‍ക്കുവാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. 73% വുമായി കെനിയയാണ് തൊട്ടുപിന്നില്‍. 69% വുമായി ലെബനന്‍ മൂന്നാം സ്ഥാനത്തുണ്ട്. കത്തോലിക്ക ജനസംഖ്യയില്‍ പകുതിയോ അതിന് മുകളിലോ ആഴ്ചതോറും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന രാഷ്ട്രങ്ങളില്‍ 56%വുമായി ഫിലിപ്പീന്‍സ് ആണ് ഏറ്റവും മുന്നില്‍. 54% വുമായി കൊളംബിയ രണ്ടാമതും, 52% വുമായി പോളണ്ട് മൂന്നാം സ്ഥാനത്തും അതിന് പിന്നില്‍ 50% വുമായി ഇക്വഡോറുമാണ് മറ്റ് സ്ഥാനങ്ങളിലുള്ള രാജ്യങ്ങള്‍. കത്തോലിക്കാ ജനസംഖ്യയുടെ പകുതിക്ക് താഴേയും മൂന്നിലൊന്നിന് മുകളിലുമായി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന രാഷ്ട്രങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ബോസ്നിയ & ഹെര്‍സെഗോവിനയാണ് (48%), തൊട്ടുപിന്നില്‍ മെക്സിക്കോ (47%), നിക്കരാഗ്വേ (45%), ബൊളീവിയ (42%), സ്ലോവാക്യ (40%), ഇറ്റലി (38%), പെറു (33%) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ കണക്കുകള്‍. പത്തുപേരെ കണക്കില്‍ എടുക്കുമ്പോള്‍ അതില്‍ മൂന്നോ, നാലോ പേര്‍ ആഴ്ചതോറും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന രാഷ്ട്രങ്ങളുടെ കണക്ക് നോക്കുമ്പോള്‍: വെനിസ്വേല (30%), അല്‍ബേനിയ (29%), സ്പെയിന്‍ (27%), ക്രൊയേഷ്യ (27%), ന്യൂസിലാന്‍ഡ് (25%), യു.കെ (25%) ഇങ്ങനെയാണ് പട്ടിക നീളുന്നത്. ‘കാരാ’ (സി.എ.ആര്‍.എ)യുടെ സര്‍വ്വേ പ്രകാരം അമേരിക്കന്‍ കത്തോലിക്കരില്‍ ആഴ്ചതോറുമോ അതിലധികമോ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 24% മായിരുന്നു (കൊറോണ പകര്‍ച്ച വ്യാധിക്ക് മുന്‍പ്). എന്നാല്‍ കഴിഞ്ഞ വേനലില്‍ പുറത്തുവന്ന സര്‍വ്വേഫലം അനുസരിച്ച് പ്രായപൂര്‍ത്തിയായ അമേരിക്കക്കാരില്‍ ഏഴു ശതമാനത്തിന്റെ ഇടിവ് സംഭവിച്ചിട്ടുണ്ട്. ഹംഗറി (24%), സ്ലോവേനിയ (24%), ഉറുഗ്വേ (23%), ഓസ്ട്രേലിയ (21%), അര്‍ജന്റീന (21%), പോര്‍ച്ചുഗല്‍ (20%), ചെക്ക് റിപ്പബ്ലിക്ക് (20%), ഓസ്ട്രിയ (17%) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ കണക്കുകള്‍. ലിത്വാനിയ (16%), ജര്‍മ്മനി (14%), കാനഡ (14%), ലാത്വിയ (11%), സ്വിറ്റ്സര്‍ലന്‍ഡ് (11%), ബ്രസീല്‍ (8%), ഫ്രാന്‍സ് (8%), നെതര്‍ലന്‍ഡ്‌സ് (7%) എന്നീ രാജ്യങ്ങളിലാണ് ഞായറാഴ്ച കുര്‍ബാനകളില്‍ മുടങ്ങാതെ പങ്കെടുക്കുന്നവരുടെ എണ്ണം ഏറ്റവും കുറവ്.
Image: /content_image/News/News-2023-01-29-07:19:47.jpg
Keywords: നൈജീരിയ

20467
Category: 13

Content: വാഷിംഗ്ടണ്‍ ഡി.സി: ക്രൈസ്തവ വിരുദ്ധ പീഡനങ്ങളുടെ മധ്യത്തിലും തിരുസഭ ജീവിതത്തിന്റെ പരമ പ്രധാനമായ ആരാധനയായ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന കത്തോലിക്കരുടെ എണ്ണം ഏറ്റവും കൂടുതല്‍ ക്രൈസ്തവ നൈജീരിയയില്‍. 1980-കളില്‍ സ്ഥാപിതമായ 'ദി വേള്‍ഡ് വാല്യു സര്‍വ്വേ' (ഡബ്യു.വി.എസ്) കത്തോലിക്കര്‍ കൂടുതലായുള്ള 36 രാജ്യങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങളില്‍ നിന്നുമാണ് ആഴ്ചയില്‍ ഒരിക്കലോ അതില്‍ കൂടുതലോ വിശുദ്ധ കുര്‍ബാനകളില്‍ പങ്കെടുക്കുന്നവര്‍ ഏറ്റവും കൂടുതല്‍ നൈജീരിയയിലാണെന്ന് (94%) വ്യക്തമായത്. കടുത്ത മതപീഡനത്തിനു ഇടയിലും നൈജീരിയന്‍ കത്തോലിക്കരുടെ വിശ്വാസം തകര്‍ക്കുവാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. 73% വുമായി കെനിയയാണ് തൊട്ടുപിന്നില്‍. 69% വുമായി ലെബനന്‍ മൂന്നാം സ്ഥാനത്തുണ്ട്. കത്തോലിക്ക ജനസംഖ്യയില്‍ പകുതിയോ അതിന് മുകളിലോ ആഴ്ചതോറും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന രാഷ്ട്രങ്ങളില്‍ 56%വുമായി ഫിലിപ്പീന്‍സ് ആണ് ഏറ്റവും മുന്നില്‍. 54% വുമായി കൊളംബിയ രണ്ടാമതും, 52% വുമായി പോളണ്ട് മൂന്നാം സ്ഥാനത്തും അതിന് പിന്നില്‍ 50% വുമായി ഇക്വഡോറുമാണ് മറ്റ് സ്ഥാനങ്ങളിലുള്ള രാജ്യങ്ങള്‍. കത്തോലിക്കാ ജനസംഖ്യയുടെ പകുതിക്ക് താഴേയും മൂന്നിലൊന്നിന് മുകളിലുമായി വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന രാഷ്ട്രങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ബോസ്നിയ & ഹെര്‍സെഗോവിനയാണ് (48%), തൊട്ടുപിന്നില്‍ മെക്സിക്കോ (47%), നിക്കരാഗ്വേ (45%), ബൊളീവിയ (42%), സ്ലോവാക്യ (40%), ഇറ്റലി (38%), പെറു (33%) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ കണക്കുകള്‍. പത്തുപേരെ കണക്കില്‍ എടുക്കുമ്പോള്‍ അതില്‍ മൂന്നോ, നാലോ പേര്‍ ആഴ്ചതോറും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്ന രാഷ്ട്രങ്ങളുടെ കണക്ക് നോക്കുമ്പോള്‍: വെനിസ്വേല (30%), അല്‍ബേനിയ (29%), സ്പെയിന്‍ (27%), ക്രൊയേഷ്യ (27%), ന്യൂസിലാന്‍ഡ് (25%), യു.കെ (25%) ഇങ്ങനെയാണ് പട്ടിക നീളുന്നത്. ‘കാരാ’ (സി.എ.ആര്‍.എ)യുടെ സര്‍വ്വേ പ്രകാരം അമേരിക്കന്‍ കത്തോലിക്കരില്‍ ആഴ്ചതോറുമോ അതിലധികമോ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 24% മായിരുന്നു (കൊറോണ പകര്‍ച്ച വ്യാധിക്ക് മുന്‍പ്). എന്നാല്‍ കഴിഞ്ഞ വേനലില്‍ പുറത്തുവന്ന സര്‍വ്വേഫലം അനുസരിച്ച് പ്രായപൂര്‍ത്തിയായ അമേരിക്കക്കാരില്‍ ഏഴു ശതമാനത്തിന്റെ ഇടിവ് സംഭവിച്ചിട്ടുണ്ട്. ഹംഗറി (24%), സ്ലോവേനിയ (24%), ഉറുഗ്വേ (23%), ഓസ്ട്രേലിയ (21%), അര്‍ജന്റീന (21%), പോര്‍ച്ചുഗല്‍ (20%), ചെക്ക് റിപ്പബ്ലിക്ക് (20%), ഓസ്ട്രിയ (17%) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ കണക്കുകള്‍. ലിത്വാനിയ (16%), ജര്‍മ്മനി (14%), കാനഡ (14%), ലാത്വിയ (11%), സ്വിറ്റ്സര്‍ലന്‍ഡ് (11%), ബ്രസീല്‍ (8%), ഫ്രാന്‍സ് (8%), നെതര്‍ലന്‍ഡ്‌സ് (7%) എന്നീ രാജ്യങ്ങളിലാണ് ഞായറാഴ്ച കുര്‍ബാനകളില്‍ മുടങ്ങാതെ പങ്കെടുക്കുന്നവരുടെ എണ്ണം ഏറ്റവും കുറവ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-01-29-07:23:08.jpg
Keywords: നൈജീ

20468
Category: 18
Sub Category:
Heading: മിഷൻ ലീഗിന്റെ പതാക പ്രയാണം മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു
Content: കോട്ടയം: മിഷൻ ലീഗിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചുള്ള പതാക പ്രയാണം മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു.കേരള സഭയിൽ പുതിയൊരു മിഷൻ ചൈതന്യം സൃഷ്ടിക്കാൻ മിഷൻ ലീഗിന് സാധിച്ചുവെന്ന് മാർ മാത്യു മൂലക്കാട്ട് പറഞ്ഞു. ഇന്നു ജനുവരി 29നു തക്കലയിൽ നടക്കുന്ന ചെറുപുഷ്പ മിഷൻ ലീഗിന്റെ പ്ലാറ്റിനം ജൂബിലിയുടെ ദേശീയ തല സമാപന ആഘോഷത്തോടനുബന്ധിച്ചുള്ള പതാക പ്രയാണ യാത്ര, കോട്ടയം രൂപതയുടെ അന്നത്തെ സഹായ മെത്രാനായിരുന്ന മാർ തോമസ് തറയിലിന്റെ കബറിടം സ്ഥിതി ചെയ്യുന്ന ഭരണങ്ങാനത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു മാർ മാത്യു മൂലക്കാട്ട്. ആയിരക്കണക്കിന് മിഷ്ണറിമാരെ സഭക്ക് സംഭാവന ചെയ്ത മിഷൻ ലീഗ് അതിന്റെ സ്ഥാപന ചൈതന്യം കൂടുതൽ പ്രോജ്ജ്വലിപ്പിക്കാനും ആഹ്വാനം ചെയ്ത മെത്രാപോലീത്ത പ്ലാറ്റിനം ജൂബിലി സമാപന ആഘോഷങ്ങൾക്ക് കോട്ടയം അതിരൂപതയുടെ ആശംസകൾ അറിയിച്ചു. സിഎംഎല്‍ ദേശീയ പ്രതിനിധിയായ ജെയിംസ് കൊച്ചുപറമ്പിലാണ് മാർ മാത്യു മൂലക്കാട്ടിൽ നിന്നും പതാക ഏറ്റുവാങ്ങിയത്. സിഎംഎല്‍ കോട്ടയം അതിരൂപത ഡയറക്ടർ ഫാ. ജിതിൻ വല്ലാർകാട്ടിൽ ആമുഖ സന്ദേശം നൽകി. അതിരൂപത പ്രസിഡന്റ് അജീഷ് കൊണ്ടാടുംപടവിൽ, വൈസ് ഡയറക്ടർ സി. അനുമോൾ ഒരപ്പാങ്കൽ സിഎസ്‌ഐ, ജനറൽ സെക്രട്ടറി സജി പഴുമാലിൽ, ജനറൽ ഓർഗനൈസർ ബിബിൻ ബെന്നി തടത്തിൽ എന്നിവർ സന്നിഹിതരായിരുന്നു. പതാക പ്രയാണം തിരുവനന്തപുരം പയസ് ടെൻത് ക്നാനായ കത്തോലിക്കാ ശാഖാ ഡയറക്ടർ ഫാ. മിഥുൻ വലിയപുളിഞ്ചാക്കിലിന്റെയും മിഷൻ ലീഗ് പ്രവർത്തകരുടെയും നേതൃത്വത്തിൽ പ്ലാറ്റിനം ജൂബിലി സമാപന നഗരിയിൽ ഞായറാഴ്ച രാവിലെ എത്തിച്ചേരും.
Image: /content_image/India/India-2023-01-29-07:30:04.jpg
Keywords: മിഷൻ ലീഗ

20469
Category: 18
Sub Category:
Heading: ബിഷപ്പ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് കരുണയുടെ മനുഷ്യന്‍: കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ്
Content: മാവേലിക്കര: പതിതർക്കും ആലംബഹീനർക്കും ദൈവത്തിന്റെ കരുണ ലഭ്യമാക്കാൻ ജീവിതം മാറ്റിവച്ച ഇടയശ്രേഷ്ഠനാണ് മാവേലിക്കര ബിഷപ്പ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസെന്ന് മുംബൈ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്. മാവേലിക്കര പുന്നമൂട് സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ മലങ്കര സുറിയാനി കത്തോലിക്കാ സഭ മാവേലിക്കര ഭദ്രാസനാധ്യക്ഷൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തയുടെ മൊത്രാഭിഷേക രജതജൂബിലി ആഘോഷവും നാമഹേതുക തിരുനാൾ ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു. വികാരി ജനറാൾ പുത്തൻവീട്ടിൽ യൂഹാനോൻ റമ്പാൻ, എം.എസ്. അരുൺകുമാർ എംഎൽഎ, ബഥനി സന്യാസിനീ സമൂഹം അധ്യക്ഷ മദർ ഡോ. ആർദ്ര എസ്ഐസി, അഡ്വ. ജോൺസൺ ഏബ്രഹാം, സജി പായിക്കാട്ടേത്ത് എന്നിവർ പ്രസംഗിച്ചു. രജത ജൂബിലി ഭവനനിർമാണ പദ്ധതി, ചികിത്സാസഹായം, അന്നദാനപദ്ധതി, വിവാഹ സഹായ പദ്ധതി എന്നിവയുടെ ഉദ്ഘാടനം മാർ ക്ലീമിസ് ബാവ നിർവഹിച്ചു. ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്, ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ബിഷപ്പ് ജോസഫ് മാർ തോമസ്, ബിഷപ്പ് സാമുവൽ മാർ ഐറേനിയോസ്, ബിഷപ്പ് വിൻസെന്റ് മാർ പൗലോസ്, ബിഷപ്പ് യൂഹാനോൻ മാർ തിയോഡോസിയൂസ്, ബിഷപ്പ് ഗീവർഗീസ് മാർ മക്കാറിയോസ്, ബിഷപ്പ് തോമസ് മാർ യൗസേബിയോസ്, ബിഷപ്പ് മാത്യൂസ് മാർ പോളിക്കാർ പോസ്, ബിഷപ്പ് ആന്റണി മാർ സിൽവാനോസ്, ബിഷപ്പ് യൂഹാനോൻ മാർ ക്രിസോസ്റ്റം, ബിഷപ്പ് ഡോ. സ്റ്റാൻലി റോമൻ, ബിഷപ്പ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ബിഷപ്പ് റവ. സാബു കോശി മലയിൽ, ബിഷപ്പ് ഏബ്രഹാം മാർ എപ്പിഫാനിയോസ്, ബിഷപ്പ് തോമസ് മാർ തിമോത്തിയോസ്, മന്ത്രി സജി ചെറിയാൻ, കൊടിക്കുന്നിൽ സുരേഷ് എംപി, പി.ജെ. കുര്യൻ, എം. മുരളി, ഡോ. മത്തായി കടവിൽ ഒഐസി, ഡോ. മാത്യു ജേക്കബ് തിരുവാലിൽ, കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് സംസ്ഥാന സെക്രട്ടറി സി.ടി. വർഗീസ്, മജീഷ്യൻ സമാജ്, സ്വാതന്ത്ര്യസമര സേനാനി ഗംഗാധ ര പണിക്കർ, മദർ ലിഡിയ ഡി എം, മദർ സാന്ദ്ര എസ്ഐസി, മദർ അഞ്ജലി, മദർ കാ രുണ്യ, മദർ അനില ക്രസ്റ്റി ദർ തമിം, മദർ ക്രിസ്റ്റി അരയ്ക്കാത്തോട്ടം, മദർ അന്നമ്മ, ബ്രദർ ഡൊമിനിക് തുടങ്ങിയവർ പങ്കെടുത്തു.
Image: /content_image/India/India-2023-01-29-07:43:00.jpg
Keywords: ഗ്രേഷ്യ

20470
Category: 1
Sub Category:
Heading: ന്യൂയോർക്കിലെ ഭ്രൂണഹത്യ അനുകൂല സാത്താനിക ശിൽപ്പത്തിനെതിരെ വ്യാപക പ്രതിഷേധം
Content: ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്കിലെ ഒരു കോടതി കെട്ടിടത്തിന് മുകളിൽ എട്ടടി ഉയരമുള്ള ഭ്രൂണഹത്യ അനുകൂല സ്വർണ്ണ ശില്പം സ്ഥാപിച്ചതിൽ പ്രതിഷേധം ശക്തമാകുന്നു. 'സാത്താനികം' എന്നാണ് ഫോക്സ് ന്യൂസ് ചാനൽ 'നൗ' എന്ന് പേരിട്ടിരിക്കുന്ന പ്രതിമയെ വിശേഷിപ്പിച്ചത്. പാക്കിസ്ഥാനിൽ ജനിച്ച ഷാസിയ സിക്കന്ദറാണ് കൊമ്പുകളുള്ള സ്ത്രീ രൂപത്തിലുള്ള പ്രതിമ നിർമിച്ചത്. ഭ്രൂണഹത്യയ്ക്കു പിന്തുണ നൽകുന്നതിന്റെയും, സ്ത്രീ ശാക്തീകരണത്തിന്റെയും പ്രതീകമാണ് പ്രതിമയെന്നാണ് ഷാസിയയുടെ വാദം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കാഴ്ചപ്പാടുകൾക്ക് പൊതുസ്ഥലങ്ങളിൽ ഇടം നൽകുക എന്ന ലക്ഷ്യമാണ് പ്രതിമ സ്ഥാപിച്ചതിന് പിന്നിലുള്ളതെന്നും ഇയാൾ പറയുന്നു. ഭ്രൂണഹത്യയെ അനുകൂലിച്ചിരുന്ന സുപ്രീംകോടതി ജസ്റ്റിസായിരുന്ന റൂത്ത് ബാഡർ ജിൻസ്ബർഗിന്റെ മരണവും, അമേരിക്കയിൽ ഭ്രൂണഹത്യ നിയമവിധേയമാക്കിയ റോ വെസ് വേഡ് റദ്ദാക്കിയതും ഭ്രൂണഹത്യ വാദികൾക്ക് വലിയ തിരിച്ചടിയായിരുന്നു. സ്ത്രീകളുടെ പ്രതിരോധം ഈ സമയത്ത് ആവശ്യമാണെന്ന ഷാസിയയുടെ ചിന്തയിലേക്ക് ശ്രദ്ധ കൊണ്ടുവരാൻ വേണ്ടിയാണ് നൗ എന്ന പേര് ശില്പത്തിന് നൽകിയതെന്നു റിപ്പോർട്ടിൽ പറയുന്നു. ഫോക്സ് അവതാരകൻ ടക്കർ കാൾസൺ ഇതിനെ പൈശാചികം എന്ന വിശേഷണം നൽകി. പൊതുസ്ഥലങ്ങളിൽ മതം വിലക്കണം എന്ന് വാദിക്കുന്ന സാത്താനിക് ടെമ്പിൾ ഉപയോഗിക്കുന്ന ബാഫോമിറ്റ് എന്ന പ്രതിമയും, ഷാസിയയുടെ കൊമ്പുകൾ ഉള്ള പ്രതിമയും തമ്മിൽ വലിയ സമാനതകൾ ഉണ്ട്. ഭ്രൂണഹത്യയ്ക്ക് വേണ്ടി വലിയ വാദം ഉയർത്തുന്ന സംഘടന കൂടിയാണ് സാത്താനിക് ടെമ്പിൾ. ന്യൂയോർക്ക് നഗരത്തിലെ കോടതി കെട്ടിടത്തിന് മുകളിൽ, മോശയുടെയും, കൺഫ്യൂഷസിന്റെയും ഒക്കെ പ്രതിമകൾക്ക് സമീപമാണ് നൗ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ജൂൺമാസം വരെ കോടതി കെട്ടിടത്തിന് മുകളിൽ ഈ പ്രതിമ കാണും. പിന്നീട് ഇത് പ്രദർശനത്തിനുവേണ്ടി ടെക്സാസ് സംസ്ഥാനത്തെ ഹൂസ്റ്റണിലേക്ക് കൊണ്ടുപോകുമെന്നാണ് പറയുന്നത്. സാത്താനിക ആരാധന പിന്തുടരുന്നവർ ഭ്രൂണഹത്യയെന്ന മാരക തിന്മയെ അന്ധമായി പിന്തുടരുന്നവരാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ സംഭവം.
Image: /content_image/News/News-2023-01-29-19:32:37.jpg
Keywords: സാത്താ

20471
Category: 18
Sub Category:
Heading: പശ്ചിമ ബംഗാൾ ഗവർണർ മിഷണറീസ് ഓഫ് ചാരിറ്റീസ് ആസ്ഥാനം സന്ദർശിച്ചു
Content: കൊൽക്കത്ത: പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് കൊൽക്കത്തിയിൽ മിഷ്ണറീസ് ഓഫ് ചാരിറ്റീസ് ആസ്ഥാനം സന്ദർശിച്ചു. വിശുദ്ധ മദർ തെരേസയുടെ കല്ലറയിൽ ഗവർണർ പുഷ്പചക്രം അർപ്പിച്ചു. പ്രാർത്ഥനയിൽ പങ്കുചേർന്ന അദ്ദേഹം സന്യസ്തരുമായി ഏറെനേരം സംസാരിക്കുകയും ചെയ്തു. വിശുദ്ധ മദർ തെരേസ ദരിദ്രർക്കായി സ്വയം സമർപ്പിക്കുകയായിരിന്നുവെന്നു ഗവർണര്‍ ബോസ് സ്മരിച്ചു. കഴിഞ്ഞ വർഷം നവംബറിലാണ് പശ്ചിമ ബംഗാൾ ഗവർണറായി ബോസ് ചുമതലയേറ്റത്. Tag:CV Ananda Bose WB Governor visits Missionaries of Charity , Msgr. Aldo Berardi, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം
Image: /content_image/India/India-2023-01-30-09:56:57.jpg
Keywords: ചാരിറ്റീ

20472
Category: 18
Sub Category:
Heading: ഗവർണേഴ്സ് കമൻഡേഷൻ സർട്ടിഫിക്കറ്റ് അവാർഡ് മലയാളി വൈദികന്
Content: കോതമംഗലം: വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്ക് നാഗാലാൻഡ് ഗവർണർ നൽകുന്ന ഗവർണേഴ്സ് കമൻഡേഷൻ സർട്ടിഫിക്കറ്റ് അവാർഡ് മലയാളി വൈദികന്. കോതമംഗലം മാലിപ്പാറ സ്വദേശി റവ. ഡോ. ഫ്രാൻസിസ് ചീരങ്കൽ റിപ്പബ്ലിക് ദിനത്തി ൽ നടന്ന ചടങ്ങിൽ ഗവർണർ പ്രഫ. ജഗദീഷ് മുഖിയിൽനിന്ന് അവാർഡ് ഏറ്റുവാങ്ങി. നാഗാലാൻഡിലെ ജലുക്കി സെന്റ് സേവ്യേഴ്സ് കോളജ് പ്രിൻസിപ്പലാണ് ഫാ. ഫ്രാൻസിസ് ചീരങ്കൽ. വിദ്യാഭ്യാസ മേഖലയിൽ നിന്നാണ് അദ്ദേഹത്തെ അവാർഡിനായി പരിഗണിച്ചത്.
Image: /content_image/India/India-2023-01-30-10:06:14.jpg
Keywords: നാഗാലാ

20473
Category: 18
Sub Category:
Heading: കുറവിലങ്ങാട് പള്ളിയിലെ കപ്പൽ പ്രദക്ഷിണം നാളെ
Content: കുറവിലങ്ങാട്: അനുതാപത്തിന്റെയും മാനസാന്തരത്തിന്റെയും ഉപവാസത്തിന്റെയും ചിന്തകളും പ്രവൃത്തികളും സമ്മാനിക്കുന്ന മൂന്ന് നോമ്പ് തിരുനാളിന് കുറവിലങ്ങാട് പള്ളിയിൽ കൊടിയേറിയതോടെ കപ്പൽ പ്രദക്ഷിണം നാളെ. മൂന്ന് നോമ്പിന്റെ പ്രധാനദിനമായ നാളെയാണ് കപ്പലോട്ടത്തിന് നാട് ആതിഥ്യമരുളുന്നത്. പാരമ്പര്യവിശ്വാസങ്ങൾക്ക് പിൻബലമേകി കടപ്പൂർ നിവാസികളാണ് കപ്പൽ സംവഹിക്കുന്നത്. യോനാ പ്രവാചകന്റെ നിനവേ യാത്രയെ അനുസ്മരിപ്പിക്കുന്ന കപ്പൽ പ്രദക്ഷിണം ആയിരങ്ങൾക്ക് പുത്തൻ ആത്മീയത സമ്മാനിക്കും. നാളെ ഉച്ചകഴിഞ്ഞ് ഒന്നിനാണ് കപ്പൽ പ്രദക്ഷിണത്തിന് തുടക്കമാകുക. ഉപവാസത്തിന്റെയും പ്രാർത്ഥനയുടെയും പശ്ചാത്താപത്തിന്റെയും നേരനുഭവം സമ്മാനിക്കുന്ന കപ്പൽ പ്രദക്ഷിണവും ആന അകമ്പടിയുള്ള പ്രദക്ഷിണവും കുറവിലങ്ങാടിന്റെ മാത്രം പ്രത്യേകതയാണ്.
Image: /content_image/India/India-2023-01-30-10:24:28.jpg
Keywords: കുറവില

20474
Category: 10
Sub Category:
Heading: മനോഹരമായ വാക്കുകളല്ല, അപരന്റെ പ്രശ്നങ്ങളിലേക്ക് കടന്നുചെല്ലുന്ന ജീവിക്കുന്ന വിശ്വാസമാണ് ആവശ്യം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാൻ സിറ്റി: പുറം മോടികളോ, മനോഹരമായ വാക്കുകളോ അല്ല സഭയിലും സമൂഹത്തിലും ഇന്ന് ആവശ്യമെന്നും മറിച്ച്, മറ്റുള്ളവരുടെ പ്രശ്നങ്ങളിലേക്ക് കടന്നുചെന്ന് അവയ്ക്ക് പരിഹാരം കാണാൻ സഹായിക്കുന്ന ജീവിക്കുന്ന വിശ്വാസമാണ് നമുക്ക് വേണ്ടതെന്നും ഫ്രാന്‍സിസ് പാപ്പ. ജനുവരി 25ന് വിശുദ്ധ പൗലോസിന്റെ മാനസാന്തരത്തിന്റെ തിരുനാൾ ദിനത്തിൽ ക്രൈസ്തവ ഐക്യത്തിനായുള്ള പ്രാർത്ഥനാവാരത്തിന്റെ അവസാനദിന ആഘോഷവുമായി ബന്ധപ്പെടുത്തി നടത്തിയ സായാഹ്നപ്രാർത്ഥനകൾക്കിടയിൽ നൽകിയ പ്രഭാഷണത്തിലാണ് ഫ്രാൻസിസ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. സമ്പത്തോ, അധികാരമോ, സ്ഥാനമാനങ്ങളോ പരിഗണിച്ച്, മറ്റുള്ളവർക്കുള്ള പ്രാധാന്യവും പരിഗണനയും നിശ്ചയിക്കാതെ, ദൈവത്തിന്റേതായ നീതിബോധത്തോടെയും നിർമ്മലമായ മനഃസാക്ഷിയോടെയും മറ്റുള്ളവരെ പരിഗണിക്കാൻ സാധിക്കണം. അവിടെ സഹനങ്ങളിലൂടെ, ദാരിദ്ര്യത്തിലൂടെ, അവമതികളിലൂടെ കടന്നുപോകുന്ന ദൈവം സ്നേഹിക്കുന്ന മനുഷ്യരെ കരുതാൻ സാധിക്കണം. തിരുത്തലുകൾ അംഗീകരിക്കാൻ തയ്യാറാകണം. സഭാജീവിതത്തിലാകട്ടെ, വ്യക്തിജീവിതങ്ങളിലാകട്ടെ, ശാസനകളും തിരുത്തലുകളും അംഗീകരിക്കുകയെന്നത് ഒരു വലിയ പദ്ധതിയുടെ ഒരു ഭാഗം മാത്രമാണ്. ഇതിന്റെ രണ്ടാമത്തെ, ഒരുപക്ഷേ പ്രധാനപ്പെട്ട ഒരു ഭാഗം എന്നത്, മാനസാന്തരവും, ജീവിതപരിവർത്തനവുമാണ്. തെറ്റുകൾ കണ്ടെത്തുവാൻ മാത്രമല്ല, അവ പരിഹരിക്കാനും ദൈവം ആവശ്യപ്പെടുന്നുണ്ട്. ദൈവകൃപയാണ് മാറ്റങ്ങൾക്ക് സ്രോതസ്സായി നിൽക്കുന്നത്. വിശുദ്ധ പൗലോസിന്റെ ജീവിതവും ഇതുതന്നെയാണ് നമുക്ക് കാണിച്ചുതരുന്നത്. യേശുവിൽ വിശ്വസിച്ച ക്രൈസ്തവർക്കു എതിരെ പുറപ്പെടുന്ന വിശുദ്ധന്റെ ജീവിതത്തിൽ രക്ഷകനായ ക്രിസ്തുവിന്റെ ശക്തമായ ഇടപെടലുണ്ടാകുമ്പോഴാണ്, ജനതകളുടെ അപ്പസ്തോലനായി വിശുദ്ധ പൗലോസ് മാറുന്നത്. ദൈവത്തിന് എല്ലാം സാധ്യമാണെന്നും, അവനോടൊത്ത് ഒരുമിച്ച് നിന്നാൽ നമുക്കും അത് സാധ്യമാകുമെന്നും നാം ഓർക്കണം. പരിവർത്തനത്തിന് സാമൂഹികമായ, സഭാപരമായ ഒരു ഭാവമുണ്ട്. എല്ലാറ്റിനും ദൈവത്തിൽ ആശ്രയിക്കുന്നവരാകണം. ഒരേ കരുണയാണ് നമുക്ക് ആവശ്യമെന്നും, ദൈവത്തിന്റെ കൃപ നമുക്ക് ആവശ്യമുണ്ടെന്നും മനസ്സിലാക്കി മുന്നേറാൻ നമുക്ക് സാധിക്കണമെന്നും പാപ്പ പറഞ്ഞു. സഭയിലാകട്ടെ സമൂഹത്തിലാകട്ടെ, തെറ്റുകൾ മനസ്സിലാക്കാൻ സാധിക്കുന്നതും, അത് ദൈവവിശ്വാസത്തിന്റെ സഹായത്തോടെ തിരുത്തി മാനസാന്തരത്തിന്റെയും പരിവർത്തനത്തിന്റെയും പാതയിലൂടെ നടക്കുവാൻ നമുക്ക് സാധിക്കണം. ബെനഡിക്ട് പതിനാറാമൻ പാപ്പ ദേവൂസ് കാരിത്താസ് എസ്ത്, (ദൈവം സ്നേഹമാകുന്നു) എന്ന തന്റെ ചാക്രിക ലേഖനത്തിൽ എഴുതിയതുപോലെ, ദൈവവുമായുള്ള ആഴത്തിലുള്ള ഒരു അടുപ്പത്തിൽനിന്നുകൊണ്ടേ പരിശുദ്ധാത്മാവിൽ ഒരുമിച്ച് വളരുവാനും പരിവർത്തനം ചെയ്യപ്പെടുവാനും സാധിക്കുകയുള്ളൂ. അങ്ങനെ നമ്മുടെ കണ്ണുകളിലൂടെയും, മനോവികാരങ്ങളിലൂടെയും എന്നതിനേക്കാൾ, യേശുവിന്റെ കാഴ്ചപ്പാടിലൂടെ മറ്റുള്ളവരെ കാണാനും, അവന്റെ സുഹൃത്തുക്കളെ നമ്മുടെ സുഹൃത്തുക്കളായി കാണാനും നമുക്ക് സാധിക്കുമെന്നും (Deus caritas est, 18) പാപ്പ പറഞ്ഞു.
Image: /content_image/News/News-2023-01-30-11:21:15.jpg
Keywords: പാപ്പ