Contents
Displaying 20091-20100 of 25031 results.
Content:
20485
Category: 18
Sub Category:
Heading: ദൈവദാസൻ ഫോർത്തുനാത്തൂസിന്റെ രൂപതാതല നാമകരണ നടപടികള്‍ക്ക് സമാപനം
Content: കാഞ്ഞിരപ്പള്ളി: സകലരും വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടിരിക്കുന്നുവെന്ന വിശ്വാസ ബോധ്യത്തിൽ മഹനീയമായ സുവിശേഷ സാക്ഷ്യം നൽകുവാൻ ദൈവദാസൻ ബ്രദർ ഫോർത്തുനാത്തൂസിന് കഴിഞ്ഞുവെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. ദൈവദാസൻ ഫോർത്തുനാത്തൂസ് തൻ ഹേയ്സറിനെ വിശുദ്ധ പദവിയിലേക്കുയർത്തുന്ന നാമകരണ നടപടികളുടെ രൂപതാതല സമാപനത്തോടനുബന്ധിച്ച് സന്ദേശം നൽകുകയായിരുന്നു മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ മാർ മാത്യു അറയ്ക്കലിന്റെ മുഖ്യ കാർമികത്വത്തിലുള്ള വിശുദ്ധ കുർബാനയോടെ നടപടിക്രമങ്ങൾ ആരംഭിച്ചു. തുടർന്ന് രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്റെ അധ്യക്ഷതയിൽ കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്റർ കോൺഫറൻസ് ഹാളിൽ ഔദ്യോഗിക സമാപന കർമം നടത്തി. ഇതിനോടനുബന്ധിച്ച് വിദഗ്ധരടങ്ങുന്ന നാമകരണ കോടതിയുടെയും ദൈവശാസ്ത്ര ചരിത്ര കമ്മീഷനുകളുടെയും റിപ്പോർട്ടും അനുബന്ധ രേഖകളും റോമിലേക്ക് അയയ്ക്കുന്നതിനായി സമർപ്പിച്ചു. ജർമനിയിലെ ബർലിനിൽ 1918ൽ ജനിച്ച ബ്രദർ ഫോർത്തുനാത്തൂസ് 1936ൽ ഓർഡർ ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ് സന്യാസ സമൂഹാംഗമായി വ്രതവാഗ്ദാനം ചെ യ്തു. 1969ൽ കട്ടപ്പനയിലെത്തിയ ബ്രദർ രോഗീ ശുശ്രൂഷയ്ക്കായി ഡിസ്പെൻസറി ആരംഭിച്ചു.പ്രസ്തുത ഡിസ്പെൻസറി സെന്റ് ജോൺസ് ആശുപത്രിയായി പിന്നീട് വളർന്നു. വേദനയനുഭവിക്കുന്നവരുൾപ്പെടെയുള്ള സഹോദരങ്ങളിൽ ദൈവസാന്നിധ്യം തിരിച്ചറിഞ്ഞ് ശുശ്രൂഷിച്ച ബദർ ഫോർത്തുനാത്തൂസ് അനേകർക്ക് ആശ്വാസമായി. അഗതികൾക്കും അശരണർക്കും സ്നേഹസാന്ത്വനമാകുവാൻ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ് സന്യാസിനി സമൂഹം 1977ൽ സ്ഥാപിച്ച ബ്രദർ ഫോർത്തുനാത്തൂസിന്റെ ജീവിത മാതൃക അനേകർക്ക് പ്രചോദനമേകുന്നുണ്ട്. നിത്യ സമ്മാനത്തിനായി 2005ൽ വിളിക്കപ്പെട്ട ബ്രദർ ഫോർത്തുനാത്തുസിനെ 2014 നവംബർ 22ന് കട്ടപ്പന ഫൊറോന പള്ളിയിൽവെച്ച് രൂപതാധ്യക്ഷനായിരുന്ന മാർ മാത്യു അറയ്ക്കൽ ദൈവദാസനായി പ്രഖ്യാപിക്കുകയും രൂപത തല നടപടിക്രമങ്ങൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. നാമകരണ കോടതി നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിനെ തുടർന്ന് 2022 ഡിസംബർ 15ന് കട്ടപ്പന സെന്റ് ജോൺ ഓഫ് ഗോഡ്സ് ബ്രദേഴ്സ് സെമിത്തേരിയിലെ കബറിടം തുറന്ന് മെഡിക്കൽ ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ ഭൗതികാവശിഷ്ടം പരിശോധിച്ച് സെന്റ് ജോൺ ഓഫ് ഗോഡ് ബ്രദേഴ്സ് ചാപ്പലിൽ പുനർസംസ്കരിച്ചിരിന്നു.
Image: /content_image/India/India-2023-02-01-10:55:00.jpg
Keywords: നാമകരണ

20486
Category: 18
Sub Category:
Heading: ബൈബിള്‍ അവഹേളിച്ച സംഭവത്തില്‍ സാമൂഹിക രാഷ്ട്രീയ നേതൃത്വങ്ങളുടെ മൗനം ഭീതിജനകം: കത്തോലിക്ക കോൺഗ്രസ്
Content: കൊച്ചി: കാസർഗോഡ് സ്വദേശി ബൈബിളിനെ അവഹേളിക്കുകയും എണ്ണയൊഴിച്ചു കത്തിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവം അപലപനീയവും ആശങ്കാജനകവുമാണെന്നു കത്തോലിക്ക കോൺഗ്രസ് കേന്ദ്ര സമിതി. സർക്കാർ സ്ഥാപനത്തിൽ പുൽക്കൂട് ഒരുക്കി എന്ന കാരണത്താൽ ക്രിസ്തുമസ് ദിനങ്ങളിൽ പുൽക്കൂട്ടിലെ പുണ്യ രൂപങ്ങൾ എടുത്തുകൊണ്ടു പോയയാൾ തന്നെ വീണ്ടും ഇത്തരം പ്രവൃത്തിയുമായി എത്തിയത് സംശയത്തോടുകൂടിയേ കാണാനാകൂ. പ്രസ്തുത സംഭവത്തെ അപലപിക്കാൻ സാമൂഹിക രാഷ്ട്രീയ നേതൃത്വങ്ങളും മറ്റു സമുദായങ്ങളും ഇനിയും മുന്നോട്ടുവരാത്തതും ഏറെ ഭീതിജനകമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ അറസ്റ്റ് മാത്രമല്ല വേണ്ടത്. കുറ്റവാളിക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുകയും വേണമെന്നും കത്തോലിക്ക കോൺഗ്രസ് കേന്ദ്ര സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി രാജീവ് ജോസഫ്, ട്രഷറർ ഡോ. ജോബി കാക്കശേരി, കേന്ദ്ര - രൂപത ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു. Tag: Kasargod native Mustafa burned Bible, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം
Image: /content_image/India/India-2023-02-01-11:37:40.jpg
Keywords: കാസർ

20487
Category: 1
Sub Category:
Heading: ആവേശകരമായ സ്വീകരണം ഏറ്റുവാങ്ങി ഫ്രാൻസിസ് പാപ്പ കോംഗോയില്‍
Content: വത്തിക്കാന്‍ സിറ്റി: തന്റെ 40-ാമത് അപ്പസ്തോലിക വിദേശ സന്ദര്‍ശനത്തിന്റെ ഭാഗമായി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എത്തിയ ഫ്രാന്‍സിസ് പാപ്പയ്ക്കു ലഭിച്ചത് ആവേശകരമായ സ്വീകരണം. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2:33 ന് കോംഗോയുടെ തലസ്ഥാനമായ കിൻഷാസയിലെ “എൻജിലി” അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം ഇറങ്ങിയ പാപ്പയെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി ജീൻ മൈക്കലിന്റെ നേതൃത്വത്തില്‍ വലിയ സംഘം നിലയുറപ്പിച്ചിരിന്നു. പാപ്പയെ അഭിവാദ്യം ചെയ്യാൻ കിൻഷാസയിലെ എൻജിലി വിമാനത്താവള പരിസരത്തു വലിയ ജനകൂട്ടമുണ്ടായിരിന്നുവെന്നതും ശ്രദ്ധേയമാണ്. പരമ്പരാഗത വേഷത്തിലെത്തിയ ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും പാപ്പയ്ക്ക് പൂച്ചെണ്ടും പതാകയും നൽകി സ്വീകരിച്ചു. എൻ ഡോളോ എയർപോർട്ടിൽ നിന്ന് പ്രസിഡൻഷ്യൽ വസതിയിലേക്കുള്ള അഞ്ച് മൈൽ റോഡിന് ഇരുവശവും ആയിരക്കണക്കിന് ജനങ്ങള്‍ പതാകകൾ വീശി ആഹ്ലാദ പ്രകടനം നടത്തിയിരിന്നു. നയതന്ത്രജ്ഞർ, സിവിൽ സമൂഹത്തിന്റെ പ്രതിനിധികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നതിന് മുന്‍പ് ഫ്രാൻസിസ് പാപ്പ, പ്രസിഡന്റ് ഫെലിക്സ് ഷികെഡിയുമായി സ്വകാര്യമായി കൂടിക്കാഴ്ച നടത്തി. ഈ രാജ്യത്തെയും ഈ ഭൂഖണ്ഡത്തെയും മറക്കരുതെന്നും നൂറ്റാണ്ടുകളായി തദ്ദേശവാസികൾക്ക് ദോഷകരമായി സംഭവിച്ച വിനാശകരമായ കാര്യങ്ങൾ ലോകം അംഗീകരിക്കട്ടെയെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. പതിറ്റാണ്ടുകളായി ഈ രാജ്യത്തെ അടയാളപ്പെടുത്തുകയും ദശലക്ഷക്കണക്കിന് മരണങ്ങൾക്ക് കാരണമാവുകയും ചെയ്ത രക്തച്ചൊരിച്ചിലിനോട് നമുക്ക് പൊരുത്തപ്പെടാൻ കഴിയില്ല. ഇവിടെ ഉണ്ടായിരിക്കാൻ താന്‍ വളരെയധികം ആഗ്രഹിച്ചുവെന്നും ഒടുവിൽ ഇവിടെ വന്നത് കത്തോലിക്കാ സഭയുടെ സാമീപ്യവും വാത്സല്യവും സാന്ത്വനവും നൽകാനാണെന്നും പാപ്പ പറഞ്ഞു. ഇന്നു ഫെബ്രുവരി 1 ന് കിൻഷാസയിൽ ലക്ഷകണക്കിന് വിശ്വാസികള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന വിശുദ്ധ കുർബാനയില്‍ പാപ്പ പങ്കെടുക്കും. തുടർന്ന് പാപ്പ രാജ്യത്തിന്റെ കിഴക്കൻ ഭാഗത്ത് നിന്നുള്ള അക്രമത്തിന് ഇരയായവരുമായും കൂടിക്കാഴ്ച നടത്തും. 1980ലും 1985ലും സന്ദർശിച്ച വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പാത പിന്തുടർന്ന് ജനുവരി 31 മുതൽ ഫെബ്രുവരി 3 വരെയാണ് പരിശുദ്ധ പിതാവ് കോംഗോ സന്ദർശിക്കുന്നത്. പാപ്പയോടൊപ്പം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിന്‍, സുവിശേഷവൽക്കരണത്തിനായുള്ള തിരുസംഘത്തിന്റെ അധ്യക്ഷന്‍ കർദ്ദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെ, വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഘർ, സഭൈക്യത്തിനായുള്ള ഡിക്കാസ്റ്ററി പ്രിഫെക്റ്റ് കർദിനാൾ കുർട്ട് കോച്ച് എന്നിവരും പാപ്പയെ അനുഗമിക്കുന്നുണ്ട്. Tag: Pope Francis arrived in the Democratic Republic of Congo, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം
Image: /content_image/News/News-2023-02-01-12:23:54.jpg
Keywords: കോംഗോ

20488
Category: 14
Sub Category:
Heading: ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ സ്മരണാർത്ഥം വത്തിക്കാൻ സ്റ്റാമ്പ് പുറത്തിറക്കി
Content: വത്തിക്കാന്‍ സിറ്റി: നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട ബെനഡിക് പതിനാറാമൻ മാർപാപ്പയുടെ സ്മരണാർത്ഥം വത്തിക്കാൻ തപാൽ വകുപ്പിന്റെ കീഴിലുള്ള സ്റ്റാമ്പുകൾക്കും, നാണയങ്ങൾക്കും വേണ്ടിയുള്ള വിഭാഗം സ്റ്റാമ്പ് പുറത്തിറക്കി. പാപ്പ മരണപ്പെട്ട് ഒരു മാസം തികഞ്ഞ ഇന്നലെ ജനുവരി 31നാണ് സ്റ്റാമ്പ് പുറത്തിറക്കിയത്. ഉത്തര ഇറ്റലിയിലെ ഓസ്റ്റാ വാലിയിൽ മാർപാപ്പ അവധിക്കാലം ചെലവഴിക്കുന്നതിനിടയിൽ എടുത്ത ചിത്രമാണ് സ്റ്റാമ്പില്‍ ഉപയോഗിച്ചിരിക്കുന്നത്. പാപ്പയ്ക്കു പരിശുദ്ധ കന്യകാമറിയത്തോടുള്ള ഭക്തിയാണ് സ്റ്റാമ്പിന്റെ പ്രമേയം. പരിശുദ്ധ കന്യകാമറിയത്തോട് മാർപാപ്പയ്ക്കു ഉണ്ടായിരുന്ന മാധ്യസ്ഥ ഭക്തിയുടെ ഓർമ്മയ്ക്കായാണ് ഇത്തരം ഒരു സ്റ്റാമ്പ് പുറത്തിറക്കിയതെന്ന് അധികൃതർ പത്രക്കുറിപ്പിൽ പ്രസ്താവിച്ചു. ബെൽജിയത്തിലാണ് 1,05,000 സ്റ്റാമ്പുകൾ അച്ചടിച്ചത്. ഒരു സ്റ്റാമ്പിന്റെ വില 1.36 ഡോളറാണ്. വത്തിക്കാന്റെ സ്റ്റാമ്പ്, നാണയ വിഭാഗം എന്തെങ്കിലും പ്രത്യേക പരിപാടികളുമായി ബന്ധപ്പെട്ടോ, വർഷങ്ങളുമായി ബന്ധപ്പെട്ടോ സ്റ്റാമ്പുകളും, നാണയങ്ങളും, മെഡലുകളും അടക്കം പുറത്തിറക്കാറുണ്ട്. ഇത് പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വില്പനയ്ക്ക് കൊണ്ടുപോകുകയാണ് പതിവ്. ഇവയില്‍ നിന്നു ലഭിക്കുന്ന തുക ഉപവി പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെക്കാറുണ്ട്. ബെനഡിക്ട് പാപ്പ ആഗോളതലത്തില്‍ ഒത്തിരിയേറെ സ്വാധീനിക്കപ്പെട്ട വ്യക്തിയായതിനാല്‍ സ്റ്റാമ്പ് അതിവേഗം വിറ്റുപോകുമെന്ന് തന്നെയാണ് അധികൃതരുടെ പ്രതീക്ഷ. കഴിഞ്ഞവർഷം ജൂൺ മാസം യുക്രൈനിൽ സമാധാനം ആഹ്വാനവുമായി ഇറക്കിയ വെള്ളിമെഡലിൽ നിന്നും കിട്ടിയ ലാഭം യുദ്ധക്ലേശങ്ങൾ അനുഭവിക്കുന്നവർക്ക് സഹായം നൽകാനാണ് ഉപയോഗിക്കപ്പെട്ടത്. 54 ഡോളർ വിലയുണ്ടായിരുന്ന മെഡലിന്റെ ഒരു ഭാഗത്ത് യുദ്ധത്തിൽ നിന്ന് പലായനം ചെയ്യുന്ന ഒരു കുടുംബത്തെയും, മറുഭാഗത്ത് ഒരു പ്രാവിനെയും, ഒരു ഒലിവ് ചില്ലയുമാണ് ചിത്രീകരിച്ചിരുന്നത്. സ്റ്റാമ്പ്, നാണയ വിഭാഗത്തിന് വത്തിക്കാൻ മ്യൂസിയത്തിലും പ്രദർശനത്തിനുവേണ്ടി ഒരു ഇടം നൽകിയിട്ടുണ്ട്. Tag: Vatican issues stamp to honor Pope Benedict XVI, Pope Benedict XVI malayalam, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-01-14:55:38.jpg
Keywords: സ്റ്റാമ്പ

20489
Category: 13
Sub Category:
Heading: ചൈനീസ് ജനതയുടെ മനം കവര്‍ന്ന പ്രിയ വൈദികന്‍ ‘ചെന്‍ ഫാ-യി’ക്ക് യാത്രാമൊഴി
Content: ബെയ്ജിംഗ്: ചെന്‍ ഫാ-യി എന്ന പേരില്‍ ചൈന മുഴുവന്‍ അറിയപ്പെട്ടിരുന്ന സൊസൈറ്റി ഓഫ് സെന്റ് കൊളംബന്‍ സന്യാസ സമൂഹത്തിന്റെ മുന്‍ സുപ്പീരിയര്‍ ജനറലായിരുന്ന ഐറിഷ് വൈദികന്‍ ഫാ. ടോമി മര്‍ഫിക്ക് രാജ്യത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. കഴിഞ്ഞ കുറച്ചു നാളുകളായി അസുഖബാധിതനായി കിടപ്പിലായിരുന്ന ഫാ. മര്‍ഫി ദനഹാ തിരുനാള്‍ ദിനമായ ജനുവരി 6 ശനിയാഴ്ചയാണ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. മഹാനായ ദൈവശാസ്ത്രജ്ഞനും, തിരുസഭയുടെ വേദപാരംഗതരില്‍ ഒരാളുമായ വിശുദ്ധ തോമസ് അക്വിനാസിന്റെ ഓര്‍മ്മ തിരുനാള്‍ ദിനമായ ജനുവരി 28ന് ഹോങ്കോങ്ങില്‍ നടന്ന മൃതസംസ്കാര ശുശ്രൂഷകളില്‍ നിരവധി പേര്‍ പങ്കുചേര്‍ന്നു. സമൂഹത്തിന്റെ പുരോഗതിയ്ക്ക് വേണ്ടി രാപ്പകല്‍ കഠിനാധ്വാനം ചെയ്ത വ്യക്തിയായിരിന്നു അദ്ദേഹം. ഫാ. ടോമിയോടുള്ള ചൈനീസ് ജനതയുടെ ആദരസൂചകമായി അദ്ദേഹത്തിന്റെ ചിത്രങ്ങളും, പ്രസംഗങ്ങളും, അനുസ്മരണ സന്ദേശങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോഴും പങ്കുവെയ്ക്കപ്പെടുകയാണ്. ഫാ. ചെന്‍-ഫായിയുടെ നിര്യാണം പ്രാദേശിക സഭയെയും, ഭൂഖണ്ഡത്തില്‍ അദ്ദേഹവുമായി പരിചയമുള്ള എല്ലാവരേയും സംബന്ധിച്ചിടത്തോളം ഒരു തീരാനഷ്ടം തന്നെയാണെന്നു ഹോങ്കോങ്ങ് രൂപത മെത്രാനായ സ്റ്റീഫന്‍ ചൌ സൊ യാന്‍ അനുസ്മരിച്ചു. ഒരു വൈദികന്‍ എന്ന നിലയില്‍ അദ്ദേഹം കാണിച്ചിരുന്ന തീക്ഷ്ണതയും, എളിമയും, സാംസ്കാരിക തുറവിയും ആദരണീയമാണെന്നും, സ്വര്‍ഗ്ഗത്തിലിരുന്ന്‍ നമുക്ക് വേണ്ടി അദ്ദേഹം മാധ്യസ്ഥം വഹിക്കുമെന്നും ബിഷപ്പ് സ്റ്റീഫന്‍ ചൌ സൊ യാന്‍ പറഞ്ഞു. ഹോങ്കോങ്ങ് മുന്‍ മെത്രാന്‍ കര്‍ദ്ദിനാള്‍ ജോണ്‍ ടോങ് ഹോണ്‍, സഹായ മെത്രാന്‍ ജോസഫ് ഹാ ചി-ഷിങ് തുടങ്ങിയവരും ഹോങ്കോങ് രൂപതയില്‍ നിന്നുള്ള 25 വൈദികരും, നൂറുകണക്കിന് ആളുകളും അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുത്തു. ഫാ. ടോണി മര്‍ഫിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളിലെ ഫോട്ടോകളും അന്ത്യശുശ്രൂഷാ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 1949 ഓഗസ്റ്റ് 3-ന് അയര്‍ലന്‍ഡിലെ മേയോ കൗണ്ടിയിലെ കാസില്‍ബാറിലാണ് ഫാ. ടോമി ജനിച്ചത്. മിഷ്ണറി സൊസൈറ്റി ഓഫ് സെന്റ് കൊളംബ സമൂഹത്തിൽ ചേര്‍ന്ന അദ്ദേഹം കൊറിയ, തായ്‌വാന്‍, ഹോങ്കോങ്ങ്, ചൈന എന്നിവിടങ്ങളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. തന്റെ ജീവിതത്തിലുടനീളം ഫാ. മര്‍ഫിക്ക് രാജ്യത്തെ സമൂഹത്തോട് പ്രത്യേക അടുപ്പം കാത്തുസൂക്ഷിച്ചിരിന്നു. അതുകൊണ്ട് ചൈനീസ് പേരില്‍ അറിയപ്പെടുവാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്. 2006 മുതല്‍ മിഷ്ണറി സൊസൈറ്റി ഓഫ് കൊളംബായുടെ സുപ്പീരിയര്‍ ജനറലായും, വേള്‍ഡ് കമ്മ്യൂണിറ്റി ഫോര്‍ ക്രിസ്റ്റ്യന്‍ മെഡിറ്റേഷന്‍ (ഹോങ്കോങ്ങ്) ന്റെ ആത്മീയ ഉപദേഷ്ടാവുമായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്.
Image: /content_image/News/News-2023-02-01-16:27:30.jpg
Keywords: മിഷ്ണ

20490
Category: 1
Sub Category:
Heading: വിശുദ്ധ നാട്ടിലെ ക്രൈസ്തവര്‍ക്കു നേരെയുള്ള യഹൂദ മൗലീകവാദികളുടെ ആക്രമണത്തെ അപലപിച്ച് ക്രിസ്ത്യന്‍ നേതാക്കള്‍
Content: ജെറുസലേം: വിശുദ്ധ നാട്ടിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയില്‍ യഹൂദ മൗലീകവാദികള്‍ നടത്തിയ ആക്രമണത്തെ അപലപിച്ചുകൊണ്ട് വിശുദ്ധ നാട്ടിലെ ക്രിസ്ത്യന്‍ നേതാക്കള്‍. നഗരത്തിനു മേല്‍ യഹൂദ സ്വഭാവം അടിച്ചേല്‍പ്പിക്കുകയെന്നതാണ് ആക്രമണത്തിന്റെ പിന്നിലെ ലക്ഷ്യമെന്ന് ക്രിസ്ത്യന്‍ നേതാക്കള്‍ ആരോപിച്ചു. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഇസ്രായേലി പതാകയും ഭീഷണിപ്പെടുത്തുന്ന മുദ്രാവാക്യങ്ങളുമായി തിരുക്കല്ലറ പള്ളിയിലേക്കുള്ള റോഡില്‍ സ്ഥിതി ചെയ്യുന്ന അര്‍മേനിയന്‍ റെസ്റ്റോറന്റില്‍ അതിക്രമിച്ച് കയറിയ അക്രമികള്‍ കസേരകള്‍ വലിച്ചെറിയുകയായിരുന്നു. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അക്രമികളില്‍ ഒരാള്‍ റെസ്റ്റോറന്റിന് പുറത്ത് തടിച്ചു കൂടിയിരുന്നവര്‍ക്കെതിരെ ഒരുതരം അജ്ഞാത ദ്രാവകം സ്പ്രേ ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്. സംഭവസ്ഥലത്തെത്തിയ പോലീസ് അക്രമികളെ പിരിച്ചു വിട്ടതല്ലാതെ ആരെയും അറസ്റ്റ് ചെയ്തില്ല. യാതൊരു പ്രകോപനവും കൂടാതെയുള്ള ഈ ആക്രമണം മേഖലയിലെ താമസക്കാര്‍ക്കും, കച്ചവടക്കാര്‍ക്കും, സന്ദര്‍ശകര്‍ക്കുമിടയില്‍ ഭീതിപരത്തിയിട്ടുണ്ടെന്ന്‍ വിശുദ്ധ നാട്ടിലെ വിവിധ സഭകളുടെ നേതാക്കളുടെ കൂട്ടായ്മയായ അസ്സംബ്ലി ഓഫ് കത്തോലിക്ക് ഓര്‍ഡിനറീസ് പുറത്തുവിട്ട സംയുക്ത പ്രസ്താവനയില്‍ പറയുന്നു. വിശുദ്ധ നാട്ടിലെ ക്രിസ്ത്യന്‍ സമൂഹത്തിനും, വിശ്വാസ പ്രതീകങ്ങള്‍ക്കുമെതിരെയുള്ള ആക്രമണ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണിത്. ആക്രമണത്തെ തങ്ങള്‍ അപലപിക്കുന്നുവെന്നും, വിശുദ്ധ നാട്ടില്‍ വര്‍ദ്ധിച്ചു വരുന്ന ആക്രമണങ്ങളില്‍ ആശങ്ക രേഖപ്പെടുത്തിക്കൊണ്ട് ക്രിസ്ത്യന്‍ നേതാക്കള്‍ പറഞ്ഞു. നഗരത്തിലെ പൗരന്മാരുടെ ജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരുവാന്‍ മത-രാഷ്ട്രീയ നേതാക്കള്‍ സ്വന്തം ഉത്തരവാദിത്വമനുസരിച്ച് പ്രവര്‍ത്തിക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണെന്നും, മൗലീകവാദികളുടെ തടവില്‍ കഴിയുന്നതിനു പകരം ജെറുസലേം വിവിധ മതവിശ്വാസികളുടെ ജന്മദേശമായി തുടരുകയാണ് വേണ്ടതെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. ക്രിസ്ത്യന്‍ സമൂഹത്തിനു പിന്തുണയുമായി ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് പിയര്‍ബാറ്റിസ്റ്റ പിസബെല്ല മെത്രാപ്പോലീത്ത ആക്രമണത്തിനിരയായ റെസ്റ്റോറന്റിന്റെ ഉടമയെയും ആക്രമണത്താല്‍ ബാധിക്കപ്പെട്ട സമീപത്തുള്ള കടകളുടെ ഉടമകളെയും സന്ദര്‍ശിച്ചിരിന്നു. ലോകമെമ്പാടുമുള്ള ക്രൈസ്തവരുടെ പുണ്യകേന്ദ്രമായ ജെറുസലേമിലെ ക്രൈസ്തവ ജനസംഖ്യ കുത്തനെ കുറയുന്നതായും തീവ്ര യഹൂദ നിലപാടും അനധികൃത കുടിയേറ്റവും ഇതിനു കാരണമാകുന്നതായും വിശുദ്ധ നാട്ടിലെ കത്തോലിക്ക സഭാതലവന്‍മാരുടെ സമിതിയുടെ ഔദ്യോഗിക വക്താവായ വാദി അബു നാസ്സര്‍ നേരത്തെ പ്രസ്താവിച്ചിരിന്നു.
Image: /content_image/News/News-2023-02-01-18:39:04.jpg
Keywords: വിശുദ്ധ നാട്ടി

20491
Category: 18
Sub Category:
Heading: വിശുദ്ധ ബൈബിൾ കത്തിച്ച് പ്രചരിപ്പിക്കുന്നത് വേദനാജനകം: പ്രോലൈഫ് അപ്പോസ്തലേറ്റ്
Content: കൊച്ചി: ലോകം ആദരവോടെയും ക്രൈസ്തവ വിശ്വാസികൾ പരിപാവനമായ ദൈവവചനമായും വിശ്വസിക്കുന്ന വിശുദ്ധ ബൈബിൾ കത്തിച്ചു പ്രചരിപ്പിച്ച സംഭവം വേദനാജനകമാണെന്നു പ്രോലൈഫ് അപ്പോസ്തലേറ്റ്. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സംസ്കാരത്തിനെതിരായി പ്രവർത്തിക്കുന്നതിനെ പൊതുസമൂഹം അപലപിക്കണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുവാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രോലൈഫ് അപ്പോസ്തലേറ്റ് അഭിപ്രായപ്പെട്ടു. വിവിധ മത വിശ്വാസികൾ സ്നേഹ സാഹോദര്യത്തോടെ ജീവിക്കുന്ന കേരളത്തിൽ, വിശുദ്ധ ബൈബിൾ കത്തിച്ച ഒറ്റപ്പെട്ട സംഭവത്തിൽ പ്രതിഷേധിക്കുമ്പോൾ വിശ്വാസചൈതന്യം സംരക്ഷിച്ചുകൊണ്ടാകണമെന്നും എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.
Image: /content_image/India/India-2023-02-02-09:56:21.jpg
Keywords: ബൈബി

20492
Category: 18
Sub Category:
Heading: മാനന്തവാടി രൂപത കൃപാഭിഷേകം ബൈബിൾ കൺവെൻഷന്‍ ഫെബ്രുവരി 22 മുതല്‍
Content: മാനന്തവാടി രൂപതയുടെ സുവർണ്ണ ജൂബിലിയുടെ ഭാഗമായി കൃപാഭിഷേകം ബൈബിൾ കൺവെൻഷന്‍ ഫെബ്രുവരി 22മുതല്‍ നടക്കും. ദ്വാരക സിയോനിൽ ഫെബ്രുവരി 22 ബുധനാഴ്ച ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ 26 ഞായറാഴ്ച വരെ നീണ്ടു നില്‍ക്കും. ബൈബിൾ കൺവെൻഷന് അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാലാണ് നേതൃത്വം നല്‍കുക. എല്ലാ ദിവസവും രാവിലെ 9 മണിക്ക് ജപമാലയോടെ ശുശ്രൂഷകൾ ആരംഭിക്കുകയും ഉച്ചകഴിഞ്ഞ് 3.30ന് സമാപിക്കുകയും ചെയ്യും. 22ന് ബുധനാഴ്ച രാവിലെ 10 മണിക്ക് രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം മെത്രാൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് വി. ബലിയർപ്പിക്കും. 26 ന് ഞായറാഴ്ച്ച സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം സമാപന സന്ദേശം നൽകും. എല്ലാ ദിവസവും കൗൺസിലിംഗ് ഉണ്ടായി രിക്കും. 23 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ കുമ്പസാരത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും.
Image: /content_image/India/India-2023-02-02-11:20:39.jpg
Keywords: മാനന്തവാടി

20493
Category: 1
Sub Category:
Heading: ബൈബിള്‍ കത്തിച്ച സംഭവം; മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് കെസിബിസി
Content: കൊച്ചി : ക്രൈസ്തവ മതഗ്രന്ഥമായ വിശുദ്ധ ബൈബിള്‍ വര്‍ഗ്ഗീയവാദി കത്തിച്ച് അതിന്റെ വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് സമൂഹത്തില്‍ നിലനില്ക്കുന്ന മതസൗഹാര്‍ദ്ദവും സമാധാനവും നശിപ്പിക്കാന്‍ ശ്രമിച്ചത് അത്യന്തം നിര്‍ഭാഗ്യകരവും അപലപനീയവുമാണെന്നു കെസിബിസി. വളരെ സമാധാനപൂര്‍വ്വം ജീവിക്കുന്ന ക്രൈസ്തവസമൂഹം തങ്ങളുടെ നേരെ വരുന്ന ഇത്തരം പ്രകോപനപരമായ അവഹേളനങ്ങളെയും അധിക്ഷേപങ്ങളെയും ക്രൈസ്തവ ശൈലിയില്‍ അവഗണിച്ചു കളയുന്നതാണ്, ഇത്തരക്കാരെ ഇങ്ങനെ പ്രതികരിക്കാന്‍ പ്രേരിപ്പിക്കുന്നത്. ക്രൈസ്തവര്‍ സമാധാനപരമായി തന്നെ സഹവര്‍ത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നു കെസിബിസി ചൂണ്ടിക്കാട്ടി. സമൂഹത്തില്‍ മതസ്പര്‍ദ വളര്‍ത്തുന്ന തരത്തിലുള്ള ഒരു പ്രവര്‍ത്തിയും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. ലോകത്ത് ഒരിടത്തും മതഗ്രന്ഥങ്ങളും മതചിഹ്നങ്ങളും അവഹേളനത്തിന് വിധേയമാക്കപ്പെടരുത് എന്നതാണ് ക്രൈസ്തവ നിലപാട്. ഇക്കാര്യം ഉറപ്പുവരുത്തേണ്ടത് അതാതു രാജ്യത്തെ പൗരന്മാരുടെ കടമയാണ്; ഭരണാധികാരികളുടെ ഉത്തരവാദിത്വവുമാണ്. ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനു ഉള്ളതുപോലെ തന്നെ മതസ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള കടമയും സര്‍ക്കാരിനുണ്ട്. സമുദായ സ്പര്‍ദ വളര്‍ത്തുന്ന ഇത്തരം വ്യക്തികളെയും പ്രസ്ഥാനങ്ങളെയും രാജ്യത്തിന്റെ നിയമത്തിന്റെ പരിധിയില്‍ നിന്ന് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ബൈബിള്‍ കത്തിച്ചയാള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ച സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണ്. എന്നാല്‍ അയാള്‍ക്ക് അര്‍ഹമായ ശിക്ഷ വാങ്ങി നല്‍കുന്നതിലും സര്‍ക്കാര്‍ മാതൃകാപരമായി പ്രവര്‍ത്തിക്കണം. ഇയാള്‍ക്കുവേണ്ടി വാദിക്കാനും ശിക്ഷയില്‍നിന്ന് അയാളെ രക്ഷിക്കാനും അയാളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ശക്തമായി മുന്നോട്ടുവരും. അതുകൊണ്ടുതന്നെ ജനാധിപത്യ മതേതര സര്‍ക്കാര്‍ മാതൃകാപരമായ നടപടി ക്രമങ്ങളിലൂടെ സമൂഹത്തില്‍ മതസൗഹാര്‍ദ്ദത്തിനും സമാധാനപരമായ സഹവര്‍ത്തിത്വത്തിനും കോട്ടം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. വിവിധ രാഷ്ട്രീയ - സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇത്രയും ഗൗരവമായ ഒരു സംഭവം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടിട്ടും പരസ്യമായി പ്രതികരിച്ചതായി കണ്ടില്ല എന്നത് ഭയപ്പെടുത്തുന്ന കാര്യമാണെന്നും കെസിബിസി പ്രസ്താവിച്ചു. Tag: Muslims burning Bible, Kasargod Bible burning malayalam, Pravachaka Sabdam, Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം
Image: /content_image/News/News-2023-02-02-11:44:14.jpg
Keywords: ബൈബിള്‍, കെസിബിസി

20494
Category: 1
Sub Category:
Heading: ക്രൈസ്തവരെ കൊന്നൊടുക്കുന്ന ഫുലാനികളെ അജ്ഞാതരെന്ന ലേബലില്‍ സര്‍ക്കാര്‍ സംരക്ഷിക്കുന്നു: ഗുരുതര ആരോപണവുമായി നൈജീരിയന്‍ വൈദികന്‍
Content: അബൂജ: പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനികള്‍ നടത്തുന്ന കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും അതിക്രമങ്ങളും അടക്കമുള്ളവയില്‍ ആക്രമികളെ അജ്ഞാതരെന്ന ലേബലില്‍ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന ഗുരുതര ആരോപണവുമായി നൈജീരിയന്‍ വൈദികന്‍. നൈജീരിയയിലെ മാര്‍കുഡി രൂപത വൈദികനായ ഫാ. റെമിഗ്യൂസ് ഇഹ്യൂളയാണ് അക്രമികളെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാട് ചൂണ്ടിക്കാട്ടിക്കൊണ്ട് രംഗത്തുവന്നിരിക്കുന്നത്. മാര്‍കുഡി രൂപതയില്‍ മാസംതോറും നടക്കുന്ന ആക്രമണങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുന്ന ഫാ. ഇഹ്യൂള ഇക്കഴിഞ്ഞ ജനുവരി 26-ന് കത്തോലിക്കാ ന്യൂസ് ഏജന്‍സിയുടെ ആഫ്രിക്കന്‍ വാര്‍ത്ത പങ്കാളിയായ എ.സി.ഐ ആഫ്രിക്കക്ക് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍. തങ്ങളുടെ ഗ്രാമങ്ങളില്‍ നടക്കുന്ന ഭൂരിഭാഗം ആക്രമണങ്ങള്‍ക്കും പിന്നില്‍ ആയുധധാരികളായ ഫുലാനികള്‍ ആണെന്ന് ഉറപ്പിച്ച് പറഞ്ഞ ഫാ. ഇഹ്യൂള, അധികാരികള്‍ ചാര്‍ത്തിക്കൊടുത്ത ‘അജ്ഞാതരായ തോക്കുധാരികള്‍’ എന്ന ലേബലിലാണ് തഴച്ചു വളരുന്നതെന്നും ആരോപിച്ചു. രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പ്, അക്രമികളെ 'ഫുലാനി ഗോത്രവര്‍ഗ്ഗക്കാര്‍' എന്ന് പരാമര്‍ശിക്കരുതെന്നും, പകരം ‘അജ്ഞാതരായ ആയുധധാരികളും, കൊള്ളക്കാരും’ എന്ന് മാത്രമേ പറയാവൂ എന്ന കര്‍ശന നിര്‍ദ്ദേശം മാധ്യമങ്ങള്‍ക്ക് ലഭിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി. സത്യം പുറത്തുവരാതിരിക്കുവാനുള്ള പദ്ധതിയാണിതെന്നും ആരും പിടിക്കപ്പെടാതെ ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ തുടരുകയെന്നതാണ് ഇതിന്റെ പിന്നിലെ ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “2015 മുതല്‍ നിരപരാധികളായ ഗ്രാമവാസികള്‍ക്കെതിരായ ആക്രമണങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. ആക്രമണങ്ങള്‍ നടക്കാത്ത ദിവസങ്ങള്‍ വളരെ വിരളമാണ്. എന്നാല്‍ ഇതുവരെ ആരും പിടിക്കപ്പെട്ടിട്ടില്ല”- രൂപതയുടെ ജസ്റ്റിസ് ആന്‍ഡ് പീസ് കമ്മീഷന്റെ (ജെ.പി.സി) ഡയറക്ടര്‍ കൂടിയായ ഫാ. ഇഹ്യൂള പറഞ്ഞു. അക്രമികളോട് അനുഭാവമുള്ള ധാരാളം പേര്‍ നൈജീരിയന്‍ സര്‍ക്കാരില്‍ ഉണ്ട്. അതിനാലാണ് ആരും പിടിക്കപ്പെടാത്തതെന്നും, അക്രമികള്‍ക്ക് ഉന്നത കേന്ദ്രങ്ങളില്‍ നിന്നും സംരക്ഷണം ലഭിക്കുന്നുണ്ടെന്നും, ഫുലാനികള്‍ക്കെതിരെ ആക്രമണങ്ങള്‍ നടക്കുമ്പോള്‍ മാത്രമാണ് അത് വാര്‍ത്തയാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ വര്‍ഷവും നൈജീരിയയില്‍ ആയിരകണക്കിന് ക്രൈസ്തവരാണ് ഫുലാനികളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടുക്കൊണ്ടിരിക്കുന്നത്.
Image: /content_image/News/News-2023-02-02-12:16:13.jpg
Keywords: നൈജീരിയ